UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5258.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഴം-പച്ചക്കറികള്‍ക്ക് പൊതുവിപണിയില്‍ ഉണ്ടാകുന്ന വില വര്‍ദ്ധനവ് ജനങ്ങളെ നേരിട്ട് ബാധിക്കാതിരിക്കുന്നതിനായി നടപ്പ് വര്‍ഷം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
വിഷരഹിതവും ഭക്ഷ്യയോഗ്യവുമായ പച്ചക്കറികള്‍ സംസ്ഥാനത്ത് ലഭ്യമാക്കുവാന്‍ നടപ്പ് സാമ്പത്തിക വര്‍ഷം സ്വീകരിച്ച നടപടി വിശദമാക്കാമോ?
5259.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കൃഷിഭവനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനാക്കി മാറ്റുന്നതിന് എന്തെല്ലാം പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ; മണ്ഡലത്തില്‍ നിന്നും ഏതെല്ലാം കൃഷിഭവനുകളെയാണ് സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ; കോട്ടക്കല്‍ കൃഷിഭവന്റെ നവീകരണ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
5260.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തിരവും നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കുമോ;
( ബി )
ഓരോ പദ്ധതിക്കുമായി എത്ര തുക ചെലവഴിച്ചുവെന്നും പദ്ധതികളുടെ പുരോഗതിയും വ്യക്തമാക്കുമോ?
5261.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എച്ച്. സലാം
ഡോ. കെ. ടി. ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തിയെ സംബന്ധിക്കുന്ന അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതിനായി ജില്ലകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇവിടങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് എന്തൊക്കെ സൗകര്യങ്ങളും സേവനങ്ങളുമാണ് ലഭിക്കുന്നത് എന്നറിയിക്കുമോ; വിശദാംശം നല്‍കുമോ;
( സി )
കര്‍ഷകര്‍ക്ക് പുതുസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സേവനങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണോ; വിശദമാക്കുമോ?
5262.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലൂടെ കര്‍ഷകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളുമാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ?
5263.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈപ്പിന്‍ മണ്ഡലത്തില്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ; അതിനായി ചെലവായ തുക എത്രയെന്ന് വ്യക്തമാക്കാമോ?
5264.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ്. പദ്ധതിയിലുള്‍പ്പെടുത്തി കൃഷി വകുപ്പ് മലമ്പുഴ മണ്ഡലത്തില്‍ നടത്തി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തിൽ പ്രസ്തുത പദ്ധതിയ്ക്കായി അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നീ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതിയിന്‍കീഴില്‍ നിലവില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിവഴി എന്തെല്ലാം ഗുണഫലങ്ങളാണ് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതെന്ന് വിശദമാക്കാമോ?
5265.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അക്കാദമിക വർഷങ്ങളിൽ വിദ്യാലയങ്ങൾ വഴി നടപ്പിലാക്കിയ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഈ വർഷം നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
5266.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈഗ കാർഷിക മേളകൾ മുഖേന എത്ര പുതിയ സംരംഭകര്‍ അവരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സംരംഭകര്‍ക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന സഹായം എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
വൈഗ കാർഷികമേള വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
5267.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കൃഷിശ്രീ സെന്റര്‍ ആരംഭിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എന്നത്തേയ്ക്കു ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
5268.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മട്ടുപ്പാവുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൻകീഴിൽ എന്തൊക്കെ സേവനങ്ങളാണ് കർഷകർക്ക് നൽകുന്നതെന്നും ഏതൊക്കെ കൃഷി ഭവനുകളിലാണ് പദ്ധതികൾ നിലവിലുള്ളതെന്നും വിശദമാക്കാമോ?
