STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


*181.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ ഭൂമിയുടെ ഉടമസ്ഥരായ നിർധന കർഷകർക്കെതിരെ കേസ് എടുക്കാൻ വനം വകുപ്പ് നിർദ്ദേശം നൽകിയിരുന്നോ;
( ബി )
അനധികൃത മരം മുറിയിൽ ക‍ർഷകർക്കെതിരെ കേസെടുക്കാതിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ റേഞ്ച് ഫീസര്‍മാര്‍ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നോ; പ്രസ്തുത വിഷയത്തിൽ കേസെടുക്കണമെന്ന് മൂന്നാർ ഡി.എഫ്.ഒ. ഉത്തരവ് ഇറക്കിയിരുന്നോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ കർഷകരുടെ മേല്‍ കുറ്റം ചുമത്തി അനധികൃതമായി മരം മുറിച്ചു കടത്തിയവരെ സംരക്ഷിക്കാനുള്ള നടപടിയാണിതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
വനം വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ കർഷക സംഘടനകളും ഹൈറേഞ്ച് കർഷക സംരക്ഷണ സമിതിയും പ്രക്ഷോഭം ആരംഭിക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
*182.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികഗോത്രങ്ങളിലും പട്ടികജാതികളിലും പെട്ടവരെ വികസന മുഖ്യധാരയിലെത്തിക്കുന്നതിനുള്ള മുന്നുപാധിയായ മികച്ച ആധുനിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ പരിശീലനത്തിനായി ഇവര്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനും പഠന നിലവാരം ഉയര്‍ത്താനും പ്രത്യേകം പദ്ധതികള്‍ ഉണ്ടോ; വ്യക്തമാക്കാമോ?
*183.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളിൽ സ്വാഭാവിക വനങ്ങളോട് സാദൃശ്യമുള്ള ചെറുവനങ്ങൾ വച്ചുപിടിപ്പിക്കുന്ന വിദ്യാവനം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
വിദ്യാർത്ഥികൾക്ക് ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും പ്രകൃതിയുടെയും പ്രാധാന്യം മനസിലാക്കുന്നതിന് സഹായകമാകുന്ന ഈ പദ്ധതി പരിഷ്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനമാകെ വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
മാതൃകാപരമായി വൃക്ഷ പരിപാലനം നടത്തുന്ന വിദ്യാലയങ്ങൾക്ക് സംസ്ഥാന തലത്തിൽ അവാർഡ് നൽകുവാൻ പദ്ധതിയുണ്ടോ;
( ഡി )
എങ്കിൽ ഇതിനായി പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ള ഭൂമിയിൽ ചെറുവനങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
*184.
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ വരുമാനം ഉയർത്തുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിപണന കേന്ദ്രങ്ങളും ലാൻഡിംഗ് സെന്ററുകളും കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളി സ്ത്രീകളെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളായി സംയോജിപ്പിക്കാനും അവർക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*185.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.10.2020-ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് നടന്ന മരം മുറി സംബന്ധിച്ച് വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
മരം മുറിക്ക് കൂട്ടുനിന്നതായി പറയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ടോ;
( സി )
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിൽ ഐ. എഫ്. എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്യുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
*186.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗക്കാർക്കായുള്ള ഭവന നിർമ്മാണ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഭവന പുനരുദ്ധാരണം, പഠനമുറി എന്നീ പദ്ധതികളിലെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ;
( സി )
പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഭവന നിർമ്മാണ പദ്ധതി കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് പരിഗണനയിലുള്ളത്; വ്യക്തമാക്കാമോ;
( ഡി )
പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള ഭവന നിര്‍മ്മാണതിനായി കേന്ദ്ര സഹായം ലഭ്യമാക്കുന്നുണ്ടോ; വിശദമാക്കാമോ?
*187.
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;
( ബി )
മത്സ്യത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളോടെ ആധുനിക രീതിയിലുള്ള മത്സ്യവിപണന ശാലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതിയുടെ പുരോഗതി അറിയിക്കാമോ; ചില്ലറ വില്പനകള്‍ക്കായി ഫിഷറീസ് വകുപ്പ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ടോ എന്ന് അറിയിയ്ക്കാമോ?
*188.
