STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2720.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക‍‍ൃഷി വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
2721.
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുഗന്ധവിളകളുടെ വികസനത്തിനായി കഴിഞ്ഞ സർക്കാർ എന്തെങ്കിലും പദ്ധതി പ്രഖ്യാപിച്ചിരുന്നോ; വിശദാംശം നൽകാമോ;
( ബി )
ഏതൊക്കെ സുഗന്ധ വിളകളുടെ കൃഷിക്കാണ് ഊന്നല്‍ നല്‍കിയതെന്ന് വ്യക്തമാക്കാമോ; ഇതിൽ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ടോ;
( സി )
സുഗന്ധവിള വികസന പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര മാർക്കറ്റിൽ വിപണി കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;?
2722.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പുവര്‍ഷത്തെ ബജറ്റില്‍ നിര്‍ദ്ദേശമുള്ള തിരുവമ്പാടി മണ്ഡലത്തിലെ എരണിമാവില്‍ സഹകരണ മേഖലയില്‍ കാര്‍ഷികോത്പന്ന സംഭരണ - സംസ്കരണ - വിപണന കേന്ദ്രം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2723.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്കിലെ അപാകതകള്‍ പരിഹരിക്കുവാനും ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് ഡാറ്റാബാങ്ക് കുറ്റമറ്റ രീതിയില്‍ പരിഷ്കരിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതു പ്രകാരം സംസ്ഥാനത്തെ എത്ര കൃഷി ഭവനുകളില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്;
( സി )
ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുവാന്‍ അവശേഷിക്കുന്ന കൃഷിഭവനുകള്‍ എത്ര എണ്ണമുണ്ട്; വ്യക്തമാക്കുമോ;
( ഡി )
ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുവാന്‍ അവശേഷിക്കുന്ന കൃഷി ഭവനുകളില്‍ അടിയന്തരമായി അവ പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
2724.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറികളുടെയും പഴങ്ങളുടെയും ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( ബി )
വിളകളുടെ ഉല്പാദനത്തിലെ അസ്ഥിരതയും വിലത്തകര്‍ച്ചയും പരിഹരിക്കുന്നതിന് ഏതൊക്കെ വിളകൾക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ അടിസ്ഥാനവില ഏർപെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം എല്ലാ കര്‍ഷകര്‍ക്കും ലഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കാമോ?
2725.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ ഉൾപ്പെടുത്തി മണ്ഡലത്തില്‍ ഏതെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( സി )
സമഗ്ര നെല്‍കൃഷി വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2726.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കാർഷിക മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സർക്കാർ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2727.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷികവിളകളുടെ നിലനില്‍പ്പിന് ഭീഷണിയുയർത്തുന്ന പ്ലേഗ് പുഴുവിന്റെ സാന്നിധ്യം സംസ്ഥാനത്ത് കണ്ടെത്തുകയുണ്ടായോ;
( ബി )
ഇത് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന ഒരു കീടബാധയാണോ; എങ്കില്‍ വാഴ, പച്ചക്കറികൾ തുടങ്ങിയ വിളകൾക്ക് ഇത് കടുത്ത ഭീഷണി ഉയർത്തുമെന്ന് കരുതുന്നുണ്ടോ;
( സി )
പ്രസ്തുത കീടബാധ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണ്; ഇത് പടർന്നുപിടിക്കുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും എന്തെല്ലാം നടപടികൾ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ?
2728.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷിക മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കുന്നതിനും കാർഷികവൃത്തിയ്ക്കായി കൂടുതൽ വായ്പകൾ ലഭ്യമാക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
2729.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുവാന്‍ വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടോ; എത്രപേര്‍ ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
എത്ര വര്‍ഷം അംശാദായം അടച്ചവര്‍ക്കാണ് പെന്‍ഷന് അര്‍ഹത ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പെന്‍ഷന്‍ അനുവദിക്കാനുള്ള വരുമാനം ക്ഷേമനിധി ബോര്‍ഡ് എങ്ങനെയാണ് സ്വരൂപിക്കുന്നത് എന്നത് വിശദമാക്കാമോ?
