STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*421.
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്ന കേസുകളിൽ പോലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെ ഗൗരവമായി കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ചിയ്യാരം സ്വദേശി നീതു എന്ന ഇരുപത്തിരണ്ട് വയസ്സുകാരിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയതും മലപ്പുറം ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതുമായ കേസുകളെത്തുടർന്ന് സമാനമായ സംഭവങ്ങൾ തടയാൻ കൈക്കൊണ്ട നടപടികൾ വിശദമാക്കുമോ;
( സി )
കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുൻപ് രാഖിലിനെ പ്രതിയാക്കി പോലീസിൽ പരാതി നല്കിയിരുന്നോ; എങ്കില്‍ പ്രസ്തുത പരാതിയിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ?
*422.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ കെ ആൻസലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡ് അതിജീവനത്തിനുള്‍പ്പെടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ ശാക്തീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
( ബി )
കൊവിഡ് അതിജീവനം ലക്ഷ്യമാക്കി പന്ത്രണ്ടിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കിയിരുന്നോ; പുതുതായി പ്രഖ്യാപിച്ച നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പ്രവൃത്തി മേഖലകള്‍ ഏതെല്ലാമാണ്;
( സി )
വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധസേനയുടെ സഹകരണത്തോടെ സാന്ത്വന പരിചരണം ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*423.
ശ്രീമതി ദെലീമ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ ഐ. ടി. മേഖലയില്‍ സൃഷ്ടിച്ച വികസനത്തിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നൽ നല്‍കുന്നതെന്നറിയിക്കാമോ;
( ബി )
ഐ. ടി. വ്യവസായ രംഗത്തെ ലോകോത്തര കമ്പനികളെയുള്‍പ്പെടെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങളും വ്യവസായ അന്തരീക്ഷവും സൃഷ്ടിക്കാനായിട്ടുണ്ടോ;
( സി )
ഐ. ടി. വ്യവസായത്തിലൂടെ സംസ്ഥാനത്ത് പരമാവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ ഐ. ടി. പാര്‍ക്കുകളുടെ വികസനത്തിനും പ്രത്യേക സാമ്പത്തിക മേഖലയിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*424.
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കുമ്പോഴും കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയാതെ നിൽക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
അശാസ്ത്രീയമായ ലോക്ഡൗണും എല്ലാ വിഭാഗം ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കുന്നതിലെ പോരായ്മയും കൊവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നതിന് കാരണമായിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
സാമൂഹ്യ പ്രതിരോധശേഷി (Herd Immunity) കൈവരിച്ച് മാത്രമേ കൊവിഡിനെ പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാൻ കഴിയുകയുള്ളൂവെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ?
*425.
ശ്രീമതി കെ.കെ.രമ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സർവ്വീസ്‌ സഹകരണ ബാങ്കിൽ മുന്നൂറ്റി അമ്പത് കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ പോലീസ് അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിൽ ഏതെങ്കിലും വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
ഈ സംഭവത്തിൽ പോലീസിന് പരാതി ലഭിക്കുന്നത് എപ്പോഴാണെന്നും എന്തൊക്കെ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിൽ 2019-ൽ തട്ടിപ്പ് കണ്ടെത്തിയിട്ടും ആയത് യഥാസമയം പോലീസിനെ അറിയിക്കാതിരുന്നത് കേസ് ഒതുക്കിത്തീർക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*426.
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അശാസ്ത്രീയമായ ലോക്ക് ഡൗൺ കാരണം ജീവനോപാധി നഷ്ടപ്പെട്ട് ജനങ്ങൾ കഷ്ടത്തിലാകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുമോ;
( ബി )
ലോക്ക് ഡൗൺ വരുത്തിവച്ച സാമ്പത്തിക ബാധ്യത താങ്ങാൻ സാധിക്കാതെ പത്തോളം പേർ ആത്മഹത്യ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യത്തിൽ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നല്കാൻ തയ്യാറാകുമോ;
( സി )
കൊവിഡ് മൂലം കഷ്ടത്തിലായ ജനങ്ങൾക്ക് ആശ്വാസമായി നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫറായി നല്കാൻ തയ്യാറാകുമോ?
*427.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് മൂലം എല്ലാ മേഖലകളിലും ഉണ്ടായിരിക്കുന്ന തളര്‍ച്ചയെക്കുറിച്ച് സർക്കാർ എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം പഠിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി കൊവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കാൻ തയ്യാറാകുമോ;
( സി )
കൊവിഡ് മൂലം കഷ്ടത്തിലായ ചെറുകിട വ്യാപാരികള്‍, ജപ്തി ഭീഷണി നേരിടുന്നവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് ആശ്വാസം എത്തിക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*428.