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന ബോട്ടുകൾക്ക് ഉപയോഗിക്കുന്ന ഡീസൽ, പെട്രോൾ, സി. എൻ. ജി., എൽ. എൻ. ജി. തുടങ്ങിയ ഇന്ധനങ്ങൾക്ക് സബ്‌സിഡി ലഭ്യമാക്കുവാൻ മുൻകൈയെടുക്കുമോ; ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കുന്ന ഡീസൽ, പെട്രോൾ എന്നിവയ്ക്ക് ഈടാക്കുന്ന റോഡ് സെസ് ഒഴിവാക്കുവാനും ഉല്പാദനച്ചെലവിന് അനുസൃതമായി മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ മണ്ണെണ്ണ നൽകുവാനും സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കുവാനും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമോ;
( സി )
മത്സ്യബന്ധന ബോട്ടുകൾക്ക് സംസ്ഥാന സർക്കാർ മണ്ണെണ്ണ സബ്സിഡി നൽകുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
*189.
ശ്രീമതി ദെലീമ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി യു പ്രതിഭ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിന്റെ അനന്തരഫലമായി കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത് സൃഷ്ടിച്ച ആഘാതം മൂലം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത് പരിഹരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കുമോ;
( ബി )
കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടനാട്ടില്‍ തടസ്സരഹിതമായ നീരൊഴുക്ക് സാധ്യമാക്കാന്‍ പദ്ധതിയുണ്ടോ;
( സി )
പ്രളയത്തില്‍ വേമ്പനാട് കായലില്‍ അടിഞ്ഞ എക്കലും ചെളിയും കായലിന്റെ ജലസംഭരണ ശേഷി കുറച്ചത് പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ;
( ഡി )
കുട്ടനാട് പാക്കേജിന്റെ ഭാഗമായി ജലവിഭവ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളും അവയുടെ പുരോഗതിയും അറിയിക്കാമോ?
*190.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസ മേഖലയിൽ വന്യജീവി ആക്രമണം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് വനാതിർത്തികളിൽ ഫെൻസിംഗ് നടത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത ഫെൻസിംഗുകളുടെ പരിപാലനത്തിനും സംരക്ഷണത്തിനും എന്തൊക്കെ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വിദഗ്ദ്ധ സമിതി രൂപീകരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ പദ്ധതിയുണ്ടോ; എങ്കിൽ ഇതിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ?
*191.
ശ്രീ എ കെ എം അഷ്റഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസേചനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
ജല ഉപയോഗം ക്രമീകരിക്കുന്നതിനായി മൈക്രോ ഇറിഗേഷന്‍ പദ്ധതി എവിടെയെങ്കിലും ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*192.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന് വ്യക്തമാക്കി 11.03.2020-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ അവ്യക്തതയുണ്ടെന്ന നിലപാട് വനം വകുപ്പ് സ്വീകരിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ബി )
ഈ നിലപാട് വനം വകുപ്പ് കൺസർവേറ്റർ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നോ; വ്യക്തമാക്കുമോ?
*193.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ വിതരണ ശൃംഖല വിപുലപ്പെടുത്തിയും ഉല്‍പ്പാദനച്ചെലവ് കുറച്ചും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
എ. ഡി. ബി. സഹായത്തോടെ നടപ്പിലാക്കുന്ന കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇംപ്രൂവ്മെന്റ് പദ്ധതി ഏതെല്ലാം നഗരങ്ങളിലാണ് നടപ്പിലാക്കുന്നത് എന്ന് അറിയിക്കുമോ; പ്രസ്തുത പദ്ധതി കൂടുതല്‍ നഗരങ്ങളില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ?
*194.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശാസ്ത്രീയമായ രീതിയില്‍ വിഷപ്പാമ്പുകളെ പിടികൂടുകയും സൂക്ഷിക്കുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
മനുഷ്യജീവന് ഭീഷണിയാകുന്ന ഇവയെ പിടികൂടി വനംവകുപ്പിന് കൈമാറുന്നതിന് നിലവില്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
പാമ്പുപിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
*195.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ഡി കെ മുരളി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ സാമൂഹ്യ ഐക്യം ദുര്‍ബലപ്പെടുത്തുവാനുള്ള പ്രവര്‍ത്തനം തീവ്രമായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സമൂഹത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നതിന് സാംസ്കാരിക രംഗം ശക്തിപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നവോത്ഥാന നായകരുടെ സ്മരണാര്‍ത്ഥം എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കാന്‍ കിഫ്ബി മുഖേന ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ;
( സി )
വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സാംസ്കാരിക ഉന്നതതല സമിതി ചെയ്തുവരുന്ന കാര്യങ്ങള്‍ അറിയിക്കാമോ?
