|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*391.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം എസ് അരുൺ കുമാര്‍
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തെ
സര്‍വ്വകലാശാലകളുടെയും
കോളേജുകളുടെയും റാങ്കിംഗില്‍
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്കും
കോളേജുകള്‍ക്കും മികവ്
കെെവരിക്കാനായിട്ടുണ്ടോ;
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്കെല്ലാം
നാക് അക്രഡിറ്റേഷന്‍
ലഭ്യമായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
സര്‍വ്വകലാശാലകളുടെ
സമ്പൂര്‍ണ്ണ മേന്മ
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കും
പശ്ചാത്തല സൗകര്യ വര്‍ദ്ധനവിനും
സര്‍ക്കാര്‍ നടത്തുന്ന
പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
സി )
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
നിലവാരം വിലയിരുത്തുന്നതിനും
ഉയര്‍ത്തുന്നതിനും സാക്
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ?
*392.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേര ഉല്പാദനം
വർദ്ധിപ്പിക്കുന്നത്
ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന
കേരഗ്രാമം പദ്ധതി അവലോകന
വിധേയമാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയതിനു ശേഷം നാളികേര
ഉല്പാദനം വർദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
അത്യുൽപാദന
ശേഷിയും ഉയർന്ന പ്രതിരോധ
ശേഷിയുമുള്ള തെങ്ങിനങ്ങളുടെ
കൃഷി വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
നാളികേര
ഉല്പാദനത്തെ പ്രതികൂലമായി
ബാധിക്കുന്ന കീടബാധ
നിയന്ത്രിക്കുന്നതിന് സംയോജിത
കീട നിയന്ത്രണം പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
കാലാവസ്ഥയും
മണ്ണിന്റെ സ്വഭാവവും
പരിഗണിച്ച് അനുയോജ്യമായ
തെങ്ങിനങ്ങൾ കൃഷി ചെയ്യുന്നതിന്
പദ്ധതിയുണ്ടോ; ഇത്തരത്തിലുള്ള
തെങ്ങിനങ്ങളുടെ വിത്ത് ബാങ്ക്
സജ്ജമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*393.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റെയില്‍
പാത ഇരട്ടിപ്പിച്ച്
ഓട്ടോമാറ്റിക് സിഗ്നലിംഗ്
സംവിധാനം ഏര്‍പ്പെടുത്തിയാല്‍
സംസ്ഥാനത്ത് റെയില്‍ ഗതാഗത
രംഗത്ത് വന്‍ പുരോഗതി
സാധ്യമാകുമെന്നതുകൊണ്ട് ഈ
പ്രവൃത്തികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തുമോ;
(
ബി )
തിരുവനന്തപുരം
സെന്‍ട്രല്‍ സ്റ്റേഷന്റെ
സ്ഥലപരിമിതി പരിഗണിച്ച് നേമം,
കൊച്ചുവേളി ടെര്‍മിനലുകള്‍
വിപുലീകരിക്കാനുള്ള പദ്ധതിയുടെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
ട്രെയിന്‍ യാത്രാ ദുരിതം
പരിഹരിക്കാന്‍ കൂടുതല്‍
ദീര്‍ഘദൂര പാസഞ്ചര്‍
ട്രെയിനുകള്‍ അനുവദിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
*394.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍
മികച്ച നേട്ടം കൈവരിച്ച
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത
വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഹയര്‍
സെക്കന്‍ഡറി പരീക്ഷ പാസ്സായ
വിദ്യാര്‍ത്ഥികളുടെ എണ്ണം
വര്‍ദ്ധിച്ച സാഹചര്യത്തില്‍
ഉന്നത വിദ്യാഭ്യാസ മേഖലയില്‍
അതിന് പര്യാപ്തമായ സീറ്റുകള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കില്‍
എപ്രകാരമാണ് ഇത് പരിഹരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*395.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
യു പ്രതിഭ
ശ്രീ
എം നൗഷാദ്
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡുകളിലെ വര്‍ദ്ധിച്ചുവരുന്ന
തിരക്കു കുറയ്ക്കുകയെന്ന
ലക്ഷ്യത്തോടെ താരതമ്യേന
അന്തരീക്ഷ മലിനീകരണവും ചെലവും
കുറഞ്ഞ ജലഗതാഗതം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ജലഗതാഗത
വിപുലീകരണത്തിന് മുന്നുപാധിയായ
അതിവേഗ ബോട്ടുകളും സുരക്ഷിത
യാത്രയും ഏര്‍പ്പെടുത്താന്‍
പരിപാടിയുണ്ടോ എന്നറിയിക്കാമോ;
(
ബി )
വിനോദസഞ്ചാരികളെയും
ആകര്‍ഷിക്കുന്ന തരത്തില്‍
ആധുനിക സൗകര്യങ്ങളോടുകൂടിയ
ബോട്ടുകളും വാട്ടര്‍ ടാക്സി
സംവിധാനവും ഏര്‍പ്പെടുത്തുമോ;
(
സി )
ആസിഡ്
പോലുള്ള അപകടകരമായ ചരക്കുകളുടെ
ഗതാഗതത്തിന് കൂടുതല്‍ സുരക്ഷിത
മാര്‍ഗ്ഗമെന്ന നിലയില്‍
ജലമാര്‍ഗ്ഗമുള്ള ചരക്ക്
ഗതാഗതത്തിന് പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
*396.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിരാലംബരായ ജനങ്ങൾക്ക് ആശ്വാസം
എത്തിക്കാൻ വേണ്ടി തുടങ്ങിയ
ആശ്വാസ കിരണം പദ്ധതിയുടെ
പ്രവർത്തനം നിലച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ശാരീരിക
വൈകല്യമുള്ളവര്‍, മാനസിക രോഗം
ബാധിച്ചവര്‍, സെറിബ്രല്‍
പാള്‍സി ബാധിച്ചവര്‍,
ബുദ്ധിമാന്ദ്യമുള്ളവര്‍
തുടങ്ങിയവരെയെല്ലാം
പരിചരിക്കുന്നവര്‍ക്ക് ആശ്വാസ
കിരണം പദ്ധതി മുഖേന
ആനുകൂല്യങ്ങൾ
ലഭ്യമാക്കുന്നുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
സി )
ആശ്വാസ
കിരണം പദ്ധതി പുനരാരംഭിക്കാൻ
അടിയന്തര നടപടികൾ സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
*397.
ശ്രീ
. ടി. വി. ഇബ്രാഹിം
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലുളള
സര്‍വ്വകലാശാല നിയമങ്ങളും
ചട്ടങ്ങളും പരിഷ്കരിക്കണമെന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇതിനായി
എന്തെല്ലാം നടപടികള്‍ നാളിതുവരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; വിശദമാക്കുമോ?
*398.
ശ്രീ
വി ജോയി
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയിലെ
എന്‍റോള്‍മെന്റ് അറുപത്
ശതമാനമെങ്കിലും ആയി
ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍ പുതിയ
കോഴ്സുകള്‍ അനുവദിക്കാന്‍
തീരുമാനിച്ചതിനെത്തുടര്‍ന്ന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
സി )
ആവശ്യമായ
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നതിനും നിയമനം
പി.എസ്.സി. മുഖേനയാക്കുന്നതിനും
തീരുമാനമെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ?
*399.
ശ്രീ
. മുഹമ്മദ് മുഹസിൻ പി .
