STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2712.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ;
( ബി )
ഈ പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?
2713.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 2017-ൽ വിഴിഞ്ഞം വില്ലേജിൽ ബ്ലോക്ക് നമ്പർ 14-ൽ സർവ്വേ നമ്പർ 748-ൽ പെട്ട ഭൂമിയും വീടും വിട്ടു നൽകിയവര്‍ക്ക് 29.05 .2010-ലെ ജി.ഒ.(എംഎസ് ) 42/10/എഫ്&പിഡി നം. ഉത്തരവിലെ 3(ii) പ്രകാരം പുനരധിവാസത്തിനുള്ള 5 സെൻറ് സ്ഥലം ഇതുവരെയും ലഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മേല്‍ പറഞ്ഞ ഉത്തരവ് പ്രകാരം ശ്രീമതി എൻ. കമലമ്മ (നാഗരാജ വിലാസം, തോട്ടം, മുല്ലൂർ പി.ഓ.), ശ്രീ. കൃഷ്ണൻകുട്ടി (അമ്പലത്തടി വീട്, മുല്ലൂർ പി.ഒ.), ശ്രീ.വിനു വി (നന്തികുളം,തെക്കരിക് വീട്, മുല്ലൂർ പി.ഒ.), ശ്രീ. ഷാജി കെ.എസ്.(എസ്.എസ്. നിവാസ്, നന്തികുളം, മുല്ലൂർ പി.ഒ.), ശ്രീ.പ്രേമൻ ബി. (ജി.ജി.ഭവൻ, തെക്കേപ്ലാവറത്തല വീട്, മുല്ലൂർ പി. ഒ.), ശ്രീ. മോഹനൻ കെ. (പനവിള, വാറുതട്ട് വീട്, മുല്ലൂർ പി. ഒ.) എന്നിവര്‍ക്ക് ലഭിക്കേണ്ട 5 സെൻറ് ഭൂമി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
2714.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തിലെ പൂച്ചക്കടവിൽ നടക്കുന്ന ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
അവിടെ നിലവിൽ നടക്കുന്ന പ്രവൃത്തികൾക്ക് ശേഷം എന്തെല്ലാം നിർമ്മാണ പ്രവൃത്തികളാണ് നടത്താൻ ഉദ്ദേശിക്കുന്നത്?
2715.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി തുറമുഖം ഏതു കാലാവസ്ഥയിലും പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പി.പി.പി. വ്യവസ്ഥയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏതു വരെയായി; വിശദമാക്കുമോ;
( ബി )
പൊന്നാനി തുറമുഖം പ്രാവര്‍ത്തികമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2716.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുറമുഖ വകുപ്പ് വഴി നല്‍കുന്ന ലൈസന്‍സുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
തുറമുഖ വകുപ്പ് വഴി നല്‍കിയിരുന്ന ബോട്ട് മാസ്റ്റര്‍ (ടിക്കറ്റ് കളക്ടര്‍) ലൈസന്‍സ് വിതരണം നിര്‍ത്തിവച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ബോട്ട് മാസ്റ്റര്‍ (ക്യാഷ് കളക്ടര്‍) ലൈസന്‍സ് നിലവില്‍ പുതുക്കി നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ എത്ര ബോട്ട് മാസ്റ്റര്‍ (ടിക്കറ്റ് കളക്ടര്‍) ലൈസന്‍സ് തുറമുഖ വകുപ്പ് വഴി പുതുക്കി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഇ )
പുതുതായി ബോട്ട് മാസ്റ്റര്‍ (ടിക്കറ്റ് കളക്ടര്‍) ലൈസന്‍സ് വിതരണം ചെയ്യുന്നതിന് ഏതെങ്കിലും സാങ്കേതിക തടസ്സം നിലവിലുണ്ടോ; വിശദമാക്കാമോ?
ബേക്കലില്‍ സ്ക്കേറ്റ് ബോര്‍ഡ് പാര്‍ക്ക്
2717.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കേറ്റ് ബോര്‍ഡ് പാര്‍ക്ക് നടപ്പിലാക്കാന്‍ കേരള മാരിടെെം ബോര്‍ഡ് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശത്ത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
2718.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കാരാകുറിശ്ശി പഞ്ചായത്തിലെ എഴുത്തോംപാറയിലെ ശിലാലിഖിതങ്ങളെ ചരിത്രപരമായ പ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
എഴുത്തോംപാറയിലെ ശിലാലിഖിതങ്ങളെക്കുറിച്ച് ഗൗരവതരങ്ങളായ ഗവേഷണങ്ങളോ പഠനങ്ങളോ നടത്തുന്നതിനു നടപടി സ്വീകരിക്കുമോ?
2719.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുളള പാണ്ഡവന്‍പാറ കേന്ദ്രമാക്കി ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ ഒരു അമിനിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ;
( ബി )
പാണ്ഡവന്‍പാറയെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പാറശാല മണ്ഡലത്തിലെ വെളളറട, കുന്നത്തുകാല്‍ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പൂങ്കോട്ട് പാറയെ സംരക്ഷിത മേഖലയാക്കി മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.