|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*181.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുറമുഖ വകുപ്പിന്റെ
അധീനതയിലുള്ള നിഷ്ക്രിയമായി
കിടക്കുന്ന ആസ്തികളെ
സംബന്ധിച്ച കണക്കെടുപ്പുകളോ
പരിശോധനകളോ നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
തുറമുഖങ്ങളോട്
ചേർന്നുള്ള നിഷ്ക്രിയ ആസ്തികൾ
വികസിപ്പിച്ചെടുക്കുന്നതിനായി
പ്രത്യേക പദ്ധതികൾ ആസൂത്രണം
ചെയ്യുന്നുണ്ടോ;
(
സി )
കോഴിക്കോട്
ബീച്ചിൽ സ്ഥിതിചെയ്യുന്ന
മറെെൻ പോർട്ട് ബംഗ്ലാവിന്റെ
വികസന പ്രവർത്തനങ്ങൾ ഇപ്പോൾ
ഏത് ഘട്ടത്തിലാണെന്നും
എന്തെല്ലാം സാധ്യതകളാണ്
ഇതുവഴി ലക്ഷ്യം
വയ്ക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ഡി )
തുറമുഖങ്ങളോടനുബന്ധിച്ചുള്ള
പഴയ കെട്ടിടങ്ങളുടെ പ്രൗഢിയും
പഴമയും വിണ്ടെടുക്കുന്നതിനും
അതുവഴി ഹെറിറ്റേജ് ടൂറിസം
സാധ്യതകൾ പ്രയോജനപ്പെടുത്തി
വരുമാനദായകമാക്കുന്നതിനും
തുറമുഖ വകുപ്പ് നടപടി
സ്വീകരിക്കുമോ?
*182.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ
എം നൗഷാദ്
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള
തുക നിക്ഷേപിച്ച്, വിരമിച്ച
ശേഷം അധിക വരുമാനം
ഉറപ്പാക്കാന്‍ ജീവാനന്ദം എന്ന
ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
വസ്തുതാ വിരുദ്ധവും
തെറ്റിദ്ധാരണാജനകവുമായ
വാര്‍ത്തകള്‍ പ്രചരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പൂര്‍ണ്ണമായും
ഇന്‍ഷുറന്‍സ് പദ്ധതിയായ
ജീവാനന്ദത്തിന് പങ്കാളിത്ത
പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള
പെന്‍ഷന്‍ പദ്ധതികളുമായി
ഏതെങ്കിലും തരത്തിലുള്ള
ബന്ധമുണ്ടോ;
(
ഡി )
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ചവര്‍ക്ക് നിലവില്‍
ഏതെങ്കിലും ഇന്‍ഷുറന്‍സ്
കമ്പനികളില്‍ നിന്നും
എന്തെങ്കിലും ആനുകൂല്യങ്ങള്‍
ലഭ്യമാണോ;
(
ഇ )
ഇല്ലെങ്കില്‍
ഈ പദ്ധതിയിലൂടെ അത്
സാധ്യമാക്കാന്‍ കഴിയുമെന്ന്
കരുതുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
*183.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനം
മുന്നോട്ടുവയ്ക്കുന്ന വികസന
മാതൃകയില്‍ സഹകരണ മേഖലയുടെ
പ്രവര്‍ത്തനങ്ങള്‍ വളരെ
പ്രധാനപ്പെട്ടതാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സഹകരണ
ബാങ്കുകളുടെ പ്രവര്‍ത്തനം
ഐ.ടി., ആരോഗ്യം,
വിദ്യാഭ്യാസം, ഉല്പാദനം
തുടങ്ങിയ വിവിധ മേഖലകളിലേക്ക്
വ്യാപിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സഹകരണ
മേഖലയിലെ ഗുണമേന്മയുള്ള
ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത്
ഒറ്റ ബ്രാൻഡിന് കീഴിലാക്കി
പൊതു ട്രേഡ്‍മാർക്കോടെ
ഇ-കോമേഴ്സ്
പ്ലാറ്റ്ഫോമിലേക്ക്
കൊണ്ടുവരുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*184.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി രൂപീകരിച്ച
കിഫ്ബിയുടെ പ്രവർത്തനം
മന്ദഗതിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എൺപത്തിരണ്ടായിരം
കോടി രൂപയുടെ പദ്ധതികൾക്ക്
കിഫ്‌ബി മുഖേന അംഗീകാരം
നൽകിയെങ്കിലും പദ്ധതികളുടെ
നടത്തിപ്പ് പൂർണ്ണമായും
നിലയ്ക്കാനുണ്ടായ കാരണങ്ങൾ
വിശദമാക്കാമോ;
(
സി )
എട്ട്
വർഷം കൊണ്ട് പതിനയ്യായിരം
കോടിയിൽ താഴെ രൂപയ്ക്കുള്ള
പദ്ധതികൾ മാത്രമാണ്
പൂർത്തിയായത് എന്നത്
വസ്തുതയാണോ; വിശദമാക്കാമോ?
