ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ കുമ്പള
നായ്ക്കാപ്പ് എന്ന സ്ഥലത്ത്
സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന
കേന്ദ്രത്തില്‍ ജീവനക്കാരെ
നിയമിക്കാത്തതിനാല്‍
പൂര്‍ണ്ണമായി പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ക്ഷീരപരിശീലന കേന്ദ്രത്തില്‍
എന്തെല്ലാം അടിസ്ഥാന ഭൗതിക
സൗകര്യങ്ങളാണ് സര്‍ക്കാരും
ജില്ലാ പഞ്ചായത്തും
ഏര്‍പ്പെടുത്തിയത്; ഇതിനായി
എത്ര തുക ചെലവഴിച്ചു;
പദ്ധതിയുടെ നിര്‍വ്വഹണം
നടത്തിയത് ഏത് ഏജന്‍സിയാണ്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ക്ഷീരപരിശീലന കേന്ദ്രത്തില്‍
എത്ര തസ്തികകളാണ്
ആവശ്യമായിട്ടുള്ളതെന്നും
നിലവില്‍ എത്ര തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ; ഒഴിവുള്ള
തസ്തികകള്‍ ഏതൊക്കയാണ്;
ആവശ്യമായ മുഴുവന്‍ തസ്തികകള്‍
അനുവദിച്ചും നിയമനം നടത്തിയും ഈ
കേന്ദ്രത്തെ പരിപൂര്‍ണ്ണമായ
നിലയില്‍
പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
ഇവിടെ
സ്ഥിതി ചെയ്യുന്ന റീജ്യണല്‍
ഡയറി ലാബ് നിലവില്‍
പ്രവര്‍ത്തനക്ഷമമാണോ എന്ന്
വ്യക്തമാക്കുമോ; ഏതൊക്കെ
പരിശോധനകളാണ് ഇവിടെ
നടക്കുന്നതെന്ന് വിശദമാക്കുമോ;
ഏതൊക്കെ പരിശോധനകള്‍
നടത്തുന്നതിനാണ് ഈ ലാബ്
സജ്ജീകരിച്ചിട്ടുള്ളത്;
പ്രസ്തുത പരിശോധനകളെല്ലാം ഇവിടെ
നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍
എന്ത് കൊണ്ടാണെന്ന്
വ്യക്തമാക്കാമോ; ഇവിടെ നിലവില്‍
എത്ര തസ്തികകളാണ് ഉള്ളത്;
ഇപ്പോള്‍ എത്ര പേര്‍ ഇവിടെ ജോലി
ചെയ്യുന്നുണ്ട്; ആവശ്യമായ എല്ലാ
തസ്തികകളിലും നിയമനം നടത്തി
പ്രസ്തുത ലാബ്
പൂര്‍ണ്ണസജ്ജമാക്കാൻ നടപടി
സ്വീകരിക്കുമോ;
(
ഇ )
മേല്‍സ്ഥാപനത്തില്‍
നിലവില്‍ എത്ര താല്‍ക്കാലിക
ജീവനക്കാരാണ് ജോലി ചെയ്യുന്നത്
എന്ന് വ്യക്തമാക്കുമോ;
തസ്തികകളുടെ പേരുവിവരങ്ങളും
വേതനവിവരങ്ങളും ലഭ്യമാക്കുമോ;
ഇവരുടെ നിയമനാധികാരി ആരാണെന്ന്
അറിയിക്കാമോ?