ശ്രീ കെ ആൻസലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എ. രാജ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഴിമതി പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ സ്വീകരിക്കുന്നതിനും അവ സമയബന്ധിതമായി പരിഹരിക്കുന്നതിനും എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അഴിമതിമുക്ത കേരളം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് നടത്തിവരുന്നതെന്ന് അറിയിക്കാമോ?
*429.
ഡോ സുജിത് വിജയൻപിള്ള
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ആരോഗ്യ സൂചികയില്‍ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം നിലനിര്‍ത്താനായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
മാതൃ, ശിശു മരണ നിരക്കില്‍ സംസ്ഥാനത്തിന് കൈവരിക്കാനായ നേട്ടം ദേശീയ ശരാശരിയുമായി താരതമ്യം ചെയ്ത് അറിയിക്കാമോ; ശിശുമരണ നിരക്ക് കുറയ്ക്കാന്‍ ആദ്യത്തെ ആയിരം ദിനങ്ങള്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ദരിദ്ര വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാവരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
അടിയന്തര വൈദ്യസഹായം എത്തിക്കല്‍ പദ്ധതി ശാക്തീകരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
*430.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതത്തിലും സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കില്ലെന്നു് ഉറപ്പുവരുത്താന്‍ ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
സൗജന്യ റേഷനും ഭക്ഷ്യകിറ്റും എത്ര കാലത്തേക്ക് വിതരണം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവര്‍ക്ക് സൗജന്യ റേഷനും ഭക്ഷ്യകിറ്റും ലഭിക്കുന്നുവെന്നുറപ്പാക്കാന്‍ പ്രത്യേകം പദ്ധതി തയ്യാറാക്കിയിരുന്നോ;
( ഡി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കിയിരുന്നോ; വ്യക്തമാക്കുമോ?
*431.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രണയം നിരസിച്ചതിന് പെൺകുട്ടികള്‍ കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ ഉയർന്നുവരുന്ന ഗുരുതരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ സമാന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
സോഷ്യൽമീഡിയ വഴിയുളള സൗഹൃദം പിന്നീട് കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യം തടയുന്നതിന് ബോധവത്കരണ പരിപാടികളും നിയമനിർമ്മാണവും നടത്താൻ മുൻകൈയ്യെടുക്കുമോ; വിശദമാക്കാമോ?
*432.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി സംബന്ധിച്ച ആശങ്കകളും ആക്ഷേപങ്ങളും പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*433.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയുടെ പ്രവര്‍ത്തനത്തില്‍ ആധുനികീകരണം നടത്തുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ നേരിട്ടു പോകാതെ പരാതി നല്‍കാന്‍ കഴിയുന്ന സ്മാര്‍ട്ട് കിയോസ്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ആധുനിക കാലത്തിന് അനുയോജ്യമായ മികച്ച സേനയായി സംസ്ഥാനത്തെ പോലീസ് സേനയെ മാറ്റിത്തീര്‍ക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയതിന്റെ തുടര്‍ച്ചയായി ചെയ്യാനുദ്ദേശിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;
( സി )
ജനമൈത്രി പോലീസ് സംവിധാനം പോലീസിനെ കൂടുതല്‍ ജനകീയമാക്കാന്‍ പ്രയോജനം ചെയ്തിട്ടുണ്ടോ;
( ഡി )
എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സ്വന്തമായി കെട്ടിടവും വാഹനവും ഉറപ്പാക്കാന്‍ പരിപാടിയുണ്ടോ; വ്യക്തമാക്കുമോ?
*434.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലക്ഷക്കണക്കിന് കാർഡുടമകൾക്ക് ജൂൺമാസ കിറ്റ് നല്‍കാതെയും ജൂലൈമാസ കിറ്റ് നിഷേധിച്ചും സെര്‍വര്‍ കേട് വരുത്തിയും റേഷന്‍ വിതരണം അട്ടിമറിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പന്ത്രണ്ട് ലക്ഷം കുടുംബങ്ങള്‍ കിറ്റ് വാങ്ങാന്‍ ബാക്കിയുളളപ്പോള്‍ ജൂൺമാസ കിറ്റ് വിതരണം അവസാനിപ്പിക്കാന്‍ സിവില്‍ സപ്‌ളൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
സെര്‍വര്‍ തകരാര്‍ മൂലം നിരവധി കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങളും കിറ്റും ലഭിക്കാത്ത സാഹചര്യത്തിൽ ആയത് പരിഹരിച്ച് റേഷൻ വിതരണം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*435.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം. എം. മണി
ശ്രീ എം മുകേഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ സാധിച്ചിട്ടുണ്ടോ;
( ബി )
സര്‍ക്കാര്‍ സര്‍വ്വീസിലെയും പൊതുരംഗത്തെയും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അഴിമതിമുക്ത കേരളം പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും ജനങ്ങളുടെ അവകാശവുമാക്കി അഴിമതിക്കുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
*436.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വാക്സിൻ സമത്വം പ്രാവർത്തികമാക്കുന്നതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വാക്സിൻ സമത്വം പ്രാവർത്തികമാക്കുന്നതിനായി സംസ്ഥാനത്തിന് ആവശ്യമായ അളവിൽ വാക്സിൻ നൽകുവാൻ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
വാക്സിൻ സമത്വത്തിനായി സംസ്ഥാന സർക്കാർ വാക്സിനേഷൻ രജിസ്ട്രേഷന്‍ ക്യാമ്പയിനിന് അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ പ്രസ്തുത ക്യാമ്പയിന്‍ എന്നത്തേയ്ക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( ഇ )
വാക്സിനേഷനുമായി ബന്ധപ്പെട്ട് സ്പോട്ട് രജിസ്ട്രേഷ​ന്റെ കാര്യത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*437.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീർഘകാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആജീവനാന്തം ചികിത്സാസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
തിരിച്ചെത്തിയ പ്രവാസി മലയാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ എന്ന് വ്യക്തമാക്കാമോ?