2730.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനും ഫുഡ് പ്രോസസ്സിങ്ങിനും അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്കും അഗ്രി ബിസിനസുകൾക്കും പ്രോത്സാഹനം നൽകാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ കാര്‍ഷിക വിളകളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ പരീക്ഷിച്ചു എന്നും ഏതൊക്കെ വിജയം കൈവരിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
ചക്ക, കൈതച്ചക്ക, കപ്പ, പപ്പായ തുടങ്ങിയവയുടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ കാര്യത്തില്‍ കൈക്കൊണ്ട നടപടികളും അവയുടെ ഫലം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കുമോ; ഇതിനായി ട്രെയിനിങ് കോഴ്സുകൾ കൃഷി വകുപ്പ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഡി )
കേരളത്തിലെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
2731.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറെ പോഷകഗുണമുള്ളതും, രാസവസ്തുകള്‍ ഉപയോഗിക്കാത്തതുമായ ചക്കപ്പഴം ഭക്ഷണാവശ്യത്തിന് ഉപയോഗിക്കപ്പെടാതെ ധാരാളമായി നശിച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിദേശ രാജ്യങ്ങളില്‍ വലിയ പ്രാധാന്യം ഉള്ള ചക്കയ്ക്ക് സംസ്ഥാനത്തു വിപണന മൂല്യം ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;
( സി )
കുട്ടികളിലും മുതിര്‍ന്നവരിലും ചക്ക ഉപയോഗിച്ചുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നറിയിക്കാമോ;
( ഡി )
നിലവിലെ ജങ്ക് ഭക്ഷണരീതി കുട്ടികളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും ചക്കപ്പഴം ഉപയോഗിക്കുന്നത് വഴി തടയാന്‍ സാധിക്കുമോ എന്നറിയിക്കാമോ;
( ഇ )
ചക്കപ്പഴം കോള്‍ഡ് സ്റ്റോര്‍ ചെയ്ത് സൂക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ എന്നറിയിക്കാമോ;
( എഫ് )
ഇത് ഉപയോഗിച്ചുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും എജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2732.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്സിഡി ലഭ്യമാക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2733.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാന്‍ കാര്‍ഷിക രംഗത്ത് ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളും സേവനങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കാര്‍ഷിക രംഗത്തേക്ക് പുതു തലമുറയെ ആകര്‍ഷിക്കുന്നതിന് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഉള്‍പ്പെടെയുളള മേഖലകളില്‍ യുവജനങ്ങള്‍ക്ക് സഹായകരമാകുന്ന പദ്ധതി നടപ്പാക്കുമോ. വിശദാശം ലഭ്യമാക്കുമോ ?
2734.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
മട്ടന്നൂര്‍ മണ്ഡലത്തില്‍ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയെന്നും അവയുടെ ഇന്നത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കാമോ?
2735.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതീയ പരമ്പരാഗത കൃഷി പദ്ധതി 2021-22 ന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്രപേര്‍ ഈ പദ്ധതിയില്‍ അംഗമായി എന്നും വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ ലഭിച്ച അപേക്ഷകളുടെയും പദ്ധതിയില്‍ അംഗമായവരുടെയും എണ്ണം കൃഷി ഓഫീസുകള്‍ തിരിച്ച് വിശദമാക്കുമോ?
2736.
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞ സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തന പുരോഗതി വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി ആരംഭിച്ച ശേഷം കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് വർദ്ധിച്ചിട്ടുണ്ടോ;
( ബി )
ഭക്ഷ്യ സുരക്ഷയ്ക്ക് പുറമെ കാർഷിക മേഖലയില്‍ കൂടുതൽ പേർക്ക് തൊഴിൽ ഉറപ്പു വരുത്താൻ പ്രസ്തുത പദ്ധതിയ്ക്ക് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുവാൻ പ്രസ്തുത പദ്ധതിയിലൂടെയുള്ള സർക്കാരിന്റെ ഇടപെടൽ എപ്രകാരമായിരുന്നെന്ന് അറിയിക്കാമോ;
( ഡി )
കാർഷികരംഗത്തെ ദീർഘ വീക്ഷണത്തോടെയുള്ള ഇത്തരം നടപടികളുടെ തുടർച്ചയായി ഈ സര്‍ക്കാർ എന്തൊക്കെ പ്രവർത്തനങ്ങളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?
2737.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ സംരംഭകരെ കൊണ്ടുവരാനും കാര്‍ഷിക രംഗത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഉത്പാദനം വർദ്ധിപ്പിയ്ക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യകതമാക്കാമോ;
( ബി )
യുവജന ഗ്രൂപ്പുകള്‍ക്ക് തരിശുനില കൃഷിക്ക് പ്രത്യേക സഹായം നല്‍കുമോ; എങ്കില്‍ അവ കൃഷിഭവനുകള്‍ മുഖാന്തിരം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
2738.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ആര്‍.കെ.വി.വൈ, ആര്‍.ഐ.ഡി.എഫ് XXVI എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും, അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
ഓരോ പ്രവൃത്തിയും ന‌ടപ്പിലാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2739.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിക്കാമോ;
( ബി )
തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് എന്തെല്ലാം ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത് എന്ന് വിശദമാക്കാമോ?
