STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*211.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം മുകേഷ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപാര ഇടപാടുകള്‍ നടക്കുന്ന നോണ്‍ മേജര്‍ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വ്യാപാര മേഖലയിലെ അവയുടെ സാദ്ധ്യത വിപുലീകരിക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
മലബാറിലെ വ്യാവസായിക മേഖലയ്ക്ക് കുതിപ്പേകാന്‍ സാധ്യതയുള്ള അഴീക്കല്‍ തുറമുഖത്തെ ആധുനിക തുറമുഖമായി വികസിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( സി )
എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന തുറമുഖമായി പൊന്നാനി തുറമുഖം വികസിപ്പിക്കുന്നതിന് പി. പി. പി. മോഡലില്‍ നടന്ന് വരുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*212.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സ്പോൺസര്‍മാരെ കണ്ടെത്തുന്നതായ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി വെളിപ്പെടുത്തുമോ?
*213.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടർച്ചയായ രണ്ട് പ്രളയവും കോവിഡ് വ്യാപനവും മൂലം പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികളുടെ തുടർച്ചയായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് മൂലം പ്രവർത്തനങ്ങൾ നിലച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളുടെ വരവ് മുന്നിൽ കണ്ട് അടിസ്ഥാനസൗകര്യ വികസനം നടത്തുന്നതിന് ശ്രദ്ധ നൽകുമോയെന്ന് അറിയിക്കാമോ;
( സി )
അടുത്ത രണ്ട് വർഷത്തേ​ക്കെങ്കിലും കോവിഡുമായി ജീവിച്ചു പോകേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ ആയതുകൂടി പരിഗണിച്ചുകൊണ്ട് ടൂറിസത്തെ ഏതൊ​ക്കെ രീതിയിൽ ​പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
കോവിഡ് ​പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരിമിതമായ രീതിയിൽ തീർത്ഥാടക ടൂറിസം സർക്യൂട്ട് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
ടൂറിസം ഡെസ്റ്റിനേഷനുകളുടെ സമഗ്രവും സുസ്ഥിരവും പരിസ്ഥിതി സൗഹാർദപരവുമായ വികസനത്തിനുവേണ്ടിയുള്ള മാസ്റ്റർ പ്ലാനുകളുടെ നടത്തിപ്പ് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
*214.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. മുരളി പെരുനെല്ലി
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന പ്രഖ്യാപിത നിലപാട് യാഥാര്‍ത്ഥ്യമാക്കാന്‍ അധ്യാപന ഗുണനിലവാരം ഉയര്‍ത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രവ‍ര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
അധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടികളും നവീകരണ പരിശീലനവും കാലികമായി നവീകരിക്കാനും കാര്യക്ഷമമാക്കാനും പരിപാടിയുണ്ടോ;
( സി )
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
*215.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ കരുത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ലോകോത്തരമാക്കുന്നതിന് പരിപാടിയുണ്ടോ; വിശദമാക്കുമോ;
( ബി )
ഓരോ പഠിതാവിന്റെയും ശേഷിയും പ്രതിഭയും കണ്ടെത്തി വികസിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാസരീതിയെ പരിവര്‍ത്തനം നടത്താനായിട്ടുണ്ടോ;
( സി )
ഗ്രേഡ് നിര്‍ണയത്തില്‍ പാഠപുസ്തകങ്ങളിലെ അറിവ് സ്വായത്തമാക്കിയത് പകര്‍ത്തുന്നതാണ് പ്രധാനമെന്നതിനാല്‍ പരീക്ഷാസമ്പ്രദായത്തില്‍ ഉചിതമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*216.
ശ്രീ. എ. രാജ
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി എന്തെല്ലാം മുന്‍കരുതലാണ് കൈക്കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി ഏതെല്ലാം ടൂറിസം കേന്ദ്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എന്തെല്ലാം നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളതെന്നും പ്രസ്തുത തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
*217.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്കൂള്‍ പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ചുമതലപ്പെട്ട ഏജന്‍സി ഏതാണെന്ന് അറിയിയ്ക്കാമോ; പാഠ്യ പദ്ധതി രൂപീകരണത്തിന്റെ പ്രക്രിയ വിശദമാക്കാമോ;
( ബി )
പാഠ്യ പദ്ധതി രൂപീകരണം സര്‍ക്കാരിന്റെ സ്വതന്ത്രമായ ചുമതലയില്‍ നടത്തുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പാഠ്യ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെ എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമാക്കാമോ?
*218.
