|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*271.
ശ്രീമതി
യു പ്രതിഭ
ശ്രീ
വി ജോയി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗവേഷണത്തിനും
നെെപുണ്യ വികസനത്തിനും
ഊന്നല്‍ നല്‍കി സാങ്കേതിക
വിഭ്യാഭ്യാസ പഠന രംഗത്ത്
പെണ്‍കുട്ടികളുടെ പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
എല്‍.ബി.എസ്.
സെന്ററുകള്‍ക്ക് കീഴില്‍
വനിതകള്‍ക്ക് മാത്രമായി
പോളിടെക്നിക്ക്
അനുവദിച്ചിട്ടുണ്ടോ;
ഇവിടങ്ങളില്‍ ഹോസ്റ്റല്‍
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
*272.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ വന്നതിന് ശേഷം
സംസ്ഥാനത്തെ ഏതെല്ലാം
സർവകലാശാലകൾക്കാണ് വിവിധ
മികവുകളുടെ അടിസ്ഥാനത്തിൽ
പുരസ്കാരങ്ങൾ ലഭ്യമായതെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവിൽ ഏതെല്ലാം സർവകലാശാലകൾ
പ്രവർത്തിക്കുന്നുണ്ടെന്നും
2016 മുതല്‍ നാളിതുവരെ എത്ര
എണ്ണം പുതുതായി
ആരംഭിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
സി )
ശ്രീ
നാരായണ ഗുരു ഓപ്പൺ
സർവകലാശാലയിൽ നിലവിൽ ഏതെല്ലാം
കോഴ്സുകൾക്ക് യു.ജി.സി.
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്നും
കോഴ്സുകളുടെ നടത്തിപ്പ്
സംബന്ധിച്ചും വിശദീകരിക്കുമോ?
*273.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ
സ്വയംപര്യാപ്തമാക്കാനുള്ള
നിർദേശം പരിഗണനയിലുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
ടിക്കറ്റിതര
വരുമാനം വർദ്ധിപ്പിക്കാനുളള
പദ്ധതികൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
സി )
ഇന്ധനച്ചെലവ്
കുറയ്ക്കുന്നതിനായി കൂടുതൽ
വൈദ്യുത ബസുകൾ വാങ്ങാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.
യുടെ പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിന്
ജീവനക്കാരുടെ സഹകരണം
ഉറപ്പാക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*274.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒന്ന് മുതല്‍ എട്ടു വരെ
ക്ലാസുകളില്‍ പഠിക്കുന്ന
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
നല്‍കുന്നുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
വിദ്യാര്‍ത്ഥികള്‍ക്ക് അവ
ലഭ്യമാക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ വന്നതിന് ശേഷം
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്കുളള
സ്കോളര്‍ഷിപ്പ്
പദ്ധതികള്‍ക്കായി അനുവദിച്ച
തുക എത്രയെന്നും ഇതിന്റെ
പ്രയോജനം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ പുരോഗതിക്ക്
പ്രസ്തുത പദ്ധതി എത്രത്തോളം
സഹായകമായിട്ടുണ്ട്; വിശദാംശം
നൽകാമോ?
*275.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എൻഡോസൾഫാൻ ദുരിതബാധിതരായ
നിരവധി പേരെ എൻഡോസൾഫാൻ
ദുരിതബാധിതരുടെ പട്ടികയിൽ
ഉൾപ്പെടുത്തിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
2017-ലെ
വിദഗ്ധ സമിതി റിപ്പോർട്ടിൽ
ഉൾപ്പെട്ട ആയിരത്തോളം പേരെ
എൻഡോസൾഫാൻ ദുരിതബാധിതരുടെ
പട്ടികയിൽ
ഉൾപ്പെടുത്താത്തതിന്റെ കാരണം
വിശദമാക്കുമോ;
(
സി )
അർഹരായ
എൻഡോസൾഫാൻ ദുരിതബാധിതരെ
പട്ടികയിൽ ഉൾപ്പെടുത്തി
ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
*276.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
മുസ്ലീം ജനത
സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ
രംഗങ്ങളില്‍ ഇതര
സംസ്ഥാനങ്ങളേക്കാള്‍
മെച്ചപ്പെട്ട
നിലയിലാണെങ്കിലും സംസ്ഥാനത്ത്
മറ്റ് സമുദായങ്ങളേക്കാള്‍
പിന്നാക്കമാണെന്ന് പാലൊളി
കമ്മിറ്റി
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
(
ബി )
ന്യൂനപക്ഷ
വിഭാഗങ്ങളുടെ സാമൂഹിക
പുരോഗതി ഉറപ്പ്
വരുത്തുന്നതിനായി ഏതൊക്കെ
മേഖലകളില്‍ പുരോഗതി
ആര്‍ജ്ജിക്കണമെന്നാണ് പാലൊളി
കമ്മിറ്റി വിഭാവനം
ചെയ്യുന്നത്; വിശദമാക്കുമോ;
(
സി )
പാലൊളി
കമ്മിറ്റിയുടെ
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍ ന്യൂനപക്ഷ
ക്ഷേമ വകുപ്പ് പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നൽകുമോ?