*185.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
എം. എം. മണി
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
വാഹനങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
പുതുതലമുറ ഇ.വി. ചാർജിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
സാധ്യത പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ബാറ്ററി
എനര്‍ജി സ്റ്റോറേജ് സിസ്റ്റം
നടപ്പാക്കുവാന്‍
തീരുമാനമെടുക്കുന്നത്
പൊതുഗതാഗത സംവിധാനത്തിലെ
ഇ-ബസുകള്‍ക്ക് കൂടി
പ്രയോജനകരമാകുമോയെന്ന്
അറിയിക്കുമോ;
(
സി )
ഇന്‍ഡക്ഷന്‍
ബേസ്ഡ് വയര്‍ലെസ്സ്
വെഹിക്കിള്‍ ചാര്‍ജിംഗ്
സംവിധാനത്തിന്റെ
പ്രയോജനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
*186.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഏത്
മാസം വരെയുള്ള ക്ഷേമ
പെൻഷനുകളാണ് നാളിതുവരെ വിതരണം
ചെയ്തതെന്ന് വ്യക്തമാക്കാമോ;
(
ബി )
ക്ഷേമ
പെൻഷൻ കുടിശിക തുക
സമാഹരിക്കാൻ എന്തൊക്കെ
മാർഗ്ഗങ്ങളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
അർഹരായവർക്ക്
ക്ഷേമ പെൻഷൻ കുടിശിക
ഒറ്റത്തവണയായി നൽകാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*187.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
സാമ്പിള്‍ സർവ്വേ ഓഫീസിന്റെ
ഗാർഹിക ഉപഭോഗ ചെലവ്
സംബന്ധിച്ച 2024-ലെ പഠന
റിപ്പോർട്ടില്‍ രാജ്യത്തെ
സമ്പന്നമായ ഗ്രാമങ്ങൾ
കേരളത്തിലാണെന്ന്
പരാമർശിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സാമ്പത്തിക
പരാധീനതകള്‍ നേരിടുമ്പോഴും
പൊതുചെലവുകള്‍
പരിമിതപ്പെടുത്താതെയും ക്ഷേമ
പ്രവർത്തനങ്ങള്‍ മുടക്കാതെയും
ജനങ്ങളുടെ കൈകളിലേക്ക്
പണമെത്തിക്കുന്നതിന് സർക്കാർ
നടത്തിയ പ്രവർത്തനങ്ങള്‍
പ്രസ്തുത സർവ്വെയ്ക്കാധാരമായ
നേട്ടം കൈവരിക്കുന്നതിന്
കാരണമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കോവിഡ്
കാലത്തെ നെഗറ്റീവ്
വളർച്ചയില്‍നിന്നും ആളോഹരി
വരുമാനത്തിന്റെ കാര്യത്തിൽ
രാജ്യത്തെ പ്രധാന
സംസ്ഥാനങ്ങളില്‍ ഒന്നായി
കേരളത്തെ മാറ്റുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സംസ്ഥാനം
സമസ്ത മേഖലകളിലും കൈവരിച്ച
നേട്ടങ്ങള്‍ അർഹതപ്പെട്ട
കേന്ദ്ര വിഹിതം
ലഭ്യമാകുന്നതിന് തടസ്സമാകുന്ന
സാഹചര്യം നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ?
