|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2861.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ, ദേവസ്വവുംവകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂര്‍,
കൊച്ചി, മലബാര്‍, കൂടല്‍
മാണിക്യം, ഗുരുവായൂര്‍
ദേവസ്വം ബോർഡുകള്‍ക്ക്
കീഴില്‍ എത്ര ക്ഷേത്രങ്ങളാണ്
ആകെയുള്ളതെന്ന്
വ്യക്തമാക്കാമോ?
2862.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ദേവസ്വം ബോര്‍ഡിന്റെ കീഴിൽ
കോളേജുകൾ, സ്കൂളുകൾ ഒഴികെ
ഏതൊക്കെ സ്ഥാപനങ്ങൾ
ഉണ്ടെന്നുള്ള കണക്കുകൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍
സംവരണം നടപ്പിലാക്കുന്ന
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ദേവസ്വം റിക്രൂട്ട്മെന്റ്
ബോർഡ് സ്ഥാപിതമായശേഷം എത്ര
സ്ഥാപനങ്ങളിൽ, എത്ര
ജീവനക്കാർക്ക്, ഏതൊക്കെ
തസ്തികകളിൽ നിയമനം
നൽകിയെന്നത് സംബന്ധിച്ച
കണക്കുകൾ ലഭ്യമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
ദേവസ്വം റിക്രൂട്ട്മെന്റ്
ബോർഡിൽ എത്ര സ്ഥിരം ജീവനക്കാർ
ഉണ്ട് , എത്രകരാർ
ജീവനക്കാരുണ്ട്, എത്ര
ഡെപ്യൂട്ടേഷൻ ജീവനക്കാരുണ്ട്
എന്നുള്ള കണക്കുകൾ
ലഭ്യമാക്കാമോ?
2863.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ
മാനദണ്ഡം അനുസരിച്ച് സീനിയർ
അസിസ്റ്റന്റ് ദേവസ്വം
കമ്മീഷണർമാരെ ഗ്രൂപ്പ്
അസിസ്റ്റന്റ്
കമ്മീഷണർമാരാക്കണമെന്ന
വ്യവസ്ഥ ഈ വർഷത്തെ
സ്ഥലംമാറ്റത്തിൽ
പാലിക്കുമോയെന്നറിയിക്കുമോ;
(
ബി )
അസിസ്റ്റന്റ്
ദേവസ്വം കമ്മീഷണർ കേഡറിൽ
ജോലിയിൽ പ്രവേശിച്ച് ഒരു വർഷം
എ.ഒ. അടുത്തവർഷം ഹെഡ് ഓഫീസിലെ
അസിസ്റ്റന്റ് കമ്മീഷണർ
അടുത്തവർഷം വീണ്ടും എ.ഒ.
എന്നിങ്ങനെ സ്ഥലംമാറ്റ
മാനദണ്ഡങ്ങൾ അട്ടിമറിച്ച്
ഗ്രൂപ്പ് എ.സി. തസ്തികയിൽ
നാളിതുവരെ ജോലി നോക്കാത്തവരെ
ഈ വർഷത്തെ സ്ഥലംമാറ്റത്തിൽ
മാനദണ്ഡപ്രകാരം ഗ്രൂപ്പ്
എ.സി. മാർ ആക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
2864.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ, ദേവസ്വവുംവകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
ക്ഷേത്രങ്ങള്‍ക്കായി കഴിഞ്ഞ
എട്ട് വര്‍ഷത്തിനുള്ളില്‍
എത്ര കോടി രൂപയാണ് സംസ്ഥാന
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2865.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല,
നിലയ്ക്കൽ, പമ്പ
എന്നിവിടങ്ങളിലെ ദേവസ്വം
ജീവനക്കാർക്കുള്ള മെസ്,
തീർത്ഥാടകർക്കുള്ള അന്നദാനം
എന്നിവയുമായി ബന്ധപ്പെട്ട
തട്ടിപ്പിൽ ദേവസ്വം
കമ്മീഷണറുടെ ചുമതല വഹിക്കുന്ന
ഡെപ്യൂട്ടി കമ്മീഷണർ വിജിലൻസ്
കേസിലെ പ്രതിയാണോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥൻ വിജിലൻസ് കേസിൽ
അറസ്റ്റ് ഒഴിവാക്കുവാൻ
ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ദേവസ്വം
സ്പെഷ്യൽ റൂളിൽ ദേവസ്വം
കമ്മീഷണർ തസ്തികയ്ക്ക്
വിജിലൻസ് ക്ലിയറൻസ്
ആവശ്യമാണെന്ന് വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കുമോ?
