|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*301.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി. വി. അൻവർ
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസി
സമൂഹത്തിന്റെ സംസ്കാരവും
അസ്തിത്വവും നിലനിര്‍ത്തി
മുന്നോട്ട്
പോകുന്നതിനാവശ്യമായ
എന്തെല്ലാം പദ്ധതികളാണ് നാലാം
ലോക കേരള സഭയില്‍
ഉയര്‍ന്നുവന്നതെന്ന്
അറിയിക്കാമോ;
(
ബി )
സമീപകാലത്തായി
ഇന്ത്യ ഒട്ടേറെ
വിദേശരാജ്യങ്ങളുമായി സമഗ്ര
സഹകരണത്തിനുളള കരാറുകളില്‍
ഒപ്പുവയ്ക്കാറുണ്ടെങ്കിലും
അതില്‍ കുടിയേറ്റം
വിഷയമാകാറില്ല എന്നത് നാലാം
ലോക കേരള സഭയിലെ
ചര്‍ച്ചകളില്‍
ഉയര്‍ന്നുവന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കുടിയേറ്റവും
പ്രവാസവും ലോകത്താകെ
ശക്തമായിക്കൊണ്ടിരിക്കുന്ന
ഇക്കാലത്ത് സംസ്ഥാനത്ത്
നിന്നുളള കുടിയേറ്റവും
വര്‍ദ്ധിക്കാനിടയുണ്ടെന്ന
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഈ
സാഹചര്യത്തില്‍ കുടിയേറ്റ
തൊഴിലാളികളോട്
അനുഭാവപൂര്‍ണ്ണമായ സമീപനം
സ്വീകരിക്കുന്നതിന് കേന്ദ്ര
സര്‍ക്കാര്‍ മുന്‍കൈ
എടുക്കേണ്ടതിന്റെ ആവശ്യകത
ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി കേന്ദ്ര
സര്‍ക്കാരിൽ സമ്മര്‍ദ്ദം
ചെലുത്തുമോ; വിശദമാക്കുമോ?
*302.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭരണകക്ഷി
മുൻ എം.എൽ.എ.
ഉള്‍പ്പെടെയുള്ളവർ പ്രതിപക്ഷ
യുവജന സംഘടന നേതാവിന്റെ പേരിൽ
സാമൂഹ്യ മാധ്യമം വഴി വ്യാജ
പോസ്റ്റർ പ്രചരിപ്പിച്ചത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
എങ്കിൽ
ഇക്കാര്യത്തില്‍ എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്തു അന്വേഷണം
നടത്തുന്നുണ്ടോ;
അന്വേഷണത്തിന്റെ പുരോഗതി
വിശദമാക്കുമോ?
*303.
ശ്രീമതി
കെ. കെ. രമ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടകര
ലോക്‌സഭാ മണ്ഡലത്തിലെ
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ
പ്രതിപക്ഷ യുവജന സംഘടന നേതാവ്
എതിർ സ്ഥാനാർഥിക്കെതിരെ വർഗീയ
ചേരിതിരിവുണ്ടാക്കുന്ന
പോസ്റ്റർ
പ്രചരിപ്പിച്ചുവെന്ന്
ഭരണകക്ഷി മുൻ എം.എൽ.എ.
അടക്കമുള്ളവർ വ്യാജപ്രചാരണം
നടത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രതിപക്ഷ
യുവജന സംഘടന നേതാവിന്റെ
പേരിലുള്ള പ്രസ്തുത പോസ്റ്റർ
വ്യാജമാണെന്ന് കണ്ടെത്തിയ
സാഹചര്യത്തിൽ ഇത്
പ്രചരിപ്പിച്ചവർക്കെതിരെ കേസ്
രജിസ്റ്റർ ചെയ്യാൻ
തയ്യാറാകുമോ;
(
സി )
ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
*304.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെയും
എക്‌സൈസ്, ടൂറിസം
മന്ത്രിമാരുടെയും
പാർട്ടിയുടെയും പേര് പറഞ്ഞ്
ബാർ ഉടമകളുടെ സംഘടനയായ
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ
അസോസിയേഷൻ ഭീഷണിപ്പെടുത്തി
പണപ്പിരിവ് നടത്തുകയാണെന്ന്
സംഘടനയുടെ ജില്ലാ ഘടകങ്ങളിലെ
അംഗങ്ങൾ മുഖ്യമന്ത്രിക്ക്
പരാതി നല്കിയിരുന്നോ;
(
ബി )
എങ്കിൽ
പ്രസ്തുത പരാതിയിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പരാതിയിന്മേൽ എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്ത്
അന്വേഷിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*305.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ
കമ്മീഷണറേറ്റിലും ജില്ലാ
ഓഫീസുകളിലും ക്രമക്കേടുകൾ
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഭക്ഷ്യസാധനങ്ങള്‍ക്ക്
ഗുണനിലവാരമില്ലെന്ന പരിശോധനാ
ഫലത്തിന്മേല്‍ നടപടി
സ്വീകരിക്കുന്നില്ലെന്ന
പരാതികളിൽ തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
ഭക്ഷ്യസുരക്ഷാ
വകുപ്പിന് അതത് വർഷം
റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന
വ്യവസ്ഥ പാലിക്കാത്ത
ഭക്ഷ്യോല്പന്ന
കച്ചവടക്കാര്‍ക്കെതിരെ നടപടി
സ്വീകരിക്കാറുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ?
