|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*31.
ശ്രീ.
കെ. ആൻസലൻ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തുനിന്നുള്ള ചരക്കു
നീക്കം സുഗമമാക്കുന്നതിനായി
എന്തെല്ലാം സൗകര്യങ്ങള്‍
ഒരുക്കാനാണ് സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ചരക്കുനീക്കത്തിലെ
നിലവിലെ പരിമിതികള്‍
പരിഹരിക്കുന്നതിന് ഏതെല്ലാം
റോഡുകളുടെ വികസന പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
നിര്‍ദ്ദിഷ്ട
വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ
റെയില്‍പ്പാതയുടെ
ഡി.പി.ആര്‍.ന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്കായി
ഏറ്റെടുക്കേണ്ടി വരുന്ന
സ്ഥലത്തിന്റെയും
പ്രതീക്ഷിക്കുന്ന
ചെലവിന്റെയും വിശദാംശം
ലഭ്യമാക്കാമോ?
*32.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോളേജ്
ക്യാമ്പസുകളില്‍
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
ലക്ഷ്യമിടുന്നുണ്ടോ; എങ്കില്‍
അതിനുള്ള നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്; വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പാർക്കുകള്‍
സ്ഥാപിക്കുന്നതിന് ഏത്
വിധത്തില്‍ മുതല്‍മുടക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
അത്തരം
പാർക്കുകളില്‍ ഏതൊക്കെ തരം
ഉല്പന്നങ്ങള്‍ക്കാണ് മുന്‍ഗണന
നല്‍കാൻ ലക്ഷ്യമിടുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
ഇന്‍ഡസ്ട്രിയല്‍
പാർക്കുകള്‍
സ്ഥാപിക്കുന്നതിന്
സ്വകാര്യമേഖലയിലെ
കോളേജുകളെയും
ഉള്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
പാർക്കുകള്‍ക്ക് എന്തൊക്കെ
ആനുകൂല്യങ്ങള്‍
നല്കുന്നതിനാണ്
ലക്ഷ്യമിടുന്നത്; വിശദാംശം
അറിയിക്കാമോ?
*33.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനം
കടുത്ത സാമ്പത്തിക പ്രതിസന്ധി
നേരിടുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
ബി )
നികുതി
പിരിവിലെ കെടുകാര്യസ്ഥതയും
അഴിമതിയും ധൂർത്തുമാണ്
പ്രസ്തുത പ്രതിസന്ധിക്ക്
കാരണം എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സാമ്പത്തിക
പ്രതിസന്ധി മൂലം ക്ഷേമ
പ്രവർത്തനങ്ങളും മറ്റു
ആനുകൂല്യങ്ങളും മുടങ്ങിയ
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍ ആറു മാസം
കുടിശികയായ സാഹചര്യത്തിൽ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*34.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി. വി. അൻവർ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെല്‍ട്രോണിനെ
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന
വിറ്റുവരവുള്ള സ്ഥാപനമായി
മാറ്റുന്നതിന് ഈ സര്‍ക്കാര്‍
നടത്തിയ ഇടപെടലുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
നടപ്പുവര്‍ഷം
എത്ര കോടി രൂപയുടെ
വിറ്റുവരവാണ് കെല്‍ട്രോണ്‍
പ്രതീക്ഷിക്കുന്നതെന്നും
അതിനായി എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്താമോ;
(
സി )
രാജ്യത്താകെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളെ
സ്വകാര്യവല്‍ക്കരിക്കുന്ന
സാഹചര്യത്തില്‍ കേരളത്തിലെ
പൊതുമേഖലാ സ്ഥാപനങ്ങളെ
നിലനിര്‍ത്തുന്നതിനും
വികസിപ്പിക്കുന്നതിനും
സ്വീകരിച്ച തീരുമാനങ്ങളുടെ
ഫലമായുള്ള പുരോഗതി
വ്യക്തമാക്കാമോ?
*35.
ശ്രീ
എം നൗഷാദ്
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നികുതി ചോര്‍ച്ച
തടയുന്നതിനായി
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നികുതി
കുടിശിക സമയബന്ധിതമായി
പിരിച്ചെടുക്കുന്നതിന്
നടപ്പാക്കിവരുന്ന സ്കീമുകള്‍
വിശദമാക്കുമോ;
(
സി )
ജി.എസ്.ടി.
