|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*1.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി.വി.അൻവർ
ശ്രീ
എം മുകേഷ്
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ
സൗഹൃദാന്തരീക്ഷമില്ലെന്ന്
തെറ്റിദ്ധാരണ പരത്താന്‍ ചിലർ
ശ്രമിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പശ്ചാത്തലത്തില്‍
വ്യവസായ പ്രോത്സാഹനത്തിന്
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ;
(
ബി )
വ്യവസായവുമായി
ബന്ധപ്പെട്ട പരാതികള്‍
അന്വേഷിച്ച്
തീര്‍പ്പുകല്പിക്കാന്‍ പുതിയ
സംവിധാനം ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
കേന്ദ്ര
സര്‍ക്കാരിന്റെ 2020-ലെ ബിസിനസ്
റിഫോം ആക്ഷന്‍ പ്ലാന്‍
അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍
പൂര്‍ത്തിയാക്കേണ്ട
ദൗത്യങ്ങളില്‍ എത്രയെണ്ണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്
എന്ന് അറിയിക്കുമോ?
*2.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്,
കേന്ദ്രസര്‍ക്കാരിന്റെ നോട്ട്
നിരോധനം ഉള്‍പ്പടെയുള്ള
നയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍
എന്നിവയെല്ലാം ചേർന്ന്
സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍
ഏല്‍പ്പിച്ച ആഘാതം
മറികടക്കുന്നതിന് എന്തെല്ലാം
മാര്‍ഗങ്ങളാണ്
പര്യാലോചിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(
ബി )
ജനങ്ങളുടെ
ക്രയശേഷി ഉയര്‍ത്തിയാല്‍
മാത്രമേ സമ്പദ് വ്യവസ്ഥയെ
ചലനാത്മകമാക്കാന്‍
കഴിയുകയുള്ളൂവെന്ന
കാഴ്ചപ്പാടോടെ പൊതുചെലവുകള്‍
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഒഴിവാക്കാനാകുന്ന
ചെലവുകളും നികുതിചോര്‍ച്ചയും
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(
ഡി )
സാമ്പത്തിക
ഞെരുക്കം വികസന
പ്രവര്‍ത്തനങ്ങളെ
ബാധിക്കാതിരിക്കാനായി കിഫ്ബി
വഴിയുള്ള വികസന പദ്ധതികള്‍
തുടരാനും സമയബന്ധിതമായി
പൂര്‍ത്തിയാക്കാനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
*3.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മൂലമുള്ള സാമ്പത്തികാഘാതത്തില്‍
നിന്ന് ഗ്രാമീണ സമ്പദ്
വ്യവസ്ഥയെ കരകയറ്റുന്നതിന്
പ്രഖ്യാപിച്ച നൂറ് ദിന
കര്‍മ്മപരിപാടിയില്‍
സഹകരണമേഖലയുടെ പങ്ക്
വിശദമാക്കാമോ;
(
ബി )
ഈ
കാലയളവിനുള്ളില്‍ പതിനായിരം
പേര്‍ക്ക് എങ്കിലും തൊഴില്‍
ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ
ആസൂത്രണം ചെയ്തിട്ടുള്ള
പരിപാടിയുടെ വിവരങ്ങൾ
അറിയിക്കാമോ;
(
സി )
സര്‍ക്കാര്‍
മേഖലയിലെ പദ്ധതികള്‍
ഏറ്റെടുക്കുന്നതിനും പ്രാഥമിക
സഹകരണ സംഘങ്ങളുടെ
ശാക്തീകരണത്തിനും കേരള
ബാങ്കിന്റെ രൂപീകരണം എത്രത്തോളം
പ്രയോജനം ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ; കേരള ബാങ്കിനെ
കൂടുതല്‍ ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*4.
