UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6749.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി അഗളി വില്ലേജിലെ 583/5, 583/10 എന്ന സർവ്വേ നമ്പറിലെ ഇരപത് ഏക്കർ ഭൂമിയുടെ ആധാരം ആരുടെയൊക്കെ പേരിലാണെന്നും പ്രസ്തുത ഭൂമിക്ക് ആർക്കെല്ലാം നികുതി രസീത് നൽകിയിട്ടുണ്ടെന്നും അറിയിക്കാമോ; വില്ലേജിൽ നിന്ന് നൽകിയ നികുതി രസീതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
6750.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടഭൂമി പരിവർത്തനത്തിനായി നിലവിൽ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016 മുതൽ 2024 വരെ പരിവർത്തനം ചെയ്യപ്പെട്ട തോട്ടഭൂമികളുടെ വിവരം, വർഷം, താലൂക്ക് എന്നിവതിരിച്ച് ലഭ്യമാക്കാമോ;
( സി )
തോട്ടഭൂമി പരിവർത്തനവുമായി ബന്ധപ്പെട്ടുള്ള തീർപ്പാക്കലിനായി താലൂക്ക് ലാൻഡ് ബോർഡുകളിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ നിലവിലെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
2016 മുതൽ നാളിതുവരെയായി, താലൂക്ക് ലാൻഡ് ബോർഡുകൾ തീർപ്പാക്കിയ തോട്ടഭൂമി പരിവർത്തന അപേക്ഷകൾ എത്രയെന്ന് താലൂക്ക്, വർഷം എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
6751.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി. റോഡിന്റെ വീതി കൂട്ടുന്നതിന് വേണ്ടി കെ.എസ്.ടി.പി. സ്ഥലം ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലം വിട്ടുകൊടുത്ത ആളുകളുടെ ബാക്കി സ്ഥലം പോക്കുവരവ് ചെയ്തുകിട്ടാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം പരിശോധിക്കുമോ; എങ്കിൽ ആയതിന് എത്രയും വേഗം തീർപ്പുകല്‍പ്പിക്കുമോ; വിശദമാക്കാമോ;
( സി )
കോട്ടയം ജില്ലയിൽ സ്ഥലം വിട്ടുകൊടുത്ത എത്രപേരുടെ പോക്കുവരവ് നടപടികള്‍ മുടങ്ങിക്കിടക്കുന്നുവെന്ന് വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; അതിൻപ്രകാരം എത്ര സ്ഥലമുടമകള്‍ പരാതി നല്‍കിയിട്ടുണ്ട്; ആയത് പരിഹരിക്കാൻ എന്തുനടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ?
6752.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താലൂക്കുകളും വില്ലേജുകളും പുനഃസംഘടിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ടീമിനെ എന്നാണ് നിയമിച്ചതെന്ന് അറിയിക്കാമോ; പ്രസ്തുത നടപടിക്രമത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
താലൂക്കുകളും വില്ലേജുകളും പുനഃസംഘടിപ്പിക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിൽ എത്ര തുക ചെലവഴിച്ചുവെന്നു വിശദമാക്കുമോ?
6753.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിൽ റവന്യൂ വകുപ്പ് നേരിട്ടും, വകുപ്പിന് കീഴിലെ മിഷനുകൾ, ഏജൻസികൾ എന്നിവ മുഖേനയും നടപ്പിലാക്കി വരുന്ന പദ്ധതികൾ, അവയുടെ തൽസ്ഥിതി റിപ്പോര്‍ട്ട് എന്നിവയുടെ വിശദാംശം അറിയിക്കുമോ?
6754.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അതിദരിദ്രരില്‍പ്പെട്ട ഭൂരഹിതരെ കണ്ടെത്തി ഭൂമി വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാമാണ്; അതിദരിദ്രരില്‍ എത്രപേർക്കാണ് ഭൂമി ലഭ്യമാക്കാന്‍ സാധിച്ചിട്ടുള്ളതെന്ന് താലൂക്ക് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുമോ?
6755.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് താലൂക്കിൽ പരുന്തുംപാറ വിനോദസഞ്ചാര മേഖല പ്രദേശത്ത് സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ റവന്യൂഭൂമി തിരിച്ചുപിടിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
എത്ര ഏക്കർ സർക്കാർ ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കയ്യേറിയതായി കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( സി )
മഞ്ജുമല വില്ലേജിലും പീരുമേട് വില്ലേജിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ സാഹചര്യത്തിൽ സർക്കാർ ഭൂമിയും സ്വകാര്യ വ്യക്തികളുടെ ഭൂമിയും വനംവകുപ്പിന്റെ ഭൂമിയും വ്യക്തമായി രേഖപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മഞ്ജുമല വില്ലേജിലെ 441, 182 സർവെ നമ്പറിൽപ്പെടുന്ന ഭൂമിയിൽ വനംവകുപ്പിനും റവന്യൂ വകുപ്പിനും എത്ര ഹെക്ടർ സ്ഥലമാണ് കൈവശമുള്ളത്; ആയത് സംബന്ധിച്ച് വ്യക്തമായ രേഖകൾ കൈവശമുണ്ടോ; എങ്കിൽ ലഭ്യമാക്കാമോ?
