|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*361.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
വിദ്യാര്‍ത്ഥികളുടെ മാനസിക
സംഘർഷം ഒഴിവാക്കുന്നതിനുള്ള
നടപടികളുടെ ഭാഗമായി
രക്ഷിതാക്കള്‍ക്ക്
ഇതുസംബന്ധിച്ച് ബോധവത്കരണം
നടത്താനും
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി
കൗണ്‍സിലിംഗ് ക്ലാസ്സുകള്‍
ഏർപ്പെടുത്താനും നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ?
*362.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തീര്‍ത്ഥാടന കേന്ദ്രങ്ങളെയും
സാംസ്കാരിക കേന്ദ്രങ്ങളെയും
ബന്ധിപ്പിച്ച് ടൂറിസം
പദ്ധതികള്‍ നടപ്പിലാക്കി
വരുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്ക് കേന്ദ്ര സഹായം
ലഭിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(
സി )
കേന്ദ്ര
സഹായത്തോടെ കൂടുതല്‍
തീര്‍ത്ഥാടക ടൂറിസം പദ്ധതികള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കോവിഡ്
കാരണം വിദേശികളുള്‍പ്പെടെയുള്ള
ടൂറിസ്റ്റുകളുടെ വരവ്
നിലച്ചതിനാല്‍ ആഭ്യന്തര
ടൂറിസ്റ്റുകളുടെ വരവ്
വര്‍ദ്ധിപ്പിക്കാനും ടൂറിസം
പരിപോഷിപ്പിക്കാനും നടപടി
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
*363.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
എ. രാജ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിനോദസഞ്ചാര വികസനത്തിന് കിഫ്ബി
മുഖേന നടപ്പാക്കുന്ന പ്രധാന
പദ്ധതികള്‍ ഏതൊക്കെയെന്നും
അവയുടെ പുരോഗതിയും അറിയിക്കാമോ;
(
ബി )
വിനോദസഞ്ചാര
രംഗത്ത് ഏറെ സാദ്ധ്യതയുള്ള
സ്പൈസ് റൂട്ട്, പൈതൃക ടൂറിസം
എന്നിവ ബൃഹദ് പദ്ധതികളായി
വിപുലീകരിക്കാന്‍
പരിപാടിയുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനത്തെ
വിനോദസഞ്ചാര വ്യവസായം
ചിലയിടങ്ങളില്‍ മാത്രം
കേന്ദ്രീകരിച്ചിരിക്കുന്നതിന്
പകരം വികേന്ദ്രീകൃത രീതിയില്‍
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*364.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിർമ്മാണവുമായി
ബന്ധപ്പെട്ട് തദ്ദേശീയരായ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം, ഉപജീവനം, തൊഴിൽ
സുരക്ഷ തുടങ്ങിയ കാര്യങ്ങളിലെ
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
2015-ൽ
വിഴിഞ്ഞം തുറമുഖ കമ്പനി
സമർപ്പിച്ച ഉപജീവന ആഘാത നിർണയ
സമിതി റിപ്പോർട്ടിലുൾപ്പെട്ട
നഷ്ടപരിഹാര പുനരധിവാസ
പാക്കേജിലെ ഏതൊക്കെ
കാര്യങ്ങളാണ് ഇതിനകം
നടപ്പിലാക്കിയത്;
വ്യക്തമാക്കുമോ;
(
സി )
തുറമുഖ
നിർമ്മാണത്തിന്റെ ഫലമായി
മത്സ്യബന്ധനത്തിനിടെ അപകടങ്ങൾ
സംഭവിക്കുന്നത് തടയുന്നതിന്
ശാശ്വത നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
*365.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആദിവാസി, തീരദേശ, പ്ലാന്റേഷൻ
മേഖലകളിൽ നിന്നുള്ള
വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന
സഹായം ആവശ്യമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പാർശ്വവത്ക്കരിക്കപ്പെട്ട
കുട്ടികളുടെ സാമൂഹിക,
സാംസ്കാരിക പശ്ചാത്തലം
മനസ്സിലാക്കി പ്രത്യേക ഇടപെടൽ
നടത്തുന്ന കാര്യത്തിൽ നിലപാട്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിദ്യാർത്ഥികൾക്ക് പഠനാവസരം
ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ട
വകുപ്പുകളുടെ സഹായത്തോടെ
എന്തെല്ലാം പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കാമോ?
