STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*481.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലയിലെ ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ ട്രൈബൽ പ്ലസ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ലക്ഷ്യമിട്ടിരുന്ന പ്രകാരം തൊഴിൽ ദിനങ്ങൾ നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ജോലി ചെയ്യുന്ന ദിവസം തന്നെ വേതനം ലഭ്യമാക്കുവാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ഡി )
ആദിവാസി മേഖലയിലെ ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതി കൂടുതൽ വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*482.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡും ലോക്ക്ഡൗണും കാരണം ജീവനോപാധികള്‍ നഷ്ടപ്പെട്ട പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ അതിന്റെ വിശദാംശങ്ങൾ നൽകാമോ;
( സി )
കൊവിഡ് കാരണം കഷ്ടത അനുഭവിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്; ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും എന്തെല്ലാം നൂതന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
*483.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികള്‍ കൃഷിഭൂമിയിലിറങ്ങി നാശമുണ്ടാക്കുന്നതും വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിഭൂമിയിലെ മനുഷ്യ സാന്നിദ്ധ്യം വന്യജീവികള്‍ക്ക് ഭീഷണിയാകുന്നതും കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നുള്ള തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വഴി നടത്തുന്ന വാണിജ്യാധിഷ്ഠിത വനവല്‍ക്കരണ പരിപാടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
തടി ആവശ്യത്തിനുള്ള മരങ്ങളും ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യങ്ങളും നട്ടുപിടിപ്പിച്ച് വനോല്‍പ്പന്ന വികസനത്തിനും കാര്‍ഷിക വനവല്‍ക്കരണത്തിനുമുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ?
*484.
ഡോ സുജിത് വിജയൻപിള്ള
ഡോ.കെ.ടി.ജലീൽ
ശ്രീമതി യു പ്രതിഭ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ ആദ്യ വർഷത്തിൽ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
നീണ്ടകര ഹാര്‍ബര്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ലോകോത്തര ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹബ്ബായി വികസിപ്പിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( സി )
ഹാര്‍ബര്‍ പരിസരത്ത് മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഗ്രീന്‍ ക്ലീന്‍ ഹാര്‍ബര്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി എല്ലാ ഹാര്‍ബറുകളിലേക്കും വ്യാപിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
*485.
ശ്രീ കെ ആൻസലൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്കായി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള സാമൂഹ്യസുരക്ഷ പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഭവന രഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; വാസയോഗ്യമായ വീടില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീടിന്റെ പുനരുദ്ധാരണത്തിന് സഹായം നൽകുന്നതിനോ വീട് നൽകുന്നതിനോ പദ്ധതിയുണ്ടോ;
( സി )
ഭൂരഹിതരും ഭവന രഹിതരുമായ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും വീടനുവദിക്കാന്‍ ലെെഫ് മിഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
എല്ലാ മത്സ്യത്തൊഴിലാളികളെയും അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായിട്ടുണ്ടോ?
*486.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡാമുകളുടെ സുരക്ഷിതത്വവും ശേഷിയും ഉറപ്പാക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഡാം പുനരുദ്ധാരണ വികസന പദ്ധതി ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതെല്ലാം അണക്കെട്ടുകളിലാണ് നടപ്പാക്കുന്നത്; പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കേന്ദ്ര ജല കമ്മീഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ; രണ്ടാംഘട്ട പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ആശങ്കാജനകമായ അവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരം പുതിയ അണ കെട്ടാനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
*487.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ഡി കെ മുരളി
ശ്രീ. എ. പ്രഭാകരൻ
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവരുടെ സാമ്പത്തികോന്നമനത്തിനായി തൊഴില്‍ പരിശീലനത്തിനും തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും പിന്നാക്ക വിഭാഗ വികസന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത സമുദായങ്ങളില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കാന്‍ സഹായം നല്‍കിവരുന്നുണ്ടോ;
( സി )
സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും എഞ്ചിനീയറിംഗ് ഉള്‍പ്പെടെ ഉപരിപഠനത്തിനുള്ള പരീക്ഷകളില്‍ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പരിപാടികളുണ്ടോ;
( ഡി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് കൈവരിക്കാനായ പ്രവര്‍ത്തന നേട്ടം വിശദമാക്കുമോ?
*488.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ളത്തിനുവേണ്ടി ജനങ്ങൾ ബുദ്ധിമുട്ടുമ്പോള്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകിപ്പോകുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൈപ്പുകൾ പൊട്ടുന്ന സാഹചര്യത്തിൽ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ;
( സി )
കുഴിച്ച റോഡുകളുടെ അറ്റകുറ്റ പണികളുടെ ചുമതല ഏത് വകുപ്പിനാണ് എന്ന് വിശദമാക്കാമോ; ഇത്തരം റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് എന്തെങ്കിലും നടപടികൾ കൈക്കൊള്ളുമോ; വിശദാംശങ്ങൾ നൽകാമോ?