*306.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുണിവേഴ്സല്‍
റിക്കാര്‍ഡ്സ് ഫോറം, ലിംക
ബുക്ക് ഓഫ് വേള്‍ഡ്
റിക്കാര്‍ഡ്, ഗിന്നസ്
വേള്‍ഡ് റിക്കാര്‍ഡ് എന്നിവ
നേടുന്ന വിദ്യാര്‍ത്ഥികളെ
പ്രോത്സാഹിപ്പിക്കാനും
കൂടുതല്‍ കുട്ടികളെ ഇത്തരം
ഉദ്യമങ്ങളിലേക്ക്
ആകർഷിക്കുന്നതിനുമായി ധനസഹായ
പദ്ധതികള്‍ ആവിഷ്കരിക്കാൻ
നടപടി സ്വീകരിക്കാമോ;
(
ബി )
ഇത്തരം
റിക്കാർഡ് ജേതാക്കള്‍ക്ക്
സർക്കാർ നേരിട്ട് നടത്തുന്ന
കേരളീയം പോലുള്ള
സംസ്ഥാന-ജില്ലാതല
പ്രോഗ്രാമുകളില്‍
പങ്കെടുക്കുന്നതിന് അവസരം
നല്‍കുമോ; വിശദമാക്കുമോ;
(
സി )
വിദ്യാര്‍ത്ഥികള്‍
ഇത്തരം പ്രവർത്തനങ്ങളിൽ
ഏര്‍പ്പെടുന്നതിന്
പ്രോത്സാഹനമായി അക്കാദമിക് -
മത്സര പരീക്ഷകളിൽ ഗ്രേസ്
മാർക്ക് നല്കുന്നത്
പരിഗണിക്കുമോ;
(
ഡി )
പ്രസ്തുത
വിദ്യാർത്ഥികള്‍ക്ക്
മെച്ചപ്പെട്ട ആനുകൂല്യം
ലഭ്യമാക്കുന്നത് സംബന്ധിച്ച്
വിശദമായ ഒരു പഠനം നടത്താന്‍
ഒരു വിദഗ്ദ്ധ സമിതിയെ
ചുമതലപ്പെടുത്തുമോ എന്ന്
അറിയിക്കാമോ?
*307.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
നോളജ് ഇക്കോണമി മിഷന്‍
സംസ്ഥാനത്തെ തൊഴിലന്വേഷണവും
തൊഴില്‍ ദാതാക്കളെയും
കോര്‍ത്തിണക്കുന്നതിനായി
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ്
മാനേജ്മെന്റ് സിസ്റ്റം എന്ന
പോര്‍ട്ടലിന് രൂപം
നല്കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പോര്‍ട്ടലില്‍
ഇതുവരെ എത്ര തൊഴിലന്വേഷകര്‍
രജിസ്റ്റര്‍ ചെയ്തെന്നും
അതില്‍ എത്രപേര്‍ക്ക് തൊഴില്‍
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(
സി )
ലോകത്തിലെ
ഏറ്റവും വലിയ ടാലന്റ്
മാര്‍ക്കറ്റ് പ്ലേസ് ആകുവാന്‍
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ്
മാനേജ്മെന്റ് സിസ്റ്റം
ലക്ഷ്യമിടുന്നുണ്ടോ; എങ്കില്‍
അതിനായി സ്വീകരിച്ചുവരുന്ന
തീരുമാനങ്ങളും നടപടികളും
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
*308.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എം. എം. മണി
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണം, എക്സൈസ്
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും ഉപയോഗം
നിയന്ത്രിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിവരുന്ന
ശക്തമായ നിയമ നടപടികളുടെയും
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളുടെയും
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
നോ
ടു ഡ്രഗ്സ് എന്ന പേരില്‍
സംഘടിപ്പിച്ച ബോധവല്‍ക്കരണ
പ്രചരണ പരിപാടി വലിയതോതില്‍
ഗുണം ചെയ്തതായി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പരിപാടിയില്‍
എന്തെല്ലാം പ്രചാരണ രീതികള്‍
അവലംബിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
പൊതുസ്ഥലങ്ങളിലും
വിദ്യാലയ പരിസരങ്ങളിലും
ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല
തീര്‍ക്കുന്ന പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത ശൃംഖലയില്‍
ആരെയെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല
ശക്തിപ്പെടുത്തുന്നതിനും
