STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*61.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം ഫിഷറീസ് വകുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പുഴയിലേക്ക് ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍ കാരണം മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും അതുമൂലം മത്സ്യമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നൂറു കണക്കിന് മത്സ്യത്തൊഴിലാളികളെ അത്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതു വസ്തുതയല്ലേ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സംഭവത്തിൽ നഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടികൾ വകുപ്പ് സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*62.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി വകുപ്പ് നടത്തിയ ഇടപെടലുകളും പദ്ധതികളും വിശദമാക്കാമോ;
( ബി )
അട്ടപ്പാടിയിലെ ശിശുമരണവും അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ച സംഭവവും ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ആദിവാസി മേഖലകളുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കാനും തയ്യാറാകുമോ; വിശദമാക്കാമോ?
*63.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രതികൂല കാലാവസ്ഥയും കള്ളക്കടൽ പ്രതിഭാസവും മൂലം ഏറെക്കാലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് നിരോധന കാലത്ത് സഹായിക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ട്രോളിംഗ് നിരോധനം എല്ലാ വിഭാഗം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അറബിക്കടലിൽ നിരന്തരം ഉണ്ടാകുന്ന പ്രതികൂല കാലാവസ്ഥ മൂലം തുടർച്ചയായി ഉണ്ടാകുന്ന മത്സ്യബന്ധന നിയന്ത്രണം പ്രതിസന്ധിയിലാക്കിയ മത്സ്യത്തൊഴിലാളികളുടെ വായ്പകളുടെ തിരിച്ചടവിന് ട്രോളിംഗ് നിരോധന കാലത്ത് മൊറട്ടോറിയം അനുവദിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
*64.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. എ. രാജ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഇടമലക്കുടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച റോഡ്, വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും പുരോഗതിയും വ്യക്തമാക്കുമോ;
( സി )
വിവിധ വകുപ്പുകള്‍ യോജിച്ച് ഗോത്ര സമൂഹവുമായി ചേര്‍ന്ന് പ്രസ്തുത സമൂഹത്തിനായുള്ള വികസന പദ്ധതികള്‍ ശരിയായി നിര്‍വ്വഹിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*65.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക വനവല്‍ക്കരണത്തിന്റെ ഭാഗമായി അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് മരങ്ങള്‍ക്ക് പകരം തദ്ദേശീയ മരങ്ങൾ വച്ചുപിടിപ്പിച്ചാൽ വന്യജീവി ശല്യത്തിന് പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ സ്വാഭാവിക വനം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുമോ?
*66.
ശ്രീമതി കെ. കെ. രമ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി - പട്ടികവർഗ്ഗ, ഒ.ഇ.സി. വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ്, ഹോസ്റ്റൽ ഫീസ് അടക്കമുള്ള അനുകൂല്യങ്ങളുടെ വിതരണം കുടിശികയാണ് എന്നത് വസ്തുതയാണോ;
( ബി )
സമയബന്ധിതമായി ഗ്രാന്റ് ലഭിക്കാത്തതിനാൽ പാവപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിച്ചുപോകേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ്, ഹോസ്റ്റൽ ഫീസ് അടക്കമുള്ള അനുകൂല്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*67.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനം അവസാനിപ്പിച്ച് സ്കൂളുകളിൽ നിന്നും കൊഴിഞ്ഞു പോകുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇപ്രകാരമുണ്ടാകുന്ന ​കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ വിശകലനം ചെയ്തിട്ടുണ്ടോ;
( സി )
ഈ കുട്ടികളെ തിരികെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിനും ഇവർക്ക് പ്രത്യേക പരിഗണന നൽകുന്നതിനും എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ഡി )
ആദിവാസി മേഖലയിലെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*68.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ മത്സ്യമേഖലയില്‍ നടപ്പാക്കി വരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നാളിതുവരെ പ്രസ്തുത പദ്ധതി പ്രകാരം എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നും എന്തു തുക ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( സി )
കേന്ദ്ര സര്‍ക്കാരില്‍ നിന്നും മത്സ്യ മേഖലയ്ക്ക് മതിയായ വിഹിതം ലഭിക്കുന്നില്ല എന്ന പരാതി പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
*69.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ; പദ്ധതിയുടെ എത്ര ശതമാനം പ്രവൃത്തികള്‍ പൂർത്തിയാക്കിയെന്ന് വ്യക്തക്കാമോ;
( ബി )
പദ്ധതി മുഖേന വിഭാവനം ചെയ്ത കുടിവെള്ള കണക്ഷനുകള്‍ എത്രയെന്നത് സംബന്ധിച്ച് ജില്ലതിരിച്ചുള്ള വിവരം ലഭ്യമാണോ;
( സി )
പദ്ധതി പൂർത്തിയാക്കുന്നതിനായി നിലവില്‍ അനുവദിച്ചിരിക്കുന്ന കാലാവധി എന്നുവരെയാണ്; പദ്ധതി പൂർത്തിയാക്കുന്നതില്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
നിലവില്‍ അനുവദിച്ചിരിക്കുന്ന കാലാവധിക്കുള്ളില്‍ പദ്ധതികള്‍ പൂർത്തിയാക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ?