2740.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ നിലവിലുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളും തൊഴില്‍ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സംവിധാനങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2741.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് മുഖേന അരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
2742.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷികമേഖല നേരിടുന്ന പ്രധാന പ്രശ്നമായ കര്‍ഷക തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും പ്രസ്തുത താെഴിൽ മേഖല കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കാർഷിക മേഖലയിലെ തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കാൻ യന്ത്രവൽക്കരണ നടപടികൾ സർക്കാർ പ്രോത്സാഹിപ്പിക്കുമോ; വിശദാംശങ്ങൾ നൽകാമോ;
( സി )
ഇതിനായി എന്തെങ്കിലും പുതിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
2743.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം ഭക്ഷ്യ ഉല്‍പ്പാദന മേഖലയില്‍ സ്വയംപര്യാപ്തതയുടെ ആവശ്യകത സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആവശ്യകതയ്ക്കായി കൃഷി വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
സുഭിക്ഷ കേരളം പദ്ധതിയില്‍ ആദിവാസി കാര്‍ഷിക മേഖലയായ അട്ടപ്പാടിയില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
2744.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പും മറ്റ് വകുപ്പുകളും ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
2745.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സ്ഥലത്ത് നെല്‍കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുപ്രകാരം എത്ര ഉല്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
2746.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികൾ ഏതെല്ലാമാണ് സംസ്ഥാനത്ത് നിലവിലുളളതെന്നും അവയുടെ വിശദാംശങ്ങളും അറിയിക്കാമോ;
( ബി )
കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ട് എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഉണ്ടെങ്കില്‍ എന്നു മുതല്‍, അനുവദിച്ച അടങ്കല്‍ തുക എത്ര, പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പദ്ധതിയുടെ വിശദാംശങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഫോണ്‍ നമ്പരടക്കമുളള വിവരങ്ങള്‍ ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ ഇതിനായി പ്രത്യേക സെല്‍ രൂപീകരിക്കുമോ;
( ഇ )
ഈ പദ്ധതി പ്രകാരം ഈടില്ലാതെ ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടോയെന്ന് വ്യക്തമാക്കാമോ; എത്ര തുക വരെയുളള ബാങ്ക് വായ്പകള്‍ക്കാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുളളതെന്നും, വായ്പാ കാലാവധി, പലിശ നിരക്ക്, മൊറട്ടോറിയം തുടങ്ങിയവയുടെ വിവരങ്ങളും അറിയിക്കാമോ?
2747.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവക‍ൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
പൂര്‍ണമായും ജൈവകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നഷ്ടം നേരിടുന്ന പക്ഷം ആയത് ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വിശദമാക്കുമോ;
( സി )
ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി മാലിന്യത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ജൈവ വളം കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2748.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഈ വര്‍ഷത്തെ ഓണം ഉത്സവനാളുകളില്‍ നല്ല ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറി ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
പച്ചക്കറികളിലെയും പഴവര്‍ഗ്ഗങ്ങളിലെയും വിഷാംശം പരിശോധിക്കാന്‍ സംസ്ഥാനത്ത് സംവിധാനം ഉണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ?
2749.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ - പൊന്നാനി മേഖലയിലെ നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അടിസ്ഥാന വികസന പദ്ധതി പ്രകാരം അനുവദിച്ച സബ്ബ് മേഴ്‍സിബിള്‍ ഏക്‍സിയല്‍ ഫ്ളോ പമ്പുകള്‍ സജ്ജമാക്കുന്നതിനും പവര്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കാമോ;
( ബി )
പോന്നോര്‍പാടം, വടക്കേ പോന്നോര്‍താഴം, മുണ്ടൂര്‍, പേരാമംഗലം എന്നീ പടവുകള്‍ക്ക് ഉപയോഗ പ്രദമായ രീതിയില്‍ കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എല്‍.ഡി.സി.), കനാലില്‍ ഊരകം - പതിയാര്‍കുളങ്ങര താഴത്ത് ഭാഗത്ത് തടയണ കെട്ടുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പടവ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍, വിത്ത്, കുമ്മായം, വളം എന്നിവ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി പടവുകളില്‍ ഗോഡൗണ്‍ സൗകര്യം ഏര്‍പ്പെടുത്തുമോ;
( ഡി )
കോള്‍ പടവുകളിലെ സ്ഥലങ്ങളിലേക്ക് വളം, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവ സുഗമമായി എത്തിക്കുന്നതിനും നെല്ല് കയറ്റി പോകുന്നതിനും ആവശ്യമായ ഫാം റോഡുകള്‍ നിര്‍മ്മിക്കുവാനും അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ബണ്ടുകളില്‍ മണ്ണ് ഇട്ട് നിരപ്പാക്കി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2750.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കര്‍ഷകര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് സര്‍ക്കാര്‍ അനുവദിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ തരിശ് പാടങ്ങളില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടത്തിയത് പേരാമ്പ്ര മണ്ഡലത്തിലെ ആവളപാണ്ടി, കരുവോട്-കണ്ടംചിറ, വെളിയന്നൂര്‍ചെല്ലി എന്നിവിടങ്ങളിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഈ പാടശേഖരങ്ങളില്‍ തുടര്‍കൃഷിക്ക് കര്‍ഷകര്‍ പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
2751.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുൻ സർക്കാർ പ്രഖ്യാപിച്ച റൈസ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടോ;
( ബി )
വിപണിയിലെ വിലയ്ക്കനുസൃതമായി കര്‍ഷകര്‍ക്ക് വില ലഭിക്കാൻ ആവശ്യമായ പരിഷ്കരണങ്ങൾ കാര്‍ഷിക വിപണി സംവിധാനത്തിൽ ഏർപ്പെടുത്താൻ പദ്ധതിയുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
സുസ്ഥിര കൃഷി വികസനത്തിനു വേണ്ട ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍, വളം, ജലസേചന സൗകര്യം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ പര്യാപ്തമായ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനു സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
2752.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ‌ നെല്‍കൃഷി പ്രോത്സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ തരിശായി കിടക്കുന്ന നെല്‍വയലുകളില്‍ കൃഷി ആരംഭിക്കുന്നതിന് വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദവിവരം അറിയിക്കുമോ?