*188.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വ്യവസായ മേഖല ദേശീയ, ആഗോള
വ്യവസായ ശൃംഖലയുടെ ഒരു
ഭാഗമായാൽ മാത്രമേ ശക്തവും
പ്രതിരോധശേഷിയുള്ളതുമായ
വ്യവസായ മേഖലയാകാൻ സാധ്യമാകൂ
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വ്യവസായ
ശൃംഖലയിലെ ആഗോള
മാറ്റങ്ങൾക്കനുസൃതമായി
പ്രാദേശിക വ്യവസായവും
വ്യാപാരമേഖലയും
സജ്ജമാക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കുമോ;
(
സി )
പുതിയ
സാങ്കേതിക വിദ്യകൾ ഫലപ്രദമായി
ഉപയോഗിച്ച് നൂതനവും
മൂല്യവര്‍ദ്ധിതവുമായ ഉല്പന്ന
നിർമ്മിതിയിലേക്ക്
മാറുന്നതിന് സംസ്ഥാനത്തിന്റെ
വ്യാവസായിക മേഖലയ്ക്ക്
പ്രോത്സാഹനം നല്‍കാൻ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
വികസിപ്പിക്കുന്നതിനൊപ്പം
പാഠ്യ-വ്യവസായ മേഖലകളുടെ
സഹകരണത്തെ
പ്രോത്സാഹിപ്പിക്കുകയും
നിക്ഷേപങ്ങള്‍ ആകർഷിക്കുകയും
ചെയ്യുന്ന വ്യവസായ ആവാസ
വ്യവസ്ഥ സൃഷ്ടിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
*189.
ശ്രീമതി
ദെലീമ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ ആരംഭിച്ച രണ്ടാം
കയര്‍ പുനഃസംഘടനയുടെ
ഫലമായുണ്ടായ ഗുണഫലങ്ങള്‍
നിലനിര്‍ത്തുന്നതിനും
കൂടുതല്‍ വികസന
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കയര്‍
വ്യവസായവുമായി ബന്ധപ്പെട്ട്
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
സുസ്ഥിരത
ഉറപ്പുവരുത്തുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കയര്‍
മേഖലയിലെ വിവിധ പ്രശ്നങ്ങൾ
പഠിച്ച് പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനായി
സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*190.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2023-24
സാമ്പത്തിക വർഷത്തില്‍
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ
പ്രതീക്ഷിത വരുമാനത്തില്‍
കുറവ് വന്നിട്ടുണ്ടോ;
(
ബി )
എങ്കില്‍
വരുമാനത്തിലുണ്ടായ കുറവിന്റെ
കാരണം പരിശോധിച്ചിട്ടുണ്ടോ;
(
സി )
ഭൂമിയുടെ
ന്യായവിലയിൽ ഇരുപത് ശതമാനം
വർദ്ധനവ് വരുത്തിയ നടപടി
വരുമാന നഷ്ടത്തിന്
കാരണമായിട്ടുണ്ടോയെന്നറിയിക്കാമോ;
(
ഡി )
സംസ്ഥാനത്തിന്റെ
ചെലവിന് അനുസൃതമായി വരുമാനം
വർദ്ധിപ്പിക്കാൻ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*191.
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഖാദി
ഉല്പന്നങ്ങളെ ലോക ശ്രദ്ധയിൽ
കൊണ്ടുവരുന്നതിനായി
പുതുതലമുറയെ ആകർഷിക്കത്തതായ
നവീന വസ്ത്ര വൈവിധ്യങ്ങൾ
വിപണിയിലെത്തിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതിനായി കേരള ഖാദി എന്ന
ബ്രാൻഡ് പുറത്തിറക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇ-കൊമേഴ്സ്
വഴി ഖാദി ഉല്പന്നങ്ങൾ
ലഭ്യമാക്കുന്നതിനായി ഖാദി
ബോർഡ് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ഡി )
ഖാദി
മേഖലയിൽ പുത്തൻ ഉണർവ്
സൃഷ്ടിക്കുന്നതിന് മൗലികമായ
പുനഃസംഘാടനം നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഈ
മേഖലയുടെ സമഗ്ര
മാറ്റത്തിനായുള്ള മാസ്റ്റർ
പ്ലാൻ തയ്യാറാക്കുന്നതിന്
ചെന്നൈ ഐ.ഐ.ടി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*192.
