UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5237.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം തിരുവനന്തപുരം ജില്ലയില്‍ വസ്തു വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത വ്യക്തികളില്‍ നിന്നും ഈടാക്കിയ പിഴയുടെ കണക്ക് അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ പിഴ ഈടാക്കുന്നതിന് നോട്ടീസ് അയയ്ക്കുന്ന കേസുകളില്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ സാവകാശം അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ?
5238.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ് ആവശ്യപ്പെട്ട് കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചല്ലം മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ നിവേദനം ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച ഫയല്‍ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്നും രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ് അനുവദിക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
5239.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഭൂമിയുടെ രജിസ്ട്രേഷന്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്രം ഇടപെടുന്നത് സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതിയെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
5240.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനു ശേഷം രജിസ്ട്രേഷൻ മേഖലയിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ സർക്കാർ വന്നശേഷം ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് എത്ര തവണ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( സി )
ഫീസ് വർദ്ധനവിലൂടെ കഴിഞ്ഞവർഷം എത്ര തുക അധികമായി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
കഴിഞ്ഞ സാമ്പത്തിക വർഷം രജിസ്ട്രേഷനുകളുടെ എണ്ണം മുൻവർഷത്തെക്കാൾ എത്രകണ്ട് കുറവുവന്നുവെന്ന് വിശദമാക്കാമോ?
5241.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ ഭൂമി രജിസ്‍ട്രേഷന്‍ മുഖേന ലഭ്യമായിട്ടുള്ള വരുമാനം എത്രയാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ;
( ബി )
ഭൂമിയുടെ ഫെയർവാല്യുവില്‍ കുറവ് വരുത്തിയതിന്റെ പേരില്‍ എത്ര പേർക്ക് പിഴയിട്ടിട്ടുണ്ടെന്നും അവരില്‍ നിന്നും പിഴയിനത്തില്‍ എത്ര തുക ലഭ്യമായിയെന്നുമുള്ള വിശദാംശം നൽകാമോ?
5242.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാരം രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് അതിവേഗം ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷന്‍ വകുപ്പിൽ നടപ്പാക്കിയിട്ടുള്ള ആധുനികവല്കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഈ ആധുനികവല്കരണ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ആധാരം ഹാജരാക്കുന്ന ദിവസം തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആധാരം തിരികെ നല്‍കാന്‍ കഴിയുന്നുണ്ടോ;
( ഡി )
മേല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
5243.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത്പരിധിയിലും നഗരസഭാ പരിധിയിലും വസ്തു കൈമാറ്റത്തിന് രജിസ്‍ട്രേഷന്‍ ഫീ, സ്റ്റാമ്പ് ഡ്യുട്ടി ഇനത്തില്‍ ചെലവഴിക്കേണ്ട തുക വ്യത്യാസമുണ്ടോ; എങ്കില്‍ എത്ര ശതമാനം വീതമാണ് നഗരസഭകളില്‍ അധികമായി നല്‍കേണ്ടി വരുന്നതെന്ന് വ്യക്തമാക്കാമോ?
5244.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെട്ടതാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
5245.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ നടപടികൾക്ക് സമ്പൂർണ്ണ ഇ-സ്റ്റാമ്പിങ് സംവിധാനം എപ്പോൾ നടപ്പാക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ബി )
വെണ്ടർമാർക്ക് ഇ-സ്റ്റാമ്പിങ്ങിന് പ്രിന്റിംഗ് ചാർജ് നിശ്ചയിച്ച് സ്ലാബ് ശിപാർശ ചെയ്തിട്ടുണ്ടോ; എങ്കിൽ നിലവിൽ ശിപാർശ ചെയ്ത സ്ലാബിന്റെ വിശദാംശം വ്യക്തമാക്കുമോ; ഈ നിർദേശം വെണ്ടർമാരുടെ സംഘടനകൾ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5246.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഇ-സ്റ്റാമ്പ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയില്‍ എപ്രകാരമാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
രജിസ്ട്രാര്‍ ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തക്കാമോ;
( ഡി )
ആധാരങ്ങളുടെയും മറ്റ് പ്രമാണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഓണ്‍ലെെനായി നല്‍കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5247.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെർവർ തകരാറുമൂലം രജിസ്​‍ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ നടപടികൾ മുടങ്ങുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വെബ്സൈറ്റിന്റെ വേഗത കുറയാനുളള കാരണങ്ങൾ എന്തെല്ലാമാണെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും വിശദമാക്കുമോ?
