|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2879.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിന്റെ കീഴിലുള്ള വനം
വിജിലന്‍സ് വിംഗിന്റെ
പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍,
ഘടന എന്നിവ വ്യക്തമാക്കാമോ;
(
ബി )
വ്യാജ
രേഖ ചമച്ച് വനം വകുപ്പിന്റെ
എസ്റ്റേറ്റുകള്‍ വില്‍പ്പന
നടത്തുന്നതും മരം
മുറിക്കുന്നതും തടയാന്‍ നടപടി
സ്വീകരിക്കുന്നതിന് വനം
വിജിലന്‍സ് വിംഗ്
തയ്യാറാകുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവിലുള്ള
ഘടനയില്‍ മാറ്റം വരുത്തി വനം
വിജിലന്‍സ് വിംഗ്
ശക്തിപ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2880.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ -
ബ്ലാവന - കടവില്‍ പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പൊതുമരാമത്ത്
വകുപ്പിന്റെ അപേക്ഷയിന്മേല്‍
വനം വകുപ്പ് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ;
(
ബി )
നിരവധി
ആദിവാസി കുടികളിലേക്ക്
യാത്രയ്ക്കായി ഉപയോഗിക്കുന്ന
ഏക മാര്‍ഗ്ഗം എന്ന നിലയില്‍
ബ്ലാവന കടവില്‍ പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് വനം വകുപ്പിന്റെ
അനുമതി വേഗത്തില്‍
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2881.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിസ്ഥിതി
സൗഹൃദ ടൂറിസത്തിന് സംസ്ഥാന
വനം വകുപ്പ് എന്തെല്ലാം
സേവനങ്ങള്‍
നല്‍കിവരുന്നുണ്ട്;
(
ബി )
ഇക്കോ
ടൂറിസം വഴി സംസ്ഥാനത്ത്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കപ്പെട്ടതിന്റെ
വിശദാംശം അറിയിക്കാമോ;
(
സി )
2016
ജൂണ്‍ മാസത്തിന് ശേഷം
സംസ്ഥാനത്തെ ഇക്കോ ടൂറിസം
കേന്ദ്രങ്ങളിലെ അടിസ്ഥാന
സൗകര്യ വികസനത്തിന്റെയും
സന്ദര്‍ശകരുടെയും പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
2882.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ 01.01.1977-ന്
മുന്‍പായി കുടിയേറിയ
വനഭൂമിയില്‍ നാളിതുവരെ പട്ടയം
ലഭിക്കാത്ത കൈവശക്കാരുടെ
പേരിലുളള സ്ഥലങ്ങളിലെ റബ്ബര്‍
മരങ്ങള്‍ വനംവകുപ്പ്
ഉദ്യോഗസ്ഥര്‍ മുറിച്ച്
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത് ഏത്
ഉദ്യോഗസ്ഥന്റെ ഉത്തരവ്
പ്രകാരമാണെന്ന്
വ്യക്തമാക്കാമോ; ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിനായി പത്രത്തില്‍
പരസ്യം നല്‍കല്‍, ടെന്‍ഡര്‍
നടപടികള്‍ മുതലായ നടപടി
ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2883.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
വന ഡിവിഷനിലെ പരുത്തിപ്പള്ളി
റെയിഞ്ചിൽ നിന്നും
ഒ.ആർ.കേസുകളിൽ ഉൾപ്പെട്ട
തൊണ്ടി മുതലുകൾ മോഷണം പോയത്
അന്വേഷിക്കാൻ കൺസർവേറ്ററുടെ
നേതൃത്വത്തിൽ രൂപീകരിച്ച
സംഘത്തിന്റെ കണ്ടെത്തൽ
പ്രകാരം ഏതൊക്ക
ഒ.ആർ.കേസിലുള്‍പ്പെട്ട തൊണ്ടി
മുതലുകളാണ് മോഷണം
പോയിട്ടുള്ളതായി കണ്ടെത്തിയത്
എന്ന് വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
അന്വേഷണ റിപ്പോർട്ട് സർക്കാർ
അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ
ടി റിപ്പോർട്ട് പ്രകാരം എത്ര
ഉദ്യോഗസ്ഥര്‍
കുറ്റക്കാരാണെന്ന് കണ്ടെത്തി;
അവർക്കെതിരെ നാളിതുവരെ
സ്വീകരിച്ച വകുപ്പുതല
നടപടികള്‍ വിശദീകരിക്കാമോ;
(
സി )
തൊണ്ടി
മുതൽ പരുത്തിപ്പള്ളി റെയിഞ്ച്
സ്റ്റോക്കിൽ എടുക്കാത്തതുമായി
ബന്ധപ്പെട്ട് 14 വർഷം മുൻപ്
അന്നത്തെ ഡി.എഫ്.ഒ.
ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കാൻ മേൽ ഓഫീസിലേക്ക്
സമർപ്പിച്ച കത്ത് ഇ1 -3141/10
തിയതി 17/09/2010 പ്രകാരം
നാളിതുവരെ വനം വകുപ്പ്
സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ;
(
ഡി )
പരുത്തിപ്പള്ളി
റെയിഞ്ചിലെ ഒ.ആർ. 11/2005
കേസിൽ ഉൾപ്പെട്ട തൊണ്ടി മുതൽ
എവിടെ സൂക്ഷിക്കുന്നതായാണ്
അന്വേഷണ സംഘം
കണ്ടെത്തിയിട്ടുള്ളത്;
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
2884.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
വന ഡിവിഷനിലെ പരുത്തിപ്പള്ളി
റെയ്ഞ്ചിൽ നിന്നും ഒ.ആർ.
09/2016 , ഒ.ആർ. 14/2004
എന്നീ നമ്പര്‍ കേസുകളില്‍
ഉൾപ്പെട്ട തൊണ്ടി മുതൽ മോഷണം
പോയതുമായി ബന്ധപ്പെട്ട് രണ്ടു
റെയ്ഞ്ചു ഫോറസ്റ്റ് ഓഫീസർമാരെ
സർവീസിൽ നിന്നും സസ്പെൻഡ്
ചെയ്തെങ്കിലും 2 വർഷം
കഴിഞ്ഞിട്ടും കുറ്റപത്രം
പോലും നൽകിയിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട ഫയൽ
നിലവിൽ ആരുടെ കസ്റ്റഡിയിൽ
ആണ്; ഏത് ഉദ്യോഗസ്ഥന്റെ
ശിപാർശയിന്മേലാണ് റെയ്ഞ്ച്
ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ
അച്ചടക്ക നടപടി
ആരംഭിച്ചതെന്ന്
വെളിപ്പെടുത്താമോ;
(
സി )
പരുത്തിപ്പള്ളി
റെയ്ഞ്ചിൽ നിന്നും മോഷണം
പോയതിൽ ഏതൊക്കെ ഒ.ആർ. കേസിൽ
ഉൾപ്പെട്ട തൊണ്ടി മുതൽ മോഷണം
പോയതിനാണ് കാട്ടാക്കട പോലീസ്
കേസ് രജിസ്റ്റർ ചെയ്തത്
എന്നറിയിക്കാമോ; കേസ് നമ്പറും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(
ഡി )
ഏതെല്ലാം
ഒ.ആർ. കേസിൽ ഉൾപ്പെട്ട തൊണ്ടി
മുതൽ മോഷണം പോയതിനാണ് പോലീസിൽ
പരാതി നൽകിയിട്ടും കേസ്
രജിസ്റ്റർ
ചെയ്തിട്ടില്ലാത്തതെന്ന്
അറിയിക്കുമോ;
(
ഇ )
പരാതി
നൽകുന്നതിൽ വീഴ്ച വരുത്തിയ
വനം വകുപ്പ്
ഉദ്യോഗസ്ഥർക്കെതിരെ
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ?