5269.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവിശല്യം മൂലമുള്ള വിളനാശം ലഘൂകരിക്കാന്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ടോ; എങ്കില്‍ അതിന്റെ പുരോഗതി വിശദമാക്കുമോ;
( ബി )
രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുവാന്‍ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി നീക്കിവച്ച തുക എത്രയെന്നും പദ്ധതിയില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഡി )
കൂത്തുപറമ്പ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ ഏതാണെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ വന്യജീവിശല്യം രൂക്ഷമായ പ്രദേശങ്ങളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
5270.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് എത്ര കൃഷിശ്രീ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
കൃഷിശ്രീ സെന്ററുകള്‍ വഴി കര്‍ഷകര്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ?
5271.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ഐ.ഡി.എഫ്. ഫണ്ട് കാർഷിക മേഖലയിൽ ഏതൊക്കെ പദ്ധതികൾക്കാണ് ലഭ്യമാക്കുന്നത്; വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോഴിക്കോട് ജില്ലയിൽ ആർ.ഐ.ഡി.എഫ് ഫണ്ട് വിനിയോഗിച്ച് എന്തെല്ലാം പ്രവൃത്തികളാണ് നടത്തിയിട്ടുള്ളതെന്ന് ബ്ലോക്ക് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
5272.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഴിക്കോട് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് സബ്സിഡി ഉള്‍പ്പെടെയുള്ള എന്തെല്ലാം ആനുകൂല്യങ്ങൾ കൃഷി വകുപ്പ് നൽകിയിട്ടുണ്ട്; പഞ്ചായത്തടിസ്ഥാനത്തില്‍ വിവരങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങൾ ഏതൊക്കെയാണെന്ന്, അനുവദിച്ച തുക, വര്‍ഷം, പഞ്ചായത്ത് എന്നിവ പട്ടിക തിരിച്ച് ലഭ്യമാക്കുമോ?
5273.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം, പച്ചക്കറി, മറ്റ് ഭക്ഷ്യ ഉല്പന്നങ്ങൾ എന്നിവയില്‍ വ്യാപകമായി കീടനാശിനികള്‍ ഉപയോഗിക്കുന്നത് മൂലം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ജൈവസാങ്കേതിക വിദ്യയിലൂന്നിയ കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുവാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5274.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവ കാർഷിക മിഷനിലൂടെ കേരളം പൂർണമായും ജൈവകൃഷിയിലേക്ക് കടക്കുകയാണെങ്കിൽ കാർഷികോല്പാദനത്തിൽ ഉണ്ടായേക്കാവുന്ന ഇടിവുകൾ കാരണം കാർഷിക സമ്പദ്ഘടന തകരാനുള്ള സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
പൂർണമായും ജൈവകൃഷിയിലേക്ക് കർഷകരെ പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇത്തരം പദ്ധതികൾ ചെറുകിട കർഷകർക്ക് ഉതകുന്നതല്ല എന്ന കാരണത്താൽ സംസ്ഥാനത്തുടനീളം കൃഷി ഓഫീസർമാർ പ്രസ്തുത പദ്ധതിയോട് വിമുഖത കാട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി (ബി.പി.കെ.പി) സംസ്ഥാനത്ത് നടപ്പിലാക്കിയത് കൊണ്ടുണ്ടായ കാർഷിക നേട്ടങ്ങൾ വിശദമാക്കാമോ?
5275.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാം; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5276.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷവും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഓണക്കാലത്ത് വിഷരഹിത പച്ചക്കറിയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പച്ചക്കറി വിപണിയിലെ വിലവർദ്ധന നിയന്ത്രിക്കുന്നതിനും പ്രസ്തുത പദ്ധതി പ്രയോജനകരമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഈ വര്‍ഷം എപ്രകാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ;
( ഡി )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
സ്കൂളുകളില്‍ പച്ചക്കറി തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ?