*489.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ മത്സ്യബന്ധനം വഴി ലഭിക്കുന്ന മത്സ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തോളം ശീതീകരണ സംഭരണ സംവിധാനത്തിന്റ അപര്യാപ്തത കൊണ്ട് ഉപയോഗ ശൂന്യമാകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനായുള്ള പരിഹാര മാര്‍ഗ്ഗം പരിശോധിച്ചിട്ടുണ്ടോ;
( ബി )
മത്സ്യബന്ധനം മുതല്‍ ഉപഭോക്താക്കളിലെത്തുന്നത് വരെയുള്ള കോള്‍ഡ് ചെയിന്‍ സംവിധാനം രൂപീകരിച്ചിട്ടുണ്ടോ;
( സി )
കേടാകാത്തതും രാസവസ്തുക്കള്‍ ചേര്‍ക്കാത്തതുമായ ഉയര്‍ന്ന ഗുണനിലവാരമുള്ള മത്സ്യോത്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിന് ഹെെജീനിക് റഫ്രിജറേഷന്‍ മൊബെെല്‍ ഫിഷ് വെന്‍ഡിംഗ് കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
മത്സ്യ വിപണന രംഗത്ത് ശുചിത്വവും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിന് മത്സ്യ മാര്‍ക്കറ്റുകള്‍ ആധുനികീകരിക്കാനുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് അറിയിക്കാമോ?
*490.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനഭൂമിയോട് ചേര്‍ന്ന ജനവാസ മേഖലകളില്‍ വന്യജീവികള്‍ സ്വൈരവിഹാരം നടത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?;
( ബി )
എങ്കില്‍ ഇപ്രകാരം ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിനും ജനങ്ങളുടെ സുസ്ഥിര ജീവിതത്തിനും വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( സി )
വന്യജീവി ആക്രമണം ഇല്ലാതാക്കുന്നതിനും നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ എന്ന് വ്യക്തമാക്കുമോ?
*491.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികഗോത്രങ്ങളില്‍പ്പെട്ടവരെ സ്പെഷ്യല്‍ ഡ്രെെവിലൂടെ പോലീസ്, എക്സെെസ്, വനം തുടങ്ങിയ വകുപ്പുകളില്‍ നിയമിച്ചിട്ടുണ്ടോ;
( ബി )
ഗോത്രബന്ധു പദ്ധതിയില്‍ വയനാടിന് പുറമേ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിരുന്നോ; എങ്കില്‍ ആകെ എത്ര പേരെയെന്ന് അറിയിക്കാമോ;
( സി )
നെെപുണ്യവികസന പരിശീലനം നല്‍കിയതില്‍ എത്രപേര്‍ക്ക് പ്ലേസ്‌മെന്റ് നല്‍കാനായിട്ടുണ്ട്; ഇവര്‍ക്ക് വിദേശത്ത് ജോലി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അറിയിക്കാമോ;
( ഡി )
ഗോത്രജീവിക പദ്ധതിയില്‍ കെട്ടിടനിര്‍മ്മാണ പരിശീലനം നല്‍കിവരുന്നുണ്ടോ; വ്യക്തമാക്കാമോ?
*492.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിയ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്തെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി വിജയകരമെങ്കില്‍ ഇത്തരം പദ്ധതികള്‍ കൂടുതലായി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
*493.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി ക്ഷേത്രങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷയിന്‍മേല്‍ അനുമതി യഥാസമയം ലഭിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പുരാവസ്തു വകുപ്പിന്റെ അനുമതി യഥാസമയം ലഭിക്കാത്തത് മൂലം അറ്റകുറ്റപ്പണികള്‍ നടത്താനാകാതെ പൈതൃക മൂല്യം ഏറിയ ക്ഷേത്രനിര്‍മ്മിതികള്‍ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
*494.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുപ്പതിലധികം പട്ടികജാതി കുടുംബങ്ങള്‍ വസിക്കുന്ന കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ സര്‍ക്കാര്‍ നടത്തി വന്നിരുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ നിലവിലെ സ്ഥിതിയെന്താണ്; പദ്ധതി പ്രകാരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര കോളനികള്‍ നവീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്;
( സി )
സമാനമായി പട്ടികഗോത്ര ഊരുകള്‍ വികസിപ്പിക്കാന്‍ നടത്തുന്ന അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇരു പദ്ധതികളും അടിസ്ഥാനസൗകര്യ വികസനത്തിന് പുറമെ ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന് അറിയിക്കാമോ?