വ്യപകമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
*309.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏറ്റവും
കൂടുതൽ കരുതലും സ്നേഹവും
പരിചരണവും ആഗ്രഹിക്കുന്ന
കാലമാണ് വാർദ്ധക്യകാലം എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
രാജ്യത്തുതന്നെ
ജനസംഖ്യാനുപാതികമായി
വയോജനങ്ങളുടെ എണ്ണം
കൂടുതലുള്ള സംസ്ഥാനം
കേരളമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കുടുംബശ്രീയുടെ
സംഘടനാ സംവിധാനത്തെ കൂടുതൽ
വയോജന സൗഹൃദമാക്കുവാന്‍
വയോമൈത്രി പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
തെരഞ്ഞെടുത്ത ജില്ലകളിൽ
നിന്നുള്ള കമ്മ്യൂണിറ്റി
ഡെവലപ്മെന്റ് സൊസൈറ്റികളെ
(സി.ഡി.എസ്.) പൈലറ്റ്
അടിസ്ഥാനത്തിൽ വയോമൈത്രി
സി.ഡി.എസ്. ആക്കി മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
വയോജന
വിദ്യാഭ്യാസം,
വയോജനങ്ങള്‍ക്കായുള്ള ഉപജീവന
പദ്ധതികളുടെ നടത്തിപ്പ് എന്നീ
രംഗങ്ങളില്‍ കുടുംബശ്രീ മുഖേന
കൂടുതല്‍ പ്രവർത്തന
പരിപാടികള്‍ പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(
ഡി )
വയോജനങ്ങളിൽ
പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ
റിലേഷൻഷിപ്പ് കേരള എന്ന പേരിൽ
വയോജന അയൽക്കൂട്ട രൂപീകരണ
പ്രവർത്തനങ്ങൾ കുടുംബശ്രീ
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ?
*310.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉരുൾപൊട്ടൽ ഉണ്ടാകുന്ന
സ്ഥലങ്ങളെക്കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
ഇതിനായി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഉൾപ്പെടെയുളള നൂതന സാങ്കേതിക
വിദ്യകൾ
പ്രയോജനപ്പെടുത്തുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ദുരന്ത
നിവാരണ സംവിധാനം എപ്രകാരം
ശക്തിപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ?
*311.
ശ്രീ
കെ യു ജനീഷ് കുമാർ
ഡോ.
കെ. ടി. ജലീൽ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുവെെറ്റിലെ
മംഗഫിലുണ്ടായ
തീപിടിത്തത്തില്‍ അടിയന്തര
ഇടപെടല്‍ ആവശ്യപ്പെട്ട്
മുഖ്യമന്ത്രി കേന്ദ്ര
വിദേശകാര്യ മന്ത്രിയ്ക്ക്
അടിയന്തര സന്ദേശം
അയച്ചിരുന്നോ;
(
ബി )
കുവെെറ്റ്
സര്‍ക്കാരുമായി ബന്ധപ്പെട്ട്
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളും
രക്ഷാപ്രവര്‍ത്തനങ്ങളും
ഏകോപിപ്പിക്കുവാന്‍ ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍
എംബസിക്ക് നല്‍കണമെന്ന്
പ്രസ്തുത സന്ദേശത്തില്‍
അഭ്യര്‍ത്ഥിച്ചിരുന്നോ;
(
സി )
ദുരന്ത
പശ്ചാത്തലത്തില്‍ മന്ത്രിസഭാ
യോഗം ചേര്‍ന്ന്
സ്ഥിതിഗതികള്‍ വിശദമായി
ചര്‍ച്ച ചെയ്തിരുന്നോ;
ദുരന്ത മുഖത്തെ
രക്ഷാപ്രവര്‍ത്തനം
ഏകോപിപ്പിക്കുവാനും
പ്രവാസികളെ
ആശ്വസിപ്പിക്കുന്നതിനുമായി
മന്ത്രിസഭയുടെ പ്രതിനിധി എന്ന
നിലയില്‍ ആരോഗ്യ വകുപ്പ്
മന്ത്രിയെ കുവെെറ്റില്‍
അയയ്ക്കുന്നതിന്
തീരുമാനിച്ചിരുന്നോ;
(
ഡി )
പ്രസ്തുത
യാത്രാനുമതിയ്ക്കായി
കേന്ദ്രസര്‍ക്കാരിന് രേഖാമൂലം
കത്ത് നല്‍കിയിരുന്നോ;
അതിന്മേൽ കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
*312.
