|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
കോവിഡ്
മരണങ്ങൾ സംബന്ധിച്ച കണക്കുകളിലെ
അന്തരം
*271.
ശ്രീ.
പി. ടി. തോമസ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ
സംബന്ധിച്ച് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ കണക്കുകളും
ആരോഗ്യവകുപ്പിന്റെ കണക്കുകളും
തമ്മിലുള്ള അന്തരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2021 ജൂണ്‍ 30 വരെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ രേഖകൾ
പ്രകാരം പത്തൊന്‍പതിനായിരത്തി
അഞ്ഞൂറ്റി എണ്‍പത്തിനാല് കോവിഡ്
മരണങ്ങളാണ് റിപ്പോർട്ട്
ചെയ്തതെങ്കിൽ ഇതേ തീയതി വരെ
ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയത്
പതിമൂവായിരത്തി മുന്നൂറ്റി
ഇരുപത്തിയഞ്ച് മരണങ്ങൾ മാത്രമാണ്
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
2021 മാര്‍ച്ച് മുതല്‍ മേയ്
വരെയുള്ള മാസങ്ങളിൽ കോവിഡ്
മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ
ആരോഗ്യ വകുപ്പിന് വീഴ്ച
ഉണ്ടായിട്ടുണ്ടോ;
( ഡി )
എങ്കിൽ റിപ്പോർട്ട് ചെയ്യാൻ
വിട്ടുപോയ മരണങ്ങൾ കണക്കില്‍
ഉള്‍പ്പെടുത്താൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങൾ നൽകാമോ?
*272.
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
മുസ്ലീം സമുദായത്തിന്റെ
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിനായി സച്ചാര്‍
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സര്‍ക്കാര്‍
ഇറക്കിയ ഉത്തരവ് ഹൈക്കോടതി
റദ്ദാക്കിയതിനെ തുടര്‍ന്ന്
പ്രസ്തുത വിഭാഗത്തിന്
ആനുകൂല്യങ്ങള്‍ ലഭിക്കാത്ത
അവസ്ഥയുണ്ടോ; എങ്കില്‍ ഇത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
( ബി )
സച്ചാര്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതിനായി പ്രത്യേക
ഇംപ്ലിമെന്റേഷന്‍ സെല്‍
രൂപീകരിക്കണമെന്ന നിര്‍ദ്ദേശം
പരിശോധിച്ചിട്ടുണ്ടോ;
( സി )
ന്യൂനപക്ഷ സമുദായത്തിന് നല്‍കി
വരുന്ന ആനുകൂല്യങ്ങള്‍
ജനസംഖ്യാനുപാതികമായി
അര്‍ഹതയുള്ളവര്‍ക്ക്
പരാതികള്‍ക്ക് ഇട നല്‍കാത്തവിധം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ?
*273.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീകൾക്കും
കുട്ടികൾക്കും നേരെയുള്ള
അതിക്രമങ്ങള്‍ സംബന്ധിച്ച
കേസുകൾ രജിസ്റ്റർ
ചെയ്യുന്നതിലും അന്വേഷണം
നടത്തുന്നതിലും പോലീസിന് വീഴ്‌ച
സംഭവിക്കാതിരിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
( ബി )
വാളയാറിലും പാലത്തായിയിലും
കുണ്ടറയിലും അടക്കമുള്ള
കേസുകളിൽ ഉദ്യോഗസ്ഥർ വീഴ്‌ച
വരുത്തിയിട്ടുണ്ടോ; എങ്കില്‍
ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
( സി )
ടി. പി. ചന്ദ്രശേഖരൻ കേസിലെ
പ്രതികൾക്ക് ജയിലുകളിൽ ഫോൺ
അടക്കമുള്ള സൗകര്യങ്ങൾ
ഒരുക്കിക്കൊടുക്കുന്നുവെന്ന
ആരോപണത്തില്‍ ഉള്‍പ്പെട്ട
ഉദ്യോഗസ്ഥരെ കണ്ടെത്തി
അവർക്കെതിരെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
*274.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കൊവിഡ് നിയന്ത്രണങ്ങൾ കാരണം
വരുമാനം നഷ്ടപ്പെട്ടവർക്ക്
ദുരന്തനിവാരണ നിയമപ്രകാരം
നഷ്ടപരിഹാരം അനുവദിക്കുന്ന
കാര്യം പരിഗണനയിൽ ഉണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
( ബി )
കൊവിഡ് മൂലം തൊഴിൽ സ്ഥാപനങ്ങൾ
നിരന്തരം അടച്ചിടുന്ന
സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട
വ്യാപാരി വ്യവസായി സമൂഹത്തിന്റെ