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
ഗുണനിലവാരം കുറഞ്ഞ പാൽ
കേരളത്തിൽ വിപണനം നടത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
കേരളത്തിലേക്ക് കൊണ്ടുവരുന്ന
പാലിന്റെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
ഉപഭോക്താക്കളുടെ ആരോഗ്യത്തെ
ദോഷകരമായി ബാധിക്കുന്ന
രാസവസ്തുക്കൾ പാലിൽ
ചേർത്തിട്ടില്ലെന്ന്
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
പാലി
ന്റെയും പാലുല്പന്നങ്ങളുടെയും
ഗുണനിലവാര പരിശോധനയുമായി
ബന്ധപ്പെട്ട് നടപ്പുവർഷം കേസുകൾ
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഗുണനിലവാരമില്ലാത്ത
പാലിന്റെയും
പാലുല്പന്നങ്ങളുടെയും
കാര്യത്തിൽ ഭക്ഷ്യ സുരക്ഷ നിയമ
പ്രകാരം നിയമ നടപടി
സ്വീകരിക്കുവാൻ ക്ഷീര വികസന
വകുപ്പിന് അധികാരമുണ്ടോ;
വിശദമാക്കുമോ;
(
ഇ )
ഇല്ലെങ്കിൽ
ഇക്കാര്യത്തിൽ നിയമ നടപടി
സ്വീകരിക്കാനുള്ള അധികാരം
ക്ഷീരവികസന വകുപ്പിന്
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ?
*400.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
കെ ആൻസലൻ
ശ്രീ
എം മുകേഷ്
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.
എസ്. ആര്‍. ടി. സി.യുടെ
ടിക്കറ്റിതര വരുമാന
വര്‍ദ്ധനവിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം നല്‍കുമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
യില്‍
സര്‍വ്വീസിനനുയോജ്യമല്ലാത്ത
വാഹനങ്ങള്‍ മറ്റുതരത്തില്‍
വിനിയോഗിക്കാന്‍ പരിപാടിയുണ്ടോ
എന്നറിയിക്കാമോ;
(
സി )
ബസ്
ടെര്‍മിനല്‍ കം ഷോപ്പിംഗ്
കോംപ്ലക്സുകളില്‍ നിന്നുള്ള
വരുമാനം എത്രയെന്ന്
അറിയിക്കാമോ;
(
ഡി )
കൊറിയര്‍
സര്‍വ്വീസ് വിപുലീകരിച്ച്
ലാഭകരമായി നടത്തുവാന്‍
കെ.എസ്.ആര്‍.ടി.സി
ലോജിസ്റ്റിക്സ് ഡിവിഷന്‍
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
(
ഇ )
കെ.എസ്.ആര്‍.ടി.സി.
യില്‍ സാമ്പത്തിക ചോര്‍ച്ച
തടയുന്നതിന് സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
*401.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളില്‍ നിന്നും
കേരളത്തിലേക്ക് കൊണ്ടുവരുന്ന
ഇറച്ചിക്കോഴി, പാല്‍
ഉല്പന്നങ്ങള്‍, പക്ഷിമൃഗാദികൾ
എന്നിവ അതിര്‍ത്തിയില്‍
കുറ്റമറ്റ രീതിയില്‍
പരിശോധിച്ച് ഗുണനിലവാരം
ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ചരക്കുസേവന
നികുതി നടപ്പിലായതിന്റെ ഭാഗമായി
നിലവിലുണ്ടായിരുന്ന പല
വാണിജ്യനികുതി ചെക്പോസ്റ്റ്
കെട്ടിടങ്ങളും ഉപയോഗശൂന്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഉപയോഗശൂന്യമായ
ചെക്പോസ്റ്റ് കെട്ടിടങ്ങള്‍
മൃഗസംരക്ഷണ വകുപ്പിന്റെ
ആവശ്യത്തിനായി
ഏറ്റെടുക്കുന്നതിന്റെ സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
നടത്തിവരുന്ന പരിശോധനാ
സംവിധാനങ്ങള്‍
വിപുലീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*402.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക മേഖലയിലെ ഭൂവിനിയോഗ
രീതിയിൽ വന്ന മാറ്റങ്ങൾ
സംബന്ധിച്ച് സർക്കാർ,
സർക്കാരിതര ഏജൻസികൾ
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഭക്ഷ്യ
വിളകളിൽ നിന്നും ഭക്ഷ്യേതര
വിളകളിലേക്കുള്ള മാറ്റം കാർഷിക
മേഖലയില്‍ എപ്രകാരം സ്വാധീനം
ചെലുത്തിയെന്നത് പഠന
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ കണ്ടെത്തലുകൾ
വിശദമാക്കാമോ?
