UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

4135.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇത് വരെ അനുവദിച്ച സുഭിക്ഷ ഹോട്ടലുകളുടെ എണ്ണം എത്രയാണെന്ന ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കാമോ?
4136.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വഴി കായംകുളം മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ അവസ്ഥ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
4137.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒപ്പം പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്കുന്നുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ?
4138.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4139.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തില്‍ വിശപ്പ് രഹിത കേരളം പദ്ധതിക്കായി നാളിതുവരെ അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
4140.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് പി.ഡി.എസ്. പദ്ധതിയുടെ ഗുണ, ദോഷ വശങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍ബന്ധമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയൊന്നും നടപ്പാക്കിയില്ലെങ്കില്‍ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും ആനുകൂല്യങ്ങള്‍ക്ക് കുറവ് സംഭവിക്കുമെന്ന വ്യവസ്ഥ കേന്ദ്രം നിഷ്കർഷിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
സ്മാര്‍ട്ട് പി. ഡി. എസ്. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിവിവര കണക്കിന്റെ അടിസ്ഥാനത്തില്‍ ആധികാരികമായി തയ്യാറാക്കിയിട്ടുള്ള റേഷന്‍ കാര്‍ഡ് വിവര ശേഖരത്തിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് ലഭ്യമാകുമോ;
( ഡി )
എങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനം കെെവരിച്ച സാമൂഹിക പുരോഗതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യം ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമാനുകൂല്യങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കഴിയുമെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
4141.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടർചികിത്സ ആവശ്യമുള്ള മാറാരോഗങ്ങൾ അനുഭവിക്കുന്നവരുടെ റേഷന്‍കാര്‍ഡ് ബി.പി.എല്‍. ആക്കുന്നതിനുളള അവസരങ്ങള്‍ ലഭ്യമാക്കാറുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
അപ്രകാരം കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ഏത് ഓഫീസിലാണെന്നും സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( സി )
അപേക്ഷ സമര്‍പ്പിച്ചാല്‍ ബി.പി.എല്‍. കാര്‍ഡ് അനുവദിക്കുന്നതിനുളള നടപടിക്രമങ്ങള്‍, സമയപരിധി എന്നിവ അറിയിക്കാമോ?
4142.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ യെല്ലോ പദ്ധതി പ്രകാരം ഇരവിപുരം നിയോജക മണ്ഡലത്തില്‍ എത്ര മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് അനര്‍ഹരില്‍ നിന്നും പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തതെന്ന് വ്യക്തമാക്കാമോ?
4143.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ഇതുവരെ വിതരണം ചെയ്ത എ.എ.വൈ., പി.എച്ച്.എച്ച്. കാർഡുകൾ ഉൾപ്പെടെയുള്ള മുൻഗണന കാർഡുകളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
റേഷൻ കാർഡുകൾ തരംമാറ്റുന്നതിനായി ലഭിച്ച അപേക്ഷകളിൽ അർഹരെന്ന് കണ്ടെത്തിയ എത്ര കുടുംബങ്ങൾക്കാണ് മുൻഗണന കാർഡുകൾ നൽകാൻ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ?
4144.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ സംവിധാനത്തിന്റെ പ്രയോജനം അര്‍ഹരായ എല്ലാ ജനങ്ങൾക്കും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് ഊർജ്ജിത നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും അതുവഴി വാടകയ്ക്കു താമസിക്കുന്നവര്‍ക്കും വഴിയോരത്ത് താമസിക്കുന്നവര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന നടപടികളുടെ ഭാഗമായി, റേഷന്‍ കാര്‍ഡില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് കാര്‍ഡ് അനുവദിക്കുന്നതിന് പൊതുവിതരണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
റേഷനിംഗ് മേഖലയില്‍ സംസ്ഥാനം നൂറ് ശതമാനം ആധാര്‍ സീഡിംഗ് കൈവരിച്ചിട്ടുള്ളതും നാണ്യവിളകളിലേക്കു കൂടുതലായി മാറിയ സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യവും പരിഗണിച്ച് ജനസംഖ്യാനുസൃതമായി സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ മുന്‍ഗണനാ പരിധിയും വിഹിതവും വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
4145.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ റേഷൻ വിതരണം തകരാറിലായിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിനുളള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
റേഷൻ ഡീലർമാരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പരാതിയോ നിവേദനമോ ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
റേഷൻ ഡീലർമാർ സമരത്തിലാണെങ്കിൽ സമരം എത്ര ദിവസം പിന്നിട്ടുവെന്നും അവരുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?
4146.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ 2021 ജൂണ്‍ മുതല്‍ നാളിതുവരെ പുതുതായി അനുവദിച്ച റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, മറ്റ് പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നിവയുടെ വിശദാംശം നൽകാമോ?
4147.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പഴയ രീതിയില്‍, എല്ലാ റേഷന്‍ കടകളും എല്ലാദിവസവും രാവിലെയും വൈകുന്നേരവും പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4148.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് പുതുതായി എത്ര കെ-സ്റ്റോറുകള്‍ അനുദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ കെ-സ്റ്റോറുകള്‍ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ?