പ്രതിസന്ധി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വരുമാനം നിലച്ചും വായ്പ അടവുകൾ
മുടങ്ങിയും പ്രതിസന്ധിയിലായ
ചെറുകിട വ്യാപാരികളെയും
ബ്യൂട്ടീഷൻ ഉൾപ്പെടെയുള്ള വിവിധ
തൊഴിൽ മേഖലകളിൽ
പ്രവർത്തിക്കുന്നവരെയും
സംരക്ഷിക്കുന്നതിനായി
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*275.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ
പശ്ചാത്തലത്തില്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍, പബ്ലിക്
ഹെല്‍ത്ത് നേഴ്സ് എന്നീ
തസ്തികകള്‍ നിലവില്‍ ഇല്ലാത്ത
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍
ഇതുമൂലം പൊതുജനങ്ങള്‍ക്ക്
ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ ഈ തസ്തികകള്‍
അടിയന്തരമായി അനുവദിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
*276.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
വിവിധ കേസ്സുകളിൽ പോലീസ്
പിടികൂടുന്ന ബസ്സുകള്‍
ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍
റോഡുകളുടെ വശങ്ങളില്‍ പാര്‍ക്ക്
ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക്
ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
പരാതികള്‍ ഉയര്‍ന്നു
വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ഇവ അടിയന്തരമായി
നീക്കം ചെയ്യുന്നതിന് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
( സി )
വാഹനങ്ങള്‍ വിട്ടു
നല്‍കുന്നതിന് നിയമപ്രശ്നം ഉള്ള
പക്ഷം വേറെ സ്ഥലം കണ്ടെത്തി
അവിടേയ്ക്ക് മാറ്റുന്നതിന്
നിര്‍ദ്ദേശം നല്‍കുമോയെന്ന്
അറിയിക്കുമോ?
*277.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എച്ച്. സലാം
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ
കേന്ദ്ര ആരോഗ്യ വകുപ്പ്
അധികൃതര്‍ തൃപ്തി
പ്രകടിപ്പിച്ചിരുന്നോ;
സംസ്ഥാനത്ത് കോവിഡ്
പ്രതിരോധത്തിനും ചികിത്സക്കും
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍ വിശദമാക്കാമോ;
( ബി )
കേന്ദ്ര ആരോഗ്യ
വകുപ്പുമന്ത്രിയുടേതായി
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്ത പ്രകാരമുള്ള
പ്രസ്താവനയില്‍ വാക്സിന്‍
നല്‍കുന്നതില്‍ കേരളത്തിലെ
സ്ഥിതി മോശമാണെന്ന രീതിയില്‍
അഭിപ്രായപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തിലെ
നിജസ്ഥിതി രാജ്യത്തെ
പൊതുസാഹചര്യവുമായി താരതമ്യം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് എല്ലാവര്‍ക്കും
നല്‍കാന്‍ ആവശ്യമായ അളവില്‍
വാക്സിന്‍ ലഭ്യമാക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ; കേന്ദ്ര
സര്‍ക്കാരില്‍ നിന്നും വേണ്ടത്ര
ഡോസ് വാക്സിന്‍
ലഭിച്ചിട്ടുണ്ടോ;
( ഡി )
കോവിഡ് പ്രതിരോധത്തിലും
വാക്സിന്‍ വിതരണത്തിലും
കേന്ദ്രത്തിനുണ്ടായ വീഴ്ച
മറച്ചുവയ്ക്കുക എന്ന
ലക്ഷ്യത്തോടെ
സംസ്ഥാനത്തെക്കുറിച്ച്
അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍
നടത്തുന്നത്
അവസാനിപ്പിക്കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
*278.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരുവനന്തപുരം തോന്നയ്ക്കലില്‍
പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം ഏതുവരെയായെന്ന്
അറിയിക്കാമോ;
( ബി )
ഈ സ്ഥാപനത്തില്‍ എത്ര പേരെ
നിയമിച്ചുവെന്നും ഏതെല്ലാം
തസ്തികകളിലാണെന്നും
വ്യക്തമാക്കുമോ;
( സി )
കോവിഡ് വ്യാപനം
കൂടിക്കൊണ്ടിരിക്കുന്ന
സാഹചര്യം പരിഗണിച്ച് ഈ
