|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1906.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ ന്യൂനപക്ഷ പരിശീലന
കേന്ദ്രം തുടങ്ങുന്നതിന്
നടപടി സ്വീകരിക്കുമോ; എങ്കിൽ
പ്രസ്തുത കേന്ദ്രം ഈ വർഷം
ആരംഭിക്കുവാന്‍ സാധിക്കുമോ;
വിശദമാക്കാമോ?
1907.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമ ബോർഡിന്റെ
വിവിധ പദ്ധതികൾ
നടപ്പാക്കുന്നതിനായി 2023-24
സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ
വകയിരുത്തിയ തുകയുടെ
വിനിയോഗത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമ ബോർഡ് മുഖേന
നൽകുന്ന വിവിധ സ്കോളർഷിപ്പുകൾ
ഇതുവരെയും വിതരണം
ചെയ്തിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വ്യക്തമാക്കാമോ;
(
സി )
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ വിവിധ
പദ്ധതികൾക്കായി ബഡ്ജറ്റിൽ
വകയിരുത്തിയ തുകയുടെ 2024
മാർച്ച് 31 വരെയുള്ള വിനിയോഗ
ശതമാനം എത്രയാണ്; വിശദാംശം
നൽകുമോ?
1908.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ
ന്യുനപക്ഷക്ഷേമ വകുപ്പിന്റെ
കീഴിലുള്ള വിവിധ
പ്രവൃത്തികൾക്കായി പദ്ധതി
ഇനത്തിൽ നീക്കി വെച്ചിട്ടുള്ള
തുക എത്രയാണ്; എത്ര തുക
അനുവദിച്ചു നൽകിയിട്ടുണ്ട്;
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ഇനം തിരിച്ച്
നല്‍കാമോ?
1909.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ
വിദ്യാഭ്യാസ, സാമൂഹ്യ,
സാമ്പത്തിക പിന്നോക്കാവസ്ഥ
പഠിച്ച് ജസ്റ്റിസ് ജെ.ബി.കോശി
കമ്മീഷന്‍ സമർപ്പിച്ച
റിപ്പോര്‍ട്ടിലെ ശിപാർശകൾ
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ?
1910.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജസ്റ്റിസ്
ജെ.ബി. കോശി കമ്മീഷന്‍
റിപ്പോർട്ടിന്മേല്‍ ഇതുവരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(
ബി )
കമ്മീഷന്റെ
ശിപാർശകള്‍
നടപ്പിലാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1911.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്താരാഷ്ട്ര
കായിക ഉച്ചകോടി
(ഐ.എസ്.എസ്.കെ.) പ്രകാരം എത്ര
രൂപയുടെ നിക്ഷേപമാണ് കായിക
വകുപ്പിന് ലഭ്യമായത്;
പ്രസ്തുത ഉച്ചകോടി മുഖേന
ഏതൊക്കെ നൂതന പദ്ധതികളാണ്
ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കായിക
ഉച്ചകോടിയുടെ ഭാഗമായി
കായികരംഗത്ത് കേരളത്തെ
സൂപ്പര്‍ പവര്‍ ആക്കുക എന്ന
ലക്ഷ്യത്തോടെ പഞ്ചായത്ത്
തലത്തിലേക്ക് കായിക
പ്രവര്‍ത്തനങ്ങളെ
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം പരിപാടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
1912.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിസ്ഥലം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കല്ല്യാശ്ശേരി മണ്ഡലത്തിലെ
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്
കളിസ്ഥലത്തിന്റെ ടെണ്ടര്‍
നടപടി പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1913.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോളേജുകളിൽ
കായിക രംഗത്ത് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന പുതുതലമുറ
കോഴ്സുകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
1914.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ അനുവദിച്ച
ഓപ്പണ്‍ ജിമ്മിലേയ്ക്കുള്ള
ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിനായി
ടെന്‍ഡന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ടെന്‍ഡര്‍
പ്രസിദ്ധീകരിച്ച തീയതി,
ടെന്‍ഡര്‍ തുക,
നാളിതുവരെയുള്ള പുരോഗതി
എന്നിവയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
എസ്.കെ.എഫ്.
