|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*31.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
മുട്ടിലില്‍ അനധികൃതമായി മരം
മുറിച്ചു കടത്തിയ സംഭവത്തില്‍
വനം ചെക്ക്പോസ്റ്റ്
ഉദ്യോഗസ്ഥര്‍ പ്രതികളെ
സഹായിക്കാന്‍ കൂട്ടുനിന്നു
എന്ന് അന്വേഷണത്തില്‍
വെളിവായിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഭവം സംബന്ധിച്ച അന്വേഷണത്തെ
തുടര്‍ന്ന് ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
മുൻ
സര്‍ക്കാരിന്റെ കാലത്തെ
വനംവകുപ്പു മന്ത്രിയുടെ
അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി
മുട്ടില്‍ മരംമുറി കേസിലെ
പ്രതികളുമായി ഫോണ്‍ സംഭാഷണം
നടത്തിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
ഉദ്യോഗസ്ഥന്‍ പിന്നീട് വനം
വകുപ്പിലെ ഏതെങ്കിലും
ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്
മുട്ടില്‍ മരംമുറി കേസിലെ
പ്രതികള്‍ക്ക് സഹായം
ലഭ്യമാക്കാന്‍ ശ്രമിച്ചിരുന്നു
എന്ന് കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*32.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടലാക്രമണം
രൂക്ഷമായ സ്ഥലങ്ങളില്‍ തീരം
സംരക്ഷിക്കാനായി ജലവിഭവ വകുപ്പ്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; കിഫ്ബി
ഫണ്ടുപയോഗിച്ച് നടത്തി വരുന്ന
തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കടലാക്രമണം
രൂക്ഷമായ തീരപ്രദേശത്തിന്റെ
ദൈര്‍ഘ്യം ഏറെയാണെന്നതും
കരിങ്കല്ലിന്റെ ലഭ്യതക്കുറവും
മുൻനിർത്തി കരിങ്കല്‍
ഭിത്തിക്കു ബദലായി മറ്റ്
സാങ്കേതിക മാര്‍ഗ്ഗങ്ങള്‍
പ്രായോഗികമാക്കേണ്ടതിന്റെ
ആവശ്യകത പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പരീക്ഷണാടിസ്ഥാനത്തില്‍
ജിയോട്യൂബ് സ്ഥാപിച്ചതിന്റെ
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; ജിയോബാഗ്
ഉപയോഗിച്ചുള്ള കടല്‍ ഭിത്തി
നിര്‍മ്മാണത്തിന്റെ നേട്ടങ്ങളും
കോട്ടങ്ങളും അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
*33.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
എ. രാജ
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പശ്ചിമഘട്ടം
ഉൾപ്പെടെയുള്ള സംസ്ഥാനത്തെ
വനമേഖലകളിൽ ഉണ്ടാകുന്ന
കാട്ടുതീമൂലം വലിയ തോതില്‍
വനസമ്പത്തും പക്ഷിമൃഗാദികളും
നശിച്ചുപോകുന്നതായ വസ്തുത
കാലാവസ്ഥാ വ്യതിയാനത്തിന്റെ
സവിശേഷമായ സാഹചര്യത്തില്‍
പ്രത്യേകമായി വിശകലനം
ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
(
ബി )
കാട്ടുതീ
തടയുന്നതിനും
നിയന്ത്രിക്കുന്നതിനുമായുള്ള
പദ്ധതിയുമായി ബന്ധപ്പെട്ട്
എന്തെല്ലാം പ്രവൃത്തികളാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രകൃതിദത്തമായ
ജലസ്രോതസ്സുകളുടെയും
