UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6810.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മൗലാനാ യാകൂബ് മെമ്മോറിയൽ മുസ്ലിം ഓർഫനേജ് രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിന് നൽകിയിട്ടുള്ള അപേക്ഷയിൽ (ജെ.2/303)നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറയാമോ?
6811.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്റെ ഭൂമി പദ്ധതി നടപ്പിലാക്കിയാൽ ആധാരം എഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടും എന്ന ആശങ്ക പരിഹരിക്കുവാൻ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഡിജിറ്റല്‍ സർവേ പൂർത്തിയായാൽ ഭൂമിയുടെ ന്യായവില പുനര്‍നിർണ്ണയിക്കാൻ കഴിയുമോ; വിശദമാക്കാമോ;
( സി )
വ്യക്തികൾക്ക് സ്വന്തമായി ആധാരം രജിസ്റ്റർ ചെയ്യാമെന്ന സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്ന ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
6812.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി ആധാരം തയ്യാറാക്കുന്നതിന് ഇ-സ്റ്റാമ്പിംഗ് രീതി അനുയോജ്യമാണോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിലുള്ള ഇ-സ്റ്റാമ്പിംഗ് രീതി വിശദമാക്കാമോ;
( സി )
ആധാര രജിസ്‍ട്രേഷന്‍ സേവന മേഖല കൂടുതല്‍ ശാക്തീകരിക്കുന്നതിന് പ്രസ്തുത രീതി എത്രത്തോളം സഹായകരമാണ്; വിശദാംശം നല്‍കാമോ?
6813.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്‍ട്രേഷന്‍ വകുപ്പ് വഴിയുള്ള എന്തെല്ലാം സേവനങ്ങള്‍ക്കാണ് ഓൺലൈന്‍ സൗകര്യം ലഭ്യമായിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഭൂമിയുടെ ന്യായവില പൊതുജനങ്ങള്‍ക്ക് ഓൺലൈനായി പരിശോധിക്കുന്നതിന് സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ?
6814.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിന് സ്വന്തമായി തയ്യാറാക്കുമ്പോള്‍ പിശകുകള്‍ സംഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;?
6815.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി സബ്‍ രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
6816.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ സബ്-രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കെട്ടിടത്തിനുളളില്‍ ക്യാബിന്‍ ഉള്‍പ്പെടെയുളള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനം പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് എന്ന് മാറുമെന്ന് അറിയിക്കാമോ?
6817.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ പഴയ ആധാരങ്ങള്‍, റിക്കാര്‍ഡുകള്‍ എന്നിവ ഡിജിറ്റെെസ് ചെയ്യുന്നതോടൊപ്പം ബയന്റ് ചെയ്യുന്നതിനു കൂടി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
6818.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ് താലൂക്കിലെ മുന്നാട് വില്ലേജിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ച വിഷയം ഇതുവരെ പരിഹരിക്കപ്പെടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സമീപ വില്ലേജുകളെ അപേക്ഷിച്ച് ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് മൂലം ഈ വില്ലേജില്‍ ഭൂമി കൈമാറ്റം നടത്താന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
6819.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായി രജിസ്ട്രേഷൻ വകുപ്പിലെ ഏതൊക്കെ ജില്ലാ രജിസ്ട്രാർമാരെയാണ് സ്ഥലം മാറ്റി നിയമിച്ചിരുന്നത്; വിശദമാക്കാമോ;
( ബി )
2024-ലെ തിരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി ട്രാൻസ്ഫർ ചെയ്ത ജില്ലാ രജിസ്ട്രാർമാരെ അവർ മുൻപ് ജോലി ചെയ്ത സ്ഥലത്തേക്ക് തിരികെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
സീനിയോറിറ്റിയുള്ളവർ,എസ്.സി./എസ്.റ്റി. വിഭാഗക്കാർ തുടങ്ങിയവരുടെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പരിഗണിച്ചാണോ രജിസ്ട്രേഷൻ വകുപ്പിൽ ജില്ലാ രജിസ്ട്രാർമാരെ മാറ്റി നിയമിക്കുന്നത്; വിശദമാക്കാമോ;
( ഡി )
രജിസ്ട്രേഷൻ വകുപ്പിൽ ജില്ലാ രജിസ്ട്രാർ തസ്തികയിൽ നടത്തിയിട്ടുള്ള പ്രത്യേക സ്ഥലം മാറ്റങ്ങൾക്കായി 2023-ന് ശേഷം എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; പ്രസ്തുത സ്ഥലംമാറ്റങ്ങൾ സംബന്ധിച്ച പരാതികളിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
6820.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസില്‍ നിന്നും ജില്ലകളിൽ വാർഷിക പരിശോധന നടത്താറുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പരിശോധനയ്ക്ക് തുടർച്ചയായി പങ്കെടുത്ത ജീവനക്കാരുടെ പേര് വിവരവും അവർ ഓരോ വർഷവും ഏതെല്ലാം ജില്ലകളിൽ പരിശോധനയിൽ പങ്കെടുത്തുവെന്നും വിശദമാക്കാമോ; പ്രസ്തുത ജീവനക്കാർ പ്രതിവർഷം യാത്രാ ബത്തയായി കൈപ്പറ്റിയ തുക എത്രയെന്ന് അറിയിക്കാമോ;