ന് കീഴിലുള്ള പ്രവൃത്തികള്‍,
കായിക ഉപകരണങ്ങള്‍
സ്ഥാപിക്കല്‍ എന്നിവയുടെ
ടെന്‍ഡര്‍ നടപടികള്‍
വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
1915.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
ബജറ്റില്‍ അനുവദിച്ച ചുനക്കര
ഗ്രൗണ്ട് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഗ്രൗണ്ടിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങൾ അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1916.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നുമ്മൽ
വോളിബോൾ അക്കാദമി നിർമ്മാണ
പദ്ധതിയുടെ നിലവിലെ അവസ്ഥ
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവർത്തി എന്നാണ് ആരംഭിക്കാൻ
ഉദ്ദേശിക്കുന്നതെന്നും എത്ര
കാലയളവിൽ
പൂർത്തിയാക്കാനാവുമെന്നും
വിശദമാക്കാമോ;
(
സി )
പ്രവർത്തികൾ
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന്
അറിയിക്കാമോ?
1917.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഐ.എസ്.എസ്.കെ.
യുടെ തുടര്‍ച്ചയായി രൂപം
നല്‍കിയിട്ടുള്ള പദ്ധതികളുടെ
വിശദാംശം അറിയിക്കാമോ;
(
ബി )
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍,
സര്‍ക്കാര്‍/സ്വകാര്യ
സ്ഥാപനങ്ങള്‍, റെസിഡന്റ്സ്
അസോസിയേഷനുകള്‍,
അപ്പാര്‍ട്ടുമെന്റുകള്‍
എന്നിവ കേന്ദ്രീകരിച്ച്
എല്ലാവര്‍ക്കും വ്യായാമം എന്ന
പദ്ധതി നടപ്പാക്കുന്ന വിഷയം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ?
1918.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു പുതിയ കായിക നയത്തിന്
രൂപം നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കായിക
നയത്തിലൂടെ വിഭാവനം
ചെയ്യുന്നത് എന്തൊക്കെ
കാര്യങ്ങളാണെന്നു
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
വൈവിധ്യമാര്‍ന്ന കായിക
ആവശ്യങ്ങളും പ്രതീക്ഷകളും
നിറവേറ്റുന്നതില്‍ പുതിയ
കായിക നയം എത്രത്തോളം
പ്രയോജനപ്പെടുമെന്നു
വിശദമാക്കുമോ?
1919.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കയ്പമംഗലം
നിയോജകമണ്ഡലത്തിലെ മതിലകം
ഗ്രാമപഞ്ചായത്തില്‍
സാംസ്കാരിക കൂട്ടായ്മയുടെ
ആഭിമുഖ്യത്തില്‍
രൂപീകരിച്ചിട്ടുള്ള നമ്മുടെ
കളിസ്ഥലം പദ്ധതിയെ ഒരു
പഞ്ചായത്ത് ഒരു കളിസ്ഥലം എന്ന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം സഹായങ്ങൾ
ലഭ്യമാക്കാൻ സാധിക്കുമെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാന
സ്പോർട്സ് കൗൺസിലിന്റെ
സഹായത്തോടെ പ്രസ്തുത കളി
സ്ഥലത്ത് വരുത്തേണ്ട
മാറ്റങ്ങളെക്കുറിച്ചുള്ള
നിര്‍ദ്ദേശങ്ങള്‍
ലഭ്യമാക്കാമോ?
1920.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
ബഡ്ജറ്റില്‍ ഉള്‍പ്പെട്ട
ആലത്തൂര്‍ മണ്ഡലത്തിലെ
പെരുംകുളം അക്വാട്ടിക്
അക്കാഡമിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് തടസ്സങ്ങള്‍
എന്തെങ്കിലും നിലവിലുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ?
1921.