ശ്രീ
എം വിൻസെൻറ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പെട്രോള്‍ വില നൂറ് രൂപയില്‍
കൂടുതല്‍ എത്തിയിരിക്കുന്ന
സാഹചര്യത്തില്‍ ജനങ്ങള്‍
അനുഭവിക്കുന്ന ദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മുന്‍
യു.ഡി.എഫ്. സര്‍ക്കാരിന്റെ
കാലത്ത് പെട്രോളിയം വില
വര്‍ദ്ധനയുടെ അധിക ഭാരം
ഒഴിവാക്കുന്നതിന് വേണ്ടി എത്ര
തവണ സംസ്ഥാന നികുതിയില്‍ ഇളവ്
നല്‍കിയിട്ടുണ്ട്; ഇപ്രകാരം
എത്ര രൂപയുടെ ഇളവ്
അനുവദിച്ചിട്ടുണ്ട്;
(
സി )
ഓട്ടോ-ടാക്സി
തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ
വിഭാഗം ജനങ്ങളും പെട്രോളിയം വില
വര്‍ദ്ധനവിന്റെ ഫലമായി
ദുരിതങ്ങള്‍ അനുഭവിക്കുന്ന
സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിന്റെ നികുതി
വിഹിതത്തില്‍ കുറവ് വരുത്തി
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന
നടപടികള്‍ സ്വീകരിക്കുവാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ?
*5.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് 19-ന്റെ
പശ്ചാത്തലത്തില്‍ ബാങ്ക്
വായ്‌പകൾക്ക് ഒരു വര്‍ഷത്തെ
മൊറട്ടോറിയം
പ്രഖ്യാപിക്കുന്നതിന് കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
മേല്‍പ്പറഞ്ഞ
സാഹചര്യത്തില്‍ മൊറട്ടോറിയം
നല്‍കേണ്ടതിന്റെ ആവശ്യകത
റിസര്‍വ് ബാങ്കിനെ
ബോധ്യപ്പെടുത്തുവാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
*6.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എം. എം. മണി
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭരണഘടനയുടെ
ഏഴാം പട്ടികയിലെ
മുപ്പത്തിരണ്ടാം ഇനം സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനത്തിന്മേലുള്ള
അധികാരവും നിയന്ത്രണവും സംസ്ഥാന
സര്‍ക്കാരിന്
ഏല്പിച്ചുനല്‍കിയിട്ടുള്ള
പശ്ചാത്തലത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ ഏകപക്ഷീയമായി സഹകരണ
മന്ത്രാലയം രൂപീകരിച്ചത്
സംസ്ഥാനത്ത് സഹകാരികളുടെ
ഇടയില്‍ ഉയര്‍ത്തിയിട്ടുള്ള
ആശങ്ക
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
നോട്ട്
നിരോധനവേളയില്‍ ഉള്‍പ്പെടെ
സഹകരണ സംഘങ്ങള്‍ക്കെതിരെ
നിലപാട് സ്വീകരിച്ച
കേന്ദ്രസര്‍ക്കാര്‍ വീണ്ടും
സഹകരണ സംഘങ്ങളെ
ദുര്‍ബലപ്പെടുത്തുന്ന
പ്രവര്‍ത്തനത്തില്‍
ഏര്‍പ്പെടരുതെന്ന്
ആവശ്യപ്പെടുന്നതിന്റെ സാധ്യത
പരിശോധനാ വിധേയമാക്കുമോ;
(
സി )
ഗ്രാമീണ
സമ്പദ്‍വ്യവസ്ഥയെ
ശക്തിപ്പെടുത്തുന്നതില്‍
നിര്‍ണായക പങ്കുവഹിക്കുന്ന
സഹകരണ മേഖലയുടെ പ്രവര്‍ത്തനം
കാര്‍ഷിക രംഗത്തോടൊപ്പം
കൂടുതല്‍ മേഖലകളിലേക്ക്
വ്യാപിപ്പിക്കാന്‍
പദ്ധതിയുണ്ടോ?