ശ്രീ. ആന്റണി ജോൺ
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ ഭൂമി കയ്യേറ്റം അവസാനിപ്പിക്കുന്നതിനും അര്‍ഹരായവരുടെ കൈവശ ഭൂമിക്ക് രേഖ നല്‍കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പട്ടയ വിതരണത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടിക്രമങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുവേണ്ട ഇടപെടല്‍ ഉണ്ടാകുമോയെന്ന് വെളിപ്പെടുത്താമോ;
( സി )
ലാന്‍ഡ് ട്രിബ്യൂണലുകളില്‍ കേസ്സുകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
*219.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി മോശമാകാനുള്ള പ്രധാന കാരണങ്ങൾ കാലാവസ്ഥയും ജലനിര്‍ഗ്ഗമനചാലുകളുടെ അപര്യാപ്തതയും ആയതിനാല്‍ ഉചിതമായ നിര്‍മ്മാണസാമഗ്രികളും നിര്‍മ്മാണ സാങ്കേതികവിദ്യയും പ്രയോഗിക്കുന്നതിന് പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
നൂതന നിര്‍മ്മാണരീതികളെക്കുറിച്ചും നിര്‍മ്മാണസാമഗ്രികളെക്കുറിച്ചും മനസ്സിലാക്കുന്നതിന് കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സംസ്ഥാനത്തെ ഹെെവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ?
*220.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്. എസ്. എൽ. സി. യ്ക്ക് ശേഷം പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഏറെയും ആശ്രയിക്കുന്നത് ഐ. ടി. ഐ. കളെ ആണെന്ന കാര്യം കണക്കിലെടുത്ത് കൂടുതല്‍ ഐ. ടി. ഐ. കൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ;
( ബി )
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഐ. ടി. ഐ. കൾ പ്രവർത്തിക്കുന്നുണ്ടോ;
( സി )
ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഒന്ന് എന്ന തരത്തിൽ ഐ. ടി. ഐ. കൾ ആരംഭിക്കുന്ന കാര്യം ആലോചിക്കുമോ?
*221.
ശ്രീ. പി. മമ്മിക്കുട്ടി
ഡോ.കെ.ടി.ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍ വാരല്‍ നിരോധിച്ചിട്ടുണ്ടോ;
( ബി )
2018-ലെ അതിതീവ്ര പ്രളയത്തില്‍ നദികളില്‍ വന്‍ തോതില്‍ അടിഞ്ഞ മണ്ണും മണലും നീക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടോ; എങ്കില്‍ ഇത് നദികളുടെയും ജലാശയങ്ങളുടെയും ജല വാഹക ശേഷി കുറയ്ക്കുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഏതെല്ലാം നദികളുടെ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിത രീതിയില്‍ മണല്‍ മാറ്റാന്‍ അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
നദതീര സംരക്ഷണത്തിനായി റവന്യൂ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*222.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ ഡി കെ മുരളി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-പാരിപ്പള്ളി റിംഗ് റോഡ് പോലുള്ള വന്‍കിട പദ്ധതികള്‍ വിഭാവനം ചെയ്ത് മുന്നോട്ടുപോകുകയും തീരദേശ-മലയോര ഹൈവേകള്‍ പോലുള്ള ബൃഹദ് പദ്ധതികള്‍ നിര്‍വ്വഹണ ഘട്ടത്തില്‍ ആയിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുവെന്നുറപ്പ് വരുത്താന്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നവീകരണ, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
റോഡ് ഡിസൈനിംഗ് വിംഗ് ആധുനികീകരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( സി )
നിരത്തുനിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തുന്ന നവീന സാങ്കേതിക വിദ്യകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
*223.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രവിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൊതു വിദ്യാഭ്യാസരംഗത്ത് ശാസ്ത്രാദ്ധ്യയനം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
ശാസ്ത്രവിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് പരിഗണനയിലുള്ളത്; വ്യക്തമാക്കാമോ;
( ഡി )
ശാസ്ത്രമേഖലയിലെ പുതിയ കണ്ടെത്തലുകൾ അവയുടെ ആധികാരികത ഉറപ്പിച്ച് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് എന്തെല്ലാം മാർഗ്ഗങ്ങളാണ് സർക്കാർ തലത്തിലുള്ളത്; വിശദമാക്കുമോ?
*224.