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം
ത്വരിതഗതിയിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
*279.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ രോഗികള്‍ ഏറെയുള്ള
മലപ്പുറം ജില്ലയില്‍
ക്യാന്‍സര്‍ ചികിത്സയ്ക്കായി
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( ബി )
ഇവിടെ നിലവിലുള്ള സംവിധാനങ്ങള്‍
പര്യാപ്തമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ജില്ലയുടെ പിന്നോക്കാവസ്ഥ
കണക്കിലെടുത്ത് ഒരു ക്യാന്‍സര്‍
ആശുപത്രി അടിയന്തരമായി
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
*280.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ
ശൃംഖലയില്‍ കൂടുതല്‍
സുതാര്യതയും വിശ്വാസ്യതയും
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
( ബി )
റേഷന്‍ സാധനങ്ങളുടെ തിരിമറി,
പൂഴ്ത്തിവയ്പ്, കരിഞ്ചന്ത
എന്നിവ തടയുന്നതിന് എന്തെല്ലാം
പരിശോധനാ സംവിധാനങ്ങളാണ്
നിലവിലുളളതെന്ന് അറിയിക്കാമോ;
( സി )
ക്രമക്കേടുകള്‍
കണ്ടുപിടിക്കുന്നതിനും
ഒഴിവാക്കുന്നതിനും പൊതുവിതരണ
രംഗത്ത് സോഷ്യല്‍ ഓഡിറ്റിംഗ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
*281.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ ആൻസലൻ
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സുസ്ഥിര വികസന സൂചികയില്‍ കേരളം
തുടര്‍ച്ചയായി മൂന്നാം വര്‍ഷവും
ഒന്നാം സ്ഥാനം
കരസ്ഥമാക്കുന്നതിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നു എന്ന്
അറിയിക്കുമോ;
( ബി )
നെെപുണി പോഷണത്തിലൂടെ
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തുവരുന്നതെന്ന്
അറിയിക്കുമോ;
( സി )
സുസ്ഥിര വികസന സൂചികയില്‍
2020-21 ല്‍ ഒന്നാം
സ്ഥാനത്തെത്തിയ കേരളത്തിന് നിതി
ആയോഗ് നല്‍കിയ വികസന രേഖയുടെ
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
*282.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍
സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍
ഉള്‍പ്പെടെ കൂടുതല്‍ മെഡിക്കല്‍
കോളേജുകള്‍ ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആരോഗ്യ മേഖലയെ
ശക്തിപ്പെടുത്താന്‍ സർക്കാർ
എന്തെല്ലാം പുതിയ പദ്ധതികള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
*283.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ലൈന്‍ പദ്ധതിക്ക്
കേന്ദ്ര സര്‍ക്കാരില്‍ നിന്ന്
തത്വത്തില്‍ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
( ബി )
പദ്ധതിക്കായുള്ള വിദേശ വായ്പ
തിരിച്ചടവ് സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ എന്തെങ്കിലും
നിബന്ധനകള്‍ വച്ചിരുന്നോ;
സംസ്ഥാനം ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നിലപാട് വ്യക്തമാക്കാമോ;
( സി )
ജനസാന്ദ്രത കുറഞ്ഞ
പ്രദേശങ്ങളിലൂടെയാണോ
റെയില്‍പാതയുടെ വിന്യാസമെന്ന്
അറിയിക്കുമോ; ഇതിനായി എത്ര
ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി
വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*284.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
വെള്ളിയാഴ്ചയിലെ ജുമാ
നമസ്കാരത്തിന് മുസ്‌ലിം
പള്ളികളും ഞായറാഴ്ച
പ്രാര്‍ത്ഥനകള്‍ക്കായി ക്രൈസ്തവ
ദേവാലയങ്ങളും ക്ഷേത്രങ്ങളും
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുള്ള
അനുമതി നല്‍കാന്‍ നടപടി
സ്വീകരിക്കുമോ?