5277.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെ ഗുണനിലവാരവും അവയിലെ അവശിഷ്ട കീടനാശിനികളുടെ അളവും പരിശോധിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
5278.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ആകെ നെല്ല് ഉല്പാദനം എത്ര ടൺ ആയിരുന്നുവെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നെല്ലുൽപ്പാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകാനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ വർഷവും ഈ വർഷവും എത്ര ഹെക്ടറിലാണ് നെൽകൃഷി ചെയ്തതെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ; നെൽപ്പാടങ്ങളുടെ വിസ്തീർണ്ണം കുറയാനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
സംഭരിക്കുന്ന നെല്ലിന് യഥാസമയം വില കിട്ടാത്തതും വിള നാശവും വർദ്ധിക്കുന്ന കൃഷി ചെലവുകളും മൂലം നെൽക്കർഷകർ കൃഷിയിൽ നിന്നും പിന്തിരിയുന്നത് തടയുവാൻ അടിയന്തര കർമ്മപദ്ധതികൾ ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ?
5279.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിൽ മാഞ്ഞൂര്‍ പഞ്ചായത്തിലെ മേന്‍മുറിയിലെ കര്‍ഷകര്‍ക്ക് രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം കാരണം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആയതിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മേന്‍മുറി നൂറുപറ പടിഞ്ഞാറെപുറം നെല്ല് ഉല്പാദക സമിതി സെക്രട്ടറി നല്‍കിയിരിക്കുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ;
( ബി )
കടുത്തുരുത്തി പഞ്ചായത്ത് ആയാംകുടി മാത്താംകരി എ, ബി ബ്ലോക്ക് നെല്ലുല്‍പ്പാദക സമിതിയുടെ പാടശേഖരത്തിന് പുറംബണ്ട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് സഹിതം സമര്‍പ്പിച്ചിരിക്കുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
5280.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നെല്ല് ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് പുതിയ ഒരു ബൃഹത്പദ്ധതി നടപ്പാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5281.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നും രണ്ടും വിള നെല്‍കൃഷി നടത്തുന്ന ജില്ലയിലെ കർഷകരെ സഹായിക്കാനും നെല്‍കൃഷിക്ക് ശേഷം പച്ചക്കറി ഉള്‍പ്പെടെയുള്ള ഹൃസ്വകാല കൃഷിയില്‍ ഏർപ്പെടുന്നവർക്ക് സുലഭമായി ജലം ലഭ്യമാക്കാനും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ?
5282.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് നിലവില്‍ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തുവാന്‍ ഏതെങ്കിലും പഞ്ചായത്തുകളെ പരിഗണിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി മുഖാന്തിരം എന്തെല്ലാം സഹായങ്ങളാണ് കേരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ?
5283.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ കൂന്താളി കൃഷിഫാമില്‍ കോക്കനട്ട് അഗ്രോ പാര്‍ക്ക് ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
ഏത് ഏജന്‍സി വഴിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്; വിശദാംശം അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5284.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര കൃഷി വര്‍ദ്ധിപ്പിക്കാനും സംസ്ഥാനത്തിനാവശ്യമായ കേര ഉല്പന്നങ്ങള്‍ ഇവിടെ ലഭ്യമാക്കുന്നതിനും കൃഷി വകുപ്പ് നടപ്പാക്കിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ഇളനീര്‍, വെളിച്ചെണ്ണ തുടങ്ങിയ നാളികേരോല്പന്നങ്ങള്‍ സംസ്ഥാന വിപണിയില്‍ നിന്നും അമിതലാഭം കൊയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ നാളികേര കൃഷി ഫലപ്രദമാക്കാനും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നാളികേരോല്പന്നങ്ങളുടെ വിപണനം തടഞ്ഞ് സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്ക് സംരക്ഷണവും വിപണനവും ഉറപ്പാക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5285.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര സംഭരണം നാഫെ‍ഡ് വഴിയും കേരഫെ‍ഡ് വഴിയും നിലവിൽ നടക്കുന്നുണ്ടോ എന്നറിയിക്കുമോ;
( ബി )
നാളികേരത്തിന്റെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിർമ്മിക്കുന്നതിന് ഏതെല്ലാം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്; വിശദമാക്കുമോ;
( സി )
പ്രതിസന്ധിയിലായ പ്രൊഡ്യൂസര്‍ കമ്പനികളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
5286.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എന്തെല്ലാം സഹായങ്ങളാണ് കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖാന്തിരം കര്‍ഷകര്‍ക്ക് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖാന്തിരം വാമനപുരം മണ്ഡലത്തില്‍ കടാശ്വാസം ലഭിച്ചവരുടെ വിവരം കൃഷിഭവൻ തിരിച്ച് നല്‍കാമോ?