*277.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാരില്‍ നിന്നും പണം
ലഭിക്കാത്തത് കാരണം സാമൂഹ്യ
സുരക്ഷാ മിഷൻ നടത്തിവരുന്ന
നിരവധി പദ്ധതികൾ
പ്രതിസന്ധിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സാമൂഹ്യ
സുരക്ഷാ മിഷന്റെ മുടങ്ങിയ
പദ്ധതികൾ
പുനഃസ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികൾ പുനരാരംഭിക്കാനും
കുടിശിക സമയബന്ധിതമായി
കൊടുത്ത് തീർക്കാനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*278.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവവളങ്ങളുടെ ഗുണനിലവാരം
പരിശോധിക്കാനുള്ള എന്തെല്ലാം
സംവിധാനങ്ങള്‍ നിലവിലുണ്ട്;
അവ വേണ്ട വിധത്തില്‍
ഉപയോഗപ്പെടുത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
മായം
കലര്‍ന്ന വളങ്ങള്‍ ഉപയോഗിച്ച്
മണ്ണിന്റെ ഫലഭൂയിഷ്ഠത
നഷ്ടപ്പെടുത്തുന്ന സാഹചര്യം
പരിശോധിക്കാന്‍ കര്‍ശന നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
ജൈവ
വളങ്ങള്‍ക്കൊപ്പം രാസമിശ്രിത
വളങ്ങളുടെയും ഗുണനിലവാരം
പരിശോധിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
*279.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ
ഡി കെ മുരളി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ കാലാവസ്ഥയിലെയും കാര്‍ഷിക
ആവാസ വ്യവസ്ഥയെക്കുറിച്ചുളള
ധാരണ മെച്ചപ്പെടുത്തുന്നതിന്
ഒരൊറ്റ പ്ലാറ്റ്ഫോമില്‍
കാര്‍ഷിക സംബന്ധിയായ എല്ലാ
വിവരങ്ങളും ഏകീകരിക്കുക എന്ന
ലക്ഷ്യത്തോടെ പ്രത്യേക
പദ്ധതിക്ക് രൂപം
നൽകിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കര്‍ഷകര്‍ക്ക്
വ്യക്തിഗതമായി കാര്‍ഷിക
രീതികള്‍
നിര്‍ണ്ണയിക്കുന്നതിനും
കാലാവസ്ഥ വ്യതിയാനത്തിന്റെ
അപകട സാദ്ധ്യത
കുറയ്ക്കുന്നതിനും വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസ്തുത പദ്ധതി എത്രത്തോളം
സഹായകമാണെന്നും ഈ
പദ്ധതിയിലൂടെ
മറ്റെന്തൊക്കെയാണ്
ലക്ഷ്യമിടുന്നതെന്നും
വിശദമാക്കുമോ?
*280.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആധുനിക
ശാസ്ത്രസാങ്കേതികവിദ്യകൾ
പ്രയോജനപ്പെടുത്തി
സംസ്ഥാനത്തെ മൃഗസംരക്ഷണ
മേഖലയെ
ശാക്തീകരിക്കുന്നതിനായി കേരള
വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്
സർവകലാശാലയുടെ പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
മൃഗസംരക്ഷണ
മേഖലയിലെ അക്കാദമിക ഗവേഷണ
വിജ്ഞാന രംഗങ്ങളിൽ മികച്ച
നേട്ടം കൈവരിക്കുന്നതിന്
പ്രസ്തുത സർവകലാശാലയ്ക്ക്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സർവകലാശാലയുടെ ഗവേഷണ
പ്രവർത്തനങ്ങളിൽ വിദേശ
സർവകലാശാലകളുടെയും
ശാസ്ത്രജ്ഞരുടെയും സഹകരണം
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
മൃഗസംരക്ഷണ
മേഖലയിലെ കർഷകർക്ക്
സഹായകമാകുന്ന എന്തെല്ലാം
നേട്ടങ്ങളാണ് സർവകലാശാലയുടെ
ഗവേഷണ പ്രവർത്തനങ്ങളുടെ
ഫലമായി ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കാമോ?