6756.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെന്മാറ മണ്ഡലത്തില്‍ എത്ര പട്ടയങ്ങളാണ് അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ എത്ര പട്ടയങ്ങള്‍ക്കുളള അപേക്ഷകളാണ് ലഭിച്ചിട്ടുളളതെന്നും എപ്പോൾ പട്ടയം നൽകാൻ കഴിയുമെന്നും വിശദമാക്കുമോ?
6757.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കാമോ?
6758.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിൽ പട്ടയ വിതരണത്തിനായുള്ള എത്ര അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ; ഇതിനുള്ള സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണമെന്താണെന്നും സര്‍വ്വെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമോയെന്നും വ്യക്തമാക്കാമോ;
( ബി )
മലപ്പുറം വില്ലേജിലെ പതിനഞ്ച് കുടുംബങ്ങൾക്ക് 2006 -ൽ അനുവദിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യുന്നതിനുവേണ്ടി ഫെയർവാല്യൂ നിശ്ചയിക്കാനുള്ള അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടിയുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
മൊറയൂർ വില്ലേജിലെ റീസര്‍വ്വെ 94/2 നമ്പറിൽ ഉൾപ്പെട്ട ഒമ്പത് കുടുംബങ്ങൾക്ക് പട്ടയ വിതരണത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
മലപ്പുറം മണ്ഡലത്തിലെ പട്ടയ വിതരണത്തിനായുള്ള അപേക്ഷകളിൽ കൈവശകക്ഷികളുടെ അര്‍ഹതാ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടികള്‍ ത്വരിതപ്പെടുത്തി അടിയന്തരമായി പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
6759.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയവരുടെ വിശദാംശം പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര അപേക്ഷകള്‍ എം.എല്‍.എ. ഡാഷ് ബോര്‍ഡില്‍ വന്നിട്ടുണ്ടെന്നും ശേഷിക്കുന്നവ ഡാഷ് ബോര്‍ഡില്‍ വരാത്തത് എന്തുകൊണ്ടാണെന്നും വിശദമാക്കാമോ?
6760.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ വില്ലേജുകളിൽ ഉൾപ്പെട്ട അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാർക്ക് പട്ടയം ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; ഇവർക്ക് എന്നത്തേക്ക് സ്ഥിരപട്ടയം നൽകാനാകും എന്നുള്ള വിവരം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ റീസർവ്വേ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ; അഞ്ചുചങ്ങല പ്രദേശത്ത് ആകെ എത്രപേർക്കാണ് പട്ടയം നൽകേണ്ടത് എന്നത് സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഇതിൽ താമസക്കാർ എത്രയാണെന്നും കൃഷിഭൂമി എത്രയാണെന്നും തരംതിരിച്ചിട്ടുണ്ടോ; ഇതിൽ എത്ര പേർക്കുള്ള പട്ടയ നടപടികൾ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വില്ലേജ് അടിസ്ഥാനത്തിലുള്ള വിവരം നൽകാമോ;
( സി )
പ്രസ്തുത പട്ടയം നൽകുന്നതിനുള്ള നടപടികൾ എന്ന് മുതലാണ് ആരംഭിച്ചിട്ടുള്ളതെന്നും ആയതിന്റെ മുഴുവൻ രേഖകളും റവന്യൂ വകുപ്പിൽ ലഭ്യമാണോയെന്നും അറിയിക്കുമോ; കൃത്യമായ റീസർവ്വേ രേഖകൾ ഇല്ല എന്ന കാരണത്താൽ പട്ടയനടപടികൾ അനന്തമായി നീണ്ടുപോകുന്നത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പട്ടയ നടപടികൾ പൂർത്തിയാക്കുന്നതിന് സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിലേയ്ക്കായി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ച് എത്രയും വേഗം അഞ്ചുചങ്ങല പ്രദേശത്തെ മുഴുവൻ ആളുകൾക്കും പട്ടയം ലഭ്യമാക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