ശ്രീ
തോമസ് കെ തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
കായിക മികവ്
നിലനിര്‍ത്തുന്നതിന് കായിക
രംഗത്ത് കൂടുതല്‍ സ്കൂളുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കുട്ടനാട്ടില്‍
കനോയിംഗ്, കയാക്കിംഗ്
എന്നിവയുടെ പരിശീലനത്തിന്
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
1922.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചായ്യോത്ത്
ഗവൺമെന്റ് ഹയർ സെക്കൻഡറി
സ്കൂളിൽ സ്പോർട്സ് അക്കാദമി
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി കായിക, യുവജനകാര്യ
വകുപ്പ് പ്രൊപ്പോസൽ
തയ്യാറാക്കിയിട്ടുണ്ടോ;എങ്കിൽ
ആയതിന്റെ വിശദാംശങ്ങളും
സ്വീകരിച്ച തുടർ നടപടികളും
അറിയിക്കാമോ?
1923.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടികൾക്കുളള
ഭക്ഷണ അലവൻസ് മാസങ്ങളായി
കുടിശികയായത് കാരണം അധ്യയന
വർഷം തുടങ്ങാനിരിക്കെ സംസ്ഥാന
സ്പോർട്സ് കൗൺസിലിനു
കീഴിലുളള കാസർകോട്ടെ
സ്പോർട്സ് ഹോസ്റ്റൽ
തുറക്കുന്നത്
പ്രതിസന്ധിയിലാണെന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കുടിശിക
തീര്‍പ്പാക്കാത്തപക്ഷം ഭക്ഷണ
സാധനങ്ങൾ നല്‍കാന്‍
സാധിക്കില്ലെന്ന് കടയുടമകളും
സഹകരണ സ്ഥാപനങ്ങളും
ഹോസ്റ്റല്‍ അധികൃതരെ
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
കാസർഗോഡ്
സ്പോർട്സ് ഹോസ്റ്റലിന് എത്ര
മാസത്തെ കുടിശിക തുകയാണ്
സ്പോർട്സ് കൗൺസിൽ
നൽകാനുളളതെന്നും പ്രസ്തുത
ഹോസ്റ്റലിന് ഒരു മാസം ഏകദേശം
എത്ര ലക്ഷം രൂപ വരെയാണ് ചെലവ്
വരുന്നതെന്നും
വ്യക്തമാക്കാമോ;
(
ഡി )
അഞ്ചു
മാസക്കാലയളവിൽ രണ്ട് സഹകരണ
സ്ഥാപനങ്ങളിലും മറ്റ്
കടകളിലുമായി പന്ത്രണ്ട് ലക്ഷം
രൂപയോളം കുടിശിക
ആയിട്ടുണ്ടെന്നുള്ളതും ഈ തുക
ഒടുക്കാതെ ഇനി സാധനങ്ങൾ
വാങ്ങാൻ കഴിയില്ലെന്നുമുള്ള
വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
ഹോസ്റ്റൽ
എന്ന് തുറക്കണമെന്നാണ് ജില്ലാ
സ്പോർട്സ് കൗൺസിലിന്
അധികൃതര്‍ നിർദ്ദേശം
നൽകിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഹോസ്റ്റല്‍
അന്തേവാസികള്‍ക്ക് ഭക്ഷണം
നൽകുന്ന വിഷയത്തിലെ
പ്രതിസന്ധി പരിഹരിക്കാൻ എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
എസ്.എസ്.എൽ.സി.
ക്ക് പഠിക്കുന്ന എത്ര
കുട്ടികൾ പ്രസ്തുത
ഹോസ്റ്റലിൽ
താമസിക്കുന്നുണ്ടെന്നും
ഹോസ്റ്റൽ തുറക്കാത്ത
സാഹചര്യം വിദ്യാര്‍ത്ഥികളുടെ
പഠനത്തെ പ്രതികൂലമായി
ബാധിക്കില്ലേയെന്നും
വ്യക്തമാക്കാമോ;
(
ജി )
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രതിമാസം വാഷിംഗ് അലവൻസ്
ഇനത്തിൽ നൽകേണ്ട തുകയും
പരിശീലകർ അടക്കമുളള
താല്ക്കാലിക ജീവനക്കാർക്ക്
നൽകേണ്ട ശമ്പളവും അടക്കം എത്ര
രൂപയുടെ കുടിശികയുണ്ടെന്ന്
വ്യക്തമാക്കാമോ?
