STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*91.
ശ്രീ. റോജി എം. ജോൺ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ടൂറിസം വകുപ്പ് നടത്തിയ കൂടിയാലോചനകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പുതിയ മദ്യ നയം ചര്‍ച്ച ചെയ്യാന്‍ ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ ഓൺലൈൻ യോഗം കൂടിയിരുന്നോ; എങ്കിൽ പ്രസ്തുത യോഗത്തിൽ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത യോഗത്തിന്റെ അടിസ്ഥാനത്തിൽ പുതിയ മദ്യ നയം സംബന്ധിച്ച് ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിന് ശിപാർശകൾ നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
*92.
ശ്രീ എം മുകേഷ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം വിദ്യാലയങ്ങളുടെ പശ്ചാത്തല വികസന രംഗത്തുണ്ടായ പുരോഗതി വിശദമാക്കുമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടങ്ങളുടെ വിശദാംശം അറിയിക്കുമോ;
( സി )
നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ?
*93.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാഹസിക വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയ ആദ്യ സംസ്ഥാനം എന്ന നിലയില്‍ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ;
( ബി )
ഇത്തരം പരിപാടികളില്‍ അപകടസാധ്യത ഒഴിവാക്കുന്നതിനും അപ്രതീക്ഷിത അപകടങ്ങള്‍ നേരിടുന്നതിനും എന്തെല്ലാം മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനത്തിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന് സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
*94.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ഡിജിറ്റൽ സർവേ നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതി ആരംഭിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച ഇരുനൂറ് വില്ലേജുകളിലെ സർവേ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ട വസ്തുക്കൾ ഒഴിവാക്കി മറ്റുള്ളവയുടെ ഡിജിറ്റൽ സർവേ നടപടികൾ അതിവേഗം പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
റീ സർവേ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിനും അത്യാധുനിക സർവേ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സ്വീകരിച്ച നടപടികളുടെ വിശദാംശം നൽകുമോ;
( ഡി )
റീ സർവേ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും അത് പരിഹരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*95.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് മാറ്റുന്നതിന് സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ വിശദാംശം നല്‍കാമോ;
( സി )
ജംഗ്ഷനുകളുടെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; ഇതിനാവശ്യമായ തുക അനുവദിച്ചിട്ടുണ്ടോ;
( ഡി )
ഇപ്രകാരം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിവരിക്കാമോ?
*96.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് - വയനാട് തുരങ്കപാത നിര്‍മ്മാണത്തിന്റെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
തുരങ്കപാത നിര്‍മ്മാണ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
ഇതിനായി പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് എത്രയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവ‍ൃത്തികള്‍ എപ്പോൾ ആരംഭിക്കുമെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ സാധിക്കുമെന്നും വിലയിരുത്തിയിട്ടുണ്ടോ;
( എഫ് )
തുരങ്കത്തിലേക്കുളള അനുബന്ധപാത സംസ്ഥാനപാതയായി പ്രഖ്യാപിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*97.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉള്‍പ്പെടെയുള്ള ക്ഷേമനിധി ബോർഡുകളിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം മുടങ്ങിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേമനിധി ബോർഡുകളില്‍ അംശദായം അടച്ച നിരവധി വ്യക്തികളുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വർഷങ്ങളായി മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ഷേമനിധി ബോർഡുകളിൽ മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷൻ കുടിശിക അടിയന്തരമായി നൽകാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*98.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമനിധി ബോര്‍ഡുകള്‍ സംയോജിപ്പിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
തൊഴിലാളികുളുടെ അംഗത്വത്തിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമായി ഏകീകൃത സോഫ്റ്റ്‍വെയര്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത സംവിധാനം വഴിയുള്ള രജിസ്ട്രേഷന്‍ നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*99.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റ സംഭവം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിച്ച കരാർ കമ്പനി മാനദണ്ഡങ്ങള്‍ പാലിച്ചാണോ നിര്‍മ്മാണം നടത്തിയതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത സംഭവത്തില്‍, നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*100.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര പ്രദേശങ്ങളില്‍ വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് അതിഥി തൊഴിലാളികളെ ലഭ്യമാക്കാന്‍ ഓണ്‍ലെെന്‍ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം അതിഥി തൊഴിലാളികള്‍ക്ക് അവരുടെ സംസ്ഥാനത്ത് നിന്നുതന്നെ ഓണ്‍ലെെനായി രജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ സംവിധാനമുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ പ്രസ്തുത സംവിധാനത്തിന്റെ പുരോഗതി വിശദമാക്കാമോ?
