STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*121.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവ കാർഷിക മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ;
( ബി )
പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണവും കാർഷിക വരുമാന വർദ്ധനവും ഉറപ്പുവരുത്തുന്നതിന് പ്രസ്തുത മിഷന്‍ എത്രത്തോളം സഹായകമാണ്; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിനായി എന്തെല്ലാം പ്രവർത്തനങ്ങളും പദ്ധതികളുമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നറിയിക്കാമോ;
( ഡി )
ജൈവ കാർഷിക മിഷനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹകരിപ്പിക്കുന്നതിനും കാർഷിക അനുബന്ധ മേഖലകളെ ഏകോപിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
കൃഷി വകുപ്പ് നടപ്പാക്കിവരുന്ന മറ്റ് ജൈവ കാർഷിക വികസന പദ്ധതികള്‍ പ്രസ്തുത മിഷന് കീഴില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*122.
ശ്രീ എം രാജഗോപാലൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം ഒരുക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനി രൂപീകരണത്തിലൂടെ കാർഷികോല്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്ക്കരണത്തിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനുമായി എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്പനി രൂപീകരണത്തിലൂടെ സംസ്ഥാനത്ത് കാർഷികോല്പാദന- സംസ്ക്കരണ- വിപണന രംഗത്ത് എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നൽകാമോ?
*123.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന്‌ പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാ വിഭാഗങ്ങളിലും റിസര്‍ച്ചിനുൾപ്പെടെ സൗകര്യമുള്ള സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും ആരംഭിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*124.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരൾച്ച കാരണം കർഷകർക്ക് അഞ്ഞൂറു കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുവാനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കൃഷി നാശം സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ വിശദാംശം നൽകാമോ?
*125.
ശ്രീ. എം. വിൻസെന്റ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി. ഡ്രൈവറും തർക്കമുണ്ടായ സംഭവത്തിന് ശേഷം ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാണാതായി എന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസിലെ തെളിവായ മെമ്മറി കാർഡ് കാണാതായത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുമോ?
*126.
ശ്രീ ഡി കെ മുരളി
ശ്രീ. എം. എം. മണി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷികോല്പാദനത്തില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുന്നതിനും അതു വഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിയിടാസൂത്രണാധിഷ്ഠിത വികസന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ;
( ബി )
വിളയാധിഷ്ഠിത സമീപനത്തില്‍ നിന്നും പ്രസ്തുത പദ്ധതി വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഉല്പാദന, വരുമാന വർദ്ധനവിന് എത്രത്തോളം സഹായകരമാണ്; വിശദാംശം നല്‍കുമോ;
( ഡി )
പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണം ഉപയോഗപ്പെടുത്തുന്നുണ്ടോ; പ്രസ്തുത സമീപനത്തില്‍ കാർഷിക അനുബന്ധ മേഖലകളുടെ പിന്തുണ ഉറപ്പുവരുത്തുന്നുണ്ടോ; വിശദമാക്കുമോ?
*127.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി പരസ്യ വിചാരണയ്ക്ക് വിധേയമായി കൊല്ലപ്പെട്ട സംഭവത്തിൽ സർവകലാശാലാ അധികൃതർക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
കോളേജിൽ ഗുണ്ടാ സംഘങ്ങളായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് ചില അധികൃതർ പിന്തുണ നൽകുന്നതായി പറയപ്പെടുന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ സർവകലാശാല ഡീനിനും ട്യൂട്ടര്‍ക്കും വീഴ്‌ച സംഭവിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തുമോ?
*128.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
ഈ സർക്കാർ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വര്‍ദ്ധനവ് എത്ര രൂപയാണെന്നും എന്ന് മുതലാണെന്നും വ്യക്തമാക്കുമോ;
( സി )
നെല്ലിന്റെ താങ്ങുവിലയുടെ സംസ്ഥാന വിഹിതം കുറച്ചിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ?
*129.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ദെലീമ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ന്യൂനപക്ഷ മത വിഭാഗത്തിലെ വിധവകള്‍ക്കായി ഭവന പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ എത്രപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്; പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ന്യൂനപക്ഷ മത വിഭാഗത്തിലെ വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ?