കാട്ടരുവികളുടെയും
സംരക്ഷണത്തിലൂടെ കാട്ടുതീ
നിയന്ത്രണത്തിന് ഉതകുന്ന
പദ്ധതികള്‍ ആസൂത്രണം ചെയ്തു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
വനാന്തരങ്ങളിലും
വനത്തോടനുബന്ധിച്ചും
അധിവസിക്കുന്ന ജനവിഭാഗങ്ങളെ
കാട്ടുതീ നിയന്ത്രണ
ബോധവല്‍ക്കരണത്തിലും
പ്രവര്‍ത്തനങ്ങളിലും
പങ്കാളികളാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
*34.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എം.വിജിന്‍
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ഹരിത കവചം മുപ്പത്തിമൂന്ന്
ശതമാനമാക്കാനുള്ള ഊര്‍ജ്ജിത
ശ്രമങ്ങളുടെ ഭാഗമായി വനം
വകുപ്പ് നടപ്പാക്കുന്ന സ്ഥാപന
വനവല്‍ക്കരണ പദ്ധതി പ്രകാരം
മികച്ച രീതിയില്‍ മരം
നട്ടുവളര്‍ത്തി
പരിപാലിക്കുന്നവര്‍ക്ക്
അവാര്‍ഡ് ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
അവാര്‍ഡിനായി പ്രത്യേക
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
അതിജീവനത്തിന്റെ
മാര്‍ഗ്ഗമാണ് പ്രകൃതി
സംരക്ഷണമെന്ന് പുതിയ തലമുറയെ
ബോധ്യപ്പെടുത്തുന്നതിന്റെ
ഭാഗമായി സ്കൂള്‍, കോളേജ്
തലങ്ങളില്‍ നടപ്പാക്കുന്ന
വിദ്യാവനം പദ്ധതിയുടെയും
പട്ടണങ്ങളില്‍ നടപ്പാക്കുന്ന
നഗരവനം പദ്ധതിയുടെയും
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
*35.
ശ്രീ.
പി.വി.അൻവർ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനങ്ങളുടെ
സ്വാഭാവിക പുനരുജ്ജീവനത്തെ
സഹായിക്കുന്നതിനായി ദേശീയ
വനവല്‍ക്കരണ പരിപാടിയുമായി
ബന്ധപ്പെട്ട് ഏറ്റെടുത്ത്
നടപ്പാക്കിയ പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
വനമേഖലയുടെ
വികസനത്തില്‍ ഉള്‍പ്പെടുത്തി
ആര്‍ട്ടിഫിഷ്യല്‍ റീജനറേഷന്‍,
പാര്‍സ്ച്ചര്‍ ഡവലപ്പ്മെന്റ്,
പുല്‍മേടുകളുടെ വികസനം
എന്നിവയുടെ പുരോഗതി
അറിയിക്കുമോ;
(
സി )
മുളങ്കാടുകളുടെയും
ചൂരല്‍കാടുകളുടെയും
പുനരുജ്ജീവനത്തിനും വനമേഖലയെ
ആശ്രയിച്ചു കഴിയുന്നവരുടെ
ഉപജീവനം
മെച്ചപ്പെടുത്തുന്നതിനും
ഉതകുന്ന എന്തെല്ലാം പദ്ധതികളാണ്
നടന്നു വരുന്നതെന്നും അവയുടെ
പുരോഗതി സംബന്ധിച്ച വിവരവും
വെളിപ്പെടുത്താമോ?
*36.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതികളിലും
പട്ടിക വര്‍ഗ്ഗ ഗോത്രങ്ങളിലും
പെട്ടവരുടെ ഭവനരാഹിത്യം
സമയബന്ധിതമായി പരിഹരിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഭവനരഹിതരും
ഭൂരഹിതരുമായ എത്ര പട്ടികജാതി,
പട്ടികവര്‍ഗ്ഗ ഗോത്ര
കുടുംബങ്ങള്‍ ഉണ്ടെന്നതിന്റെ
കണക്ക് ലഭ്യമാണോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
ഗോത്ര കുടുംബങ്ങള്‍ക്ക്
അനുവദിച്ച ആകെ വീടുകളുടെ
എണ്ണവും പ്രസ്തുത കാലയളവില്‍
പണി പൂര്‍ത്തിയാക്കാതെ
കിടന്നിരുന്നതുള്‍പ്പെടെ
പൂര്‍ത്തീകരിച്ച വീടുകളുടെ