2885.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത്
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
വനം വകുപ്പ് മനുഷ്യ-വന്യജീവി
സംഘര്‍ഷം കുറയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിവരുന്നുവെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ രണ്ടാംഘട്ടം
പൂര്‍ത്തീകരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ?
2886.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തിലെ ചാവക്കാട് നഗരസഭ,
പുന്നയൂർ, പുന്നയൂർക്കുളം
ഗ്രാമപഞ്ചായത്തുകൾ എന്നിയുടെ
തീരപ്രദേശങ്ങളില്‍ എത്ര
കാറ്റാടി മരങ്ങളുണ്ടെന്നും
ആയതില്‍ വീടുകള്‍ക്കും
വൈദ്യുതിലൈനിനും ഭീഷണിയായി
എത്ര കാറ്റാടി മരങ്ങള്‍
നിലനില്‍ക്കുന്നുവെന്നും
വിശദമാക്കാമോ;
(
ബി )
അപകട
ഭീഷണി ഉയർത്തുന്ന കാറ്റാടി
മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിന് വനം വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
2887.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക് മരം
മുറിക്കുന്നതിന് അനുമതി
നല്‍കേണ്ട കമ്മിറ്റികള്‍
യോഗം ചേരുന്നതിനും
തീരുമാനമെടുക്കുന്നതിനും
കാലതാമസം നേരിടുന്നതു മൂലം
വികസന പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2888.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കര
മണ്ഡലത്തിൽ പ്രവർത്തിക്കുന്ന
വന സംരക്ഷണ സമിതികളുടെ പേര്
വിവരങ്ങൾ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തത
സമിതികളുടെ പ്രവർത്തനങ്ങൾ
വനങ്ങളുടെ അഭിവൃദ്ധിക്കും
വനവിഭവങ്ങളുടെ ഫലപ്രദമായ
വിനിയോഗത്തിനും വന
സംരക്ഷണത്തിനും എത്രമാത്രം
സഹായകരമായിരുന്നുവെന്ന്
വിശദമാക്കുമോ?
2889.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മരം
മുറിച്ച് മാറ്റുന്നതിന്
പരിഹാരമായി 2016 മുതല്‍
വച്ചുപിടിപ്പിച്ച പരിഹാര
വനത്തിന്റെ വിശദവിവരം
ലഭ്യമാക്കാമോ; വനഭൂമി
വിട്ടുനല്‍കിയതിന് പരിഹാരമായി
വച്ചുപിടിപ്പിച്ച മരങ്ങളുടെ
കണക്കും വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
മരങ്ങളാണ് പരിഹാരവനത്തിന്റെ
ഭാഗമായി
നട്ടുപിടിപ്പിച്ചിട്ടുള്ളത്;
ഇവയുടെ പരിപാലനം
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് വനം വകുപ്പ്
സ്വീകരിച്ച് വരുന്നത്
എന്നറിയിക്കാമോ?
2890.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ ഏതൊക്കെ
പഞ്ചായത്തുകളാണ് ബഫര്‍ സോണ്‍
പരിധിയില്‍ വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ബഫര്‍
സോണുമായി ബന്ധപ്പെട്ട്
വടക്കാഞ്ചേരി നിയോജക
മണ്ഡലത്തില്‍ നിന്ന് എത്ര
പരാതികളാണ് ലഭിച്ചിട്ടുളളത്;
പ്രസ്തുത പരാതികള്‍ക്ക്
പരിഹാരം കാണുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
2891.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന കണ്ടല്‍
മ്യൂസിയങ്ങളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
കൊയിലാണ്ടി
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന കണ്ടല്‍
മ്യൂസിയത്തിന്റെ
പ്രവർത്തനത്തിനായി നാളിതുവരെ
സർക്കാർ ചെലവഴിച്ച ഫണ്ടിന്റെ
വിശദാംശം ലഭ്യമാക്കാമോ?
2892.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വംശനാശ
ഭീഷണി നേരിടുന്ന കണ്ടൽ കാടുകൾ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ വിശദാംശം
നൽകുമോ?
2893.
ശ്രീ.
നജീബ് കാന്തപുരം
ഡോ.
എം. കെ. മുനീർ
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കടലുകളോടും കായലുകളോടും
ചേർന്നുകിടക്കുന്ന
കണ്ടല്‍ക്കാടുകളുടെ വിസ്തൃതി
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പരിസ്ഥിതി
സംരക്ഷണത്തിൽ ഏറെ
പങ്കുവഹിക്കുന്ന
കണ്ടൽക്കാടുകൾ വംശനാശ ഭീഷണി
നേരിടുന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
ഇവയുടെ സംരക്ഷണം ഉറപ്പാക്കാൻ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
2894.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അട്ടപ്പാടിയിൽ
ആദിവാസികൾക്കായി ആകെ എത്ര
ഏക്കർ വനഭൂമിയാണ്
നൽകിയിട്ടുള്ളതെന്നറിയിക്കാമോ;
(
ബി )
ഇപ്രകാരം
അനുവദിച്ച ഭൂമിയുടെ
അതിർത്തികൾ എവിടെയൊക്കെയാണ്
നിശ്ചയിച്ചിരുന്നതെന്നറിയിക്കാമോ;
(
സി )
വനാവകാശ
നിയമപ്രകാരം ഈ ഭൂമിയുടെ
അധികാരം ആർക്കൊക്കെയാണെന്നും
ഈ ഭൂമി കൈമാറുന്നത്
സംബന്ധിച്ച് നിലവിലുള്ള
വ്യവസ്ഥകൾ എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(
ഡി )
ഈ
സർക്കാർ അധികാരമേറ്റതിനുശേഷം
അട്ടപ്പാടി ട്രൈബൽ താലൂക്കിലെ
വിവിധ വില്ലേജുകളിലായി
ഭൂമിക്കായുള്ള നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റിനുള്ള ആകെ
എത്ര അപേക്ഷകളാണ് വനംവകുപ്പിൽ
ലഭിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(
ഇ )
ഇതിൽ
ആകെ എത്ര പേരുടെ ഭൂമിക്കാണ്
വനംവകുപ്പ് നോ ഒബ്ജക്ഷൻ
സർട്ടിഫിക്കറ്റ്
നൽകിയിട്ടുള്ളത്;
(
എഫ് )
നോ
ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
അനുവദിച്ച ഭൂമിയുടെ സർവ്വേ
നമ്പർ, അപേക്ഷകന്റെ പേര്,
അപേക്ഷ നൽകിയ തീയതി എന്നീ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2895.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനാതിർത്തിയോട്
ചേർന്ന് കിടക്കുന്നതും
വന്യജീവി ശല്യം ഉള്ളതുമായ
ഭൂമി ഏറ്റെടുത്ത് വനത്തിനോട്
ചേർക്കുന്ന കിഫ്ബി പദ്ധതി
മുഖേന സംസ്ഥാനത്ത് എത്ര
ഹെക്ടർ ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
ഇതിനായി
ചെലവഴിച്ച തുക എത്രയാണ്;
വിശദാംശം നൽകുമോ?