*366.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
ഭിന്നശേഷി സൗഹൃദമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
എല്ലാ
വിനോദസഞ്ചാര കേന്ദ്രങ്ങളും
ഭിന്നശേഷി സൗഹൃദമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ടൂറിസ്റ്റ്
കേന്ദ്രങ്ങളിൽ മദ്യ,
മയക്കുമരുന്ന് മാഫിയ
ഉള്‍പ്പെടെയുള്ള സാമൂഹ്യ
വിരുദ്ധരുടെ പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിന് ടൂറിസം
പോലീസിനെ നിയോഗിക്കുവാൻ
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*367.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പ് ഭൂമി
വിട്ടുനൽകാത്തതിനാൽ
തടസ്സപ്പെട്ടിരുന്ന മലയോര
ഹൈവേയുടെ നിർമ്മാണം
പുനരാരംഭിക്കാൻ
സാധിച്ചിട്ടുണ്ടോ;
(
ബി )
മലയോര
ഹൈവേ നിർമ്മാണത്തിനായി ഒരു
ഹെക്ടറിലധികം വനഭൂമി
ഏറ്റെടുക്കേണ്ട റീച്ചുകളിൽ
ഭൂമിയേറ്റെടുക്കൽ
സാധ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ
ഇതിനായി എന്തെങ്കിലും സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
(
സി )
മലയോര
ഹൈവേയുടെ മുഴുവൻ റീച്ചുകളിലെയും
പ്രവൃത്തി സമയബന്ധിതമായി
പൂർത്തീകരിക്കുവാൻ പ്രത്യേക
കർമ്മപദ്ധതി തയ്യാറാക്കുമോ?
*368.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിദ്യാഭ്യാസരംഗത്ത്
അന്താരാഷ്ട്രനിലവാരം
കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ
ഓരോ ക്ലാസ്സിലെയും പഠിതാക്കള്‍
അന്താരാഷ്ട്രതലത്തിലുള്ള
ധാരണയും നൈപുണ്യവും
കൈവരിക്കുന്നുണ്ടോ എന്ന്
പരിശോധിക്കാറുണ്ടോ;
വിശദമാക്കാമോ;
(
ബി )
ദേശീയതലത്തില്‍
സംസ്ഥാനത്തിന്
വിദ്യാഭ്യാസമേഖലയിൽ
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍ എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
പൊതുവിദ്യാലയങ്ങളില്‍
നിലവിലുള്ളതും പുതുതായി
നിയമിക്കപ്പെടുന്നതുമായ
അദ്ധ്യാപകരുടെ മികവുയര്‍ത്താന്‍
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
സര്‍ക്കാര്‍
വിദ്യാലയങ്ങളിൽ
വിദ്യാര്‍ത്ഥികള്‍
വര്‍ദ്ധിച്ചുവരുന്നതിന്
ആനുപാതികമായി പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനും അദ്ധ്യാപകരെ
നിയമിക്കുന്നതിനും നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
(
ഇ )
സംരക്ഷിത
അദ്ധ്യാപകരുടെ താല്പര്യം
പരിരക്ഷിച്ചുകൊണ്ടാണോ എയ്ഡഡ്
വിദ്യാലയങ്ങളില്‍ മാനേജര്‍മാര്‍
നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം
നല്‍കിയതെന്ന് വ്യക്തമാക്കാമോ?
*369.
ശ്രീ
വി ജോയി
ശ്രീ
ഡി കെ മുരളി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂമി
ഏറ്റെടുക്കലിന്റെ ചെലവിന്റെ
നാലിലൊന്ന് സംസ്ഥാനം
ഏറ്റെടുത്തതിനെ തുടര്‍ന്ന്
ദേശീയ പാത 66 നാലുവരിയാക്കുന്ന
പ്രവര്‍ത്തനം
ത്വരിതപ്പെടുത്താന്‍ ദേശീയപാത
അതോറിറ്റിയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
പദ്ധതിയ്ക്കായുള്ള
സ്ഥലമെടുപ്പിന്റെ പുരോഗതിയും
വിവിധ റീച്ചുകളുടെ
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(
സി )
ദേശീയ
പാത 212-ല്‍ ബന്ദിപ്പൂര്‍
മേഖലയിലെ രാത്രിയാത്ര നിരോധനം
സൃഷ്ടിക്കുന്ന തടസ്സം
പരിഹരിക്കാന്‍ മേല്‍പ്പാലം
നിര്‍മ്മിക്കണമെന്നും അതിനായി
വേണ്ടിവരുന്ന ചെലവിന്റെ പകുതി
വഹിക്കാമെന്നുമുള്ള സംസ്ഥാന
സര്‍ക്കാരിന്റെ നിലപാടിനോട്
കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം
അറിയിച്ചിട്ടുണ്ടോ?