ശ്രീ
കെ യു ജനീഷ് കുമാർ
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മിഷന്‍
1000 പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
കൂടുതല്‍
സ്ഥാപനങ്ങളെ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
അവസരം നല്‍കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(
സി )
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
സംരംഭങ്ങളുടെ മുന്‍ഗണനാക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*193.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷേമ പെന്‍ഷനുകളുടെ
വിതരണത്തിന് മുടക്കം
വരാതിരിക്കുവാൻ കേരള
സോഷ്യല്‍ സെക്യൂരിറ്റി
പെന്‍ഷന്‍ ലിമിറ്റഡ് എന്ന
കമ്പനിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കമ്പനിയുടെ പ്രവര്‍ത്തനവും
കമ്പനി നല്‍കുന്ന സേവനങ്ങളും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കമ്പനി നാളിതുവരെ എടുത്ത
വായ്പയുടെയും
തിരിച്ചടവിന്റെയും വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
ക്ഷേമപെന്‍ഷനുകളുടെ
വിതരണം മുടങ്ങാതിരിക്കുവാൻ
ആവിഷ്കരിച്ച ഒരു ബദല്‍ പദ്ധതി
എന്ന നിലയില്‍ അത്
വിജയകരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
കമ്പനിയിൽനിന്നും സര്‍ക്കാര്‍
എടുത്തിട്ടുള്ള വായ്പ അനധികൃത
വായ്പയായി കണക്കാക്കി,
ഭാവിയില്‍ ഗഡുക്കളായി
പ്രസ്തുത തുക സംസ്ഥാനത്തിന്റെ
കട പരിധിയില്‍ നിന്നും
വെട്ടിക്കുറയ്ക്കുമെന്ന്
കേന്ദ്ര സര്‍ക്കാര്‍
സൂചിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*194.
ശ്രീ.
കെ. ആൻസലൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം
കെെത്തറി മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളെന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ബി )
സൗജന്യ
സ്കൂള്‍ യൂണിഫോം പദ്ധതിയുടെ
ഭാഗമായി കെെത്തറി
മേഖലയ്ക്കുണ്ടായ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം 2021-22
സാമ്പത്തിക വര്‍ഷത്തില്‍
ഉല്പാദനം ഉയര്‍ന്നതിന്റെയും
നെയ്ത്തു തൊഴിലാളികളുടെ
വരുമാനം വർദ്ധിച്ചതിന്റെയും
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
2023-24
സാമ്പത്തിക വര്‍ഷത്തില്‍
(2024-25 അദ്ധ്യയന വര്‍ഷം)
എത്ര വിദ്യാര്‍ത്ഥികള്‍ക്ക്
എത്ര മീറ്റര്‍ യൂണിഫോം തുണി
വിതരണം ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
*195.
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി. വി. അൻവർ
ശ്രീ.
എ. രാജ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്രകൃതി
ദുരന്തങ്ങളില്‍ വീടുകള്‍
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിനായി
നടപ്പാക്കി വരുന്ന കെയര്‍
ഹോം പദ്ധതി പ്രവർത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ; ഈ
പദ്ധതിയുടെ ആദ്യഘട്ടം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
ഈ
പദ്ധതി കൂടുതല്‍
ജില്ലകളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സാമൂഹിക
പ്രതിബദ്ധതയില്‍ അധിഷ്ഠിതമായി
സഹകരണ മേഖല നടത്തിയ ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക്
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*196.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ വികസന
സാധ്യതകളും നിലവിലുളള
സ്ഥിതിഗതികളും വിലയിരുത്തി
അവയുടെ പുനരുദ്ധാരണത്തിനും
വിപുലീകരണത്തിനും വിശദമായ
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുമെന്ന ഭരണപക്ഷ
മുന്നണിയുടെ പ്രകടന
പത്രികയിലെ വാഗ്ദാനം ഈ
സര്‍ക്കാരിന് എത്രത്തോളം
യാഥാര്‍ത്ഥ്യമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കുമോ;
(
ബി )
ഈ
മേഖലയില്‍ വികസന ലക്ഷ്യങ്ങള്‍
നേടുന്നതിനായി നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങളുടെ
ഗുണഫലങ്ങള്‍ എന്തൊക്കെയെന്ന്
വിശദീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
അടച്ചുപൂട്ടിയ വ്യവസായ
സ്ഥാപനങ്ങള്‍
ഏറ്റെടുക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ?