5248.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല സബ്‍രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിർമ്മാണം എന്നത്തേക്ക് പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5249.   ചോദ്യം പിൻവലിച്ചു
 
5250.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിൽ സ്ഥലം മാറ്റങ്ങൾ ഓൺലൈൻ മുഖേനെയാണോ നടപ്പാക്കുന്നതെന്നും എന്ന് മുതലാണ് പ്രസ്തുത സംവിധാനം നിലവിൽ വന്നതെന്നും വ്യക്തമാക്കാമോ;
( ബി )
രജിസ്ട്രേഷൻ വകുപ്പിൽ അവസാനമായി ഇറങ്ങിയ ഓൺലൈൻ സ്ഥലം മാറ്റത്തിന്റെ കരടിൽ ഉൾപ്പെട്ട രജിസ്ട്രേഷൻ ഐ.ജി. ഓഫീസിലെ സീനിയർ ക്ലാർക്കുമാര്‍ ആരെല്ലാമായിരുന്നുവെന്നും പ്രസ്തുത കരട് പ്രകാരം ഒറിജിനല്‍ ഉത്തരവ് ഇറങ്ങിയിരുന്നൊയെന്നും വെളിപ്പെടുത്താമോ; ഇല്ലെങ്കില്‍ എന്താണ് കാരണമെന്നും ഉത്തരവ് എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത കരട് പട്ടികയില്‍ ഉള്‍പ്പെട്ട ഏതെല്ലാം സീനിയര്‍ ക്ലാര്‍ക്കുമാരാണ് നിലവില്‍ അതേ ഓഫീസുകളില്‍ തുടരുന്നതെന്നും ഇവര്‍ക്കായി എന്തെങ്കിലും പ്രത്യേക ഇളവ് അനുവദിച്ചു നല്‍കിയിട്ടുണ്ടോയെന്നും വിശദമാക്കുമോ?
5251.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്ന ശേഷം ഏതെല്ലാം രജിസ്‌ട്രേഷൻ ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം രജിസ്‌ട്രേഷൻ ഓഫീസിന്റെ കെട്ടിടം പണികളാണ് പുരോഗമിക്കുന്നത് എന്ന് വിശദമാക്കാമോ?
5252.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2024 വരെ മ്യൂസിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണങ്ങള്‍ക്കുമായി എത്ര രൂപ അനുവദിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കും പ്രവർത്തികളുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ഏറ്റെടുത്ത കാരാറുകാര്‍ അതിൽ നിന്നും പിന്മാറിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ?
5253.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ (ക്വിറ്റ് ഇന്ത്യാ സ്മാരകം) രണ്ട് കോടി ചെലവഴിച്ച് നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് തുക തികയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്‌തമാക്കുമോ;
( ബി )
പൂർത്തിയാകാൻ ബാക്കിയുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പി.ഡബ്ല്യ.ഡി. മുഖേന സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5254.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ കുണ്ടമണ്‍കടവ് പാലം സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
5255.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും സംരക്ഷിക്കുവാന്‍ പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
മാവേലിക്കരയിലെ ബുദ്ധ പ്രതിമ സംരക്ഷിക്കുന്നതിനും പ്രദേശത്ത് ലെെറ്റുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
മാവേലിക്കര മണ്ഡപത്തിന്‍കടവിലെ കല്‍മണ്ഡപം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
5256.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക വേണാടിന്റെ ആസ്ഥാനം കിളിമാനൂരിനടുത്ത കീഴ്പേരൂര്‍ എന്ന സ്ഥലം ആയിരുന്നുവെന്നത് സംബന്ധിച്ച പുരാരേഖകള്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത അറിവുകള്‍ പ്രദേശവാസികള്‍ക്ക് ലഭ്യമാക്കുന്നതിനും കിളിമാനൂരിന്റെ പഴയകാലത്തെ കുറിച്ച് കൂടുതല്‍ അറിയാൻ കഴിയുന്ന വിധത്തില്‍ പ്രദേശവാസികളെയും ചരിത്രാന്വേഷികളെയും പ്രാപ്തരാക്കുന്നതിനുമായി വകുപ്പ് തയ്യാറാക്കിയ സജ്ജീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
5257.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാരേഖാ വകുപ്പിൽ നടന്നു വരുന്ന ഡിജിറ്റെെസേഷൻ പ്രവൃത്തികളുടെ പുരോഗതിയും അതിനു വേണ്ടി ചെലവഴിച്ച തുകയും വ്യക്തമാക്കാമോ;
( ബി )
ഡിജിറ്റെെസ് ചെയ്ത രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.