*70.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളർ തൊഴിലാളികളും തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( സി )
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യങ്ങളുടെ പ്രജനന വർദ്ധനവിനായി സൂക്ഷ്മതലത്തിൽ എന്തെല്ലാം നടപടികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
*71.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വീട് നിര്‍മ്മിക്കുന്ന പ്രവൃത്തി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയശേഷം നിർമ്മാണം മന്ദഗതിയിലായതായി പറയപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
നിർമ്മാണ സാമഗ്രികളുടെ വില ക്രമാതീതമായി വർധിച്ചതും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഉൾപ്രദേശങ്ങളിൽ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള ചെലവ് കൂടുതലായതും കാരണം പ്രസ്തുത വിഭാഗങ്ങൾക്ക് വീട് നിര്‍മ്മിക്കുന്നതിനായി ചെലവാകുന്ന തുക മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇക്കാരണത്താൽ ഭവനരഹിതരായ പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമ്മാണം ഭൂരിഭാഗവും പാതിവഴിയിൽ നിലച്ച സ്ഥിതിയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വീട് വയ്ക്കാനായി അനുവദിക്കുന്ന തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*72.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എം. എം. മണി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികള്‍ മനുഷ്യര്‍ക്ക് നേരെ നടത്തുന്ന ആക്രമണവും കൃഷിനാശവും വര്‍ദ്ധിക്കാതിരിക്കുന്നതിന് ഫലപ്രദമായ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വന്യജീവി സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാഭാവിക വനങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
വന്യമൃഗ ആവാസ കേന്ദ്രങ്ങളായ സാങ്ച്വറികളും പാര്‍ക്കുകളും സംരക്ഷിക്കുന്നതിനും വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങാതിരിക്കുന്നതിനും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
*73.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലയിൽ താമസിക്കുന്നവരുടെ അടിയന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
മഴക്കാലത്ത് പ്രസ്തുത മേഖലയിൽ പടർന്നുപിടിക്കുന്ന രോഗങ്ങൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത മേഖലയില്‍ മഴക്കാലത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
*74.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് ബോട്ടുകൾ അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ തുടരെയുണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഇപ്രകാരം നിരവധി മരണങ്ങൾ സംഭവിച്ചിട്ടും സർക്കാർ കാര്യക്ഷമമായി ഇടപെടൽ നടത്താത്തതായി പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത തുറമുഖത്ത് അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*75.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി സങ്കേതങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെക്കുറിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സമഗ്രമായ വിവരശേഖരണം നടത്തുന്നതിനുള്ള ഹോം സര്‍വേയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
സര്‍വേയുടെ പ്രവര്‍ത്തനങ്ങളും അതിന്റെ ഗുണമേന്മയും നിരീക്ഷിക്കുവാന്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പാര്‍ശ്വവല്‍ക്കൃത ജനവിഭാഗത്തിന്റെ വികസനം പൂര്‍ണ്ണമാക്കുന്നതിനും മറ്റ് ജനവിഭാഗങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിനും വികസന പ്രക്രിയയിൽ പട്ടികജാതി ജനസമൂഹത്തെ എത്തിക്കുന്നതിനും ഹോം സര്‍വേ വഴി സാധിക്കുമോ എന്നു വ്യക്തമാക്കുമോ?
*76.
ശ്രീ. എ. രാജ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാ ചെലവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് സഹായം ലഭ്യമാകുന്നതിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ വന്ന ശേഷം ഈയിനത്തില്‍ വിതരണം ചെയ്ത നഷ്ടപരിഹാരത്തുകയെക്കുറിച്ചുള്ള വിവരം അറിയിക്കുമോ?
*77.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കപ്പൽച്ചാൽ ലംഘിച്ച് സഞ്ചാരം നടത്തുന്ന കപ്പലുകൾ മത്സ്യബന്ധന ബോട്ടുകളുമായി കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഒരുക്കുന്നതിന് ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണവും പട്രോളിങ്ങും ഏർപ്പെടുത്താൻ കോസ്റ്റ് ഗാർഡിനും നാവിക സേനയ്ക്കും നിർദ്ദേശം നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ;
( സി )
കോസ്റ്റൽ പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കുമോ;?
