|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2945.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ മൈനര്‍, മേജര്‍,
ഉള്‍നാടന്‍, ഭൂജല
വിഭാഗങ്ങളുടെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് നിലവില്‍
ഭരണാനുമതി ഉള്ളതെന്ന്
പഞ്ചായത്ത്
/മുന്‍സിപ്പാലിറ്റി
അടിസ്ഥാനത്തില്‍ അറിയിക്കാമോ;
പ്രസ്തുത ഭരണാനുമതിയുടെ
പകര്‍പ്പ് ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയെന്നും അവയുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് കീഴില്‍
മുന്‍ സര്‍ക്കാരിന്റെ
കാലയളവില്‍ അനുമതി ലഭിച്ചതും
വിവിധ ഘട്ടങ്ങളിലായി
പ്രവൃത്തി പുരോഗമിച്ചു
വരുന്നതുമായ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ?
2946.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ കൂട്ടായി ആർ. സി.
ബി. യുടെ പുനരുദ്ധാരണ
പ്രവൃത്തിക്കായി റീ-ബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിരുന്നോ;
(
ബി )
എങ്കില്‍
എത്ര രൂപയാണ്
അനുവദിച്ചിരുന്നതെന്നും
പ്രവൃത്തിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്നും
എന്നത്തേക്ക് പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും വിശദമാക്കാമോ?
2947.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലസ്രോതസ്സുകൾ
മെച്ചപ്പെടുത്തേണ്ടതിന്റെയും
ജലസംരക്ഷണ നടപടികൾ
ഊർജ്ജിതപ്പെടുത്തേണ്ടതിന്റെയും
ആവശ്യകത സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ; എങ്കിൽ
അതിന്റെ കണ്ടെത്തൽ
വിശദമാക്കാമോ;
(
ബി )
ഇതിനായി
എന്തെല്ലാം പുതിയ പദ്ധതികളാണ്
ആവിഷ്കരിച്ചു നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
ജലസ്രോതസ്സുകൾ
സംരക്ഷിക്കുന്നതിനും നദികളുടെ
സ്വാഭാവിക ഒഴുക്കു
നിലനിർത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
2948.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിൽ 2022-23, 2023-24
സാമ്പത്തിക വര്‍ഷങ്ങളില്‍
ജലവിഭവ വകുപ്പിന് കീഴില്‍
(മൈനര്‍ ഇറിഗേഷന്‍, മേജര്‍
ഇറിഗേഷന്‍, ഭൂഗര്‍ഭ
ജലവകുപ്പ്, വാട്ടര്‍
അതോറിറ്റി) ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയ്ക്കുമുള്ള തുക
പദ്ധതിയിനത്തിലാണോ
പദ്ധതിയേതരയിനത്തിലാണോ
നല്‍കിയതെന്ന് അവയുടെ തുക
സഹിതം വ്യക്തമാക്കാമോ?
2949.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻസർക്കാരിന്റെ
കാലം മുതല്‍ നാളിതുവരെയായി
സംസ്ഥാന ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി ഇറിഗേഷന്‍
വകുപ്പിനുകീഴിൽ 20% പദ്ധതി
വിഹിതത്തോടെ അനുവദിച്ച
പ്രവൃത്തികളുടെയും 100 രൂപ
ടോക്കണ്‍ പദ്ധതി വിഹിതത്തോടെ
അനുവദിച്ച പ്രവൃത്തികളുടെയും
എണ്ണം, വിഭാഗവും ജില്ലയും
തിരിച്ച് നൽകാമോ;
(
ബി )
പ്രസ്തുത
പ്രവൃര്‍ത്തികളിൽ മണ്ണ്
പരിശോധന നടത്തി
തുടര്‍നടപടികള്‍ സ്വീകരിച്ച
പ്രവൃത്തികളുടെ എണ്ണവും
തുടര്‍നടപടികള്‍
സ്വീകരിക്കാത്ത
പ്രവൃത്തികളുടെ എണ്ണവും
വിശദമാക്കാമോ;
(
സി )
100
രൂപ ടോക്കണ്‍ പദ്ധതി
വിഹിതത്തോടെ അനുവദിച്ച എത്ര
പ്രവൃത്തികള്‍ക്ക് മണ്ണ്
പരിശോധനക്കായി തുക
അനുവദിച്ചു, ഈ ഇനത്തില്‍
നിന്നും ചെലവായ ആകെ തുക
എത്രയെന്ന് വ്യക്തമാക്കുമോ;
(
ഡി )
100
രൂപ ടോക്കണ്‍ പദ്ധതി
വിഹിതത്തോടെ അനുവദിച്ചതും
തുടര്‍നടപടികള്‍
സ്വീകരിക്കാത്തതുമായ എത്ര
പ്രവൃത്തികള്‍ക്ക് മണ്ണ്
പരിശോധന നടത്തി; ഈ ഇനത്തില്‍
ചെലവാക്കിയ തുക
വ്യക്തമാക്കുമോ;
(
ഇ )
100
രൂപ ടോക്കണ്‍ പദ്ധതി
വിഹിതത്തോടെ അനുവദിച്ച
പ്രവൃത്തികള്‍ക്ക് മണ്ണ്
പരിശോധന നടത്തുന്നതിനായി തുക
അനുവദിക്കുന്നത് ബന്ധപ്പെട്ട
എം.എല്‍.എ.മാരുടെ മുൻഗണന
കത്ത് വാങ്ങിയിട്ടാണോ;
ഇല്ലെങ്കില്‍ ആരുടെ
ആവശ്യപ്രകാരമാണ് മണ്ണ്
പരിശോധനക്കായി തുക
അനുവദിക്കുന്നത്;
(
എഫ് )
100
രൂപ ടോക്കണ്‍ പദ്ധതി
വിഹിതത്തോടെ അനുവദിച്ച എത്ര
പ്രവൃത്തികള്‍ക്കാണ്
മാനദണ്ഡങ്ങൾ പാലിക്കാതെ
ലക്ഷങ്ങള്‍ മുടക്കി മണ്ണ്
പരിശോധന നടത്തിയത്;
(
ജി )
പ്രസ്തുത
പ്രവൃത്തികള്‍ സംബന്ധിച്ചുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കാതെ ഫയല്‍ ക്ലോസ്
ചെയ്തതുമൂലം തുക
നഷ്ടപ്പെടുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
2950.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ തൂണേരി, എടച്ചേരി
ഗ്രാമ പഞ്ചായത്തുകളിലെ
കുടിവെള്ള പ്രശ്നം
പരിഹരിക്കുന്ന കുറ്റ്യാടി
–തൂണേരി-വേറ്റുമ്മല്‍-കായപ്പനച്ചി
ടെയില്‍ ഏന്‍ഡ് പദ്ധതിയുടെ
പുനരുദ്ധാരണ വിഷയത്തില്‍
നാളിതുവരെ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചത് ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ ഇറിഗേഷന്‍
-റവന്യൂ വകുപ്പുകളുടെ സംയുക്ത
സര്‍വേ നടപടികൾ
പൂര്‍ത്തികരിച്ച
സാഹചര്യത്തില്‍ പദ്ധതിക്ക്
ഭരണാനുമതി എന്ന്
ലഭ്യമാക്കുമെന്ന്
വിശദമാക്കാമോ?
2951.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ കെ.ഐ.പി. കൊല്ലം
ഡിവിഷൻ എക്സിക്യൂട്ടീവ്
എൻജിനീയറുടെ നിർവ്വഹണ
ചുമതലയിൽ എം.എൽ.എ.യുടെ
പ്രത്യേക വികസന ഫണ്ട്, ആസ്തി
വികസന ഫണ്ട്, പ്ലാൻ ഫണ്ട്
എന്നിവ വിനിയോഗിച്ച് എത്ര
പ്രവൃത്തികൾ
നടന്നുവരുന്നുണ്ടെന്നും അവ
ഏതെല്ലാമെന്നും അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി വ്യക്തമാക്കാമോ;
(
സി )
ചിറക്കര
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
2952.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉദുമ
മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍
പദ്ധതി വഴി എല്ലാ വീടുകളിലും
ശുദ്ധജലമെത്തിക്കുന്നതിനുള്ള
നടപടി ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
മണ്ഡലത്തില്‍
ഇതിനകം എത്ര പദ്ധതികള്‍
ടെണ്ടര്‍ ചെയ്തുവെന്നും അവ
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(
സി )
ഈ
പദ്ധതിക്കാവശ്യമായ ജലം
ലഭ്യമാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ?
2953.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തില്‍ ജലജീവന്‍
പദ്ധതിയുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ ഇപ്പോഴത്തെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നടത്തിപ്പുമായി
ബന്ധപ്പെട്ട് തടസ്സങ്ങൾ
നിലവിലുണ്ടോ; എങ്കില്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
വ്യക്തമാക്കുമോ?
2954.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ നന്നമ്പ്ര
ഗ്രാമപഞ്ചായത്തിൽപ്പെട്ട
മോര്യാ കാപ്പ് ജലസേചന
പദ്ധതിയുടെ നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ
ഭരണാനുമതിയുടെ പകർപ്പ്
ലഭ്യമാക്കുമോ; ഇല്ലെങ്കിൽ
പ്രസ്തുത പ്രവൃത്തിയുടെ ഫയൽ
നമ്പരും ഫയൽ നിലവിൽ ഏത്
ഓഫീസിലാണെന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് ധനകാര്യ
വകുപ്പിന്റെ അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി പൂർത്തീകരിക്കുന്നതിന്
അനുമതി നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2955.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024-25
സാമ്പത്തിക വര്‍ഷം
പെരിയാര്‍വാലി ഇറിഗേഷന്‍
പ്രോജക്ടിനായി എത്ര തുകയാണ്
ബജറ്റില്‍
വകയിരുത്തിയിട്ടുളളതെന്ന്
ശീര്‍ഷകം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
2024-25
വര്‍ഷത്തില്‍ പ്രസ്തുത
പ്രോജക്ടിൽ ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
തകര്‍ന്ന
കനാലുകളുടെ
പുനര്‍നിര്‍മ്മാണത്തിനും
അറ്റകുറ്റപണികള്‍ക്കും
വകയിരുത്തിയ തുകയുടെ വിശദാംശം
ലഭ്യമാക്കാമോ?
