|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1615.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂമിയുടെ
ന്യായവിലയിൽ കഴിഞ്ഞ വർഷത്തെ
ബജറ്റിലുണ്ടായ വർദ്ധനവ്
എത്രയാണെന്ന് അറിയിക്കുമോ;
ന്യായവില വർദ്ധനവിലൂടെ കഴിഞ്ഞ
വർഷം സ്റ്റാമ്പ് ഡ്യൂട്ടി,
രജിസ്ട്രേഷൻ ഇനങ്ങളിൽ എത്ര
വരുമാനം ലഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത കാലയളവിൽ എത്ര
രജിസ്ട്രേഷൻ
നടന്നിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
2022-2023
സാമ്പത്തിക വർഷം ഈ ഇനത്തിൽ
എന്തു തുക പിരിച്ചെടുക്കാൻ
സാധിച്ചുവെന്നും എത്ര
രജിസ്ട്രേഷൻ ഈ കാലയളവിൽ
നടന്നുവെന്നും
വ്യക്തമാക്കാമോ?
1616.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയിൻകീഴ്
സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട
നിർമ്മാണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(
ബി )
ഇലക്ട്രിക്കൽ
വർക്ക് ഉൾപ്പെടെയുള്ള
നിർമ്മാണ പ്രവർത്തനങ്ങൾ എന്ന്
പൂർത്തീകരിക്കാനാകും;
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1617.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ സബ് രജിസ്ട്രാർ
ഓഫീസുകൾ സ്മാർട്ട്
ഓഫീസുകളാക്കി മാറ്റുന്നതിനായി
നടത്തുന്ന പ്രവർത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സബ് രജിസ്ട്രാർ ഓഫീസുകൾ
സ്മാർട്ട് ഓഫീസുകളാക്കി
മാറ്റുന്നതിന് ഓരോ
ഓഫീസുകളിലും ആവശ്യമായിട്ടുള്ള
സാങ്കേതികോപകരണങ്ങൾ, മറ്റ്
സാങ്കേതിക സൗകര്യങ്ങൾ
വർദ്ധിപ്പിക്കൽ,
ഭൗതികകാര്യങ്ങളിൽ വരുത്തേണ്ട
മാറ്റങ്ങൾ തുടങ്ങിയവ
സംബന്ധിച്ച
തിട്ടപ്പെടുത്തലുകൾ നടത്തി
റിപ്പോർട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ അവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
1618.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന സബ്
രജിസ്ട്രാർ ഓഫീസുകൾ
നിലവിലുണ്ടോ; എങ്കിൽ അവ
ഏതെല്ലാമെന്നും സ്വന്തമായി
കെട്ടിടം നിർമ്മിക്കുന്നതിന്
സ്ഥലം കണ്ടെത്താൻ
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(
ബി )
സബ്
രജിസ്ട്രാർ ഓഫീസുകളുടെ വാടക
കുടിശികയിനത്തിൽ സർക്കാർ
നൽകാനുള്ള തുകയുടെ വിശദാംശം
നൽകാമോ; ആയത് എന്നത്തേയ്ക്ക്
നൽകുമെന്ന് അറിയിക്കുമോ;
(
സി )
മലപ്പുറം
മണ്ഡലത്തിലെ മോങ്ങം സബ്
രജിസ്ട്രാർ ഓഫീസ് ഇപ്പോഴും
വാടക കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നതെന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
ഓഫീസിന് സ്വന്തമായി കെട്ടിടം