*281.
ശ്രീ.
ആന്റണി ജോൺ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി
ദെലീമ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്രിസ്ത്യന്‍
ന്യൂനപക്ഷങ്ങളുടെ
വിദ്യാഭ്യാസ, സാമ്പത്തിക
പിന്നാക്കാവസ്ഥ, ക്ഷേമം
എന്നിവ സംബന്ധിച്ച
പ്രശ്നങ്ങള്‍
പഠിക്കുന്നതിനായി
നിയോഗിച്ചിരുന്ന കമ്മീഷന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ; പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രസക്ത
ശിപാര്‍ശകള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ശിപാര്‍ശകള്‍ ക്രിസ്ത്യന്‍
ന്യൂനപക്ഷത്തിന്റെ
ക്ഷേമത്തിന് എത്രത്തോളം
സഹായകമാണ്; വ്യക്തമാക്കാമോ?
*282.
ശ്രീ.
എം. എം. മണി
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിളകള്‍
സംരക്ഷിക്കാനും കര്‍ഷകരെ
രക്ഷിക്കാനും വിവിധ
മേഖലകളില്‍ മൂല്യവര്‍ദ്ധിത
വസ്തുക്കളുടെ നിര്‍മ്മാണം
സാധ്യമാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സമീപനത്തിന്റെ ഭാഗമായി
കെ-ഡിസ്ക് മുഖാന്തിരം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
മൂല്യവര്‍ദ്ധിത
വസ്തുക്കളുടെ നിര്‍മ്മാണം
ത്വരിതപ്പെടുത്തുന്നതിനായി
പ്രത്യേക കമ്പനിക്ക് രൂപം
കൊടുത്തിട്ടുണ്ടോ; എങ്കിൽ
എന്തൊക്കെ കാര്യങ്ങളാണ്
ഇതിലൂടെ ലക്ഷ്യമിടുന്നത്
എന്നുള്ളതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
*283.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാല്‍,
മുട്ട, മാംസം എന്നിവയുടെ
ഉല്പാദനത്തില്‍
സ്വയംപര്യാപ്തത കൈവരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുട്ടക്കോഴികള്‍,
ഇറച്ചിക്കോഴികള്‍, പോത്ത്,
എരുമ, കിടാരികള്‍ എന്നിവയുടെ
ഫാമുകള്‍ കൂടുതലായി
ആരംഭിക്കുന്നതിന് സബ്സിഡി
അനുവദിക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*284.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വനയോരമേഖലയിൽ കൃഷി സ്ഥലത്തോട്
ചേർന്ന് യൂക്കാലി, അക്കേഷ്യ
അടക്കമുള്ള മരങ്ങൾ
നട്ടുവളർത്തിയത് കൃഷിയെ
സാരമായി ബാധിച്ചു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇടുക്കി,
വട്ടവട അടക്കമുള്ള സ്ഥലങ്ങളിൽ
അധിനിവേശ സസ്യങ്ങൾ വ്യാപകമായി
കൃഷിനാശത്തിന് കാരണമാകുന്നു
എന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
കൃഷിയെ
പ്രതികൂലമായി ബാധിക്കുന്ന
ഇത്തരം അധിനിവേശ സസ്യങ്ങളെ
വെട്ടിമാറ്റാൻ 2011-2016
കാലയളവിലെ സർക്കാർ
അനുവർത്തിച്ച മാതൃകയിൽ
ധനസഹായം ലഭ്യമാക്കുമോ;
വിശദമാക്കുമോ?