എണ്ണവും എത്രയെന്നതിന്റെ വിവരം
ലഭ്യമാണോ;
(
ഡി )
നിലവിലവില്‍
വാസയോഗ്യമല്ലാത്ത വീട്ടില്‍
താമസിയ്ക്കുന്നതും എന്നാല്‍
വീടുണ്ടെന്ന കാരണത്താല്‍
ഗുണഭോക്തൃ ലിസ്റ്റില്‍
ഉള്‍പ്പെടാതെ പോകുകയും ചെയ്തവരെ
അര്‍ഹത
ലിസ്റ്റില്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*37.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുട്ടില്‍
മരംമുറി കേസില്‍ പിടിച്ചെടുത്ത
തടി സ്വാഭാവിക വനമേഖലയില്‍
നിന്നും
മുറിച്ചെടുത്തിട്ടുളളതാണെന്ന്
സര്‍ക്കാര്‍ ഹെെക്കോടതിയില്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(
ബി )
റവന്യൂ
പട്ടയഭൂമിയിലെ മരങ്ങള്‍
മുറിക്കാന്‍ നല്‍കിയ
ഉത്തരവിനെത്തുടര്‍ന്ന്
വനമേഖലയില്‍ നിന്നും മരങ്ങള്‍
മുറിച്ചു കടത്തുവാന്‍
സാഹചര്യമുണ്ടായത്
എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;
(
സി )
സര്‍ക്കാര്‍
ഉത്തരവിനെത്തുടര്‍ന്ന് നടന്ന
അനധികൃത മരം മുറിയ്ക്ക് ഉന്നത
ഉദ്യോഗസ്ഥരുടെയും മുന്‍ വനം
മന്ത്രിയുടെ ഓഫീസിന്റെയും
പിന്തുണയുണ്ടായിരുന്നു എന്ന്
ആരോപണങ്ങള്‍ ഉയര്‍ന്ന
സാഹചര്യത്തില്‍ കുറ്റക്കാരെ
ശിക്ഷിക്കുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
*38.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എം. മാണി മൈക്രോ ഇറിഗേഷന്‍
എന്ന പേരില്‍ ഒരു പദ്ധതി ജലസേചന
വകുപ്പ് നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ പ്രദേശങ്ങളിലും എല്ലാ
വിളകള്‍ക്കും പ്രസ്തുത
പദ്ധതിയിലൂടെ ജലസേചന സൗകര്യം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയ്ക്കായി കാര്‍ഷിക
വിളകളുടെ ഇനം തിരിച്ച് മേഖലകളോ
ക്ലസ്റ്ററുകളോ രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*39.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊവിഡ്
മഹാമാരി കാരണം നിര്‍ബന്ധമാക്കിയ
അടച്ചുപൂട്ടല്‍ മറ്റു
രംഗങ്ങളിലെന്നപോലെ ദേവസ്വം
ബോര്‍ഡുകളുടെയും
പ്രവര്‍ത്തനത്തില്‍ സാമ്പത്തിക
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രതിസന്ധിക്കിടയിലും
ക്ഷേത്രജീവനക്കാര്‍ക്കു ശമ്പളം
നല്‍കുന്നതിനും ദീര്‍ഘകാലത്തിനു
ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ
ശമ്പളം പരിഷ്ക്കരിക്കുന്നതിനും
സാധ്യമായിട്ടുണ്ടോ;
(
സി )
മലബാര്‍
ദേവസ്വം ബോര്‍ഡിനു കീഴില്‍
വരുമാനം കുറവുള്ള
ക്ഷേത്രങ്ങളിലെ ശമ്പള ബാധ്യത
പൂര്‍ണ്ണമായും സര്‍ക്കാര്‍
ഏറ്റെടുത്തിരുന്നോ;
(
ഡി )
ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
ക്ഷേത്രങ്ങളില്‍ അബ്രാഹ്മണ
ശാന്തിക്കാരെ നിയമിക്കാനുള്ള
തീരുമാനത്തിന്റെയടിസ്ഥാനത്തില്‍
വിവിധ ദേവസ്വം ബോര്‍ഡുകളുടെ
കീഴിലുള്ള ക്ഷേത്രങ്ങളില്‍
നടത്തുന്ന നിയമനത്തിന്റെ
പുരോഗതി അറിയിക്കാമോ?
*40.
