|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6209.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലുൾപ്പെടുന്ന
വനാതിർത്തിയുടെ ഡിജിറ്റൽ
സർവ്വേ ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ?
6210.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
വന ഡിവിഷനിലെ പാലോട് റേഞ്ചിൽ
2019-20, 2020-21 എന്നീ
വർഷങ്ങളിൽ നിർമ്മിച്ച
ജണ്ടകളിൽ വെരി ബാഡ്, ബാഡ്,
മാനേജബിൾ എന്നീ
വിഭാഗങ്ങളിൽപ്പെട്ട എത്ര
ജണ്ടകൾ ഉണ്ടെന്നും അവയുടെ
പുനർനിർമ്മാണത്തിന് എത്ര തുക
വേണ്ടിവരുമെന്നാണ് വനം
വിജിലൻസ് വിഭാഗത്തിന്റെ
പരിശോധനയിൽ കണ്ടെത്തിയതെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവിൽ പാലോട് റേഞ്ചിൽ ജണ്ട
നിർമ്മിച്ചതിന് ബില്‍
തയ്യാറാക്കി തുക
കോൺട്രാക്ടർക്ക് നൽകിയതിൽ,
എത്ര ജണ്ടകൾ വനം വിജിലൻസ്
വിഭാഗത്തിന്റെ പരിശോധനയിൽ
കണ്ടെത്തുവാൻ
സാധിച്ചിട്ടില്ലെന്ന്
വ്യക്തമാക്കുമോ;
(
സി )
കണ്ടെത്തുവാൻ
കഴിയാത്ത ജണ്ടകൾ ഏതെല്ലാം
അടങ്കൽ പ്രകാരം ചാർജ്
ചെയ്തവയാണെന്നും അവ
ബന്ധപ്പെട്ട റേഞ്ച് ഓഫീസർ,
ഡി.എഫ്.ഒ. എന്നിവർ
പരിശോധിച്ചിരുന്നോയെന്നും
വ്യക്തമാക്കുമോ;
(
ഡി )
കണ്ടെത്തുവാൻ
കഴിയാത്ത ജണ്ടകളുടെ
നിർമ്മാണത്തിന് എത്ര തുകയുടെ
ബില്‍ തയ്യാറാക്കിയാണ്
കോണ്‍ട്രാക്ടര്‍ക്ക്
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും തുക നൽകിയതെന്ന്
വെളിപ്പെടുത്താമോ?
6211.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ ആവോലിച്ചാല്‍
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് വനം വകുപ്പിന്റെ
അനുമതി
ലഭ്യമാക്കുന്നതിനുവേണ്ടി
ഇതുവരെ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രാധാന്യം
കണക്കിലെടുത്ത് കേന്ദ്ര വനം
പരിസ്ഥിതി മന്ത്രാലയത്തിന്റെ
അനുമതി അടിയന്തരമായി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6212.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വകുപ്പിലെ
സീനിയർ അഡ്മിനിസ്ട്രേറ്റീവ്
ഓഫീസറുടെ നിലവിലെ ചുമതലകൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
സർക്കാരിൽ
നിന്നും വിവിധ വകുപ്പുകളിലും
സ്ഥാപനങ്ങളിലും
നിയമിച്ചിട്ടുള്ള
അഡ്മിനിസ്ട്രേറ്റീവ്
ഓഫീസർമാരുടെ ചുമതലകൾ
അംഗീകരിച്ച് സർക്കാർ
പുറപ്പെടുവിച്ച 25/7/2022-ലെ
സ.ഉ.(കൈ)നമ്പർ
52/2023/ജി.എ.ഡി. ഉത്തരവിലെ
വ്യവസ്ഥകൾ വകുപ്പിൽ
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇല്ലെങ്കിൽ
പ്രസ്തുത ഉത്തരവ്
നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
6213.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലുള്‍പ്പെടുന്ന
വനഭൂമിയുടെ ഡിജിറ്റല്‍
സര്‍വ്വേ ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ?
6214.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
വന ഡിവിഷനിലെ പാലോട്
റെയിഞ്ചിൽ വനം വിജിലൻസ്
വിഭാഗത്തിന്റെ അന്വേഷണ
റിപ്പോർട്ട് പ്രകാരം
ഗുണമേന്മ ഇല്ലെന്നു
കണ്ടെത്തിയ ജണ്ടകളുടെ
പുനർനിർമാണത്തിന് എത്ര കോടി
രൂപയാണ് വേണ്ടതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ജണ്ട നിർമ്മാണത്തിലൂടെ
സര്‍ക്കാരിന് കോടിക്കണക്കിന്
രൂപയുടെ നഷ്ടം വരുത്തിയതിന്
ഉത്തവാദികളായ ഉദ്യോഗസ്ഥരിൽ
നിന്നും നഷ്ടം
ഈടാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇക്കാര്യത്തിൽ
നാളിതുവരെ സ്വീകരിച്ച നടപടികൾ
വെളിപ്പെടുത്തുമോ?