2896.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
1927-ലെ
കേന്ദ്ര വന നിയമ പ്രകാരം
പുനലൂർ നിയോജകമണ്ഡലത്തിലെ
തെന്മല വില്ലേജിലെ 1/6, 1/7
എന്നീ സർവേ
നമ്പരുകളില്‍പ്പെട്ട 24.16
ഏക്കർ ഭൂമി വനഭൂമിയായി
നോട്ടിഫൈ
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ; പ്രസ്തുത
നോട്ടിഫിക്കേഷന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
1068-ലെ
ഫോറസ്റ്റ് റെഗുലേഷൻ ആക്ട്
പ്രകാരം 1901 ലെ രാജഭരണ
കാലത്ത് തയ്യാറാക്കിയ
നോട്ടിഫിക്കേഷൻ പ്രകാരമുള്ള
പ്രസ്തുത ഭൂമി സർവേ
നടത്തിയിട്ടുള്ള
ഭൂമിയാണോയെന്ന് വിശദമാക്കാമോ;
(
സി )
1901-ലെ
നോട്ടിഫിക്കേഷൻ പ്രകാരം
കഡാസ്ട്രല്‍ സർവേ നടത്തിയ
ഭൂമി റിസർവ് ഫോറസ്റ്റായി
കണക്കാക്കാൻ കഴിയുമോയെന്ന്
വിശദമാക്കാമോ?
2897.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വന വിസ്തൃതി ഇപ്പോള്‍ എത്ര
ശതമാനമാണെന്നം 2016 നു ശേഷം
വന വിസ്തൃതിയില്‍ ഉണ്ടായ
കുറവ് എത്ര ശതമാനമാണെന്നും
വെളിപ്പെടുത്തുമോ;
(
ബി )
വ്യാപകമായ
രീതിയില്‍ വനം കെെയ്യേറ്റം
കണ്ടെത്തിയിട്ടുള്ളത്
എവിടെയെല്ലാമാണ്; സംസ്ഥാനത്ത്
പ്രൊപ്പോസ്ഡ് റിസര്‍വ്
ഫോറസ്റ്റ് (പി. ആര്‍.എഫ്) ആയി
പ്രഖ്യാപിച്ച സ്ഥലങ്ങള്‍
എവിടെയെല്ലാമാണ്; വിശദാംശം
നല്‍കുമോ;
(
സി )
വനഭൂമിയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
2898.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോന്നിയിൽ
വനഭൂമി കെെയ്യേറി കൊടിമരം
സ്ഥാപിച്ച സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സംഭവത്തിൽ വകുപ്പ് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
അടവി
കുട്ടവഞ്ചി സവാരി
കേന്ദ്രത്തില്‍ വനഭൂമി
കെെയ്യേറി കൊടിമരം
സ്ഥാപിച്ചത് തടഞ്ഞ വനം
വകുപ്പ് ഉദ്യോഗസ്ഥരെ
രാഷ്ട്രീയ നേതാക്കള്‍
ഭീഷണിപ്പെടുത്തിയ സംഭവത്തിൽ
പോലീസിൽ പരാതി
നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ?
2899.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിലെ കടലേറ്റവും
കടൽക്ഷോഭവും മൂലമുണ്ടാകുന്ന
നാശനഷ്ടങ്ങൾ ഒരു പരിധിവരെ
കുറയ്ക്കുന്നതിന്
കടൽത്തീരങ്ങളിൽ
പലവിധത്തിലുള്ള വൃക്ഷത്തൈകൾ
നട്ടുപിടിപ്പിക്കുന്ന
പദ്ധതിയുടെ നിർവഹണം
ധ്രുതഗതിയിൽ നടത്തുന്നതിന്
ശ്രമം ഉണ്ടാകുമോ;
വിശദമാക്കുമോ;
(
ബി )
കൈപ്പമംഗലം
മണ്ഡലത്തിലെ അഴീക്കോട്
മുനക്കൽ ഡോൾഫിൻ ബീച്ചിൽ മിയോ
വാക്കി വനവൽക്കരണ
പ്രവർത്തനവും സംരക്ഷണവും
നടപ്പാക്കിയിട്ടുള്ളതുപോലെ
ഏറെ പാരിസ്ഥിതിക
പ്രാധാന്യമുള്ള ഇത്തരം
പ്രവർത്തനം കൈപ്പമംഗലത്തിന്റെ
മറ്റു തീരപ്രദേശങ്ങളിൽ കൂടി
വ്യാപിപ്പിക്കാനുള്ള
പദ്ധതിയുണ്ടോ വിശദമാക്കുമോ ?
2900.
ചോദ്യം ഒഴിവാക്കിയിരിക്കുന്നു
2901.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നഗരങ്ങളില്‍
ചെറുവനങ്ങള്‍ സൃഷ്ടിക്കുന്ന
പദ്ധതി പ്രകാരം കോട്ടയം
ജില്ലയില്‍ എവിടെയെല്ലാമാണ്
നഗരവനങ്ങള്‍
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഏതെല്ലാം
വൃഷതൈകളാണ്
നട്ടുപിടിക്കുന്നതെന്നും
അവയുടെ പരിപാലന ചുമതല
ആര്‍ക്കാണെന്നും വിശദവിവരം
നല്‍കുമോ?
