|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*1.
ശ്രീ.
എം. എം. മണി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിതരണ ശൃംഖലയോടുള്ള
കേന്ദ്ര സര്‍ക്കാര്‍ നിലപാട്
പൊതു വിതരണത്തെ ഏതെല്ലാം
തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തിനാവശ്യമായ
ഭക്ഷ്യധാന്യ വിഹിതം
അനുവദിക്കാതിരിക്കുകയും
എഫ്.സി.ഐ. ഗോഡൗണിലെ
നേരിട്ടുള്ള ടെന്‍ഡർ
നടപടികളിൽ
പങ്കെടുക്കുന്നതില്‍ നിന്നും
സര്‍ക്കാരിനെയും സര്‍ക്കാര്‍
ഏജന്‍സികളെയും വിലക്കുകയും
ചെയ്തിട്ടുണ്ടോ;
(
സി )
കേന്ദ്ര
സര്‍ക്കാരിന്റ ഇടപെടല്‍
നിമിത്തം സപ്ലെെകോയും
കണ്‍സ്യൂമര്‍ഫെഡും മുഖേന
കുറഞ്ഞ നിരക്കില്‍
ഭക്ഷ്യധാന്യം വിതരണം
ചെയ്യുവാൻ കഴിയാത്ത സാഹചര്യം
സംജാതമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
സാഹചര്യം പൊതുവിപണിയിൽ
ഭക്ഷ്യധാന്യങ്ങളുടെ
വിലക്കയറ്റത്തിന്
കാരണമാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
ഇതിനെ അതിജീവിക്കുവാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കുമോ?
*2.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യധാന്യ
വിതരണം കൂടുതൽ
കാര്യക്ഷമമാക്കുക എന്നത്
കേരളത്തിന്റെ സാമൂഹികസുരക്ഷാ
പദ്ധതിയിലെ സുപ്രധാന ഘടകമാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പൊതുവിതരണ
സമ്പ്രദായം
ശക്തിപ്പെടുത്തുന്നതിനായി
ഭക്ഷ്യ പൊതുവിതരണ വകുപ്പ്
മുഖേന ആവിഷ്കരിച്ച്
നടപ്പിലാക്കിയ പദ്ധതികൾ
ഏതൊക്കയാണെന്ന് വിശദമാക്കാമോ;
(
സി )
വകുപ്പ്
നടപ്പിലാക്കിയ ഏറ്റവും പുതിയ
പദ്ധതിയായ ശബരി കെ-റൈസ്
ഉൾപ്പെടെയുള്ള പദ്ധതികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ഡി )
ഇപ്രകാരം
നടപ്പിലാക്കിയ പദ്ധതികളിലൂടെ
ഭക്ഷ്യ പൊതുവിതരണ
വകുപ്പിനുണ്ടായ
മാറ്റങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
*3.
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍ ആശുപത്രികളിലെ
നിലവിലെ സ്റ്റാഫ് പാറ്റേണ്‍
എന്ന് മുതല്‍
പ്രാബല്യത്തിലുള്ളതാണെന്ന്
അറിയിക്കാമോ; സ്റ്റാഫ്
പാറ്റേണ്‍ പുതുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
ബി )
ഫാമിലി
ഹെല്‍ത്ത് സെന്റര്‍, താലൂക്ക്
ആശുപത്രി, ജില്ലാ ആശുപത്രി,
ജനറല്‍ ആശുപത്രി എന്നിവയായി
ഉയര്‍ത്തിയിട്ടുള്ള നിരവധി
ആശുപത്രികള്‍ ഇപ്പോഴും പഴയ
സ്റ്റാഫ് പാറ്റേണിലും ബെഡ്
കപ്പാസിറ്റിയിലും തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ജനസംഖ്യാവർദ്ധനവും
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യവികസനവും
കണക്കിലെടുത്ത് കാലാനുസൃതമായി
സ്റ്റാഫ് പാറ്റേണ്‍
പുതുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*4.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂക്കോട്
വെറ്ററിനറി സർവകലാശാലയിലെ
രണ്ടാംവർഷ വിദ്യാർത്ഥി സംഘടനാ
നേതാക്കളുടെ റാഗിംഗിന് ഇരയായി
കൊല്ലപ്പെട്ട
സംഭവത്തിന്മേലുള്ള
അന്വേഷണത്തിന് സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സംഭവത്തിൽ സി.ബി.ഐ.
അന്വേഷണത്തിനായുള്ള നടപടികൾ
വൈകിപ്പിച്ച് പ്രതികളെ
സംരക്ഷിക്കാൻ സർക്കാർ
ശ്രമിച്ചുവെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
സി )
ഇക്കാര്യത്തില്‍
സി.ബി.ഐ. അന്വേഷണം
വൈകിപ്പിക്കാന്‍
ശ്രമിച്ചിട്ടുണ്ടെങ്കില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വിശദമാക്കാമോ?