6215.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
കണ്ടൽ വനങ്ങളെക്കുറിച്ചുള്ള
വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
സ്വകാര്യ
വ്യക്തികളുടെ പക്കലുള്ള കണ്ടൽ
വനത്തിന്റെ വിസ്തൃതി
എത്രയാണെന്ന് അറിയിക്കാമോ;
(
സി )
സർക്കാരിന്റെ
കൈവശമുള്ള കണ്ടൽ വനങ്ങളുടെ
വിസ്തൃതി എത്രയാണെന്ന്
അറിയിക്കാമോ;
(
ഡി )
കണ്ടൽ
വനങ്ങളായി ലിസ്റ്റ്
ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ
ബഫർ സോൺ ആയി പ്രഖ്യാപിച്ചവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കണ്ടൽ
കാടുകളിൽ നിർമ്മാണ
പ്രവർത്തനങ്ങൾക്കുള്ള
നിയന്ത്രണങ്ങളുമായും
അനുമതികളുമായും ബന്ധപ്പെട്ട
ഉത്തരവുകളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
എഫ് )
സംസ്ഥാനത്തെ
കണ്ടൽക്കാടുകളിൽ നിലവിൽ 5000
ചതുരശ്ര അടിക്ക് മുകളിലുള്ള
നിർമ്മിതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ജി )
സംസ്ഥാനത്ത്
കണ്ടൽ ലാൻഡ് ബാങ്ക്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6216.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വനഭൂമി കയ്യേറ്റത്തിന്റെ
കണക്ക് വനം വകുപ്പ്
എടുത്തിട്ടുണ്ടോ; എങ്കിൽ
ഇതനുസരിച്ച് എത്ര ഹെക്ടർ
വനഭൂമി കയ്യേറിയിട്ടുണ്ട്
എന്നതിന്റെ വനം ഡിവിഷൻ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
കേരള
ലാൻഡ് കൺസർവൻസി ആക്ട് 1957
പ്രകാരം നോട്ടീസ് നൽകി
കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ ഇതനുസരിച്ച് എത്ര
ഹെക്ടർ ഭൂമി
ഒഴിപ്പിച്ചിട്ടുണ്ട്
എന്നതിന്റെ വനം ഡിവിഷൻ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
6217.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ വനമേഖലയോട്
ചേര്‍ന്ന്
താമസിക്കുന്നവര്‍ക്ക് പട്ടയം
വിതരണം ചെയ്യുന്ന
കാര്യത്തില്‍ വനം വകുപ്പിന്റെ
ഭാഗത്ത് നിന്നും എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തടസ്സങ്ങള്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
6218.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവൻ വനപ്രദേശങ്ങളുടെയും
അതിർത്തി നിർണ്ണയം
പൂർത്തീകരിച്ചിട്ടുണ്ടോ;
ഏതൊക്കെ മേഖലകളിലാണ് ഇനിയും
അതിർത്തി നിർണ്ണയം
പൂർത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വനാതിർത്തി
നിർണ്ണയം
പൂർത്തീകരിക്കുന്നതിനും
ആയതിന് ഡിജിറ്റൈസേഷൻ
നടപ്പാക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
6219.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം ഇടുക്കി ജില്ലയിലെ
വനവിസ്തൃതി
വർദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
(
ബി )
ഇപ്രകാരം
റിസർവ്വ് വനമായി
പ്രഖ്യാപിച്ച്
ഇറക്കിയിട്ടുള്ള ഗസറ്റ്
വിജ്ഞാപനത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
ഗസറ്റ്
വിജ്ഞാപനത്തിലൂടെ റിസർവ്വ്
വനമായി പ്രഖ്യാപിച്ച
സ്ഥലങ്ങളുടെ വിവരങ്ങൾ
പഞ്ചായത്തും, വിസ്തൃതിയും
തിരിച്ച് ലഭ്യമാക്കാമോ?
6220.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനവല്‍ക്കരണത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
ഓഫീസുകളിലും സ്കൂളുകളിലും
ആശുപത്രികളിലും ലഭ്യമായ
സ്ഥലങ്ങളില്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ; എങ്കില്‍
അതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ചെടികള്‍
വച്ച്
പിടിപ്പിക്കുന്നതോടൊപ്പം
അതിന്റെ പരിപാലനത്തിന്
ആവശ്യമായ സംവിധാനം
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ? ?
6221.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വനം കയ്യേറ്റം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
എത്ര
ഹെക്ടര്‍ വനം കയ്യേറ്റം
ഒഴിപ്പിച്ചിട്ടുണ്ടെന്നും ഇനി
എത്ര ഹെക്ടര്‍
ഒഴിപ്പിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
6222.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ഫോറസ്റ്റ് റേഞ്ചിനു കീഴിലെ
ഏണിയാടി-പടുപ്പ് ഫോറസ്റ്റ്
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
നടപടി പരിഗണനയിലുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്
തുക അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശം
അറിയിക്കാമോ?