( സി )
വകുപ്പ് തല അന്വേഷണമോ വിജിലൻസ് പരാമർശങ്ങളോ നേരിടുന്ന ഏതെങ്കിലും ജീവനക്കാരെ ജില്ലകളിലെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നോ; ഇവരില്‍ ആര്‍ക്കെങ്കിലുമെതിരെ പ്രസ്തുത പരിശോധനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ലഭിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത പരാതികളില്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഒരേ ഉദ്യോഗസ്ഥരെ തന്നെ ജില്ലകളിൽ പരിശോധനയ്ക്ക് നിയോഗിക്കരുതെന്ന് രജിസ്ട്രേഷൻ ഐ.ജി. നിർദേശം നൽകിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിർദേശം ലംഘിച്ച് പരിശോധനയ്‌ക്ക് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
ജില്ലാ ഓഫീസർമാരുടെ യാത്രാ ഡയറി കൃത്യസമയത്ത് അംഗീകരിച്ച് നൽകുന്നില്ലായെന്ന് എതെല്ലാം ജില്ലാ രജിസ്ട്രാർമാർ അറിയിച്ചിട്ടുണ്ടെന്നും അത്തരത്തിൽ കാലതാമസം വരുത്തിയ ജീവനക്കാർ ആരെല്ലാമാണെന്നുമുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( എഫ് )
വാർഷിക പരിശോധന സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്ന സെക്ഷനിൽ എത്ര ഫയലുകൾ നിലവില്‍ കുടിശികയുണ്ടെന്ന വിവരം സീറ്റ് തിരിച്ച് ലഭ്യമാക്കാമോ?
6821.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടിയില്‍ അനുയോജ്യമായ സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍ കുടിയേറ്റ സ്മാരകവും മ്യൂസിയവും നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് അനുയോജ്യമായ ഏജന്‍സിയെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
6822.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി പൈതൃക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
സന്ദര്‍ശകരെ മ്യൂസിയത്തില്‍ പ്രവേശിപ്പിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പൈതൃക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6823.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ പൈതൃക മ്യൂസിയമായി ഉയർത്തിയ തിരൂരങ്ങാടി ഹജൂർ കച്ചേരി പൈതൃക മ്യൂസിയത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് വേണ്ടി കൈമാറിയ ഭൂമിയുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
തിരൂരങ്ങാടി രജിസ്റ്റർ ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി ഈ മ്യൂസിയം പദ്ധതിയിൽ ഉൾപ്പെട്ടതാണോ; എങ്കിൽ അത് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
റോഡിൽ നിന്നും മ്യൂസിയത്തിലേക്കുള്ള വഴി സൈൻ ബോർഡുകളും മറ്റും സ്ഥാപിച്ച് നിർമ്മാണം പൂർത്തീകരിക്കുമോ; വിശദമാക്കാമോ?
6824.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരിത്ര പ്രാധാന്യമുളള സ്മാരകങ്ങള്‍ പുരാവസ്തുവകുപ്പ് മുഖാന്തിരം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകളാണ് നിലവിലുളളതെന്ന് വിശദമാക്കാമോ;
( ബി )
1938 സെപ്തംബര്‍ മാസത്തില്‍ നടന്ന കല്ലറ-പാങ്ങോട് വിപ്ലവത്തിന്റെ ഭാഗമായി അവശേഷിക്കുന്ന പാങ്ങോട് പോലീസ് സ്റ്റേഷന്‍ ഔട്ട്പോസ്റ്റ് കെട്ടിടവും പഴയ മുദ്രകളും വെടിവയ്പിന്റെ ഭാഗമായി നടന്ന മറ്റ് അടയാളങ്ങളും അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന പ്രസ്തുത സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
6825.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആര്‍ക്കിയോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിന് കീഴില്‍ എത്ര സ്ഥാപനങ്ങളുണ്ടെന്ന് അറിയിക്കുമോ?
6826.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തിലെ ചേറ്റുവ കോട്ട സംരക്ഷിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ചേറ്റുവ കോട്ടയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
6827.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിൽ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാണ്ഡവൻ പാറ കേന്ദ്രമാക്കി ചരിത്ര വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന തരത്തിൽ ഒരു അമിനിറ്റി സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ;
( ബി )
പാണ്ഡവൻ പാറയെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
പാറശാല മണ്ഡലത്തിലെ വെള്ളറട, കുന്നത്തുകാൽ ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പൂങ്കോട്ട് പാറയെ സംരക്ഷിത മേഖലയാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.