*438.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഈ മേഖലയില്‍ മുന്‍ പരിചയമില്ലാത്തതായി പറയപ്പെടുന്ന അദാനി ഗ്രൂപ്പിന് നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിവിധ പദ്ധതികൾക്കായി ആയിരത്തി അഞ്ഞൂറ് കോടി രൂപയും പുതിയ ടെർമിനൽ നിർമ്മാണത്തിനായി അറുന്നൂറ് കോടി രൂപയും ചെലവഴിച്ച് അതിന്റെ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ പ്രസ്തുത വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചതിലൂടെ നടന്നിട്ടുള്ളതായി പറയപ്പെടുന്ന ചൂഷണങ്ങളുടെയും സംഭവിച്ച നഷ്ടത്തിന്റെയും അടിസ്ഥാനത്തിൽ തലസ്ഥാനത്തെ വിമാനത്താവളത്തിന് സമാനഗതി ഉണ്ടാകാതിരിക്കാൻ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*439.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റവും ശിക്ഷയും സംബന്ധിച്ച ആധുനികകാല കാഴ്ചപ്പാടിനനുസരിച്ച് സംസ്ഥാനത്തെ ജയിലുകളുടെ ഭരണനിർവ്വഹണം പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജനോപകാരപ്രദമായ കാര്യങ്ങൾക്ക് തടവുകാരുടെ മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തി എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്; വിശദമാക്കുമോ;
( സി )
ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, സുരക്ഷാ വീഴ്ചകൾ എന്നിവ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജയിലുകളിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
ജയിലുകളില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
ജയിലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും മെറ്റൽ ഡിറ്റക്ടർ, സ്കാനർ, സി. സി. ടി. വി. തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*440.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരത സര്‍ക്കാര്‍ നല്‍കി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ പുതിയ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യവും വ്യക്തിമുദ്രയും പതിപ്പിച്ചവരെ ആദരിക്കുന്നതിന് പ്രസ്തുത പുരസ്‌കാരം ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?
*441.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനുദ്ദേശിക്കുന്ന യുവ സംരംഭകർക്ക് സ്റ്റാർട്ടപ്പ് മിഷനിലൂടെ എന്തെല്ലാം സഹായങ്ങളാണ് നൽകി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പുതിയ സ്റ്റാർട്ടപ്പ് സംരംഭകർക്ക് സഹായകരമാകുന്ന രീതിയിൽ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കേരളത്തിലെ സ്റ്റാർട്ടപ്പ് വ്യവസായ സംരംഭങ്ങളിൽ വനിതാ സംരംഭകരുടെ പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*442.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗികളുടെ ദുരിതം മുതലെടുത്ത് സാമ്പത്തിക ചൂഷണം നടത്തുന്ന വന്‍ വ്യവസായമായി രാജ്യത്തെ മിക്ക സ്വകാര്യ ആശുപത്രികളും മാറിക്കഴിഞ്ഞെന്ന സുപ്രീം കോടതിയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണം നിയന്ത്രിക്കുന്നതിന് പര്യാപ്തമായ എന്തൊക്കെ നിയമങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ മേഖലയില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*443.
ഡോ.കെ.ടി.ജലീൽ
ശ്രീ. ആന്റണി ജോൺ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായവരുടെ ബാഹുല്യം പരിഗണിച്ച് പ്രവാസി ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കിയിരുന്നോ;
( ബി )
തിരികെയെത്തുന്ന പ്രവാസികളുടെ സംരംഭകത്വ സഹായത്തിനായി നടപ്പാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് വിപുലീകരിച്ചിട്ടുണ്ടോ; സംരംഭങ്ങള്‍ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഈ പദ്ധതി വഴി എന്തെല്ലാം സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രവാസികള്‍ക്കായുള്ള സാന്ത്വന പദ്ധതി പ്രകാരം എത്ര പേര്‍ക്ക് സഹായം ലഭ്യമാക്കി എന്നതിന്റെ കണക്കുകൾ ലഭ്യമാണോ; വ്യക്തമാക്കാമോ?