ശ്രീ
വി ശശി
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലസ്രോതസ്സുകളുടെ
ഉറവിടം
മെച്ചപ്പെടുത്തേണ്ടതിന്റെയും
ജലസംക്ഷണ നടപടികൾ
ഊർജ്ജിതപ്പെടുത്തേണ്ടതിന്റെയും
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജലസ്രോതസ്സുകളുടെ
ഉറവിടം മെച്ചപ്പെടുത്തൽ,
ജലസംരക്ഷണം എന്നിവയ്ക്കായി
പദ്ധതികൾ നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ജലസ്രോതസ്സുകളുടെ ഉറവിടം
മെച്ചപ്പെടുത്തുന്നതിനും
ജലസംരക്ഷണത്തിനും അയൽ
സംസ്ഥാനങ്ങളുമായി സഹകരിച്ച്
പ്രവർത്തിക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
രണ്ട്
പ്രളയങ്ങൾക്ക് ശേഷം
നദികളിലടിഞ്ഞുകൂടിയ മാലിന്യം
നീക്കം ചെയ്ത് നദികളുടെ
സ്വാഭാവിക ഒഴുക്ക്
നിലനിർത്തുന്നതിനായി കഴിഞ്ഞ
സർക്കാർ ആവിഷ്ക്കരിച്ച
പരിപാടികൾ ഏതു ഘട്ടത്തിലാണ്;
വിശദമാക്കാമോ?
*41.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.വി.സുമേഷ്
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തിന്റെ
സമുദ്രസമ്പത്ത് അന്താരാഷ്ട്ര
കോര്‍പ്പറേറ്റുകള്‍ക്ക്
അടിയറവയ്ക്കുന്ന തരത്തില്‍
സമുദ്രസമ്പത്തിന്റെ
വാണിജ്യചൂഷണത്തിന് കേന്ദ്ര
സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിരുന്നോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ ഈ നടപടി മത്സ്യ
സമ്പത്തിനെ പ്രതികൂലമായി
ബാധിക്കുമെന്ന
മത്സ്യത്തൊഴിലാളികളുടെ ആശങ്ക
പരിശോധിക്കുമോ;
(
സി )
പ്രസ്തുത
നടപടി തീരദേശവാസികളുടെ
ജീവനോപാധിക്കു ഭീഷണിയാകുമെന്ന്
ആശങ്കയുളള സാഹചര്യത്തില്‍
സംസ്ഥാനങ്ങളുമായി ചര്‍ച്ച
നടത്തിയതിനു ശേഷം മാത്രം
ഇക്കാര്യത്തില്‍ തുടര്‍നടപടി
സ്വീകരിക്കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
*42.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
വി ജോയി
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാരിന്റെ
തീരനിയന്ത്രണ മേഖലാ
വിജ്ഞാപനത്തിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്
തീരദേശ പരിപാലന വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
തീരദേശ
പരിപാലന പദ്ധതി തീരദേശവാസികളായ
മത്സ്യത്തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടെന്ന്
ആശങ്കപ്പെടുന്നതിനാല്‍
മത്സ്യത്തൊഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കുന്നതിനുള്ള
നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍
സമിതിയെ
നിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
തീരദേശമേഖലയിലെ
പശ്ചാത്തല സൗകര്യ വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള പ്രധാന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
*43.