*7.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
രാജ്യത്തെ വിവിധ കോടതികളില്‍
സര്‍ക്കാരിനുവേണ്ടി കേസുകള്‍
നടത്തുന്നതിനായി പുറമെ നിന്നും
നിയോഗിച്ച അഭിഭാഷകരുടെ
ഫീസിനത്തില്‍ സര്‍ക്കാര്‍
ഖജനാവില്‍ നിന്നും ചെലവാക്കിയ
തുക എത്രയാണെന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍ നല്‍കുമോ;
(
ബി )
സര്‍ക്കാര്‍
അഭിഭാഷകര്‍ ഉണ്ടായിട്ടും
സര്‍ക്കാര്‍ കേസുകള്‍
വാദിക്കുന്നതിനായി ഇത്തരത്തില്‍
പുറമെ നിന്നും അഭിഭാഷകരെ
നിയോഗിക്കേണ്ടി വരുന്നതിന്റെ
കാരണങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ഹൈക്കോടതി പ്ലീഡർ മുതൽ കീഴ്
കോടതിയിലെ അസിസ്റ്റന്റ് പബ്ലിക്
പ്രോസിക്യൂട്ടർമാർ
വരെയുള്ളവരുടെ നിയമനത്തിനായി
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
ഡി )
പബ്ലിക്
പ്രോസിക്യൂട്ടർമാരുടെയും
പ്ലീഡർമാരുടെയും നിയമനം
രാഷ്ട്രീയ നിയമനം ആകുന്നത്
ജനങ്ങൾക്ക് നീതിന്യായ
വ്യവസ്ഥയിലുള്ള വിശ്വാസ്യത
നഷ്ടപ്പെടുത്തുമെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
എങ്കില്‍
ഈ നിയമനങ്ങള്‍
മെരിറ്റടിസ്ഥാനത്തില്‍
ആക്കുന്നതിന് സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
*8.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനും
സംസ്ഥാനത്തെ കൂടുതല്‍ നിക്ഷേപ
സൗഹൃദമാക്കുന്നതിനും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെ
വിവിധ വ്യവസായ പാര്‍ക്കുകളില്‍
സംരംഭക യൂണിറ്റുകള്‍ക്ക് അതിവേഗ
അനുമതി ലഭ്യമാക്കാന്‍ ഏകജാലക
ബോര്‍ഡുകള്‍ രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
വ്യവസായ
പാര്‍ക്കുകളുടെ വികസന പുരോഗതി
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ഡി )
വിവിധ
വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം
അനുവദിക്കപ്പെട്ടവർ
പ്രവര്‍ത്തനം തുടങ്ങിയോ എന്ന്
പരിശോധിച്ച് ഉചിതമായ നടപടി
സ്വീകരിക്കുമോ?
*9.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്ഷേമപെന്‍ഷനുകള്‍ക്കുള്ള
സംസ്ഥാന ബഡ്ജറ്റ് വിഹിതം കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളില്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ക്ഷേമപെന്‍ഷനുകളുടെ
കാര്യത്തില്‍ മതിയായ
കേന്ദ്രവിഹിതം സംസ്ഥാനത്തിന്
ലഭിക്കുന്നുണ്ടോ;
(
സി )
കോവിഡ്
മൂലമുള്ള സാമ്പത്തികപ്രതിസന്ധി
എന്ന കാരണത്താൽ കേന്ദ്രസർക്കാർ
ക്ഷേമപദ്ധതികൾക്കായുള്ള ചെലവുകൾ
വെട്ടിക്കുറയ്ക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കോവിഡി
ന്റെ പശ്ചാത്തലത്തിലും സംസ്ഥാന
സർക്കാർ ക്ഷേമപെൻഷനുകൾക്കുള്ള
വിഹിതത്തിൽ കുറവ് വരുത്താതെ
വർദ്ധിപ്പിച്ച നിരക്കിൽ
നൽകുന്നതിന് സ്വീകരിച്ച നടപടികൾ
വിശദീകരിക്കുമോ;
(
ഇ )
ഗാര്‍ഹിക
തൊഴിലാളി പെന്‍ഷന്‍, അന്‍പത്
വയസ്സുകഴിഞ്ഞ
അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
എന്നീ ഇനങ്ങളില്‍ കേന്ദ്രവിഹിതം
ലഭിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
*10.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൂക്ഷ്മതൊഴില്‍ സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്ന
കാര്യത്തിലുള്ള നിലപാട്
വ്യക്തമാക്കാമോ;
(
ബി )
സൂക്ഷ്മതൊഴില്‍
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി സംരംഭകത്വപരിശീലന
പരിപാടികള്‍, സാങ്കേതിക
വിദ്യാമേഖലകളില്‍ പ്രായോഗിക
പരിശീലനം എന്നിവ
നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
(
സി )
സൂക്ഷ്മതൊഴില്‍
സംരംഭകര്‍ക്ക് ഉത്പന്നങ്ങളുടെ
വിപണനം, വായ്പ എന്നിവക്ക് സഹായം
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
*11.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എച്ച്. സലാം
ശ്രീ
ഡി കെ മുരളി
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിജയകരമായ
ആശയങ്ങളെ
സംരംഭകത്വത്തിലെത്തിക്കാന്‍
വേണ്ട സാമ്പത്തിക പാക്കേജുകള്‍
ഒരുക്കുന്നതിന് വെഞ്ച്വര്‍
കാപിറ്റല്‍ ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
വ്യവസായ വികസനത്തിന് കേരള
സംസ്ഥാന വ്യവസായ വികസന
കോര്‍പ്പറേഷന്‍ വഴി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
(
സി )
യുവ
സംരംഭകരുടെ നൂതന ആശയങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
(
ഡി )
കോവിഡ്-19
കാരണം സാമ്പത്തിക
പ്രതിസന്ധിയിലായ വ്യവസായങ്ങളെ
സംരക്ഷിക്കാന്‍ പ്രത്യേക
സാമ്പത്തിക സഹായ പദ്ധതികളോ
വായ്പാ പദ്ധതികളോ ഉണ്ടോയെന്ന്
അറിയിക്കാമോ?
*12.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം.കെ . മുനീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇന്ധനവില
വര്‍ദ്ധനവിനെത്തുടര്‍ന്ന്
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണ്;
(
ബി )
മുന്‍
യു.ഡി.എഫ്. സര്‍ക്കാര്‍ അഞ്ച്
തവണ നികുതി ഇളവ് നല്‍കിയതുപോലെ
സംസ്ഥാന നികുതിയില്‍ ഇളവ്
നല്‍കുന്ന കാര്യം
പരിശോധിക്കുമോ;
(
സി )
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ വില
വര്‍ദ്ധനവിനെത്തുടര്‍ന്ന്
സര്‍ക്കാരിനുണ്ടാകുന്ന
വരുമാനത്തില്‍ ഒരു ഭാഗം
സാധാരണക്കാരെ
സംരക്ഷിക്കുന്നതിനായി
ചെലവഴിയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*13.
ശ്രീ
. കെ .ഡി .പ്രസേനൻ
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായമേഖലയ്ക്ക്
കുതിപ്പേകാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള കൊച്ചി -
ബെംഗളൂരു വ്യവസായ ഇടനാഴിക്ക്
ആവശ്യമായ സ്ഥലം ഏറ്റെടുപ്പിനായി
കൈക്കൊണ്ടുവരുന്ന നടപടികളുടെ
പുരോഗതി അറിയിക്കുമോ;
(
ബി )
വിവിധ
പ്രദേശങ്ങളിലെ
സ്ഥലമേറ്റെടുപ്പിനുള്ള കലണ്ടര്‍
തയ്യാറാക്കി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
സി )
വ്യവസായ
ഇടനാഴിയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടക്കുന്നുവെന്നുറപ്പാക്കാന്‍
ക്രമീകരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*14.