1924.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ 2023 വർഷത്തെ
ബഡ്ജറ്റിൽ പ്രഖ്യാപിച്ച
കോസ്റ്റല്‍ റോവിംഗ് അക്കാഡമി
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മുന്‍വർഷങ്ങളിലെ
ബഡ്ജറ്റുകളില്‍
പ്രഖ്യാപിച്ചിരുന്നതും
ഭരണാനുമതി ലഭ്യമാക്കി
പ്രവൃത്തികള്‍
നടന്നുവരുന്നതുമായ ആലപ്പുഴ
മണ്ഡലത്തിലെ പദ്ധതികളുടെ
പാർട്ട് ബില്ലുകൾ
മാറിനല്‍കുന്നതിന് കാലതാമസം
നേരിടുന്നതിനാല്‍
സമയബന്ധിതമായി പദ്ധതി
പൂർത്തീകരിക്കാന്‍ കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഈ
സർക്കാർ വന്ന ശേഷം ആലപ്പുഴ
മണ്ഡലത്തില്‍ കായികവകുപ്പ്
മുഖേന ഏതൊക്കെ
സംഘടനകള്‍ക്കാണ് ഗ്രാന്റ്
അനുവദിച്ചിട്ടുള്ളതെന്ന് തുക,
സംഘടനകളുടെ പേര് എന്നിവ
സഹിതമുള്ള വിശദവിവരം
ലഭ്യമാക്കാമോ?
1925.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തിലെ കുന്നോത്തുപറമ്പ്
ഇന്‍ഡോര്‍ സ്റ്റേഡിയം,
ചെറുവാഞ്ചേരി സ്റ്റേഡിയം
എന്നിവയുടെ നിര്‍മ്മാണ
പുരോഗതിയും നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയങ്ങള്‍
സമയബന്ധിതമായി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
1926.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
ബഡ്ജറ്റിൽ ഉള്‍പ്പെട്ട
ആലത്തൂര്‍ മണ്ഡലത്തിലെ
വണ്ടാഴി സി.വി.എം.
ഹൈസ്ക്കൂളിലെ മിനി സ്റ്റേഡിയം
നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി എന്തെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പ്രവർത്തനങ്ങൾ
മന്ദഗതിയിലായതിന്റെ
കാരണമെന്തെന്നും നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
1927.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
ആലത്തൂര്‍ മണ്ഡലത്തിലെ
പെരിങ്കുന്നം ജി.എൽ.പി.എസ്.
ഗ്രൗണ്ടിന്റെ
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഗ്രൗണ്ടിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
മന്ദഗതിയിലാകുന്നതിന്റെ
കാരണമെന്തെന്ന് വിശദമാക്കാമോ?
1928.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയിലുൾപ്പെട്ട കായംകുളം
മണ്ഡലത്തിലെ പത്തിയൂര്‍
പഞ്ചായത്ത് എച്ച്.എസ്.
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
1929.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിലെ വിളവൂര്‍ക്കല്‍
സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ നടപടികള്‍
എന്തായെന്ന് വ്യക്തമാക്കാമോ;
നടപടികള്‍ വേഗത്തിലാക്കി
നിര്‍മ്മാണ പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ;
(
ബി )
മാറനല്ലൂര്‍
പഞ്ചായത്തിലെ കൂവളശ്ശേരി
സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതിയും വിശദാംശങ്ങളും
ലഭ്യമാക്കാമോ?
1930.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ ഇ.എം.എസ്.
സ്റ്റേഡിയം (കിഫ്ബി),
പഞ്ചായത്ത് കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
അമ്പലപ്പുഴ ഗവ. എച്ച്.എസ്.