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടയഭൂമിയിലെ
മരങ്ങള്‍ മുറിക്കുന്നതിനുള്ള
അനുമതി നല്‍കികൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
സംബന്ധിച്ച് തങ്ങളുടെ ആശങ്കകള്‍
ബന്ധപ്പെട്ട കളക്ടര്‍മാര്‍ വനം
വകുപ്പിനെ അറിയിച്ചിരുന്നോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തില്‍ വനം വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
പട്ടയഭൂമിയിലെ
റിസര്‍വ്വ്, ഷെഡ്യൂള്‍ മരങ്ങള്‍
സംരക്ഷിക്കുന്നതില്‍ വകുപ്പിന്
വീഴ്ച ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*44.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
താരതമ്യേന
തൊഴില്‍ അവസരങ്ങള്‍
കുറവായിരുന്ന വനമേഖലയിലെ
തൊഴിലാളി കുടുംബങ്ങള്‍ക്ക്
ലോക്ഡൗണിൽ തൊഴില്‍ അവസരങ്ങള്‍
ഇല്ലാതെയായതിനാൽ പരമാവധി പുതിയ
തൊഴില്‍ സാധ്യതകള്‍
ആവിഷ്കരിക്കാന്‍ വനം വകുപ്പ്
പരിഗണിക്കുന്ന പദ്ധതികള്‍
വിശദമാക്കുമോ ;
(
ബി )
വന
സംരക്ഷണവുമായി ബന്ധപ്പെട്ട്
പ്രാദേശിക തൊഴില്‍ അവസരങ്ങള്‍
കൂടുതലായി കണ്ടെത്തുന്നതിനും അവ
അതത് പ്രദേശത്തെ തൊഴിലാളി
കുടുംബങ്ങളും വനാശ്രിത ഗോത്ര
സമിതികളും ഉള്‍പ്പെടുന്ന
വനസംരക്ഷണ സമിതികള്‍ മുഖേന
നടപ്പിലാക്കുന്നതിനും കൂടുതല്‍
പരിഗണന നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
വനസംരക്ഷണ
സമിതികള്‍ മുഖേന ജോലി ചെയ്ത
തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട
വേതനം കൃത്യമായി
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍ പ്രാപ്തമായ
നിരീക്ഷണ സംവിധാനം
ഏര്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
*45.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിനിമാ
മേഖലയിലെ സ്ത്രീകളുടെ
പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ്
ഹേമ കമ്മീഷന്‍ ഈ കാര്യത്തില്‍
ശക്തമായ നിയമനിര്‍മ്മാണം
വേണമെന്ന് ശിപാര്‍ശ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
കമ്മീഷന്റെ ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍ നിയമ
നിര്‍മ്മാണം നടത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
സിനിമാ
മേഖലയിലെ ചൂഷണങ്ങള്‍
അവസാനിപ്പിക്കുന്നതിനായി
ജസ്റ്റിസ് ഹേമ കമ്മീഷന്‍
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍
അടിയന്തരമായി
നടപ്പാക്കുന്നതിനുളള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*46.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ഡോ.കെ.ടി.ജലീൽ
ശ്രീ
ഡി കെ മുരളി
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020
ഓടെ ഗ്രാമപ്രദേശങ്ങളിലുള്ള
എല്ലാ വീടുകളിലും പൈപ്പിലൂടെ
ശുദ്ധജലം എത്തിക്കുകയെന്ന
ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന
പങ്കാളിത്തത്തോടെയുള്ള
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
2021-22ൽ
എത്ര കണക്ഷനുകള്‍ നല്‍കാനാണ്
ലക്ഷ്യമിടുന്നത്; പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
ജലജീവന്‍
മിഷന്‍ പദ്ധതിയില്‍
ഏതുതരത്തിലുള്ള
ജലസ്രോതസ്സുകളെയാണ്
ആശ്രയിക്കുന്നത്; ഇതിനായി
ജലബജറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(
ഡി )
ജലജീവന്‍
മിഷന്‍ പദ്ധതിയില്‍
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനുള്ള
നടപടികളുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*47.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
മുട്ടിലിൽ നൂറുവര്‍ഷത്തിലേറെ
പഴക്കമുള്ള ഈട്ടി മരങ്ങള്‍
മുറിച്ച സംഭവത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(
സി )