2956.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍
പ്രവൃത്തികളുടെ പുരോഗതി
തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച്
വിശദമാക്കുമോ;
(
ബി )
നിയോജക
മണ്ഡലത്തിൽ ജലജീവന്‍ മിഷന്‍
പ്രവൃത്തികള്‍ക്ക് വേണ്ടി
പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍
എടുത്ത കുഴികള്‍
പൂര്‍വ്വസ്ഥിതിയിലാക്കാത്തതിനാല്‍
പല സ്ഥലത്തും ഗതാഗത
തടസ്സങ്ങളും വാഹനാപകടങ്ങളും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
സി )
കൂത്തുപറമ്പ്
മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
മിഷന്‍തിരൂരങ്ങാടി
മണ്ഡലത്തിലെ ന്യൂ കട്ട് ജലസേചന
പദ്ധതി
2957.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ ന്യൂ കട്ട്
ജലസേചന പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച ഫയൽ ഏത്
ഓഫീസിലാണെന്നും, ഡി.പി.ആർ.
പ്രകാരമുള്ള എസ്റ്റിമേറ്റ്
തുക എത്രയാണെന്നും, ഫയൽ നമ്പർ
സഹിതം വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് ധനകാര്യ
വകുപ്പിന്റെയോ, ജലവിഭവ
വകുപ്പിന്റെയോ അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
2958.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ തടാകങ്ങള്‍,
കായലുകള്‍, നദികള്‍
എന്നിവയില്‍
അടിഞ്ഞുകൂടിയിരിക്കുന്ന പോള,
ചെളി എന്നിവ നീക്കം
ചെയ്യുന്നതിന് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇപ്രകാരം
പോള, ചെളി എന്നിവ
വര്‍ദ്ധിക്കുന്നത് കാരണം
ജലാശയ വാഹനങ്ങള്‍ക്ക് അപകടം
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ചെളി
വാരി മാറ്റുന്നതിലൂടെ
ജലാശയങ്ങളുടെ ആഴം
വര്‍ദ്ധിക്കുന്നതിനും
വെളളപ്പൊക്ക അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
സഹായിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2959.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
കല്ലായിപ്പുഴയുടെ സ്വാഭാവിക
നീരൊഴുക്ക്
തടസ്സപ്പെടുത്തുന്ന ചെളി
നീക്കം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികളുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
മഴ
ശക്തമാകുമ്പോൾ പുഴയുടെ
തീരത്ത് താമസിക്കുന്നവര്‍
നേരിടുന്ന ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
2960.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെറിയ
മഴയില്‍ പോലും
വെള്ളപ്പൊക്കമുണ്ടാകുന്ന
സാഹചര്യം ഒഴിവാക്കുന്നതിനും
ആറ്റുമണല്‍ ലഭ്യതയും
ജലലഭ്യതയും ഉറപ്പു
വരുത്തുന്നതിനുമായി
ആറുകളിലെയും തോടുകളിലെയും
മണലും എക്കലും യുദ്ധകാല
അടിസ്ഥാനത്തില്‍ നീക്കം
ചെയ്യുന്നതിന് എന്തെല്ലാം
നടപടികള്‍ പുതുതായി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2961.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലപ്പഴക്കം
കൊണ്ട് തകരാറിലായതും
ജനങ്ങളുടെ ജീവന്
ഭീഷണിയായിട്ടുള്ളതുമായ
കുറ്റ്യാടി ഇറിഗേഷൻ
നിര്‍മ്മിതികളുടെ തകരാറുകൾ
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
2962.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022-23
വർഷത്തെ സംസ്ഥാന ബജറ്റില്‍
പദ്ധതി വിഹിതം വകയിരുത്തിയ
വടക്കാഞ്ചേരി നിയോജക
മണ്ഡലത്തിലെ തോളൂര്‍ചിറ
നവീകരണം സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ?
2963.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂർ
മണ്ഡലത്തിലെ ഏനാമാക്കല്‍
റെഗുലേറ്റർ തുറന്നതോടെ
കനാലില്‍ ചണ്ടിയും കുളവാഴയും
നിറഞ്ഞ് ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ചെറുതോണികള്‍ ഇറക്കാന്‍
കഴിയാത്ത സാഹചര്യം
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കനാലിലെ ചണ്ടിയും കുളവാഴയും
മത്സ്യത്തൊഴിലാളികളുടെ
തൊഴിലിനും വരുമാന
മാര്‍ഗ്ഗത്തിനും വലിയ
പ്രതിസന്ധി
സൃഷ്ടിച്ചിരിക്കുന്നതിനാല്‍
ആയത് നീക്കം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
2964.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ കുണ്ടൂർ തോട്
നവീകരണ പദ്ധതിയുടെ നിലവിലെ
അവസ്ഥയെന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആർ.-ന്
കിഫ്ബി ബോർഡിന്റെ അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിയുടെ നിർവഹണ ഏജൻസിയായി
തീരുമാനിച്ച കെ.ഐ.ഐ.ഡി.സി.
പദ്ധതിയുടെ ഡി.പി.ആർ.
സമർപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2965.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ കുളങ്ങള്‍
നവീകരിക്കുന്നതിനായി 2023-24,
2024-25 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം കുളങ്ങള്‍ക്ക് എത്ര
രൂപ വീതമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2966.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന് കീഴിലുള്ള പഴശ്ശി
കനാല്‍ പദ്ധതിയുടെ നിലവിലെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
പഴശ്ശി
കനാല്‍ വഴി വെള്ളം
തുറന്നുവിടുന്നത് കൃഷിക്ക്
ഉള്‍പ്പെടെ ഗുണം
ചെയ്യുമോയെന്ന് വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ?
2967.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കുടിവെള്ളക്ഷാമവും വൈദ്യുതി
ക്ഷാമവും പരിഹരിക്കുന്നതിനായി
ഡാമുകളുടെ സംഭരണശേഷി
വർദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
കുടിവെള്ളക്ഷാമം മുന്‍നിർത്തി
ഡാമുകളിൽ കെട്ടികിടക്കുന്ന
ചെളിയും മണ്ണും നീക്കുന്നതിന്
ഈ സര്‍ക്കാര്‍ എന്തെല്ലാം
നടപടികൾ സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
കാർഷിക
മേഖലയുടെ അഭിവൃദ്ധിക്കായി
ജലവിഭവ വകുപ്പ് പ്രത്യേക
പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രധാനപ്പെട്ട
പാക്കേജ് എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
പൂര്‍ത്തിയാകാതെ കിടക്കുന്ന
ജലസേചന പദ്ധതികൾ കമ്മീഷൻ
ചെയ്യുവാന്‍ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ;
(
ഇ )
സംസ്ഥാനത്ത്
ഏതെല്ലാം ജലസേചന പദ്ധതികളുടെ
നവീകരണം
പൂർത്തിയായിട്ടുണ്ടെന്നും
ഏതെല്ലാം പദ്ധതിയുടെ നവീകരണം
നടന്നുവരുന്നു എന്നും
വ്യക്തമാക്കാമോ; പുതുതായി
നവീകരണം നടത്തുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
എതെല്ലാമെന്നും
വ്യക്തമാക്കാമോ;
(
എഫ് )
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ; അവശേഷിക്കുന്ന
പണികള്‍ തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്; ഈ
പ്രോജക്ട് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വിശദീകരിക്കുമോ?
2968.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുല്ലപ്പെരിയാറിൽ
നിലവിലുള്ള അണക്കെട്ട്
ഡീകമ്മീഷൻ ചെയ്ത് പുതിയ
അണക്കെട്ട് നിർമ്മിക്കാൻ
സംസ്ഥാനസർക്കാർ മുൻകൈ
എടുക്കുമോ; വിശദമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ടുള്ള പരിസ്ഥിതി
ആഘാത പഠനം നിലവിൽ ഏത്
ഘട്ടത്തിലാണ് വിശദമാക്കാമോ;
(
സി )
പുതിയ
അണക്കെട്ട് നിർമ്മാണവുമായി
ബന്ധപ്പെട്ട് തമിഴ്‌നാടുമായി
എന്തെങ്കിലും കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
പുതിയ
അണക്കെട്ട് നിർമ്മാണത്തിൽ
സർക്കാർ നിലപാട് എന്താണെന്ന്
വിശദമാക്കാമോ?
