ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
ഭക്ഷ്യകിറ്റില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
സാധനങ്ങളുടെ ഇനം തിരിച്ചുള്ള
എണ്ണവും അളവും വിലയും
എത്രയെന്ന് വെളിപ്പെടുത്താമോ;
(
ബി )
ശബരി
ബ്രാന്റില്‍ ലഭ്യമായതും
എന്നാല്‍ ഭക്ഷ്യകിറ്റില്‍
ഉള്‍പ്പെടുത്താത്തതുമായ
സാധനങ്ങള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
ശബരി
ബ്രാന്റിലെ ഉല്പന്നങ്ങള്‍ക്ക്
പകരം കിറ്റില്‍ ലഭ്യമാക്കുന്ന
മറ്റ് കമ്പനികളുടെ സാധനങ്ങള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
പ്രസ്തുത കമ്പനികളുടെ
ഉല്പന്നങ്ങള്‍ ശബരി ബ്രാന്റിന്
പകരം നല്‍കാനുള്ള കാരണങ്ങള്‍
വിശദമാക്കാമോ;
(
ഡി )
സപ്ലൈകോയുടെ
സ്വന്തം ഉല്പന്നമായ ശബരി
വെളിച്ചെണ്ണയ്ക്ക് പകരം
സ്വകാര്യ കമ്പനികളുടെ തവിടെണ്ണ
വിതരണം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ; എങ്കില്‍
ആയതിന്റെ കാരണം വ്യക്തമാക്കാമോ;
(
ഇ )
ഇത്തരം
സ്വകാര്യ കമ്പനികളുടെ
തവിടെണ്ണയുടെ ഗുണനിലവാരം
ഉറപ്പാക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(
എഫ് )
ഇത്തരം
കമ്പനികളുടെ തവിടെണ്ണ
ഉള്‍പ്പെടുത്തുന്നതിന് ടെണ്ടര്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ടെണ്ടറിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ജി )
ഓണത്തിന്
നല്‍കുന്ന കിറ്റില്‍ ശബരി
വെളിച്ചെണ്ണ തന്നെ വിതരണം
ചെയ്യുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?