ഇന്റലിജന്‍സ് വിഭാഗം നടത്തിയ
ഓപ്പറേഷന്‍ പാംട്രീ
പരിശോധനയില്‍ ഇന്‍പുട്ട്
ടാക്സ് ക്രെഡിറ്റ് തട്ടിപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*36.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
അസന്തുലിതാവസ്ഥ സംബന്ധിച്ച്
ആശയക്കുഴപ്പം സൃഷ്ടിക്കുന്ന
തരത്തില്‍ വാര്‍ത്തകള്‍
പ്രചരിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കടമെടുപ്പ്
പരിധി വെട്ടിക്കുറച്ചതിലൂടെ
സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ള
വരുമാന നഷ്ടം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
സംസ്ഥാന
സര്‍ക്കാരിനെതിരെയുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക കടന്നാക്രമണം
ചോദ്യം ചെയ്ത്
സുപ്രീംകോടതിയില്‍
നല്‍കിയിട്ടുള്ള ഹര്‍ജി
ഭരണഘടനാ ബഞ്ചിന് റഫർ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*37.
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുരപ്പുറ
സോളാര്‍ പദ്ധതി
വ്യാപിപ്പിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്ക് നല്‍കിവരുന്ന
സബ്സിഡി വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
*38.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ.വി.സുമേഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പെട്രോ കെമിക്കല്‍ ഹബ് ആക്കി
മാറ്റുകയെന്ന ലക്ഷ്യത്തോടെ
നടപ്പാക്കി വരുന്ന പെട്രോ
കെമിക്കല്‍ പാര്‍ക്കിന്റെ
പദ്ധതി പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തനക്ഷമമാകുന്നതോടെ
ലക്ഷ്യമിടുന്ന നിക്ഷേപം എത്ര;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പാര്‍ക്കില്‍ നിക്ഷേപം
നടത്തുവാന്‍ ഏതെല്ലാം വന്‍കിട
കമ്പനികളാണ്
സന്നദ്ധമായിട്ടുള്ളതെന്നുള്ള
വിശദാംശം ലഭ്യമാക്കുമോ?
*39.
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ
ലോജിസ്റ്റിക്സ് ഈസ് എക്രോസ്
ഡിഫറന്റ് സ്റ്റേറ്റ്സ്
(ലീഡ്സ്) അസ്സസ്‌മെന്റ്
പ്രകാരം സംസ്ഥാനത്തെ
ലോജിസ്റ്റിക് മേഖലയ്ക്ക്
ഫാസ്റ്റ് മൂവര്‍
കാറ്റഗറിയില്‍ സ്ഥാനം
ലഭ്യമായിട്ടുണ്ടോ; ഈ മേഖലയുടെ
പുരോഗതിക്കായി സര്‍ക്കാര്‍
നടപ്പാക്കുന്ന വിവിധ
പദ്ധതികള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ഏതൊക്കെ
മേഖലകളിലെ നേട്ടങ്ങളെ
അടിസ്ഥാനമാക്കിയാണ്
സംസ്ഥാനത്തിന് അച്ചീവര്‍
സ്ഥാനം നേടാനായിട്ടുള്ളത്;
വിശദമാക്കുമോ;
(
സി )
ലോജിസ്റ്റിക്സ്
പാര്‍ക്കുകളുടെ സമഗ്ര പുരോഗതി
ലക്ഷ്യമിട്ട് കരട് നയം
സംസ്ഥാന സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*40.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന ഏതെങ്കിലും
സഹകരണ സ്ഥാപനങ്ങള്‍ ലോക സഹകരണ
മോണിറ്ററിന്റെ പട്ടികയില്‍
സ്ഥാനം പിടിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സാമൂഹ്യ
സുരക്ഷാ മേഖലയിൽ വകുപ്പ്
നടത്തിയിട്ടുള്ള
പ്രവർത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
സാമൂഹിക ഉത്തരവാദിത്തം
നിറവേറ്റുന്നതിനായി നടത്തുന്ന
പ്രവർത്തനങ്ങള്‍ക്ക്
വകുപ്പിന് അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഈ
മേഖലയില്‍ നടത്തിയിട്ടുള്ള
പ്രവർത്തനങ്ങളുടെ ഫലമായി
സഹകരണ സ്ഥാപനങ്ങള്‍ക്ക്
ലഭിച്ചിട്ടുള്ള
അംഗീകാരങ്ങളുടെ വിശദാംശം
നല്‍കുമോ?