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം കര്‍ശന നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*48.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വിഭാഗങ്ങളുടെ
പൗരാവകാശ സംരക്ഷണം
ഉറപ്പുവരുത്തുന്നതിന്
നിലവിലുള്ള നിയമങ്ങൾ
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(
ബി )
പട്ടികജാതി
വിഭാഗങ്ങളുടെ പൗരാവകാശ
സംരക്ഷണത്തിനും സാമൂഹിക
ഉന്നമനത്തിനുമായി കേന്ദ്ര
പദ്ധതികൾ നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പട്ടികജാതി
വിഭാഗങ്ങളില്‍ നിന്നും
മിശ്രവിവാഹ ധനസഹായത്തിനായി
ലഭിച്ച അപേക്ഷകൾ തീർപ്പാക്കി
ധനസഹായം കാലതാമസം കൂടാതെ
ലഭ്യമാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ; ;
(
ഡി )
പട്ടികജാതി
വിഭാഗങ്ങളുടെ പൗരാവകാശ
സംരക്ഷണവുമായി ബന്ധപ്പെട്ട്
ബോധവത്ക്കരണ പരിപാടികൾ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
*49.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ വീടുകളിലും കുടിവെള്ളം
എത്തിക്കുന്നതിന് ജലജീവന്‍
മിഷന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് മുന്‍വര്‍ഷങ്ങളില്‍
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച
തുക പൂര്‍ണ്ണമായും
ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*50.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡിജിറ്റല്‍ പഠനോപകരണങ്ങള്‍
ഇല്ലാത്ത പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇവര്‍ക്ക് പഠനോപകരണങ്ങള്‍
ലഭ്യമാക്കുന്നതിനും വൈദ്യുതി
ഇല്ലാത്തവര്‍ക്ക് വൈദ്യുതി
എത്തിക്കുന്നതിനും എന്തെല്ലാം
നടപടികളാണ് പട്ടികവര്‍ഗ്ഗ വികസന
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
*51.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
27.06.2019-ന്
പട്ടയഭൂമിയിലെ മരംമുറിയുമായി
ബന്ധപ്പെട്ട് വനം വകുപ്പു
മന്ത്രി മീറ്റിംഗ്
വിളിച്ചിരുന്നോ; എങ്കില്‍
പ്രസ്തുത മീറ്റിംഗിന്റെ
തീരുമാനങ്ങള്‍
എന്തൊക്കെയിരുന്നു എന്ന്
വ്യക്തമാക്കാമോ;
(
ബി )
പട്ടയഭൂമിയിലെ
ചന്ദനം, തേക്ക്, ഈട്ടി, കരിമരം
എന്നിവ
മുറിക്കുന്നതുസംബന്ധിച്ച്
പ്രസ്തുത മീറ്റിംഗില്‍
സ്വീകരിച്ച നിലപാട്
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
സി )
03.09.2019
ന് റവന്യൂ മന്ത്രിയുടെ
നേതൃത്വത്തില്‍ ചേര്‍ന്ന
യോഗത്തില്‍ വനം വകുപ്പ് മേധാവി
ഇതുസംബന്ധിച്ച് സ്വീകരിച്ച
നിലപാട് ആവര്‍ത്തിച്ചിരുന്നോ;
(
ഡി )
പട്ടയ
ഭൂമിയിലെ ചന്ദനം ഒഴികെയുളള
മരങ്ങള്‍ മുറിക്കാന്‍
അനുവദിച്ചുകൊണ്ട് റവന്യൂ
മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍
സെക്രട്ടറി 24.10.2020-ന്
ഇറക്കിയ ഉത്തരവ് വനം വകുപ്പ്
സ്വീകരിച്ച നിലപാടുകള്‍ക്ക്
വിരുദ്ധമായിരുന്നോ; എങ്കില്‍
ഇക്കാര്യത്തില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
*52.
ഡോ.കെ.ടി.ജലീൽ
ശ്രീ
എം മുകേഷ്
ശ്രീമതി
ദെലീമ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ചലച്ചിത്ര അക്കാദമി കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
കോവിഡ്
മൂലം പ്രതിസന്ധിയിലായ
കലാരംഗത്തെയും വരുമാനമില്ലാതായ
കലാകാരന്മാരെയും
സഹായിക്കുന്നതിനായി നടത്തുന്ന
ശ്രമങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
മികവുറ്റ
സാങ്കേതിക സംവിധാനങ്ങള്‍
സജ്ജമാക്കിയും വ്യവസായ പരിഗണന
നല്‍കിയും സിനിമാരംഗത്ത്
സമഗ്രമാറ്റങ്ങള്‍
കൊണ്ടുവരുന്നതിന്
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
അന്താരാഷ്ട്ര
ചലച്ചിത്രമേളകള്‍ കൂടുതല്‍
ജനകീയമാക്കിക്കൊണ്ട് ഉന്നതമായ
ചലച്ചിത്ര സംസ്കാരത്തിന്
വഴിയൊരുക്കുന്ന പദ്ധതികള്‍
ആസൂത്രണം ചെയ്തു
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*53.