5287.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി പരിപോഷിപ്പിക്കുന്നതിനായി കൃഷി ഭൂമിയിലെ മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ച് മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി ചെയ്യുന്നതിന് വകുപ്പ് എന്തെല്ലാമാണ് ചെയ്തുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ സ്വഭാവം അനുസരിച്ച് എന്തെല്ലാം വിളകള്‍ കൃഷി ചെയ്യാമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടോയെന്ന് വിശദമാക്കാമോ?
5288.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉഷ്ണതരംഗം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങളിൽ പുനർ കൃഷി ചെയ്യുന്നതിന് നടീൽ വസ്തുക്കളുടെ വിതരണം അടക്കം സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വരൾച്ച മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങളിൽ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെട്ടതിനാൽ മണ്ണിന്റെ ഗുണമേന്മ വീണ്ടെടുക്കാൻ കർഷകർക്ക് നൽകിവരുന്ന സഹായങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
വരൾച്ച മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് നടീൽ വസ്തുക്കൾ, വളം, കീടനാശിനി എന്നിവ സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കുമോ?
5289.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സഹായം ലഭ്യമാകുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5290.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതികൂലമായ കാലാവസ്ഥമൂലം കൃഷി നശിച്ചതിനാല്‍ സംസ്ഥാനത്തെ വാഴക്കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കൃഷി നശിക്കുകയും ഉല്പന്നങ്ങളുടെ വിലയിടിയുകയും കൃഷിക്കായുള്ള ചെലവ് കൂടുകയും ചെയ്തതിലൂടെ കടുത്ത പ്രതിസന്ധി നേരിടുന്ന പ്രസ്തുത കർഷകർക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുമോ; വ്യക്തമാക്കുമോ?
5291.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിൽ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷം എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയിൻമേൽ എത്ര എണ്ണം തീർപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കാർഷിക നഷ്ടപരിഹാരത്തുകകള്‍ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
5292.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നേര്യമംഗലം ജില്ലാ കൃഷിഫാമിലെ 154 തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫാമിലെ കാഷ്വല്‍ തൊഴിലാളികള്‍ക്ക് 2019-ലെ ശമ്പള പരിഷ്കരണ കുടിശിക നല്‍കുന്നതിനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5293.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തെ തരിശുരഹിതമാക്കാന്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടിന്റെ വിവിധ സ്കീമുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ?
5294.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ നിലവിലുളള തരിശ് ഭൂമിയുടെ വിവരങ്ങള്‍ കൃഷി ഭവന്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളുടെയും കൃഷി ഭവനുകളുടെയും ആഭിമുഖ്യത്തില്‍ എവിടെയെല്ലാമാണ് തരിശുഭൂമിയില്‍ കൃഷി ചെയ്തിട്ടുളളതെന്നും എന്തെല്ലാം കാര്‍ഷിക വിളകളാണ് കൃഷി ചെയ്തിട്ടുളളതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയില്‍ മറ്റെന്തെല്ലാം കാര്‍ഷിക വിളകൾ കൃഷി ചെയ്യുവാനാണ് ഇനി ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
5295.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കൃഷിയോഗ്യമായ എത്ര ഹെക്ടർ തരിശു ഭൂമിയുണ്ടെന്ന് ഗ്രാമപഞ്ചായത്തുകൾ തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത തരിശുഭൂമിയിൽ അനുയോജ്യമായ കൃഷി ചെയ്യുന്നതിനായി മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കൃഷിവകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
5296.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ തരിശുഭൂമി എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ പഞ്ചായത്ത് തിരിച്ച് അവയുടെ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഭൂമിയില്‍ കൃഷി ചെയ്യുവാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
5297.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കുട്ടനാട് പാക്കേജിൽ ഉള്‍പ്പെട്ട കാർഷിക പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാക്കേജ് കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5298.