*101.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിന് പ്രതിസന്ധി നേരിടുന്നതായി പറയപ്പെടുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിന് പര്യാപ്തമായ സീറ്റുകൾ ഇല്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ ഹയർസെക്കണ്ടറി ബാച്ചുകൾ ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ അവ മലബാർ മേഖലയിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; സർക്കാർ, എയ്ഡഡ് മേഖലയിലെ എല്ലാ സ്കൂളുകളിലും പുതിയ ബാച്ചുകൾ അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
*102.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിന് മതിയായ അവസരങ്ങൾ ലഭിക്കുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുപോലും പ്ലസ് വണ്ണിന് ഇഷ്ടകോഴ്സും സ്ഥാപനവും ലഭിക്കുന്നില്ല എന്നത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
അധിക ബാച്ചുകൾ അനുവദിച്ചും ഡിവിഷനുകള്‍, സീറ്റുകള്‍ എന്നിവ വർദ്ധിപ്പിച്ചും ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
*103.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ മേഖലയില്‍ കൈവരിച്ച പുരോഗതി നിലനിര്‍ത്തുവാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
*104.
ശ്രീ. എം. എം. മണി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയപാത 85-ന്റെ വികസനം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ദേശീയപാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവ‍ൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വനം വകുപ്പുമായുള്ള തര്‍ക്കങ്ങളില്‍ ഹൈക്കോടതി ഇടപെട്ട് തീര്‍പ്പ് കല്‍പ്പിക്കുകയുണ്ടായോ; വിശദവിവരം ലഭ്യമാക്കാമോ?
*105.
ശ്രീമതി ഒ എസ് അംബിക
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ടെംപ്ലേറ്റ് സംവിധാനം നിലവിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനം നിലവിൽ വരുന്നതിന് എന്തെങ്കിലും തടസ്സമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സംവിധാനം നിലവിൽ വരുന്നതോടെ ആധാരമെഴുത്തുകാരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*106.
ശ്രീമതി ഉമ തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹൈക്കോടതിയുടെ വൺ എർത്ത് വൺ ലൈഫ് കേസിലെ വിധിയെത്തുടർന്ന് നിരവധി പേർക്ക് പട്ടയം ലഭിക്കാത്ത സാഹചര്യമുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് പരിഹരിക്കാൻ നടത്തിയ ഇടപെടലുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കൈവശഭൂമിയുടെ പട്ടയം നിഷേധിക്കപ്പെട്ടവർക്ക് പട്ടയം ലഭ്യമാക്കാൻ അനുഭാവപൂര്‍വമുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*107.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് - തിരുവനന്തപുരം ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവൃത്തികൾ ത്വരിതഗതിയിലാക്കുന്നതിന് മിഷന്‍ 2025 എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ദേശീയപാത 66-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ റീച്ചുകളുടെ വിശദാംശം ലഭ്യമാക്കാമോ; പൂര്‍ത്തിയായ റീച്ചുകള്‍ നിലവില്‍ ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സിഗ്നലുകളും ടോള്‍ബൂത്തുകളുമില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന പ്രസ്തുത പാതയ്ക്ക് അനുയോജ്യമായ അടിപ്പാതകളുടെയും ജി.പി.എസ്. സംവിധാനങ്ങളുടെയും വിശദവിവരം നല്‍കാമോ?