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റീസര്‍വ്വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
റീസര്‍വ്വേ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
*225.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മഹാമാരിക്കാലത്ത് സ്കൂളുകളില്‍ നിയമനങ്ങള്‍ നടത്തുന്നതിന് നിയമപരമായ തടസ്സം നിലവിലുണ്ടോ; എങ്കിൽ തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തടസ്സം നീക്കുന്നതിന് തീരുമാനമായിട്ടുണ്ടോ; ഇതുവഴി എത്ര അദ്ധ്യാപകര്‍ക്ക് പുതിയതായി നിയമനം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രേഡിംഗ് സൂചികകളില്‍ കേരളത്തിന്റെ സ്ഥാനം എന്താണെന്ന് അറിയിക്കാമോ; ഇതിനടിസ്ഥാനമായ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
*226.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ലോക്ക്ഡൗൺ കാരണം വിദ്യാഭ്യാസം വീടുകളിലേക്ക് ചുരുങ്ങിയതിനാല്‍ വിദ്യാർത്ഥികളിൽ മാനസിക പ്രശ്നങ്ങൾ കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കാൻ സ്കൂൾ തലങ്ങളിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും പുതുതായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
കുട്ടികളിൽ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ പാഠ്യപദ്ധതിക്കൊപ്പം മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
*227.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
കാലപ്പഴക്കം നിമിത്തം ജീര്‍ണ്ണിച്ച വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ?
*228.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പത്താം ക്ലാസ്സ് പൊതുപരീക്ഷയില്‍ ഉന്നതവിജയം കൈവരിക്കാനായതിന്റെ തുടര്‍ച്ച ഉറപ്പാക്കന്നതിന് ഹയര്‍സെക്കന്ററി മേഖലയില്‍ ഉപരിപഠനത്തിന് എല്ലാവര്‍ക്കും അവസരം ഒരുക്കാന്‍ വേണ്ട സൗകര്യം ഏര്‍പ്പെടുത്തുമോ;
( ബി )
അദ്ധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയം വേണ്ടത്രയില്ലാതെയാണ് പത്താംക്ലാസില്‍ പഠനം നടത്തിയതെന്ന് ആക്ഷേപം ഉയ‍ർന്നിട്ടുണ്ടോ; എങ്കില്‍ ഇതുകൊണ്ടുണ്ടാകാനിടയുള്ള പോരായ്മ പരിഹരിക്കാന്‍ പരിപാടി ആവിഷ്കരിക്കുമോ;
( സി )
സ്കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
*229.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ വകുപ്പിന് കീഴില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
റവന്യൂ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, റവന്യൂ ബുള്ളറ്റിന്‍, റവന്യൂ കോള്‍സെന്റര്‍ എന്നിവ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലളിതമായ മാര്‍ഗ്ഗത്തിലൂടെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ?
*230.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്ര സഹായ പദ്ധതികൾ നിലവിലുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഡി )
കോവിഡ് കാലത്ത് പ്രതിസന്ധിയിലായ പ്രസ്തുത മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് എന്തെല്ലാം സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ട്; വിശദമാക്കുമോ?
*231.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ഈ മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര സഹായ പദ്ധതികൾ നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കൊവിഡ് കാലത്ത് ഈ മേഖലയിലെ തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*232.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ കെ ആൻസലൻ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ക്ക് പകരം തൊഴില്‍ കോഡ് നടപ്പിലാക്കുകയും അതില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് തൊഴിലാളികളുടെ ക്ഷേമത്തിനും തൊഴില്‍ സുരക്ഷിതത്വത്തിനും പ്രതികൂലമായതിനാല്‍ സംസ്ഥാനത്ത് തൊഴിലാളിക്ഷേമവും തൊഴിലവകാശങ്ങളും ഉറപ്പുവരുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ ജീവിത നിലവാരം കൂടി കണക്കിലെടുത്ത് തൊഴിലാളികൾക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള മിനിമം വേതനം ലഭ്യമാക്കാനായിട്ടുണ്ടോ; തൊഴിലുടമകള്‍ ഇത് കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*233.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈന്‍ ക്ലാസുകൾ നടത്തുന്നതിന് ഗൂഗിൾ ജി സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി ഗൂഗിൾ ജി സ്യൂട്ട് സേവനങ്ങൾ സൗജന്യമായാണോ നൽകുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഗൂഗിൾ ജീ സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ കുട്ടികളുടെയും അധ്യാപകരുടെയും എന്തൊക്കെ വിവരങ്ങളാണ് ഗൂഗിളുമായി പങ്കുവയ്ക്കേണ്ടി വരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
റെക്കോർഡ് ചെയ്യപ്പെടുന്ന ക്ലാസ്സുകളും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന സെർവ്വറുകൾ ഇന്ത്യയിൽ തന്നെ ഉള്ളവയാണോ എന്ന് അറിയിക്കാമോ;
( ഇ )
ഈ പ്ലാറ്റ്ഫോമിലേക്ക് കൈമാറുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് സർക്കാർ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കാമോ?