*495.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ എല്ലാ ശുദ്ധജല വിതരണ പദ്ധതികളുടെയും പൂർണ്ണ വിനിയോഗം ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പ്ലാൻ ഫണ്ട് ഉപയോഗിച്ച് ജലനിധി വഴി ഏതെല്ലാം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കാമോ?
*496.
ശ്രീ വി ശശി
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് ബാധിച്ച് മരിച്ച പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പ്രത്യേക വായ്പ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വായ്പ പദ്ധതിയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുവദിക്കുന്ന വായ്പയ്ക്ക് സബ്സിഡി ലഭ്യമാണോ; വിശദമാക്കാമോ;
( സി )
വായ്പ പദ്ധതിക്കായി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ അർഹതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*497.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ എം മുകേഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമുദ്ര മത്സ്യബന്ധന മേഖലയുടെ ആധുനികീകരണത്തിലൂടെ മത്സ്യബന്ധനത്തിന്റെ സുസ്ഥിര നിലനില്‍പ്പ് ഉറപ്പാക്കിക്കൊണ്ട് മത്സ്യബന്ധനം കാര്യക്ഷമമാക്കുന്നതിനും മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
മത്സ്യ വിഭവ സംരക്ഷണത്തിനും യുക്തിപൂര്‍വ്വമായ മത്സ്യബന്ധനത്തിനും ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകള്‍ നടത്തുന്ന ഇടപെടലുകള്‍ എന്തെല്ലാമാണന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങുന്നതിനും യാനങ്ങളില്‍ മോട്ടോര്‍ ഘടിപ്പിക്കുന്നതിനും സഹായം അനുവദിക്കുന്നുണ്ടോ; മത്സ്യബന്ധന യാനങ്ങള്‍ക്ക് നല്‍കുന്ന ഇന്ധന സബ്സിഡി എത്രയാണെന്ന് അറിയിക്കാമോ?
*498.
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവരുടെ ക്ഷേമത്തിനും പൊതു ഉന്നമനത്തിനുമായി ഈ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രധാന പരിപാടികളും പദ്ധതികളും എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
അര്‍ഹരായ എല്ലാവര്‍ക്കും വികസനക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് എസ്. ടി. പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തനം സഹായകമാകുന്നുണ്ടോ; കൂടുതല്‍ എസ്. ടി. പ്രൊമോട്ടര്‍മാരെ നിയമിക്കുന്ന കാര്യം പരിശോധിക്കുമോ;
( സി )
പ്രാക്തന ഗോത്രങ്ങളില്‍പ്പെട്ടവരെ വികസന മുഖ്യധാരയിലെത്തിക്കാന്‍ പ്രത്യേകം പരിപാടിയുണ്ടോ; അറിയിക്കുമോ?
*499.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു കോളനി വീതം ദത്തെടുത്ത് സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
*500.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കുളള ഭവന നിര്‍മ്മാണത്തിനായി ഈ സർക്കാർ നടപ്പാക്കിയിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ നൽകാമോ;
( ബി )
സംസ്ഥാനത്ത് ഭവനരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ എത്രയുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
നിലവിലെ പദ്ധതികള്‍ പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിർമ്മാണത്തിനായുള്ള തുക പര്യാപ്തമല്ല എന്ന വസ്തുത ഗൗരവത്തോടെ കാണുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഡി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ഭൂരഹിതർക്കായി പുനരധിവാസ പദ്ധതി നടപ്പാക്കിവരുന്നുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ഇ )
പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വ്യക്തികൾക്ക് ഒരേക്കര്‍ കൃഷി ഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*501.
ശ്രീ എം മുകേഷ്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പദ്ധതി നടത്തിപ്പിനായി സംസ്ഥാന, ജില്ലാ പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കപ്പെട്ട സമിതികളുടെ ചുമതലകളും പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ; പദ്ധതി നടത്തിപ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ചുമതലകള്‍ വ്യക്തമാക്കാമോ;
( സി )
കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ ഗ്രാമീണ ഭവനങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയനുസരിച്ച് ഉപഭോക്തൃ വിഹിതം അടക്കേണ്ടതുണ്ടോയെന്നും എന്നത്തേക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
*502.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം. എം. മണി
ശ്രീ ഐ ബി സതീഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്;
( ബി )
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വന വിസ്തൃതിയിലുണ്ടായ വ്യതിയാനങ്ങള്‍ ദിനാന്തരീക്ഷ സ്ഥിതിയെയും കാലാവസ്ഥയെയും എങ്ങനെ സ്വാധീനിക്കും എന്ന് പഠന വിധേയമാക്കിയിരുന്നോ;
( സി )
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഈ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനായി പൊതു സമൂഹത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
വന മഹോത്സവം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്തെല്ലാമാണെന്നും ഈ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കാമോ?