2902.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
വന ഡിവിഷന്റെ അംഗീകൃത
വർക്കിംഗ് പ്ലാൻ പ്രകാരം
2023-24 സാമ്പത്തിക വർഷത്തിൽ
ഇക്കോ റെസ്റ്റോറേഷൻ
പദ്ധതിയിലൂടെ തൈ നടീൽ
നടത്തേണ്ടത് എത്ര ഹെക്ടർ
വനഭൂമിയിൽ ആയിരുന്നുവെന്നും
അതിൽ എത്ര ഹെക്ടർ വനഭൂമിയിൽ
പ്രസ്തുത വർഷം തൈനടീൽ
നടത്തിയെന്നും
വ്യക്തമാക്കുമോ;
(
ബി )
2023-24
ൽ തിരുവനന്തപുരം ഡിവിഷനിൽ
മരങ്ങൾ മുറിച്ചുമാറ്റിയിട്ടും
ഇക്കോ റെസ്റ്റോറേഷൻ
പദ്ധതിയിലൂടെ തൈനടീൽ
നടത്താതിരുന്നത് എത്ര ഹെക്ടർ
വനഭൂമിയിൽ ആണെന്ന്
വെളിപ്പെടുത്തുമോ;
(
സി )
യഥാസമയം
ഇക്കോ റെസ്റ്റോറേഷൻ പ്രവൃത്തി
ചെയ്യാത്തതിന്റെ ഫലമായി,
തൈനടീൽ പ്രവൃത്തിക്ക് അധികം
ചെലവാകുന്ന തുക, പാരിസ്ഥിതിക
നഷ്ടം അടക്കം എന്തെല്ലാം
നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
ഇനത്തിലുള്ള നഷ്ടം വനം
വകുപ്പ് പരിശോധിച്ച്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
ഇ )
കൊല്ലം
ചീഫ് കൺസർവേറ്ററുടെ പ്രസ്തുത
വിഷയത്തിന്മേലുള്ള 24.07.2023
ലെ ശിപാർശപ്രകാരം
ഉത്തരവാദികളായ ഏതെല്ലാം
ഉദ്യോഗസ്ഥർക്കെതിരെ
എന്തെല്ലാം തുടർനടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
2903.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
വാമനപുരം മണ്ഡലത്തില്‍ വനം
വകുപ്പ് മുഖേന
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍,
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍, എന്നിവ
എതെല്ലാമാണെന്നും ഓരോന്നിനും
ചെലവാക്കിയ തുക എത്രയാണെന്നും
വിശദമാക്കാമോ;
(
ബി )
വനം
വകുപ്പ് മുഖേന പുതിയതായി
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
2904.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ് ജില്ലയിൽ
വനം വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾക്കായി ചെലവഴിക്കുന്ന
തുക സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കുമോ?
2905.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍
വനപ്രദേശങ്ങളില്‍ക്കൂടി
കടന്നുപോകുന്ന എത്ര
റോഡുകളുണ്ടെന്ന് പേരും നീളവും
വീതിയും സഹിതം മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ വനം
വകുപ്പിന്റേതാണോ
പഞ്ചായത്തിന്റേതാണോ എന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
എപ്പോഴെങ്കിലും
പ്രസ്തുത റോഡുകളില്‍
പുനരുദ്ധാരണ
പ്രവർത്തനങ്ങള്‍/അറ്റകുറ്റപ്പണികള്‍
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കില്‍
റോഡുകളുടെ പേരും, വർഷവും,
ചെലവഴിച്ച തുകയും, ആരാണ് തുക
വകയിരുത്തിയതെന്നും മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
പാലക്കാട്
ജില്ലയില്‍ വനപ്രദേശങ്ങളിലൂടെ
കടന്നുപോകുന്ന റോഡുകളില്‍
പുനരുദ്ധാരണ
പ്രവർത്തനങ്ങളൊന്നും
നടത്താത്തവയുണ്ടോ എന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ; പ്രസ്തുത
റോഡുകള്‍ വനം വകുപ്പിന്റേതാണോ
പഞ്ചായത്തിന്റെതാണോ എന്ന്
വ്യക്തമാക്കാമോ?
2906.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
;പെരിന്തൽമണ്ണ
മണ്ഡലത്തിലെ കൊടികുത്തിമല
ഇക്കോ ടൂറിസം കേന്ദ്രത്തിൽ
സഞ്ചാരികളെ ആകർഷിക്കുന്നതിന്
പ്രത്യേക മൺസൂൺ വിനോദ സഞ്ചാര
പദ്ധതി നടപ്പാക്കാൻ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ
;
(
ബി )
സഞ്ചാരികളെ
ആകർഷിക്കുന്നതിന് മഴയാത്ര,
റെയിൻ ക്യാമ്പ് പോലെയുളള
പ്രത്യേക പരിപാടികൾ
സംഘടിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ;
(
സി )
കൊടികുത്തിമല
ഇക്കോ ടൂറിസം കേന്ദ്രത്തിൽ
ട്രക്കിംഗ് വാഹനങ്ങളുടെ
പ്രവർത്തനം ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2907.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കക്കയം
ഇക്കോ ടൂറിസം കേന്ദ്രത്തിലെ
തൂക്കുപാലം കാലപ്പഴക്കം കാരണം
തുരുമ്പെടുത്ത്
ഉപയോഗശൂന്യമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തൂക്കുപാലം
പുതുക്കിപ്പണിയുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
കക്കയം
ഇക്കോ ടൂറിസം കേന്ദ്രത്തില്‍
കൂടുതല്‍ വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്ന തരത്തില്‍
പുതിയ പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
2908.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോന്നി
ഇക്കോ ടൂറിസം പദ്ധതിയുടെ
ഭാഗമായ കോന്നി എഫ്.ഡി.ഐ യിലെ
ആനക്കൂടില്‍ എത്ര
താല്‍ക്കാലിക ജീവനക്കാര്‍
ജോലി ചെയ്യുന്നുണ്ട്; ഇവരുടെ
വിശദവിവരം നല്‍കാമോ?