*5.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിപ്പ
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ
ഭാഗമായി ഒരു അന്താരാഷ്ട്ര പഠന
ഗവേഷണ കേന്ദ്രം സംസ്ഥാനത്ത്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഗവേഷണ കേന്ദ്രത്തെ
അന്താരാഷ്ട്രതലത്തില്‍
ശ്രദ്ധിക്കപ്പെടുന്ന
ഇന്‍സ്റ്റിറ്റ്യൂട്ടായി
ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
ആരോഗ്യരംഗത്തെ
ഏതെങ്കിലും ദേശീയ,
അന്തര്‍ദേശീയ ഏജന്‍സികളുമായി
സഹകരിക്കുന്നതിനും
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനങ്ങളില്‍ സഹകരണം,
ഗവേഷണം, പൊതുജന ബോധവല്‍ക്കരണം
എന്നിവ
ഉള്‍ക്കൊളളിക്കുന്നതിനും
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
നിര്‍ദ്ദിഷ്ട
ഇന്‍സ്റ്റിറ്റ്യൂട്ടിന്
അനുയോജ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*6.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
മിഷന്‍ പദ്ധതി സംസ്ഥാനത്തെ
എല്ലാവർക്കും വീട് എന്ന
ലക്ഷ്യം സാക്ഷാത്കരിക്കാന്‍
പര്യാപ്തമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ലൈഫ് മിഷന്റെ ഇതുവരെയുള്ള
പ്രവർത്തന പുരോഗതി
വിശദമാക്കാമോ;
(
സി )
ലൈഫ്
പദ്ധതിയ്ക്കായി
കേന്ദ്ര-സംസ്ഥാന സർക്കാരുകളും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും
നല്‍കി വരുന്ന വിഹിതം
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്താമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ചെലവിലേയ്ക്കായി
ഏതെങ്കിലും സ്ഥാപനങ്ങളില്‍
നിന്നും വായ്പകള്‍
എടുത്തിട്ടുണ്ടോ; എങ്കില്‍
വായ്പാ തിരിച്ചടവ്
സംബന്ധിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ഇ )
ലൈഫ്
പദ്ധതിയുടെ ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുള്ള
മുന്‍ഗണനാ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
*7.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം,
കൊച്ചി, തൃശൂർ, ആലപ്പുഴ,
കോട്ടയം തുടങ്ങിയ ജില്ലകളിലെ
നഗര പ്രദേശങ്ങളിൽ
വെള്ളക്കെട്ട് രൂക്ഷമായതിന്റെ
കാരണം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
മഴക്കാല
പൂർവ്വ ശുചീകരണത്തിൽ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക് സംഭവിച്ച
വീഴ്ചയാണ് ഈ പ്രതിസന്ധിക്ക്
പ്രധാന കാരണമെന്ന്
കരുതുന്നുണ്ടോ;
(
സി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ നഗര പ്രദേശങ്ങളിലെ
ഓടകളും കാനകളും സമയബന്ധിതമായി
വൃത്തിയാക്കാത്തതും
തോടുകളിലെയും ആറുകളിലെയും
ചെളിയും മാലിന്യങ്ങളും നീക്കം
ചെയ്യാത്തതും കൊണ്ടാണ്
ഒഴുക്ക് തടസപ്പെട്ട്
വെള്ളക്കെട്ട് രൂക്ഷമായതെന്ന്
കരുതുന്നുണ്ടോ;
(
ഡി )
എങ്കിൽ
വെള്ളക്കെട്ട്
ഉണ്ടാകാതിരിക്കാൻ സർക്കാരും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*8.
ശ്രീ.
എം.വിജിന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
വി ജോയി
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്രമസമാധാനപാലനത്തില്‍
ഒന്നാം സ്ഥാനത്തുള്ള
കേരളത്തിന്റെ നേട്ടങ്ങളെ
അസ്ഥിരപ്പെടുത്തുന്നതിനായി
നടത്തിവരുന്ന വ്യാജ
പ്രചരണങ്ങള്‍ ഗൗരവമായി
കാണുന്നുണ്ടോ; വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
ഗുണ്ടാരാജ് ആണെന്നുള്ള
പ്രതീതി വരുത്താന്‍ നടത്തുന്ന
ശ്രമങ്ങള്‍ പോലീസ് സേനയുടെ
ആത്മവീര്യം തകര്‍ക്കാനും
അതുവഴി സംസ്ഥാനത്തെ സമാധാന
അന്തരീക്ഷത്തിന് ഭംഗം
വരുത്താനുമുള്ള
ബോധപൂര്‍വ്വമായ ശ്രമമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നവരെയും
മയക്കുമരുന്ന് ഇടപാടുകാരെയും
കണ്ടെത്തുന്നതിനായി
സംസ്ഥാനത്ത് വ്യാപകമായി ഡി
ഹണ്ട്, ആഗ് ഓപ്പറേഷനുകള്‍ വഴി
പോലീസ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ ഫലമായി
ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍
വിശദമാക്കാമോ?