6761.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ കുഴുപ്പിള്ളി വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 18/1 ല്‍ ഉള്‍പ്പെട്ടുവരുന്ന പണ്ടാരവക വെറും പാട്ടമായി കിടന്നിരുന്ന 404.76 ഏക്കര്‍ വസ്തുവിന്റെ പട്ടയം ഫാറൂക്ക് കോളേജിന് ലഭ്യമായിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പട്ടയം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പട്ടയത്തിന്റെ നമ്പര്‍ എത്രയെന്നും എന്നാണ് പട്ടയം അനുവദിച്ചതെന്നും, ആരാണ് പട്ടയം അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന കുടികിടപ്പുകാരുടെ അവകാശം അവർക്ക് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കുഴുപ്പിള്ളി വില്ലേജിലെ പണ്ടാരവക വെറുംപാട്ടമായി കിടന്നിരുന്ന സര്‍വെ നമ്പര്‍ 18/1 ല്‍ ഉള്‍പ്പെട്ട 404.76 ഏക്കര്‍ വസ്തു കൈവശം വച്ചിരുന്ന മുഹമ്മദ് സിദ്ദിഖ് സേട്ട് എന്ന വ്യക്തി പ്രസ്തുത ഭൂമിയിലെ കുടികിടപ്പുകാരുടെ അവകാശം നിഷേധിച്ച് 1950 ല്‍ 2115 നമ്പര്‍ ആധാരപ്രകാരം ഫാറൂഖ് കോളേജിന് ദാനമായി നല്‍കിയതും തുടര്‍ന്ന് 1951 ല്‍ ഫാറൂഖ് കോളേജിന് പട്ടയം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൂര്‍‍ണ്ണ അവകാശം ലഭിക്കുകയും ചെയ്ത മേല്‍വസ്തുവകകള്‍ 1995 ലെ വഖഫ് നിയമം 36-ഉം 37-ഉം വകുപ്പുകള്‍ പ്രകാരം വഖഫ് രജിസ്റ്ററില്‍ ചേര്‍ക്കുവാനുള്ള കാരണം വിശദമാക്കാമോ; പ്രസ്തുത നടപടിക്ക് നിയമസാധുത ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6762.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് പുറമ്പോക്കില്‍ താമസിക്കുന്ന എത്ര കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്ന എത്ര കുടുംബങ്ങളുടെ പട്ടയത്തിനായുള്ള അപേക്ഷകളാണ് തീർപ്പ് കൽപ്പിക്കുന്നതിനായി അവശേഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
6763.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ മതിലകം ഗ്രാമപഞ്ചായത്തിലെ പാപ്പിനിവട്ടം വില്ലേജിൽ താമസിക്കുന്ന പുതിയവീട്ടിൽ മുജീബ്, പാണ്ടപ്പറമ്പത്ത് അഷറഫ്, തിരുവിതാംകോട്ട് ഫാത്തിമ എന്നിവർക്ക് ഇവരുടെ ഭൂമിയുടെ തരവും സ്ഥാനവും സംബന്ധിച്ച വിഷയങ്ങളിലുള്ള വ്യക്തതക്കുറവുമൂലം പട്ടയം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവർക്ക് പട്ടയം ലഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;
( ബി )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ പട്ടയം ലഭിക്കാത്തവരുടെ വിവരങ്ങൾ ഗ്രാമപഞ്ചായത്തുകൾ തിരിച്ചു നൽകുമോ; ഇവർക്ക് പട്ടയം ലഭിക്കാൻ ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
6764.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുകുന്ദപുരം താലൂക്ക് തെറവ് വില്ലേജിലെ ചാക്കോച്ചിറ നിവാസിയായ ജോജി. സി. ആര്‍., ചാലേക്കൽ വീട് പുതുക്കാട്, പട്ടയം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്, ചാക്കോച്ചിറയിലുള്ള അ‍ർഹരായ അപേക്ഷകർക്ക് പട്ടയം നല്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
6765.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായി പുറമ്പോക്ക് ഭൂമിയിലും മറ്റും താമസിക്കുന്ന അർഹരായവർക്കെല്ലാം പട്ടയം നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കുന്നതിനു നിലവിലുള്ള നിയമതടസ്സങ്ങള്‍ എന്തെല്ലാമാണ്; ഇവ പരിഹരിക്കാന്‍ സ്വീകരിക്കാനാവുന്ന നടപടികള്‍ വിശദീകരിക്കുമോ?