2909.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പില്‍ ഡിവിഷണല്‍
ഫോറസ്റ്റ് ഓഫീസര്‍മാരുടേയും
അസി.കണ്‍സര്‍വേറ്റര്‍മാരുടേയും
സ്ഥലംമാറ്റത്തിനായി
ലക്ഷങ്ങള്‍ കോഴ ഇടപാട്
നടന്നുവെന്ന ഇന്‍റലിജന്‍സ്
വിവരത്തെ തുടര്‍ന്ന് സ്ഥലം
മാറ്റത്തിനായി തയ്യാറാക്കിയ
പട്ടിക വെട്ടിച്ചുരുക്കിയെന്ന
പത്രവാര്‍ത്ത വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഈ
വാര്‍ത്തയുടെ സത്യാവസ്ഥ
പരിശോധിച്ചിരുന്നോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
6.6.2024 -ല്‍ 254/2024
നമ്പരായി ഇറക്കിയ സ്ഥലം മാറ്റ
ഉത്തരവില്‍ ഒരു ഡിവിഷനില്‍ 3
വര്‍ഷമോ അതിലധികമോ
തുടര്‍ച്ചയായി
ജോലിനോക്കിയവര്‍ എത്രയെന്ന്
വ്യക്തമാക്കുമോ; ഈ
സ്ഥലംമാറ്റപട്ടികയില്‍ എത്ര
പേരാണ് 3 വര്‍ഷത്തില്‍ താഴെ
ഒരു ഓഫീസില്‍ ജോലി
നോക്കിയവര്‍ ഉള്ളതെന്നും അവരെ
സ്ഥലംമാറ്റാനുണ്ടായ കാരണം
എന്താണെന്നും വ്യക്തമാക്കാമോ;
(
സി )
മൂന്ന്
വര്‍ഷത്തിലധികമായി ഒരു
സ്ഥലത്ത് ജോലി നോക്കുന്നവര്‍
അതത് സ്ഥലത്ത് തുടരുകയും
ചിലരെ മാത്രം ആവശ്യപ്പെട്ട
സ്ഥലങ്ങളിലേക്ക് സ്ഥലം
മാറ്റകയും ചെയ്ത നടപടി കോഴ
ആരോപണം എന്ന വാര്‍ത്തയെ
ബലപ്പെടുത്തുന്നതാകയാൽ
പ്രസ്തുത നടപടി
പരിശോധിക്കുമോ; വിശദാംശം
നൽകുമോ; നിലവില്‍ വനം
വകുപ്പില്‍ ഒരു തസ്തികയില്‍
മൂന്ന് വര്‍ഷത്തില്‍ അധികമായി
ഒരു സ്ഥലത്ത് ജോലി
നോക്കുന്നവരുടെ പേര് വിവരം
ലഭ്യമാക്കാമോ;
(
ഡി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പ്രധാന
തസ്തികകളിലേക്ക് നടത്തുന്ന
നിയമനങ്ങളെല്ലാം സാമ്പത്തിക
തിരിമറിക്ക് വിജിലന്‍സ്
അന്വേഷണം നേരിടുന്നവരും
വകുപ്പ് തല അന്വേഷണം
നേരിടുന്നവരും ആണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
ഇത്തരം
നിയമനങ്ങള്‍ നടത്തി വകുപ്പിനെ
വിവാദത്തിലേക്ക് തള്ളി
വിടുന്നത്
അവസാനിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2910.
ചോദ്യം ഒഴിവാക്കിയിരിക്കുന്നു
2911.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനായി
ഏതെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന് അറിയിക്കുമോ;
(
ബി )
2020-21
വര്‍ഷം മുതല്‍ പ്രസ്തുത
പദ്ധതി പ്രകാരം
സംരക്ഷിക്കുന്നതിനായി
പരിഗണനയിലുളളതും ആലപ്പുഴ
ജില്ലയില്‍ ഉള്‍പ്പെട്ടതുമായ
കാവുകളുടെയും കുളങ്ങളുടെയും
വിശദ വിവരം ലഭ്യമാക്കുമോ?
2912.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അടവി
കുട്ടവഞ്ചി സവാരി
കേന്ദ്രത്തില്‍ വനഭൂമി
കയ്യേറി കൊടിമരം സ്ഥാപിച്ചത്
തടഞ്ഞ വനം വകുപ്പ്
ഉദ്യോഗസ്ഥരെ ചില രാഷ്ട്രീയ
നേതാക്കള്‍ ഭീഷണിപ്പെടുത്തിയ
സംഭവത്തെ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സംഭവത്തിൽ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സംഭവത്തിൽ പോലീസിന് പരാതി
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
2913.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വിളകള്‍ നശിപ്പിയ്ക്കുന്ന
പന്നികളുടെ അനിയന്ത്രിതമായ
വംശ വര്‍ദ്ധനവ് ഉയര്‍ത്തുന്ന
ഭീഷണി സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇവയെ
വെടിവെച്ച് കൊല്ലുന്നതിന്
അനുമതിയുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
സി )
കൃഷി
സംരക്ഷണത്തിനൊരുക്കുന്ന
കുരുക്കില്‍പ്പെട്ട്
പന്നികള്‍ കൊല്ലപ്പെടുന്ന
സാഹചര്യത്തില്‍ കൃഷി
സ്ഥലത്തിന്റെ ഉടമക്കെതിരെ
കേസെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കര്‍ഷകര്‍ക്ക് സഹായകരമായ
നിലപാട് സ്വീകരിക്കാന്‍
വ്യവസ്ഥകളില്‍ ഇളവ്
നല്‍കാമോ?
2914.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വകുപ്പിന് കീഴിലുള്ള
നാച്ചുറല്‍ ഹിസ്റ്ററി
മ്യൂസിയത്തില്‍ കഴിഞ്ഞ 3
വര്‍ഷക്കാലം സന്ദര്‍ശനം
നടത്തിയവരുടെ എണ്ണം
കുട്ടികള്‍, മുതിര്‍ന്നവര്‍,
വര്‍ഷം എന്നിവ തരംതിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മ്യൂസിയം നവീകരിച്ച് കൂടുതല്‍
സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി
സര്‍ക്കാര്‍
പരിഗണനയിലുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
2915.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവികൾ
കൃഷിയിടങ്ങളിൽ കടന്നുകയറി
കാർഷിക വിളകൾ നശിപ്പിച്ച
സംഭവങ്ങൾ വനം വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
വന്യജീവികൾ
മൂലം കൃഷിയിടങ്ങളില്‍
നാശനഷ്ടം
ഉണ്ടാകാതിരിക്കാനുള്ള
മുൻകരുതലുകൾക്ക് വേണ്ടി
കർഷകർക്ക് എന്തെങ്കിലും
സാമ്പത്തിക പിന്തുണ
നൽകുന്നുണ്ടോ; എങ്കിൽ അതു
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
2916.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍ മണികണ്ഠന്‍
ചാല്‍ ചപ്പാത്തില്‍ പുതിയ
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പൊതുമരാമത്ത്
വകുപ്പിന്റെ അപേക്ഷയിന്മേല്‍
വനംവകുപ്പ് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് വനം വകുപ്പിന്റെ