2866.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല
ദർശനത്തിന് സ്പോട്ട്
ബുക്കിംഗ് നിർത്തലാക്കുവാനും
ഓൺലൈൻ ബുക്കിംഗ് മുഖേന
സ്ലോട്ട് ലഭിക്കുന്നവർക്ക്
മാത്രമായി ദർശനം
പരിമിതപ്പെടുത്താനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
രീതിയിൽ ദർശനം
പരിമിതപ്പെടുത്തുന്നത്
ഭക്തർക്ക്
ബുദ്ധിമുട്ടുണ്ടാക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
ശബരിമലയിൽ
ഭക്തരുടെ തിരക്ക്
നിയന്ത്രിക്കുന്നതിൽ
സംവിധാനങ്ങൾക്കുണ്ടായ
വീഴ്ചകളുടെ പേരിൽ
വരുംവർഷങ്ങളിൽ ഭക്തജനങ്ങളുടെ
ദർശന സൗകര്യം
പരിമിതപ്പെടുത്തുന്നതിനുള്ള
തീരുമാനം ഉചിതമാണെന്ന്
കരുതുന്നുണ്ടോ; ഇക്കാര്യത്തിൽ
ഫലപ്രദമായ ബദൽ മാർഗ്ഗങ്ങൾ
ആവിഷ്കരിക്കുന്നതിന്റെ സാധ്യത
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
?
2867.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം ബോർഡിൽ കഴിഞ്ഞ ഒരു
വർഷക്കാലമായി ഫിനാന്‍സ് ആന്റ്
അക്കൗണ്ട്സ് ഓഫീസര്‍
സമർപ്പിച്ച എത്ര ഓഡിറ്റ്
റിപ്പോർട്ടുകളിൽ തുടർനടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
എഫ്.എ.ഓ
യുടെ ഓഡിറ്റ് റിപ്പോർട്ടിൽ
ഒരു ലക്ഷം രൂപയിൽ കൂടുതൽ
ക്രമക്കേട് ഉള്ളവരുടെ പേരിൽ
ക്രിമിനൽ കേസ് എടുക്കണമെന്ന
ബോർഡ് ഉത്തരവ് പ്രകാരം എത്ര
ജീവനക്കാരുടെ പേരിൽ ക്രിമിനൽ
കേസ്
എടുത്തിട്ടുണ്ടെന്നറിയിക്കാമോ;
(
സി )
വടക്കൻ
പറവൂർ പാട്ടുപുരക്കാവ്
ദേവസ്വത്തിൽ ലക്ഷങ്ങൾ
അപഹരിച്ച സബ് ഗ്രൂപ്പ് ഓഫീസറെ
സസ്പെൻഡ് ചെയ്യാനുള്ള ബോർഡ്
ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
2868.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം ബോർഡിന്റെ കീഴിലുള്ള
തിരുവല്ലം പരശുരാമ
ക്ഷേത്രത്തിലെ കണക്കുകൾ
ഇന്റേണൽ ഓഡിറ്റ് നടത്തിയപ്പോൾ
സാമ്പത്തിക അഴിമതി കണ്ടെത്തിയ
സംഭവത്തിൽ അന്വേഷണം നടത്തി
കുറ്റക്കാർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം വെളിപ്പെടുത്തുമോ;
(
ബി )
ഇക്കാര്യത്തിൽ
സ്റ്റേറ്റ് ഓഡിറ്റിന്റെയോ
സംസ്ഥാന വിജിലൻസിന്റെയോ
നേതൃത്വത്തിൽ അന്വേഷണം
നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
2869.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം കമ്മീഷണർ ഓഫീസിൽ
കഴിഞ്ഞ ആറുമാസകാലയളവിൽ
വിജിലൻസ് എസ്.പി. എത്ര
റിപ്പോർട്ടുകൾ
സമർപ്പിച്ചുവെന്നും പ്രസ്തുത
റിപ്പോർട്ടുകളിൽ എത്ര
റിപ്പോർട്ടുകളിന്മേൽ
തുടർനടപടി സ്വീകരിക്കാനാണ്
ദേവസ്വം ബോർഡ് ചുമതല
നല്കിയതെന്നും ആരെയൊക്കെയാണ്
ചുമതലപ്പെടുത്തിയതെന്നും
വ്യക്തമാക്കാമോ;
(
ബി )
ക്ഷേത്രങ്ങളിൽ
മദ്യപിച്ച് ഡ്യൂട്ടിക്ക്
എത്തിയ
ജീവനക്കാര്‍ക്കെതിരെയുള്ള
എത്ര വിജിലൻസ്
റിപ്പോർട്ടുകളിൽ നടപടി
സ്വീകരിച്ചുവന്നും എത്ര
ജീവനക്കാരെ സസ്പെൻഡ്
ചെയ്തുവെന്നും എത്ര
ജീവനക്കാരെ സ്ഥലം
മാറ്റിയെന്നും
വ്യക്തമാക്കാമോ;
(
സി )
മദ്യപിച്ച്
ഡ്യൂട്ടിക്ക് എത്തിയത്
സംബന്ധിച്ച് ഒരേ കുറ്റത്തിന്
വ്യത്യസ്തമായ ശിക്ഷ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഏത് ചട്ടപ്രകാരമാണ് ഇപ്രകാരം
വ്യത്യസ്ത ശിക്ഷാ നടപടികൾ
നൽകിയിട്ടുള്ളതെന്ന വിശദാംശം
വ്യക്തമാക്കാമോ?