6766.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.ഒ.(പി) നം.60/2017/ആര്‍.ഡി. തീയതി 10.10.2017 - ലെ അസാധാരണ ഗസറ്റ് വിജ്ഞാപനപ്രകാരം, ഇരുപത്തിയഞ്ചു വര്‍ഷത്തെ ഉപാധികളോടു കൂടി നല്‍കിയ പട്ടയത്തിലെ ഉപാധി വ്യവസ്ഥകള്‍ പന്ത്രണ്ടു വര്‍ഷമാക്കി കുറച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വിജ്ഞാപന പ്രകാരമുളള ഇളവ് ഭൂവുടമകള്‍ക്ക് ലഭിച്ചു വരുന്നുണ്ടുെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;
( ഡി )
ഈ വിജ്ഞാപന പ്രകാരം പന്ത്രണ്ടു വര്‍ഷത്തിനുശേഷം സ്ഥലം കൈമാറ്റം ചെയ്ത് രജിസ്റ്റര്‍ ചെയ്തെങ്കിലും കരം സ്വീകരിക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെയും കൊല്ലമുള വില്ലേജ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നു എന്ന് കാട്ടി ബീനാമോള്‍ എന്നയാള്‍ പരാതി നല്‍കിയിട്ടുണ്ടോ; ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ;
( ഇ )
ഉപാധി രഹിത പട്ടയത്തിന്റെ കൈമാറ്റ കാലാവധി ഗസറ്റ് വിജ്‍ഞാപനത്തിലൂടെ സര്‍ക്കാര്‍ കുറച്ചെങ്കിലും ഇത് നടപ്പാക്കി ലഭിക്കുന്നതിന് കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപ്പാക്കി കിട്ടേണ്ട പട്ടയവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ജനങ്ങള്‍ക്കു ലഭിക്കുന്നതിന് കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( ജി )
പൊതുജന താത്പര്യാര്‍ത്ഥം സര്‍ക്കാര്‍ കൊണ്ടുവരുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
6767.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയമിഷനും പട്ടയ അംസംബ്ലികളും ചേര്‍ന്നു നടത്തിയ പട്ടയമേളയിലൂടെ എത്ര പട്ടയങ്ങളാണ് പാലക്കാട് ജില്ലയില്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6768.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ ചാലക്കുടി താലൂക്കില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വരന്തരപ്പിള്ളി വില്ലേജിൽ സര്‍വ്വേ നമ്പർ 360 ല്‍ ഉള്‍പ്പെടുന്നതും ബി.ടി.ആര്‍. പ്രകാരം കന്നുകാലി മേച്ചില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമി, ശ്രീ. അശ്വിദാസ്, ശ്രീമതി ഷെെലജ എന്നിവരുടെ പേരില്‍ പതിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തും, തദ്ദേശസ്വയംഭരണ വകുപ്പും ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ 08.08.2023 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീ. അശ്വിദാസ്, ശ്രീമതി ഷെെലജ എന്നിവര്‍ക്ക് പട്ടയം നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
6769.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ മംഗലം ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ കൂലി ക്വാര്‍ട്ടേഴ്സില്‍ നാല്പത് വര്‍ഷത്തിലധികമായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോയെന്ന് വിശദമാക്കാമോ?
6770.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടയം ലഭിക്കുന്നതിനായി നൽകിയിട്ടുള്ള അപേക്ഷകളിൽ തീരുമാനം എടുക്കേണ്ടവയുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016 മുതൽ നാളിതുവരെ നൽകിയിട്ടുള്ള പട്ടയങ്ങളുടെ എണ്ണം ജില്ലയും വർഷവും തിരിച്ച്‌ ലഭ്യമാക്കാമോ;
( സി )
2016 മുതൽ നാളിതുവരെ ഭവന നിർമ്മാണത്തിനായി അനുവദിച്ച പട്ടയങ്ങളുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍, ബഹുനില കെട്ടിടങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കുമായി പട്ടയം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ പട്ടയം ലഭ്യമാക്കിയവയുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ഇ )
നിലവിൽ പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ളവരിൽ ബി.പി.എൽ കുടുംബങ്ങളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( എഫ് )
നിലവിൽ പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ളവരിൽ സ്വന്തമായി ഭൂമിയില്ലാത്തവരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ?
6771.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പട്ടയം അനുവദിച്ചു കിട്ടുന്നതിനായി ലഭിച്ച അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ എത്രയാണെന്നും ഇതിനായി സ്വീകരിച്ചു വരുന്ന നടപടി എന്തെല്ലാമാണെന്നും പഞ്ചായത്തു തിരിച്ചുള്ള വിവരം അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നതിനു കുന്നത്തുനാട് മണ്ഡലത്തില്‍ നാളിതുവരെ അനുവദിച്ച പട്ടയങ്ങള്‍ എത്രയാണെന്ന വിവരം പഞ്ചായത്ത് തിരിച്ച് നല്‍കാമോ; വിശദമാക്കാമോ?
6772.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്കിലെ കൊടകര വില്ലേജില്‍ നാടുകുന്ന് എന്ന പ്രദേശത്തെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് പട്ടയരേഖകളോ പകര്‍പ്പോ കൈവശമില്ലാത്തതിനാല്‍ ബാങ്കുകളില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുക്കാനാകാത്ത സാഹചര്യമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുൻപ് ഈ പ്രദേശത്ത് ജൂബിലി പട്ടയം എന്ന പേരില്‍ പട്ടയം വിതരണം ചെയ്തിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
നികുതി അടച്ച് കൈവശം വച്ച് അനുഭവിക്കുന്ന ഭൂമിക്ക് പട്ടയ രേഖകളോ പകര്‍പ്പോ കൈവശമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ഈ കുടുംബങ്ങളുടെ വിഷയം എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
6773.