*403.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാണിജ്യാടിസ്ഥാനത്തിലുള്ള
ഓമനപ്പക്ഷികളുടെ വളര്‍ത്തലും
പരിപാലനവും സംബന്ധിച്ച
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഈ
മേഖലയിൽ
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്
വരുമാന വര്‍ധനവിന്
സഹായകരമാകുന്ന വിധം
ഓമനപ്പക്ഷികളുടെ വളര്‍ത്തലും
പരിപാലനവും
പ്രോത്സാഹിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(
സി )
വാണിജ്യാടിസ്ഥാനത്തില്‍
ഓമനപ്പക്ഷികളെ വളര്‍ത്തുന്ന
പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുമെന്നത് പരിഗണിച്ച് ഈ
മേഖലയ്ക്ക് ഉത്തേജനം
നല്‍കുന്നതിനുള്ള പരിപാടികള്‍
പരിഗണനയിലുണ്ടോ; വിശദവിവരം
നല്‍കുമോ;
(
ഡി )
വിദ്യാര്‍ത്ഥികളെയും
കുടുംബശ്രീ യൂണിറ്റുകള്‍,
സ്വയംസഹായ സംഘങ്ങള്‍
എന്നിവയെയും പങ്കാളികളാക്കി ഈ
രംഗത്ത് പ്രവര്‍ത്തനം
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*404.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സുശീൽ
ഖന്ന റിപ്പോർട്ട് നടപ്പാക്കി
മൂന്നു വർഷത്തിനകം
കെ.എസ്.ആർ.ടി.സി. യുടെ വരവു
ചെലവുകൾ തുല്യമാകുമെന്നും
ശമ്പളപരിഷ്കരണം ഉൾപ്പെടെ
ജീവനക്കാരുടെ എല്ലാ
ആനുകൂല്യങ്ങളും കുടിശ്ശിക
തീർത്ത് നൽകുമെന്നും ബജറ്റ്
പ്രസംഗത്തിൽ മുൻ ധനമന്ത്രി
പരാമർശിച്ചതു പ്രകാരം
ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ
സാധിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.
യുടെ നിലവിലുള്ള ശമ്പളക്കരാറിലെ
കാലാവധി എന്നുവരെ ആയിരുന്നു;
ശമ്പള പരിഷ്കരണം നടത്താൻ
കാലതാമസം നേരിടുന്ന സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി.
യെ ശക്തിപ്പെടുത്തുന്നതിന്
സുശീൽ ഖന്ന റിപ്പോർട്ടിലെ
നിർദ്ദേശങ്ങൾ പര്യാപ്തമല്ല
എന്ന് വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ?
*405.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടിക്കടി
ഉയരുന്ന പെട്രോൾ, ഡീസൽ
എന്നിവയുടെ വിലയും പ്രകൃതി
സൗഹൃദ ഇന്ധനങ്ങൾ
പ്രോത്സാഹിപ്പിക്കുവാനുള്ള
സംസ്ഥാന സർക്കാരിന്റെ നയവും
പരിഗണിച്ച് ഗതാഗതമേഖലയിൽ
പരിഷ്ക്കരണങ്ങൾ ഏർപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പരിസ്ഥിതി
സൗഹൃദ ഇന്ധനങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഇലക്ട്രിക്, സി.എൻ.ജി.
വാഹനങ്ങള്‍ കൂടുതലായി
നിരത്തിലിറക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
പരിസരമലിനീകരണം
ഇല്ലാതാക്കുന്നതിന്
സഹായകരമായവിധം ഇലക്ട്രിക്
വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന്
നിലവില്‍ അഭിമുഖീകരിക്കുന്ന
പ്രധാന പ്രയാസങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇലക്ട്രിക്
മൊബിലിറ്റി സംവിധാനം
വ്യാപകമാക്കുന്നതിന് കേന്ദ്ര
സഹായ പദ്ധതികൾ നിലവിലുണ്ടോ;
വിശദമാക്കാമോ;
(
ഇ )
സംസ്ഥാനത്ത്
സി.എൻ.ജി. വാഹനങ്ങൾ
വ്യാപകമാക്കുന്നതിന് ആവശ്യമായ
പമ്പുകൾ ഇല്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കൂടുതൽ സി.എൻ.ജി.