നിർമ്മിക്കുന്നതിന് സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
നാളിതുവരെ ഇതിനായി സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ; ഓഫീസ്
കെട്ടിടനിർമ്മാണത്തിന് ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1619.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ എടക്കര സബ്
രജിസ്ട്രാര്‍ ഓഫീസില്‍
നിലവില്‍ സബ് രജിസ്ട്രാരായി
സേവനം അനുഷ്ഠിക്കുന്നത്
ആരാണെന്ന് അറിയിക്കാമോ;
അദ്ദേഹം പ്രസ്തുത ഓഫീസില്‍
ഹെഡ് ക്ലാര്‍ക്ക് തസ്തികയില്‍
സേവനമനുഷ്ടിച്ചിരുന്നയാളാണോ;
എങ്കിൽ ഏത് കാലയളവിലാണെന്നും
എത്രകാലം പ്രസ്തുത
തസ്തികയില്‍
തുടര്‍ന്നുവെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥന്‍ എടക്കര സബ്
രജിസ്ട്രാര്‍ ഓഫീസില്‍ ഹെഡ്
ക്ലാര്‍ക്കായി
സേവനമനുഷ്ടിച്ചിരുന്ന കാലത്ത്
സബ് രജിസ്ട്രാറുടെ അധിക
ചുമതലകള്‍
നിര്‍വഹിച്ചിട്ടുണ്ടോ;
എങ്കില്‍ വര്‍ഷവും കാലയളവും
വിശദമാക്കാമോ:;
(
സി )
പ്രസ്തുത
ഉദ്യോഗസ്ഥന്‍ സബ്
രജിസ്ട്രാറുടെ അധിക ചുമതല
വഹിച്ചിരുന്ന കാലയളവില്‍
രജിസ്ട്രേഷനുകള്‍
നടത്തിയിട്ടുണ്ടോ; എങ്കിൽ ഈ
കാലയളവില്‍ നടത്തിയ
രജിസ്ട്രേഷനുകളുടെ
വിവരങ്ങള്‍, വാങ്ങിയ ആള്‍,
വില്പന നടത്തിയ ആള്‍,
വസ്തുവിന്റെ വിവരം, ആധാരം
രജിസ്റ്റര്‍ ചെയ്ത തീയതി,
ആധാരം രജിസ്ട്രേഷന്‍ നമ്പര്‍
എന്നിവ സഹിതം ലഭ്യമാക്കാമോ;
(
ഡി )
2023
ജനുവരി 1 മുതല്‍ 2024 മെയ് 31
വരെയുള്ള കാലയളവില്‍ എടക്കര
സബ് രജിസ്ട്രാര്‍ ഓഫീസില്‍
കോടതികളില്‍ കേസുണ്ടായിരുന്ന
ഏതെങ്കിലും വസ്തുവിന്റെ
രജിസ്ട്രേഷന്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
വസ്തുവിന്റെ വിവരം, ആധാരം
രജിസ്റ്റര്‍ ചെയ്ത തീയതി,
രജിസ്ട്രേഷന്‍ നമ്പര്‍,വസ്തു
വാങ്ങിയ ആള്‍ എന്നിവയുടെ
പൂര്‍ണ്ണ വിവരങ്ങളും
ആധാരങ്ങളുടെ പകര്‍പ്പുകളും
ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
ഉദ്യോഗസ്ഥന്‍ മലപ്പുറം
ജില്ലയിലെ എടക്കര, പാലക്കാട്
ജില്ലയിലെ കൊടുവായൂര്‍ എന്നീ
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍
സബ് രജിസ്ട്രാറായിരിക്കെ
ഏതെങ്കിലും വസ്തുവിന്റെ
രജിസ്ട്രേഷന്‍ നടത്തിയത്
സംബന്ധിച്ച് രേഖാമൂലം
പരാതികളോ ആക്ഷേപങ്ങളോ
രജിസ്ട്രേഷൻ വകുപ്പിൽ
ലഭിക്കുകയോ അത് പ്രകാരം
ആക്ഷേപമുള്ള വസ്തുവിന്റെ
രജിസ്ട്രേഷന്‍ നടത്തി
നല്‍കരുതെന്ന് അറിയിക്കുകയോ
ചെയ്തിട്ടുണ്ടോ;
(
എഫ് )
എങ്കില്‍
പരാതിക്കാരായിട്ടുള്ളവരുടെ
പേരും മേൽ വിലാസവും മൊബെെല്‍
നമ്പരുകളും പരാതികളുടെ
പകര്‍പ്പും ലഭ്യമാക്കാമോ?