6223.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എൻ.എച്ച്-85
ന്റെ ഭാഗമായ നേര്യമംഗലം
മുതല്‍ വാളറ വരെയുള്ള
റോഡിന്റെ വീതി
വർദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട കേസില്‍ വനം
വകുപ്പിന്റെ നിലപാട്
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ വീതി
വർദ്ധിപ്പിക്കുന്നതിന്
അനുകൂലമായ വിധി
ലഭിച്ചതിനെതിരെ വനം വകുപ്പ്
അപ്പീലിന് പോകുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പൊതുജനങ്ങള്‍ക്ക്
ഏറെ പ്രയോജനപ്പെടുന്ന പല
കോടതി വിധികള്‍ക്കെതിരെയും
വനം വകുപ്പ് അപ്പീല്‍
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പൊതുജന താത്പര്യ കോടതി
വിധികള്‍ക്കെതിരെയും സർക്കാർ
തീരുമാനങ്ങള്‍ക്കെതിരെയും വനം
വകുപ്പ് അപ്പീല്‍
പോകാനിടയാകുന്ന സാഹചര്യം
വിശദീകരിക്കാമോ?
വയലട
ടൂറിസം കേന്ദ്രത്തിലേക്കുള്ള
റോഡിന്റെ നവീകരണം
6224.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയലട
ടൂറിസം കേന്ദ്രത്തിലേക്ക്
പോകുന്ന റോഡിന്റെ 500
മീറ്ററോളം ഭാഗം വനം
വകുപ്പിന്റെ
ഉടമസ്ഥതയിലായതിനാല്‍
ഗ്രാമപഞ്ചായത്തിന് റോഡ്
നവീകരിക്കാന്‍ കഴിയുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡില്‍ വനം വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഭാഗം
നവീകരിക്കുന്നതിന് അനുമതി
നല്‍കുമോ; വിശദമാക്കാമോ?
6225.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയലട
ടൂറിസം കേന്ദ്രത്തിലേക്കുള്ള
വനം വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള റോഡ്
നവീകരിക്കുന്നതിന് പനങ്ങാട്
ഗ്രാമ പഞ്ചായത്തിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(
ബി )
പനങ്ങാട്
ഗ്രാമ പഞ്ചായത്തിന് പ്രസ്തുത
റോഡ് നവീകരിക്കുന്നതിന്
അനുമതി നല്‍കാന്‍ എന്താണ്
തടസ്സമെന്ന് അറിയിക്കാമോ?
6226.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനംവകുപ്പില്‍
നിന്നുള്ള അനുമതി
ലഭിക്കുന്നതിന് കാലതാമസം
വരുന്നതിനാല്‍ ടൂറിസം
വകുപ്പിന്റെ പല പദ്ധതികളും
നടപ്പിലാക്കാന്‍
കഴിയുന്നില്ലെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(
ബി )
വനംവകുപ്പിന്റെ
നടപടികള്‍
ലഘൂകരിക്കാത്തതുമൂലം
ടൂറിസത്തിന്റെ
അനന്തസാദ്ധ്യതകള്‍ക്ക് വലിയ
നഷ്ടം സംഭവിക്കുന്നത്
ഒഴിവാക്കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പത്ത്കോടി
രൂപ വരെയുള്ള പദ്ധതികള്‍ക്ക്
പെര്‍മിസീവ് സാംങ്ഷന്‍
നല്‍കുന്നതിനുള്ള അധികാരം
ബന്ധപ്പെട്ട
ഡി.എഫ്.ഒ.മാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
6227.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിലെ എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തിലെ
പുതുവൈപ്പ്, വളപ്പ്
ബീച്ചുകളില്‍ ഇക്കോ ടൂറിസം
പദ്ധതി നടപ്പിലാക്കുന്നതിനായി
എറണാകുളം സോഷ്യല്‍ ഫോറസ്റ്റ്
ഡിവിഷന്‍ സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസല്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ?
6228.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജാനകിക്കാട്
ഇക്കോ-ടൂറിസം സെന്ററിന്റെ
ഇപ്പോഴത്തെ അവസ്ഥ എന്തെന്ന്
വിശദമാക്കാമോ;
(
ബി )
മരുതോങ്കര
ഗ്രാമപഞ്ചായത്തിലെ പ്രസ്തുത
ഇക്കോ-ടൂറിസം സെന്റര്‍
വികസിപ്പിക്കുന്നതിന് വകുപ്പ്
മുഖാന്തരം പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
ഇല്ലെങ്കിൽ
പ്രസ്തുത ഇക്കോ-ടൂറിസം
സെന്ററിന്റെ വികസനത്തിന്
പദ്ധതി തയ്യാറാക്കുന്നതിന്
നിർദേശം നൽകാൻ നടപടി
സ്വീകരിക്കാമോയെന്ന്
അറിയിക്കാമോ?