*196.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യോല്‍പ്പാദനം തുടര്‍ച്ചയായി കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനുള്ള കാരണം കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മത്സ്യോല്‍പ്പാദനം തുടര്‍ച്ചയായി കുറഞ്ഞുവരുന്നത് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
മത്സ്യോല്‍പ്പാദനം കുറഞ്ഞുവരുന്ന സാഹചര്യം പ്രത്യേകം പഠനവിധേയമാക്കുവാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ?
*197.
ശ്രീ സി കെ ഹരീന്ദ്രന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ ഒ . ആർ. കേളു
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തി പോകുന്നവരുടെ എണ്ണം ആപേക്ഷികമായി കൂടുതലാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങള്‍ കണ്ടെത്തി അത്പരിഹരിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണങ്ങള്‍ ദാരിദ്ര്യവും മറ്റ് സാമൂഹിക ചുറ്റുപാടുകളുമായതിനാല്‍ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചുകൊണ്ടുള്ള പഠനം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോസ്റ്റലുകളുടെ സ്ഥിതിയും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ആവശ്യമെങ്കില്‍ പുതിയവ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിയ്ക്കുമോയെന്ന് വ്യക്തമാക്കാമോ?
*198.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ്ഗ ഫണ്ടുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തിരുവനന്തപുരത്ത് പട്ടികജാതി ഫണ്ട് തട്ടിപ്പ് പിടികൂടിയതിന് ശേഷം മലപ്പുറത്തും സമാനമായ രീതിയിൽ പട്ടികജാതി ഭവന ഫണ്ടിൽ നിന്നും 37.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി വകയിരുത്തിയ ഫണ്ട് സുതാര്യമായി വിനിയോഗിക്കുണ്ടോ എന്ന് പരിശോധിക്കാൻ എന്തൊക്കെ നടപടികളാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചിരുന്നത്;
( ഡി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി വകയിരുത്തിയ ഫണ്ടിന്റെ ദുരുപയോഗം തടയാൻ എന്തൊക്കെ നടപടികളാണ് ഈ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
*199.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി.വി.അൻവർ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടല്‍ മത്സ്യബന്ധന മേഖലയിലെ വിഭവശോഷണം കണക്കിലെടുത്തും ഉൾനാടൻ മൽസ്യ മേഖലയിലെ തൊഴില്‍ സാധ്യത കണക്കിലെടുത്തും ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
ജനപ്രിയ മത്സ്യങ്ങളുടെ കൃഷി വികസിപ്പിക്കുന്നതിനായി സംസ്ഥാനത്തെ പൊതു-സ്വകാര്യ ജലാശയങ്ങളിലെല്ലാം മത്സ്യം വളര്‍ത്താന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
ഉള്‍നാടന്‍ മത്സ്യകൃഷിയിലെ പ്രധാന പ്രശ്നമായ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പദ്ധതിയുണ്ടോ; ഉല്പാദനത്തോടൊപ്പം ഉള്‍നാടന്‍ മത്സ്യവിപണി ഉറപ്പാക്കാനും പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
*200.
ശ്രീ എം നൗഷാദ്
ശ്രീ കെ ആൻസലൻ
ശ്രീ. എച്ച്. സലാം
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക പരിപാടികള്‍ എന്തെല്ലാമാണ്;
( ബി )
പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അറിയിക്കാമോ;
( സി )
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പദ്ധതിയുണ്ടെങ്കില്‍ അറിയിക്കുമോ?
*201.
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യ ഉപഭോഗം കൂടിവരുന്ന സാഹചര്യത്തില്‍ ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യവിഭവങ്ങളുടെ സംരക്ഷണത്തിനായി നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
മത്സ്യവിഭവങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംരക്ഷിത മേഖലകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഉൾനാടൻ മത്സ്യവിഭവങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ കണ്ടൽക്കാടുകളുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*202.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശരാശരി പ്രതിശീര്‍ഷ വരുമാനം സംസ്ഥാനത്തെ ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന്റെ പകുതിയില്‍ താഴെ മാത്രമായതിനാല്‍ ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ പ്രോത്സാഹനത്തിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവജനങ്ങളെ വികസന മുഖ്യധാരയിലെത്തിക്കുന്നതിന് പരിപാടിയുണ്ടോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്;
( സി )
വിദ്യാതീരം പദ്ധതിയിലൂടെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ മികവ് കൈവരിക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
*203.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ഷങ്ങളായി നിർമ്മാണം പൂര്‍ത്തീകരിക്കാത്ത ജലസേചന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ?
*204.