2969.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഡാമുകളുടെ സുരക്ഷ സംബന്ധിച്ച്
പരിശോധനകൾ
നടത്തിയിട്ടുണ്ടോ; എങ്കിൽ
കാലാവസ്ഥാ
വ്യതിയാനങ്ങൾക്കനുസരിച്ച്
ഡാമുകൾക്ക് സുരക്ഷാ
ഭീഷണിയുളളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ ഡാമുകളുടെയും ബലം,
സംഭരണം, സാങ്കേതിക
സംവിധാനങ്ങൾ എന്നിവ
സംബന്ധിച്ച് പരിശോധനകൾ
നടത്തുമോ; ഇതിനായി പ്രത്യേക
സംഘങ്ങളെ നിയമിക്കുമോ;
(
സി )
കാലവർഷം
എത്തുംമുൻപേ ഡാമുകളിലെ
ജലനിരപ്പ് കുറക്കുന്നതിനും
ജനങ്ങളുടെ
ആശങ്കയകറ്റുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2970.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അതിതീവ്ര
വേനല്‍ മഴയെ തുടര്‍ന്ന്
കിളളിയാറിന്റെയും
കരമനയാറിന്റെയും സംരക്ഷണ
ഭിത്തികള്‍ക്കുണ്ടായ
കേടുപാടുകളെയും
മണ്ണിടിച്ചില്‍
ഉള്‍പ്പെടെയുള്ള
നാശനഷ്ടങ്ങളെയും സംബന്ധിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന് പ്രത്യേക
പദ്ധതി എന്തെങ്കിലും
രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
അതിതീവ്ര
മഴയെ തുടര്‍ന്ന്
തിരുവനന്തപുരം
നഗരത്തിലുണ്ടാകുന്ന
വെള്ളക്കെട്ടും
മഴക്കെടുതികളും നേരിടുന്നതിന്
ജലവിഭവ വകുപ്പ് പുതിയ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
2971.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ ചെറുപുഴയുടെ
തീരത്ത് കൂടി കടന്നു പോകുന്ന
തെങ്ങിലക്കടവ് - ആയംകുളം
റോഡിന്റെ അന്‍പത് മീറ്ററോളം
ഭാഗം പുഴയിലെ കുത്തൊഴുക്ക്
കാരണം പൂര്‍ണ്ണമായും
തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രദേശവാസികളുടെ
ജീവനും സ്വത്തിനും ഭീഷണിയായി
നില്‍ക്കുന്ന പ്രസ്തുത ഭാഗം
കെട്ടി സംരക്ഷിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയ്ക്ക് അടിയന്തരമായി
ഭരണാനുമതി ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
2972.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നദീതീര
സംരക്ഷണ പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിലുണ്ടാകുന്ന
അലംഭാവം മൂലം സംസ്ഥാനത്ത്
നദീതീരങ്ങള്‍ ഇടിഞ്ഞു
താഴുന്നതിനും
അതുമൂലമുണ്ടാകുന്ന
നാശനഷ്ടടങ്ങള്‍ തടയാന്‍
കഴിയാത്തതിനും
ഇടയാക്കുന്നുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മങ്കട
നിയോജകമണ്ഡലത്തില്‍ കടലുണ്ടി
പുഴയുടെ തീരം
ഇടിഞ്ഞുതാഴുന്നത് സംരക്ഷണ
ഭിത്തി കെട്ടി തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; ഇതിനായി
നടപ്പിലാക്കി വരുന്ന
പ്രവൃത്തികളുടെ വിശദാംശവും
ആയതിന്റെ നിലവിലെ സ്ഥിതിയും
അറിയിക്കുമോ;
(
സി )
മണ്ഡലത്തിലെ
പടിഞ്ഞാറ്റുമുറി
കീഴ്തൃക്കോവിൽ
ക്ഷേത്രത്തിന്റെ കടലുണ്ടി
പുഴയോട് ചേര്‍ന്നുള്ള ഭാഗം
ശക്തമായ മഴയില്‍ ഇടിഞ്ഞ്
താഴ്ന്നതിനാല്‍ ആയത്
സംക്ഷിക്കുന്നതിന് വേണ്ടി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഇതിനായി
ഏതെല്ലാം പ്രവൃത്തികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കുമോ?
2973.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടലുണ്ടിപ്പുഴയുടെയും
വിവിധ തോടുകളുടെയും
സംരക്ഷണഭിത്തി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് മലപ്പുറം
മണ്ഡലത്തില്‍ നിന്നും 2021
മുതൽ എത്ര പ്രോപ്പോസലുകള്‍
ലഭിച്ചിട്ടുണ്ട്;
(
ബി )
ഓരോ
പ്രോപ്പോസലിനും തയ്യാറാക്കിയ
എസ്റ്റിമേറ്റുകളില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
നല്കിയിട്ടുണ്ട്; അവ
ഏതെല്ലാമെന്നും അനുവദിച്ച
തുകയും വിശദമാക്കാമോ;
ഓരോന്നിന്റെയും പ്രവര്‍ത്തന
പുരോഗതി വിശദീകരിക്കാമോ;
(
സി )
പാണക്കാട്
ആറുവെട്ടി കടവ്, മലപ്പുറം
താമരക്കുഴി,ആനക്കയം കൊടുര്‍
കടവുകള്‍ എന്നിവിടങ്ങളിലെ
അപകടാവസ്ഥയിലുള്ള തീരങ്ങളിൽ
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുവാനുള്ള
പ്രോപ്പോസലുകള്‍ക്ക്
ഭരണാനുമതി നല്‍കുമോ?
2974.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
രൂക്ഷമായ കടലാക്രമണം
നേരിടുന്ന പ്രദേശങ്ങളില്‍
തീരശോഷണവും കടലാക്രമണവും
തടയാന്‍ തീരഘടനയ്ക്ക്
അനുയോജ്യമായ രീതിയില്‍
എ.ഡി.ബി.യുടെ സഹായത്തോടെ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന തീരസംരക്ഷണ
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
സി )
ഇതിനായി
29.90 ലക്ഷം രൂപ അനുവദിച്ച്
അനുമതി നല്‍കിയിട്ടുള്ള
ബാതിമെട്രിക് സര്‍വ്വെയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
വൈപ്പിന്‍ മണ്ഡലത്തിലെ
പഞ്ചായത്തുകളിലെ തീരശോഷണവും
കടലാക്രമണവും തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
2975.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ രൂക്ഷമായ കടലാക്രമണം
ഉണ്ടാകുന്ന പ്രദേശങ്ങൾ
ഏതെല്ലാമാണെന്നും അവിടങ്ങളിൽ
തീരദേശ സംരക്ഷണത്തിനായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്നും
വിശദീകരിക്കാമോ?
2976.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത്
നിയോജകമണ്ഡലത്തില്‍
കടല്‍ഭിത്തി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവിലുള്ള
പദ്ധതികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
കടല്‍ഭിത്തി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍
അംഗീകരിച്ചതിന് പുറമേ
പുതുതായി ശിപാര്‍ശകള്‍
ലഭ്യമായിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
സി )
അംഗീകരിച്ച
പദ്ധതികള്‍ സമയബന്ധിതമായി
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2977.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
കടലാക്രമണം രൂക്ഷമായ പുന്നപ്ര
മുതല്‍ ആലപ്പുഴ വരെയും പുന്തല
മുതല്‍ മാത്തേരി വരെയുമുള്ള
പ്രദേശങ്ങളില്‍ കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(
ബി )
പഠന
റിപ്പോര്‍ട്ട്
ലഭിച്ചതിനുശേഷം ഈ ഭാഗത്ത്
സ്ഥിരമായി പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
2978.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബജറ്റിൽ
20% തുക വകയിരുത്തിയ
മഞ്ചേശ്വരം മണ്ഡലത്തിലെ
ഹൊസബെട്ടു കടൽ ഭിത്തി
നിർമ്മാണ പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭരണാനുമതി
വൈകുന്നത് എന്ത് കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി എപ്പോൾ
ലഭ്യമാക്കുമെന്ന്
വിശദമാക്കുമോ?
2979.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാലപ്പെട്ടി
കാപ്പിരിക്കാട് മുതൽ പൊന്നാനി
അഴീക്കൽ വരെ നിലവിൽ എത്ര
കിലോമീറ്ററാണ് സുരക്ഷിതമായ
കടൽ ഭിത്തിയുള്ളത് ;
(
ബി )
പ്രസ്തുത
ഭാഗത്ത് നിലവിൽ കടൽ
ഭിത്തിയില്ലാത്ത സ്ഥലങ്ങളുടെ
വിവരങ്ങൾ ലഭ്യമാക്കാമോ;
(
സി )
2021
മുതൽ 2024 വരെയുള്ള കാലയളവിൽ
പ്രസ്തുത ഭാഗത്ത് കടൽ ഭിത്തി
നിർമ്മാണവുമായി ബന്ധപ്പെട്ട്
നടന്ന പ്രവൃത്തികളുടെ
വിവരങ്ങളും
അനുവദിക്കപ്പെട്ടതും
ചെലവഴിച്ചതുമായ തുകയുടെ
വിവരങ്ങളും ലഭ്യമാക്കാമോ;
(
ഡി )
ചെല്ലാനം
മാതൃകയിൽ പൊന്നാനിയിൽ കടൽ
ഭിത്തി നിർമിക്കാൻ
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
2980.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ തീര പ്രദേശമായ
കൂട്ടായി, ആശാന്‍പടി തുടങ്ങിയ
സ്ഥലങ്ങളില്‍ കടല്‍ ഭിത്തി
നിര്‍മ്മിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കില്‍
അതിന്റെ നടപടി ഏതുവരെയായി
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളില്‍ നിലവില്‍
കടല്‍ഭിത്തി തകര്‍ന്നതിനാല്‍
അറ്റകുറ്റ പണി നടത്തേണ്ട
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2981.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
കാര്‍ഷിക മേഖലയുടെ
സംരക്ഷണത്തിന് പ്രധാന പങ്ക്
വഹിക്കുന്ന തോട്ടപ്പള്ളി
സ്പില്‍വേയുടെ ഷട്ടറുകള്‍
കാലഹരണപ്പെട്ടതിനാല്‍ പല
ഷട്ടറുകളും ഉയര്‍ത്താന്‍
കഴിയാത്ത സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തോട്ടപ്പള്ളിയില്‍
പുതിയ സ്പില്‍വേ ഷട്ടറുകള്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2982.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ കരുവാറ്റ മുതല്‍
കായംകുളം വരെയുള്ള ദേശീയപാതാ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നടന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ എന്‍.എച്ച്.
66-ന്റെ കിഴക്ക് വശത്ത്
നിന്ന് പടിഞ്ഞാറേക്കുള്ള
പ്രദേശം വഴി ഒഴുകി എത്തുന്ന
മഴവെള്ളവും കിഴക്കന്‍ മലയോര
മേഖലയില്‍ നിന്ന്
അച്ചന്‍കോവിലാറും പമ്പയാറും
വഴി ഒഴുകി എത്തുന്ന
കിഴക്കന്‍മലവെള്ളവും കാരണം
കായംകുളം കായലിലേക്കുള്ള
ഇടത്തോടുകള്‍ എല്ലാം
തടസ്സപ്പെട്ട് രൂക്ഷമായ
വെള്ളപ്പൊക്കത്തിലേക്ക്
നയിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പ്രതിസന്ധിക്കും
വെള്ളപ്പൊക്കത്തിനും പരിഹാരം
കാണുന്നതിനായി പ്രത്യേക
പദ്ധതി നടപ്പിലാക്കുമോ?