അനുമതി വേഗത്തില്‍
നല്‍കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2917.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ചോല-ഓടക്കുന്ന്-കരടിപ്പാറ-കുറുക്കന്‍കുണ്ട്
വരെയുള്ള ഏകദേശം മൂന്ന് കിലോ
മീറ്റര്‍ ഭാഗം വനം വകുപ്പ്
വിട്ടു നല്‍കുകയാണെങ്കില്‍
അട്ടപ്പാടിയിലേയ്ക്ക് ബദല്‍
റോഡ് നിര്‍മ്മിക്കാന്‍
കഴിയും എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിട്ടുകൊടുക്കേണ്ടി വരുന്ന
വനഭൂമിക്ക് പകരം വനത്തിനോട്
ചേര്‍ന്ന ഭൂമി വാങ്ങി
നല്‍കുന്നതിനും വനവത്കരണം
നടത്തുന്നതിനും അഗളി
പഞ്ചായത്ത് വാര്‍ഷിക
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഫണ്ട് അനുവദിക്കാന്‍
തീരുമാനിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മണ്ണാര്‍ക്കാട്-
ചിറക്കപ്പടിയില്‍ നിന്നും
കാഞ്ഞിരം-
പൂഞ്ചോല-ഓടക്കുന്ന്-കരടിപ്പാറ-കുറുക്കന്‍കുണ്ട്-
പാറവളവ്
-മുണ്ടന്‍പാറ-കാരറ-ഗുളിക്കടവ്-അഗളി
വരെ ബദല്‍ റോഡ്
നിര്‍മ്മിക്കുന്നതിനായി
ജനപ്രതിനിധികളും വനം
വകുപ്പിലെയും മറ്റ്
വകുപ്പുകളിലേയും
ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്
നടത്തിയ സ്ഥല പരിശോധനയുടെ
അടിസ്ഥാനത്തില്‍ തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ബദല്‍ റോഡ്
നിര്‍മ്മിക്കുന്നതിന്
ആഭ്യന്തരം, റവന്യു, ആരോഗ്യം,
പട്ടികവര്‍ഗ്ഗ വികസനം,
പൊതുമരാമത്ത് എന്നീ
വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍
നല്‍കിയ ശിപാര്‍ശകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
ബദല്‍ റോഡ്
നിര്‍മ്മിക്കുകയാണെങ്കില്‍
യാത്രാദൂരം കുറച്ച്
അട്ടപ്പാടിയില്‍
എത്തിച്ചേരാനും
പ്രകൃതിക്ഷോഭങ്ങളിലും മറ്റും
അട്ടപ്പാടി മേഖല
ഒറ്റപ്പെടുന്നത് ഒഴിവാക്കാനും
കഴിയും എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
പ്രസ്തുത
നിര്‍മ്മാണത്തിന് ആവശ്യമായ
വനഭൂമി
വിട്ടുനല്‍ക്കുന്നതിനും
അതിലേയ്ക്കായി പൊതുമരാമത്ത്
വകുപ്പിന്റെയും വനം
വകുപ്പിന്റെയും
നേതൃത്വത്തില്‍ ജോയിന്റ്
സര്‍വെ നടത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2918.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ 2020-21 മുതല്‍
സാമൂഹ്യ വനവത്കരണ വിഭാഗം
നടപ്പിലാക്കുന്ന പദ്ധതികളും
ചെലവഴിച്ച തുകയും
വിശദമാക്കാമോ?
2919.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-20,
2020-21 സാമ്പത്തിക വർഷങ്ങളിൽ
തിരുവനന്തപുരം ഡിവിഷനിലെ
പാലോട് റെയ്ഞ്ചിൽ വനാതിർത്തി
വേർതിരിക്കൽ പദ്ധതിയുടെ
ഭാഗമായി ജണ്ടകൾ
നിർമ്മിച്ചതിലെ
ക്രമക്കേടുകളുടെ അന്വേഷണം വനം
വിജിലൻസ്
പൂർത്തീകരിച്ചിട്ടുണ്ടോ;
എങ്കിൽ എന്ന് പൂർത്തീകരിച്ച്
റിപ്പോർട്ട് സമർപ്പിച്ചു
എന്ന് വ്യക്തമാക്കാമോ;
(
ബി )
വനം
വിജിലൻസ് വിഭാഗത്തിന്റെ
റിപ്പോർട്ട് ലഭിച്ചുവെങ്കിൽ
റിപ്പോർട്ടിലെ
കണ്ടെത്തലിന്മേൽ നാളിതുവരെ
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട് തുടർ
നടപടി സ്വീകരിക്കാൻ കൊല്ലം
ചീഫ് കൺസർവേറ്റർ 24.07.2023
തീയതിയിൽ സമർപ്പിച്ച ക്യു.സി5
- 1624/2022 വനം നമ്പർ കത്ത്
വകുപ്പ് ആസ്ഥാനത്തില്‍
ലഭിച്ചിരുന്നോ;
ലഭിച്ചുവെങ്കിൽ എന്ന്
ലഭിച്ചുവെന്നും ടി കത്തിന്മേൽ
സ്വീകരിച്ച തുടർ നടപടികളും
വെളിപ്പെടുത്താമോ?
2920.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ വനം വകുപ്പിന്റെ
അനുമതി ലഭിക്കാത്തതിനാല്‍
ആവോലിച്ചാല്‍ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി അനന്തമായി
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കാലതാമസം ഒഴിവാക്കാന്‍
അടിയന്തരമായി അനുമതി
ലഭ്യമാക്കുന്നതിനുളള നടപടി
വകുപ്പ് സ്വീകരിക്കുമോ;
വിശദമാക്കുമോ?
2921.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ വനം വകുപ്പ്
മുഖാന്തിരം
നടപ്പാക്കിയിട്ടുളള ഇക്കോ
ടൂറിസം പദ്ധതികള്‍
എവിടെയെല്ലാമാണ്;
(
ബി )
എന്തെല്ലാം
സംവിധാനങ്ങളാണ് അവിടെയെല്ലാം
ഒരുക്കിയിട്ടുളളതെന്ന് വിശ
ദമാക്കാമോ?
2922.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനസേനയെ
കാലോചിതമായി
നവീകരിക്കുന്നതിന് എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
എത്ര വനപരിശീലന
കേന്ദ്രങ്ങളാണ് നിലവില്‍
ഉള്ളതെന്നും വനപരിശീലന
കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍
നവീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെന്നും വ്യക്തമാക്കാമോ?
2923.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
ന് ശേഷം നാളിതുവരെ പാലക്കാട്
ജില്ലയില്‍ വന്യമൃഗ
ആക്രമണത്തില്‍ മരണമടഞ്ഞവരുടെ
എണ്ണവും പേരും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ ഇത്തരത്തില്‍
മരണമടഞ്ഞവരുടെ ആശ്രിതർക്ക്
നഷ്ടപരിഹാരം ഇനിയും വിതരണം
ചെയ്യാനുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
2016-ന്
ശേഷം ഇത്തരത്തില്‍ വിതരണം
ചെയ്ത ആകെ നഷ്ടപരിഹാര തുക
എത്രയാണെന്ന് വ്യക്തമാക്കാമോ?