സ്റ്റേഡിയം എന്നിവയുടെ
നിര്‍മ്മാണത്തില്‍
വന്നിട്ടുളള കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ ഓരോന്നിന്റെയും നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
ബി )
കിഫ്ബിയിൽ
ഉള്‍പ്പെടുത്തിയ ആലപ്പുഴ
മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്
പദ്ധതിയുടെ ഡി.പി.ആർ.
തയ്യാറാക്കിയിട്ടുണ്ടോ;എങ്കിൽ
ഏത് ഏജന്‍സിയാണ് ഡി.പി.ആർ.
തയ്യാറാക്കിയതെന്നും എത്ര
കോടി രൂപയുടെ പദ്ധതിയാണ്
തയ്യാറാക്കിയിട്ടുളളതെന്നും
പദ്ധതിയുടെ നിര്‍മ്മാണം
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കാമോ?
1931.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തിലെ മാനൂര്‍ മിനി
സ്റ്റേഡിയം, കീഴല്ലൂര്‍
പഞ്ചായത്ത് ഗ്രൗണ്ട്, മാലൂര്‍
ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ സ്റ്റേഡിയം, പടിയൂര്‍
ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ സ്റ്റേഡിയം,
ചിറ്റാരിപ്പറമ്പ് ഗവണ്‍മെന്റ്
ഹയര്‍സെക്കന്‍ഡറി സ്കൂള്‍
സ്റ്റേഡിയം എന്നിവയുടെ
നവീകരണത്തിനുവേണ്ടി കായിക
വകുപ്പ് അനുവദിച്ചിട്ടുള്ള
പതിനഞ്ച് ലക്ഷം രൂപയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(
ബി )
മട്ടന്നൂര്‍
മണ്ഡലത്തിലെ എത്ര
കളിസ്ഥലങ്ങള്‍ക്ക് നിലവില്‍
തുക അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
1932.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ
മണലൂർ മണ്ഡലത്തിലെ
കണ്ടാണശ്ശേരി പഞ്ചായത്തിലെ
നമ്പഴിക്കാട് ഗ്രൗണ്ടിൽ
സ്റ്റേഡിയം
നിർമ്മിക്കുന്നതിന് രണ്ട്
കോടി രൂപ അനുവദിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നടപ്പാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ വിശദാംശം നൽകാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1933.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പ് വാമനപുരം
മണ്ഡലത്തില്‍ 2022-23 വര്‍ഷം
മുതല്‍ നടപ്പാക്കിവരുന്ന
പദ്ധതികളും പ്രവര്‍ത്തനങ്ങളും
എന്തെല്ലാമാണെന്നും ഓരോ
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതിയും അറിയിക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ ആവിഷ്കരിച്ച 'ഒരു
പഞ്ചായത്ത് ഒരു കളിക്കളം'
പദ്ധതി വരും വര്‍ഷങ്ങളിലും
തുടരാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1934.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തിലെ
പൂളക്കടവില്‍ കളിസ്ഥലം
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഏത്
ഏജന്‍സി/വകുപ്പ് ആണ്
പദ്ധതിയുടെ തുടര്‍ നടപടികള്‍
സ്വീകരിക്കേണ്ടതെന്നും പദ്ധതി
അടിയന്തരമായി
പ്രാവര്‍ത്തികമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
1935.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതി പ്രകാരം വടക്കാഞ്ചേരി
മണ്ഡലത്തില്‍ നടപ്പാക്കുന്ന
വടക്കാഞ്ചേരി ബോയ്സ്
ഹൈസ്കൂള്‍ ഗ്രൗണ്ട്
നിർമ്മാണം, മിണാലൂർ ഇ.എം.എസ്.
ഇന്‍ഡോർ സ്റ്റേഡിയം നിർമ്മാണം
എന്നീ പദ്ധതികളുടെ നിലവിലെ
പുരോഗതി വ്യക്തമാക്കാമോ?