ശ്രീമതി
ഉമ തോമസ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നോർക്ക
നടത്തിയ പഠനത്തിൽ
സംസ്ഥാനത്തുനിന്നും
വിദേശരാജ്യങ്ങളിലേക്കുള്ള
വിദ്യാര്‍ത്ഥികളുടെ
കുടിയേറ്റം
അഞ്ചുവർഷത്തിനുള്ളിൽ
ഇരട്ടിയായി എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
വിദേശരാജ്യങ്ങളിലേക്കുള്ള
വിദ്യാര്‍ത്ഥികളുടെ
കുടിയേറ്റത്തിന്റെ കാരണം
പഠനവിധേയമാക്കിയിട്ടുണ്ടോ;
(
സി )
വിദ്യാര്‍ത്ഥികളുടെ
കുടിയേറ്റം തടയാൻ നോർക്ക
നടത്തുന്ന ഇടപെടലുകൾ
വിശദമാക്കാമോ?
*313.
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിന്നും
വിദേശരാജ്യങ്ങളിലേയ്ക്ക്
താെഴില്‍, ബിസിനസ്സ്, പഠനം
തുടങ്ങിയവയ്ക്കായി പോകുന്ന
അവസരത്തില്‍
വിദ്യാഭ്യാസ-വ്യക്തിഗത
വിവരങ്ങള്‍ അടങ്ങിയ
സര്‍ട്ടിഫിക്കറ്റുകളുടെ
ആധികാരികത
ഉറപ്പാക്കുന്നതിനായി
നോര്‍ക്ക റൂട്ട്സ് വഴി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
കേന്ദ്ര-മാനവ
വിഭവശേഷി വികസന
മന്ത്രാലയത്തിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കൃത്യമായി
പാലിക്കപ്പെടുന്നുണ്ടോയെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സര്‍ട്ടിഫിക്കറ്റ്
ഓതന്റിഫിക്കേഷന്‍
സെന്ററുകളുടെ സേവനം കൂടുതല്‍
സുതാര്യവും
വേഗത്തിലുമാക്കുന്നതിനായി
എന്തെല്ലാം സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇത്തരം
സെന്ററുകള്‍ നിലവില്‍
എവിടെയെല്ലാമാണ് ഉള്ളതെന്നും
അവയുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
അറിയിക്കാമോ?
*314.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
ഡി കെ മുരളി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തിന്
മാതൃകയായ സംസ്ഥാനത്തെ
പാെതുവിതരണ സംവിധാനത്തെ
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
ആധുനികവല്കരിക്കുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
രാജ്യത്തെ
ഭക്ഷ്യസംരക്ഷണ-വിതരണ ശ്യംഖല
എല്ലാ സംസ്ഥാനങ്ങള്‍ക്കും
ഏകീകൃതമാക്കുന്നതിന് കേന്ദ്ര
സര്‍ക്കാര്‍ നടപ്പാക്കുന്ന
സ്മാര്‍ട്ട് പി.ഡി.എസ്.
പദ്ധതി സംസ്ഥാനത്തും
നടപ്പിലാക്കാന്‍
നിര്‍ബന്ധിതമായിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
സി )
സ്മാര്‍ട്ട്
പി.ഡി.എസ്. പദ്ധതി
നടപ്പാക്കുക വഴി എന്തെല്ലാം
ഗുണ-ദോഷങ്ങള്‍ ഉണ്ടാകുമെന്ന്
വിശദമായ പരിശോധന
നടത്തിയിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
പദ്ധതി
നടപ്പാക്കിയില്ലെങ്കില്‍
സംസ്ഥാനത്തിന്
ലഭിച്ചുകൊണ്ടിരിക്കുന്ന
ഏതെങ്കിലും ആനുകൂല്യങ്ങള്‍
കേന്ദ്ര ഭക്ഷ്യ നിയമ പ്രകാരം
നഷ്ടപ്പെടുമെന്ന്
കേന്ദ്രത്തിന്റെ
വ്യവസ്ഥകളില്‍
നിഷ്കര്‍ച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
പൊതുവിതരണ
സംവിധാനം നടപ്പാക്കുന്നതില്‍
സംസ്ഥാനം ഇതുവരെ കെെവരിച്ച
നേട്ടങ്ങള്‍
നിലനിര്‍ത്തുന്നതിനും
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനുള്ള
ഇടപെടലുകളും അതിന് ആവശ്യമായ
തീരുമാനങ്ങളും
കെെക്കൊള്ളുമോ?