*130.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുതിയ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഉന്നത പഠന കേന്ദ്രങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*131.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ആന്റണി ജോൺ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ ഉടമസ്ഥതയിലുള്ള കന്നുകാലികളെയും ഉള്‍പ്പെടുത്തി പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദമാക്കുമോ;
( സി )
ക്ഷീര കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്രത്തോളം ലഭ്യമായിട്ടുണ്ടെന്നും ഇതിലൂടെ ക്ഷീര മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിശദമാക്കാമോ?
*132.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറിയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാൻ ഹോർട്ടികോർപ്പ് നടത്തുന്ന ഇടപെടലുകൾ വിശദമാക്കാമോ;
( ബി )
ഇവിടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറിക്ക് പകരം ഹോർട്ടികോർപ്പ് അയൽ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി സംഭരണം നടത്തുന്നതായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഹോർട്ടികോർപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
*133.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി എന്തെല്ലാം മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
പുതുതലമുറയുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനും വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിന് സഹായകമാകുന്നതിനും തൊഴിൽ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പാഠ്യപദ്ധതി എത്രത്തോളം ഉതകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസൃതമായി വ്യത്യസ്ത വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കുന്നതിനുള്ള അവസരം പുതിയ പാഠ്യപദ്ധതിയിലുണ്ടോ;
( ഇ )
പാഠ്യപദ്ധതി പരിഷ്കരിക്കുന്നതോടൊപ്പം ക്യാമ്പസുകൾ വിദ്യാർത്ഥി സൗഹൃദ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*134.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര വിലയിടിവ് കാരണം കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
നാളികേര സംഭരണത്തിനായി കൂടുതൽ സംഭരണ കേന്ദ്രങ്ങൾ അനുവദിക്കാൻ നടപടികൾ സ്വീകരിക്കുമോ?
*135.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമാണോ ബസ് സ്റ്റേഷനുകളും ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തിലുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ വാടകയ്ക്കോ പാട്ടക്കരാര്‍ വ്യവസ്ഥയിലോ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ ആസ്തി എത്രയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പല ബസ് സ്റ്റാൻഡുകളിലെയും കെട്ടിടങ്ങള്‍ കാലപ്പഴക്കം ചെന്നവയും കാലഹരണപ്പെട്ട മാതൃകയിലുള്ളവയും ആണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ഓരോ പ്രദേശത്തിന്റെയും പൗരാണികതയും ഗതാഗത-ടൂറിസം സാധ്യതകളും കണക്കിലെടുത്ത് കെട്ടിടങ്ങളും അനുബന്ധ സ്ഥാപനങ്ങളും പുനരുദ്ധരിക്കുന്നതിനോ പുനര്‍നിര്‍മ്മിക്കുന്നതിനോ നടപടി സ്വീകരിക്കുമോ?
*136.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ആൻസലൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാ-കായിക മേഖലകളില്‍ കഴിവുതെളിയിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഇതിനായി ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി പ്രയോജനപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*137.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ആർ.ടി.ഒ.യിൽ ഒരു ദിവസം നടത്തേണ്ട ​ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം അൻപതായി നിജപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഡ്രൈവിംഗ് ടെസ്റ്റിൽ എന്തെല്ലാം പരിഷ്ക്കരണങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പരിഷ്ക്കരണത്തിന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പതിനഞ്ച് വർഷത്തിലധികം പഴക്കമുളള വാഹനങ്ങളിൽ ഡ്രൈവിംഗ് പരിശീലനം പാടില്ല എന്ന് നിർദ്ദേശിക്കുവാനുളള കാരണം വ്യക്തമാക്കുമോ?
*138.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം അനുസരിച്ച് ഒരാള്‍ക്ക് ഒന്നിലധികം ബിരുദ കോഴ്സുകള്‍ ഒരേസമയം പഠിക്കുന്നതിനും ബിരുദങ്ങള്‍ നേടുന്നതിനും അവസരമുണ്ടാകുമോ;
( സി )
നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് വിദേശങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് കരുതുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*139.
ശ്രീമതി ദെലീമ
ശ്രീ എം നൗഷാദ്
ശ്രീ. പി. വി. അൻവർ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് അര്‍ഹമായ സേവനങ്ങളും സഹായങ്ങളും അതിവേഗത്തിലും സുതാര്യതയോടെയും ലഭ്യമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ; ഇതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാവുന്ന സഹായങ്ങൾ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ക്ഷീര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വും പ്രതീക്ഷയും നല്‍കുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
*140.