2753.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്ല് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് ;
( ബി )
ഒരു വർഷം എത്ര ലക്ഷം ടൺ അരിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത് ;
( സി )
സംസ്ഥാനത്തെ ഒരു വർഷത്തെ അരി ഉപഭോഗം എത്ര ലക്ഷം ടണ്ണാണെന്ന് അറിയിക്കുമോ?
2754.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിനാവശ്യമായ അരിയുടെ എത്ര ശതമാനമാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറിച്ചിട്ടുണ്ടോ;
( ഡി )
എങ്കില്‍ നെല്‍കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ഈ നടപടി പുനഃപരിശോധിക്കുമോ എന്നറിയിക്കാമോ?
2755.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ കാലവര്‍ഷക്കെടുതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ കോള്‍ മേഖലയില്‍ ഇരുപ്പൂ കൃഷി ഇറക്കിയ ഏതെല്ലാം പാടശേഖരങ്ങളില്‍ കൃഷി നാശം സംഭവിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ വർഷത്തെ കാലവര്‍ഷക്കെടുതിയില്‍ മണലൂര്‍ മണ്ഡലത്തില്‍ ഇരുപ്പൂ കൃഷിയ്ക്ക് നാശനഷ്ടം സംഭവിച്ച പാടശേഖരങ്ങളുടെ പേര് വിവരം നല്‍കാമോ; പ്രസ്തുത പാട ശേഖരങ്ങളിലെ കൃഷി നാശത്തിന്റെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാക്കാമോ;
( സി )
ഓപ്പറേഷന്‍ ഡബിള്‍ കോള്‍ പദ്ധതി പ്രകാരം കൃഷി ഇറക്കി നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് എന്തെല്ലാം നഷ്ടപരിഹാരമാണ് നല്‍കിയതെന്ന് അറിയിക്കാമോ?
2756.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷിയുടെ അഭിവൃദ്ധിക്കായും നെൽക്കർഷകരുടെ ക്ഷേമത്തിനായും കൃഷിവകുപ്പ് നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
തരിശുനിലങ്ങൾ പൂർണമായും കൃഷിയോഗ്യമാക്കി നെല്‍കൃഷി നടത്തുന്നതിനായി കൃഷിവകുപ്പ് നിലവിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
2757.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണിന്റെ പി.എച്ച്. നിർണയിക്കുന്നതിനുള്ള പി.എച്ച്. മീറ്ററുകൾ കൃഷി ഭവനുകൾ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
തെങ്ങുകളെ ആക്രമിക്കുന്ന ചുവന്ന ചെല്ലിയെ നശിപ്പിക്കുന്നതിനുള്ള കെണികൾ സംസ്ഥാനത്തുടനീളം ഒറ്റ ദിവസം വയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ഈ ദിവസം നിശ്ചയിച്ച് പ്രചരണം നടത്താൻ നടപടി സ്വീകരിക്കുമോ?
2758.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നാളികേര കര്‍ഷകരെയും സുഗന്ധദ്രവ്യ മേഖലയേയും സഹായിക്കാനായി വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
റബ്ബറിന്റെയും മറ്റും മൂല്യ വര്‍ദ്ധനയ്ക്കായി മികവിന്റെ കേന്ദ്രം രൂപീകരിക്കുന്നത് ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ?