2983.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ മണ്ണിലിടംകടവ്
റഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണത്തിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന് കണക്കാക്കിയ
ചെലവ് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രദേശത്തെ
കാര്‍ഷികരംഗത്ത് അഭിവൃദ്ധി
സൃഷ്ടിക്കുന്നതിനും
കുടിവെള്ളപ്രശ്നത്തിന്റെ
പരിഹാരത്തിനും സഹായകമാകുന്ന
പ്രസ്തുത പദ്ധതിക്ക് അംഗീകാരം
നല്‍കാന്‍ സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
2984.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ കട്ടിലമൂഴി
വിസിബി നിർമ്മാണ പ്രവൃത്തി
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; ടി പ്രവൃത്തി
എന്നാണ് പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഏതൊക്കെ ഘടകങ്ങളാണ് ഈ
പ്രവൃത്തിയില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
വിശദമാക്കാമോ?
2985.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരുംചേരികടവ്
റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ
പ്രവൃത്തി
പുനരാരംഭിക്കുന്നതിന്
സ്വീകരിച്ച നടപടി എന്താണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ കരാറുകാരന്‍
ഹൈക്കോടതിയില്‍ നല്‍കിയ
കേസിന്മേലുള്ള വിധി
എന്താണെന്നും അതനുസരിച്ച്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(
സി )
തടസ്സങ്ങള്‍
നീക്കി പ്രസ്തുത പ്രവൃത്തി
എപ്പോള്‍
പുനരാംരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
2986.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ കൂട്ടായി
റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ
തൂണുകള്‍ക്ക് ബലക്ഷയം
സംഭവിച്ചതിനാല്‍ മാസങ്ങളായി
വലിയ വാഹനങ്ങളുടെ ഗതാഗതം
നിരോധിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തൂണുകളുടെ ബലക്ഷയം മൂലം
ജില്ലയിലെ പ്രധാന ടൂറിസ്റ്റ്
കേന്ദ്രമായ പടിഞ്ഞാറെക്കര
ബീച്ചിലേക്കും നായർ തോട്
പാലത്തിന്റെ പ്രവൃത്തികൾ
നടക്കുന്ന പ്രദേശത്തേക്കും
വലിയ വാഹനങ്ങള്‍ക്ക് പോകാന്‍
കഴിയാത്തതുമൂലം പ്രവൃത്തികള്‍
മന്ദഗതിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ
നിർമ്മാണ പ്രവർത്തനവുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
2987.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയില്‍ ഇറിഗേഷന്‍
വകുപ്പില്‍
അനുവദനീയമായിട്ടുള്ള
ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്
തസ്തികകള്‍ എത്രയെണ്ണമുണ്ട്;
പ്രസ്തുത ജില്ലയില്‍ ഈ
തസ്തികയില്‍ നിലവില്‍ എത്ര
ഒഴിവുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍ നിലവില്‍
ദിവസവേതനാടിസ്ഥാനത്തിലോ,
കരാറടിസ്ഥാനത്തിലോ,
വര്‍ക്കിംങ് അറേഞ്ച്മെന്റിലോ
ആരെങ്കിലും ജോലി
ചെയ്യുന്നുണ്ടോ; വിശദാംശം
ലഭ്യമാകുമോ?
2988.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പത്തനംതിട്ട
ജില്ലയിലെ ജലസേചന വകുപ്പ്
ഓഫീസുകളിൽ എൽ.ഡി.
ടൈപ്പിസ്റ്റ് തസ്തികയിൽ
ഒഴിവുകൾ നിലവിലുണ്ടോ; എങ്കിൽ
നിലവിലുള്ള റാങ്ക് ലിസ്റ്റിൽ
നിന്നും നിയമനം
നടത്തുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
2989.
ചോദ്യം ഒഴിവാക്കിയിരിക്കുന്നു
2990.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പിറവം
മണ്ഡലത്തിൽ
അനുവദിച്ചിട്ടുള്ളതും
നടപ്പാക്കി വരുന്നതുമായ
മൈനർ/മേജർ ഇറിഗേഷൻ പദ്ധതികളും
അവയ്ക്ക് അനുവദിച്ചിരിക്കുന്ന
തുകയും വെളിപ്പെടുത്തുമോ;
(
ബി )
ഓരോ
പദ്ധതിയുടെയും നിലവിലെ
പ്രവർത്തന പുരോഗതി
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിൽ
കാലതാമസം നേരിടുന്നതിന്റെ
കാരണം എന്താണെന്നറിയിക്കാമോ?
2991.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ്, കിഫ്ബി എന്നിവ മുഖേന
നടപ്പിലാക്കുന്ന വിവിധ
കടലാക്രമണ പ്രതിരോധ
പ്രവൃത്തികളുടെ നിര്‍വ്വഹണ
പുരോഗതി അറിയിക്കാമോ;
(
ബി )
ആറാട്ടുപുഴ,
തൃക്കുന്നപ്പുഴ
പഞ്ചായത്തുകളിലെ ഏതെല്ലാം
സ്ഥലങ്ങളിലാണ് രൂക്ഷമായ
കടലാക്രമണ ഭീഷണി നേരിടുന്നത്;
ഈ പ്രദേശങ്ങളിൽ കടലാക്രമണ
ഭീഷണി നേരിടുന്നതിനായി
ഇറിഗേഷന്‍ വകുപ്പ്
തയ്യറാക്കിയിട്ടുള്ള
എസ്റ്റിമേറ്റുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ?
2992.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ 2021 മുതല്‍
2024 വരെ മൈനര്‍/മേജർ
ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന
ഭരണാനുമതി ലഭിച്ചിട്ടുളള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിച്ചിട്ടുളളവയുടേയും
നിലവില്‍
നടന്നുകൊണ്ടിരിക്കുന്നവയുടേയും
വിശദാംശം നല്‍കാമോ?
2993.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലവിഭവ
വകുപ്പുമായി ബന്ധപ്പെട്ട്
കോട്ടക്കല്‍ മണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികളാണ് ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
അതില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
ഭരണാനുമതി ലഭ്യമായിട്ടുള്ള
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
ശേഷിക്കുന്ന
പ്രവൃത്തികള്‍ക്ക് എത്രയും
വേഗം ഭരണാനുമതി
ലഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
2024-25
വര്‍ഷം കോട്ടക്കല്‍
മണ്ഡലത്തില്‍ നിന്നും ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ?
2994.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലസേചന
പദ്ധതികളുടെ സുഗമമായ
നടത്തിപ്പിനായി
രൂപീകരിച്ചിട്ടുളള ഉപദേശക
സമിതിയില്‍
ഉള്‍പ്പെടുത്തിയിരുന്ന
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെ
ഒഴിവാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പദ്ധതിപ്രദേശങ്ങള്‍
ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ
ഉപദേശക സമിതികളില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ചാലക്കുടി
റിവര്‍ ഡൈവേര്‍ഷന്‍
സ്കീമിന്റെ ഉപദേശക സമിതിയില്‍
പദ്ധതി പ്രദേശത്തെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രതിനിധികളെ കൂടി
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2995.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലുവ
മണ്ഡലത്തിലെ കാഞ്ഞൂർ
പഞ്ചായത്തിൽ തരിശുകിടക്കുന്ന
നൂറ്റിപ്പാടം-വെള്ളാരപ്പിള്ളിപുഞ്ച
എന്നീ പാടശേഖരങ്ങളിൽ നെൽകൃഷി
പുനരാരംഭിക്കുന്നതിന്റെ
ഭാഗമായി വെള്ളരപ്പിള്ളി
ചാലിന്റെ
പുനരുദ്ധാരണത്തിനായും
തോടുകളുടെ നിർമ്മാണത്തിനായും
കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
സമർപ്പിച്ച അപേക്ഷ
പ്രകാരമുള്ള നടപടി ക്രമങ്ങൾ
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2996.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതിയും അനുവദിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതികൾക്ക് ഭരണാനുമതി നൽകി
പുറപ്പെടുവിച്ച ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ?
2997.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
ജില്ലയിലെ കല്യാശേരി
മണ്ഡലത്തിൽ 2022-23 വർഷത്തെ
ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ
ഉപ്പുവെള്ള പ്രതിരോധ
ബണ്ടുകളുടെ നിർമ്മാണ
പുരോഗതിയുടെ വിശദാംശം
ലഭ്യമാക്കാമോ?
2998.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലസേചന വകുപ്പ് മുഖേന ടൂറിസം
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
തവനൂര്‍
മണ്ഡലത്തിലെ ചമ്രവട്ടം
പ്രോജക്ടിനോടനുബന്ധിച്ച്
ഇത്തരത്തിലുള്ള പദ്ധതി
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാര്‍ പരിഗണിക്കുമോ?
2999.
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂഗർഭ ജലവിതാനം കുറയാനുളള
കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ജലവിതാനം
താഴുന്നതിന് കുഴൽ കിണറുകളുടെ
വർദ്ധനവ് കാരണമായതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
കുഴൽ
കിണർ നിർമ്മിക്കുന്നതില്‍
നിയന്ത്രണം ഏർപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
3000.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ഏപ്രില്‍ മുതല്‍ നാളിതുവരെ
കുണ്ടറ മണ്ഡലത്തിന്റെ
പരിധിയിലുളള പഞ്ചായത്തുകളില്‍
ഏത്ര കുഴല്‍ക്കിണറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ കൊല്ലം ജില്ലയില്‍
ഏത്ര കുഴല്‍ക്കിണറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച് അറിയിക്കാമോ;
(
സി )
നിലവില്‍
കുണ്ടറ മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന പഞ്ചായത്ത്
പ്രദേശങ്ങളില്‍
കുഴല്‍ക്കിണര്‍
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
ലഭ്യമായിട്ടുളള അപേക്ഷകളുടെ
എണ്ണം എത്രയാണെന്നും ആയതില്‍
ഏത്ര അപേക്ഷകള്‍
പരിഗണിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
3001.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂഗര്‍ഭ
ജല വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് എല്ലാ
ജില്ലകളിലും കുഴല്‍ക്കിണര്‍
നിര്‍മ്മാണ യന്ത്രം
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
ജില്ലകള്‍ക്കാണ് പുതുതായി
കുഴല്‍ക്കിണര്‍ നിര്‍മ്മാണ
യന്ത്രങ്ങള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
കുഴല്‍ക്കിണര്‍
നിര്‍മ്മാണത്തിനായി ഭൂഗര്‍ഭജല
വകുപ്പില്‍ ലഭിച്ചിട്ടുള്ള
അപേക്ഷകളുടെ ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
3002.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
എ. രാജ
ശ്രീ.