പമ്പുകൾ ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*406.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എച്ച്. സലാം
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ അധ്യാപനം
ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ
ഗുണനിലവാരത്തെ
ബാധിച്ചിട്ടുണ്ടോയെന്ന്
പഠനവിധേയമാക്കിയിരുന്നോ;
എങ്കില്‍ പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണ്; നേരിട്ടുള്ള
പഠനവും വെര്‍ച്വല്‍ ക്ലാസ്സും
തമ്മിലുള്ള അന്തരം കുറയ്ക്കുവാൻ
എന്ത് മാര്‍ഗ്ഗമാണുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
മൂല്യനിര്‍ണയ
സമ്പ്രദായത്തില്‍ ഓണ്‍ലൈന്‍
അധ്യാപനം അനിവാര്യമാക്കുന്ന
തരത്തിലുള്ള നവീകരണങ്ങള്‍
വരുത്താൻ കഴിഞ്ഞിട്ടുണ്ടോ ;
(
സി )
ഓണ്‍ലൈന്‍
വിദ്യാഭ്യാസത്തിനാവശ്യമായ
അടിസ്ഥാനസൗകര്യങ്ങള്‍
ഒരുക്കുന്നതിനും പഠിതാക്കളുടെ
ഡിജിറ്റല്‍ വിടവ്
പരിഹരിക്കുന്നതിനും ശ്രദ്ധ
പതിപ്പിച്ചിരുന്നോ;
(
ഡി )
ഓണ്‍ലൈന്‍
വിദ്യാഭ്യാസം ഓപ്പണ്‍
യൂണിവേഴ്സിറ്റികളുടെ സാധ്യത
തുറന്നുകാട്ടിയതിന്റെ കൂടി
അനുഭവ പശ്ചാത്തലത്തില്‍
ശ്രീനാരായണ ഗുരു ഓപ്പണ്‍
യൂണിവേഴ്സിറ്റിയുടെ
പ്രവര്‍ത്തനം
ചിട്ടപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
*407.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ
ഒരുക്കുന്നതിന്റെ ഭാഗമായി
ക്ഷീരവികസനത്തിന് പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ;
(
ബി )
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന പാല്‍
മുഴുവന്‍ സംഭരിക്കുന്നതിനും
വിവിധ ഉല്പന്നങ്ങളാക്കുന്നതിനും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
*408.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എം. എം. മണി
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റബ്ബര്‍ കൃഷി നേരിടുന്ന
പ്രതിസന്ധി രൂക്ഷമാക്കുന്ന
തരത്തില്‍ വിദേശത്തുനിന്നും
വിലകുറഞ്ഞ ചിരട്ടപ്പാല്‍
ഇറക്കുമതി ചെയ്യാന്‍ നീക്കം
നടക്കുന്നുവെന്ന വാര്‍ത്ത
കര്‍ഷകരില്‍ ആശങ്ക
പരത്തിയിരിക്കുന്ന കാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
റബ്ബര്‍
ഇറക്കുമതി പരിമിതപ്പെടുത്താനും
ഷീറ്റ് റബ്ബറിന് കിലോഗ്രാമിന്
ഇരുന്നൂറ് രൂപയെങ്കിലും തറവില
നിശ്ചയിക്കാനും കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
മൂല്യവര്‍ദ്ധിതോല്പന്ന
നിര്‍മ്മാണത്തിലൂടെ റബ്ബറിന്
മെച്ചപ്പെട്ട വില
ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ
സ്ഥാപിക്കാനുദ്ദേശിക്കുന്ന
സിയാല്‍ മോഡല്‍ കമ്പനിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്നറിയിക്കാമോ?
*409.