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം ഉല്പന്ന സംസ്കരണത്തിന്റെയും മൂല്യവര്‍ദ്ധനവിന്റെയും കാര്യത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മൂല്യവര്‍ദ്ധന മേഖലയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഉതകുന്ന പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടോ; ഇതിനായി പ്രത്യേക മിഷന് രൂപം നല്‍കിയിട്ടുണ്ടോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നുവരുന്നത്; വിശദമാക്കാമോ?
5299.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം മുകേഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരുടെ ഉല്പന്നങ്ങളുടെ വിപണിക്ക് അനുയോജ്യമായ പാക്കേജിംഗും വ്യക്തമായ ബ്രാൻഡിംഗും കൂട്ടിയിണക്കി വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തില്‍ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
ഇതിനായി പ്രത്യേകമായ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; ഇതില്‍ എന്തൊക്കെ കാര്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
ഇതിലൂടെ കര്‍ഷകര്‍ക്കും, കാര്‍ഷിക മേഖലയ്ക്ക് പൊതുവിലും എന്തെല്ലാം നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കുമോ?
5300.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ എത്ര അഗ്രോ സർവ്വീസ് സെന്ററുകൾ പുതിയതായി അനുവദിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെ ബ്ലോക്കുകളിലാണെന്നും വിശദമാക്കാമോ;
( ബി )
അഗ്രോ സർവ്വീസ് സെന്ററുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ?
5301.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു വിപണിയിൽ പച്ചക്കറിയുടെ വില വർദ്ധിക്കാനുള്ള കാരണങ്ങൾ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഹോർട്ടികോർപ്പ് വഴി ഏതൊക്കെ പച്ചക്കറി ഇനങ്ങളാണ് നിലവിൽ വിതരണം ചെയ്യുന്നത്; ഹോർട്ടികോർപ്പിന്റെ എല്ലാ വിതരണ കേന്ദ്രങ്ങളിലും മേൽപ്പറഞ്ഞ എല്ലായിനം പച്ചക്കറികളും ലഭ്യമാണോയെന്ന് അറിയിക്കാമോ;
( സി )
പ്രാദേശികമായി പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന കർഷകരിൽ നിന്നും നേരിട്ട് കൂടുതൽ പച്ചക്കറി സംഭരിച്ചുകൊണ്ട് ഫലപ്രദമായ വിപണി ഇടപെടലിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5302.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമശ്രീ സ്റ്റോറുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമശ്രീ സ്റ്റോറുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ?
5303.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് വാങ്ങുന്ന പച്ചക്കറി ഇനങ്ങൾ ഏതൊക്കെയാണ് എന്നറിയിക്കാമോ; പൊതുവിപണിയിൽ നിന്ന് വാങ്ങി വിതരണം ചെയ്യുന്ന പച്ചക്കറി ഇനങ്ങൾ ഏതൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി മുഴുവൻ ഇനം പച്ചക്കറിയും കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
5304.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ കാര്‍ഷിക നഴ്സറികള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഗുണനിലവാരമുള്ള വിത്തുകളും തൈകളും ഇത്തരം കാര്‍ഷിക നഴ്സറകളില്‍ നിന്നും വിതരണം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കൃഷി വകുപ്പില്‍ നിന്നും നടപടി സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വടകര താലൂക്കില്‍ ഇത്തരത്തില്‍ ഏതൊക്കെ അംഗീകൃത കാര്‍ഷിക നഴ്സറികള്‍ ആണ് നിലവിലുള്ളത് എന്ന് അറിയിക്കാമോ?