കെ. ബാബു (നെന്മാറ)
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഴക്കാലത്ത്
ലഭ്യമാകുന്ന ജലത്തെ
സംരക്ഷിച്ചും
ജലസ്ത്രോതസ്സുകളുടെ സംഭരണശേഷി
വര്‍ദ്ധിപ്പിച്ചും ജലത്തിന്റെ
ശാസ്ത്രീയമായ വിനിയോഗത്തിനായി
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ജലവിഭവ
ഉപയോഗ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
മൈക്രോ ഇറിഗേഷന്‍ കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിനും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
മഴക്കുഴികള്‍
വ്യാപകമാക്കുന്നതിനാവശ്യമായ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ നടത്തുമോ;
വിശദമാക്കുമോ?
3003.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കടുത്ത ശുദ്ധജല ക്ഷാമം
നേരിടുന്ന പ്രദേശങ്ങൾ
ഏതൊക്കെയാണന്ന വിവരം ജലവിഭവ
വകുപ്പിൽ ലഭ്യമാണോ; എങ്കിൽ
ഇതു സംബന്ധിച്ച വിശദാംശം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായി ഓരോ
പ്രദേശത്തിന്റെയും സ്വഭാവം
അനുസരിച്ച് പ്രത്യേക കർമ്മ
പദ്ധതികൾ
ആവിഷ്കരിക്കുന്നതിനും ഭൂഗർഭ
ജലവിതാനം ഉയർത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
3004.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന ജലജീവൻ മിഷൻ
പദ്ധതിയുടെ പ്രവൃത്തികൾക്കായി
സംസ്ഥാനവും കേന്ദ്രവും
ചെലവിട്ട ഫണ്ടിന്റെ
വിശദാംശങ്ങൾ ഇനം തിരിച്ച്
അറിയിക്കുമോ; പദ്ധതി
പൂർത്തിയാക്കുന്നതിനായി
ഇനിയും നൽകേണ്ട സംസ്ഥാന
വിഹിതം എത്രയാണ്
എന്നറിയിക്കാമോ?
3005.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലസംരക്ഷണവും
ജലഗുണനിലവാരം
മെച്ചപ്പെടുത്തലും
പ്രോത്സാഹിപ്പിക്കുന്നതിനായി
ജലസാക്ഷരത വർദ്ധിപ്പിക്കാൻ ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
3006.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തില്‍ പൊതുമരാമത്ത്
വിഭാഗം പി.എം.ജി.എസ്.വൈ.
പദ്ധതി എന്നിവ മുഖേന ഫണ്ട്
അനുവദിച്ച് ടെണ്ടര്‍
ചെയ്തിട്ടുള്ള എത്ര
റോഡുകളിലാണ് ജലജീവന്‍ മിഷന്‍
പ്രവൃത്തികള്‍ ഇനിയും
പൂർത്തീകരിക്കാനുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകൾ
പൂർവ്വസ്ഥിതിയിലാക്കുന്ന
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
3007.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവന്‍
പദ്ധതി പ്രകാരം തിരുവമ്പാടി
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികളുടെ വിശദാംശം
പഞ്ചായത്ത് തിരിച്ച്
വിശദമാക്കുമോ;
(
ബി )
ഇതില്‍
ഓരോ പദ്ധതിയുടെയും
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(
സി )
ഇനി
എത്ര പദ്ധതികള്‍ ടെന്‍ഡര്‍
ചെയ്യാനുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ഡി )
പദ്ധതികള്‍
എപ്പോള്‍ പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും ജനങ്ങള്‍ക്ക്
അതിന്റെ ഗുണഫലം എന്നുമുതല്‍
ലഭ്യമാകുമെന്നും
വ്യക്തമാക്കുമോ?
3008.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കരുവ-പനയം-മണ്‍ട്രോതുരുത്ത്-പെരിനാട്
സമഗ്ര കുടിവെള്ള പദ്ധതിയുടെ
നിര്‍വ്വഹണ പുരോഗതി
അറിയിക്കുമോ; പദ്ധതിയുടെ
ഭാഗമായി ഏതെല്ലാം ഘടക
പ്രവര്‍ത്തനങ്ങളാണ്
ആരംഭിക്കുകയും ടെന്‍ഡര്‍
നടപടികള്‍ സ്വീകരിക്കുകയും
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
3009.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിലെ പള്ളിപ്പുറം
ഗ്രാമപഞ്ചായത്തില്‍ മുനമ്പം
ഭാഗത്ത് ഡീസാലിനേഷന്‍
പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്ലാന്റ് സ്ഥാപിക്കുന്നതിനായി
ആവശ്യപ്പെട്ടിരുന്ന
റീസര്‍വ്വെ സ്കെച്ചും
ഗ്രൂപ്പ് സ്കെച്ചും
പെര്‍മിറ്റ് സാംഗ്ഷനും
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഭൂരേഖ
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുന്നതില്‍ നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് എന്നത്തേക്ക്
ഭരണാനുമതി ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
3010.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍
പദ്ധതിയുടെ പുരോഗതി ഓരോ
പഞ്ചായത്തും തിരിച്ച് ശതമാന
കണക്കിൽ ലഭ്യമാക്കുമോ;
(
ബി )
പ്രതീക്ഷിച്ച
രീതിയില്‍ പ്രവര്‍ത്തന
പുരോഗതി കെെവരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തൊക്കെയാണ്
തടസ്സങ്ങള്‍; വിശദാംശം
നല്‍കാമോ;
(
സി )
പ്രസ്തുത
തടസ്സങ്ങള്‍ നീക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; വിശദാംശം
നല്‍കാമോ;
(
ഡി )
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കാനായിരുന്നു
ലക്ഷ്യമിട്ടിരുന്നതെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും വിശദമാക്കാമോ?
3011.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍
ജലവിഭവവകുപ്പിന്റെ കീഴില്‍
നടന്നുവരുന്ന പ്രവൃത്തികള്‍
വിശദമാക്കുമോ;
(
ബി )
ഭരണാനുമതി
ലഭിച്ച എത്ര പ്രവൃത്തികളുടെ
ടെൻഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കുവാനുണ്ടെന്ന്
അറിയിക്കുമോ?
3012.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ സീതാർകുണ്ട് മിനി
ഡെെവേർഷൻ പദ്ധതി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ്
പൂർത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ബഡ്ജറ്റിൽ
ഇരുപത് ശതമാനം തുക
വകയിരുത്തിയ പ്രസ്തുത പദ്ധതി
നാളിതുവരെ ആരംഭിക്കാൻ
കഴിയാത്തതിന്റെ കാരണം
എന്താണെന്നും പദ്ധതി എന്ന്
ആരംഭിക്കാൻ കഴിയുമെന്നും
വിശദമാക്കുമോ?
3013.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
നിയോജകമണ്ഡലത്തിൽ 2023-24
സാമ്പത്തിക വർഷം ജലവിഭവ
വകുപ്പുമായി ബന്ധപ്പെട്ട
പ്രവൃത്തികൾക്ക് എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തുക മുഴുവൻ
ചെലവഴിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് പ്രസ്തുത
തുക ചെലവഴിച്ചതെന്നും ഇനി
ചെലവഴിക്കാൻ
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ഡി )
കഴിഞ്ഞ
അഞ്ചു വർഷം എം.എൽ.എ.മാര്‍
അടക്കമുള്ള ജനപ്രതിനിധികളിൽ
നിന്ന് ഏതെല്ലാം
പ്രവൃത്തികൾക്കാണ്
ഫണ്ടാവശ്യപ്പെട്ടുകൊണ്ട്
ജലവിഭവ വകുപ്പിന് അപേക്ഷ
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
അപേക്ഷകളിൽ പരിഗണിച്ചതും
പരിഗണിക്കാത്തതുമായവയുടെ
വിശദാംശം നൽകാമോ?
3014.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവന്‍
മിഷൻ പദ്ധതിയുടെ
പൈപ്പിടലിന്റെ ഭാഗമായി
പൊളിക്കുന്ന റോഡുകള്‍
പൂർവ്വസ്ഥിതിയിലാക്കാന്‍
പ്രസ്തുത പദ്ധതിയുടെ
കരാറുകാർക്ക് നിർദ്ദേശം
നല്‍കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ്
പൂർവ്വസ്ഥിതിയിലാക്കുന്നതിന്
പദ്ധതിയില്‍ തുക
വകയിരുത്തിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
3015.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പിന്റെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
നിയന്ത്രണത്തിലുളള ഏതെല്ലാം
റോഡുകളാണ് ജലജീവന്‍ മിഷന്റെ
വിവിധ പ്രവൃത്തികൾ പ്രകാരം
പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിനായി
കുഴിച്ചശേഷം പൂർവസ്ഥിതിയിൽ
ആക്കാനുള്ളത്; വിശദമാക്കാമോ;
(
ബി )
ഓരോ
റോഡിന്റെയും റെസ്റ്റോറേഷന്‍
പ്രവൃത്തികള്‍
നടത്തേണ്ടതിന്റെ ചുമതല
ആര്‍ക്കാണെന്നും
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(
സി )
മണ്ഡലത്തിലുള്‍പ്പെടുന്ന
ഗ്രാമപഞ്ചായത്തുകളുടെ
ചുമതലയുളള അസിസ്റ്റന്റ്
എഞ്ചിനീയര്‍, അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
എന്നിവരുടെ ഔദ്യോഗിക ഫോൺ
നമ്പരുകള്‍ നല്‍കാമോ?