ശ്രീമതി
സി. കെ. ആശ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനങ്ങള്‍ക്ക്
അധിക വായ്പ അനുവദിക്കുന്നതിന്
വൈദ്യുതി മേഖലയില്‍
കേന്ദ്രസര്‍ക്കാര്‍ നിബന്ധനകള്‍
വെച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ പ്രസ്തുത
നിബന്ധനകള്‍ വൈദ്യുതി മേഖലയെ
സ്വകാര്യവല്‍ക്കരിക്കാനുള്ള
നീക്കത്തിന്റെ ഭാഗമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
കേന്ദ്രം
നിര്‍ദ്ദേശിച്ചതും സംസ്ഥാന
താല്‍പര്യങ്ങള്‍ക്ക്
ഹാനികരവുമായ വ്യവസ്ഥകള്‍
ഒഴിവാക്കി അധിക വായ്പ
ലഭ്യമാക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കാമോ?
*15.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വ്യവസായ നയ രൂപീകരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ആഗോള
തലത്തില്‍ കൂടുതല്‍
ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന
ഉത്തരവാദിത്ത നിക്ഷേപ
കാഴ്ചപ്പാട് നടപ്പിൽ
വരുത്തുന്നതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
വ്യവസായ
കേന്ദ്രങ്ങളെ
പുനര്‍രൂപപ്പെടുത്തി മികച്ച
വ്യവസായ കേന്ദ്രങ്ങളാക്കാനുള്ള
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കാമോ?
*16.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എം.എസ്.എം.ഇ. മേഖലയ്ക്ക് കൊവിഡ്
മൂലം നേരിട്ട ആഘാതം
കുറയ്ക്കുന്നതിനായി ഈ
സര്‍ക്കാര്‍ നൂതന പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി )
ലോക്ക്
ഡൗണ്‍ കാരണം ദുരിതത്തിലായ
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ മേഖലയെ
സംരക്ഷിക്കുന്നതിനായി
പ്രഖ്യാപിച്ച വ്യവസായ ഭദ്രത
പാക്കേജ് സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(
സി )
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ സംരംഭകര്‍ക്കായി
എന്തെല്ലാം പരിശീലന
പരിപാടികളാണ് സംഘടിപ്പിച്ചു
വരുന്നതെന്ന് വ്യക്തമാക്കാമോ?
*17.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
ജിയോളജിക്കല്‍ പ്രോഗ്രാമിംഗ്
ബോര്‍ഡിന്റെ അംഗീകാരത്തോടുകൂടി
ഏറ്റെടുത്തു നടത്തുന്ന ധാതു
നിക്ഷേപത്തെക്കുറിച്ചുള്ള
പര്യവേക്ഷണങ്ങള്
എന്തെല്ലാമാണ്;
അവയുടെ വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഖനിജാധിഷ്ഠിത
വ്യവസായങ്ങളുടെ
നിലനില്‍പ്പിനാവശ്യമായ ഖനന
പരിപാടികള്‍ ആസൂത്രണം
ചെയ്യുന്നതിനായി പ്രായോഗിക
ക്ഷമതാ പഠനവും വിവരശേഖരണവും
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഏതെല്ലാം ധാതു
നിക്ഷേപങ്ങളെക്കുറിച്ചുള്ള പഠന,
വിവരശേഖരണമാണ് നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
ധാതു
പര്യവേക്ഷണതത്തിൻ്റെ
അവിഭാജ്യഘടകമായ
രാസപരിശോധനാശാലകളുടെ
വിപുലീകരണത്തിനായി എന്തെങ്കിലും
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*18.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
വിതരണം
സ്വകാര്യവല്‍ക്കരിക്കണമെന്ന
കേന്ദ്ര നിര്‍ദേശത്തോട് സംസ്ഥാന
സര്‍ക്കാരിന്റെ സമീപനം
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യുടെ
നഷ്ടം ഏറ്റെടുക്കാമെന്ന
ധാരാണാപത്രത്തിന് സര്‍ക്കാര്‍
അംഗീകാരം നല്‍കിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
കേന്ദ്രനിര്‍ദേശം അംഗീകരിച്ച്
വായ്പാപരിധി ഉയര്‍ത്തിയാല്‍
ഉണ്ടാകുന്ന നിരക്കുവര്‍ദ്ധന
തടയാന്‍ എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*19.