*285.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലാവസ്ഥ
വ്യതിയാനം സംസ്ഥാനത്തെ ക്ഷീര
മേഖലയെ ഏതു രീതിയിലാണ്
ബാധിച്ചിരിക്കുന്നതെന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
ചൂട് കൂടിയതോടെ ക്ഷീര കർഷകർ
പശുക്കളെ വ്യാപകമായി
വിൽക്കുന്ന അവസ്ഥ ഉണ്ടായത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
കനത്ത
ചൂട് കാരണം സങ്കരയിനം
പശുക്കളുടെ പാലുല്പാദനത്തിൽ
കുറവ് സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഈ
സാഹചര്യത്തിൽ പ്രതിസന്ധി
നേരിടുന്ന സംസ്ഥാനത്തെ ക്ഷീര
കർഷകർക്ക് സഹായം ലഭ്യമാക്കാൻ
നടപടി സ്വീകരിക്കാമോ?
*286.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്റെ
കായിക മികവും സാധ്യതകളും
അവതരിപ്പിക്കുന്നതിനും മികച്ച
ലോക കായിക മാതൃകകള്‍
പകര്‍ത്തുന്നതിനും
സംസ്ഥാനത്തിന്റെ കായിക
മേഖലയുടെ മുന്നേറ്റം എന്ന
ലക്ഷ്യം നേടുന്നതിനും
അന്താരാഷ്ട്ര കായിക ഉച്ചകോടി
എത്രത്തോളം
സഹായകമായിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അന്താരാഷ്ട്ര കായിക
ഉച്ചകോടിയില്‍ ഏതൊക്കെ
രാജ്യങ്ങളിൽ നിന്നുള്ള
പ്രതിനിധികളാണ് പങ്കെടുത്തത്
എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
ഉച്ചകോടിയില്‍ കായിക
വികസനത്തിനു വേണ്ട
നിക്ഷേപത്തിന്
ധാരണയുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
*287.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017-ലെ
വിദഗ്ധ സമിതി റിപ്പോർട്ട്
പ്രകാരം എൻഡോസൾഫാൻ
ദുരിതബാധിതരെന്ന് കണ്ടെത്തിയ
എല്ലാവരെയും ദുരിതബാധിതരുടെ
പട്ടികയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിൽ ഉൾപ്പെട്ട 1031
പേരെ എൻഡോസൾഫാൻ
ദുരിതബാധിതരുടെ പട്ടികയിൽ
ഉൾപ്പെടുത്തിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വിശദമാക്കുമോ;
(
സി )
ഇവരെ
പ്രസ്തുത പട്ടികയിൽ
ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ
ലഭ്യമാക്കുവാൻ അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
*288.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
വി ജോയി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷി
കുഞ്ഞുങ്ങള്‍ക്കും അപൂര്‍വ്വ
രോഗത്തിന് ഇരയാകുന്ന
കുഞ്ഞുങ്ങള്‍ക്കും വേണ്ടി
നടത്തിവരുന്ന സഹായ
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
അവരുടെ
വളര്‍ച്ചയ്ക്കും മുന്നോട്ടുളള
പഠനത്തിനും എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നത്; വിശദമാക്കാമോ?
*289.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലബാർ
മേഖലയിൽ ഉന്നത വിദ്യാഭ്യാസ
രംഗത്ത് വേണ്ടത്ര സ്ഥാപനങ്ങൾ
ഇല്ലെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഈ മേഖലയിൽ ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങൾ പുതുതായി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കാമോ;
(
സി )
മലബാർ
മേഖലയിലെ ഉന്നത വിദ്യാഭ്യാസ
പഠന സൗകര്യം
വർദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
*290.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കലാ-സാഹിത്യ
മേഖലകളില്‍ അഭിരുചിയുള്ള
ഭിന്നശേഷിക്കാരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
ബി )
ടാലന്റ്
സെർച്ച് ഫോർ യൂത്ത് വിത്ത്
ഡിസബിലിറ്റീസ് എന്ന പദ്ധതി
മുഖേന ഭിന്നശേഷിക്കാർക്ക്
ലഭ്യമാവുന്ന സേവനങ്ങള്‍
എന്തെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ?