*41.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ബാർ ഹോട്ടലുകളിൽ നിന്നുള്ള
മദ്യവില്പനയുമായി
ബന്ധപ്പെട്ട് ലഭിക്കേണ്ട
വില്പന നികുതി അഥവാ ടേൺ ഓവർ
ടാക്സ് പിരിവ് കാര്യക്ഷമമല്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
2016
മുതൽ ബാർ ഹോട്ടലുകൾ നൽകുന്ന
പ്രതിമാസ റിട്ടേണുകളിൽ
കാണിച്ചിരിക്കുന്ന വിൽപ്പന
വിവരം ഇന്റലിജൻസ് വർഷം തോറും
പരിശോധിക്കുന്ന നടപടി നിലച്ചു
എന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
എങ്കിൽ
മദ്യവില്പനയുമായി
ബന്ധപ്പെട്ട് ലഭിക്കേണ്ട ടേൺ
ഓവർ ടാക്സ് പിരിവ്
കാര്യക്ഷമാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*42.
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
എന്‍ഫോഴ്‌സ്‌മെന്റ്
വിഭാഗത്തിന് നാല്പത്തിയാറ്
ലക്ഷത്തോളം രൂപ ചെലവഴിച്ച്
പഞ്ചനക്ഷത്ര സൗകര്യങ്ങളിൽ
പരിശീലനം നൽകിയതിനുള്ള കാരണം
വിശദമാക്കാമോ;
(
ബി )
സംസ്ഥാനം
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന സാഹചര്യത്തിൽ
ഇത്തരത്തിലുള്ള ധൂർത്ത്
ഒഴിവാക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
സി )
ധൂർത്തും
പാഴ് ചെലവുകളും ഒഴിവാക്കി
സാമ്പത്തിക അച്ചടക്കം
കൊണ്ടുവരാൻ നടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
*43.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യസംസ്കരണ-മൂല്യവര്‍ദ്ധിത
മേഖലകളില്‍ സംസ്ഥാനത്തെ
വിപുലമായ അവസരങ്ങളും
സാധ്യതകളും
പ്രയോജനപ്പെടുത്തുന്നതിനായി
വിഭാവനം ചെയ്തിട്ടുള്ള
പദ്ധതികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലകളില്‍ നിക്ഷേപത്തിന്
താല്പര്യം
പ്രകടിപ്പിച്ചുകൊണ്ട്
ആഗോളനിക്ഷേപകർ
സമീപിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
സി )
വ്യവസായ
സൗഹൃദ അന്തരീക്ഷം
പ്രയോജനപ്പെടുത്തി
ഭക്ഷ്യസംസ്കരണ മേഖലയില്‍
കൂടുതല്‍ സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ഡി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
പ്രധാന്‍ മന്ത്രി
ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ
ഫുഡ് പ്രോസസിംഗ്
എന്റര്‍പ്രൈസസ് പദ്ധതി
ലക്ഷ്യം
പൂര്‍ത്തീകരിക്കുവാന്‍
സാധിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ?
*44.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അതിഭീമമായ
മൂലധനനിക്ഷേപവും
പരിസ്ഥിതിക്കുണ്ടാക്കുന്ന
കനത്ത ആഘാതവും
കണക്കിലെടുക്കുമ്പോള്‍
വൈദ്യുതോൽപ്പാദനത്തിനായി ജലം
പോലുള്ള പാരമ്പര്യ ഉറവിടങ്ങളെ
ആശ്രയിക്കുന്നതിന് ഇനിയുള്ള
കാലത്ത് പരിമിതികളുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിലവിൽ
വലിയ ചെലവിൽ വൈദ്യുതി
വാങ്ങേണ്ടിവരുന്നതിനാൽ
സൗരോര്‍ജ്ജ വൈദ്യുതി
ഉൽപ്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
എല്ലാ സഹായങ്ങളും നൽകേണ്ട
സാഹചര്യമാണുള്ളത് എന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
താങ്ങാനാവാത്ത
വൈദ്യുതി ബില്ലിൽ നിന്ന്
രക്ഷപ്പെടാനാണ്
പണമില്ലാത്തവര്‍ പോലും ലോണ്‍
എടുത്തും സോളാർ
സ്ഥാപിക്കുന്നത് എന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സൗരോര്‍ജ്ജ
പദ്ധതി തകർക്കാൻ ഗ്രോസ്
മീറ്റർ സമ്പ്രദായം
ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി.