*78.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ സാധാരണ ജനങ്ങൾക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികളിൽ സഹായഹസ്തമാകുന്നതിന് യുവജനങ്ങളെ പ്രാപ്തരാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;
( ബി )
ഇത്തരം പ്രതിസന്ധികളിൽ സാധാരണ ജനങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ച യുവജനങ്ങളുടെ ബൗദ്ധികശേഷിയും കായിക ശേഷിയും സംസ്ഥാനത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചും യൂത്ത് ബ്രിഗേഡുകളുടെ പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സംരക്ഷണം ഒരു പ്രധാന പ്രവർത്തനമായി ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന കാലികമായ പ്രതിസന്ധികളെ ഗൗരവതരമായി നേരിടുന്നതിന് വനിതകളുടെ പ്രാതിനിധ്യവും കര്‍മ്മശേഷിയും കൂടുതലായി വിനിയോഗിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*79.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. വി. അൻവർ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാനിടയുള്ള വനമേഖലകളിലും അതിര്‍ത്തികളിലും താമസിക്കുന്ന ആദിവാസി ഇതര സമൂഹങ്ങളില്‍പ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ തയ്യാറാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ മുഖേന എത്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പുനരധിവസിപ്പിക്കപ്പെട്ടവരുടെ തൊഴില്‍ പരിശീലനത്തിനായി പ്രത്യേക പദ്ധതികളുണ്ടോ; വിശദമാക്കാമോ;
( ഡി )
പുനരധിവസിപ്പിക്കപ്പെട്ട ശേഷം സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ ഭൂമിയുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
*80.
ശ്രീ വി ജോയി
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി യു പ്രതിഭ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയില്‍ ആവിഷ്കരിച്ചിട്ടുളള പദ്ധതികളും പ്രവര്‍‍ത്തനങ്ങളും വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് സ്ഥിര താമസക്കാരായ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ പഠിക്കുന്നതിന് ആനുകൂല്യം ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ലോകത്തെ എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും പട്ടികജാതി - പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*81.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം ഹോട്ട്സ്പോട്ടുകളില്‍ എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ച് വരുന്നത്; വ്യക്തമാക്കുമോ;
( സി )
കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ അത് നേരിടുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാമോ;
( ഡി )
ഇവയുടെ ഫലപ്രാപ്തി വിലയിരുത്തിയിട്ടുണ്ടോ; സുസ്ഥിരവും നൂതനവുമായ എന്തെല്ലാം പരിഹാര മാര്‍ഗങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?
*82.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ദേവസ്വങ്ങളുടെയും ദേവസ്വം ക്ഷേത്രങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ശബരിമല ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ജീവനക്കാർ ഭക്തജനങ്ങളോട് സംയമനമില്ലാതെ പെരുമാറുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
ക്ഷേത്ര ജീവനക്കാർ പാലിക്കേണ്ട ക്ഷേത്രാചാരങ്ങളെ സംബന്ധിച്ചും ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും ക്ഷേത്ര ജീവനക്കാർക്ക് പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ക്ഷേത്ര സംബന്ധമായ പ്രവർത്തനങ്ങൾ സംബന്ധിച്ചും ഓഫീസ് നടപടിക്രമങ്ങളെ സംബന്ധിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ക്ഷേത്രങ്ങളുടെ ജീർണോദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതോടൊപ്പം ഭരണനിർവ്വഹണം കാര്യക്ഷമമാക്കി ക്ഷേത്രങ്ങളിലെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?