ശ്രീ. എം. എം. മണി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുതകുംവിധം പുതിയ സോഫ്‍റ്റ്‍വെയര്‍ ക്രമീകരണം പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ പുതിയ സംവിധാനം എപ്പോള്‍ നിലവില്‍ വരുമെന്ന് വ്യക്തമാക്കുമോ;
( ബി )
അനിവാര്യമായ ഉദ്യോഗസ്ഥ ക്രമീകരണം സാധ്യമാക്കുന്നതിന് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ എപ്രകാരമാണ് സഹായകരമായിരിക്കുന്നത്; വിശദമാക്കുമോ;
( സി )
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിലും ആവശ്യമായ താല്‍ക്കാലിക നിയമനങ്ങള്‍ക്കും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
തരംമാറ്റ അപേക്ഷയുടെ ആധിക്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കും വിധം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടോ; പ്രസ്തുത സംവിധാനങ്ങള്‍ സഹായകമായിരുന്നോ; വിശദമാക്കുമോ?
6774.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള കൊടകര-വെള്ളിക്കുളങ്ങര റോഡ്, പുതുക്കാട്-മൂപ്ലിയം കോടാലി റോഡ്, പള്ളിക്കുന്ന്-പാലപ്പിള്ളി-ചിമ്മിനി റോഡ്, ചക്കാലക്കടവ് പാലം, നെല്ലായിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ കടവ് പാലം, നിര്‍ദ്ദിഷ്ട മലയോര ഹെെവേ എന്നിവയുടെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളില്‍ വലിയ കാലതാമസം ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ലാൻഡ് അക്വിസിഷന്‍ നടപടികള്‍ കാര്യക്ഷമവും ഊര്‍ജ്ജിതമാക്കുന്നതിനായി ആവശ്യമായ സര്‍വ്വേയര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ വകുപ്പ് സംഘത്തെ പ്രത്യേകമായി നിയോഗിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
നിര്‍ദ്ദിഷ്ട മലയോര ഹെെവേ നിര്‍മ്മാണത്തിനായി വനഭൂമി ഏറ്റെടുക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
6775.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയുടെ വീതികൂട്ടലുമായി ബന്ധപ്പെട്ട് മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര വ്യാപാരികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവരിൽ എത്രപേർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള മാനദണ്ഡം എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ; എത്ര തുക വീതമാണ് ചെറുകിട കച്ചവടക്കാർക്ക് നഷ്ടപരിഹാരമായി നൽകിയതെന്നും അതിനുള്ള മാനദണ്ഡം എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
വികസന പ്രവർത്തനങ്ങൾക്കായി ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?
6776.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹെെവേയ്ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഭൂ ഉടമകള്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ച വില കുറയ്ക്കുന്നതിന് പിന്നീട് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
പെരുമണ്ണ ടൗണിനോട് ചേര്‍ന്ന ഉയർന്ന വിലയുള്ള ഭൂമിയ്ക്ക് വളരെ കുറഞ്ഞ നിരക്കിൽ വില പുനര്‍നിര്‍ണ്ണയിച്ചതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
6777.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന പല ചെറുകിട സഹകരണ വ്യവസായ സ്ഥാപനങ്ങളുടെയും ഭൂമി അന്യാധീനപ്പെട്ട് കിടക്കുന്നതായി റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാരിനുള്ള ബാധ്യതകള്‍ തീര്‍ക്കാത്തതും അനാഥമായി കിടക്കുന്നതുമായ ഭൂമി സ്വമേധയാ ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് സന്നദ്ധമാകുമോ; വ്യക്തമാക്കാമോ?
6778.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി കണ്ടെത്തിയ കോഴിക്കോട് കിനാലൂരിലെ നൂറ് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; എത്ര പേരുടെ ഭൂമിയും വീടും, മറ്റ് കെട്ടിടങ്ങളുമാണ് ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉള്ളത്; ഏറ്റെടുക്കല്‍ നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദമാക്കാമോ?