3016.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അമൃത്
കുടിവെള്ള പദ്ധതി പ്രകാരം
മുക്കം നഗരസഭയ്ക്ക് എത്ര തുക
അനുവദിച്ചുവെന്നും പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ആദ്യ ഘട്ട
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ രണ്ടാം ഘട്ട
പ്രവൃത്തികൾക്കായി
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
എത്ര തുകയുടേതാണെന്നും
വ്യക്തമാക്കുമോ?
3017.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയുടെ കരാറുകാർക്ക്
നൽകാനുളള തുക അനുവദിച്ച്
എത്രയും വേഗം പദ്ധതി
പൂർത്തീകരിക്കാൻ നടപടി
സ്വീകരിക്കുമോ?
3018.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂർ
സിവറേജ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
വീടുകൾക്കും ഫ്ലാറ്റുകൾക്കും
കച്ചവട സ്ഥാപനങ്ങൾക്കും
കണക്ഷന്‍ നല്‍കിയിട്ടുണ്ട്;
പേര് തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഗുരുവായൂർ
നഗരത്തിലെ വാണിജ്യ
സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍,
റെസ്റ്റോറന്റുകള്‍
തുടങ്ങിയവയെ പൂർണ്ണമായും
സിവറേജ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്ക് വേണ്ടി പ്രത്യേക
സെക്ഷന്‍ ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ഡി )
പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനും
ഗുരുവായൂർ സഗരസഭയുമായി
ചേർന്ന് പ്രത്യേക
മോണിറ്ററിംഗ് സമിതി
രൂപീകരിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
3019.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരപ്രദേശത്തെ
ജലത്തിൽ ഇരുമ്പിന്റെ അംശം
കൂടുതലുള്ള മഞ്ഞനിറം കലർന്ന
ജലം കൂടുതലായതിനാൽ
കന്നുകാലികളെ കുളിപ്പിക്കൽ,
വസ്ത്രം അലക്കൽ തുടങ്ങിയ
ആവശ്യങ്ങള്‍ക്കായി കുടിവെള്ളം
ഉപയോഗിക്കുന്നതുമൂലം ഈ
പ്രദേശങ്ങളിൽ രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവപ്പെടുമെന്ന
സാഹചര്യമാണെങ്കിൽപോലും
കൃത്യമായ അളവിൽ കുടിവെള്ളം
ഉപയോഗിക്കേണ്ട
ആവശ്യകതയെക്കുറിച്ച്
ബോധവൽക്കരണ പ്രവർത്തനങ്ങൾ
നടത്തുമോ;
(
ബി )
കൈപ്പമംഗലം
നിയോജക മണ്ഡലത്തിൽ കുടിവെള്ള
പരിശോധനക്കായി ഏതെല്ലാം
ലാബുകൾ നിലവിൽ
പ്രവർത്തിക്കുന്നുണ്ട്;
അവയുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിൽ ഹൈസ്കൂൾ, ഹയർ
സെക്കണ്ടറി, കോളേജ് തലങ്ങളിൽ
ഇത്തരം ലാബുകൾ
സജ്ജീകരിക്കാനുള്ള
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
കുടിവെള്ള
ലഭ്യതയുടെ പ്രശ്നം
മുഖ്യധാരയിലെടുത്ത് ക്ലബ്ബ്
തലത്തിലും കുടുംബശ്രീ
തലത്തിലും ബോധവൽക്കരണ
പ്രവർത്തനങ്ങൾ നടത്താൻ
പദ്ധതിയുണ്ടോ;
(
ഇ )
മണ്ഡലത്തിലെ
തനത് വിദ്യാഭ്യാസ പദ്ധതിയായ
അക്ഷര കൈരളിയുടെ ഉപവിഭാഗമായ
സയൻഷ്യയുമായി ചേർന്നുകൊണ്ട്
കുടിവെള്ള ശുദ്ധത നിര്‍ണ്ണയ
പദ്ധതി ആവിഷ്കരിക്കാൻ
സാധിക്കുമോ; ഇതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കാമോ?
3020.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
റോഡില്‍ പെെപ്പ് ലെെൻ
സ്ഥാപിക്കുന്നതിനായി ജലവിഭവ
വകുപ്പ്
കെ.ആര്‍.എഫ്.ബി.-യ്ക്ക് അടച്ച
പണത്തില്‍ ബാക്കിയുള്ള തുക
മറ്റൊരു റോഡിന്റെ
പ്രവൃത്തിക്കായി മാറ്റി
നല്‍കുന്നതില്‍ എന്തെങ്കിലും
തടസ്സം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പി.എച്ച്.
ഡിവിഷന്‍ അടച്ച തുകയില്‍
ബാക്കിയുള്ള സംഖ്യ പ്രോജക്ട്
ഡിവിഷന് നല്‍കരുതെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(
സി )
കോഴിക്കോട്
ജില്ലയിലെ
കെെതപ്പോയില്‍-കോടഞ്ചേരി-
അഗസ്ത്യമുഴി റോഡിന്റെ
പ്രവൃത്തിക്കായി അടച്ചതിലെ
ബാലന്‍സ് തുക, ആര്‍.ഇ.സി. -
കൂടത്തായി റോഡില്‍ ജലജീവന്‍
മിഷന്റെ പെെപ്പ് ലെെന്‍
സ്ഥാപിക്കുന്നതിനായി അനുമതി
നല്‍കണമെന്ന കേരള വാട്ടര്‍
അതോറിറ്റി പ്രോജക്ട്
ഡിവിഷന്റെ അഭ്യര്‍ത്ഥന
പ്രകാരം പ്രസ്തുത തുക
ഉപയോഗപ്പെടുത്തുന്നതിന്
കത്ത് നല്‍കാന്‍ പി.എച്ച്.
ഡിവിഷന് നിര്‍ദ്ദേശം
നല്‍കാമോ?
3021.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവൻ
മിഷന്റെ നിർമ്മാണ
പ്രവർത്തനങ്ങളുടെ ഭാഗമായി
കായംകുളം മണ്ഡലത്തിൽ പല
റോഡുകളുടേയും വശങ്ങൾ
പൊളിച്ചത്
പൂര്‍വ്വസ്ഥിതിയിലേയ്ക്ക്
ആക്കിയിട്ടില്ല എന്ന വസ്തുത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ പൊളിച്ച റോഡുകൾ
എത്രയും വേഗം
പുനരുദ്ധരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
3022.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
നിയോജക മണ്ഡലത്തിൽ ജലജീവന്‍
പദ്ധതി നടപ്പിലാക്കാന്‍
വേണ്ടി പൊതുമരാമത്തിന്റെയും
ത്രിതല പഞ്ചായത്തുകളുടെയും
കീഴിൽ പൊളിച്ച റോഡുകളുടെ പേര്
വിവരം പഞ്ചായത്ത് തിരിച്ച്
നൽകുമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ എന്നത്തേക്ക്
പുനസ്ഥാപിക്കുമെന്ന് പറയാമോ?
3023.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
ജലജീവൻ മിഷൻ പദ്ധതിക്കായി
സംസ്ഥാന സർക്കാർ ഓരോ വർഷവും
അനുവദിച്ച തുക എത്രയാണ്;
വിശദാംശം നൽകുമോ;
(
ബി )
പ്രസ്തുത
വർഷങ്ങളിൽ ഇതേ പദ്ധതിക്കായി
കേന്ദ്രസർക്കാർ അനുവദിച്ച
തുകയും അവയുടെ വിനിയോഗവും
സംബന്ധിച്ച പൂർണ്ണവിവരം
ലഭ്യമാക്കാമോ?
3024.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
നിയോജക മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിലെ ജനങ്ങള്‍
കുടിവെള്ളക്ഷാമം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കുടിവെള്ളക്ഷാമം
പരിഹരിക്കുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ജനങ്ങളുടെ
ദുരിതം കണക്കിലെടുത്ത് പുതിയ
കുടിവെള്ള കണക്ഷനുകള്‍
നല്‍കാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
3025.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന ജലജീവൻ
മിഷൻ സംബന്ധിച്ച് ഓരോ
ജില്ലയിലെയും പുരോഗതിയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(
ബി )
ജലജീവൻ
മിഷൻ പദ്ധതി
പൂർത്തീകരിക്കുന്നത്
സംബന്ധിച്ച സർക്കാർ നയം
വിശദമാക്കുമോ?
3026.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള കണക്ഷൻ ലഭിക്കാത്ത
എത്ര കുടുംബങ്ങൾ ഉണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമോ;
(
ബി )
കുടിവെള്ള
കണക്ഷൻ ലഭിക്കാത്ത നിരവധി
കുടുംബങ്ങൾ ഉണ്ടെന്നിരിക്കെ
പൊതുടാപ്പുകളുടെ എണ്ണം
കുറച്ചു കൊണ്ടു വരാൻ നടപടി
എടുത്തിട്ടുണ്ടോ; കഴിഞ്ഞ
അഞ്ച് വർഷത്തിനിടെ
സംസ്ഥാനത്ത് എത്ര
പൊതുടാപ്പുകൾ നീക്കം
ചെയ്തിട്ടുണ്ടെന്ന കണക്കുകൾ
നൽകാമോ;
(
സി )
ഇപ്രകാരം
പൊതുടാപ്പുകളുടെ എണ്ണം
കുറച്ച് കൊണ്ടു വരാനുള്ള
തീരുമാനം
കൈക്കൊള്ളുന്നതിലേക്ക്
നയിച്ച സാഹചര്യം
വെളിപ്പെടുത്തുമോ?