*197.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2024
മാർച്ച്, ഏപ്രിൽ, മെയ്
മാസങ്ങളിൽ വിതരണം നടത്തിയത്
ഏതെല്ലാം മാസങ്ങളിലേക്കുള്ള
ക്ഷേമ പെൻഷനാണ് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ക്ഷേമ
പെൻഷൻ സംബന്ധിച്ച 2023-ലെ
ഉത്തരവുകളിൽ ഏത് മാസത്തെ
ക്ഷേമ പെൻഷനാണ് വിതരണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കിയിരുന്നോ;
വിശദമാക്കുമോ;
(
സി )
എങ്കിൽ
2024-ൽ ഇറക്കിയ ക്ഷേമ പെൻഷൻ
സംബന്ധിച്ച ഉത്തരവുകളില്‍
ഏതൊക്കെ മാസങ്ങളിലെ
കുടിശികയാണ് നൽകുന്നത് എന്ന്
വ്യക്തമാക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
*198.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയിലൂടെ സംസ്ഥാന വികസനം,
എന്ന കാഴ്ചപ്പാടോടെ സമഗ്ര
സഹകരണ കര്‍മ്മ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
സി )
ശുചിത്വം,
മാലിന്യ സംസ്കരണം തുടങ്ങിയ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
സംഘങ്ങള്‍ക്ക് സഹകരണ കര്‍മ്മ
പദ്ധതിയുടെ ഭാഗമായി
ഉണ്ടായിട്ടുള്ള പുരോഗതി
വിശദമാക്കാമോ?
*199.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകൾ നടപ്പാക്കേണ്ട
വാർഷിക പദ്ധതികളുടെ വിവിധ
ഘട്ടങ്ങൾ സമയബന്ധിതമായി
പൂർത്തിയാക്കി ഫലപ്രദമായി തുക
ചെലവഴിക്കുന്നുണ്ടോ എന്ന്
അവലോകനം നടത്താറുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരത്തിൽ
വിവിധ വകുപ്പുകൾക്കും
പൊതുമേഖലാ സ്ഥാപനങ്ങൾക്കും
പദ്ധതി നടത്തിപ്പിനായി
അനുവദിക്കുന്ന തുക
ചെലവഴിക്കുന്ന വിധം
പരിശോധിക്കുന്നതിന്
സ്വീകരിച്ചുവരുന്ന മാർഗ്ഗങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
വാർഷിക
പദ്ധതി നടത്തിപ്പിനായി
അനുവദിക്കുന്ന തുക വകമാറ്റി
ചെലവഴിക്കുന്ന പ്രവണത തടയാൻ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ഡി )
ഇപ്രകാരം
വകമാറ്റുന്ന തുക തിരികെ
ഖജനാവിലേക്ക്
എത്തിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*200.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്ലാന്റേഷന്‍ മേഖലയെ ഒരു
ബ്രാന്‍ഡായി
ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്
ലക്ഷ്യമിട്ട് ആസൂത്രണം
ചെയ്തുവരുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
തോട്ടം
മേഖലയുടെ നിലവിലെ
അവസ്ഥയെക്കുറിച്ചും പ്രസ്തുത
മേഖലയില്‍ നടപ്പിലാക്കാവുന്ന
വൈവിധ്യവല്ക്കരണത്തെക്കുറിച്ചും
നവീകരണത്തെക്കുറിച്ചും പഠനം
നടത്തുന്നത് പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(
സി )
ഈ
മേഖലയില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
കേര (കേരള ക്ലൈമറ്റ്
റിസൈലന്റ് അഗ്രി-വാല്യു ചെയിൻ
മോഡണൈസേഷൻ) പദ്ധതി
സംബന്ധിച്ച് വിശദമാക്കുമോ?
*201.
ശ്രീ
വി ജോയി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കശുവണ്ടി തൊഴിലാളികളുടെ
ക്ഷേമവും ഈ മേഖലയുടെ സമഗ്ര
വികസനവും മുന്നില്‍ക്കണ്ട്
നടപ്പാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയിലെ സ്വകാര്യ
വ്യവസായികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(
സി )
ഈ
മേഖല നിലവില്‍
അഭിമുഖീകരിക്കുന്ന വിവിധ
പ്രശ്നങ്ങളും പ്രതിസന്ധികളും
പഠനവിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ?