1936.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയത്തില്‍
കിഫ്ബി ഫണ്ടുപയോഗിച്ച്
നടപ്പിലാക്കുന്ന വികസന പദ്ധതി
സംബന്ധിച്ച നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
1937.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയുടെ ഭാഗമായി
ബാലുശ്ശേരി മണ്ഡലത്തില്‍
അനുവദിച്ച കായണ്ണ
ഗ്രാമപഞ്ചായത്ത്
സ്റ്റേഡിയത്തിന്റെ പ്രവൃത്തി
ആരംഭിക്കുന്നതിന് എന്താണ്
തടസ്സമെന്ന് അറിയിക്കാമോ;
പ്രസ്തുത പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
1938.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
ഭരണിക്കാവ് ഗവ. യു.പി.എസ്.
സ്റ്റേഡിയം, കണ്ടല്ലൂര്‍
സ്റ്റേഡിയം എന്നിവയുടെ
നിർമ്മാണം ഭരണാനുമതി ലഭിച്ച്
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എത്രയും
വേഗം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
1939.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
വര്‍ഷത്തെ എം.എല്‍.എ. ആസ്തി
വികസന ഫണ്ടില്‍ നിന്ന് ഒരു
കോടി രൂപ അനുവദിച്ച മലമ്പുഴ
മണ്ഡലത്തിലെ പടലിക്കാട്
ജി.എല്‍.പി. സ്കൂള്‍ ഗ്രൗണ്ട്
നവീകരണം എന്ന പദ്ധതിക്ക്
ഭരണാനുമതി ലഭ്യമാക്കുന്നതിന്
സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍
വിശദമായ എസ്റ്റിമേറ്റ് ജില്ലാ
കളക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ എസ്റ്റിമേറ്റ്
ആവശ്യപ്പെട്ട് പാലക്കാട്
ജില്ലാ കളക്ടര്‍ സ്പോര്‍ട്സ്
കേരള ഫൗണ്ടേഷന് കത്ത്
നല്‍കിയതിന്‍മേല്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1940.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ ഇടവ
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
1941.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുറമേരി
ഗ്രാമപഞ്ചായത്തിലെ ഇൻഡോർ
സ്റ്റേഡിയം നിർമ്മാണ
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഇൻഡോർ സ്റ്റേഡിയം
നിർമ്മാണത്തിന്റെ ഭാഗമായി
എന്തൊക്കെ സൗകര്യങ്ങളാണ്
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1942.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നടപ്പാക്കുന്നതിന്
തെരഞ്ഞെടുത്ത പുതുക്കാട്
മണ്ഡലത്തിലെ നന്തിക്കര
ജി.വി.എച്ച്.എസ്.
ഗ്രൗണ്ടിന്റെ നിര്‍മ്മാണ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയികുമോ;
(
സി )
ആധുനിക
കളിക്കളങ്ങള്‍, ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍, ടര്‍ഫ്
കോര്‍ട്ടുകള്‍ തുടങ്ങിയ
സംവിധാനങ്ങള്‍ കൂടുതലായി
ഒരുക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ച് നടപ്പാക്കുമോ;
വ്യക്തമാക്കാമോ?