*234.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ .പി. കെ. ബഷീർ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോട്ട ഭൂമിയില്‍ മറ്റ് വിളകള്‍ കൃഷി ചെയ്യുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
അതിനനുസൃതമായി ഭൂപരിഷ്ക്കരണ നിയമം ഭേദഗതി ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;
( സി )
തോട്ടങ്ങള്‍ ലാഭകരമാക്കി നടത്താൻ കഴിയാത്ത സാഹചര്യത്തില്‍ തോട്ട ഭൂമിയുടെ അഞ്ച് ശതമാനം മറ്റ് വിളകള്‍ കൃഷിചെയ്യാനും ടൂറിസത്തിനും ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമോയെന്ന് അറിയിക്കാമോ?
*235.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എം നൗഷാദ്
ശ്രീ. എ. രാജ
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകള്‍ ജന സൗഹൃദമാക്കുന്നതിനായി നൂറ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വര്‍ദ്ധനവിന് പദ്ധതിയുണ്ടോ;
( സി )
വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് മൂലം അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ;
( ഡി )
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിയെ നേരിട്ടറിയിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*236.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളിൽ അടക്കം ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തത് കാരണം ഓൺലൈൻ പഠനം സാധ്യമല്ലാത്ത സാഹചര്യമുണ്ടെന്ന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളെ കണ്ടെത്താൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് സർക്കാർ അവലംബിക്കുന്നത്; വിശദമാക്കാമോ; സർക്കാർ തലത്തിൽ ഇത് സംബന്ധിച്ച് എന്തെങ്കിലും റിപ്പോർട്ടുകൾ ലഭ്യമാണോ;
( സി )
ഓൺലൈൻ ക്ലാസ്സുകളിൽ പഠനം നല്ല രീതിയിൽ നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; മാതാപിതാക്കളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി കുട്ടികളുടെ ഓൺലൈൻ പഠനനിലവാരം ഉറപ്പുവരുത്താൻ എന്തെങ്കിലും പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
*237.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിനും പ്രവര്‍ത്തന മികവിനുമായി വിഷന്‍ ആൻഡ് മിഷന്‍ എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
*238.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടന്നുവരുന്ന റീസര്‍വ്വേ നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഇതുവരെ എത്ര ശതമാനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ആധുനിക സൗകര്യങ്ങളോടു കൂടിയ റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ;
( സി )
കോവി‍ഡും പ്രകൃതി ദുരന്തങ്ങളും സര്‍വ്വേ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ;
( ഡി )
റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*239.
ശ്രീ കെ ആൻസലൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ഒ . ആർ. കേളു
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതി വ്യാപകമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ കൂടുതലായി എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ;
( സി )
പദ്ധതിയുടെ ഭാഗമായിരുന്ന അനേകം പേർക്ക് അടച്ചുപൂട്ടലില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇവര്‍ക്ക് പ്രസ്തുത മേഖലയില്‍ സംരംഭം പുനരാരംഭിക്കുന്നതിന് സാമ്പത്തിക സഹായമോ വായ്പയോ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*240.
ശ്രീമതി യു പ്രതിഭ
ഡോ.കെ.ടി.ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ വീണ്ടെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടൂറിസം സഹകരണ സംഘങ്ങളെ വകുപ്പിന്റെ പ്രവര്‍ത്തനവുമായി കൂട്ടിയിണക്കാന്‍ ശ്രദ്ധപതിപ്പിക്കുമോ;
( സി )
നിലവിലുള്ള നിയമത്തിന്റെയും അംഗീകൃത നിയമാവലിയുടെയും പിന്‍ബലത്തില്‍ ഓഡിറ്റിങ്ങിനും പരിശോധനകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന പ്രസ്തുത സംഘങ്ങള്‍ വഴിയുള്ള ടൂറിസം വികസനം കൂട്ടുത്തരവാദിത്തത്തോടെയും ജനപങ്കാളിത്തത്തോടെയും കുറ്റമറ്റ നിലയില്‍ നടത്താന്‍ കഴിയുമെന്നത് പരിഗണിച്ചിട്ടുണ്ടോ;
( ഡി )
പുതിയ ഡസ്റ്റിനേഷന്‍ കണ്ടെത്തി പ്രവര്‍ത്തനമാരംഭിക്കുന്നതിനും കെ. റ്റി. ഡി. സി., ഡി. റ്റി. പി. സി. തുടങ്ങിയവയുടെ സ്ഥാപനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതിനും ഇത്തരം സംഘങ്ങളെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?




                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.