2924.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനാതിര്‍ത്തി
പങ്കിടുന്ന കൂത്തുപറമ്പ്
മണ്ഡലത്തിന്റെ പരിധിയില്‍
പുലിയുടെയും കാട്ടാനയുടെയും
സാന്നിധ്യം
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2925.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇക്കോ
സെന്‍സിറ്റീവ് സോണുകളായി
പ്രഖ്യാപിച്ച സ്ഥലങ്ങളില്‍
നിന്നും വാസയോഗ്യമായ മേഖലയെ
ഒഴിവാക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ക്വാറി
ഖനനത്തിനും വന്‍കിട
നിര്‍മ്മാണങ്ങള്‍ക്കും
നിയന്ത്രണങ്ങള്‍ തുടരുമെന്ന്
സുപ്രീം കോടതി വിധിയില്‍
വ്യക്തമാക്കിയിട്ടുണ്ടോയെന്നറിയിക്കാമോ?
2926.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാട്ടാന
പരിപാലന നിയമത്തിലെ പ്രായോഗിക
തലത്തിലുള്ള പോരായ്മകളും
അപാകതകളും പ്രതിസന്ധി
സൃഷ്ടിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത നിയമം കാലോചിതമായി
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
2927.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യ
മൃഗവേട്ട തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംരക്ഷിത
ജീവജാലങ്ങളുടെയും,
സസ്യജാലങ്ങളുടെയും അനധികൃതമായ
വില്‍ക്കലും, വാങ്ങലും
രാജ്യാന്തര കടത്തും
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
സി )
വന
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും,
വനവല്‍ക്കരണം
വര്‍ദ്ധിപ്പിക്കുന്നതിനും, വന
നശീകരണം തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
2928.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടൂർ
ആന പുനരധിവാസ കേന്ദ്രത്തിന്റെ
നവീകരണ പ്രവർത്തനങ്ങളുടെ
തത്സ്ഥിതി വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഓരോ
ഘട്ടങ്ങൾക്കും കിഫ്ബി
അനുവദിച്ച ധനകാര്യാനുമതി
സംബന്ധിച്ച നിർവ്വഹണ പുരോഗതി
അറിയിക്കുമോ?
2929.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണത്തില്‍ ജീവഹാനി
സംഭവിക്കുന്നവര്‍ക്കും ഗുരുതര
പരിക്ക് പറ്റി
ചികിത്സയിലായവര്‍ക്കും എത്ര
രൂപയാണ് ഇപ്പോള്‍ നഷ്ട
പരിഹാരമായി
അനുവദിക്കുന്നതെന്നും ഏതു
കാലയളവു വരെയാണിതു
നൽകിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
2930.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ നോര്‍ത്ത്, സൗത്ത്
ഫോറസ്റ്റ് ഡിവിഷനുകളിലെ
വനമേഖലകളില്‍ എത്ര
ദ്രുതകര്‍മ്മസേനകള്‍
(ആര്‍.ആര്‍.ടി.)
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഓരോ ടീമിലുമുള്ള
ഉദ്യോഗസ്ഥരുടെ തസ്തികയും
എണ്ണവും അറിയിക്കാമോ;
(
ബി )
മലപ്പുറം
ജില്ലയിലെ വനമേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
ദ്രുതകര്‍മ്മസേനയില്‍ സ്ഥിരം
ജീവനക്കാര്‍ക്ക് പുറമേ
താല്ക്കാലിക ജീവനക്കാരും ജോലി
ചെയ്യുന്നുണ്ടോ; എങ്കില്‍
അവരുടെ പേരും വിലാസവും ഇവരെ
നിയമിച്ച രീതിയും നല്‍കുന്ന
വേതനവും അടക്കമുള്ള
വിവരങ്ങള്‍ നൽകാമോ;
(
സി )
വന്യമൃഗ
സംഘർഷങ്ങൾ നേരിടുന്നതിന്
മലപ്പുറം ജില്ലയിലെ
ദ്രുതകര്‍മ്മസേനകള്‍ക്ക് എത്ര
വാഹനങ്ങളും എന്തെല്ലാം
ഉപകരണങ്ങളും
അനുവദിച്ചിട്ടുണ്ടെന്ന്
ആര്‍.ആര്‍.ടി. തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
ഡി )
ദ്രുതകര്‍മ്മസേന
നിലവില്‍ വന്നതിനു ശേഷം
മലപ്പുറം ജില്ലയില്‍ വന്യമൃഗ
ആക്രമണങ്ങളില്‍ എത്ര പേര്‍
കൊല്ലപ്പെട്ടുവെന്നും
വന്യമൃഗങ്ങൾ വരുത്തിയ
കൃഷിനാശത്തിന് എത്ര പേര്‍ക്ക്
സഹായധനം വിതരണം ചെയ്തുവെന്നും
ഫോറസ്റ്റ് സ്റ്റേഷനുകള്‍
തിരിച്ച് വിവരം ലഭ്യമാക്കാമോ;
(
ഇ )
മലപ്പുറം
ജില്ലയില്‍ പുതിയ
ദ്രുതകര്‍മ്മസേന ടീം
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2931.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊട്ടിയൂർ,
ആറളം വന്യജീവി സങ്കേതങ്ങളുടെ
അതിര്‍ത്തിയില്‍ താമസിക്കുന്ന
ജനങ്ങൾക്ക് വന്യജീവികളിൽ
നിന്നുണ്ടാകുന്ന തുടർച്ചയായ
ആക്രമണങ്ങൾക്കും ഭീഷണികൾക്കും
നാശനഷ്ടങ്ങൾക്കും പരിഹാരം
കാണുവാന്‍ എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
2932.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആനയുടെ
ആക്രമണത്തില്‍ കൊല്ലപ്പെട്ട
പയ്യന്നൂര്‍ മണ്ഡലത്തിലെ
ചെറുപുഴ ആറാട്ടുകടവില്‍
പത്മനാഭന്‍ പി. പി. യുടെ
ആശ്രിതര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട ഫയല്‍ നിലവില്‍
ഏത് ഓഫീസിലാണുള്ളതെന്നും
ഇക്കാര്യത്തിൽ തീരുമാനമാകാന്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ?
2933.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തില്‍ വന്യമൃഗ
ശല്യത്തിന് പരിഹാരം
കാണുന്നതിനായി വനമേഖലയുമായി
അതിർത്തി പങ്കിടുന്ന
ജനവാസകേന്ദ്രങ്ങളിൽ സമ്പൂർണ്ണ
വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ
ഏർപ്പെടുത്തുന്നതിനായി
വകുപ്പ് സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദാംശം
വ്യക്തമാക്കുമോ?
2934.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയില്‍ വന്യജീവി
ആക്രമണത്തില്‍ കൃഷിനാശം
സംഭവിച്ചവര്‍ക്ക് ഈ
സര്‍ക്കാര്‍ എത്ര രൂപ
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്നും ഇനി
എത്ര രൂപ നല്‍കാന്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ?
2935.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തളിപ്പറമ്പ്
മണ്ഡലത്തിലെ പരിയാരം
ഗ്രാമപഞ്ചായത്തില്‍ കുരങ്ങ്
ശല്യം രൂക്ഷമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
പ്രദേശത്ത് കുരങ്ങുകളെ
പിടിക്കാനുള്ള കൂട്
സ്ഥാപിക്കാനുള്ള നടപടി
പൂര്‍ത്തിയാക്കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കിൽ
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുള്ള അനാസ്ഥ
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കാമോ?