*370.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയ ജലപാത
യാഥാര്‍ത്ഥ്യമാകുന്നതോടെ
ഉള്‍നാടന്‍ ജലഗതാഗതം ഏറെ
വര്‍ദ്ധിക്കാനിടയുള്ള
സാഹചര്യത്തില്‍ ഉള്‍നാടന്‍
ജലപാതകളിലെ ഗതാഗതവും
ജലയാനങ്ങളെയും
നിയന്ത്രിക്കുന്നതിനായുള്ള കേരള
ഇന്‍ലാന്‍ഡ് വെസ്സല്‍
നിയമങ്ങള്‍ കാര്യക്ഷമമായി
നടപ്പിലാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
ബി )
ഹൗസ്
ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള
ജലയാനങ്ങള്‍
രജിസ്ട്രേഷനില്ലാതെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
തുടരെയുണ്ടാകുന്ന
അപകടങ്ങളുടെ പശ്ചാത്തലത്തില്‍
ഉല്ലാസയാനങ്ങള്‍ ഉള്‍പ്പെടെ
എല്ലാ ജലയാനങ്ങളും രജിസ്റ്റര്‍
ചെയ്യപ്പെടുന്നുണ്ടെന്നും അവ
സുരക്ഷാ സംവിധാനങ്ങളോടെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
*371.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
25 സെന്റ് വരെ വിസ്തീർണമുള്ള
പാടമോ വയലോ ഫീസ് സൗജന്യത്തോടെ
പുരയിടമോ പറമ്പോ ആക്കി
മാറ്റുന്നതിനുള്ള ഉത്തരവ്
ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(
ബി )
2021
ഫെബ്രുവരി 25-നോ അതിനു ശേഷമോ
സമർപ്പിക്കപ്പെട്ട
അപേക്ഷകൾക്കായി മാത്രം പ്രസ്തുത
ഉത്തരവ് നിജപ്പെടുത്തിയതിന്റെ
ഉദ്ദേശ്യം വ്യക്തമാക്കാമോ;
(
സി )
ഭൂമിയുടെ
തരംമാറ്റല്‍ സംബന്ധിച്ചുള്ള
നിരവധി അപേക്ഷകൾ
കെട്ടികിടക്കുന്ന സാഹചര്യത്തിൽ
2021 ഫെബ്രുവരി 25-ന് മുൻപുള്ള
അപേക്ഷകൾക്ക് പ്രസ്തുത ഉത്തരവ്
ബാധകമാക്കാൻ നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*372.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം
ഡോ.
എം.കെ . മുനീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡ്
നിര്‍മ്മാണത്തിലെ അശാസ്ത്രീയത
സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്ക്
കാരണമാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
അപകടസാദ്ധ്യതയുള്ള റോഡുകളുള്ള
പ്രദേശങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
എങ്കിൽ
പ്രസ്തുത പ്രദേശങ്ങളില്‍
റോഡുകളുടെ വളവ് മാറ്റിയും വീതി
കൂട്ടിയും റോഡപകടങ്ങള്‍
ഒഴിവാക്കാൻ സത്വര നടപടി
സ്വീകരിക്കുമോ?