*108.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസർവേ നടപടികൾ നിലവിൽ ഏതു ഘട്ടത്തിലാണ്; റീസർവേയിൽ വ്യാപകമായി തെറ്റുകൾ വന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടോ;
( ബി )
റീസർവേ നടപടികൾക്കായി കൈക്കൂലി ആവശ്യപ്പെടുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
റീസർവേയിലെ തെറ്റുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന എന്തെല്ലാം നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
*109.
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിയ്ക്കനുസരിച്ച് പഠിക്കാനും തൊഴില്‍ സാധ്യത ഉറപ്പുവരുത്താനും നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങള്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുകയെന്നും ഒന്നാം ഘട്ടത്തില്‍ ഇത്തരത്തിലുള്ള എത്ര കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
ഓരോ ബാച്ചിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം, പ്രായപരിധി, എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുള്ള പരിഗണന എന്നിവ വിശദമാക്കാമോ;
( ഡി )
സംസ്ഥാന തലത്തില്‍ ഇത്തരത്തിലുള്ള എത്ര കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ?
*110.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിനുളള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
സ്വകാര്യ ഏജൻസികളും റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും അടങ്ങിയ മാഫിയ സംഘങ്ങൾ ഭൂമി തരം മാറ്റൽ നടപടികൾ നിയന്ത്രിക്കുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ ഇത്തരം മാഫിയ സംഘങ്ങളെ ഒഴിവാക്കുന്നതിനും ചട്ടവിരുദ്ധമായ ഇടപാടുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
*111.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിൽ ലഹരി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
എങ്കിൽ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്കൂളുകൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ടോ;
( സി )
സ്കൂളുകളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*112.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം സ്റ്റേറ്റ് യൂണിറ്റ് അടിസ്ഥാനത്തിൽ കണക്കാക്കുന്നത് മൂലം അർഹരായ നിരവധി വിദ്യാർത്ഥികൾക്ക് അവരുടെ താലൂക്കിലോ ജില്ലയിലോ പോലും സീറ്റ് ലഭിക്കാത്ത സാഹചര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
പ്ലസ് വൺ പ്രവേശനം സ്റ്റേറ്റ് യൂണിറ്റ് അടിസ്ഥാനത്തിൽ കണക്കാക്കുന്നതിന് പകരം താലൂക്ക് അടിസ്ഥാനത്തിൽ കണക്കാക്കുവാന്‍ തയ്യാറാകുമോ;
( സി )
ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*113.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ. ആൻസലൻ
ശ്രീ ഡി കെ മുരളി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് ഉള്‍പ്പെടെയുള്ള ഗ്രീന്‍ഫീല്‍ഡ് ദേശീയപാതകളുടെ നിര്‍മ്മാണത്തിന്റെ ജി.എസ്.ടി ഒഴിവാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ ജി.എസ്.ടി ഒഴിവാക്കുന്നത് സംസ്ഥാനത്തിന് കനത്ത വരുമാന നഷ്ടം ഉണ്ടാക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിക്കാവശ്യമായ മണ്ണിന്റെയും കല്ലിന്റെയും റോയല്‍റ്റി ഉപേക്ഷിക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*114.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗിഗ് തൊഴിലാളികളുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമനിർമ്മാണം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഗിഗ് മേഖലയിൽ വെബ്ബിന്റെയും ലൊക്കേഷന്റെയും അടിസ്ഥാനത്തിലും ഐ.ടി. മേഖലയിൽ സ്വതന്ത്ര സേവന ദാതാക്കളായും തൊഴിലെടുക്കുന്നവരുടെ തൊഴിൽ സ്ഥിരതയും മറ്റാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
2020-ല്‍ സോഷ്യൽ സെക്യൂരിറ്റി കോഡ് നടപ്പാക്കിയെങ്കിലും ഗിഗ് തൊഴിലാളികൾക്ക് കാര്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഗിഗ് തൊഴിലാളികളുടെ തൊഴിൽസാഹചര്യങ്ങൾ പഠിക്കുന്നതിനും തൊഴിൽമേഖലയിലെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
*115.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ മദ്യനയം സംബന്ധിച്ച് ടൂറിസം വകുപ്പ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ചര്‍ച്ച നടത്തിയിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യോഗത്തില്‍ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ പുതിയ മദ്യനയം സംബന്ധിച്ച് ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിന് ശിപാർശകൾ നൽകിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*116.