*503.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളും കടൽക്ഷോഭവും കൂടിവരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നിരവധി ദിവസങ്ങളില്‍ കടലിൽ പോകാൻ സാധിക്കാത്തതായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ മുന്നറിയിപ്പുകാരണം കടലിൽ പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ദിവസവേതനമായി നിശ്ചിത തുക നൽകാൻ തയ്യാറാകുമോയെന്ന് അറിയിക്കുമോ;
( സി )
കൊവിഡിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ തയ്യാറാകുമോ; വിശദമാക്കാമോ?
*504.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . എൻ . ഷംസുദീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവൈവിധ്യങ്ങളുടെ കലവറയായ സംസ്ഥാനത്തെ വനമേഖലകള്‍ സംരക്ഷിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
വനഭൂമിയില്‍ അവകാശമുന്നയിച്ച് വ്യക്തികള്‍ കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമി സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*505.
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ വനവല്‍ക്കരണത്തിനായി സബ്സിഡി നിരക്കില്‍ വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതി നിലവിലുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വൃക്ഷത്തൈകളുടെ തുടര്‍ പരിപാലനത്തിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
( സി )
സ്വകാര്യ ഭൂമിയില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള സ്വകാര്യ വനവല്‍ക്കരണ പദ്ധതിയ്ക്കായി നല്‍കിവരുന്ന ധനസഹായങ്ങള്‍ എന്തെല്ലാമാണ്;
( ഡി )
സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തന ഫലമായി വനവല്‍ക്കരണ രംഗത്തുണ്ടായ നേട്ടങ്ങള്‍ വിശദമാക്കുമോ?
*506.
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അണക്കെട്ടുകളിലും പുഴകളിലും വൻതോതിൽ അടിഞ്ഞുകൂടിയിട്ടുള്ള മണലും എക്കലും നീക്കം ചെയ്യുന്നതിന് പദ്ധതിയുണ്ടോ; ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
പുഴകളിലും അഴിമുഖങ്ങളിലും അടിഞ്ഞുകൂടുന്ന മണലും എക്കലും മൂലം ജലനിർഗ്ഗമനം തടസ്സപ്പെടുന്നതായും പ്രളയ സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പുഴകളിലെയും ഡാമുകളിലേയും മണൽ ശേഖരിക്കുന്നത് സംബന്ധിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*507.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബ്ലൂ ഇക്കോണമി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനം എന്തെല്ലാം ആശങ്കകളാണ് അറിയിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ബ്ലൂ ഇക്കോണമി നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് എന്തെല്ലാം സംരക്ഷണമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാതം തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*508.
ശ്രീ ഡി കെ മുരളി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിലുളള ചെറുകിട ജലസേചന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികളില്‍ കാലഹരണപ്പെട്ടവയുണ്ടെങ്കില്‍ അവ ഒഴിവാക്കി മറ്റുളളവ കാലികമായ ആവശ്യകതയ്ക്കനുസരിച്ച് പൂര്‍ത്തീകരിച്ച് സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുന്നതിനുളള പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രളയാനന്തര സാഹചര്യത്തില്‍ പുതുതായി ചെറുകിട ജലസേചന പദ്ധതികള്‍ എവിടെയെല്ലാം ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
കടുത്ത വേനലും കനത്ത മഴയും മാറി മാറി വരുന്ന കാലാവസ്ഥയ്ക്കനുസരിച്ച് വന്‍കിട ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*509.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.വി.അൻവർ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവേരി ട്രൈബ്യൂണല്‍ സംസ്ഥാനത്തിന് അനുവദിച്ച ജലത്തിന്റെ വിനിയോഗം പൂര്‍ണ്ണമായ തോതില്‍ സാധ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
8721 ഹെക്ടര്‍ പ്രദേശത്തിന്റെ ജലസേചന സാധ്യത കണക്കാക്കി നിര്‍മ്മാണം ആരംഭിച്ച കാരാപ്പുഴ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കബനി ഉപനദീതടത്തിലുള്ള ബാണാസുര സാഗര്‍ ഇടത്തര ജലസേചന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ഡി )
കാവേരി നദീജലം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള ഭവാനി നദീതട പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ?
*510.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് സാഗര്‍ മിത്ര പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ മേഖലയില്‍ ദുരന്ത നിവാരണത്തിനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.