1620.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ കുഴല്‍മന്ദം സബ്
രജിസ്ട്രാര്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന്റെ
റീകാസ്റ്റ് എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണത്തിന്
പുതിയ കരാര്‍ നല്‍കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
1621.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
സബ് രജിസ്ട്രാർ ഓഫീസ്
കെട്ടിട നിർമ്മാണവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
ബി )
കാലപ്പഴക്കത്തിന്റെ
അസൗകര്യങ്ങൾ ഏറെയുള്ള
പ്രസ്തുത ഓഫീസിന് പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1622.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
മ്യൂസിയവും കോമ്പൗണ്ടും
ഭിന്നശേഷി സൗഹൃദമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഭിന്നശേഷി
കലാകാരന്‍മാരുടെ കലാ
സൃഷ്ടികളുടെ പ്രദര്‍ശനവും
വിപണനവും സാധ്യമാക്കുന്നതിന്
മ്യൂസിയം വകുപ്പിന്
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ?
1623.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ചന്തപ്പുരയില്‍ തെയ്യം
മ്യൂസിയം സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
1624.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടിയില്‍
ട്രാംവേ റെയില്‍ മ്യൂസിയം
സജ്ജീകരിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മ്യൂസിയം
സജ്ജീകരിക്കുന്നതിനുള്ള
കെട്ടിടത്തിന്റെ
അറ്റകുറ്റപ്രവൃത്തികൾ
പൂര്‍ത്തീകരിച്ചോയെന്ന്
അറിയിക്കുമോ;
(
സി )
ട്രാംവേ
റെയില്‍ മ്യൂസിയം
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
1625.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോന്നി
മണ്ഡലത്തിലെ കോന്നി
ആനത്താവളത്തില്‍ പുരാവസ്തു
വകുപ്പ് അനുവദിച്ച പൈതൃക
മ്യൂസിയത്തിന്റെ നിര്‍മ്മാണ
പ്രവർത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ?
1626.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ഫിസിക്കല്‍ എഡ്യൂക്കേഷന്‍
കോളേജിന് സിന്തറ്റിക്ക്
ട്രാക്ക് പണിയുന്നതിന്
മ്യൂസിയം വകുപ്പിന്റെ സ്ഥലം
പരസ്പരം കൈമാറുന്നതിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
1627.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ മടിയന്‍കൂലോം
ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ
പഴക്കമുള്ള ദാരുശില്പങ്ങളും
കൊത്തുപണികളും
സംരക്ഷണമില്ലാതെ നാശത്തിന്റെ
വക്കിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇവയുടെ സംരക്ഷണത്തിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകാമോ?
1628.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തിൽ ദേവസ്വം
വകുപ്പിന്റെ കീഴിലുള്ള
കോട്ടയം തൃക്കൈക്കുന്ന്
മഹാദേവ ക്ഷേത്രത്തിലെ ചുമര്‍
ശില്പഭംഗി സംരക്ഷിക്കുന്നതിന്
ആർക്കിയോളജി വകുപ്പ് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
പഴശ്ശി
രാജാവിന്റെ ചരിത്രവുമായി
ബന്ധപ്പെട്ട പ്രസ്തുത
ക്ഷേത്രവും കോവിലകവും വലിയ
ക്ഷേത്രചിറയുമെല്ലാം
ബന്ധപ്പെടുത്തി ഒരു പുരാവസ്തു
ശില്പ പഠന കേന്ദ്രവും
മ്യൂസിയവും സ്ഥാപിക്കുന്ന
വിഷയം പരിശോധിക്കുമോ;
വിശദമാക്കുമോ?
1629.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
മണ്ഡലത്തിലെ വേലൂര്‍ അര്‍ണോസ്
പാതിരി സ്മാരകത്തില്‍
പുരാവസ്തു വകുപ്പ് എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുളളത്;
(
ബി )
പുരാവസ്തു
കേന്ദ്രങ്ങളായി പ്രഖ്യാപിച്ച
മേഖലകളില്‍ താമസിക്കുന്ന
നിര്‍ധനരായവരുടെ
ഭവനനിര്‍മ്മാണത്തിനും വീട്
അറ്റകുറ്റപ്പണി
ചെയ്യുന്നതിനുമുള്ള
അപേക്ഷകള്‍ക്ക് വകുപ്പില്‍
നിന്നും അനുമതി
ലഭ്യമാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ഇവർക്ക് പ്രത്യേക അനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|