1943.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എതെങ്കിലും ജില്ലകളിൽ
സാഹസിക കായിക ഇനമായ റോളർ
സ്കേറ്റിംഗില്‍
പരീശിലനത്തിനും ദേശീയ -
അന്തർദേശീയ മത്സരങ്ങൾ
നടത്തുന്നതിനുമായി റിങ്ക്
(ബാങ്ക് ട്രാക്ക്, റോഡ്
ട്രാക്ക്) ആരംഭിക്കുന്നതിന്
പദ്ധതികൾ
അവിഷ്കരിച്ചിട്ടുണ്ടൊ;
ഇല്ലെങ്കിൽ ഇതിനായി നടപടി
സ്വീകരിക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
കായികവിഭവശേഷി അന്താരാഷ്ട്ര
തലത്തില്‍ ഉയര്‍ത്തുവാൻ
ലക്ഷ്യമിട്ടിട്ടുള്ള
ഇന്റർനാഷണൽ സ്പോർട്സ്
സമ്മിറ്റ് കേരള 2024 -ൽ റോളർ
സ്കേറ്റിംഗ് ഇനത്തില്‍ ദേശീയ
- അന്തർദേശീയ മത്സരങ്ങൾ
നടത്തുന്നതിനും
പരിശീലനത്തിനുമായി റിങ്ക്
ആരംഭിക്കുന്നതിന് എതെങ്കിലും
ഇൻവെസ്റ്റേഴ്സിൽ നിന്നും
താല്പര്യപത്രം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തിന്റെ
കായികവിഭവശേഷി അന്താരാഷ്ട്ര
തലത്തിൽ ഉയർത്താൻ കായിക
താരങ്ങൾക്ക് പരീശിലനത്തിനായി
സർക്കാർ ഉടമസ്ഥതയിലുള്ള
ക്യാമ്പസുകൾ അവയുടെ പ്രവർത്തി
സമയത്തിനും, ശേഷവും
ലഭ്യമാക്കുന്നതിനായി നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1944.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണിയൂർ
ഗ്രാമപഞ്ചായത്തിലെ കളിസ്ഥല
നിർമ്മാണ പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രവൃത്തി എന്ന്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(
സി )
എന്തൊക്കെ
ഘടകങ്ങളാണ് പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുളളത് എന്ന്
വിശദമാക്കാമോ?
1945.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
വടവുകോട് പുത്തന്‍കുരിശ്
ഗ്രാമപഞ്ചായത്തിലെ കാളവയല്‍
ഗ്രൗണ്ടിന്റെ
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് സമഗ്ര ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1946.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
ഗവണ്‍മെന്റ് മാനദേവന്‍
സ്കൂളില്‍ കിഫ്ബി
ഫണ്ടുപയോഗിച്ച്
നടപ്പാക്കുന്ന നിലമ്പൂര്‍
മിനി സ്റ്റേഡിയം കോംപ്ലക്സ്
എന്ന പദ്ധതിയില്‍ ഇനിയും
നടപ്പാക്കാനുള്ള
പ്രവൃത്തികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ; പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
സാങ്കേതിക തടസ്സങ്ങള്‍
എന്താണെന്നും എവിടെയാണ് ഈ
തടസ്സങ്ങള്‍
നിലനിക്കുന്നതെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ വിവിധ
പ്രവൃത്തികള്‍ക്ക്
ചെലവഴിച്ചതിനുശേഷം നിലവില്‍
എത്ര തുക
നീക്കിയിരുപ്പുണ്ടെന്ന്
അറിയിക്കാമോ; ഈ തുക കിഫ്ബി
വഴി ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സിയായിരുന്ന കിറ്റ്കോയെ
മാറ്റി പുതിയ നിര്‍വ്വഹണ
ഏജന്‍സിയെ
നിയമിച്ചിട്ടുണ്ടോ; എങ്കില്‍
ശേഷിക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ ഫയലുകളും
മറ്റ് വിവരങ്ങളും
കിറ്റ്കോയില്‍ നിന്നും പുതിയ
ഏജന്‍സിയ്ക്ക്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നിലമ്പൂര്‍
മിനി സ്റ്റേഡിയം കോംപ്ലക്സ്
പദ്ധതിയിലുള്‍പ്പെട്ട
മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍
കോര്‍ട്ട്, പരിശീലന
നീന്തല്‍ക്കുളം എന്നീ
പദ്ധതികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കാമോ; ഇതിന്റെ ഫയല്‍
എവിടയൊണെന്നും ഫയല്‍ നമ്പര്‍
എത്രയെന്നും അറിയിക്കാമോ?
1947.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെട്ട
മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ്
പഞ്ചായത്ത് സ്റ്റേഡിയം
നിര്‍മ്മാണ പ്രവൃത്തിക്ക്
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് എം.എല്‍.എ. ആസ്തി
വികസന ഫണ്ട് വിഹിതമായ 50
ലക്ഷം രൂപയ്ക്ക് ഭരണാനുമതി
ലഭിച്ചിട്ടും കായിക
വകുപ്പിന്റെ വിഹിതത്തിന്
ഭരണാനുമതി നല്‍കാത്തതിന്റെ
കാരണം വിശദമാക്കാമോ?