ഒരുങ്ങുന്നുന്നതായുളള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ സർക്കാരിന്റെ
നിലപാട് വിശദമാക്കാമോ?
*45.
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
പി. കെ. ബഷീർ
ഡോ.
എം. കെ. മുനീർ
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സോളാർ വൈദ്യുതോല്പാദനത്തിന്
സർക്കാർ ഡ്യൂട്ടി
ചുമത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
ഡ്യൂട്ടി ഒഴിവാക്കണമെന്ന്
കേന്ദ്രസർക്കാർ
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്മേല്‍ സ്വീകരിച്ച
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പുരപ്പുറ
സൗരോർജ്ജ ഉപഭോക്താക്കള്‍ക്ക്
കെ.എസ്.ഇ.ബി. ചുമത്തുന്ന തുക
കൂടുന്നതിനു കാരണം പ്രസ്തുത
ഡ്യൂട്ടിയാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
വൈദ്യുതി
ഉല്പാദിപ്പിച്ച്
കെ.എസ്.ഇ.ബി.യ്ക്ക് നൽകുന്ന
ഓൺഗ്രിഡ്
ഉല്പാദക-ഉപഭോക്താക്കള്‍ക്ക്
ഏർപ്പെടുത്തിയിരിക്കുന്ന
ഡ്യൂട്ടി ഒഴിവാക്കാൻ നടപടി
സ്വീകരിക്കുമോ?
*46.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ നടപ്പാക്കിവരുന്ന
സ്വകാര്യവൽക്കരണം സഹകരണ
സ്ഥാപനങ്ങൾ ഉള്‍പ്പെടെയുള്ള
പൊതുമേഖലയെ ആകെ
ഗ്രസിച്ചിരിക്കുകയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സഹകരണ
തത്വങ്ങൾക്ക്
ആഘാതമുണ്ടാക്കുന്നതും സഹകരണ
സ്ഥാപനങ്ങളെ തകർച്ചയിലേക്ക്
നയിക്കുന്നതുമായ ഏതൊരു
നീക്കത്തിനെതിരെയും
സഹകാരികളുടെ ജാഗ്രതയും
ഇടപെടലുകളും ആവശ്യമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സഹകരണ
മേഖല കൈവരിച്ച നേട്ടങ്ങളും
ഉയർത്തി പിടിക്കുന്ന ബദൽ
മാതൃകകളും ഉൽപാദനരംഗത്തെ
ശ്രദ്ധേയമായ ചുവടുവയ്പ്പുകളും
പൊതുസമൂഹത്തിൽ
കൊണ്ടുവരുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ചെറുകിട
വഴിയോര കച്ചവടക്കാർ,
ചെറുസംരംഭകർ, ഓട്ടോറിക്ഷാ
തൊഴിലാളികൾ തുടങ്ങിയവർക്ക്
പരസ്പരജാമ്യത്തിൽ നിശ്ചിത തുക
വായ്പയായി നൽകുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*47.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹിക സുരക്ഷാ പെന്‍ഷന്‍
മാസങ്ങളായി കുടിശികയായ
സാഹചര്യമുണ്ടോ;
(
ബി )
പെട്രോളിനും
ഡീസലിനും സാമൂഹിക സുരക്ഷാ
സെസ്
ഏര്‍പ്പെടുത്തിയതടക്കമുള്ള
നികുതി വര്‍ദ്ധനവ്
നടപ്പിലാക്കിയിട്ടും പ്രസ്തുത
പെന്‍ഷന്‍ കുടിശിക ആയതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
സാമൂഹിക
സുരക്ഷാ പെന്‍ഷനുകളുടെ
കുടിശിക തീർപ്പാക്കാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
സാമൂഹിക
സുരക്ഷാ പെന്‍ഷനുകൾ അതത് മാസം
തന്നെ നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*48.
ഡോ.
സുജിത് വിജയൻപിള്ള
ഡോ.
