ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മുത്തേടം പഞ്ചായത്തിലെ
കാരപ്പുറത്ത് നിലമ്പൂര്‍
താലൂക്ക് കോ-ഓപ്പറേറ്റീവ്
പ്രസ്സ് (നിറ്റ്കൊ) എന്ന സഹകരണ
സംഘം രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ; അനുമതി നല്‍കിയ
വര്‍ഷമടക്കമുള്ള വിവരങ്ങളും
രേഖകളുടെ പകര്‍പ്പും
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സഹകരണ സംഘത്തിന്റെ പ്രസിഡന്റ്,
സെക്രട്ടറി എന്നിവര്‍
ആരെല്ലാമാണെന്ന വിവരവും
സംഘത്തിന്റെ നിയമാവലിയുടെയും
മെമ്മോറാണ്ടം ഓഫ്
അസോസിയേഷന്റെയും പകര്‍പ്പും
ലഭ്യമാക്കാമോ;
(
സി )
ഈ
സഹകരണ സംഘം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
എന്നാണ് പ്രവര്‍ത്തനം
നിര്‍ത്തിയതെന്നും അതിനുള്ള
കാരണവും വിശദമാക്കാമോ;
(
ഡി )
ഈ
സംഘത്തിന് ഏതെങ്കിലും സഹകരണ
ബാങ്കുകളില്‍ നിന്നോ സഹകരണ
സംഘങ്ങളില്‍ നിന്നോ വായ്പ
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
അനുവദിച്ച വായ്പ തുക, അനുവദിച്ച
വര്‍ഷം, തിരിച്ചടവ് വിവരങ്ങള്‍
തുടങ്ങിയവ ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
സ്ഥാപനം എത്ര തുകയാണ് പൊതു
ജനങ്ങളില്‍ നിന്നും
ഓഹരിയിനത്തില്‍
പിരിച്ചെടുത്തതെന്നും ഏതെല്ലാം
സഹകരണ സംഘങ്ങള്‍ക്ക് സംഘത്തില്‍
എത്ര രൂപയുടെ ഓഹരിയുണ്ടെന്നും
സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ
ആസ്തികള്‍ എത്രയെന്നും
അറിയിക്കാമോ;
(
എഫ് )
ഈ
സ്ഥാപനത്തിന്റെ
പേരിലുണ്ടായിരുന്ന സ്ഥലം
എത്രയെന്നും ഇപ്പോള്‍ ആരുടെ
കൈവശമാണെന്നും വ്യക്തമാക്കാമോ;
(
ജി )
പ്രസ്തുത
സ്ഥലം വില്‍പന നടത്താന്‍ സഹകരണ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടെങ്കില്‍
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?