5305.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എൽ.ഡി.സി.) മുഖേന നടപ്പിലാക്കിയതും അനുവദിച്ചതും നടപ്പിലാക്കുന്നതുമായ പദ്ധതികളുടെ വിശദ വിവരം തുക ഉൾപ്പടെ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം വിശദമാക്കുമോ?
5306.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തൂര്‍ മണ്ഡലത്തിൽ കെ.എൽ.ഡി.സി. മുഖേന നടപ്പാക്കുന്ന മാറനാട് കടലായ്‍മഠം കുളം നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് തുടങ്ങാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തെ കാര്‍ഷിക മേഖലയ്ക്കും പ്രദേശവാസികളുടെ ജലലഭ്യതയ്ക്കും അനിവാര്യമായ പ്രസ്തുത പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?
5307.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര കൃഷിഭവനുകളാണുള്ളതെന്ന് അറിയിക്കുമോ;
( ബി )
സ്മാര്‍ട്ട് കൃഷിഭവൻ പദ്ധതിയില്‍ ആലപ്പുഴ ജില്ലയിലെ ഏതാെക്കെ കൃഷിഭവനുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ?
5308.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകളെയാണ് സ്മാർട്ട് കൃഷിഭവനുകളാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കൃഷിഭവനുകളെ സ്മാർട്ട് കൃഷിഭവനുകളാക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന നടപടി വിശദമാക്കുമോ?
5309.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം കൃഷിഭവന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ആർ.ഐ.ഡി.എഫ്. ട്രാഞ്ചെ 28 പദ്ധതി പ്രകാരമുള്ള സ്മാര്‍ട്ട് കൃഷിഭവനുകളുടെ പട്ടികയില്‍ ഇരിമ്പിളിയം കൃഷിഭവനെ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5310.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും സ്മാർട്ടാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; കൃഷി ഭവനുകൾ സ്മാർട്ടാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിൽ ഇത് വരെ എത്ര കൃഷി ഭവനുകളാണ് സ്മാർട്ടാക്കിയിട്ടുള്ളത് എന്നറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
5311.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി കൃഷിഭവന്‍ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
5312.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷിക മേഖലയില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി പുതിയതായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വിശദമാക്കാമോ?
5313.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏതെങ്കിലും കൃഷി ഭവനുകളില്‍ കൃഷി ഓഫീസറുടെ തസ്തിക ഒഴിഞ്ഞ് കിടക്കന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും കൃഷി ഓഫീസർ തസ്തികയിലേക്ക് എത്രപേർ നിയമിതരായിട്ടുണ്ട് എന്ന വിവരം അറിയിക്കാമോ; പ്രസ്തുത തസ്തികയിലേക്ക് ഇനി എത്ര ഒഴിവുകള്‍ നിയമനത്തിനായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ?
5314.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഓഫീസുകളില്‍ കൃഷി ഓഫീസർ തസ്തിക ഒഴിഞ്ഞ് കിടക്കുന്നുണ്ട് എന്നറിയിക്കാമോ; ഇങ്ങനെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ചാർജ് നല്‍കാതെ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
5315.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണ് നടപ്പിലാക്കിയതെന്ന് അറിയിക്കാമോ; സ്പെഷ്യല്‍ റൂള്‍സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
5316.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ തനത് കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മാത്രമായി ഒരു മാള്‍ സംവിധാനം ഒരുക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5317.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കെ.എല്‍.യു. അനുമതി ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ കൃഷി വകുപ്പിന് നാളിതുവരെ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ; ആയത് അടിയന്തരമായി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5318.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ഐക്യസമാജ പാടശേഖരത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച 50 എച്ച്‌.പി. പമ്പ്സെറ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും സാധിക്കുമെന്ന് വ്യക്തമാക്കാമോ?