6229.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരമേറ്റതിന്
ശേഷം വനം വകുപ്പില്‍
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
മുഖേന എസ്.സി./ എസ്.ടി.
വിഭാഗത്തില്‍പ്പെട്ട എത്ര
പേർക്ക് നിയമനം
നല്‍കിയിട്ടുണ്ട്; ആയതിന്റെ
തസ്തിക തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് മുഖേന
നിയമനം നടത്തുന്നതിനായി
ഒഴിവുകള്‍
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ തസ്തിക തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ?
6230.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനം വകുപ്പിൽ എത്ര
താല്ക്കാലിക
ജീവനക്കാരുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജീവനക്കാര്‍ക്ക് നൽകുന്ന
വേതനം എത്രയാണെന്നും
എത്രകാലമായി ഇവർ ജോലിയിൽ
തുടരുന്നുണ്ടെന്നും ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ജീവനക്കാർ പിരിഞ്ഞു
പോകേണ്ടത് അല്ലെങ്കിൽ ഇവരെ
പിരിച്ചു വിടുന്നത്
എപ്പോഴാണെന്ന് അറിയിക്കാമോ;
(
ഡി )
56
വയസ്സ് പൂർത്തിയായ
താല്ക്കാലിക ജീവനക്കാർ
പിരിഞ്ഞു പോകണമെന്ന് വനം
വകുപ്പിന്റേതായി മാത്രമുള്ള
ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കാമോ; എങ്കിൽ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഇ )
56
വയസ്സ് കഴിഞ്ഞാൽ പിരിഞ്ഞു
പോകുന്ന താല്ക്കാലിക
ജീവനക്കാർക്കായി എന്തെങ്കിലും
ആനുകൂല്യങ്ങൾ നൽകാനുള്ള
പദ്ധതി നിലവിലുണ്ടോ;
ഇല്ലെങ്കിൽ അതിനായി നടപടി
സ്വീകരിക്കുമോ?
6231.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിൽ നിലവിൽ എത്ര
താത്കാലിക/കരാർ
ജീവനക്കാരുണ്ടെന്ന വിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ജീവനക്കാരില്‍
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
മുഖേന നിയമിക്കപ്പെട്ടവര്‍
എത്രപേരാണെന്ന് അറിയിക്കാമോ;
(
സി )
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ച്
മുഖേനയല്ലാതെയുള്ള നിയമനങ്ങൾ
മറ്റ് ഏതെല്ലാം രീതിയിലാണ്
നടത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
6232.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിലെ ഏതെല്ലാം
വിദ്യാലയങ്ങൾക്കാണ് 2020 മുതൽ
നാച്ചുറൽ ക്യാമ്പുകൾ
നൽകിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പരിസ്ഥിതി
സംരക്ഷണത്തെക്കുറിച്ച് അവബോധം
ഉളവാക്കുന്ന നാച്ചുറൽ
ക്യാമ്പ് നിയോജക മണ്ഡലത്തിലെ
എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി
വിദ്യാലയങ്ങൾക്കും
നൽകുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
6233.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനം വകുപ്പ് സെൻസസ് നടത്തി
വരുന്നതിന്റെ മാനദണ്ഡങ്ങൾ
എന്തെല്ലാം; വിശദമാക്കാമോ;
(
ബി )
വനംവകുപ്പ്
നടത്തിവരുന്ന സെൻസസുകൾ
തമ്മിലുള്ള ഇടവേള എത്ര
വർഷമാണ് എന്ന് വിശദമാക്കാമോ;
(
സി )
എങ്കിൽ
ഏറ്റവും അവസാനം നടത്തിയ രണ്ട്
സെൻസസുകളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ഡി )
ഏറ്റവും
അവസാനം നടത്തിയ സെൻസസ്
പ്രകാരം വന്യജീവികളുടെ
എണ്ണത്തിൽ കുറവുള്ളതായി
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
എങ്കിൽ
വന്യ ജീവികളുടെ എണ്ണത്തിൽ
കുറവു വരുവാനുണ്ടായ കാരണങ്ങളെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
6234.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-20,
2020-21 സാമ്പത്തിക
വർഷങ്ങളില്‍ പാലോട് റെയിഞ്ചിൽ
നിർമ്മിച്ച ജണ്ടകളുടെ
ഗുണനിലവാരമില്ലായ്മ
സംബന്ധിച്ച് തിരുവനന്തപുരം
എഞ്ചീനീയറിങ്ങ് കോളേജിലെ
വിദഗ്ധ സമിതി നേരിട്ട് ഫീൽഡ്
പരിശോധന നടത്തി റിപ്പോർട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(
ബി )
എങ്കില്‍
പ്രസ്തുത റിപ്പോർട്ട് എന്ന്
ലഭിച്ചുവെന്നും അതിന്മേൽ
സ്വീകരിച്ച തുടർ നടപടികളും
വിശദീകരിക്കാമോ;
ലഭിച്ചിട്ടില്ലെങ്കിൽ
പ്രസ്തുത റിപ്പോർട്ട്
സമർപ്പിക്കുന്നതിൽ
കാലതാമസത്തിന് ഇടയാക്കിയ
കാരണങ്ങൾ വിശദീകരിക്കാമോ;
(
സി )
ഗുണ
നിലവാരമില്ലാത്ത ജണ്ട
നിർമ്മിച്ചതിലൂടെ ഉടമ്പടി
ലംഘനം വരുത്തിയ
കോൺട്രാക്ടർമാരെ ബ്ലാക്ക്
ലിസ്റ്റിൽ ഉൾപ്പെടുത്തി
അവരുടെ ലൈസൻസ് റദ്ദ്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കാമോ?