ശ്രീ
. എൻ . ഷംസുദീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സിമന്റ്, കമ്പി, പി.വി.സി,
ഇലക്ട്രിക്കല്‍ സാമഗ്രികളുടെ
വില വര്‍ദ്ധന, കൂലി വര്‍ദ്ധന
എന്നിവ മൂലം നിര്‍മ്മാണ മേഖല
പ്രതിസന്ധി നേരിടുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ഇക്കാര്യത്തില്‍
ഫലപ്രദമായി ഇടപെടാന്‍
കഴിയുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
സി )
നിര്‍മ്മാണ
സാമഗ്രികള്‍ വിലക്കുറവില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ?
*20.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചികിത്സയുടെയും
മറ്റും പേരില്‍ എത്തുന്ന ക്രൗഡ്
ഫണ്ടിംഗ് സര്‍ക്കാര്‍
നിരീക്ഷിക്കണമെന്ന
ഹൈക്കോടതിയുടെ പരാമര്‍ശം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നേരായ
ഉറവിടത്തില്‍ നിന്നും എത്തുന്ന
പണം അര്‍ഹരായവര്‍ക്ക്
ലഭിക്കുന്ന തരത്തില്‍ സമഗ്രമായ
നയരൂപീകരണം നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ക്രൗഡ്
ഫണ്ടിനുമേല്‍ സര്‍ക്കാര്‍
തലത്തില്‍ നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിനായി
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*21.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ കരടു വൈദ്യുതി
ഭേദഗതി ബില്‍ പരിശോധനാ
വിധേയമാക്കിയിരുന്നോ;
ഇതുസംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിനെ സംസ്ഥാനത്തിന്റെ
നിലപാട് അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുവേണ്ട
നടപടിയെടുക്കുമോ; വിശദാംശം
അറിയിക്കാമോ;
(
ബി )
സ്വകാര്യ
കമ്പനികള്‍ക്ക് തങ്ങളുടെ ഇഷ്ട
പ്രകാരം രാജ്യത്തെവിടെയും
വൈദ്യുതി വിതരണം ചെയ്യാമെന്നും
വേണമെങ്കില്‍ ഇതിനായി
ഉപകരാറുകാരെ ഫ്രാഞ്ചൈസി എന്ന
നിലയില്‍
ഏര്‍പ്പെടുത്താമെന്നുമുള്ള
വ്യവസ്ഥ അവശ്യ സര്‍വ്വീസിന്റെ
കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്
ഇടയാക്കുമെന്നും സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ
നിലനില്‍പ്പിനെ തന്നെ
പ്രതികൂലമായി ബാധിക്കുമെന്നും
കരുതുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
സബ്സിഡി
ഒഴിവാക്കണമെന്ന നിബന്ധന
ദരിദ്രര്‍ക്ക് വൈദ്യുതി
നിഷേധത്തിന്
ഇടയാക്കുമെന്നതിനാല്‍ കേന്ദ്ര
നിര്‍ദ്ദേശം പിന്‍വലിക്കാന്‍
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കാമോ?