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറകൾ വഴി കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങളിന്മേൽ നടപടി സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായ പരാതി പരിശോധിച്ചിട്ടുണ്ടോ;
( ബി )
എ.ഐ. ക്യാമറകൾ സ്ഥാപിച്ചിട്ടും ഗതാഗത നിയമലംഘനങ്ങളും അതേ തുടർന്നുണ്ടാകുന്ന അപകട മരണങ്ങളും വർദ്ധിച്ചുവരുന്നതായുളള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഗതാഗത നിയമലംഘനങ്ങളെത്തുടർന്നുണ്ടാകുന്ന അപകട മരണങ്ങൾ കുറയ്ക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*141.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പാലുല്പാദനത്തിലെ വര്‍ദ്ധനവിനനുസരിച്ച് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
അധിക പാല്‍ സംഭരണം കണക്കിലെടുത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
( ഡി )
സമീകൃത കാലിത്തീറ്റയുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ച് പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഏന്തെല്ലാം സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
*142.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വയംപര്യാപ്ത ആരോഗ്യഭക്ഷണത്തിനായി പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചിട്ടുണ്ടോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മിഷന്‍ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങൾ വിശദമാക്കുമോ; ഇതിലൂടെ ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്പാദനം ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തുള്ള എല്ലാ കുടുംബങ്ങളെയും പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ജീവതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രസക്തമാണ് എന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*143.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രതികൂല കാലാവസ്ഥ മൂലം റബ്ബർ കൃഷിയിൽ ഇടിവ് നേരിടുന്നതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
ഈ പ്രത്യേക സാഹചര്യത്തിൽ റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
റബ്ബർ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭാവിയില്‍ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ?
*144.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ; ഇതിനായി പ്രത്യേക കാമ്പയിനുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*145.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ മേഖലയില്‍ പുതുസംരംഭകരെ ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതിനുമായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ പുതുസംരംഭകര്‍ക്കായി എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നത്; ഇതിനായി മറ്റ് വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ മൃഗസംരക്ഷണ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
*146.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കടുത്ത വരൾച്ച കാരണം ക്ഷീരകർഷകർക്കുണ്ടായ നാശനഷ്ടത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സൂര്യാഘാതത്താൽ കറവപ്പശുക്കൾ നഷ്ടപ്പെട്ടതിന്റെ വിവരം കർഷകരിൽ നിന്നും ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( സി )
ജീവിതോപാധിയായ കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് സാമ്പത്തികസഹായം അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
*147.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏകീകൃത ബ്രാന്‍ഡില്‍ കാര്‍ഷികോല്പന്നങ്ങള്‍ നേരിട്ടും ഓണ്‍ലെെന്‍ പ്ലാറ്റ്ഫോമിലൂടെയും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
( ബി )
ഏതൊരു കര്‍ഷകനും തന്റെ ഉല്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡില്‍ വില്‍പന നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
കാര്‍ഷിക സര്‍വകലാശാല, കേരഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡില്‍ ലഭ്യമാക്കുന്നതിന് സംവിധാനമുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*148.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കനത്ത ചൂടിലും വരൾച്ചയിലും കർഷകർക്ക് കൃഷി നാശം സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൃഷി നാശം മൂലം കർഷകർക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
എങ്കിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*149.
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യസംസ്ഥാന പച്ചക്കറികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാരക വിഷാംശങ്ങൾ അടങ്ങിയിട്ടുള്ളതായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഗാർഹിക പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
പോഷക പ്രാധാന്യമുള്ള ഭക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുന്നതിനും വീടുകളിൽ പോഷകത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
കാര്‍ഷിക മേഖലയിൽ കൃത്യതാകൃഷി ഉൾപ്പെടെയുള്ള നൂതന കൃഷി രീതികൾ വ്യാപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
*150.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ​​ഡ്രൈവിംഗ് സ്കൂൾ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഉണ്ടെങ്കിൽ ഇത്തരം മാഫിയ സംഘങ്ങൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ആർ.ടി ഓഫീസുകൾ അഴിമതിമുക്തമാക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.