6235.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്,
തൃശൂർ, മലപ്പുറം ജില്ലകളിൽ
നിന്നുള്ളവർക്ക്
അട്ടപ്പാടിയിലെ മുള്ളി വഴി
ഊട്ടിയിലേക്ക് പോകുന്നതിനുള്ള
പ്രധാന പാതയിലെ മുള്ളി ചെക്ക്
പോസ്റ്റ് കഴിഞ്ഞ മൂന്ന്
വർഷമായി തമിഴ്‌നാട് വനം
വകുപ്പ് അടച്ചിട്ടതിനാല്‍
യാത്രാതടസ്സം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
ബി )
തമിഴ്‌നാട്
സർക്കാരുമായി ബന്ധപ്പെട്ട്
പ്രസ്തുത ചെക്ക് പോസ്റ്റ്
തുറക്കുവാൻ സർക്കാർ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നുള്ള
വിശദാംശം ലഭ്യമാക്കുമോ?
6236.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആര്‍.കെ.ഡി.പി.
പ്രകാരം വനാതിര്‍ത്തിയില്‍
താമസിക്കുന്ന കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്ന പദ്ധതി
വനം വകുപ്പ്
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
എന്തെല്ലാം
ആനുകൂല്യങ്ങള്‍ നല്‍കിയാണ്
ഇത്തരം കുടുംബങ്ങളെ മാറ്റി
പാര്‍പ്പിക്കുന്നത്;
വിശദമാക്കാമോ;
(
സി )
വാമനപുരം
മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
6237.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ വനം വകുപ്പിന്റെ
അധീനതയിലുളള പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളില്‍ വനംവകുപ്പ്
തന്നെ നേരിട്ട് ഏതെങ്കിലും
പദ്ധതികള്‍ ആസൂത്രണം ചെയ്ത്
നടപ്പാക്കുന്നുണ്ടോ; വിശദാംശം
നല്‍കാമോ;
(
സി )
മറ്റ്
വകുപ്പുകള്‍ക്കും സര്‍ക്കാര്‍
പദ്ധതികള്‍ക്കും പ്രസ്തുത
ഭൂമി വിട്ടുകൊടുക്കുവാന്‍
വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
അത്തരം പ്രൊപ്പോസലുകള്‍ മറ്റ്
വകുപ്പുകളില്‍ നിന്ന്
ലഭിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
6238.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തിൽ
വന്നതിനുശേഷം മലപ്പുറം
മണ്ഡലത്തില്‍ വകുപ്പ്
മുഖാന്തരം
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍ ഏതെല്ലാമാണെന്നും
ഓരോന്നിനും ചെലവാക്കിയ തുക
എത്രയാണെന്നും വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയുടെയും നിലവിലെ സ്ഥിതി
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ ഈ സാമ്പത്തിക
വർഷം ഏറ്റെടുത്ത് നടത്താൻ
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികളുടെ വിശദാംശങ്ങൾ
നൽകുമോ?
6239.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ ദേശീയപാതയുടേയും
പൊതുമരാമത്ത് റോഡുകളുടേയും
മറ്റ് ഗ്രാമീണ റോഡുകളുടേയും
അരികിലായി വനഭൂമിയില്‍
അപകടകരമായ നിലയില്‍
നില്‍ക്കുന്ന മരങ്ങള്‍
മുറിച്ചുമാറ്റുന്നതിനുവേണ്ടി
ഇതുവരെ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
മരങ്ങള്‍
സമയബന്ധിതമായി
മുറിച്ചുമാറ്റുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
6240.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വനങ്ങളിലുള്ള കടുവകളുടെ
സെൻസസ് അവസാനമായി നടന്നത് ഏത്
വർഷമാണെന്ന് അറിയിക്കാമോ;
(
ബി )
നിലവിൽ
സംസ്ഥാനത്തെ കടുവകളുടെ എണ്ണം
എത്രയാണ് എന്ന് അറിയിക്കാമോ;
(
സി )
സംസ്ഥാനത്തെ
വന വിസ്തൃതിക്ക് അനുസൃതമായ
അനുപാതത്തിലാണോ വനങ്ങളിലെ
കടുവകളുടെ എണ്ണം എന്ന വിവരം
ലഭ്യമാക്കാമോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
വനങ്ങളിൽ നിന്ന് കടുവകൾ ജനവാസ
കേന്ദ്രങ്ങളിലേക്ക്
പ്രവേശിക്കുന്നത് തടയുന്നതിന്
വേണ്ടി വകുപ്പ് സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
6241.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതുതായി എത്ര ആര്‍.ആര്‍.ടി.