കെ. ടി. ജലീൽ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദാന്തരീക്ഷത്തിന്റെ
ഗുണഫലങ്ങള്‍ നവസംരംഭകര്‍ക്ക്
പകര്‍ന്ന് നല്‍കുന്നതിനായി
ആരംഭിച്ച സംരംഭക വര്‍ഷം
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ സമഗ്ര
വിജയത്തിനായി മറ്റു
വകുപ്പുകളുടെ പങ്കാളിത്തം
ഉറപ്പാക്കിക്കൊണ്ട്
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
പദ്ധതി
പ്രവര്‍ത്തനം മുന്നോട്ട്
പോകുന്നതിനുളള അംഗീകാരമെന്ന
നിലയില്‍ ദേശീയ പുരസ്ക്കാരം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ?
*49.
ശ്രീ
ഡി കെ മുരളി
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
പ്രവർത്തനം
പൂർണ്ണമാകുന്നതിനനുസരിച്ച്
എത്ര ശതമാനം ചരക്കുനീക്കം
കരമാർഗ്ഗം നടത്തേണ്ടി
വരുമെന്നാണ്
വിലയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
നിലവിലുള്ള
റോഡ് സൗകര്യങ്ങള്‍ ഇതിന്
പര്യാപ്തമല്ല എന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
തല്‍ക്കാലത്തേയ്ക്ക്
കണ്ടെയ്‍നർ ലോറികള്‍ക്ക്
ദേശീയപാതയില്‍ സഞ്ചാര
സ്വാതന്ത്യം
അനുവദിക്കുന്നതിനുള്ള
നിർദ്ദേശത്തിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(
ഡി )
തുറമുഖത്ത്
നിന്നുള്ള ചരക്കുനീക്കത്തിന്
നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡ്
കൂടുതല്‍ സഹായകരമാകുമെന്ന്
കരുതുന്നുണ്ടോ;
(
ഇ )
എങ്കില്‍
ഔട്ടർ റിങ്ങ് റോഡ്
യാഥാർത്ഥ്യമാക്കുന്നതിന്
എന്തെല്ലാം പ്രാഥമിക
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
*50.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജലവൈദ്യുത
പദ്ധതികളിൽ വൈദ്യുതോൽപ്പാദനം
കഴിഞ്ഞ് പുറന്തളളുന്ന വെളളം
പുനരുപയോഗിച്ച് വൈദ്യുതി
ഉൽപ്പാദിപ്പിക്കുന്ന പദ്ധതികൾ
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികൾക്കായി ചെലവാകുന്ന
തുക എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്നും
അതിനുള്ള തുക എപ്രകാരം
കണ്ടെത്താനാകുമെന്നാണ്
കരുതുന്നതെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ?
*51.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം കർമ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കേന്ദ്രസർക്കാരിന്റെ
തെറ്റായ നയവും പ്രതികൂലമായ
കാലാവസ്ഥയും മൂലം സംസ്ഥാനത്തെ
റബ്ബർ വ്യവസായം നേരിടുന്ന
പ്രതിസന്ധി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
റബ്ബർ
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനും
പരിപോഷിപ്പിക്കുന്നതിനും
എന്തെല്ലാം പുതിയ പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*52.
ശ്രീ.
എൻ. ഷംസുദ്ദീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യാജ ജി.എസ്.ടി.
രജിസ്ട്രേഷന് ഉപയോഗിച്ച്
നികുതി വെട്ടിപ്പുകൾ
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
ജി.എസ്.ടി.
ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്
വിഭാഗങ്ങൾ തട്ടിപ്പുകൾ
കണ്ടെത്തുന്നതിനായി
പരിശോധനകൾ നടത്താറുണ്ടോ;
അടുത്തകാലത്തായി നടത്തിയ
പരിശോധനകളിൽ കണ്ടെത്തിയ
നികുതി വെട്ടിപ്പുകളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തിന്റെ
നികുതി ചോർച്ച
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*53.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എം. എം. മണി
ശ്രീ.