ശ്രീമതി
കെ.കെ.രമ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
ജൂൺ മാസം മുതൽ പ്രാബല്യത്തിൽ
കെ.എസ്.ആർ.ടി.സി. യിൽ
ശമ്പളപരിഷ്കരണം
നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
2021 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച
പ്രകാരം ആയത് നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
2016
ഫെബ്രുവരി 28-ന് കാലാവധി
അവസാനിച്ച ശമ്പളപരിഷ്കരണ കരാർ
പുതുക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
സി )
സുശീൽ
ഖന്ന റിപ്പോർട്ട് പ്രകാരം
സ്വീകരിച്ച നടപടികൾ
കെ.എസ്.ആര്‍.ടി.സി. യിൽ
വരുത്തിയ മാറ്റങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
സുശീൽ
ഖന്ന റിപ്പോർട്ട്
നടപ്പാക്കിയിട്ടും
കെ.എസ്.ആര്‍.ടി.സി. യെ
ശക്തിപ്പെടുത്തുന്നതിൽ
പരാജയപ്പെട്ടതായി
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ; ശമ്പളവും
പെൻഷനും മുടങ്ങാതിരിക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
*410.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
സുരക്ഷ ഉറപ്പാക്കുന്നതിനും
ഗതാഗത സംവിധാനം
മെച്ചപ്പെടുത്തുന്നതിനുമായി
മോട്ടോര്‍ വാഹന വകുപ്പ്
നടത്തിവരുന്ന ഡ്രൈവിംഗ്
ലൈസന്‍സ് ടെസ്റ്റുകള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നിബന്ധനകളാണ്
പാലിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കേന്ദ്ര
സര്‍ക്കാര്‍ ഭേദഗതി ചെയ്ത
മോട്ടോര്‍ വാഹന നിയമത്തില്‍
ലൈസന്‍സ് ടെസ്റ്റില്‍ വരുത്തിയ
മാറ്റങ്ങള്‍ എന്തെല്ലാമാണ്;
(
സി )
പ്രസ്തുത
നിയമത്തില്‍ കര്‍ശനമായി
പാലിച്ചുവന്ന എട്ട്, എച്ച്
തുടങ്ങിയ പ്രായോഗിക
ടെസ്റ്റുകള്‍ ഒഴിവാക്കി ലഘുവായ
പരീക്ഷകള്‍ മാത്രമാക്കി
ചുരുക്കുന്നതിന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇത് ഡ്രൈവിംഗ് നിലവാരത്തെ
ബാധിക്കുമെന്ന്
കരുതുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
*411.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് മഹാമാരിയുടെ
പശ്ചാത്തലത്തില്‍ ചെറുകിട,
നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക
വായ്പകള്‍ എഴുതിത്തള്ളുന്ന
കാര്യം പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
കൃഷി
ഉപജീവനമാക്കിയിട്ടുള്ള ചെറുകിട
കര്‍ഷകരെ കാര്‍ഷിക രംഗത്ത്
ഉറപ്പിച്ച് നിര്‍ത്തുന്നതിനായി
കൂടുതല്‍ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കോവിഡ്
പ്രതിസന്ധി മൂലം സാമ്പത്തിക
ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന
ചെറുകിട കര്‍ഷകരെ സഹായിക്കാന്‍
എന്തെല്ലാം ആശ്വാസ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
*412.