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ. കെ. ടി. ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ലെ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ സമയബന്ധിതവും ശാസ്ത്രീയവുമായി നടത്തുന്നതിന് സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ വിശദമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം സുതാര്യവും ശാസ്ത്രീയവും സമയബന്ധിതവുമായി പ്രഖ്യാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയകരമായിരുന്നോ; വിശദാംശം അറിയിക്കാമോ;
( സി )
സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടത്തിയ നടപടികള്‍ വിശദമാക്കുമോ?
*117.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൺസൂൺ ആരംഭിക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ എല്ലാ റോഡുകളും ഗതാഗത യോഗ്യമാണോയെന്ന് വിലയിരുത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ;
( ബി )
റണ്ണിംഗ് കോൺട്രാക്ട് നിലവിലുള്ള റോഡുകളിലെ അറ്റകുറ്റപ്പണികൾ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പായി പൂർത്തീകരിച്ച് മികച്ച രീതിയിൽ പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ഏജൻസികളുടെ പ്രവൃത്തികളുടെ ഫലമായി കേടുപാടുകൾ സംഭവിച്ച റോഡുകൾ മഴയ്ക്കു മുമ്പ് ഗതാഗത യോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
റണ്ണിംഗ് കോൺട്രാക്ട് ഇല്ലാത്ത റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്താന്‍ നിലവിലെ സംവിധാനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
ഓടകളും ജലനിർഗമന പാതകളും ശരിയായ രീതിയിൽ പരിപാലിക്കപ്പെടാത്തതിനാല്‍ ഉണ്ടാകുന്ന വെള്ളക്കെട്ടും റോഡ് തകർച്ചയും മൂലമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാന്‍ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ഇവയിലെ മാലിന്യങ്ങൾ നീക്കംചെയ്ത് പരിപാലിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുമോ?
*118.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലോകനിലവാരത്തിലുള്ള ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിദേശ വിനോദസഞ്ചാരികളുടെ അഭിരുചിക്കനുസൃതമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന മികച്ച പ്രൊഫഷണലിസം ഉള്ള ഹോസ്പിറ്റാലിറ്റി വിഭാഗത്തെ സജ്ജമാക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ വിശദീകരിക്കുമോ;
( സി )
വിനോദസഞ്ചാര മേഖലയുടെ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി തനത് രൂപകൽപ്പന നയം ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ബേപ്പൂരിലെ ഉരുക്കൾ ഒരു പ്രധാന ടൂറിസം ഉല്‍പ്പന്നമായി ഉയർത്തിക്കൊണ്ടുവരുന്നതിന് പദ്ധതിയുണ്ടോ; വിശദീകരിക്കുമോ?
*119.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം - ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിൽ നിന്നും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശിക തടഞ്ഞുവയ്ക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സമഗ്ര ശിക്ഷാ കേരള-യ്ക്ക് കേന്ദ്രവിഹിതത്തില്‍ നിലവില്‍ കുടിശികയായ തുക അനുവദിക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*120.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ പ്രെെമറി വിദ്യാഭ്യാസം ശിശു സൗഹൃദവും ആകര്‍ഷവുമാക്കുന്നതിന് എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്;
( ബി )
പ്രീ പ്രെെമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പാഠ്യ പദ്ധതി തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദ വിവരങ്ങളും പുരോഗതിയും അറിയിക്കാമോ;
( സി )
സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രെെമറി സ്ക്കൂളുകളില്‍ ഭാഷാ വികാസ ഇടങ്ങള്‍ സജ്ജീകരിക്കുന്നതിനും സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.