യൂണിറ്റുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ജില്ലകളിലാണ്
അനുവദിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
വന്യമൃഗശല്യം
രൂക്ഷമായ കാസർഗോഡ് ജില്ലയില്‍
ആര്‍.ആര്‍.ടി. യൂണിറ്റുകള്‍
അനുവദിക്കണമെന്ന ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
6242.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടി
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്
കീഴിലുള്ള പാലപ്പിള്ളി,
വെള്ളിക്കുളങ്ങര തുടങ്ങിയ
പ്രദേശങ്ങളില്‍ വന്യജീവി
സാന്നിദ്ധ്യവും ആക്രമണവും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സൗരോര്‍ജ്ജവേലി,
കിടങ്ങുകള്‍ എന്നിവയുടെ
നിര്‍മ്മാണം, വനത്തിനുള്ളില്‍
ജലലഭ്യത
ഉറപ്പുവരുത്തുന്നതിനായി
കുളങ്ങളുടെ നിര്‍മ്മാണം,
വനമേഖലയ്ക്കുള്ളില്‍ ഫലവൃക്ഷ
തൈകള്‍ നട്ടുവളര്‍ത്തല്‍,
ആര്‍.ആര്‍.ടി.യുടെ
കാര്യക്ഷമമായ പ്രവര്‍ത്തനം
തുടങ്ങിയ വന്യജീവി-മനുഷ്യ
സംഘർഷം കുറയ്ക്കുന്നതിനായുള്ള
നടപടികള്‍ പ്രസ്തുത മേഖലയില്‍
നടപ്പാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
6243.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈല്‍ഡ്
ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ്
1979 പ്രകാരം വ്യക്തികള്‍
ആനകളെ പരിപാലിക്കുന്നതിന്
എന്തൊക്കെ വ്യവസ്ഥകളാണ്
നിര്‍ദ്ദേശിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ആനകളെ
കൈമാറ്റം ചെയ്യുന്നതിന്
നിലവില്‍ വൈല്‍ഡ് ലൈഫ്
ആക്റ്റ് പ്രകാരമുളള
വ്യവസ്ഥകള്‍ ഉണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
നല്‍കുമോ;
(
സി )
വനം
വകുപ്പിന്റെ ഔദ്യോഗിക
വെബ്സൈറ്റില്‍ നാട്ടാനകളുടെ
വിവരങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കിൽ നാളിതുവരെ ആകെ എത്ര
ആനകളെ കൈമാറ്റം
ചെയ്തിട്ടുണ്ടെന്നുളള
വിശദാംശങ്ങള്‍ നല്‍കുമോ;
പ്രസ്തുത ലിസ്റ്റ് പ്രകാരമുളള
ഉടമസ്ഥരുടെ കൈവശം തന്നെയാണോ ഈ
ആനകള്‍ ഇപ്പോഴും ഉളളതെന്ന്
വ്യക്തമാക്കുമോ; അല്ലെങ്കില്‍
അവയുടെ പുതിയ ഉടമസ്ഥരുടെ
പേരും മേല്‍വിലാസവും
ആനകളെപ്പറ്റിയുളള വിവരങ്ങളും
ലഭ്യമാക്കുമോ?
6244.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സംഘർഷം കുറയ്ക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
എവിടെയൊക്കെയാണ് പുതിയ
റാപിഡ് റെസ്പോണ്‍സ് ടീം
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയിൽ പുതിയ റാപിഡ്
റെസ്പോണ്‍സ് ടീം
രൂപീകരിച്ചിട്ടുള്ളത്
എവിടെയെല്ലാമാണെന്നും അവയുടെ
പ്രവർത്തന രീതി
എങ്ങനെയാണെന്നും അവയുടെ
ആസ്ഥാനം എവിടെയാണെന്നും
വിശദമാക്കുമോ?