*285.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എൻ.കെ. അക്ബര്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്ത് ജലജന്യ, കൊതുകുജന്യ
രോഗങ്ങള്‍
വ്യാപകമാകാതിരിക്കാന്‍
എന്തെല്ലാം പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ് നടത്തി
വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം
നല്‍കുന്നതിനും
ആരോഗ്യപ്രവര്‍ത്തകരുടെ സേവനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
( സി )
പകര്‍ച്ചവ്യാധി പ്രതിരോധ
പ്രവര്‍ത്തനങ്ങളില്‍ പൊതുജന
പങ്കാളിത്തം ഉറപ്പു
വരുത്തുന്നതിന് എന്തെല്ലാം
നിർദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
*286.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് പൊതു വിപണിയിലെ
വിലക്കയറ്റം
പിടിച്ചുനിർത്തുന്നതിൽ
നിർണ്ണായക പങ്ക് വഹിക്കുന്ന
സപ്ലൈകോയുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും
ഔട്ട് ലെറ്റുകളും നവീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദീകരിക്കാമോ;
( സി )
കാര്യക്ഷമമായ വിപണി ഇടപെടൽ
നടത്തുന്നതിനായി സപ്ലൈകോയുടെ
സൂപ്പർ മാർക്കറ്റുകളും ഔട്ട്
ലെറ്റുകളും ഉപഭോക്തൃ
സൗഹൃദമാക്കുവാൻ നടപടി
സ്വീകരിക്കുമോ;
( ഡി )
സപ്ലൈകോ സൂപ്പർ
മാർക്കറ്റുകളിലും ഔട്ട്
ലെറ്റുകളിലും നിലവാരമുള്ള
സ്ത്രീ സൗഹൃദ ടോയ് ലെറ്റ്
സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ?
*287.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാർട്ടപ്പ്
മിഷനുകൾക്ക് കീഴിൽ
പ്രവർത്തിക്കുന്ന
സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന
മികവ് അവലോകനം
ചെയ്യാറുണ്ടോയെന്ന്
അറിയിക്കാമോ;
( ബി )
സർക്കാരിന്റെ അടിസ്ഥാന സൗകര്യം
ഉപയോഗിക്കുകയും മറ്റ്
ആനുകൂല്യങ്ങൾ സ്വീകരിക്കുകയും
ചെയ്തിട്ടും യാതൊരു
ഉൽപാദനക്ഷമതയും
കാണിക്കാതിരിക്കുന്ന
സ്റ്റാർട്ടപ്പ്
കമ്പനികൾക്കെതിരെ
സ്റ്റാർട്ടപ്പ് മിഷൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
( സി )
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,
ക്വാണ്ടം കമ്പ്യൂട്ടിംങ്,
ക്രിപ്റ്റോ കറൻസി തുടങ്ങിയ
അതിനൂതന സാങ്കേതിക മേഖലകളിൽ
ഗവേഷണങ്ങൾ നടത്തി വരുന്ന
സ്റ്റാർട്ടപ്പുകൾ
സ്റ്റാർട്ടപ്പ് മിഷന്
കീഴിലുണ്ടോ; ഉണ്ടെങ്കിൽ
എന്തൊക്കെ ആനുകൂല്യങ്ങളാണ്
ഇത്തരം കമ്പനികൾക്ക്
നൽകാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ കേരളത്തിലെ
മിടുക്കരായ വിദ്യാർത്ഥികളെ
തെരഞ്ഞെടുത്ത് പ്രസ്തുത
മേഖലകളിൽ വിദഗ്ദ്ധ പരിശീലനം
നൽകി കേരളത്തെ അതിനൂതന
സാങ്കേതിക വിദഗ്ദ്ധരുടെ
ടെക്നോളജി ഹബ്ബാക്കി മാറ്റുവാൻ
സ്റ്റാർട്ടപ്പ് മിഷന്
പദ്ധതിയുണ്ടോ?