6779.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാട്ടവ്യവസ്ഥ ലംഘിച്ച് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്നവരുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പാട്ടവ്യവസ്ഥ ലംഘിച്ച് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന വിവിധ സ്ഥപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പിരിഞ്ഞുകിട്ടാനുളള തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ;
( സി )
പ്രസ്തുത തുക പിരിച്ചെടുക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
6780.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടവ്യവസ്ഥ ലംഘിച്ച് കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ഈ സർക്കാർ വന്നശേഷം പാട്ടക്കുടിശിക കണക്കാക്കിയിട്ടുണ്ടോയെന്നും നിയമാനുസൃതം ലഭിക്കേണ്ട പാട്ടക്കുടിശിക ഈടാക്കാൻ എന്തു നടപടി സ്വീകരിക്കാ നാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
6781.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണാനുമതി ലഭിച്ച നെല്ലിപ്പൊയില്‍ വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണ പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
6782.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ കടമക്കുടി വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണത്തിനുള്ള ഭരണാനുമതി നല്‍കിയത് എന്നാണെന്നും, അനുവദിച്ച തുക എത്രയാണെന്നും, നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് പുനരാരംഭിക്കാന്‍ സാധിക്കുമെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
6783.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തെ ബഡ്ജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചിരിക്കുന്ന കറുകച്ചാല്‍ മിനി സിവില്‍ സ്റ്റേഷന്‍ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടോയെന്ന്‌ അറിയിക്കാമോ;
( ബി )
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി എത്തിച്ചേരാവുന്ന വിധത്തിൽ കറുകച്ചാല്‍ ബസ് സ്റ്റാന്റിന് അഞ്ഞൂറുമീറ്റർ ചുറ്റളവില്‍ റവന്യൂ ഭൂമി ലഭ്യമാണോയെന്നും ഇല്ലായെങ്കില്‍ സ്വകാര്യസ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാമോയെന്നും വിശദമാക്കാമോ?
6784.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്ന ശേഷം നെന്മാറ മണ്ഡലത്തില്‍ എത്ര വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര വില്ലേജ് ആഫീസുകളുടെ നിര്‍മ്മാണത്തിന് തുക അനുവദിച്ചിട്ടുണ്ടെന്നും ആയതിന്റെ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
6785.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്ന റവന്യൂടവർ നിർമ്മാണത്തിനായി ഭൂമിയുടെ കൈമാറ്റവും അനുബന്ധ പ്രവർത്തനങ്ങളും പൂർത്തീകരിച്ച സാഹചര്യത്തില്‍ വളരെ വേഗത്തിൽ ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6786.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ ഒരു ഓഫീസിലെ ഒരു സീറ്റില്‍ മൂന്നു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരനെ നിര്‍ബന്ധമായും ആ ഓഫീസിലെ മറ്റൊരു സീറ്റിലേയ്ക്കും, ഒരു ഓഫീസില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായ ജീവനക്കാരനെ നിര്‍ബന്ധമായും മറ്റൊരു ഓഫിസിലേയ്ക്കും മാറ്റിനിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലും നടപ്പിലാക്കിയിട്ടുണ്ടോയെന്ന്‌ വെളിപ്പെടുത്തുമോ;
( ബി )
30.07.2021 ലെ സ.ഉ.(സാധാ) നം. 2485/2021/റവ. ഉത്തരവിലെ മാനദണ്ഡങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ നിശ്ചിത കാലാവധി പൂർത്തിയാക്കിയ ജീവനക്കാരെ മാറ്റി നിയമിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; എത്ര ജീവനക്കാര്‍ക്ക് പ്രസ്തുത വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് ഓഫീസ് തിരിച്ച് അറിയിക്കുമോ;
( സി )
റവന്യൂ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള പൊതുമാനദണ്ഡങ്ങളും വ്യവസ്ഥകളും നിര്‍ണ്ണയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
6787.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് ഹൊസബെട്ടു വില്ലേജ് ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിന്നും 11-10-2019 ന് വിരമിച്ച ശ്രീ അബ്ദുല്ല എന്നയാള്‍ക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വ്യക്തിക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്നും ആനുകൂല്യം എപ്പോൾ ലഭ്യമാകുമെന്നും അറിയിക്കാമോ; വിശദാംശം നല്‍കാമോ?
6788.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര താലൂക്കുകളും വില്ലേജ് ഓഫീസുകളുമാണ് ഉളളതെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
6789.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റത്തിനായി നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ വിശദാംശം താലൂക്ക് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
ഭൂമി തരംമാറ്റ നടപടികൾ പൂർത്തീകരിക്കുന്നതിനായി റവന്യൂ വകുപ്പിൽ എത്ര തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഏതൊക്കെ തസ്തികകളാണെന്നും ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നാളിതുവരെ എത്രതുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഭൂമി തരംമാറ്റ നടപടികളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിൽ എത്ര താൽക്കാലിക, കരാർ ജീവനക്കാർ ജോലിചെയ്യുന്നുണ്ട്; ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളുമായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
ഭൂമി തരംമാറ്റ അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിൽ എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളും വാഹന സൗകര്യങ്ങളുമാണ് ഏർപ്പെടുത്തിയത്; ഓരോ ഇനത്തിലും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
6790.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമരംപുത്തൂർ പഞ്ചായത്തിലെ പാത്രക്കടവ് കുരുത്തിച്ചാൽ പ്രദേശത്ത് ടൂറിസം വകുപ്പ് നിർദ്ദേശിച്ച പദ്ധതിക്ക് റവന്യൂ ഭൂമി കൈമാറുന്നതിനുള്ള (ഫയൽ നം. എൽ1/50/2024/റവ) നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
6791.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ റവന്യൂ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിശദാംശം നൽകാമോ?