*373.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂരേഖാ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
സര്‍വ്വേ വകുപ്പിന്റെ
പ്രവര്‍ത്തനം നവീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
എല്ലാ
ഭൂമിക്കും രേഖ എന്ന ആശയം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
മാന്വലായി നടന്നുവരുന്ന
സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വെളിപ്പെടുത്താമോ;
(
ഡി )
സര്‍ക്കാരിന്റെ
ആദ്യ നൂറുദിന
കര്‍മ്മപരിപാടിയില്‍ സര്‍വ്വേ
വകുപ്പുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
സര്‍വ്വേ
നടപടികള്‍
വേഗത്തിലാക്കുന്നതിനായി
ഡിജിറ്റല്‍ സര്‍വ്വേ സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*374.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോകബാങ്ക്
സഹായത്തോടെയുള്ള സ്റ്റാര്‍സ്
പദ്ധതിയില്‍ കേന്ദ്ര
സര്‍ക്കാര്‍ സംസ്ഥാനത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
പദ്ധതിയില്‍ എന്തെല്ലാം
ഘടകങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി )
ഏകപക്ഷീയമായി
പ്രഖ്യാപിച്ച വിദ്യാഭ്യാസ നയം
2020
പ്രാവര്‍ത്തികമാക്കുന്നതിന്റെ
ഭാഗമാണോ സ്റ്റാര്‍സ് പദ്ധതി
എന്ന് വ്യക്തമാക്കുമോ; പാഠ്യ
പദ്ധതി നിര്‍ണ്ണയാവകാശം കേന്ദ്ര
സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്
സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
നയം സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ നിര്‍ദ്ദേശം
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിരുന്നോ?
*375.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
എ കെ എം അഷ്റഫ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ വക ഭൂമിയുടെ
വിസ്തൃതി കുറഞ്ഞുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം വെളിപ്പെടുത്തുമോ;
(
സി )
ഭൂമിനഷ്ടം
ഒഴിവാക്കാന്‍ എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
ഇക്കാര്യത്തില്‍ ഫലപ്രദമായ
നടപടികള്‍ സ്വീകരിക്കുമോ?
*376.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വിനോദസഞ്ചാര
വികസനത്തിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പുതിയ
വികസന പദ്ധതികള്‍
നടപ്പിലാക്കുന്നതിന് കേന്ദ്ര
സഹായം ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ സഹായം
അനുവദിക്കുന്നതിന് കേന്ദ്രം
എന്തെങ്കിലും നിബന്ധന
നിര്‍ദ്ദേശിച്ചിരുന്നുവോ;
എങ്കില്‍ വിശദമാക്കുമോ;
(
സി )
വിനോദസഞ്ചാര
വികസനത്തിനുവേണ്ടി നിക്ഷേപം
നടത്തേണ്ട സ്ഥലങ്ങളുടെ മുൻഗണന
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
അതിന്റെ അടിസ്ഥാനം എന്താണെന്ന്
വിശദീകരിക്കാമോ;
(
ഡി )
പ്രസ്തുത
വിഷയത്തില്‍ മലബാര്‍ മേഖലയ്ക്ക്
പ്രത്യേക പരിഗണന നല്‍കുന്ന
കാര്യം ഗൗരവമായി പരിഗണിക്കുമോ?
*377.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
ഒ . ആർ. കേളു
ശ്രീ
എം നൗഷാദ്
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂരേഖകളുടെ
കൃത്യതയ്ക്ക് എല്ലാ
ഭൂവുടമകളുടെയും തണ്ടപ്പേര്‍
നമ്പര്‍ ആധാരവുമായി ലിങ്ക്
ചെയ്യാനുള്ള പദ്ധതി സംസ്ഥാനത്ത്
പ്രാവര്‍ത്തികമായിട്ടുണ്ടോ;
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
ഭൂമി
സംബന്ധമായി റവന്യൂ,
രജിസ്ട്രേഷന്‍ വകുപ്പുകളിലെ
സോഫ്റ്റ്‍വെയര്‍ ബന്ധിപ്പിച്ച്
ആധാരം രജിസ്റ്റർ
ചെയ്യുന്നതോടൊപ്പം തന്നെ
ഓണ്‍ലൈനായി പോക്കുവരവും
സാധ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഭൂനികുതി
രജിസ്റ്റര്‍ ഡിജിറ്റൈസ് ചെയ്ത്
ഓണ്‍ലൈനായി നികുതി
അടയ്ക്കാനുള്ള സംവിധാനം
പൂര്‍ണ്ണമായും
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
*378.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്ക്കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാ
പഠനം മെച്ചപ്പെടുത്തുന്നതിന്
പ്രത്യേകമായി ആസൂത്രണം ചെയ്ത
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
ഹൈദരാബാദിലുള്ള
സെന്‍ട്രല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇംഗ്ലീഷ് ആന്റ് ഫോറിന്‍
ലാംഗ്വേജസിന്റെ മാതൃകയില്‍
സംസ്ഥാനത്ത് ഇംഗ്ലീഷ് ഭാഷാ
കേന്ദ്രങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍
ഇത്തരം കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിലുടെ
ലക്ഷ്യമിട്ടത്
എന്തൊക്കെയെന്നും പ്രസ്തുത
കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്
എവിടെയൊക്കെയെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ
രീതിയില്‍ സ്കൂളുകളിലെ ഇംഗ്ലീഷ്
ഭാഷാ പഠന നിലവാരം
മെച്ചപ്പെടുത്താന്‍ ഉപകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(
ഡി )
കോവിഡ്
മഹാമാരിയുടെ പശ്ചാത്തലത്തില്‍
പ്രസ്തുത ഭാഷാ കേന്ദ്രങ്ങള്‍
എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന് വിശദമാക്കാമോ?