*288.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
എം മുകേഷ്
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളെ
ദേശീയ ഗുണനിലവാര അംഗീകാരം
നേടിയെടുക്കത്തക്ക തരത്തില്‍
മികവുള്ളതാക്കി
മാറ്റാനായിട്ടുണ്ടോ; ഇതുവരെ
എത്ര സ്ഥാപനങ്ങള്‍ക്ക് നാഷണൽ
ക്വാളിറ്റി അഷ്വറൻസ്
സ്റ്റാന്റേർഡ് അംഗീകാരം
ലഭിച്ചു; എന്‍.ക്യു.എ.എസ്.
അംഗീകാരം ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
വിശദമാക്കാമോ;
( ബി )
രാജ്യത്തെ ഏറ്റവും മികച്ച
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ക്കും ജില്ലാ
ആശുപത്രിക്കും താലൂക്ക്
ആശുപത്രിക്കും ഉള്ള അംഗീകാരം
സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകളെ എയിംസ്
നിലവാരത്തിലേക്കുയര്‍ത്തുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
*289.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അഞ്ച് വര്‍ഷം
കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക്
ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി
തൊഴില്‍ നല്‍കുകയെന്ന
പ്രഖ്യാപിത ലക്ഷ്യം
കൈവരിക്കുന്നതിന് കെ-ഡിസ്ക്
പദ്ധതി രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഡിജിറ്റല്‍ സമ്പദ്‍
വ്യവസ്ഥയില്‍ നിന്നും
പാവപ്പെട്ടവര്‍
പുറന്തള്ളപ്പെടാതിരിക്കാന്‍
ഏര്‍പ്പെടുത്തുന്ന
അടിസ്ഥാനസൗകര്യ വികസന പദ്ധതിയെ
കുറിച്ച് അറിയിക്കാമോ;
( സി )
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത
കൈവരിക്കുന്നതിനായി പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാര്‍
പ്രഖ്യാപിച്ച ഐ. ടി. നയത്തിന്റെ
അടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍
ഐ. ടി. മേഖലയില്‍ എന്തെല്ലാം
ആശയങ്ങള്‍ക്കാണ് ഊന്നല്‍
നല്‍കാന്‍ ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
*290.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിന് കേന്ദ്ര
റോഡ് ഗതാഗത ഹെെവേ
മന്ത്രിയുമായി നടന്ന
ചര്‍ച്ചയില്‍ ഏതൊക്കെ
പദ്ധതികള്‍ക്കാണ് അംഗീകാരം
ആവശ്യപ്പെട്ടത്;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം
റോഡുകളെയാണ് ഭാരത് മാല
പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുള്ളത്;
( സി )
ഇക്കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ തീരുമാനം
അറിയിച്ചിട്ടുണ്ടോ;
( ഡി )
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന
സജ്ജമാകുമ്പോഴുണ്ടാകുന്ന വികസന
സാധ്യത കണക്കിലെടുത്ത്
പ്രഖ്യാപിച്ചിട്ടുള്ള
വിഴിഞ്ഞം-പാരിപ്പള്ളി റിംഗ്
റോഡ് പദ്ധതി ദേശീയപാത
അതോറിറ്റി ഏറ്റെടുക്കണമെന്ന
ആവശ്യത്തോട് കേന്ദ്ര
സര്‍ക്കാര്‍ അനുകൂലമായി
പ്രതികരിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
*291.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക്
നല്‍കുന്നതിനുള്ള അരി വലിയതുറ
ഗോഡൗണില്‍ കെട്ടിക്കിടന്ന്
നശിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ എത്ര രൂപയുടെ എത്ര
കിലോ അരിയാണ്
നശിച്ചതെന്നറിയിക്കാമോ;
( സി )
ഇതിന് ഉത്തരവാദികളായവരില്‍
നിന്നും നഷ്ട പരിഹാരം
ഈടാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
*292.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനത്തിന്റെ
പശ്ചാത്തലത്തിൽ പി.പി.ഇ.