2870.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ, ദേവസ്വവുംവകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡ് വഴി
ആചാരസ്ഥാനികള്‍ക്കും
കോലധികാരികള്‍ക്കും
പ്രതിമാസം നല്‍കി വരുന്ന
ധനസഹായത്തിനായി പുതുതായി
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത അപേക്ഷകളിന്മേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
സഹായ ധന വിതരണത്തിൽ എത്ര
മാസത്തെ കുടിശ്ശികയുണ്ടെന്നും
എന്നത്തേക്ക് കൊടുത്തു
തീര്‍ക്കാന്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
2871.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ, ദേവസ്വവുംവകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം മലബാര്‍
ദേവസ്വം ബോര്‍ഡിന് എത്ര കോടി
രൂപയുടെ ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2872.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി
എത്ര നിയമനങ്ങള്‍
നടത്തിയെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിയമനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ?
2873.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ, ദേവസ്വവുംവകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
ദേവസ്വം ബോര്‍ഡിന് കീഴില്‍
വരാത്ത ക്ഷേത്രങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ ലിസ്റ്റ്
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ക്ഷേത്രങ്ങള്‍
നവീകരിക്കുന്നതിനും
ജീവനക്കാര്‍ക്ക് മാന്യമായ
വേതനം ലഭ്യമാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പുരോഗതി
അറിയിക്കാമോ;
(
സി )
പ്രസ്തുത
വിവരശേഖരണം
പൂര്‍ത്തിയായെങ്കില്‍
അഴീക്കോട് മണ്ഡലത്തിലെ
മേല്‍പറഞ്ഞ ക്ഷേത്രങ്ങളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
2874.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ, ദേവസ്വവുംവകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
ദേവസ്വം ബോർഡിന് കീഴിലുള്ള
പുതിയേടം ക്ഷേത്രത്തിലെ
ക്ഷേത്രക്കുളം
പുനരുദ്ധരിക്കുന്നതിനായി
ജലവിഭവ വകുപ്പുമായി
ബന്ധപ്പെട്ട് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെങ്കിൽ
ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
2875.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തില്‍ ഗുരുവായൂർ,
ചാവക്കാട് നഗരസഭകളിലും
ഏങ്ങണ്ടിയൂർ, കടപ്പുറം,
പുന്നയൂർ, പുന്നയൂർക്കുളം,
വടക്കേക്കാട്, ഒരുമനയൂർ
ഗ്രാമപഞ്ചായത്തുകളിലുമായി
ദേവസ്വം ബോർഡുകളുടെ
നിയന്ത്രണത്തില്‍ എത്ര
ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് പേര്
സഹിതം വിശദമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം പ്രസ്തുത
ക്ഷേത്രങ്ങളില്‍ നവീകരണ-വികസന
പ്രവർത്തനങ്ങള്‍ക്ക് എത്ര തുക
വീതം വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ?
2876.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ, ദേവസ്വവുംവകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
പെെതൃകമൂല്യമുള്ള
ക്ഷേത്രങ്ങള്‍, അതിന്റെ പഴമ
നിലനിര്‍ത്തിക്കൊണ്ട്
നവീകരിക്കുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
ക്ഷേത്രങ്ങളുടെ പട്ടിക
തയ്യാറായിട്ടുണ്ടോ;
അറിയിക്കാമോ;
(
സി )
ക്ഷേത്രങ്ങളുടെ
പട്ടിക തയ്യാറാക്കുന്നതിന്
സര്‍വ്വേ നടത്തിയിട്ടുണ്ടോ;
അതിന്‍പ്രകാരം കണ്ണൂര്‍
ജില്ലയില്‍ നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
ക്ഷേത്രങ്ങളുടെ ലിസ്റ്റ്
നിയോജക മണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
2877.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ,
ദേവസ്വവുംവകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേവസ്വം
കമ്മീഷണർ ഓഫീസിലെ വിവിധ
സെക്ഷനുകളിലും വിവിധ ബോർഡ്
ഓഫീസുകളിലും നടപടി
സ്വീകരിക്കാൻ നിർദ്ദേശിച്ച
എത്ര റിപ്പോർട്ടുകളും
ഉത്തരവുകളും ഇനിയും നടപടി
സ്വീകരിക്കാതെ പെൻഡിങ്
ഉണ്ടെന്ന് വ്യക്തമാക്കാമോ;
ഇക്കാര്യത്തിൽ ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ സർവീസ്
ചട്ടങ്ങൾ പ്രകാരം അച്ചടക്ക
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|