ശ്രീ
എം രാജഗോപാലൻ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സങ്കേതങ്ങളോ ദേശീയോദ്യാനങ്ങളോ
ആയി പ്രഖ്യാപിക്കപ്പെട്ട
വനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍
ചുറ്റളവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള ബഫര്‍
സോണില്‍ ഏതെല്ലാം തരത്തിലുള്ള
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
ഇത്തരത്തില്‍
ബഫര്‍ സോണ്‍
നിജപ്പെടുത്തുമ്പോള്‍ ജനവാസ
മേഖലകളെ ഒഴിവാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ബഫര്‍ സോണില്‍
താമസിക്കുന്ന ജനങ്ങള്‍ ഏതെല്ലാം
തരത്തിലുള്ള ബുദ്ധിമുട്ടുകള്‍
നേരിടേണ്ടി വരുമെന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ;
(
സി )
വനത്തോട്
ചേര്‍ന്ന് ബഫര്‍ സോണായി
നിര്‍ണ്ണയിച്ചിരിക്കുന്ന
പ്രദേശങ്ങളില്‍ വന്യജീവികളുടെ
ഉപദ്രവം വര്‍ദ്ധിക്കാനിടയുണ്ടോ;
വന്യജീവികള്‍
കൃഷിയിടങ്ങളിലേക്ക്
പ്രവേശിക്കുന്നത് തടയാന്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ എന്ന്
അറിയിക്കാമോ?
*54.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
യു പ്രതിഭ
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യബന്ധന മേഖലയിലും അനുബന്ധ
മേഖലകളിലും തൊഴില്‍ ചെയ്യുന്ന
വനിതകളുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി നടപ്പാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോവിഡ്
മൂലമുണ്ടായിട്ടുള്ള തൊഴില്‍
പ്രതിസന്ധിയുടെ സാഹചര്യത്തില്‍
മത്സ്യവിപണന രംഗത്തേയ്ക്ക്
പുതുതായി കൂടുതല്‍ സ്ത്രീകള്‍
കടന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മത്സ്യ
വിപണനവുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍
നേരിടുന്ന ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനും അവരുടെ
സുരക്ഷയുറപ്പാക്കുന്നതിനും
ഉതകുന്ന എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
*55.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി,പട്ടിക
ഗോത്രങ്ങളില്‍
ഉള്‍പ്പെട്ടവര്‍ക്കുള്ള
ക്ഷേമവികസന പദ്ധതികള്‍ യഥാസമയം
അര്‍ഹരിലേക്കെത്തുന്നു
എന്നുറപ്പാക്കുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
തിരുവനന്തപുരം
നഗരസഭയില്‍
പട്ടികജാതിയില്‍പ്പെട്ടവര്‍ക്കുള്ള
വ്യക്തിഗത ആനുകൂല്യം എസ്.സി.
പ്രൊമോട്ടര്‍ തട്ടിയെടുത്തതായി
പറയപ്പെടുന്ന സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ
നടപടിയെടുത്തിരുന്നോ;
ഇത്തരത്തിലുള്ള
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായ നിയമനടപടി ഉറപ്പു
വരുത്തുമോ;
(
സി )
പ്രസ്തുത
സംഭവത്തിന്റെ പശ്ചാത്തലത്തില്‍
പട്ടികജാതി -
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
വ്യക്തിഗത ആനുകൂല്യങ്ങള്‍
അനര്‍ഹര്‍
തട്ടിയെടുക്കുന്നുണ്ടോ എന്ന്
പരിശോധിക്കാന്‍ ആവശ്യമായ നടപടി
സ്വീകരിക്കുമോ?