6245.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ മഞ്ചേരി
മണ്ഡലത്തിലെ ഇടപ്പറ്റ
ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ
വന്യമൃഗങ്ങളായ ആന, കടുവ
എന്നിവ
സ്വകാര്യഭൂമികളിലേക്കിറങ്ങി
മനുഷ്യനും
വളർത്തുമൃഗങ്ങൾക്കും
ഉണ്ടാക്കുന്ന
അപകടങ്ങളിൽനിന്നും അവരെ
സംരക്ഷിക്കുന്നതിന് സർക്കാർ
സ്വീകരിച്ച നടപടി എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
വന്യമൃഗങ്ങളായ
ആന, കടുവ എന്നിവ മനുഷ്യജീവന്
ആപത്തുണ്ടാക്കുന്നതും
കാട്ടുപന്നി, ആന എന്നിവ
വ്യാപകമായി കൃഷിയിടങ്ങൾക്ക്
നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
കൃഷിക്കാർക്കുണ്ടായ
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന് സ്വീകരിച്ച
അടിയന്തര നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
6246.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മനുഷ്യ-വന്യജീവി
സംഘർഷം തടയുന്നതിനുള്ള
ദീർഘകാല പദ്ധതികൾ
കേന്ദ്രസർക്കാരിന്റെ
അനുമതിക്കായി
സമർപ്പിട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതികൾക്ക്
കേന്ദ്രസർക്കാർ അനുമതി
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതിക്കായി
ഏതെങ്കിലും ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ?
6247.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ പാമ്പ് കടിയേറ്റ്
മരിച്ചവരുടെ ആശ്രിതര്‍ക്കും
പാമ്പ് കടിയേറ്റ്
ചികിത്സയിലുളളവര്‍ക്കുമുള്ള
ധനസഹായത്തിന്
അപേക്ഷിച്ചവരില്‍ ഏത്
തീയതിവരെ അപേക്ഷിച്ചവര്‍ക്ക്
ധനസഹായം വിതരണം
ചെയ്തിട്ടുണ്ട്;
(
ബി )
ലഭിച്ച
അപേക്ഷകളില്‍ ഇനി എത്ര
പേര്‍ക്ക് ധനസഹായം വിതരണം
ചെയ്യാനുണ്ട്;
വ്യക്തമാക്കാമോ?
6248.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനാതിര്‍ത്തികളില്‍
താമസക്കാര്‍ നേരിടേണ്ടി
വരുന്ന വന്യജീവി ആക്രമണവും
കൃഷി നശിപ്പിക്കലും
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഇതില്‍
നിന്നും ജനങ്ങളെ രക്ഷിക്കാനും
ഒപ്പം വന്യജീവികളെ
സംരക്ഷിക്കാനുമായുളള
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കല്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
കഴിഞ്ഞ
അഞ്ച് വര്‍ഷ കാലയളവില്‍ ഓരോ
വര്‍ഷവും എത്ര വന്യജീവി
ആക്രമണങ്ങള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര പേര്‍
വന്യജീവി ആക്രമണത്തിന്
ഇരയായെന്നും എത്ര പേര്‍ക്ക്
ജീവഹാനി സംഭവിച്ചുവെന്നും
വ്യക്തമാക്കാമോ?
6249.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മനുഷ്യ-വന്യജീവി
സംഘർഷത്തിൽ
പരിക്കേൽക്കുന്നവർക്കും
മരണപ്പെടുന്നവരുടെ
കുടുംബങ്ങള്‍ക്കും നൽകിവരുന്ന
നഷ്ടപരിഹാരത്തിൽ സംസ്ഥാന
സർക്കാർ വിഹിതം എത്രയെന്നും
ആയതിനായി കേന്ദ്ര സർക്കാർ
വിഹിതം ലഭിക്കുന്നുണ്ടെങ്കിൽ
എത്രയെന്നും അറിയിക്കുമോ;
വിശദമാക്കാമോ;
(
ബി )
വന്യജീവി
ശല്യം മൂലം കൃഷിനാശം
സംഭവിക്കുന്നവർക്ക് നിലവിൽ
നൽകിവരുന്ന നഷ്ടപരിഹാര തുക
അവസാനമായി പരിഷ്കരിച്ചത്
എന്നാണ്; പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
വനമേഖലയോട്
ചേർന്ന് കൃഷി ചെയ്യുന്ന
വിളകൾക്ക് കാർഷിക ഇൻഷുറൻസ്
പരിരക്ഷ ഉറപ്പാക്കുമോ;
വിശദമാക്കാമോ; വന്യജീവി
ആക്രമണമുണ്ടാകുമ്പോള്‍
അടിയന്തരമായി ഉപയോഗിക്കേണ്ട
എസ്.എഫ്.ഡി.എ. ഫണ്ട് ധനകാര്യ
വകുപ്പിന്റെ മുൻകൂർ അനുമതി
ഇല്ലാതെ ഉപയോഗിക്കാവുന്ന
തരത്തിലുള്ള ക്രമീകരണം
ഏർപ്പെടുത്തുന്ന കാര്യം
പരിഗണിയ്ക്കുമോ;
വിശദമാക്കുമോ;
(
ഡി )
കഴിഞ്ഞ