*315.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആശാ വർക്കർമാർക്ക് നൽകുന്ന
ആനുകൂല്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആശാ
വർക്കർമാരുടെ പ്രതിമാസ
ഓണറേറിയം സമയബന്ധിതമായി
ലഭിക്കുന്നില്ല എന്ന പരാതി
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
ആശാ
വർക്കർമാർക്ക് അടിസ്ഥാന
ശമ്പളവും ഇൻസെന്റീവും നൽകാൻ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*316.
ശ്രീ.
പി. വി. അൻവർ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ വിവിധ വകുപ്പുകള്‍
വഴി നടപ്പിലാക്കുന്ന പ്രധാന
പദ്ധതികള്‍ ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
കേന്ദ്ര
സര്‍ക്കാര്‍ സാമ്പത്തികമായി
ബുദ്ധിമുട്ടിക്കുമ്പോഴും
ഏതെല്ലാം തരത്തിലുള്ള ക്ഷേമ
പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം
നടപ്പിലാക്കി വരുന്നതെന്നും
അവ ഓരോന്നിന്റെയും പുരോഗതിയും
വെളിപ്പെടുത്താമോ;
(
സി )
പുതുതായി
ഏറ്റെടുക്കാനുദ്ദേശിക്കുന്ന
വന്‍കിട പദ്ധതികൾ സംബന്ധിച്ച്
അവലോകനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
*317.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിരന്തരം
അഗ്നിബാധ റിപ്പോർട്ട്
ചെയ്യുന്ന കച്ചവട
സ്ഥാപനങ്ങളിലെയും ബഹുനില
കെട്ടിടങ്ങളിലെയും
അഗ്നിസുരക്ഷാ
സംവിധാനത്തെപറ്റി പരിശോധന
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കെട്ടിടങ്ങളില്‍ മതിയായ
അഗ്നിസുരക്ഷാ സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടെന്ന്
ഉറപ്പ് വരുത്തുമോ; ഇതിൽ
വീഴ്ച വരുത്തുന്നവർക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ;
(
സി )
ബഹുനില
കെട്ടിടങ്ങളിലെ തീപിടുത്തം
നേരിടുന്നതിനായി സ്കൈ
ലിഫ്റ്റ് ഉൾപ്പെടെയുളള ആധുനിക
യന്ത്രോപകരണങ്ങൾ ലഭ്യമാക്കി
ഫയര്‍ ആന്‍ഡ് റെസ്ക്യൂ
വകുപ്പിനെ ശക്തിപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*318.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
1983-ലെ
എമിഗ്രേഷന്‍ ആക്റ്റ് പ്രകാരം
വ്യവസ്ഥാപിതവും നിയമപരവും
സുരക്ഷിതവുമായ വിദേശ തൊഴില്‍
റിക്രൂട്ട്മെന്റിന് കേന്ദ്ര
വിദേശകാര്യ മന്ത്രാലയത്തിന്റെ
അംഗീകാരമുളള രാജ്യാന്തര
റിക്രൂട്ട്മെന്റ് ലൈസന്‍സുളള
ഏജന്‍സിയായി മാറാന്‍ നോര്‍ക്ക
റൂട്ട്സിന് കഴിഞ്ഞിട്ടുണ്ടോ;
(
ബി )
നിലവില്‍
ഏതെല്ലാം വിദേശ
രാജ്യങ്ങളിലേയ്ക്കാണ്
നോര്‍ക്ക റൂട്ട്സ് വഴി
തൊഴില്‍ റിക്രൂട്ട്മെന്റ്
നടത്തിവരുന്നതെന്ന്
അറിയിക്കാമോ; ഇതുവരെ നടത്തിയ
റിക്രൂട്ട്മെന്റിന്റെ പുരോഗതി
അറിയിക്കാമോ;
(
സി )
പുതുതായി
ഏതെല്ലാം
രാജ്യങ്ങളിലേയ്ക്കുളള തൊഴില്‍
റിക്രൂട്ട്മെന്റിനുള്ള
സാധ്യതകളാണ് ഏജന്‍സി
ആരായുന്നത്;
(
ഡി )
നോര്‍ക്ക
റൂട്ട്സ് വഴി നടത്തിവരുന്ന
തൊഴില്‍ റിക്രൂട്ട്മെന്റിന്
ഫീസ് ഈടാക്കാറുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
*319.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇടിമിന്നൽ മൂലമുണ്ടാകുന്ന
ദുരന്തങ്ങളും മരണങ്ങളും
വർദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇടിമിന്നൽ
മൂലമുണ്ടാകുന്ന ദുരന്തങ്ങൾ
ലഘൂകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ; വിശദാംശം
നൽകുമോ;
(
സി )
ഇടിമിന്നൽ
മൂലമുണ്ടാകുന്ന ദുരന്തങ്ങൾ
പ്രതിരോധിക്കുന്നതിനായി
സ്വീകരിക്കേണ്ട സുരക്ഷാ
നിർദേശങ്ങള്‍ സംബന്ധിച്ച
ബോധവൽക്കരണം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
*320.
