ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
കാർഷിക വായ്പാ സംഘങ്ങളിൽ
ഏകീകൃത സോഫ്റ്റ് വെയർ
നടപ്പാക്കുന്നതിനായി എത്ര
കോടി രൂപയുടെ എസ്റ്റിമേറ്റാണ്
തയ്യാറാക്കിയതെന്ന്
വിശദമാക്കാമോ;
എസ്റ്റിമേറ്റിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
ഏകീകൃത
സോഫ്റ്റ് വെയർ
നടപ്പാക്കുന്നതിനായി കേന്ദ്ര
സർക്കാർ എന്തെങ്കിലും
സോഫ്റ്റ്‌വെയർ വാഗ്ദാനം
ചെയ്തിരുന്നോ; എങ്കിൽ
പ്രസ്തുത സോഫ്റ്റ്‌വെയർ
സൗജന്യ നിരക്കിൽ നൽകുമെന്നാണോ
കേന്ദ്ര സർക്കാർ വാഗ്ദാനം
നൽകിയിരുന്നത്;
വ്യക്തമാക്കാമോ;
(
സി )
ഏകീകൃത
സോഫ്റ്റ് വെയർ
നടപ്പാക്കുന്നതിനായി ടെൻഡർ
വിളിച്ചിരുന്നോ; എങ്കിൽ
ഏതൊക്കെ സ്ഥാപനങ്ങളാണ്
ടെൻഡറിൽ പങ്കെടുത്തതെന്നും
ഓരോ സ്ഥാപനവും ക്വാട്ട് ചെയ്ത
തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ടെൻഡറിന്റെ പ്രീ
ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ
എന്തൊക്കെയായിരുന്നു; ഇതിൽ
മാറ്റം വരുത്തിയിരുന്നോ;
വിശദാംശം നൽകാമോ;
(
ഇ )
പ്രാഥമിക
കാർഷിക വായ്പാ സംഘങ്ങൾ കരാർ
കമ്പനിക്ക് യൂസേജ് ഫീ നൽകണം
എന്ന് വ്യവസ്ഥ
ചെയ്യുന്നുണ്ടോ; എങ്കിൽ എത്ര
തുകയെന്നു വ്യക്തമാക്കാമോ;
(
എഫ് )
പ്രാഥമിക
കാർഷിക വായ്പാ സംഘങ്ങളിൽ
ഏകീകൃത സോഫ്റ്റ് വെയർ
നടപ്പാക്കുന്നതിനായി കരാർ
ലഭിച്ച സ്ഥാപനവുമായി
ഉണ്ടാക്കിയ കരാറിന്റെ പകർപ്പ്
ലഭ്യമാക്കാമോ?