*379.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്കൂളുകളില്‍ പത്താംതരം വരെ
മലയാള ഭാഷ പഠിപ്പിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെ
കേന്ദ്രീയ വിദ്യാലയങ്ങള്‍
ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ.
സ്കൂളുകളിലും മലയാള ഭാഷാ പഠനം
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താൻ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
*380.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ക്കൂൾ പാഠ്യപദ്ധതിയുടെയും
പഠനാനുബന്ധ പ്രവർത്തനങ്ങളുടെയും
ഭാഗമായി വിദ്യാർത്ഥികളിലെ
സ്പോര്‍ട്സ് അഭിരുചി
പ്രോത്സാഹിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വിദ്യാർത്ഥികളിൽ
കായിക സംസ്കാരം
വളർത്തിയെടുക്കുന്നതിന്
പരിപാടികൾ നിലവിലുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇതിനായി
കേന്ദ്രസഹായ പദ്ധതികൾ
നിലവിലുണ്ടോ; വ്യക്തമാക്കാമോ;
(
ഡി )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ പ്ളേ ഫോര്‍
ഹെല്‍ത്ത് എന്ന പദ്ധതിയുടെ
വിലയിരുത്തൽ നടത്തിയിട്ടുണ്ടോ;
ഇതിന്റെ തുടർനടപടികൾ
വിശദമാക്കാമോ?
*381.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരുപത്തിയഞ്ച്
സെന്റ് വരെ വിസ്തീർണ്ണമുള്ള
പാടമോ വയലോ ഫീസ് സൗജന്യത്തോടെ
പുരയിടമോ പറമ്പോ ആക്കി
മാറ്റുന്നതിനുള്ള ഉത്തരവിലെ
അപാകതകൾ പരിഹരിക്കുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(
ബി )
നെൽവയൽ
തണ്ണീർത്തട ഡേറ്റാ ബാങ്കിൽ
ഉൾപ്പെടാത്ത ഇരുപത്തിയഞ്ച്
സെന്റ് വരെയുള്ള ഭൂമി
നികത്തുന്നതിനായുള്ള അപേക്ഷകൾ
തീർപ്പാക്കാൻ കഴിയാതെ ഓഫീസുകളിൽ
കെട്ടിക്കിടക്കുന്ന
സ്ഥിതിവിശേഷം സർക്കാർ തലത്തിൽ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*382.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം. എം. മണി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മലയോര പ്രദേശങ്ങളുടെ സമഗ്ര
വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള
മലയോര ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍
സൗജന്യമായി ഭൂമി
വിട്ടുനല്‍കിയിട്ടും വനം ഭൂമി
വിട്ടുകിട്ടാത്തതിനാല്‍
മന്ദീഭവിക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
പാത നിര്‍മ്മാണത്തിന്റെ എത്ര
റീച്ചുകള്‍ക്ക് കിഫ്ബി അംഗീകാരം
ലഭ്യമായിട്ടുണ്ട്;
(
സി )
മലയോര
പ്രദേശത്തിന്റെ പാരിസ്ഥിതിക
പ്രത്യേകതകള്‍
കണക്കിലെടുത്തുകൊണ്ടുള്ളതാണോ
നിര്‍മ്മാണ രീതി എന്ന്
അറിയിക്കുമോ?