2759.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് വര്‍ദ്ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന്റെ കാര്യത്തില്‍ കാലോചിതമായ എന്തെല്ലാം മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
2760.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏതൊക്കെ തരത്തിലുള്ള സഹായമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത് എന്നറിയിക്കാമോ;
( ബി )
കൃഷി വകുപ്പിന്റെ എല്ലാ പദ്ധതികളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
എയിംസ് ആപ്പിലൂടെ കൂടുതല്‍ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നറിയിക്കാമോ?
2761.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
60 വയസ് പൂര്‍ത്തിയായ എല്ലാ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കും പ്രതിമാസം ആയിരം രൂപ നിരക്കില്‍ കര്‍ഷക പെന്‍ഷന്‍ നല്‍കി വരുന്നുണ്ടോ; വിശദമാക്കാമോ ;
( ബി )
ഈ പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷ എവിടെയാണ് നല്‍കേണ്ടത്, അപേക്ഷയാേടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്തെല്ലാം, അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്തെല്ലാം എന്നിവ വിശദമാക്കാമോ;
( സി )
മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ക്ഷേമനിധി പെന്‍ഷനുകള്‍ എന്നിവ ലഭിച്ചു വരുന്നവര്‍ക്ക് ഈ പെന്‍ഷന് അര്‍ഹതയുണ്ടൊ; വിശദമാക്കാമോ?
2762.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മെയ് മാസം തിരൂരങ്ങാടി മണ്ഡലത്തില്‍ ഉണ്ടായ മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയിരുന്നോ; നല്‍കിയെങ്കില്‍ വിശദവിവരം നല്‍കുമോ;
( ബി )
ഇല്ലെങ്കില്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
2763.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ടൗട്ടേ ചുഴലിക്കാറ്റിലും മഴയിലും എത്ര കോടി രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2764.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തണ്ണിമത്തൻ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 2021 മെയ് മാസത്തെ മഴക്കെടുതിയില്‍ ഉണ്ടായ കൃഷിനാശം തിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കിയിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നറിയിക്കുമോ;
( ബി )
പ്രസ്തുത മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
2765.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ കാർഷികോൽപ്പന്നങ്ങളിൽ പലതിനും പാതി വിലപോലും ലഭ്യമാകാത്ത അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2766.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വേനല്‍മഴ ഉള്‍പ്പെടെയുളള അവിചാരിതമായ കാരണങ്ങളാല്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരെ സഹായിക്കാന്‍ സമയബന്ധിതമായ നടപടികള്‍ ഉണ്ടാകുമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ കാലവര്‍ഷത്തിന് മുമ്പ് വ്യാപകമായി ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരവിതരണം അടിയന്തരമായി ഉണ്ടാകുമോ?
2767.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലുള്ള ആലത്തൂര്‍, എരിമയൂര്‍, മേലാര്‍കോട്, വണ്ടാഴി, കിഴക്കഞ്ചേരി, കുഴല്‍മന്ദം, തേങ്കുറുശ്ശി എന്നീ കൃഷിഭവനുകളില്‍ 2019-20, 2020-21 വര്‍ഷങ്ങളില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം എത്രയെന്ന് കൃഷിഭവന്‍ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നഷ്ടപരിഹാരം എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
2768.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷത്തെ ശക്തമായ മഴയില്‍ നെല്‍കര്‍ഷകര്‍ക്കു സംഭവിച്ച ഭീമമായ നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
നെല്‍കൃഷിയെ മഴ പ്രതികൂലമായി ബാധിച്ചതിന്റെ അടിസ്ഥാനത്തില്‍ നെല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( സി )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നിന്നും ആനുകൂല്യത്തിനായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; എത്ര അപേക്ഷകള്‍ ലഭിച്ചെന്നും ഇതില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്തും നഗരസഭയും തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
2769.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയിലും അല്ലാതെയും കൃഷിനാശം സംഭവിച്ച എത്ര കര്‍ഷകര്‍ക്ക് എത്ര രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ബാക്കിയുണ്ട് ; എന്തുകൊണ്ടാണ് സഹായം വിതരണം ചെയ്യാന്‍ കാലതാമസമുണ്ടാകുന്നത് ;
( ബി )
കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കി വരുന്നത് ; ഓരോ വിളയ്ക്കും എന്തെല്ലാം തരത്തിലുള്ള സഹായമാണെന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ?
2770.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികള്‍ ഉണ്ടാക്കുന്ന കൃഷിനാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
ജനവാസ മേഖലകളില്‍ കൃഷിനാശം ഉണ്ടാക്കുന്നത് തടയാനായി മറ്റു വകുപ്പുകളുമായി ചേര്‍ന്ന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2771.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ ആക്രമണം മൂലം ഉണ്ടാകുന്ന കൃഷി നാശം ഗണ്യമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് തടയുവാന്‍ വനം വകുപ്പുമായി ചേര്‍ന്ന് ഏതെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
2772.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരച്ചീനിയും വാഴയും കൈതച്ചക്കയും കൃഷി ചെയ്യുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് തറവില പോലും ലഭ്യമാകാത്ത അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കുമോ?