3027.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മുൻസിപ്പാലിറ്റിയുടെ പരിധിയിൽ
കിഫ്ബി ഫണ്ട് ഉപയോഗിച്ച്
കുടിവെള്ളമെത്തിക്കുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
എത്ര
പാക്കേജുകൾ ആയിട്ടാണ് ഈ
പദ്ധതി വിഭാവനം
ചെയ്തിരിക്കുന്നതെന്നും ഓരോ
പാക്കേജിലുമുള്ള പ്രവർത്തന
പുരോഗതിയുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ നിന്നും പട്ടികജാതി
കോളനികളായ മൂച്ചികുണ്ട്,
എൻ.എച്ച്. കോളനി
എന്നിവിടങ്ങളിലേക്ക്
കുടിവെള്ളം എത്തിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങൾ
എന്തെല്ലാമാണെന്നും അവ
എങ്ങനെയാണ് പരിഹരിക്കാൻ
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
3028.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലപ്പഴക്കം
ചെന്ന ശുദ്ധജലവിതരണ പൈപ്പുകൾ
യഥാസമയം മാറ്റി
സ്ഥാപിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദീകരിക്കാമോ; ഇവ
മാറ്റുന്നതിന് നിലവിൽ
നേരിടുന്ന തടസ്സങ്ങൾ
എന്തൊക്ക വിശദമാക്കാമോ;
(
ബി )
ഇത്തരത്തിൽ
കാലപ്പഴക്കം ചെന്ന പൈപ്പുകൾ
ഇടയ്ക്കിടെ പൊട്ടുന്നത്
കാരണം അറ്റകുറ്റപ്പണികൾക്കായി
വൻതുക ചെലവഴിക്കേണ്ടതായി
വന്നിട്ടുണ്ടോ; കഴിഞ്ഞ അഞ്ച്
വർഷത്തിനിടെ ഇപ്രകാരം
ചെലവിട്ട തുകയുടെ വിവരങ്ങൾ
വർഷം തിരിച്ച് നൽകാമോ;
(
സി )
സംസ്ഥാനത്തെ
കാലപ്പഴക്കം ചെന്ന
ശുദ്ധജലവിതരണ
പൈപ്പുകളെക്കുറിച്ചും അവയുടെ
ഉപയോഗ
കാലാവധിയെക്കുറിച്ചുമുള്ള
വിവരങ്ങൾ വകുപ്പിൽ ലഭ്യമാണോ;
ഇല്ലെങ്കിൽ പ്രസ്തുത വിവരങ്ങൾ
ശേഖരിക്കുന്നതിൽ വകുപ്പ്
നേരിടുന്ന ബുദ്ധിമുട്ട്
എന്തെന്ന് അറിയിക്കുമോ?
3029.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിക്ക്
നിലവില്‍ എത്ര ലക്ഷം ഗാര്‍ഹിക
പെെപ്പ്
കണക്ഷനുകളാണുള്ളതെന്നും
അതില്‍ പ്രവര്‍ത്തിക്കാത്ത
മീറ്ററുകളുടെ എണ്ണം
എത്രയെന്നും ഇതുമൂലം
അതോറിറ്റിയുടെ നഷ്ടം
എത്രയെന്നും വ്യക്തമാക്കുമോ;
ഇതു പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
അണ്ടര്‍
വാട്ടര്‍ ലീക്ക്, ഗാര്‍ഹിക
കണക്ഷനുകളിലെ ചോര്‍ച്ച
എന്നിവ കാരണം
വിതരണത്തിനായുള്ള
വെള്ളത്തിന്റെ എത്ര ശതമാനം
പ്രതിദിനം
നഷ്ടപ്പെടുന്നുവെന്ന്
അറിയിക്കാമോ; ഇതുമൂലം എത്ര
തുകയുടെ നഷ്ടം പ്രതിവര്‍ഷം
സംഭവിക്കുന്നുണ്ടെന്നും ഇതു
പരിഹരിക്കരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നും
വ്യക്തമാക്കുമോ;
(
സി )
വാട്ടര്‍
അതോറിറ്റിക്ക് നിലവില്‍
കുടിശികയിനത്തില്‍
ലഭിക്കാനുള്ള തുകയുടെ
വിശദാംശം തരംതിരിച്ച്
വ്യക്തമാക്കുമോ;
(
ഡി )
വാട്ടര്‍
അതോറിറ്റി നിലവില്‍
നഷ്ടത്തിലാണോ അതോ
ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
3030.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജക മണ്ഡലത്തിൽ നിലവിലുളള
കുടിവെളള പദ്ധതികള്‍
ഏതെല്ലാമാണെന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
ഞാങ്കടവ്
കുടിവെളള പദ്ധതിയുടെ
ഭാഗമായുളള പെരിനാട് കുടിവെളള
പദ്ധതിയുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(
സി )
കുണ്ടറ
നിയോജകമണ്ഡല പരിധിയില്‍
നിലവില്‍ എവിടെയെല്ലാമാണ്
കുടിവെളള ടാങ്കുകളുടെ
നിര്‍മ്മാണം നടക്കുന്നതെന്ന്
വ്യക്തമാക്കുമോ; അവയുടെ
നിര്‍മ്മാണപുരോഗതി
വിശദമാക്കാമോ?
3031.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിലെ ജലജീവൻ
പദ്ധതിയുടെ നിർവ്വഹണ പുരോഗതി
വെളിപ്പെടുത്തുമോ; ഓരോ
പഞ്ചായത്തിലും എത്ര ശതമാനം
പ്രവൃത്തികൾ
പൂർത്തീകരിച്ചുവെന്നും
പദ്ധതിയുടെ പ്രയോജനം എത്ര
കുടുംബങ്ങള്‍ക്ക്
ലഭിക്കുമെന്നും അറിയിക്കുമോ;
പദ്ധതിക്കായി ചെലവഴിക്കുന്ന
തുക സംബന്ധിച്ച വിവരം
പഞ്ചായത്തടിസ്ഥാനത്തിൽ
വിശദമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
പദ്ധതിക്കായി പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിനും റോഡുകള്‍
പൂർവ്വസ്ഥിതിയിലാക്കുന്നതിനും
വിവിധ വകുപ്പുകള്‍ക്ക്
അടക്കേണ്ട തുക എത്രയെന്ന് ഓരോ
പ്രവൃത്തിയും റോഡുകളുടെ പേരും
സഹിതം വിശദമാക്കാമോ; ഇതില്‍
എത്ര തുക ഇതിനകം
നല്‍കിയെന്നും ഇനി ഏതെല്ലാം
റോഡുകൾ
പൂർവ്വസ്ഥിതിയിലാക്കുന്നതിനാണ്
തുക നല്‍കാനുള്ളതെന്നും
ഇപ്രകാരം നല്‍കാനുള്ള തുക
എത്രയെന്നും അറിയിക്കാമോ;
(
സി )
പദ്ധതിയുടെ
ഭാഗമായി വിവിധ പൊതുമരാമത്ത്
റോഡുകൾ കട്ട്
ചെയ്യുന്നതിനുള്ള അനുമതി
ലഭിക്കാത്തതു മൂലം പദ്ധതി
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് പരിഹരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദീകരിക്കാമോ?
3032.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തില്‍ കാടാമ്പുഴ
പോലീസ് സ്റ്റേഷന്‍ മുതല്‍
കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ്
വരെയുള്ള ഭാഗത്തെ ദേശീയ
പാതയില്‍ ജലജീവന്‍ പദ്ധതിയുടെ
ഭാഗമായി പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിനായി റോഡ്
കട്ടിംഗ് അനുമതിയ്ക്ക്
എന്‍.എച്ച്.എ.ഐ.യ്ക്ക്
ലൈസന്‍സ് ഫീ ഇനത്തില്‍
ഒടുക്കേണ്ട 4,80,24,900/-രൂപ
അനുവദിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍ വാട്ടര്‍
അതോറിറ്റിയില്‍
ലഭിച്ചിട്ടുണ്ടോ;
ആയതിന്‍മേല്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ദേശീയ
പാതയുടെ നിര്‍മ്മാണം
ത്വരിതഗതിയില്‍
നടക്കുന്നതിനാല്‍ പൈപ്പ്
ലൈനുകള്‍ സ്ഥാപിക്കുന്നതിനായി
അടിയന്തരമായി ലൈസന്‍സ് ഫീസ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
3033.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിശദാംശം
പഞ്ചായത്ത് അടിസ്ഥാനത്തിൽ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോൾ
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ?
3034.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം
രൂക്ഷമായിരിക്കുന്ന
സാഹചര്യത്തിൽ ജലജീവൻ പദ്ധതി
പ്രവർത്തനങ്ങൾ
ഊർജ്ജിതപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ?