പത്ത് വർഷക്കാലയളവിൽ പുനലൂർ,
തെന്മല, അച്ചൻകോവിൽ,
തിരുവനന്തപുരം വനം
ഡിവിഷനുകളിലായി വന്യജീവി
ശല്യം മൂലം കൃഷിനാശം
സംഭവിച്ചവർക്ക് എത്ര തുക
നഷ്ടപരിഹാരമായി വിതരണം
ചെയ്തിട്ടുണ്ടെന്നും വന്യജീവി
ആക്രമണത്തിൽ
മരണപ്പെട്ടവർക്കും
പരിക്കേറ്റവർക്കുമായി എത്ര
തുക നൽകിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
ഇ )
പുനലൂർ,
തെന്മല, അച്ചൻകോവിൽ,
തിരുവനന്തപുരം ഡിവിഷനുകളുടെ
കീഴിൽ വനം-വന്യജീവി സംരക്ഷണ
പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടിരിക്കുന്ന
ഫോറസ്റ്റ് വാച്ചർമാർ
ഉൾപ്പെടെയുള്ള താത്കാലിക
ജീവനക്കാര്‍ക്ക് വേതന കുടിശിക
നല്‍കാനുണ്ടോ; എങ്കില്‍ അത്
സമയബന്ധിതമായി നൽകാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
എഫ് )
പ്രസ്തുത
വനം ഡിവിഷനുകളുടെ കീഴിൽ
കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ
വന്യജീവി ആക്രമണങ്ങളിൽ
എത്രപേർക്ക്
പരിക്കേറ്റിട്ടുണ്ടെന്നും
എത്രപേർ
മരണപ്പെട്ടിട്ടുണ്ടെന്നും
വിശദമാക്കുമോ; പ്രസ്തുത
കാലയളവിൽ വന്യജീവി
ആക്രമണത്തിൽ കൊല്ലപ്പെട്ടതും
പരിക്കേറ്റതുമായ
വളർത്തുമൃഗങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍ വെളിപ്പെടുത്തുമോ;
(
ജി )
പ്രസ്തുത
ഡിവിഷനുകളില്‍ ഈ കാലയളവില്‍
മനുഷ്യ-വന്യജീവി സംഘർഷത്തെ
തുടർന്ന് ജീവൻ നഷ്ടപ്പെട്ട
വന്യമൃഗങ്ങളുടെ എണ്ണം
അറിയിക്കുമോ?
6250.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യമൃഗങ്ങള്‍
നശിപ്പിക്കുന്ന ഏതെല്ലാം
വിളകള്‍ക്കാണ് നഷ്ടപരിഹാരം
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
നഷ്ടപരിഹാരം
നല്‍കുന്ന വിളകളില്‍ മാവുകളെ
കൂടി ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
6251.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജനവാസ
മേഖലയിൽ ഇറങ്ങുന്ന
വന്യമൃഗങ്ങൾ വാഹനങ്ങളിൽ
ഇടിച്ചുണ്ടാകുന്ന മരണങ്ങൾ
തുടർക്കഥയാകുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
മലപ്പുറം
എടവണ്ണയില്‍ കുറുകെച്ചാടിയ
കാട്ടുപന്നിയെ ഇടിച്ച്
സ്കൂട്ടര്‍ മറിഞ്ഞുണ്ടായ
അപകടത്തില്‍ അരീക്കോട്
സ്വദേശി മരിച്ച സംഭവം
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
ജനവാസ
മേഖലയിൽ വന്യമൃഗങ്ങളുടെ
ആക്രമണത്തിലും, വന്യമൃഗങ്ങൾ
വാഹനങ്ങളിൽ ഇടിച്ചും ആളുകൾ
മരണപ്പെടുന്നതു തടയാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
6252.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടൂര്‍
ആന പുനരധിവാസ കേന്ദ്രത്തിന്റെ
വികസനത്തിനായി നടന്നുവരുന്ന
ഒന്നാംഘട്ട പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന് ശേഷം
നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
എത്ര ഘട്ടമായിട്ടാണ്
നടത്താന്‍ ഉദ്ദേശിക്കുന്നത്
എന്ന വിവരം അറിയിക്കുമോ;
(
ബി )
തുടര്‍ന്നുള്ള
ഓരോ ഘട്ടത്തിലും നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും തുകയും
സംബന്ധിച്ച വിവരങ്ങള്‍
നല്‍കുമോ?
6253.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാര്‍
ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക്
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
അടുത്തിടെ
പാര്‍ലമെന്റ് പാസാക്കിയ
വനസംരക്ഷണ ഭേദഗതി ബില്ലിന്റെ
വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തി
നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി
പാര്‍ക്ക് വിപുലീകരിക്കാന്‍
കഴിയുമോ എന്ന വിവരം
ലഭ്യമാക്കുമോ?
|
|
|
|
|
|
|
|