2773.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തറവില പ്രഖ്യാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും പച്ചക്കറി ഉൾപ്പെടെ കാർഷിക വിഭവങ്ങള്‍ക്ക് വില നൽകി സമാഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുമോ?
2774.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തില്‍ ആരംഭിക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
നേര്യമംഗലം കൃഷി ഫാമില്‍ ഫാം ടൂറിസം നടപ്പിലാക്കുന്നതിനു വേണ്ടി കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ അന്‍പത് കോടി രൂപയുടെ ഫാം ടൂറിസം പ്രോജക്ടില്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഫാം ടൂറിസത്തിന്റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് നിര്‍ദ്ദിഷ്ട പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഹൈറേഞ്ചിന്റെ കവാടവും ഏറെ വിനോദസഞ്ചാരികള്‍ നിത്യേന സന്ദര്‍ശിക്കുന്നതുമായ നേര്യമംഗലം കൃഷി ഫാമില്‍ ഫാം ടൂറിസം വേഗത്തില്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ?
2775.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയം മൂലമുണ്ടായിട്ടുള്ള കാർഷിക വിളകളുടെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ലഭ്യമാക്കുമോ; ഇവയ്ക്ക് വിള ഇന്‍ഷ്വറന്‍സ് പരിരക്ഷയും, നഷ്ടപരിഹാരത്തുകയും വിതരണം ചെയ്യുന്നതു പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2776.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ സബ്സിഡിയോടു കൂടി വാങ്ങുന്ന വളത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്താണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഈ തീരുമാനം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന്മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; കര്‍ഷകരുടെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2777.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗ്രോ സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കാമോ ; എന്തൊക്കെ സേവനങ്ങളാണ് പ്രസ്തുത സെന്ററുകള്‍ മുഖാന്തരം ലഭ്യമാവുകയെന്ന് വ്യക്തമാക്കുമോ;
( ബി )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിലവില്‍ എത്ര അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; വിശദാംശം നല്‍കാമോ;
( സി )
പുതിയതായി അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ അനുവദിക്കുന്നുണ്ടോ; ഇവ അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ?
2778.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയിലെ ഉല്പന്നങ്ങള്‍ സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും കര്‍ഷര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും മലപ്പുറം ജില്ലയില്‍ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങൾ വിശദീകരിക്കാമോ; വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതു പരിഹരിക്കാന്‍ മലപ്പുറം ജില്ലാ ആസ്ഥാനത്തുള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിനു കീഴില്‍ കാര്‍ഷികോല്പന്നങ്ങളുടെ സംഭരണ-വിപണന കേന്ദ്രം ആരംഭിക്കുമോയെന്ന് വ്യക്തമാക്കാമോ?
2779.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും വ്യവസായികാടിസ്ഥാനത്തില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നം ഉണ്ടാക്കി വിപണനം ചെയ്യാന്‍ പ്ലാന്റേഷന്‍ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
ഇത് വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തുടര്‍നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2780.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീരോഗങ്ങളെ ചെറുക്കാന്‍ ചക്ക ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചക്ക സംഭരണ-സംസ്കരണ-വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ അത്തരം കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തിലും ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2781.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ എത്ര അഗ്രോസെന്ററുകളാണ് നിലവിലുള്ളത് എന്ന് വിശദമാക്കുമോ; അഗ്രോസെന്ററിന്റെ പ്രവര്‍ത്തനം എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയ അഗ്രോസെന്റര്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശം നല്‍കുമോ?
2782.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ പുതിയതായി വെയര്‍ഹൗസുകള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ ?
2783.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പുവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച അഗ്രോപാര്‍ക്കുകള്‍ സംബന്ധിച്ചുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ അഗ്രോ പാര്‍ക്ക് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2784.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്രയിനം പഴം-പച്ചക്കറികള്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പഴം-പച്ചക്കറി താങ്ങുവില സമയബന്ധിതമായി കര്‍ഷകര്‍ക്ക് നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2785.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 കാലയളവിലെ സര്‍ക്കാരിന്റെ കാലത്ത് ഹോര്‍ട്ടിക്കോര്‍പ്പില്‍ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്സിഡി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഹോര്‍ട്ടിക്കോര്‍പ്പിലെ അഴിമതി സംബന്ധിച്ച് നടക്കുന്ന വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
2786.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഈ വര്‍ഷം ഹോര്‍ട്ടികോര്‍പ്പ് വാഴക്കുല സംഭരണം നടത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എത്ര ടണ്‍ വാഴക്കുല സംഭരണം നടത്തിയെന്നും ഏതെല്ലാം സംഭരണ കേന്ദ്രങ്ങള്‍ വഴിയാണ് സംഭരിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച ഉത്പന്നങ്ങളുടെ വില കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാക്കിയുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ എത്ര തുകയാണെന്നും ഇത് അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാമോ എന്നും വ്യക്തമാക്കാമോ?