കിറ്റ്, മാസ്ക്, സാനിറ്റൈസർ
തുടങ്ങിയവയ്ക്ക് അമിത വില
ഈടാക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിൽ അമിത വില
ഈടാക്കുന്നവർക്കെതിരെ ലീഗൽ
മെട്രോളജി വകുപ്പ് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ;
( സി )
ഉപഭോക്തൃ ചൂഷണം തടയുന്നതിനായി
വകുപ്പിൽ നിന്നും ലഭിക്കുന്ന
സേവനങ്ങളെക്കുറിച്ച് ജനങ്ങളെ
ബോധവൽക്കരിക്കുവാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
( ഡി )
വകുപ്പിന്റെ സേവനങ്ങൾ
ജനങ്ങൾക്ക് ഓൺലൈനായി
ലഭ്യമാക്കുവാനുള്ള നടപടികൾ
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദീകരിക്കാമോ;
( ഇ )
വകുപ്പിന്റെ ജില്ല ഓഫീസുകൾ വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ
പ്രസ്തുത ഓഫീസുകൾക്ക്
സ്വന്തമായി കെട്ടിടം
നിർമ്മിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
*293.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
ശ്രീമതി കെ. കെ. രമ
എം.എൽ.എ.യുടെ മകനെയും
ആര്‍.എം.പി.ഐ. സംസ്ഥാന
സെക്രട്ടറിയെയും
അപായപ്പെടുത്തുമെന്ന
ഭീഷണിക്കത്ത് എം.എല്‍.എ.യുടെ
ഓഫീസില്‍ ലഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച
കേസിന്റെ അന്വേഷണ പുരോഗതി
വ്യക്തമാക്കാമോ ;
( ബി )
രാമനാട്ടുകര സ്വർണക്കടത്ത്
കേസുമായി ബന്ധപ്പെട്ട്
തട്ടിക്കൊണ്ടുപോയ അഷ്റഫിനെ ടി.
പി. ചന്ദ്രശേഖരൻ വധക്കേസിലെ
പ്രതികളിൽ ഒരാൾ ഫോണില്‍
വിളിച്ചു ഭീഷണിപ്പെടുത്തി എന്ന
പരാതിയിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*294.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എം. എം. മണി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച
പ്രത്യേക സാഹചര്യത്തില്‍
പൊതുവിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിനും
എല്ലാവര്‍ക്കും ഭക്ഷ്യധാന്യം
ലഭ്യമാക്കുന്നുവെന്ന് ഉറപ്പ്
വരുത്തുന്നതിനും സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
( ബി )
റേഷന്‍ കടകളുടെ ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
( സി )
പൊതുവിതരണ ശൃംഖല അഴിമതി
മുക്തമാക്കുന്നതിനും റേഷന്‍
വ്യാപാരികള്‍ക്ക് സൗജന്യ
ഭക്ഷ്യധാന്യ
വിതരണത്തിനുള്‍പ്പെടെ
ലഭിക്കേണ്ട കമ്മീഷന്‍
സമയബന്ധിതമായി നല്‍കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
*295.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാലിന്യ
നിർമ്മാര്‍ജ്ജന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( ബി )
മാലിന്യങ്ങള്‍ ഉറവിടത്തില്‍
തന്നെ സംസ്കരിക്കുന്നത്
സംബന്ധിച്ച് പൊതുജനങ്ങളെ
ബോധവത്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
( സി )
ഖരമാലിന്യ പരിപാലനത്തിനായി
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
സംസ്ഥാനത്ത് നടപ്പിലാക്കി
വരുന്നുണ്ടോ; എങ്കില്‍ വിശദാംശം
നല്‍കുമോ?
*296.
ശ്രീമതി
ദെലീമ
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന-ഗാര്‍ഹിക
പീഡനങ്ങള്‍
നിയന്ത്രിക്കുന്നതിന് വിവരം
തേടി പിങ്ക് പോലീസ് വീട്ടില്‍
എത്തുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
( ബി )
സൈബര്‍ ഇടങ്ങളിലും പൊതു,
സ്വകാര്യ സ്ഥലങ്ങളിലും
സ്ത്രീസുരക്ഷ ഒരുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ;
( സി )
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍ തടയുന്നതിനും
അവരെ സുരക്ഷിതരാക്കുന്നതിനും
നിര്‍ഭയ കേരളം സുരക്ഷിത കേരളം
പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
വിശദമാക്കാമോ?