6792.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെ, നൂറ് അടി വീതിയിൽ 14.5 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭൂമി റവന്യൂ ഭൂമിയാണെന്നും അവിടെ വനം വകുപ്പിന് അവകാശമില്ലെന്നും കേരള ഹെെക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് 28.05.2024-ന് വിധി പ്രഖ്യാപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നൂറ് അടി വീതിയിലുള്ള പ്രസ്തുത പ്രദേശം ഭാവിയിൽ അനാവശ്യമായ വ്യവഹാരങ്ങളില്‍പ്പെട്ട് പോകാതിരിക്കുന്നതിനായി കുറ്റിവെച്ച് തിരിച്ച് ദേശീയ പാത വികസനം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ജനതാല്പര്യം മുന്‍നിര്‍ത്തി ദേശീയ പാത വികസനത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6793.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മല്‍ ഹയര്‍സെക്കന്ററി സ്കൂളിന് കളിസ്ഥലം വാങ്ങുന്നതിനായി ബഡ്ജറ്റില്‍ തുക അനുവദിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ വസ്തുവിന്റെ വില നിർണ്ണയിക്കുന്നതിന് റവന്യൂ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിരുന്നതിൻപ്രകാരം സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; കാലതാമസം ഒഴിവാക്കി നടപടികള്‍ പൂർത്തീകരിക്കുമോ; വ്യക്തമാക്കാമോ?
6794.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
6795.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ നറുകര, മഞ്ചേരി, വില്ലേജുകളിൽ പലസ്ഥലങ്ങളിലും ഭൂമിയുടെ ഫെയർവാല്യൂ നൂറുമുതൽ മുതൽ ഇരുനൂറ് ശതമാനത്തിൽ അധികം വർദ്ധിപ്പിച്ചത് കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
ഭൂമിയുടെ ഫെയർവാല്യൂ ക്രമാതീതമായി വർദ്ധിപ്പിച്ചതുമൂലം മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന്റെ കീഴിൽ വസ്തു രജിസ്ട്രേഷനിൽ കുറവ് വന്നിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
6796.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം താലൂക്കില്‍ നാളിതുവരെ ലഭിച്ച പട്ടയ അപേക്ഷകളുടെ മുന്‍ഗണനാക്രമം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മുന്‍ഗണനാക്രമം രേഖപ്പെടുത്തുന്ന നമ്പർ.1 രജിസ്റ്റര്‍ നിലവില്‍ സൂക്ഷിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത രജിസ്റ്റര്‍ പ്രകാരം എത്ര അപേക്ഷകര്‍ക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6797.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഇന്ത്യന്‍ കോഫിഹൗസ് ആരംഭിക്കുന്നതിന് നിർദേശം ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ?
6798.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂനികുതി ഒടുക്കുന്നതിന് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍വഴി നികുതി ഒടുക്കിയ ഭൂ ഉടമകളുടെ എണ്ണം വകുപ്പിന്റെ പക്കല്‍ ലഭ്യമാണോ; എത്ര ഭൂ ഉടമകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ സേവനം ഉപയോഗപ്പെടുത്തിയതെന്ന് വിശദമാക്കുമോ;
( ബി )
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഭൂ നികുതി ഒടുക്കുന്നതിന് ഭൂ ഉടമകളെ പ്രോത്സാഹിപ്പിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
6799.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം അനുവദിച്ച സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകള്‍ സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആകുന്നത് മൂലം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന അധിക സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
6800.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പ് മുഖേന ഇപ്പോൾ ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് നൽകാറുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ ഒരു വർഷം കാസർഗോഡ് ജില്ലയിൽ നൽകിയ ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റുകളുടെ എണ്ണം താലൂക്ക് ഓഫീസ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിൽ അപേക്ഷ കിട്ടിയിട്ടും ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് അനുവദിക്കാത്ത എത്ര കേസുകളുണ്ടെന്ന് താലൂക്ക് ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഈ അപേക്ഷകൾ ലഭിച്ചത് എപ്പോഴാണെന്നും ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും താലൂക്ക് ഓഫീസ് തിരിച്ച് അറിയിക്കാമോ;
( ഇ )
സ്വത്തുക്കൾ വിഭജിക്കുന്നതിനും ബാങ്കുകളിലെ കണക്ക് തീർക്കുന്നതിനും ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് കിട്ടാതെ വിഷമിക്കുന്ന കുടുംബങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
6801.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര വില്ലേജ് ഓഫീസുകളാണ് നിലവിലുള്ളത്;
( ബി )
എത്ര വില്ലേജുകളാണ് ഡിജിറ്റൽ റീസർവേ ചെയ്യുന്നതിനായി ഉദ്ദേശിക്കുന്നത്;
( സി )
കണ്ണൂർ ജില്ലയിൽ എത്ര വില്ലേജുകളിലെ റീസർവേ പൂർത്തിയായിട്ടുണ്ട്;
( ഡി )
കണ്ണൂർ ജില്ലയിൽ ഇപ്പോൾ ഡിജിറ്റൽ റീസർവേ നടന്നു വരുന്ന വില്ലേജ് ഓഫീസുകൾ ഏതൊക്കെയാണ്; വിശദമാക്കാമോ?