5319.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ കൂന്താളി കൃഷി ഫാമിന്റെ കെെവശമുള്ള സ്ഥലം മുഴുവനായും ഉപയുക്തമാക്കുന്നതിന് എന്തെങ്കിലും പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ ഫാമുമായി ബന്ധപ്പെട്ട വികസന കാര്യങ്ങളില്‍ മന്ത്രി തലത്തില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നിരുന്നോ; എങ്കില്‍ ആ ചര്‍ച്ചകളുടെ തീരുമാനങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ചര്‍ച്ചയുടെ ഭാഗമായ എന്തെല്ലാം തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
കൂന്താളി കൃഷിഫാമിന്റെ സമഗ്ര വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
5320.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ മുതലമട മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
മാംഗോ ഹബ്ബ് എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
5321.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും സ്വകാര്യസംരംഭകരുമായി വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്നതിനും കൃഷി വകുപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ തരത്തിലുള്ള കരാറുകളിലാണ് ഇപ്രകാരം ഏർപ്പെടുവാൻ കഴിയുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത രീതിയിൽ സ്വകാര്യ സംരംഭകരുമായി ചേർന്ന് എന്തൊക്കെ പ്രോജക്ടുകളാണ് വകുപ്പ് നിലവിൽ നടപ്പിലാക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
5322.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.എച്ച്.എസ്.സി. അഗ്രികള്‍ച്ചറും ബി. വോക്. അഗ്രികള്‍ച്ചര്‍ ഡിഗ്രിയും നേടിയവര്‍ക്ക് കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍/ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള യോഗ്യതയില്‍ മാറ്റം വരുത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടി എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വി.എച്ച്.എസ്.സി.കളില്‍ നിന്നും പ്ലസ് ടു അഗ്രികള്‍ച്ചര്‍ പാസ്സായവര്‍ക്കും സംസ്ഥാനത്തെ യുണിവേഴ്സിറ്റികളില്‍ നിന്നും മൂന്നുവര്‍ഷ സസ്റ്റെനബിള്‍ അഗ്രികള്‍ച്ചര്‍ ഡിഗ്രി പാസ്സായവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ ഒഴിവുകളില്‍ പ്രസ്തുത രണ്ട് വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇതുസംബന്ധിച്ച് കൃഷി ഡയക്ടര്‍ക്ക് നല്‍കിയ അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഇ )
കാര്‍ഷിക ഉദ്യാനങ്ങള്‍ ഒട്ടനവധിയുള്ള കേരളത്തില്‍, ഫാം സൂപ്രണ്ട്/അസിസ്റ്റന്റ് തസ്തികയിലെ ഡെപ്യുട്ടേഷന്‍ നിര്‍ത്തലാക്കി പ്രസ്തുത യോഗ്യതയുള്ളവര്‍ക്ക് നിയമനങ്ങള്‍ നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5323.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നറിയിക്കാമോ; ഏതൊക്കെ കാർഷിക മേഖലയിൽ നിന്നുള്ള എത്ര കർഷകർ വീതം ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5324.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കര്‍ഷക ക്ഷേമനിധിയില്‍ അംഗമാകാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് ‍അറിയിക്കാമോ;
( ബി )
ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
എറണാകുളം ജില്ലയില്‍ ക്ഷേമനിധിയില്‍ അംഗങ്ങളാവാന്‍ എത്രപേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
5325.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഫയല്‍ രണ്ടര വർഷമായി ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത ഫയലിന്മേല്‍ തീരുമാനം എടുക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ബോർഡിന്റെ പ്രവർത്തനം യാഥാർത്ഥ്യമാക്കുവാൻ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