*202.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്‌ബി
മസാല ബോണ്ടുകൾ ഇറക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
ബി )
രാജ്യത്ത്
കുറഞ്ഞ പലിശയ്ക്ക് വായ്‌പ
ലഭിക്കുമെന്നിരിക്കെ ഉയർന്ന
പലിശയ്ക്ക് മസാല ബോണ്ടുകൾ
ഇറക്കാനുണ്ടായ കാരണം
വിശദമാക്കാമോ;
(
സി )
മസാല
ബോണ്ടുകള്‍ കാനഡയിലെ പ്രത്യേക
പ്രദേശങ്ങളിൽ വിറ്റിരുന്നോ;
(
ഡി )
എങ്കില്‍
അതിനുശേഷം മസാല ബോണ്ടുകള്‍
ലണ്ടൻ സ്റ്റോക്ക്
എക്സ്ചേഞ്ചിൽ ലിസ്റ്റ്
ചെയ്യാനുണ്ടായ സാഹചര്യം
വിശദമാക്കാമോ?
*203.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംരംഭങ്ങളുടെ
വിറ്റുവരവ് ഉയര്‍ത്തുന്നതിനും
വ്യവസായ മേഖലയെ സംരംഭക
സൗഹൃദമാക്കുന്നതിനുമായി
നടപ്പിലാക്കിവരുന്ന മിഷന്‍
1000 പദ്ധതിയിലൂടെ
സംരംഭകര്‍ക്ക് ഏതെല്ലാം
തരത്തിലുളള സഹായങ്ങളാണ്
നല്‍കുന്നതെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
സി )
ഈ
പദ്ധതിയുമായി ബന്ധപ്പെട്ട്
ഡി.പി.ആര്‍
തയ്യാറാക്കുന്നതിനായി
ഏതെങ്കിലും സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*204.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊട്ടിവീഴുന്ന
വൈദ്യുതി ലൈനുകളിൽ നിന്നും
ഷോക്കേറ്റുളള മരണങ്ങൾ
വർദ്ധിച്ചുവരുന്നതായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വൈദ്യുതി
ലൈനുകളിൽ നിന്നുളള അപകടങ്ങൾ
പരമാവധി കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
അപകടങ്ങൾ
വർദ്ധിച്ചുവരുന്നത് തടയാൻ
വൈദ്യുതി ബോർഡ് സുരക്ഷാനയം
രൂപീകരിച്ചിട്ടുണ്ടോ?
*205.
ശ്രീ
എം മുകേഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരക്കടല്‍ കപ്പല്‍
ഗതാഗതത്തിന്റെ സാധ്യതകള്‍
ആരായുന്നതിന് മാരിടെെം
ബോര്‍ഡ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മെെനര്‍
തുറമുഖങ്ങളായ കൊല്ലം,
ബേപ്പൂര്‍, അഴീക്കല്‍,
പൊന്നാനി എന്നിവിടങ്ങളിൽ
തുറമുഖ വകുപ്പിന്റെ
നിയന്ത്രണത്തോടെ മാരിടെെം
ബോര്‍ഡ് നടത്തിവരുന്ന
പശ്ചാത്തല വികസനത്തിന്റെ
നിലവിലെ പുരോഗതി
വ്യക്തമാക്കുമോ;
(
സി )
തീരക്കടൽ
ഗതാഗതത്തിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തി ചരക്ക്
ഗതാഗതത്തിനും വിനോദസഞ്ചാര
വികസനത്തിനും ഉതകുന്ന
തരത്തില്‍ പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പാക്കുന്നത്
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
*206.
ശ്രീ.
എ. കെ. എം. അഷ്റഫ്
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ വ്യവസായ
എസ്റ്റേറ്റുകൾ
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
നിലവില്‍
എവിടെയെല്ലാം സ്വകാര്യ
വ്യവസായ എസ്റ്റേറ്റുകൾ
പ്രവർത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(
സി )
സ്വകാര്യ
വ്യവസായ എസ്റ്റേറ്റുകൾ
തുടങ്ങുന്നതിന് കുറഞ്ഞത് എത്ര
ഏക്കർ സ്ഥലം ആവശ്യമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
എസ്റ്റേറ്റുകൾ വഴി വ്യവസായ
സംരംഭകർക്ക് ലഭിക്കുന്ന
ആനുകൂല്യങ്ങളും സൗകര്യങ്ങളും
എന്തെല്ലാമാണ്; വിശദാശം
ലഭ്യമാക്കുമോ?