6802.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതൊക്കെ വില്ലേജുകളിലാണ് റീസര്‍വേയ്ക്ക് നടപടികള്‍ സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വില്ലേജുകളില്‍ റീസര്‍വേ സംബന്ധിച്ച പരാതികളുടെ എണ്ണവും അവയില്‍ തീര്‍പ്പ് കല്‍പ്പിച്ചവയുടെ എണ്ണവും എത്രയെന്നു വ്യക്തമാക്കാമോ;
( സി )
റീസര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
6803.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ഡിജിറ്റല്‍ റീ-സര്‍വേകള്‍ പൂര്‍ത്തിയായിട്ടുണ്ടോ;
( ബി )
ഡിജിറ്റല്‍ റീ-സര്‍വേ പൂര്‍ത്തിയായിട്ടും സോഫ്റ്റ്‍വെയറിന്റെ പോരായ്മ മൂലം ഇപ്പോഴും റീ-സര്‍വേ പ്രകാരമുളള ഇടപാടുകള്‍ സുഗമമായി നടക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലവില്‍ ഏതെല്ലാം വില്ലേജുകളിലാണ് ഈ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( ഡി )
ഇതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?
6804.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ റീസർവേയിലെ തെറ്റ് തിരുത്തുന്നതിന് എഴുപത്തിയെട്ട് താലൂക്കുകളിലായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ എത്രയെന്ന് വ്യക്തമാക്കാമോ; ഏതു രീതിയിലാണ് ഇവ പരിഹരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഏറ്റവും കൂടുതൽ തെറ്റ് തിരുത്തൽ അപേക്ഷ വന്നിരിക്കുന്നത് ഏത് ജില്ലയിലാണ്; സംസ്ഥാനത്ത് സർവേയർമാരുടെ അഭാവം മൂലം റീസർവേയിലെ തെറ്റ് തിരുത്തൽ നടപടികൾ വൈകുന്നത് പരിഹരിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
ഭൂമിയുടെ ഡിജിറ്റൽ സർവേയുടെ മറവിൽ സമാന്തര സർവേ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
6805.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ റീ സർവേ നടപടികളിലെ അപാകതകൾ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ പരിഹരിക്കാൻ ബാക്കിയുള്ളവ തീർപ്പാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വില്ലേജുകൾ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?a?
6806.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ താലൂക്ക് ലാൻഡ് ബോർഡ് ഏതെല്ലാം ചാരിറ്റബിൾ സൊസൈറ്റികൾക്കും ഫാമുകൾക്കുമാണ് പതിനഞ്ച് ഏക്കർ ഭൂമിയിലധികം വാങ്ങുന്നതിന് ഇളവ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; താലൂക്കിലെ എത്ര തോട്ടങ്ങൾക്ക്,എത്ര ഏക്കർ ഭൂമിക്കാണ് ഇപ്രകാരം ഇളവ് അനുവദിച്ചതെന്നു വിശദമാക്കാമോ?
6807.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ ബോർഡ് നടപ്പാക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ടൂറിസം ഹബ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ?
6808.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭ വും മറ്റ് കാരണങ്ങള്‍കൊണ്ടും വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട് വീട് വിട്ട് പോകേണ്ടിവന്നവരുടെയും ക്യാമ്പുകളില്‍ കഴിയുന്നവരുടെയും പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ വിഷയത്തില്‍ പുനരധിവാസം സാധ്യമായില്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും മറ്റും താമസിക്കുന്നവരെ അതതു പ്രദേശങ്ങളില്‍ വാടകയ്ക്ക് വീടുകള്‍ കണ്ടെത്തി താല്ക്കാലികമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6809.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് ഇടുക്കി ജില്ലയിലെ ഏതൊക്കെ പ്രദേശങ്ങളാണ് റെഡ്, ഓറഞ്ച് സോണുകളായി നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
ഈ സോണുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഏതൊക്കെ വിദഗ്‍ധ സമിതികളുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങളെ റെഡ്, ഓറ‍ഞ്ച് സോണുകളായി നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
വിദഗ്‍ധ സമിതിയില്‍ ആരൊക്കെയാണ് അംഗങ്ങളായിട്ടുള്ളതെന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.