2936.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സംഘർഷം നേരിടുന്നതിനായി അയൽ
സംസ്ഥാനങ്ങളുമായി കരാർ
ഉണ്ടാക്കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത കരാർ പ്രകാരം ഇതുവരെ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
കരാറിൽ
ഏർപ്പെട്ടശേഷം വന്യജീവി
സംഘർഷം എത്രത്തോളം കുറയ്ക്കാൻ
കഴിഞ്ഞുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
2937.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗ
ആക്രമണം മൂലം ആശുപത്രിയിൽ
ചികിത്സ തേടുന്നവരുടെ
ചികിത്സാ ചെലവ് പൂർണ്ണമായും
സർക്കാർ വഹിക്കുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പീരുമേട്
മണ്ഡലത്തിൽ കാട്ടുപോത്തിന്റെ
ആക്രമണം മൂലം ആശുപത്രിയിലായ
ശ്രീ. രാജീവിന്റെ
ചികിത്സക്കായി ചെലവായ മുഴുവൻ
തുകയും നൽകുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2938.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവികൾ
ജനവാസ മേഖലയിൽ ഇറങ്ങുന്നത്
കണ്ടെത്താൻ എ.ഐ. ക്യാമറ
സ്ഥാപിക്കണമെന്ന നിർദ്ദേശം
ലഭ്യമായിട്ടുണ്ടോ;
(
ബി )
എങ്കിൽ
എവിടെയെല്ലാം എ.ഐ. ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
2939.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ ചാലിയാർ പുഴയുടെ
സമീപത്തുള്ള വാഴക്കാട് ഗ്രാമ
പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ
നീർനായ്ക്കളുടെ കടിയേറ്റ്
ഒട്ടേറെ പേർക്ക്
പരിക്കേൽക്കുന്ന സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത് ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(
സി )
വനം
വകുപ്പ് അധികൃതർ പ്രസ്തുത
സ്ഥലങ്ങൾ സന്ദർശിച്ച് ഇവയെ
തുരത്താൻ ശാസ്ത്രീയമായ
പരിഹാരമാർഗ്ഗങ്ങൾ
നിർദ്ദേശിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2940.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നതിനു ശേഷം
തിരുവമ്പാടി മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളില്‍ നിന്നും
ജനങ്ങള്‍ക്കും
സ്വത്തുവകകള്‍ക്കും സംരക്ഷണം
നല്‍കുന്നതിന് എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(
ബി )
വരും
വര്‍ഷങ്ങളില്‍ ഈ മണ്ഡലത്തിലെ
പ്രസ്തുത പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
ആവിഷ്കരിച്ച പദ്ധതികളുടെ
വിശദാംശം നല്കാമോ?
2941.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടുമൃഗങ്ങൾ
കൃഷിയിടങ്ങൾ തകർക്കുന്നതും
മനുഷ്യന്റെയും
വളർത്തുമൃഗങ്ങളുടെയും ജീവന്
ഭീഷണിയാകുന്നതും
വർദ്ധിച്ചുവരുന്ന
സാഹചര്യത്തിൽ വനമേഖലയോടു
ചേർന്ന് താമസിക്കുന്ന
ജനങ്ങൾക്ക് സന്നദ്ധ പുനരധിവാസ
പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
ഈ സർക്കാർ വന്നശേഷം ഈ പദ്ധതി
പ്രകാരം ആനുകൂല്യം ലഭിച്ച്
എത്രപേർ വനമേഖലയിൽ നിന്നും
ഒഴിഞ്ഞു പോയിട്ടുണ്ട്;
കണക്കുകൾ ലഭ്യമാക്കുമോ;
(
സി )
വന്യജീവി
അക്രമങ്ങൾ തടയുന്നതിന്
ജൈവവേലി ഒരു പരിഹാരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
സംസ്ഥാനത്ത് എവിടെയെല്ലാമാണ്
ജൈവവേലി
നിർമ്മിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
2942.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റശേഷം
കാസർഗോഡ് ജില്ലയിൽ
വന്യജീവി ആക്രമണം മൂലം ഉണ്ടായ
കൃഷി നാശത്തിന്റെയും ജീവൻ
നഷ്ടപ്പെട്ടവരുടെയും വിശദാംശം
നൽകാമോ;
(
ബി )
പ്രസ്തുത
ജില്ലയിൽ വന്യജീവി ആക്രമണം
മൂലം ഉണ്ടായ കൃഷിനാശത്തിന്
നഷ്ടപരിഹാരം നൽകാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
2943.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വനയോര മേഖലകളില്‍ കാട്ടാന
ആക്രമണം രൂക്ഷമാകുന്നത്
ഗൗരവപൂർവ്വം കാണുന്നുണ്ടോ;
(
ബി )
എങ്കിൽ
കാട്ടാന ആക്രണങ്ങൾ തടയാൻ
കർമ്മപദ്ധതി പ്രഖ്യാപിക്കുമോ;
(
സി )
ആധുനിക
സാങ്കേതികവിദ്യയുടെ സാധ്യതകൾ
ഉപയോഗപ്പെടുത്തി കാട്ടാന
നാട്ടിലേക്ക് ഇറങ്ങുന്ന വിവരം
ജനങ്ങളെ മുൻകൂട്ടി
അറിയിക്കുവാൻ നടപടി
സ്വീകരിക്കുമോ?
2944.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യമൃഗ ആക്രമണങ്ങൾ
വർധിച്ചുവരുന്ന സാഹചര്യത്തിൽ
വന്യമൃഗങ്ങളുടെ സഞ്ചാരം
സംബന്ധിച്ച് ജനങ്ങൾക്ക്
നേരത്തെ മുന്നറിയിപ്പ്
നൽകുന്നതിന് സംവിധാനം
ഏർപ്പെടുത്തുമോ; വിശദാംശം
നൽകുമോ;
(
ബി )
മൂന്നാർ
മേഖലയിലെ വന്യമൃഗ ആക്രമണങ്ങളെ
സംബന്ധിച്ച് പഠിക്കുവാൻ
ഹൈക്കോടതി നിയോഗിച്ച
സമിതിയുടെ കണ്ടെത്തലുകളുടെ
അടിസ്ഥാനത്തിൽ തുടർനടപടികൾ
സ്വീകരിക്കാൻ സർക്കാരിന്
നിർദ്ദേശം ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ സമിതിയുടെ പ്രധാന
കണ്ടെത്തലുകൾ
എന്തൊക്കെയായിരുന്നുവെന്നും
എന്തൊക്കെ തുടർനടപടികൾ ഇതിൽ
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|