ശ്രീ കെ ആൻസലൻ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം മൂലം സംജാതമാകുന്ന മത്സ്യലഭ്യതക്കുറവും മത്സ്യബന്ധന മേഖലയിലെയും അനുബന്ധ മേഖലയിലെയും തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് ദേശീയ മത്സ്യനയത്തില്‍ ഉചിതമായ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( സി )
കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ്-സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി ആഴക്കടലിലെ പല മത്സ്യവിഭവങ്ങളും അമിത ചൂഷണത്തിനിരയാകുകയും സമുദ്രമേഖലയിലെ മത്സ്യബന്ധനം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നത് മത്സ്യമേഖലയില്‍ വരുംനാളുകളില്‍ വലിയ പ്രതിസന്ധിയ്ക്കിടയാക്കുമെന്ന് കരുതുന്നുണ്ടോ;
( ഡി )
മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
*205.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാമുകളില്‍ മണ്ണും ചെളിയും കെട്ടിക്കിടക്കുന്നതിനാല്‍ സംഭരണശേഷിയില്‍ വലിയ കുറവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ ‍ഡ‍ാമുകളില്‍ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*206.
ശ്രീമതി ഒ എസ് അംബിക
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമാണോയെന്നറിയിക്കാമോ;
( ബി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതികള്‍ക്ക് നല്‍കിവരുന്ന വിവാഹ ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
അവിവാഹിത അമ്മമാരെ വിധവകളുടെ പട്ടികയില്‍ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
( ഡി )
ഇത്തരം യുവതികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനും സര്‍ക്കാര്‍ സര്‍വ്വീസ് കരസ്ഥമാക്കുന്നതിനും ആവശ്യമായ പരിശീലനവും പഠന സൗകര്യങ്ങളും സ്ഥിരമായി ഏർപ്പെടുത്തുന്നത് പരിഗണിക്കുമോ?
*207.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് മുഖാന്തരം മത്സ്യ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്പനയ്ക്കായി മിമി ഫിഷ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത ആപ്പിലൂടെ ഉത്പന്നങ്ങളെ സംബന്ധിച്ചുള്ള എന്തെല്ലാം വിവരങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ആദ്യഘട്ടത്തില്‍ ഏതൊക്കെ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നതെന്നും പദ്ധതിയിലൂടെ എന്തെല്ലാം മത്സ്യ ഉത്പന്നങ്ങളാണ് ഓണ്‍ലൈനായി വില്പന നടത്തുന്നതെന്നും വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
മിമി ഫിഷിലൂടെ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയില്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി ഡെലിവറി നടത്തുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ?
*208.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറി സംഭവത്തിൽ ആരോപണങ്ങൾ നേരിട്ട ഫോറസ്റ്റ് കൺസർവേറ്ററെ സസ്പെൻഡ് ചെയ്യാൻ അന്വേഷണ സംഘം ശിപാർശ ചെയ്തിട്ടുണ്ടോ;
( ബി )
വയനാട്ടിൽ നിന്നും മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയ മരങ്ങൾ പിടിച്ചെടുത്ത മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാനും അന്വേഷണം വഴിതെറ്റിക്കാനും പ്രസ്തുത ഫോറസ്റ്റ് കൺസർവേറ്റർ ശ്രമിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ?
*209.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗങ്ങൾക്ക് സംഘടിത മേഖലയിൽ ജോലി ലഭിക്കുന്നതിനായി അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നടത്തുന്നതിന് ധനസഹായ പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളുടേയും വകുപ്പുകളുടെയും സഹായത്തോടെ പട്ടികജാതി വിഭാഗങ്ങൾക്കായി സംരംഭകത്വ വികസന പരിശീലനത്തിന് ധനസഹായം ലഭ്യമാക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വിദേശത്ത് തൊഴിലവസരങ്ങൾ തേടുന്ന പട്ടികജാതി യുവജനങ്ങൾക്ക് സാമ്പത്തിക സഹായ പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കാമോ?
*210.
ശ്രീ ഡി കെ മുരളി
ശ്രീ എം മുകേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഹൈപവര്‍ കമ്മറ്റികള്‍ യഥാസമയം ചേരുന്നതിന് കഴിഞ്ഞിട്ടുണ്ടോ;
( സി )
വകുപ്പുതല യോഗങ്ങളും ഹൈപവര്‍ കമ്മറ്റികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചേരുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കി തീര്‍ത്ഥാടകര്‍ക്ക് മണ്ഡല മഹോത്സവം ആയാസരഹിതമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.