*291.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എ. പി. അനിൽ കുമാർ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലിത്തീറ്റയ്ക്കും മറ്റ്
അനുബന്ധ സാധനങ്ങള്‍ക്കും
അമിതമായ വിലവർദ്ധനവ്
ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഇത്
കാരണം ക്ഷീര കർഷകർ നേരിടുന്ന
കടുത്ത പ്രതിസന്ധി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മുടക്കുമുതൽ
കൂടുതലും വരുമാനം കുറവുമുള്ള
തൊഴിലായി കാലി വളര്‍ത്തല്‍
മാറി എന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
കാലിത്തീറ്റകളുടെയും
മറ്റ് അനുബന്ധ സാധനങ്ങളുടെയും
വില അടിക്കടി വർധിക്കുന്നതും
പുൽകൃഷി നടത്തുന്നതിന്
സാഹചര്യം ഇല്ലാത്തതും
ക്ഷീരകർഷകരെ ക്ഷീരമേഖലയിൽ
നിന്നും
പിന്തിരിപ്പിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*292.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരിമ്പ്
കർഷകരോടുള്ള സര്‍ക്കാരിന്റെ
അവഗണന മൂലം അവർ കടുത്ത
പ്രതിസന്ധിയിലാണെന്ന വസ്തുത
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
എങ്കിൽ
2011-2016 കാലയളവിലെ സർക്കാർ
നൽകിയ മാതൃകയിൽ മറയൂരിലെ
കരിമ്പ് കർഷകർക്ക് സബ്സിഡി
നൽകാൻ നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കുമോ?
*293.
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഐ.എച്ച്.ആർ.ഡി.
സ്ഥാപനങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനായി നടപ്പാക്കി
വരുന്ന പദ്ധതികളുടെ വിശദാംശം
നൽകുമോ;
(
ബി )
കാലാനുസൃതമായ
കോഴ്സുകൾ ഉൾപ്പെടുത്തി
ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
എൻജിനിയറിംഗ്
മേഖലയിലെ ഗവേഷകർക്ക്
ചുരുങ്ങിയ ചെലവിൽ ഗവേഷണ
പ്രബന്ധങ്ങൾ
പ്രസിദ്ധീകരിക്കുന്നതിനുള്ള
സൗകര്യം ലഭ്യമാക്കുന്നതിന്
നിലവാരമുള്ള റഫറന്‍സ് ജേണലുകൾ
ആരംഭിക്കുന്നതിന്
ഐ.എച്ച്.ആർ.ഡി. മുഖേന നടപടി
ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
*294.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂപ്രകൃതിയുടെ
പ്രത്യേകതകള്‍ കണക്കിലെടുത്ത്
നീർത്തടാധിഷ്ഠിത ആസൂത്രണമാണ്
സംസ്ഥാനത്തിന്റെ കാർഷിക
അഭിവൃദ്ധിക്ക് അനിവാര്യമെന്ന്
കണ്ട് ആരംഭിച്ച നീർത്തട
പദ്ധതികളുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും എന്തൊക്കെ
കാര്യങ്ങളാണ്
ലക്ഷ്യമിട്ടിരുന്നതെന്നും
വ്യക്തമാക്കുമോ;
(
സി )
ഇതിനായി
വിവിധ വകുപ്പുകളുടെ ഏകോപനം
സാധ്യമായിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
നീർത്തട
പദ്ധതികളുടെ അടിസ്ഥാനത്തില്‍
നദീതട പദ്ധതികള്‍ക്ക് രൂപം
കൊടുത്തിട്ടുണ്ടോയെന്നും വിള
കലണ്ടറും പ്ലാനുകളും
തയ്യാറാക്കുന്ന
പ്രവർത്തനങ്ങള്‍
നടന്നിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
*295.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തു
നിന്നും വിദേശ
രാജ്യങ്ങളിലേക്കുള്ള
വിദ്യാർത്ഥികളുടെ കുടിയേറ്റം
അഞ്ചു വർഷത്തിനുള്ളിൽ
ഇരട്ടിയായി എന്നത് ഗൗരവമേറിയ
വിഷയമായി
കണക്കാക്കിയിട്ടുണ്ടോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
മൂല്യത്തകർച്ചയും,
വിദ്യാർത്ഥി സംഘടനകൾ
നടത്തുന്ന അതിക്രമങ്ങളും
പ്രസ്തുത കുടിയേറ്റത്തിന്
കാരണമാകുന്നുണ്ടെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത് നിരുത്സാഹപ്പെടുത്താന്‍
ഉന്നത വിദ്യാഭ്യാസ രംഗത്ത്
നടപ്പിലാക്കുന്ന
പരിഷ്‌കാരങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*296.
ശ്രീ.