*22.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ്
നിഷേധിച്ചതും ഒരു കോടിയിലധികം
രൂപ പിന്‍വലിക്കുന്ന പ്രാഥമിക
കാര്‍ഷിക വായ്പാ സഹകരണ
സംഘങ്ങള്‍ രണ്ടുശതമാനം നികുതി
നല്‍കണമെന്ന നിബന്ധന
കൊണ്ടുവന്നതുമായ നടപടികള്‍
സഹകരണമേഖലയെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സഹകരണ
മേഖലയില്‍ കൂടുതല്‍
നിയന്ത്രണങ്ങള്‍
കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്
കേന്ദ്രസര്‍ക്കാര്‍ പുതിയ സഹകരണ
മന്ത്രാലയം രൂപീകരിച്ചത് എന്ന്
വിലയിരുത്തുന്നുണ്ടോ;
(
സി )
സംസ്ഥാനത്തെ
സഹകരണ പ്രസ്ഥാനത്തെ ദോഷകരമായി
ബാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍
ഇടപെടലുകളെ
പ്രതിരോധിക്കുന്നതിന് ശക്തമായ
നിലപാട് സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*23.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ
. മുഹമ്മദ് മുഹസിൻ പി .
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമ്പത്തിക, വ്യവസായ മേഖലകളില്‍
വൈദ്യുതി ലഭ്യതയുടെ പ്രാധാന്യം
കണക്കിലെടുത്ത് പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
വൈദ്യുത
ശൃംഖലയില്‍ വരുന്ന കേടുപാടുകള്‍
പെട്ടെന്ന് കണ്ടെത്തി
പ്രശ്നപരിഹാരം വേഗത്തില്‍
സാധ്യമാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസരണ
ശ്യംഖലയുടെ നിരീക്ഷണത്തിനും
കേടുപാടുകള്‍ കണ്ടുപിടിച്ച്
പരിഹരിക്കുന്നതിനുമായി
നിര്‍മ്മിത ബുദ്ധിയുടെ
സഹായത്തോടെയുള്ള സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*24.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാൻ
തയ്യാറാകുന്നവരെ സഹായിക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്;
(
ബി )
സര്‍ക്കാര്‍
വകുപ്പുകളുടെ പ്രവര്‍ത്തനം
വ്യവസായം ആരംഭിക്കാന്‍
ആഗ്രഹിക്കുന്ന സംരംഭകരെ
പിന്തിരിപ്പിക്കുന്നതാണെന്ന ചില
വ്യവസായികളുടെ ആരോപണം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
കൂടുതല്‍ വ്യവസായ
സൗഹൃദമാക്കാന്‍ ആവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിയ്ക്കുമോ?
*25.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
മൊത്തം ആഭ്യന്തര
ഉല്‍പാദനത്തിന്റെ അര ശതമാനം
കൂടുതല്‍ കടമെടുക്കാനുള്ള
അനുമതിക്ക് കേന്ദ്രസര്‍ക്കാര്‍
എന്തെല്ലാം വ്യവസ്ഥകളാണ്
നിശ്ചയിച്ചിരിക്കുന്നത്;
(
ബി )
വൈദ്യുത
ബോര്‍ഡിന്റെ നഷ്ടം നാലുവര്‍ഷം
കൊണ്ട് സര്‍ക്കാര്‍
ഏറ്റെടുക്കണമെന്നും വൈദ്യുതി
വിതരണം
സ്വകാര്യവല്‍ക്കരിക്കണമെന്നും
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*26.
ശ്രീമതി
ദെലീമ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
ഒ . ആർ. കേളു
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്ത്
ആദ്യമായി സമ്പൂര്‍ണ്ണ
വൈദ്യുതീകരണം സാധ്യമാക്കിയ
സംസ്ഥാനത്ത് വൈദ്യുതി മേഖല ലോക
നിലവാരത്തിലെത്തിക്കാന്‍
പദ്ധതികള്‍
ആവിഷ്‍കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
വൈദ്യുതി
സംബന്ധമായ എല്ലാ സേവനങ്ങളും
വീട്ടുപടിക്കല്‍ എത്തിക്കാനുള്ള
പദ്ധതി ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
വൈദ്യുതി
വിതരണവുമായി ബന്ധപ്പെട്ട്
ഉപഭോക്താക്കളുടെ പരാതി
സമയബന്ധിതമായി
പരിഹരിക്കുന്നതിന് എന്തെല്ലാം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നറിയിക്കുമോ?