പി. വി. അൻവർ
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷാവസാനം
ട്രഷറി പൂട്ടുമെന്നും
പെന്‍ഷനും ശമ്പളവും
മുടങ്ങുമെന്നും വികസന
പദ്ധതികള്‍ ആകെ
താളംതെറ്റുമെന്നുമുള്ള
പ്രചരണങ്ങൾ എങ്ങനെയാണ്
മറികടന്നതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്റെ
തനതുവരുമാനം ഉയര്‍ത്തുന്ന
പദ്ധതിനിര്‍വഹണത്തിലും കടം
നിയന്ത്രിക്കുന്നതിലും മികച്ച
നേട്ടം കെെവരിക്കുന്നതിന്
സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
സി.&എ.ജി.യുടെ
അര്‍ദ്ധവാര്‍ഷിക സാമ്പത്തിക
അവലോകനത്തില്‍
സംസ്ഥാനത്തിന്റെ ധനദൃഢീകരണ
പ്രവര്‍ത്തനങ്ങള്‍
കരുത്താര്‍ജ്ജിക്കുന്നതായി
ചൂണ്ടിക്കാണിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സര്‍ക്കാര്‍ വിരുദ്ധ
പ്രചാരകര്‍ക്കുള്ള മറുപടിയായി
വിലയിരുത്താവാന്‍ കഴിയുമോ;
വിശദമാക്കാമോ;
(
ഡി )
നടപ്പു
സാമ്പത്തിക വര്‍ഷം സാമ്പത്തിക
ഭദ്രത ഉറപ്പാക്കുന്നതിനായി
എന്തെല്ലാം മുന്‍കരുതലുകളാണ്
ആസൂത്രണം ചെയ്തുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
*54.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സാമൂഹ്യ ക്ഷേമ-ക്ഷേമനിധി
പെന്‍ഷന്‍
ഗുണഭോക്താക്കള്‍ക്കായുള്ള
മസ്റ്ററിംഗ് നടപടികള്‍
കാര്യക്ഷമവും സുതാര്യവുമായി
നടത്തുന്നതിന്
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്താക്കുമോ;
(
ബി )
സാമൂഹ്യ
ക്ഷേമ
പെന്‍ഷന്‍കാര്‍ക്കൊപ്പം
ക്ഷേമനിധി പെന്‍ഷന്‍
ഗുണഭോക്താക്കളുടെയും
മസ്റ്ററിംഗ് സേവന പെന്‍ഷന്‍
പോര്‍ട്ടലില്‍
സംയോജിപ്പിച്ചതിലൂടെ ഉണ്ടായ
നേട്ടങ്ങള്‍ എന്തെല്ലാമാണ്;
വിശദമാക്കുമോ;
(
സി )
മസ്റ്ററിംഗ്
പ്രവൃത്തിയുടെ നിലവിലെ
പുരോഗതി വെളിപ്പെടുത്തുമോ;
(
ഡി )
കിടപ്പു
രോഗികള്‍ക്കും
ഭിന്നശേഷിക്കാര്‍ക്കും
വീട്ടില്‍ പെന്‍ഷന്‍
എത്തിക്കുന്നതിലൂടെ സംസ്ഥാന
സര്‍ക്കാരിന്
പ്രതിവര്‍ഷമുണ്ടാകുന്ന
സാമ്പത്തിക ബാധ്യത
എത്രയാണെന്ന് അറിയിക്കാമോ?
*55.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍
പരിഗണിച്ചും ഓരോ നിയോജക
മണ്ഡലത്തിലും ഒരു
വ്യവസായകേന്ദ്രം ആരംഭിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇത്തരത്തില്‍
ആരംഭിക്കുന്ന
സംരംഭങ്ങള്‍ക്കുള്ള
അനുമതികള്‍ ഏകജാലകം വഴി
ലഭ്യമാക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*56.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സാമൂഹ്യക്ഷേമ
പെന്‍ഷനിലെ കേന്ദ്ര വിഹിതം
യഥാസമയം ലഭിക്കാത്തതിനാല്‍
പ്രസ്തുത വിഹിതം കൂടി സംസ്ഥാന
സര്‍ക്കാര്‍ മുന്‍കൂറായി
വിതരണം ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
വിഹിതം തക്കസമയത്ത്
ലഭിക്കാതിരുന്നതുമൂലം
പെന്‍ഷന്‍ വിതരണത്തില്‍
കാലതാമസം നേരിട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സാമൂഹ്യക്ഷേമ
പെന്‍ഷന്‍ തുകയില്‍
കേന്ദ്ര-സംസ്ഥാന വിഹിതം എത്ര
വീതമാണെന്ന് വിശദമാക്കാമോ;
(
ഡി )
കേന്ദ്ര
വിഹിതം യഥാസമയം
ലഭ്യമാക്കുന്നതിന് എന്തെല്ലാം
ഇടപെടലാണ് നടത്തിവരുന്നതെന്ന്
അറിയിക്കാമോ?