ശ്രീ.
എച്ച്. സലാം
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദേശത്തേയ്ക്ക്
പോകേണ്ടി വരുന്ന അവസരങ്ങളിൽ
മാതൃരാജ്യത്തെ വിദ്യാഭ്യാസ
യോഗ്യതയും മറ്റും
ആധികാരികമാക്കുന്നതിലേയ്ക്കായി
നോര്‍ക്ക റൂട്ട്സ്
ഓതന്റിക്കേഷന്‍ സെന്ററുകള്‍
വഴി എന്തെല്ലാം സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
സര്‍ട്ടിഫിക്കറ്റുകള്‍
സാക്ഷ്യപ്പെടുത്തുന്നതിന്
എന്തെല്ലാം രേഖകളാണ്
സമര്‍പ്പിക്കേണ്ടതെന്നും
അതിനുള്ള നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ;
(
സി )
സര്‍ട്ടിഫിക്കറ്റുകള്‍
സാക്ഷ്യപ്പെടുത്തുന്നതിന്
നോര്‍ക്ക റൂട്ട്സ്
പുറപ്പെടുവിച്ചിട്ടുളള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഡി )
ദേശീയ
സാക്ഷരതാ മിഷന്‍, നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഓപ്പണ്‍ സ്കൂളിംഗ്, സംസ്ഥാന
സാക്ഷരതാ മിഷന്‍ എന്നീ
സ്ഥാപനങ്ങൾ നല്‍കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
നോര്‍ക്ക റൂട്ട്സ്
സാക്ഷ്യപ്പെടുത്തി
നല്‍കാറുണ്ടോ; എങ്കില്‍
അതിനുള്ള നടപടിക്രമങ്ങള്‍
അറിയിക്കുമോ?
*321.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെച്ചപ്പെട്ട
ക്രമസമാധാനപാലനം
ഉറപ്പുവരുത്തുന്നതിന് മികച്ച
കാര്യശേഷിയുള്ള സേനയായി കേരള
പോലീസിനെ
പരിവര്‍ത്തനപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി പൊതുജനങ്ങള്‍ക്ക്
മികച്ച ക്രമസമാധാന പരിപാലന
സേവനങ്ങൾ
ലഭ്യമാക്കുന്നതിനുള്ള
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ആധുനിക
സാങ്കേതികവിദ്യ ഉപയോഗിച്ച്
പോലീസ് സേവനങ്ങള്‍
ജനോപകാരപ്രദമാക്കുന്നതിനും
വേഗത്തില്‍
ലഭ്യമാക്കുന്നതിനും
ഇന്റഗ്രേറ്റഡ് കോര്‍
പോലീസിംഗ് സിസ്റ്റം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സൈബര്‍
കുറ്റകൃത്യങ്ങളെക്കുറിച്ച്
പൊതുജനങ്ങളെ ബോധവത്കരിക്കുന്ന
പരിപാടിയുടെ അംബാസഡര്‍മാരായി
സൈബര്‍ വോളണ്ടിയര്‍മാരെ
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ?
*322.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസികളായ
മലയാളികള്‍ നേരിടുന്ന
പ്രശ്നങ്ങളും അവർ സംസ്ഥാന
വികസനത്തിനായി മുന്നോട്ട്
വെയ്ക്കുന്ന വികസന സമീപനവും
ചർച്ച ചെയ്യുന്നതിനും
ക്രിയാത്മകമായ നിർദ്ദേശങ്ങള്‍
രൂപീകരിക്കുന്നതിനും നാലാം
ലോക കേരള സഭയ്ക്ക്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി ഉയർന്ന് വന്നിട്ടുള്ള
നിർദ്ദേശങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
പ്രവാസികളുടെ
ഉന്നമനത്തിനായി കുടുംബശ്രീ
മാതൃകയില്‍ പ്രവാസി മിഷന്‍
രൂപം നല്‍കണമെന്ന് സമ്മേളനം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സമ്മേളനത്തില്‍
ഉയർന്നു വന്ന നിർദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍ ആഗോള നിക്ഷേപ
സംഗമം നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*323.