*444.
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ കൊവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
വിവരാവകാശനിയമം വഴി 13 .07.2021-ന് ഇൻഫർമേഷൻ കേരള മിഷനില്‍ നിന്നും ലഭിച്ച കൊവിഡ് മരണങ്ങളുടെ കണക്കിലും ആരോഗ്യ വകുപ്പിന്റെ കണക്കിലും ഏഴായിരം മരണങ്ങളുടെ വ്യത്യാസം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് ഇടയാക്കിയ കാരണങ്ങൾ വിശദമാക്കാമോ;
( സി )
കൊവിഡ് മരണങ്ങൾ ശരിയായ രീതിയിൽ കണക്കാക്കുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
*445.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം സംഭവിക്കാറുള്ള തോക്ക് ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ഉണ്ടാകുന്ന സാഹചര്യം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന മാനസയെ രാഖില്‍ എന്ന യുവാവ് വെടിവെച്ചുകൊന്ന സംഭവത്തിൽ തോക്കിന്റെ ഉറവിടം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( സി )
സംസ്ഥാനത്ത് ഓൺലൈൻ പോർട്ടലുകൾ, ഡാർക്ക് വെബ് തുടങ്ങിയവയിൽ നിന്നും അനധികൃതമായി തോക്കുകൾ വാങ്ങുവാന്‍ സാധിക്കും എന്നത് വസ്തുതയാണോ ; ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് തോക്കിന് ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ?
*446.
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകളുടെ കരുത്തുറ്റ സാമൂഹിക സംഘടനാ സംവിധാനം എന്ന നിലയിൽ കുടുംബശ്രീയുടെ പ്രവർത്തനമേഖല വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചാസാധ്യത കണക്കിലെടുത്ത് ഈ രംഗത്ത് കുടുംബശ്രീയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കുടുംബശ്രീയുടെ ഇ-കോമേഴ്സ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ക്ലേശ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടുംബശ്രീ സംരംഭകര്‍ക്ക് നേരിട്ട് ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ വില്പന നടത്തുവാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഇ-കൊമേഴ്സ് രംഗത്ത് കുടുംബശ്രീയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് നടപടികൾ പരിഗണനയിലുണ്ടോ; വിശദീകരിക്കാമോ?
*447.
ശ്രീ എം നൗഷാദ്
ശ്രീ ഡി കെ മുരളി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രത നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വരുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എപ്രകാരമാണെന്ന് വ്യക്തമാക്കാമോ?
*448.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജനങ്ങള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്കൂള്‍, കോളേജ് തലങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ലഹരിയുടെ ഉപയോഗത്തിനെതിരെ പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ എന്തെല്ലാം സന്ദേശ പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ?
*449.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് പഠിക്കുവാനും നിരീക്ഷിക്കുവാനും ആരോഗ്യവകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കൊവിഡാനന്തര ചികിത്സാ രീതികള്‍ പ്രതിപാദിക്കുന്ന മാര്‍ഗ്ഗരേഖകള്‍ വൈദ്യശാസ്ത്രത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കുവാൻ ഒരു റിസര്‍ച്ച് സെല്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
ശ്വാസകോശ പ്രശ്നങ്ങള്‍, നാഡീരോഗങ്ങള്‍, ഫംഗസ് രോഗങ്ങള്‍ എന്നിവയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ഊന്നല്‍ കൊടുത്തുള്ള പ്രത്യേക പഠനം നടത്തുവാൻ നിര്‍ദ്ദേശം നല്‍കുമോ?
*450.
ശ്രീ. പി.വി.അൻവർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങളും റേഷന്‍ കടകളെ കൂടുതലായി ആശ്രയിക്കുന്ന നിലവിലെ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ആലോചനയുണ്ടോ; വിശദമാക്കുമോ;
( ബി )
റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ വഴി മെെക്രോ എ. ടി. എം. സംവിധാനം ആരംഭിക്കുന്നതിന് വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( സി )
റേഷന്‍ വ്യാപാരികള്‍ക്ക് നിലവില്‍ ലഭിക്കുന്ന കമ്മീഷന്‍ എത്രയാണെന്നും കൂടുതല്‍ വില്പന നടത്തുന്ന റേഷന്‍ വ്യാപാരികള്‍ക്ക് അധിക കമ്മീഷന്‍ ലഭിക്കുന്നതിനുളള അവസരമുണ്ടോയെന്നും അറിയിക്കുമോ?




                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.