*297.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പബ്ലിക് സര്‍വ്വീസ്
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ സുതാര്യവും
വേഗത്തിലുമാക്കുന്നതിന് കഴിഞ്ഞ
സര്‍ക്കാര്‍ നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
( ബി )
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും
കൂടുതല്‍ നിയമനങ്ങള്‍
നടത്തുന്നതിന് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
പി.എസ്.സി.-യ്ക്ക്
കഴിഞ്ഞിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം പി.എസ്.സി.
വഴിയുളള നിയമന നടപടികള്‍
കൂടുതല്‍ കാര്യക്ഷമതയോടെയും
സമയബന്ധിതമായും നടത്തുന്നതിന്
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
( ഡി )
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
കൂടുതല്‍ സഹായകരമായ തരത്തില്‍
പി. എസ്. സി. യുടെ
പ്രവര്‍ത്തനങ്ങള്‍
കാലാനുസൃതമായി
നവീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*298.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവ-അജൈവ മാലിന്യ
സംസ്കരണത്തിന് ജനകീയപങ്കാളിത്തം
ഉറപ്പുവരുത്തിക്കൊണ്ട്
തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
അവ പൂര്‍ണ്ണമായും ഫലപ്രാപ്തി
കൈവരിച്ചിട്ടുണ്ടോ; എത്ര
തദ്ദേശസ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ
ശുചിത്വ പദവി
കൈവരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
( ബി )
അജൈവ മാലിന്യ സംസ്കരണത്തിന്
കേന്ദ്രീകൃത സൗകര്യങ്ങളുടെ
ആവശ്യകത കണക്കിലെടുത്ത് ക്ലീന്‍
കേരള കമ്പനി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട്
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
വിശദമാക്കാമോ?
*299.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
ഡി കെ മുരളി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിപണിയില്‍
അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ്
പരിശോധിക്കുന്നതിനും
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനും പ്രൈസ്
മോണിറ്ററിംഗ് സെല്ലുകള്‍
രൂപീകരിച്ച് പ്രവര്‍ത്തനം
നടത്തി വരുന്നുണ്ടോ;
( ബി )
വിലക്കയറ്റത്തിന്റെ യാഥാര്‍ത്ഥ
കാരണം മനസ്സിലാക്കി അത്
പരിഹരിക്കുന്നതിനാവശ്യമായ
വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്
തീരുമാനിക്കുന്നതിനായി
സംസ്ഥാനത്തെ ഓപ്പണ്‍
മാര്‍ക്കറ്റ് വ്യാപാരികളുടെയും
വ്യാപാരി പ്രതിനിധികളുടെയും
യോഗം വിളിച്ചുചേര്‍ത്ത്
വിലക്കയറ്റം നിയന്ത്രണ
വിധേയമാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
( സി )
ഉത്സവ കാലങ്ങളില്‍
പൊതുജനങ്ങള്‍ക്ക്
സൗജന്യനിരക്കില്‍ അവശ്യ
സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്
പ്രത്യേക വിപണന മേളകളും
ചന്തകളും സംഘടിപ്പിക്കുവാന്‍
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ?
*300.
ശ്രീ.
പി.വി.അൻവർ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
വി ജോയി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തുകളുടെ കാര്യശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
ശാക്തീകരിക്കുന്നതിനുമായി
രാഷ്ട്രീയ ഗ്രാമസ്വരാജ്
അഭിയാന്‍ നടപ്പിലാക്കി
വരുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
( സി )
പദ്ധതി പ്രവര്‍ത്തനങ്ങളില്‍
പൊതുജന പങ്കാളിത്തം
ഉറപ്പാക്കുന്നതിനും ഗ്രാമസഭകളെ
ശക്തിപ്പെടുത്തുന്നതിനും ത്രിതല
പഞ്ചായത്തുകളുടെ സ്ഥാപനശേഷി,
കാര്യശേഷി എന്നിവ
വികസിപ്പിക്കുന്നതിനും
എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
|
|
|
|
|
|
|
|