*383.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മൂലം
അടിസ്ഥാന സൗകര്യത്തിലും
അക്കാദമിക നിലവാരത്തിലും മികവ്
സൃഷ്ടിക്കുവാനായെങ്കിലും
സംസ്ഥാനത്തെ നാലിലൊന്നോളം
പൊതുവിദ്യാലയങ്ങളില്‍
മാനദണ്ഡപ്രകാരം മതിയായ എണ്ണം
കുട്ടികളില്ലാത്തവയാണെന്നതിന്റെ
കാരണം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(
ബി )
ഇത്തരം
സ്കൂളുകള്‍ ഓരോന്നിന്റെയും
സാഹചര്യം വിലയിരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
അക്കാദമിക
ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍
പൊതുവേ നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
*384.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
ദെലീമ
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം മിഷന്‍
നടപ്പാക്കുന്ന പാക്കേജുകള്‍
എന്തൊക്കെയാണ്;
(
ബി )
ആര്‍.ടി.
മിഷന് കീഴില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള യൂണിറ്റുകളുടെ
ശൃംഖല രൂപീകരിച്ചിട്ടുണ്ടോ;
(
സി )
വിനോദസഞ്ചാര
വികസനത്തിന്റെ സാമ്പത്തികഫലം
ലഘുനിക്ഷേപത്തിന് മാത്രം
കഴിവുള്ള പാവപ്പെട്ടവരിലേക്ക്
വിശേഷിച്ചും സ്ത്രീകളിലേക്ക്
എത്തിക്കുന്നതിന് ആര്‍.ടി.
മിഷന് സാധിക്കുന്നുണ്ടോ;
ഇതിനായി ആവിഷ്കരിച്ചിട്ടുള്ള
പരിപാടികള്‍ എന്തെല്ലാമാണ്;
വിശദമാക്കുമോ?
*385.
ശ്രീമതി
കെ.കെ.രമ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
ടി. ജെ. വിനോദ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അഞ്ച് ലക്ഷത്തോളം
വിദ്യാർത്ഥികൾക്ക് ഓൺലൈൻ
പഠനത്തിന് അടിസ്ഥാന സൗകര്യങ്ങൾ
ഇല്ലെന്ന് റിപ്പോർട്ടുകൾ
പുറത്തുവന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സാഹചര്യത്തിൽ
മുഴുവൻ വിദ്യാർഥികൾക്കും
അദ്ധ്യയനം ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
അറിയിക്കുമോ;
(
ബി )
ഡിജിറ്റൽ,
ഓൺലൈൻ പഠനം ആരംഭിച്ചിട്ട്
രണ്ടാമത്തെ അദ്ധ്യയന വർഷത്തിലും
മുഴുവൻ വിദ്യാർഥികൾക്കും പഠന
സൗകര്യങ്ങൾ ഏർപ്പെടുത്താൻ
സാധിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
കെ.എസ്.എഫ്.ഇ.
മുഖേന ലാപ്ടോപ്പ് വിതരണം
ചെയ്യുന്ന പദ്ധതിയിൽ അപേക്ഷിച്ച
വിദ്യാർത്ഥികൾക്ക് ആയത്
ലഭ്യമാകാത്തതിനാലും
കിട്ടിയവയുടെ
പ്രവർത്തനക്ഷമതയില്‍
പ്രശ്നങ്ങള്‍ നേരിടുന്നതിനാലും
ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ
സാധിക്കാത്തത് പരിഹരിക്കാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*386.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ ഭൂമി വിവിധ
ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍
വകുപ്പുകള്‍ക്കും സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന്
നല്‍കുന്നത് സംബന്ധിച്ച നിലവിലെ
വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
തിരിച്ചെടുക്കുന്നതിനും
പുതുക്കുന്നതിനും എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(
സി )
അന്യാധീനപ്പെട്ട്
പോകുന്ന റവന്യൂ ഭൂമി കണ്ടെത്തി
തിരിച്ചെടുക്കുന്നതിനായി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കുമോ;
(
ഡി )
വികസന
ആവശ്യങ്ങള്‍ക്കായി ഭൂമിയുടെ
ലഭ്യതക്കുറവ് അനുഭവപ്പെടുന്ന
സംസ്ഥാനമെന്ന നിലയില്‍ ലാന്റ്
ബാങ്കിംഗ് സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
*387.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിഥി തൊഴിലാളികള്‍ക്ക്
താമസസൗകര്യം, ഭക്ഷണം, വേതനം,
ആരോഗ്യസുരക്ഷ എന്നിവ
ഉറപ്പുവരുത്തുന്നതിന്
നടപ്പാക്കുന്ന പദ്ധതികള്‍
വ്യക്തമാക്കാമോ;
(
ബി )
പാലക്കാട്
കഞ്ചിക്കോട്
പ്രവര്‍ത്തനമാരംഭിച്ച അപ്‍നാ
ഘര്‍ മാതൃകയില്‍ എല്ലാ
ജില്ലകളിലും അതിഥി
തൊഴിലാളികള്‍ക്ക്
താമസസൗകര്യമൊരുക്കാന്‍
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
രണ്ടാം
ലോക്ഡൗണിനെ തുടര്‍ന്ന്
പ്രതിസന്ധിയിലായ അതിഥി
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(
ഡി )
അതിഥി
തൊഴിലാളികളുടെ എണ്ണവും
താെഴിലും സംബന്ധിച്ച് കൃത്യമായ
വിവരം ലഭിക്കുന്നതിന്
രജിസ്ട്രേഷന്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദാംശങ്ങള്‍ നല്‍കുമോ?