3035.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ ജപ്പാന്‍
കുടിവെളള പൈപ്പുകള്‍ നിരന്തരം
പൊട്ടുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഏതെങ്കിലും
ഒരു പ്രദേശത്ത് പൈപ്പ്
പൊട്ടുമ്പോള്‍ മണ്ഡലത്തിന്റെ
ബഹുഭൂരിഭാഗം
പ്രദേശത്തേയ്ക്കുമുളള
കുടിവെളള വിതരണം
നിര്‍ത്തിവയ്ക്കുന്നത്
ജനങ്ങളെ വലിയതരത്തില്‍
ദുരിതത്തിലാക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(
സി )
2023
ജനുവരി മുതല്‍ 2024 മെയ് മാസം
വരെ അരൂര്‍ മണ്ഡലത്തിലെ
ജപ്പാന്‍ കുടിവെളളത്തിനായുള്ള
പ്രധാന പൈപ്പ് എത്ര തവണ
പൊട്ടിയെന്നും പൊട്ടിയതിന്റെ
കാരണം എന്താണെന്നും
വിശദമാക്കുമോ;
(
ഡി )
മണ്ഡലത്തിലെ
ഏതൊക്കെ പഞ്ചായത്തുകളിലാണ്
നിലവില്‍ കുടിവെളള ശേഖരണ
ടാങ്ക് ഇല്ലാത്തതെന്നും
പ്രസ്തുത സ്ഥലങ്ങളിൽ അവ
സ്ഥാപിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
ഇ )
തുറവൂര്‍
പഞ്ചായത്തില്‍ കുടിവെളള
ടാങ്ക് സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
3036.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നഗരത്തിലെ കുടിവെള്ള
പ്രശ്നത്തിന് പരിഹാരമായി
നടപ്പിലാക്കി വരുന്ന ഞാങ്കടവ്
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വ്യക്തമാക്കാമോ;
പദ്ധതി എപ്പോഴത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
3037.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ ജലജീവൻ
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച വിശദവിവരം
പഞ്ചായത്ത് തിരിച്ച് കണക്ക്
സഹിതം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ജലജീവൻ
പദ്ധതിക്കായി കണ്ടെത്തിയ
കുടിവെള്ള സ്രോതസ്സ്
സംബന്ധിച്ച വിശദാംശം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി ജല സ്രോത്രസ്സ്
കണ്ടെത്താൻ കഴിയാത്ത
പ്രദേശങ്ങളുടെ വിശദാംശം
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തിൽ പദ്ധതിക്കായി എത്ര
തുക ചെലവഴിച്ചു എന്ന്
പഞ്ചായത്ത് തിരിച്ച് കണക്കുകൾ
ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതിയിലെ കരാറുകാർക്ക് തുക
നൽകാനുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
3038.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നിലമ്പൂർ ജില്ലാ
ആശുപത്രിയിലേക്കുള്ള ജലവിതരണം
ഇപ്പോൾ എങ്ങനെയാണ്
നടത്തുന്നതെന്നും ദിവസവും
എത്ര സമയമാണ് പമ്പിംഗ്
നടത്തുകയെന്നും അറിയിക്കാമോ;
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ
പ്രതിദിനം എത്ര ലിറ്റർ
വെള്ളത്തിന്റെ ഉപഭോഗം
ഉണ്ടെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ആശുപത്രിയിലേക്ക് മാത്രമായി
വിതരണ ലൈൻ സ്ഥാപിച്ചാണോ
ജലവിതരണം നടത്തുന്നതെന്നും
എവിടെയൊക്കെ നിന്നാണ് ജില്ലാ
ആശുപത്രിയിലേക്ക് പമ്പിംഗ്
നടത്തുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
നിലമ്പൂർ
ജില്ലാ ആശുപത്രിയിലേക്കുള്ള
ജലവിതരണം 2023 ജനുവരി മുതൽ
എത്ര ദിവസം, എത്ര തവണ
മുടങ്ങിയെന്ന് തീയതിയും
അതിനുള്ള കാരണവും സഹിതം
അറിയിക്കാമോ;
(
ഡി )
ആശുപത്രികൾ
പോലെ ജലവിതരണം തടസ്സപ്പെടാൻ
പാടില്ലാത്ത സ്ഥലങ്ങളിലേക്ക്
സമാന്തരമായി പുതിയ പമ്പിംഗ്
ലൈനുകൾ സ്ഥാപിക്കുന്നതിന്
സാധിക്കുമോ;
(
ഇ )
ജലസ്രോതസും
പമ്പിംഗിനുള്ള സാഹചര്യവും
നിലമ്പൂർ ജില്ലാ
ആശുപത്രിയ്ക്ക്
സമീപമുണ്ടോയെന്ന്
അറിയിക്കാമോ; ഇതിനുവേണ്ട
പ്രപ്പോസൽ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
3039.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
നഗരത്തിലെ കുടിവെള്ള വിതരണ
സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
എടുക്കുവാൻ ഉദ്ദേശിക്കുന്ന
എ.ഡി.ബി.വായ്പയുടെ വ്യവസ്ഥകൾ
വ്യക്തമാക്കുമോ;
(
ബി )
എ.ഡി.ബി.
വായ്പ ഉപയോഗിച്ചുള്ള പ്രസ്തുത
കുടിവെള്ള വിതരണ പദ്ധതിയുടെ
നടപടിക്രമങ്ങളും ടെൻഡർ
നടപടികളും വിശദമാക്കാമോ?
3040.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ കുടിവെള്ള വിതരണ
പദ്ധതിക്കായി മുൻ
സര്‍ക്കാരിന്റെ കാലയളവിൽ
ഇരുപത് ശതമാനം ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി നല്‍കുന്നതിനുള്ള
നടപടി ത്വരിതപ്പെടുത്താമോ?
3041.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ ജലജീവന്‍
പദ്ധതിയുടെ പ്രവർത്തന പുരോഗതി
പഞ്ചായത്ത് തിരിച്ച്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ ജലജീവന്‍
പദ്ധതിയുടെ പൈപ്പുകള്‍
സ്ഥാപിക്കുന്നതിന് വേണ്ടി
കുഴിയെടുത്ത ഗ്രാമീണ റോഡുകളും
പി.ഡബ്യൂ.ഡി. റോഡുകളും
യഥാസമയം പൂര്‍വ്വസ്ഥിതിയില്‍
ആക്കാത്തതുകൊണ്ട്
വര്‍ഷകാലത്ത് റോഡുകളില്‍
ഉണ്ടാകുന്ന അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത റോഡുകള്‍
പൂര്‍വ്വസ്ഥിതിയില്‍
ആക്കുന്നതിന് എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
3042.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവൻ
മിഷന്റെ ഭാഗമായി പുതുപ്പള്ളി
മണ്ഡലത്തിലെ പാമ്പാടി
പഞ്ചായത്തിൽ പൈപ്പ് ലൈനുകൾ
സ്ഥാപിക്കുന്നതിനായി പൊളിച്ച
പൊതുമരാമത്ത് റോഡുകൾ
പൂർവ്വസ്ഥിതിയിലാക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ; ഇതിൽ വാട്ടർ
അതോറിറ്റിയുടെ ഫണ്ടുപയോഗിച്ച്
പൂർവ്വസ്ഥിതിയിലാക്കാനുള്ള
റോഡുകൾ ഏതൊക്കെയാണെന്നും
ഇതിനായുള്ള തുക
ലഭ്യമാണോയെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകൾ പൊതുമരാമത്ത്
വിഭാഗത്തിൽ നിന്നും കൈമാറി
ലഭിച്ചതിനുശേഷം നാളിതുവരെ
വാട്ടർ അതോറിറ്റി ചെയ്ത
പ്രവൃത്തികൾ, തീയതി സഹിതം
വ്യക്തമാക്കുമോ;
(
സി )
ഇതിൽ
ഏതൊക്കെ റോഡുകളിൽ പൈപ്പ്
ലൈനുകൾ സ്ഥാപിക്കാനുണ്ടെന്നും
ആയതിന് കാലതാമസം
നേരിടുന്നതിന്റെ കാരണം
എന്താണെന്നും വിശദമാക്കുമോ?
3043.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാട്ടർ
അതോറിറ്റിയുടെ കീഴില്‍
ആലത്തൂർ മണ്ഡലത്തില്‍
നടപ്പിലാക്കുന്ന വിവിധ
കുടിവെള്ള പദ്ധതികളുടെ
പുരോഗതി സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ആലത്തൂർ
മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതി
മുഖേന ഓരോ പഞ്ചായത്തിലും
അനുവദിച്ച തുക എത്രയാണെന്നും
എത്ര കണക്ഷന്‍ നല്‍കാനാണ്
ഉദ്ദേശിച്ചിരുന്നതെന്നും എത്ര
കണക്ഷന്‍ ഇതിനോടകം
നല്‍കിയെന്നും ഇതില്‍ ജലം
ലഭിച്ച കണക്ഷനുകള്‍
എത്രയെന്നുമുള്ള വിശദാംശം
ലഭ്യമാക്കാമോ?
3044.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ വാട്ടര്‍
അതോറിറ്റിയില്‍
ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്
വിഭാഗത്തിൽ അനുവദനീയമായ എത്ര
തസ്തികകളാണ് ഉള്ളതെന്നും
പ്രസ്തുത ജില്ലയില്‍ ഈ
തസ്തികയില്‍ നിലവില്‍ എത്ര
ഒഴിവുകളാണ് ഉള്ളതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍ ദിവസവേതന
അടിസ്ഥാനത്തിലോ കരാര്‍
അടിസ്ഥാനത്തിലോ വര്‍ക്കിംഗ്
അറേഞ്ച്മെന്റിലോ ആരെങ്കിലും
ജോലി ചെയ്യുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
3045.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
നിയോജക മണ്ഡലത്തിലെ
കഴനി-പഴമ്പാലക്കോട് റോഡില്‍
ജലജീവന്‍ പദ്ധതിയുടെ
ഭാഗമായുള്ള പൈപ്പിടല്‍
പ്രവൃത്തി എന്ന്
ആരംഭിച്ചുവെന്നും എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
3046.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ മണിയൂര്‍
ഗ്രാമപഞ്ചായത്തിലെ
ചെരണ്ടത്തൂര്‍ ചിറയിലെ വെള്ളം
പമ്പ് ചെയ്യുന്നതിനായി
സ്ഥാപിച്ചിട്ടുള്ള
മോട്ടോറുകള്‍
പ്രവര്‍ത്തനക്ഷമമാണോ;
മോട്ടോറുകള്‍ക്ക് ഇടയ്ക്കിടെ
ഉണ്ടാകുന്ന തകരാറുകള്‍
യഥാസമയം പരിഹരിക്കുന്നുണ്ടോ;
(
ബി )
മോട്ടോറുകള്‍
പ്രവര്‍ത്തനക്ഷമമായി
നിലനിര്‍ത്തുന്നതിന്
സ്വീകരിക്കുന്ന നടപടികൾ
വിശദമാക്കാമോ;
(
സി )
മോട്ടോറുകള്‍
സ്ഥാപിച്ചിട്ടുള്ള
ശോചനീയാവസ്ഥയിലുള്ള കെട്ടിടം
പുനരുദ്ധരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|