4149.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍കട നടത്തിപ്പിനുള്ള ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതിലുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
4150.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍കട ഉടമകള്‍ക്ക് എത്ര കോടി രൂപയുടെ കുടിശികയാണ് നല്‍കാനുള്ളതെന്ന് അറിയിക്കാമോ;
( ബി )
റേഷന്‍ വ്യാപാരികള്‍ക്ക് ഇപ്പോള്‍ പ്രതിമാസ വേതനമായി എത്ര രൂപയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
4151.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി റേഷന്‍ കടകള്‍ അനുവദിക്കുന്നതിനായി ഈ സര്‍ക്കാരിന്റെ കാലത്ത് തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
4152.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ നിലവിലുള്ള കെ-സ്റ്റോറുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ; അടുത്ത ഘട്ടത്തില്‍ കെ-സ്റ്റോറുകള്‍ ആക്കി മാറ്റുന്നതിനായി മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കുമോ?
4153.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ തുടങ്ങുന്നതിനായി എത്ര പ്രോപ്പോസലുകൾ ലഭിച്ചിട്ടുണ്ട്; അവ ഏതൊക്കെയെന്നും അവയില്‍ ഏതൊക്കെ അനുവദിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
രണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ നഗറുകളിലായി തൊണ്ണൂറോളം കുടുംബങ്ങളുള്‍പ്പെടെ നാനൂറോളം റേഷന്‍ കാര്‍ഡ് ഉടമകളുള്ള മുണ്ടാനൂര്‍ എന്ന സ്ഥലത്തെ നിവാസികള്‍ മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്ത് നുച്യാട് എന്ന സ്ഥലത്തുള്ള റേഷന്‍ കടയെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ മുണ്ടാനൂരില്‍ പുതിയ റേഷന്‍ കട തുടങ്ങുന്നത് പരിഗണിക്കുമോ;
( സി )
മുണ്ടാനൂരില്‍ പുതിയ റേഷന്‍ കട അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
4154.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ എത്ര കെ - സ്റ്റോറുകൾ ഉണ്ടെന്നും ആയത് ഏതെല്ലാം റേഷൻ കടകളോടനുബന്ധിച്ചാന്നെന്നും വ്യക്തമാക്കാമോ ?
4155.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ എത്ര കെ-സ്റ്റോറുകള്‍ പ്രവർത്തിച്ചുവരുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെ-സ്റ്റോറുകളില്‍ വിഭാവനം ചെയ്ത സേവനങ്ങള്‍ എല്ലാം ലഭ്യമാവുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഇനി എവിടെയൊക്കെയാണ് കെ-സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4156.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലി സ്റ്റോറുകളില്‍ പൊതുവിപണിയേക്കാള്‍ എത്ര ശതമാനം കുറവിലാണ് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; ഏതൊക്കെ സാധനങ്ങള്‍ക്കാണ് ഇപ്പോള്‍ സബ്സിഡി നല്‍കുന്നതെന്ന് അറിയിക്കാമോ?
4157.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെങ്കിലും സ്ഥലത്ത് പുതുതായി മാവേലി സ്റ്റോറുകളോ സപ്ലൈകോ ഔട്ട്‍ലെറ്റുകളോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മണ്ഡലത്തിലെ ഏതെങ്കിലും മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; നിലവില്‍ മണ്ഡലത്തില്‍ എത്ര സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; അവയുടെ നഗരസഭ/പഞ്ചായത്ത് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ; മണ്ഡലത്തിൽ കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
മണ്ഡലത്തിലെ ഓരോ മാവേലി സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആവശ്യാനുസരണം സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്കില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആവശ്യാനുസരണം സാധങ്ങൾ എത്തിക്കുവാൻ നടപടി സ്വീകരിക്കുമോ?
4158.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 വര്‍ഷത്തില്‍ സംസ്ഥാനത്ത് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ അളവ് എത്രയാണ്; ആയതിന്റെ വില കർഷകർക്ക് പൂർണ്ണമായും ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഏതെല്ലാം ധനകാര്യസ്ഥാപനങ്ങളാണ് പ്രസ്തുത കാലയളവില്‍ നെല്ല് സംഭരണത്തിൽ പങ്കെടുത്തത്; കർഷകർക്ക് കൊടുക്കാനുള്ള മുഴുവൻ തുകയും ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
2024 വർഷം കേന്ദ്രത്തിൽ നിന്ന് നെല്ല് സംഭരണത്തിനായി എത്ര തുക സംസ്ഥാനത്തിന് ലഭിച്ചു എന്നറിയിക്കാമോ; പ്രസ്തുത തുക പൂർണ്ണമായും കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
2023-24 സാമ്പത്തിക വര്‍ഷത്തെ നെല്ല് സംഭരണത്തിലെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര പേര്‍ക്കാണ് തുക ലഭിക്കാനുള്ളത്; എത്ര തുകയാണ് ലഭിക്കാനുള്ളത്; വ്യക്തമാക്കാമോ?