*388.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജല അതോറിറ്റി അടക്കമുള്ള
വകുപ്പുകൾ
അറ്റകുറ്റപ്പണികള്‍ക്കായി
റോഡുകൾ വെട്ടിപ്പൊളിക്കുന്ന
സാഹചര്യത്തിൽ റോഡ്
നിര്‍മ്മാണത്തിന് മുമ്പുതന്നെ
പെെപ്പ് ലെെനുകളും വെെദ്യുതി
കേബിളുകളും പോസ്റ്റുകളും
മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ട
വകുപ്പുകളുമായി ഏകോപനം നടത്താൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത് എന്ന്
അറിയിക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ ആസൂത്രണ
പിഴവുകളും നടത്തിപ്പിലെ
പോരായ്മകളും മൂലം പല
പൊതുമരാമത്ത് പദ്ധതികളുടെയും
നിര്‍വ്വഹണത്തില്‍ കാലതാമസവും
അധിക ചെലവും ഉണ്ടാകുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
റവന്യൂ
വകുപ്പ്, തദ്ദേശസ്വയംഭരണ
വകുപ്പ്, കെ.എസ്.ഇ.ബി.,
വാട്ടര്‍ അതോറിറ്റി
തുടങ്ങിയവയുമായുള്ള
ഏകോപനത്തിനായി സമിതി
രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*389.
ശ്രീ.
കെ.വി.സുമേഷ്
ഡോ.കെ.ടി.ജലീൽ
ശ്രീ
കെ ആൻസലൻ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആഗോളവല്‍കൃത
തൊഴില്‍ വിപണിയുടെ ആവശ്യകത
മനസ്സിലാക്കി ഉചിതമായ
നൈപുണ്യശേഷി വികസന
പരിപാടിയിലൂടെ തൊഴിലന്വേഷകരുടെ
തൊഴില്‍ സാധ്യത
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിച്ചുകൊണ്ട് കരിയര്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(
ബി )
ഗ്രാമവാസികളായ
തൊഴിലന്വേഷകര്‍ക്ക് ഏറെ
പ്രയോജനപ്രദമായ കരിയര്‍
ഡെവലപ്മെന്റ് സെന്ററുകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ആവശ്യമായ നൈപുണ്യ പരിശീലനം
നല്‍കുന്നതിന് എംപ്ലോയബിലിറ്റി
സെന്ററുകളുടെ പ്രവര്‍ത്തനം
എത്രമാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
അറിയിക്കാമോ?
*390.
ഡോ.
എം.കെ . മുനീർ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേര്
രജിസ്റ്റര്‍, അടിസ്ഥാന ഭൂനികുതി
രജിസ്റ്റര്‍ എന്നിവ ഡിജിറ്റൈസ്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
റവന്യൂ
രേഖകള്‍ കാലപ്പഴക്കം കാരണം
നശിച്ചുപോകുന്നതും
സൂക്ഷിക്കുന്നതിലുണ്ടാകുന്ന
വീഴ്ചകളും പലപ്പോഴും
പൊതുജനങ്ങള്‍ക്കും
സര്‍ക്കാരിനും ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നത്
ഒഴിവാക്കുന്നതിന് ഇവ ഡിജിറ്റൈസ്
ചെയ്ത് സൂക്ഷിക്കേണ്ടത്
അത്യാവശ്യമാണെന്നതിനാല്‍
അടിയന്തരമായി ഇത്തരം രേഖകള്‍
പൂര്‍ണ്ണമായും ഡിജിറ്റൈസ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|