2787.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാർ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി എന്തെല്ലാം ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കി വരുന്നതെന്ന് അറിയിക്കാമോ?
2788.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നല്‍കിവരുന്ന ആനുകൂല്യത്തെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
2789.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എല്‍.ഡി.സി. മുഖേന മണലൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
മുല്ലശ്ശേരി കനാലില്‍ പതിയാര്‍ കുളങ്ങര പാലം നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
കണ്ണേങ്ങാത്ത് - കുമ്പുള്ളി - കെ.എല്‍.ഡി.സി. ബണ്ട് റോഡ് നിര്‍മ്മാണം
2790.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 -2020 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ വര്‍ക്ക് അപ്പെന്‍ഡിക്സ് II, വോള്യം II -ല്‍ ക്രമ നമ്പര്‍ 1543 ആയി ഉള്‍പ്പെടുത്തി 20% തുക വകയിരുത്തിയിട്ടുള്ള കണ്ണേങ്ങാത്ത് - കുമ്പുള്ളി - കെ.എല്‍.ഡി.സി. ബണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പ്രാവര്‍ത്തികമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2791.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ ചെറുപുഴയിൽ ആര്‍. ഐ. ഡി. എഫ്. XXI പദ്ധതിയിലുൾപ്പെടുത്തി കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ( കെ. എൽ. ഡി. സി. ) വഴി നടപ്പിലാക്കുന്ന ജല, മണ്ണ് സംരക്ഷണ പദ്ധതികൾ ഓരോന്നിന്റെയും നിലവിലത്തെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ; പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രദേശത്ത് തന്നെയുള്ള ഉടുമ്പനാശേരി വി. സി. ബി. കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് കെ. എൽ. ഡി. സി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ നിലവിലത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി പ്രദേശത്തെ ജല, മണ്ണ് സംരക്ഷണ പദ്ധതികൾ ഫലപ്രദമാകണമെങ്കിൽ ഉടുമ്പനാശേരി വി.സി.ബി കംബ്രിഡ്ജ്, ചെറുപുഴയിൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ താഴെയും മുകളിലും മണ്ണും മണലും നീക്കംചെയ്യൽ, ചെറുപുഴയുടെ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം, കടുങ്ങുത്ത് ആനക്കുണ്ട് ഭാഗത്തെ പുഴയോരം ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കൽ എന്നീ പ്രവൃത്തികൾ കൂടി ഏറ്റെടുക്കേണ്ടതുണ്ടെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ കെ. എൽ. ഡി. സി. നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രവൃത്തികൾ കൂടി ഏറ്റെടുക്കുന്നതിനാവശ്യമായ നിർദേശം നൽകുമോ?
2792.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് എന്നിവര്‍ ഓഫീസ് ജോലികളില്‍ വ്യാപൃതരാകേണ്ടി വരുന്നതിനാല്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൃഷി ഭവനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ കൃഷി ഭവനുകളിലും ക്ലറിക്കല്‍ തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
കൃഷി ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് ഡയറിയില്‍ രേഖപ്പെടുത്തുന്നതിനും ആയത് യഥാസമയം മേലുദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2793.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
446/2016 പി.എസ്.സി വിജ്ഞാപന പ്രകാരം 22.12.20- ല്‍ പ്രസിദ്ധീകരിച്ച കൃഷി അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയുടെ റാങ്ക് ലിസ്റ്റ്-I ല്‍ പൂജ്യം മാർക്കു ലഭിച്ച ബി.എസ്.സി അഗ്രികള്‍ച്ചര്‍ സയന്‍സ് ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വി.എച്ച്.എസ്.സി അഗ്രികള്‍ച്ചര്‍ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് കൃഷി അസിസ്റ്റന്റ് ഗ്രേഡ് II അല്ലാതെ മറ്റ് തസ്തികകളില്‍ അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്നിരിക്കെ, ബി.എസ്.സി അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്കും വി.എച്ച്.എസ്.സി അഗ്രികള്‍ച്ചര്‍ ഡിപ്ലോമക്കാര്‍ക്കും ഒരേ പരീക്ഷ നടത്തുകയും അതില്‍ ഡിപ്ലോമക്കാര്‍ക്ക് കട്ട് ഓഫ് മാര്‍ക്ക് തീരുമാനിക്കുകയും എന്നാല്‍ ബി.എസ്.സി അഗ്രികള്‍ച്ചര്‍ വിഭാഗക്കാര്‍ക്ക് കട്ട് ഓഫ് മാര്‍ക്ക് ഒന്നുമില്ലാതെ, പൂജ്യം മാര്‍ക്ക് നേടിയവര്‍ക്ക് പോലും, റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാന്‍ സാധിച്ചുവെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത അപാകത പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2794.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ അഗ്രിക്കള്‍ച്ചര്‍ ആഫീസര്‍മാര്‍, അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റുമാര്‍ ഇല്ലാത്ത എത്ര കൃഷി ഭവനുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
2795.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പില്‍ നിലവില്‍ എത്ര ഒഴിവുകളാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;
( ഡി )
ഒഴിവുള്ള തസ്തികകളില്‍ എപ്പോള്‍ നിയമനം നടത്തുമെന്ന് വിശദമാക്കുമോ?