4159.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ ഒന്നാം വിളയില്‍ നിന്നും രണ്ടാം വിളയില്‍ നിന്നുമായി പാലക്കാട് ജില്ലയില്‍ നിന്നും എത്ര ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ കഴിഞ്ഞ ഒന്നാം വിളയില്‍ നിന്നും രണ്ടാം വിളയില്‍ നിന്നുമായി നെല്ല് സംഭരിച്ചതിന്റെയടിസ്ഥാനത്തിൽ എത്ര കർഷകർക്ക് എത്ര തുകയാണ് നല്‍കാനുള്ളതെന്ന് വ്യക്തമാക്കാമോ?
4160.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തെ ഒന്നാം വിള നെല്ല് സംഭരിക്കുവാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ഒന്നാം വിള നെല്ല് സംഭരിക്കുവാന്‍ മില്ലുടമകളുമായും തുക കർഷകർക്ക് വിതരണം ചെയ്യുന്നതിന് ബാങ്കുകളുമായും ധാരണയിലെത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
സംഭരിച്ച നെല്ലിന്റെ തുക കേരള ബാങ്ക് മുഖാന്തിരം വിതരണം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
4161.
ശ്രീ. കുറുക്കോളി മൊയ്തീൻ
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെൽകർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില നൽകാതെ സപ്ലൈകോ നൽകുന്ന പാഡി റസീറ്റ് ഷീറ്റിനെ ആധാരമാക്കി കർഷകരുടെ അക്കൗണ്ടിലേക്ക് ബാങ്കുകൾ തുക അനുവദിക്കുന്ന രീതി കർഷകരെ പ്രതിസന്ധിയിലാക്കുന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
നെല്ലുസംഭരണത്തിലെ വായ്പാകെണിയിൽനിന്നും കർഷകരെ സംരക്ഷിക്കുന്നതിനായി സപ്ലൈകോ നേരിട്ട് പണം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4162.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെൽ കർഷകരിൽ നിന്നും 2016 മുതൽ നാളിതുവരെ ഓരോ സീസണിലും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ അളവ് എത്ര വീതം ആണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഓരോ സീസണിലും സംസ്ഥാനത്തെ നെൽ കർഷകർക്ക് അനുവദിച്ച താങ്ങുവില എത്ര രൂപ വീതമായിരുന്നു; അതിന്റെ കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
സപ്ലൈകോ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് വിപണനം ചെയ്യുന്നതിനായി തുടർന്നുവരുന്ന നടപടിക്രമങ്ങൾ വിശദമാക്കുമോ;
( ഡി )
2016 മുതൽ നാളിതുവരെ ഓരോ സീസണിലും സപ്ലൈകോ നെല്ലുകർഷകരിൽ നിന്നും സംഭരിച്ച നെല്ല് വിറ്റ വില, സംഭരണ ചെലവ്, വിതരണ ചെലവ് എന്നിവ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ഇ )
സപ്ലൈകോ സംഭരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നെല്‍കൃഷി കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; ഏതൊക്കെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപ്രകാരം ഒരു നിഗമനത്തിൽ എത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
4163.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമപരമായി ഡയറക്ട് സെല്ലിംഗ്‌ ബിസിനസ്സ്‌ നടത്തുന്ന സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
നിയമപരമല്ലാതെ ഏതെങ്കിലും സ്ഥാപനങ്ങൾ പ്രസ്തുത ബിസിനസ്സ്‌ നടത്തുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( സി )
നിയമപരമായി ഡയറക്ട് സെല്ലിംഗ്‌ ബിസിനസ്സ്‌ നടത്തുന്ന സ്ഥാപനങ്ങൾക്ക്‌ എന്തൊക്കെ നിയമപരിരക്ഷയാണ് നൽകിവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
നിയമപരമായി പ്രസ്തുത ബിസിനസ്സ്‌ നടത്തുന്ന കമ്പനിയിൽ അംഗമായ കൺസള്‍ട്ടന്റുമാർക്ക് ഏതൊക്കെ തരത്തിലുള്ള പ്രോത്സാഹനങ്ങളും മറ്റ്‌ സംരക്ഷണങ്ങളും നൽകുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
4164.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലീഗൽ മെട്രോളജി സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ്, 2018 പ്രകാരം കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി തസ്‌തികയിലെ നിയമനത്തിനുള്ള യോഗ്യതകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്‌തികയിലേക്കു നടത്തിയ നിയമനങ്ങളിൽ കേരള ലീഗൽ മെട്രോളജി സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ്, 2018-ലെ റൂള്‍ 3, 4 എന്നിവയിൽ പരാമര്‍ശിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ?
4165.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ അളവുതൂക്ക നിയമ ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പരിശോധനകളുടെ വിശദാംശം ലഭ്യമാക്കാമോ; എത്ര പരിശോധനകള്‍ നടത്തിയെന്നും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും എത്ര തുക പിഴയായി ഈടാക്കിയെന്നും വ്യക്തമാക്കാമോ;
( ബി )
അളവുതൂക്ക തട്ടിപ്പുകള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.