1948.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ ചേലാട്
അന്താരാഷ്ട്ര സ്റ്റേഡിയം
നിർമ്മാണവുമായി ബന്ധപ്പെട്ട
നിലവിലെ സാഹചര്യം
വ്യക്തമാക്കാമോ;
(
ബി )
സ്റ്റേഡിയം
നിർമ്മാണം ആരംഭിക്കുന്നത്
അനന്തമായി നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ സാങ്കേതിക തടസ്സങ്ങള്‍
നീക്കി സ്റ്റേഡിയത്തിന്റെ
നിർമ്മാണ പ്രവൃത്തികള്‍
വേഗത്തില്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
1949.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
വര്‍ഷത്തെ ബജറ്റില്‍ 1.5 കോടി
രൂപ വകയിരുത്തിയ മലമ്പുഴ
മണ്ഡലത്തിലെ കഞ്ചിക്കോട്
ഗവ.ഹൈസ്കൂള്‍ സ്റ്റേഡിയം
നിര്‍മ്മാണം എന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
സ്റ്റേഡിയം
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും എന്ന്
അറിയിക്കാമോ?
1950.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
നിയോജകമണ്ഡലത്തിലെ കരിമ്പ
പഞ്ചായത്തിലെ ടർഫ് നിർമ്മാണ
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ടർഫിന്റെ പ്രവർത്തനം
ആരംഭിക്കുന്നതിന് നേരിടുന്ന
തടസ്സമെന്തെന്നും അത്
പരിഹരിക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
1951.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ വഖഫ് ബോര്‍ഡിന്
കീഴിലുളള ഭൂമിയുടെ മണ്ഡലം
തിരിച്ചുള്ള വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
ഭൂമിയും അതിലെ ആദായങ്ങളും
പരിപാലിക്കുന്നത് വഖഫ്
ബോര്‍ഡ് നേരിട്ടാണോയെന്ന്
വ്യക്തമാക്കാമോ; അല്ലെങ്കില്‍
ആയതിന്
ചുമതലപ്പെടുത്തിയിട്ടുളള
മഹല്ലുകള്‍/ട്രസ്റ്റുകള്‍
എന്നിവയുടെ വിശദാംശം
നല്‍കാമോ?
1952.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം
ഹജ്ജിന് പോവുന്ന
തീർത്ഥാടകരുടെ താലൂക്ക്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
1953.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാളിതുവരെ
എത്ര ആര്‍.ഒ.ബി.കളുടെയും
ആര്‍.യു.ബി. കളുടെയും
നിർമ്മാണ ചുമതല
കെ.ആര്‍.ഡി.സി.എല്‍.നെ
ഏൽപ്പിച്ചിട്ടുണ്ട്;
നിയോജകമണ്ഡലം അടിസ്ഥാനത്തിൽ
വിശദമാക്കാമോ;
(
ബി )
ഇവയിൽ
ഓരോന്നിന്റെയും നിർമ്മാണം
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
ഇവയിൽ
നിർമ്മാണം
ആരംഭിക്കാത്തവയുണ്ടോ;
ആരംഭിച്ച ശേഷം
പൂർത്തീകരിക്കാത്തവയുണ്ടോ;
എങ്കില്‍ ഇവ ഓരോന്നിന്റെയും
നിലവിലെ സ്ഥിതി സംബന്ധിച്ച
വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
1954.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-ൽ
അറുപതോളം മേൽപ്പാലങ്ങൾ
നിർമ്മിക്കുന്നതിനായി കിഫ്ബി
വഴി തുക വകയിരുത്തിയിട്ടും
റെയിൽവെ അധികൃതരില്‍ നിന്നും
അനുമതി ലഭ്യമാകാത്തതിനാൽ
പ്രവൃത്തി ആരംഭിക്കാൻ
സാധിക്കാതെ വന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഈ വിഷയത്തിൽ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
|
|
|
|
|
|
|
|