ശ്രീമതി
ദെലീമ
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ രംഗത്ത്
സര്‍വ്വകലാശാലകളുടെയും
അഫിലിയേറ്റഡ് കോളേജുകളുടെയും
അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്
ബൃഹദ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
സംസ്ഥാനത്തെ എന്‍റോള്‍മെന്റ്
നിരക്കും ദേശീയ ശരാശരിയും
എത്രയെന്ന് അറിയിക്കാമോ;
സംസ്ഥാനത്ത് അത് എത്രയായി
ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്;
വ്യക്തമാക്കുമോ;
(
സി )
ഉന്നത
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം
ഉയര്‍ത്താനും കാലിക
പ്രധാന്യമുള്ള കോഴ്സുകള്‍
അനുവദിക്കാനും നിലവിലുള്ളവ
ആവശ്യമെങ്കില്‍
പുനഃസംഘടിപ്പിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*413.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആശ്വാസ കിരണം പദ്ധതിയ്ക്കായി
2018 മുതൽ ലഭിച്ച അപേക്ഷകൾ
നാളിതുവരെ
തീർപ്പുകല്പിച്ചിട്ടില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ആശ്വാസ
കിരണം പദ്ധതിയ്ക്കായി ലഭിച്ച
അമ്പതിനായിരത്തോളം അപേക്ഷകള്‍
തീർപ്പുകല്പിക്കാത്ത
സാഹചര്യമുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
സി )
കോവിഡും
ലോക്ക്ഡൗണും മൂലം നിരാലംബരും
രോഗികളും കഷ്ടത അനുഭവിക്കുന്ന
സാഹചര്യത്തിൽ ആശ്വാസ കിരണം
പദ്ധതിയ്ക്കായി ലഭിച്ച അപേക്ഷകൾ
എത്രയും പെട്ടെന്ന്
തീർപ്പുകല്പിക്കാൻ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
*414.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോക‍്ഡൗണ്‍
കാലയളവില്‍ മലബാര്‍ മേഖലയിലെ പല
പ്രദേശ ങ്ങളിലും ക്ഷീരകര്‍ഷകര്‍
പാല്‍ ഒഴുക്കിക്കളയേണ്ടി വന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
സംസ്ഥാനത്ത്
ഏറ്റവും അധികം പാല്‍
ഉല്പാദിപ്പിക്കുന്ന മലബാര്‍
മേഖലയില്‍ അധികമായി
സംഭരിക്കുന്ന പാല്‍,
പാല്‍പ്പൊടി ഉള്‍പ്പെടെയുള്ള
ഉല്പന്നങ്ങളാക്കി മാറ്റുന്ന
ഫാക്ടറികള്‍ സ്ഥാപിക്കുന്ന
കാര്യം ആലോചനയിലുണ്ടോ;
വെളിപ്പെടുത്തുമോ;
(
സി )
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധിക്ക്
ശാശ്വതമായ പരിഹാരം
കണ്ടെത്തുന്നതിനുള്ള നടപടികള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ?
*415.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ പ്രവര്‍ത്തന
ഫലമായി സംസ്ഥാനത്ത്
കാര്‍ഷികോല്പാദനം ഗണ്യമായി
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉല്പാദനം
വര്‍ദ്ധിച്ചതും മറ്റ്
സംസ്ഥാനങ്ങളിലേക്കും
വിദേശത്തേക്കുമുള്ള കയറ്റുമതി
നിലച്ചതും വിളകളുടെ
വിലത്തകര്‍ച്ചയ്ക്ക്
കാരണമാകുകയും കര്‍ഷകര്‍ക്ക്
കനത്ത നഷ്ടം വരുത്തുകയും ചെയ്ത
കാര്യം പരിശോധിച്ചിട്ടുണ്ടോ;
(
സി )
വിപണി
വിലയിലെ അസ്ഥിരത
മറികടക്കുന്നതിന്
കാര്‍ഷികോല്പന്നങ്ങള്‍
മൂല്യവര്‍ദ്ധിതോല്പന്നങ്ങളാക്കി
മാറ്റേണ്ടത് അനിവാര്യമായതിനാല്‍
ഈ ദിശയില്‍
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ഡി )
ശീതീകരണ
സംവിധാനത്തോടെയുള്ള
സംഭരണശാലകള്‍ സ്ഥാപിച്ച്
വിലയുടെ കാര്യത്തിൽ
ഇടനിലക്കാരുടെ ചൂഷണത്തില്‍
നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍
നടപടിയുണ്ടാകുമോ?
*416.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ ദീര്‍ഘദൂര സര്‍വ്വീസ്
നടത്തിപ്പില്‍ എന്തെങ്കിലും
പ്രതിസന്ധി
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
സര്‍വ്വീസുകള്‍ സ്വകാര്യ മേഖലയെ
ഏല്‍പ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ഈ
നടപടി കെ.എസ്.ആര്‍.ടി.സി. യുടെ
നിലനില്‍പ്പിനെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*417.