*27.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെട്രോള്‍,
ഡീസല്‍ എന്നിവയ്ക്ക് ഏതെല്ലാം
നികുതികളാണ് സംസ്ഥാന
സര്‍ക്കാര്‍ ഈടാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
നികുതിയും എത്ര ശതമാനം വീതമാണ്
ഈടാക്കുന്നത്;
(
സി )
അനിയന്ത്രിതമായി
ഇന്ധന വില
വര്‍ദ്ധിക്കുന്നതുമൂലം
ദുരിതത്തിലായ ജനവിഭാഗങ്ങള്‍ക്ക്
ആശ്വാസം പകരുന്നതിനായി
നികുതിയിളവ് നൽകുന്നതിനോ നികുതി
ഒഴിവാക്കുന്നതിനോ നടപടി
സ്വീകരിക്കുമോ;
(
ഡി )
ഇന്ധനവില
വര്‍ദ്ധനവ് അവശ്യവസ്തുക്കളുടെ
വിലയിലും യാത്രാ ചാര്‍ജ്ജിലും
ഉണ്ടാക്കിയേക്കാവുന്ന
വര്‍ദ്ധനവ് കണക്കിലെടുത്ത്
ജനങ്ങള്‍ക്ക് ഉണ്ടാകുന്ന
അധികബാധ്യത ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
*28.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി സഹകരണ
വകുപ്പ് നടപ്പിലാക്കിവരുന്ന
കെയര്‍ ഹോം പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം വീടൊന്നിന് എത്ര
രൂപയാണ് അനുവദിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
പദ്ധതി
പ്രകാരമുള്ള നിര്‍മ്മാണത്തിന്
വിനിയോഗിക്കപ്പെടുന്ന സാങ്കേതിക
വിദ്യ, നിര്‍മ്മാണ രീതി,
ഗുണമേന്മ തുടങ്ങിയവ
പരിശോധിക്കുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
*29.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
. മുഹമ്മദ് മുഹസിൻ പി .
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സർക്കാരിന്റെ പൊതുമേഖലാ
വിരുദ്ധ നയസമീപനങ്ങളുടെയും
കോവിഡിന്റെയും പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
പൊതുമേഖലാ
സ്ഥാപനങ്ങളെ പ്രതിസന്ധിയില്‍
നിന്നും കരകയറ്റുന്നതിനായി
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്ന നടപടി
ഏതുഘട്ടത്തിലാണ്
വ്യക്തമാക്കാമോ;
(
സി )
കേന്ദ്രസര്‍ക്കാര്‍
വില്‍പ്പനയ്ക്കു വച്ച പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നത്
സംബന്ധിച്ച നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ?
*30.
ശ്രീ
എം നൗഷാദ്
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാപ്പെക്സ്
ഫാക്ടറികളുടെ നവീകരണത്തിനും
ഭാഗിക യന്ത്രവത്കരണത്തിനുമായി
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
ഫലമായുണ്ടായ നേട്ടങ്ങള്‍ ഈ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
ആഗോള-ആഭ്യന്തര
വിപണി ശക്തിപ്പെടുത്തുന്നതിനും
ബ്രാന്‍ഡ് ബില്‍ഡിംഗിനും കമ്പോള
ബോധവല്‍ക്കരണത്തിനുമായി ഈ
കാലയളവില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ; ഇതിനായി
സര്‍ക്കാര്‍ നല്‍കിയ
ധനസഹായത്തിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
കാപ്പെക്സിന്റെ
നിലവിലെ സ്ഥിതിയെന്താണെന്നും
എന്തെല്ലാം പുതിയ പദ്ധതികളാണ്
ആസൂത്രണം ചെയ്യുന്നതെന്നും
അറിയിക്കാമോ?
|
|
|
|
|
|
|
|