എച്ച്. സലാം
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അന്യാധീനപ്പെട്ട വഖഫ്
സ്വത്തുക്കള്‍
തിരിച്ചുപിടിക്കുന്നതിനും
അനധികൃത കൈയേറ്റങ്ങള്‍
തടയുന്നതിനുമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
ഇതിനായി
പ്രത്യേക സമിതിക്ക് രൂപം
കൊടുത്തിട്ടുണ്ടോ; എങ്കില്‍
വിശദാംശം വ്യക്തമാക്കാമോ;
(
സി )
കൈയേറ്റങ്ങള്‍
ഒഴിപ്പിച്ച് സ്വത്തുക്കള്‍
തിരിച്ചുപിടിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദവിവരം
നല്‍കാമോ?
*297.
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്തുകളിൽ
സ്പോർട്സ് കൗൺസിൽ
രൂപീകരിച്ച് പ്രാദേശിക
തലത്തിൽ കായിക പ്രതിഭകളെ
കണ്ടെത്തുന്നതിനുളള പദ്ധതികൾ
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രാദേശികതലത്തിൽ
കളിസ്ഥലങ്ങൾ നിർമ്മിക്കുന്ന
പദ്ധതിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
സി )
കായികമേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന
പദ്ധതികൾ എന്തെല്ലാമാണ്;
വിശദമാക്കുമോ?
*298.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭക്ഷ്യവസ്തുക്കളുടെ
ഉല്പാദനത്തില്‍ മുന്നേറ്റം
ലക്ഷ്യം വച്ച് ആരംഭിച്ച
സുഭിക്ഷ കേരളം പദ്ധതിയുടെ
പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഇതിലൂടെ എന്തൊക്കെ നേട്ടങ്ങൾ
കൈവരിക്കുവാനാണ്
ലക്ഷ്യമിട്ടത്; വിശദമാക്കാമോ;
(
ബി )
ഇതിനായി
എന്തൊക്കെ പ്രവർത്തന
പദ്ധതികളാണ് ആസൂത്രണം
ചെയ്തത്; വിശദാംശം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി
പ്രാവർത്തികമാക്കിയതിലൂടെ
സംസ്ഥാനത്ത് കാർഷിക,
ഭക്ഷ്യോല്പാദന രംഗത്ത്
എന്തെല്ലാം മാറ്റങ്ങള്‍
ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ?
*299.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അന്തർസംസ്ഥാന
സർവീസ് നടത്തുന്ന സ്വകാര്യ
ടൂറിസ്റ്റ് ബസുകൾ ഉത്സവ
സീസണുകളിൽ വൻതോതിൽ നിരക്ക്
വർദ്ധിപ്പിക്കുന്നതായ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
അത്തരം ബസുകളുടെ ടിക്കറ്റ്
നിരക്കിൽ നിയന്ത്രണം
ഏർപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ഓൾ
ഇൻഡ്യാ പെർമിറ്റിന്റെ മറവിൽ
ബുക്കിംഗ് സ്വീകരിച്ച്
അന്തർസംസ്ഥാന സർവീസ്
നടത്തുന്ന സ്വകാര്യ
ടൂറിസ്റ്റ് ബസുകളെ
നിയന്ത്രിക്കുന്നതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കുമോ?
*300.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ സ്ഥാപനങ്ങള്‍ തമ്മില്‍
അക്കാദമിക സഹകരണത്തില്‍
ഏര്‍പ്പെടുന്നത് വിഭവങ്ങളുടെ
മെച്ചപ്പെട്ട വിനിയോഗത്തിനും
വിശാലമായ വികസന
കാഴ്ചപ്പാടുകള്‍
രൂപീകരിക്കുന്നതിനും
ഉതകുമെന്നതിനാല്‍ അവയുടെ
യോജിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമാേ;
(
ബി )
മലയാള
സര്‍വ്വകലാശാലയും
സര്‍വ്വവിജ്ഞാനകോശം
ഇന്‍സ്റ്റിറ്റ്യൂട്ടും
തമ്മില്‍ യോജിച്ചുള്ള
അക്കാദമിക്
പ്രവര്‍ത്തനങ്ങള്‍ക്ക്
ധാരണയായിട്ടുണ്ടോ;
എന്തൊക്കെ തരത്തിലുള്ള
പ്രവര്‍ത്തനങ്ങളാണ് ഈ
സ്ഥാപനങ്ങള്‍ യോജിച്ച്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്; വിശദവിവരം
ലഭ്യമാക്കുമോ?
|
|
|
|
|
|
|
|