കർഷകർക്ക് അയ്യായിരം രൂപ പെൻഷൻ നൽകുമെന്ന മുന്‍ സർക്കാരിന്റെ വാഗ്ദാനം പാലിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
2021-ൽ പ്രവർത്തനമാരംഭിച്ച പ്രസ്തുത ബോർഡിൽ ഇരുപതിനായിരം കർഷകർ രജിസ്റ്റർ ചെയ്തുവെങ്കിലും അവർക്ക് ഒരുവിധത്തിലുള്ള ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലായെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ബോർഡിൽ എത്ര കർഷകരെയാണ് ഉൾപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5326.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.ഐ.ഡി.എഫ്. പദ്ധതി മുഖേന കാർഷിക മേഖലയിൽ ഏതെല്ലാം തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തികള്‍ക്ക് ചെലവായ തുക, അവയുടെ നിലവിലെ പുരോഗതി എന്നിവ വിശദമാക്കാമോ;
( സി )
ഒറ്റപ്പാലം മണ്ഡലത്തില്‍ ആർ.ഐ.ഡി.എഫ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
5327.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരുവിക്കര മണ്ഡലത്തില്‍ രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളുടെ എണ്ണം ഗ്രാമപഞ്ചായത്ത് തിരിച്ച് അറിയിക്കുമോ;
( ബി )
കൃഷിക്കൂട്ടങ്ങളുടെ സ്ഥിരമായ പ്രവര്‍ത്തനത്തിന് സഹായകരമായ രീതിയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
5328.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന അരുവിക്കര മണ്ഡലത്തില്‍ നടത്തിയിട്ടുള്ള പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും അവയ്ക്ക് ചെലവാക്കിയ തുക സംബന്ധിച്ച വിവരങ്ങളും അറിയിക്കുമോ?
5329.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
5330.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പടന്നക്കാട് കാർഷിക കോളേജിൽ അനുവദിക്കപ്പെട്ട അധ്യാപക തസ്തികകൾ എത്രയെന്നും അവ ഏതെല്ലാമെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ സ്ഥിര അധ്യാപകർ ഇല്ലാത്തത് ഏതെല്ലാം തസ്തികകളിലാണ്‌; അവ ഒഴിവ് വരാൻ കാരണമെന്താണ്‌; ഒഴിവ് നികത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ;
( സി )
കാർഷിക കോളേജിലെ അധ്യാപക സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രസ്തുത സ്ഥാപനത്തിൽ നിന്നും അധ്യാപക സ്ഥലംമാറ്റം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം തസ്തികകളിൽ നിന്നും ആരെയൊക്കെയാണ് മാറ്റിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത കോളേജിലെ സ്റ്റാഫ് പാറ്റേൺ അംഗീകരിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ; സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കിയ സമയത്തെ വിവിധ കോഴ്സുകൾ ഏതെല്ലാമാണെന്നും ഓരോ കോഴ്സിലും അനുവദിക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം എത്രയെന്നും വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത കോളേജിലെ നിലവിലെ കോഴ്സുകൾ, ഓരോ വിഭാഗത്തിലും അനുവദനീയമായ വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദാംശം നൽകാമോ?
5331.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തിലെ പുറക്കാട് വില്ലേജിൽ സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗൺ നിർമ്മിക്കുന്നതിന് സർക്കാർ ഭൂമി ലഭ്യമായിട്ടുണ്ടോ; എന്നാണ് ഈ ഭൂമി ലഭ്യമായതെന്നും എത്ര അളവ് ഭൂമിയാണ് ലഭിച്ചിട്ടുള്ളതെന്നും എന്ത് വ്യവസ്ഥയിലാണ് ഭൂമി അനുവദിച്ചതെന്നും വ്യക്തമാക്കുമോ;
( ബി )
ഭൂമി ലഭ്യമായി നാളുകൾ കഴിഞ്ഞിട്ടും ഇവിടെ ഗോഡൗൺ നിർമ്മാണം നടത്താൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ; എന്നത്തേക്ക് പ്രസ്തുത നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.