*56.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ
ഒ . ആർ. കേളു
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികഗോത്ര വര്‍ഗ്ഗ
വിഭാഗങ്ങളുടെ പരിരക്ഷയും ജീവിത
സാഹചര്യങ്ങളും
മെച്ചപ്പെടുത്തുന്നതിന് വേണ്ടി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ പദ്ധതികളുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
സര്‍ക്കാരിന്റെ
പ്രായോഗികമായ ഇടപെടല്‍മൂലം
പട്ടിക ഗോത്ര വിഭാഗങ്ങളിലെ
സ്ത്രീകള്‍ക്കിടയിലുണ്ടായ
സാമൂഹ്യ മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(
സി )
പട്ടിക
ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട
ജനവിഭാഗങ്ങളെ സമൂഹത്തിന്റെ
മുഖ്യധാരയില്‍
എത്തിക്കുന്നതിനുള്ള എന്തെല്ലാം
പദ്ധതികളാണ് സര്‍ക്കാര്‍
ആസൂത്രണം ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കാമോ?
*57.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മതിയായ അളവിൽ ഗുണമേന്മയുള്ള
മത്സ്യ വിത്ത് ലഭിക്കുന്നില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മത്സ്യ
വിത്തിന്റെ ഗുണമേന്മയും
ഉൽപാദനവും
വർദ്ധിപ്പിക്കുന്നതിനായി
പദ്ധതികൾ നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഉൾനാടൻ
മത്സ്യബന്ധന മേഖലയിൽ നടത്തുന്ന
സജീവമായ ഇടപെടലിന്റെ ഭാഗമായി
സർക്കാർ ഫാമുകൾ, ഹാച്ചറികൾ,
നഴ്സറികൾ, അക്വേറിയങ്ങൾ
എന്നിവയുടെ പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
നടപ്പു
സാമ്പത്തിക വർഷത്തില്‍ മത്സ്യ
വിത്ത് ഉത്പാദന കേന്ദ്രങ്ങളുടെ
കാര്യത്തിൽ സാമ്പത്തിക ലക്ഷ്യം
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*58.
ഡോ.
എം.കെ . മുനീർ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തെന്മല
ഡാമിന് സമീപമുള്ള
തിരുവനന്തപുരം-ചെങ്കോട്ട
റോഡരികിലെ 246.26 ഏക്കര്‍
റിസര്‍വ്വ് വനം തരിശു ഭൂമിയായി
മാറ്റിയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത് സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
വനഭൂമി സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
*59.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
എം. എം. മണി
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല
വികസനത്തിന്റെ ഭാഗമായ റോപ്‍ വേ
പദ്ധതിയുടെ നടത്തിപ്പിന് വനം
വകുപ്പുമായി നിലനിന്നിരുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് വേണ്ടി
വകുപ്പുമന്ത്രി നടത്തിയ
ചര്‍ച്ചയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
റോപ്‍
വേ പദ്ധതിയുടെ നടത്തിപ്പിനായി
വനം വകുപ്പിന്റെ ക്ലിയറന്‍സ്
നല്‍കുന്നതിനുള്ള കാലതാമസം
ഒഴിവാക്കി പദ്ധതി
ത്വരിതപ്പെടുത്തുന്നതിന്
പ്രസ്തുത ചര്‍ച്ചയില്‍
തീരുമാനമായിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയെ സംബന്ധിച്ച പരിസ്ഥിതി
പഠന റിപ്പോര്‍ട്ട് വനം
വകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഡി )
റോപ്‍
വേ പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തികള്‍, നടത്തിപ്പ്
എന്നിവ സംബന്ധിച്ചുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ?
*60.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാടുകളിലെ
ആവാസ വ്യവസ്ഥയ്ക്കുണ്ടായ മാറ്റം
മൂലം വന്യജീവികള്‍ ജനവാസ
കേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയും
കൃഷി നശിപ്പിക്കുകയും ചെയ്യുന്ന
സംഭവങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കാട്ടാനയുടെ
ശല്യം തടയുന്നതിനായി സ്ഥാപിച്ച
റെയില്‍ വേലികളുടെ നിലവാരം
സംബന്ധിച്ച ആരോപണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നിലവാരമില്ലാത്ത
സുരക്ഷാ ക്രമീകരണങ്ങള്‍ വന്യ
ജീവികളുടെ ആക്രമണം
വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(
ഡി )
കാടിന്റെ
ആവാസ വ്യവസ്ഥ പരിരക്ഷിച്ച്
ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്
ദീര്‍ഘകാല പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പിലാക്കുമോ?
|
|
|
|
|
|
|
|