*83.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം മുകേഷ്
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെളളപ്പൊക്കവും മഴക്കെടുതിയും ആവര്‍ത്തിച്ചുണ്ടാകുന്ന സാഹചര്യത്തില്‍ ഡാമുകളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
മഴവെള്ളം കഴിയാവുന്നത്ര സ്ഥലങ്ങളില്‍ സംഭരിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടോ; ഇതിനായി പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
കുളങ്ങളും ജലസ്രോതസ്സുകളും മലിനമാകാതിരിക്കുന്നതിന് മറ്റു വകുപ്പുകളുമായി യോജിച്ച് പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
*84.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. വി. അൻവർ
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും അവ സുരക്ഷിതമായി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനും നടപ്പിലാക്കിയ എ.ബി.സി.ഡി. പ്രോജക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുാമോ;
( ബി )
പ്രസ്തുത ലക്ഷ്യങ്ങൾ എത്രത്തോളം നേടിയെടുക്കുവാന്‍ സാധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഏതൊക്കെ ജില്ലകളില്‍ പ്രസ്തുത പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്; എല്ലാ ജില്ലകളിലും ഈ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*85.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. ആൻസലൻ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്)-ന്റെ കീഴില്‍ നിലവില്‍ എത്ര സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ വിജയകരമായി പ്രവർത്തിച്ചു വരുന്നു എന്നതിനെ സംബന്ധിച്ചുള്ള കണക്കു ലഭ്യമാണോ; വിശദമാക്കാമോ;
( ബി )
2006 മുതല്‍ നാളിതുവരെ എത്ര സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകളാണ് സാഫിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്; അവയില്‍ എത്രയെണ്ണം സുസ്ഥിരത ഉറപ്പാക്കി പ്രവർത്തിച്ചുവരുന്നു; വെളിപ്പെടുത്തുമോ;
( സി )
ഒരു കുടുംബം ഒരു സംരംഭം എന്ന രൂപത്തില്‍ പദ്ധതികള്‍ നടപ്പാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നു വിശദമാക്കാമോ?
*86.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കി ക്ഷേത്രങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് ദേവസ്വം ബോര്‍ഡുകള്‍ ചെയ്ത് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
വഴിപാടിതര വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ബോര്‍ഡുകള്‍ക്കായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
ആരാധനയ്ക്ക് ഒപ്പം ആതുര സേവനവും ഉറപ്പാക്കാന്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?
*87.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രസ്തുത കൗണ്‍സില്‍ മുന്‍ഗണന നല്‍കുന്നത്; വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ എന്നത്തേക്ക് രൂപീകൃതമാകുമെന്നും ഇതിന്റെ ഫലപ്രാപ്തിക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഇന്നവേഷന്‍ കൗണ്‍സില്‍ നിലവില്‍ വരുന്നതിലൂടെ മത്സ്യക്കയറ്റുമതിയിലും മൂല്യവര്‍ദ്ധനവിലും എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*88.
ശ്രീ എം നൗഷാദ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്നതിനായി എത്ര ബോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്; അവയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇത്തരം ബോട്ടുകളുടെ പ്രവർത്തനം സംബന്ധിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*89.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന പുന:സ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ഷ ഇനങ്ങളെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ പശ്ചിമഘട്ടത്തിന്റെ തനത് ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കേണ്ട സാഹചര്യം പരിശോധനാവിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
മഴക്കാടുകളെപ്പോലും ഊഷരഭൂമിയാക്കി നശിപ്പിക്കുന്ന യൂക്കാലി മരങ്ങൾ വനത്തിനുള്ളിൽ വീണ്ടും നട്ടു പിടിപ്പിക്കുന്നതിന് കെ.എസ്എഫ്.ഡി.സി. ശ്രമിക്കുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
2021-ലെ വന നയത്തിന് വിരുദ്ധമായി യൂക്കാലി മരങ്ങൾ വനത്തിനുള്ളിൽ നട്ടുപിടിപ്പിക്കുന്നതിന് കെ.എസ്.എഫ്.ഡി.സി. തീരുമാനിച്ച സാഹചര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
വന്യമൃഗങ്ങൾക്ക് ജലത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത ഉറപ്പാക്കുന്ന തരത്തിലുള്ള വൃക്ഷയിനങ്ങൾ നട്ടു പിടിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ പുരോഗതി വിശദീകരിക്കുമോ?
*90.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈപ്പ് കണക്ഷനുകളിലെ ചോര്‍ച്ച, മീറ്റര്‍ തകരാര്‍, മോഷണം എന്നിവ മൂലം പ്രതിദിന വിതരണത്തിനായി തയ്യാറാക്കുന്ന വെള്ളത്തിന്റെ എത്ര ശതമാനമാണ് കണക്കില്‍പ്പെടാതെ നഷ്ടപ്പെടുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇതു മൂലം പ്രതിവര്‍ഷം വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം എത്രയാണെന്ന് അറിയിക്കുമോ;
( സി )
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഭൗതിക നഷ്ടവും വാണിജ്യ നഷ്ടവും വേര്‍തിരിച്ച് നിര്‍ണ്ണയിക്കുന്നതിനുള്ള എന്ത് സംവിധാനമാണ് നിലവിലുള്ളത്; വിശദാംശം നല്‍കാമോ;
( ഡി )
കേരള വാട്ടര്‍ അതോറിറ്റി നിലവില്‍ നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങൾ വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.