2796.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര കൃഷി ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
തലശ്ശേരി നിയോജകമണ്ഡലത്തിലെ കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2797.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിരമായി കൃഷി ഓഫീസര്‍മാരില്ലാത്ത എത്ര കൃഷിഭവനുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കൃഷിഭവനുകളില്‍ സ്ഥിരമായി കൃഷി ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2798.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് - 19 വ്യാപനം മൂലം കാര്‍ഷിക മേഖലയെ സാരമായി ബാധിച്ച പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയിലെ കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
2799.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ് (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ഫണ്ട്) XXIV-ലും, ആര്‍.ഐ.ഡി.എഫ് XXV-ലും ഉള്‍പ്പെട്ട പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തെ തരിശുരഹിതമാക്കുന്നതിന് കൃഷിവകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ?
2800.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഉള്ളൂര്‍ കൃഷിഭവനില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫല വൃക്ഷതൈകള്‍ക്കു വേണ്ടി എത്ര ഗുണഭോക്താക്കള്‍ വിഹിതമടച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
ഇവര്‍ക്ക് ഫല വൃക്ഷതൈകള്‍ വിതരണം ചെയ്തോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ; പ്രസതുത തൈകള്‍ എന്നേക്ക് വിതരണം ചെയ്യും എന്നറിയിക്കാമോ;
( സി )
ഈ കൃഷിഭവനില്‍ വളം, വിത്തുകള്‍, തൈകൾ എന്നിവ ജനകീയാസൂത്രണത്തിന്റെ ഭാഗമായി അപേക്ഷിച്ചവര്‍ക്ക് യഥാമസയം അവ വിതരണം ചെയ്യുന്നില്ല എന്ന പരാതിക്ക് പരിഹാരം കണ്ടെത്തുമോ; ആയത് യഥാസമയം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കൃഷി ഓഫീസറും ജീവനക്കാരും കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകാത്തതും, കൃഷിക്കാര്‍ ഇവരെക്കാത്ത് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയ്ക്കും പരിഹാരം കണ്ടെത്തുമോ?
2801.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷികമേഖലയിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച് കൃഷിഭവനുകൾ മുഖേന ഏതെങ്കിലും തരത്തിലുള്ള വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
2802.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൈനാപ്പിള്‍ കര്‍ഷകരെയും തൊഴിലാളികളെയും സഹായിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
2803.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാർഷിക ആവശ്യത്തിന് വൈദ്യുതി നൽകുന്നതിന് എന്തെങ്കിലും ഇളവുകൾ അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2804.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പ്ലാന്റ് ഹെല്‍ത്ത് ക്ലീനിക്കുകള്‍ വഴി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര പ്ലാന്റ് ഹെല്‍ത്ത് ക്ലീനിക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
കായംകുളം മണ്ഡലത്തില്‍ എത്ര പ്ലാന്റ് ഹെല്‍ത്ത് ക്ലീനിക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
2805.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ബ്ലോക്ക് പഞ്ചായത്തിലെ മങ്കട തോടിലേക്ക് വെള്ളം വന്നു ചേരുന്ന മലംതോട്, കൂട്ടിൽതോട്, പൊട്ടേങ്ങൽതോട്, മങ്കട പാടം ആണിച്ചാൽ എന്നിവിടങ്ങളിൽ ചേരിയം മലയിൽ നിന്നും വെള്ളം ഒഴുകി മണ്ണിടിച്ചിലും കൃഷി നാശവും ഉണ്ടാകുന്നത് കാരണം കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
( ബി )
ഈ പ്രദേശങ്ങളിലെ ഭൂമിയും, കൃഷിയിടങ്ങളും ,തോടുകളും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ വി.സി.ബി. നിർമ്മിക്കുന്നതിനും കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
2806.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴില്‍ വിവിധ കോഴ്സുകളില്‍ വിജയിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നു എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( ബി )
ഈ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഫുഡ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി കഴിഞ്ഞ കുട്ടികളുടെ ഇതു വരെയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.