*207.
ശ്രീ.
എം. എം. മണി
ശ്രീ
എം മുകേഷ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
നടപ്പിലാക്കി വരുന്ന
സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്
പദ്ധതി, ഗ്രൂപ്പ്
ഇന്‍ഷുറന്‍സ് പദ്ധതി,
ഗ്രൂപ്പ് പേഴ്‌സണൽ
ആക്‌സിഡന്റൽ ഇൻഷുറൻസ് പദ്ധതി
എന്നിവയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ ആനുകൂല്യങ്ങള്‍
ജീവനക്കാര്‍ വിരമിക്കുന്നതോടെ
അവസാനിക്കുന്നവയാണോ;
വിരമിച്ചവര്‍ക്ക്
ആനുകൂല്യങ്ങള്‍ ലഭിക്കുന്ന
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ; ഇല്ലെങ്കില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
ബജറ്റിൽ പ്രഖ്യാപിച്ച
ജീവാനന്ദം പദ്ധതിയുടെ
പ്രത്യേകതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
ഏത് ഇന്‍ഷുറന്‍സ് കമ്പനി
വഴിയാണെന്നും അതുകൊണ്ടുളള
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
*208.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ജി.എസ്.ഡി.പി., പ്രതിശീര്‍ഷ
വരുമാനം എന്നിവ 2015-ല്‍
എത്രയായിരുന്നുവെന്നും
നിലവില്‍ എത്രയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
സാമ്പത്തിക
രംഗത്ത് പ്രശംസനീയമായ
വളര്‍ച്ചയുണ്ടായെങ്കിലും
നിയന്ത്രണാതീതമായ
കാരണങ്ങളാല്‍ സര്‍ക്കാര്‍
വെല്ലുവിളികള്‍
നേരിടുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
സഹകരണ
ഫെഡറലിസം എന്ന
ആശയത്തിനനുസൃതമായി വിഭവങ്ങള്‍
സംസ്ഥാനവുമായി
പങ്കുവയ്ക്കുന്നതില്‍ കേന്ദ്ര
സര്‍ക്കാര്‍ വിമുഖത
കാട്ടുന്നുണ്ടോ;
വിശദമാക്കാമോ?
*209.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
കെ. കെ. രമ
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ പെൻഷൻ
ലഭിക്കുന്ന ഒരാൾക്ക് ഒരു
പെൻഷൻ എന്ന് നിജപ്പെടുത്തിയ
സർക്കാർ ഉത്തരവ് നിയമ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
ക്ഷേമനിധിയിലേക്ക്
അംശദായം അടയ്ക്കുന്നവർക്ക്
ക്ഷേമനിധി പെൻഷൻ
നിഷേധിക്കുന്നത്
നിയമപരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
നിയമസഭ
പാസ്സാക്കിയ നിയമത്തിന്റെ
അടിസ്ഥാനത്തിൽ നടപ്പിലാക്കിയ
ക്ഷേമനിധി പെൻഷൻ
എക്സിക്യൂട്ടീവ് ഉത്തരവിലൂടെ
നിജപ്പെടുത്തുന്നത്
നിയമപരമാണോ എന്ന്
വ്യക്തമാക്കുമോ?
*210.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വേനൽകാലത്ത്
ആവശ്യകത കൂടിയതിനെ തുടർന്ന്
ഉയർന്ന വിലയ്ക്ക് വൈദ്യുതി
വാങ്ങിയതുമൂലം വൈദ്യുതി
ബോർഡിനുണ്ടായ വരുമാന നഷ്ടം
നിരക്ക് വർദ്ധനവിലൂടെ
നികത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
കൂടുതൽ
വൈദ്യുതി ഉപയോഗിക്കുന്നവരിൽ
നിന്നും കൂടിയ നിരക്ക്
ഈടാക്കണമെന്ന നിർദ്ദേശം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
200
യൂണിറ്റിൽ കൂടുതൽ വൈദ്യുതി
ഉപയോഗിക്കുന്നവരിൽ നിന്നും
വ്യത്യസ്ത സമയങ്ങളിൽ
വ്യത്യസ്ത നിരക്ക് ഈടാക്കാൻ
ആലോചനയുണ്ടോ;
വിശദമാക്കുമോ?
|
|
|
|
|
|
|
|