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വഴിയോരങ്ങളില്‍
പ്രവർത്തിക്കുന്ന
ഭക്ഷണശാലകള്‍, തട്ടുകടകള്‍
എന്നിവയ്ക്ക് ശുചിത്വ പരിശോധന
സർട്ടിഫിക്കറ്റ്
നിർബന്ധമാക്കിയിട്ടുണ്ടോ;
ഭക്ഷ്യസുരക്ഷയും ശുചിത്വവും
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കുമോ;
(
ബി )
രാത്രികാലങ്ങളില്‍
മാത്രം പ്രവർത്തിക്കുന്ന
ഭക്ഷണശാലകള്‍ പരിശോധിക്കാന്‍
പ്രത്യേകമായി
സംവിധാനമേർപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
ക്ലീന്‍
ആന്റ് സേഫ് സ്ട്രീറ്റ് ഫുഡ്
എന്ന ആശയം
പ്രാവർത്തികമാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*324.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സമീപകാലത്ത്
ഗള്‍ഫുനാടുകളിലുണ്ടായ ഏറ്റവും
വലിയ തീപിടിത്തം എന്ന
നിലയില്‍ കുവൈറ്റ് ദുരന്തത്തെ
ഗൗരവമായിക്കാണുന്നുണ്ടോ;
(
ബി )
ദുരന്ത
പശ്ചാത്തലത്തില്‍ കുവൈറ്റ്
സർക്കാരുമായി ബന്ധപ്പെട്ട്
നോർക്ക റൂട്ട്സ് വഴി
എന്തെല്ലാം ഏകോപന- ആശ്വാസ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ദുരന്തത്തില്‍
ഇതുവരെ എത്ര മലയാളികള്‍
മരണപ്പെട്ടിട്ടുണ്ട്; അവരില്‍
എത്ര പേരുടെ മൃതശരീരം
നാട്ടിലെത്തിക്കാന്‍
കഴിഞ്ഞിട്ടുണ്ട്; അപകടത്തില്‍
ഗുരുതരമായി പരിക്കേറ്റ്
ചികിത്സയില്‍ കഴിയുന്നവരുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
അപകടത്തില്‍ മരണമടഞ്ഞവരുടെ
ആശ്രിതർക്ക് എന്തെല്ലാം
സഹായങ്ങളാണ് സർക്കാർ ഇതിനകം
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
*325.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്
സമയബന്ധിതമായി വേതനം
ലഭിക്കുന്നില്ല എന്ന പരാതി
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് മിനിമം
ഇരുനൂറു ദിവസത്തെ ജോലി
അനുവദിക്കാനും വേതനം
സമയബന്ധിതമായി നൽകാനും
കേന്ദ്ര സർക്കാർ തലത്തിൽ
ഇടപെടൽ
നടത്തുമോയെന്നറിയിക്കാമോ?
*326.
ശ്രീ
വി ജോയി
ശ്രീ
എം മുകേഷ്
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ആശുപത്രികളിലെ
രക്തബാങ്കുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
രക്തദാനവും രക്തഘടകങ്ങള്‍
വേര്‍തിരിച്ചെടുക്കുന്നതിനും
കഴിയുന്നതരത്തില്‍ ആധുനിക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്റെ
ഫലമായുള്ള നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
2016
മുതല്‍ 2024 വരെയുള്ള
കാലയളവില്‍ സന്നദ്ധ
രക്തദാനത്തിന്
ലക്ഷക്കണക്കിനാളുകള്‍
തയ്യാറായതായ വാര്‍ത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ജീവരക്ഷയ്ക്കായി
പ്രതിഫലേച്ഛ കൂടാതെ കൃത്യമായ
ഇടവേളകളില്‍ രക്തദാനത്തിന്
സന്നദ്ധരാകണമെന്ന സംസ്ഥാന
സര്‍ക്കാരിന്റെ സന്ദേശം
ഫലപ്രദമാകുന്നുണ്ടോ;
(
ഡി )
അടുത്ത
ഒരു വര്‍ഷത്തോടെ സന്നദ്ധ
രക്തദാനം നൂറുശതമാനവും,
2026-ൽ രക്തഘടകങ്ങള്‍
വേര്‍തിരിച്ചെടുക്കുന്നത്
നൂറുശതമാനവും
കൈവരിക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം
ചെയ്തു വരുന്നതെന്ന്
വെളിപ്പെടുത്തുമോ?