*57.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീമതി
ദെലീമ
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുളള അടിസ്ഥാന
സൗകര്യങ്ങള്‍ ഒരുക്കുന്നതിനും
അതിലൂടെ വ്യവസായ നിക്ഷേപം
ആകര്‍ഷിക്കുന്നതിനുമായി
കിന്‍ഫ്ര നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പൊതുമേഖലയിലെ
വ്യവസായ പാര്‍ക്കുകള്‍ക്ക്
പുറമെ സ്വകാര്യ മേഖലയിലും
സഹകരണ മേഖലയിലും വ്യവസായ
പാര്‍ക്കുകള്‍
തുടങ്ങുന്നതിനുള്ള തീരുമാനം
നടപ്പാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
സഹകരണ
വ്യവസായ പാര്‍ക്കുകള്‍
അനുവദിക്കുന്നതിനുളള കരട്
വ്യവസ്ഥകള്‍
തയ്യാറായിട്ടുണ്ടോ;
വിശദമാക്കുമോ?
*58.
ശ്രീ.
എ. രാജ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യാവസായിക-ഉല്പാദന
മേഖലകള്‍ ദേശീയ ശരാശരിയിലും
മുകളില്‍ വളര്‍ച്ച
കൈവരിക്കുന്നത് ലക്ഷ്യമിട്ട്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സഹായകരമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇന്ത്യയുടെ
സൗരപര്യവേക്ഷണ ഉപഗ്രഹത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
കൈവരിച്ച നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
രാജ്യത്തെ
ആദ്യത്തെ സൂപ്പര്‍
കപ്പാസിറ്റര്‍ ഉല്പാദന
കേന്ദ്രം പൊതുമേഖലയില്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്
വിവിധ ഘടകങ്ങളുടെ
അടിസ്ഥാനത്തില്‍ റാങ്കിംഗ്
നല്‍കുന്ന നടപടി
നടപ്പാക്കിവരുന്നുണ്ടോ;
വിശദമാക്കുമോ?
*59.
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
എം. എം. മണി
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങള്‍
ഉല്പാദിപ്പിക്കുന്ന
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍
കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്
കയറ്റുമതി ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
രാജ്യത്തെ
ഏറ്റവും വലിയ അന്താരാഷ്ട്ര
വ്യാപാര മേളയിലൂടെ
സംസ്ഥാനത്ത് നിന്നുള്ള
ഉല്പന്നങ്ങള്‍ ലോകത്തിന്
മുന്നില്‍
പരിചയപ്പെടുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സഹകരണ
മേഖലയിലെ ഉല്പന്നങ്ങള്‍ക്ക്
ബ്രാന്‍ഡിംഗ് നല്‍കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ഡി )
സഹകരണ
മേഖലയില്‍ സംസ്ഥാനം
നേടിയിട്ടുള്ള പുരോഗതി
പൊതുസമൂഹത്തിന് മുന്നില്‍
അവതരിപ്പിക്കുന്നതിന് സഹകരണ
എക്സ്പോ സംഘടിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ?
*60.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലത്ത് വ്യവസായ
വാണിജ്യ മേഖലയില്‍ സംസ്ഥാനം
നേടിയ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
ഇത്
സംബന്ധിച്ച് രാജ്യത്തെ വിവിധ
സംസ്ഥാനങ്ങളെക്കുറിച്ച് പഠനം
നടത്തുന്ന എം.എസ്.എം.ഇ.
എക്സ്പോര്‍ട്ട് പ്രൊമോഷന്‍
കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
പ്രസ്തുത
റിപ്പോര്‍ട്ട് പ്രകാരം ഈ
മേഖലയില്‍ കൂടുതൽ പുരോഗതി
കൈവരിക്കാനുതകുന്ന തരത്തില്‍
സംസ്ഥാനത്തെ വ്യവസായ
സൗഹൃദമാക്കുന്നതിനായി
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
|
|
|
|
|
|
|
|