ശ്രീ
എം നൗഷാദ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് കോവിഡ്
മാനദണ്ഡങ്ങള്‍ പാലിച്ച്
എന്തെല്ലാം മുന്‍കരുതലുകളാണ്
ഏര്‍പ്പെടുത്തിയിരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഹജ്ജ്
തീര്‍ത്ഥാടകരുടെ എണ്ണം
കുറച്ചതിനാലും യാത്രാ
നിയന്ത്രണം
ഏര്‍പ്പെടുത്തിയതിനാലും
കേരളത്തില്‍ നിന്നുള്ള
തീര്‍ത്ഥാടകരുടെ മുന്‍ഗണനയും
മറ്റുകാര്യങ്ങളും
നിര്‍ണ്ണയിക്കുന്നതില്‍
എന്തെല്ലാം മാനദണ്ഡങ്ങളാണ്
സ്വീകരിച്ചതെന്ന് അറിയിക്കാമോ;
(
സി )
ഹജ്ജ്
ഹൗസുകള്‍ കേന്ദ്രീകരിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍
കുറ്റമറ്റതാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഭാവിയില്‍ ഒരുക്കുന്നതിന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*418.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണ്ണിന്റെയും
ഭൂപ്രകൃതിയുടെ പാരിസ്ഥിതികമായ
പ്രത്യേകതകളുടെയും
അടിസ്ഥാനത്തില്‍ വിവിധ കാര്‍ഷിക
മേഖലകള്‍
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഓരോ
പ്രദേശത്തിനും അനുയോജ്യമായ
വിവിധ വിളകളെയും കൃഷിരീതികളെയും
സംബന്ധിച്ച് കര്‍ഷകര്‍ക്ക്
അവബോധമുണ്ടാക്കാന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
സി )
ഇത്തരം
മേഖലകളിലെ വിളകളുടെ സംഭരണവും
സംസ്കരണവും വിപണനവും
കാര്യക്ഷമമാക്കാന്‍ പ്രത്യേക
സംവിധാനം ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
ശാസ്ത്രീയ
കൃഷിരീതികളും കൃഷിപരിപാലന
മുറകളും ഉപകരണങ്ങളും
കീടനിയന്ത്രണോപാധികളും
കര്‍ഷകരിലേക്ക്
എത്തിക്കുന്നതിനായി
കൃഷിഭവനുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
*419.
ശ്രീ.
യു.എ.ലത്തീഫ്
ഡോ.
എം.കെ . മുനീർ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍വ്വകലാശാല നിയമങ്ങള്‍
കാലോചിതമായി പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
എങ്കില്‍
പ്രസ്തുത വിഷയം
പരിശോധിക്കുവാന്‍ വിദഗ്ധര്‍
ഉള്‍പ്പെടുന്ന ഒരു സമിതിയെ
അധികാരപ്പെടുത്തുമോ;
(
സി )
സര്‍വ്വകലാശാലകള്‍ക്ക്
കീഴിലെ സ്വാശ്രയ മേഖലയിലെ
കോളേജുകള്‍ ഗുണനിലവാരം
പുലര്‍ത്തുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
*420.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിതരണം ചെയ്യപ്പെടുന്ന
കാലിത്തീറ്റ, കോഴിത്തീറ്റ
എന്നിവയുടെ ഗുണനിലവാരം
ഉറപ്പുവരുത്തുവാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇവയുടെ
ഗുണനിലവാര പരിശോധനയുമായി
ബന്ധപ്പെട്ട് നിയമനിർമ്മാണം
നടത്തുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കാലിത്തീറ്റ,
കോഴിത്തീറ്റ എന്നിവയുടെ
ഉത്പാദനം വർദ്ധിപ്പിക്കുവാനും
കുറഞ്ഞ വിലയിൽ കർഷകർക്ക്
ലഭ്യമാക്കുവാനും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
ഇവയുടെ
ഉത്പാദനത്തിൽ പൊതുമേഖലാ
സ്ഥാപനങ്ങളുടെ പങ്കാളിത്തം
വർദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|