*327.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്താകമാനം
മദ്യം, മയക്കുമരുന്ന്
എന്നിവയുടെ ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതായ വിവിധ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ
എക്സൈസ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനും
കാലാനുസൃതമായി
നവീകരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
അതിര്‍ത്തിയിലെ
ഊടുവഴികളിലൂടെ മദ്യവും
മയക്കുമരുന്നും അനധികൃതമായി
അന്യ സംസ്ഥാനങ്ങളില്‍ നിന്നും
കടത്തി കൊണ്ടുവരുന്നത്
തടയുന്നതിനായി എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(
ഡി )
കേരള
എക്സൈസ് മൊബൈല്‍
ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്
(കെമു) എന്ന പേരില്‍ ഒരു
പട്രോളിംഗ് യൂണിറ്റ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ പുരോഗതി
വിശദമാക്കുമോ?
*328.
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ത്രിതല
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പാര്‍ട്ട്
ടൈം ആയി പ്രായമായവരെ
ശുശ്രൂഷിക്കുന്നതിനും മറ്റ്
അവശ്യ ജോലികള്‍ക്കും
വാര്‍ഡുകള്‍ തോറും തൊഴില്‍
സേന രൂപീകരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ക്ലീനിംഗ്,
ആരോഗ്യ ബോധവല്‍ക്കരണം,
രോഗികളുടെ പരിചരണം തുടങ്ങിയ
ജോലികള്‍ക്ക് പരിശീലനം
നല്‍കുന്നതിന് മൂന്ന് മാസം,
ആറ് മാസം കാലയളവുകളിലുള്ള
കോഴ്സുകള്‍ ത്രിതല
പഞ്ചായത്തുകളുടെ
നേതൃത്വത്തില്‍
നടപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
*329.
ശ്രീ.
എം.വിജിന്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി
യു പ്രതിഭ
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമാവധി തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുക എന്ന
ലക്ഷ്യത്തോടെ സര്‍ക്കാര്‍
നടത്തുന്ന വിവിധ തലങ്ങളിലുള്ള
ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ
ആറു വര്‍ഷം കൊണ്ട്
തൊഴിലില്ലായ്മ
നിരക്കിലുണ്ടായിട്ടുള്ള
വ്യത്യാസം വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ദേശീയ ശരാശരി നിരക്ക്
നിലവില്‍
എത്രയാണെന്നറിയിക്കുമോ;
(
സി )
പരമ്പരാഗത
തൊഴിലുകള്‍ക്കപ്പുറം
ലോകത്ത് സൃഷ്ടിക്കപ്പെടുന്ന
വിജ്ഞാന തൊഴിലവസരങ്ങള്‍ക്ക്
കൂടി അനുയോജ്യമായ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനുള്ള
ശ്രമത്തിന്റെ ഭാഗമായി
രൂപീകരിച്ച കേരള നോളജ്
ഇക്കോണമി മിഷന് അതിന്റെ
ലക്ഷ്യ പ്രാപ്തിയിലേയ്ക്ക്
എത്തിച്ചേരാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കെ-ഡിസ്കും
കുടുംബശ്രീയുമായി ചേര്‍ന്ന്
സംസ്ഥാനത്ത് നടത്തിയ തൊഴില്‍
സര്‍വ്വേയുടെ വിശദാംശം
ലഭ്യമാക്കുമോ?
*330.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മദ്യത്തിനും മയക്കുമരുന്നിനും
അടിമപ്പെടുന്നവരെ സാധാരണ
ജീവിതത്തിലേയ്ക്ക്
തിരിച്ചുകൊണ്ടുവരുന്നതിനായി
എക്സൈസ് വകുപ്പും ആരോഗ്യ
വകുപ്പും സംയുക്തമായി
നടപ്പിലാക്കുന്ന വിമുക്തി
മിഷന്‍ പദ്ധതിയുടെ പുരോഗതി
വെളിപ്പെടുത്താമോ;
(
ബി )
സംസ്ഥാനത്തെ
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികളോടനുബന്ധിച്ച്
വിമുക്തി മിഷന്‍,
ഡീ-അഡിക്ഷന്‍ സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ട്; അവ
ഏതെല്ലാമാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
മിഷന്‍ വഴി നാളിതുവരെ
എത്രപേര്‍ക്ക് കൗണ്‍സിലിംഗ്
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന വിവരം
ലഭ്യമാണോ; എങ്കില്‍
അറിയിക്കാമോ;
(
ഡി )
സര്‍ക്കാര്‍
ആശുപത്രികള്‍ക്കൊപ്പം മികച്ച
സ്വകാര്യ ആശുപത്രികളെക്കൂടി
വിമുക്തി മിഷന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ?
|
|
|
|
|
|
|
|