*9.
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
യു പ്രതിഭ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
അധികാര വികേന്ദ്രീകരണവും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
പുതിയ ചുവടുവയ്പ്പുകളും
പഠിക്കുന്നതിനും
മാതൃകയാക്കുന്നതിനുമായി
കര്‍ണ്ണാടകയിലെ ഉന്നതതല സംഘം
സംസ്ഥാനത്ത് സന്ദര്‍ശനം
നടത്തിയിരുന്നോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉന്നതതല സംഘവുമായി വകുപ്പ്
മന്ത്രി ചര്‍ച്ച
നടത്തിയിരുന്നോ; എങ്കില്‍
ചര്‍ച്ചയുടെ വിശദാംശം
നല്‍കാമോ;
(
സി )
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
നിയമങ്ങളും നിബന്ധനകളും മൂലം
തദ്ദേശസ്ഥാപനങ്ങളുടെ വികസന
പദ്ധതികളില്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍ പ്രസ്തുത
ചര്‍ച്ചയില്‍ ഉയര്‍ന്നു
വന്നിട്ടുണ്ടോ;
(
ഡി )
സംസ്ഥാനത്തിന്റെ
ഏതെല്ലാം പദ്ധതികളാണ്
കര്‍ണ്ണാടകയില്‍
മാതൃകാപദ്ധതിയായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
പ്രസ്തുത സംഘം
അറിയിച്ചിട്ടുള്ളത്; ഇത്
സംബന്ധിച്ച് സംസ്ഥാനവുമായി
എന്തെങ്കിലും കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
*10.
ശ്രീമതി
സി. കെ. ആശ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാജ്യാന്തര
തലത്തിൽ പ്രവർത്തിക്കുന്ന
അവയവ മാഫിയ സംഘത്തിന്റെ
വേരുകൾ സംസ്ഥാനത്തും
പ്രവര്‍ത്തിക്കുന്നതായ
വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരം
മാഫിയയുടെ
പ്രവർത്തനങ്ങൾക്കെതിരെ
സംസ്ഥാന പോലീസ് ശക്തമായ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അന്തർസംസ്ഥാന
ബന്ധങ്ങളുള്ള അവയവ മാഫിയയുടെ
പ്രവർത്തനങ്ങൾക്കെതിരെ
ശക്തമായ നടപടികൾ
സ്വീകരിക്കേണ്ടതിന്റെ ആവശ്യകത
കേന്ദ്ര സർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*11.
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
മെഡിക്കൽ കോളേജിൽ
നാലുവയസ്സുകാരിയുടെ കൈയിൽ
ശസ്ത്രക്രിയ ചെയ്യുന്നതിന്
പകരം നാവിൽ ശസ്ത്രക്രിയ
നടത്തിയതായി പറയപ്പെടുന്ന
സംഭവത്തെക്കുറിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ശസ്ത്രക്രിയ
ചെയ്യുന്നതിൽ പിഴവ് വരുത്തിയ
ഡോക്ടർക്കെതിരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
ആരോഗ്യരംഗത്ത്
മറ്റ് സംസ്ഥാനങ്ങൾക്ക്
മാതൃകയായ കേരളത്തിൽ
തുടർച്ചയായി ഇത്തരം ചികിത്സാ
പിഴവുകൾ സംഭവിക്കുന്നുവെന്നത്
ഗൗരവമായി പരിശോധിക്കുമോ;
(
ഡി )
എങ്കിൽ
ഇത്തരം സംഭവങ്ങൾ
ആവർത്തിക്കില്ല എന്നത് ഉറപ്പു
വരുത്താൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*12.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണ്ടകളുടെയും
സാമൂഹ്യവിരുദ്ധരുടെയും
അതിക്രമങ്ങൾ രൂക്ഷമായ
സാഹചര്യത്തിൽ കേരള പോലീസിന്റെ
കാപ്പ സെല്‍ ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കാപ്പ
ചുമത്തി നാടുകടത്തിയ ഗുണ്ടകളെ
നിരീക്ഷിക്കുവാനും അവര്‍
സ്വന്തം ജില്ലയില്‍
കടക്കുന്നില്ലെന്ന്
ഉറപ്പാക്കുവാനും എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
കാപ്പ നിയമം ഫലപ്രദമായി
നടപ്പിലാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*13.
ശ്രീമതി
ശാന്തകുമാരി കെ.
ഡോ.
കെ. ടി. ജലീൽ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മാനസികാരോഗ്യ പ്രവർത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെയും
ചികിത്സകരുടെയും
രജിസ്‍ട്രേഷന്‍
നിയന്ത്രിക്കുന്നതിനും
മാനസികാരോഗ്യപരിചരണ
അതോറിറ്റിയ്ക്ക് വേണ്ടി
മെന്റല്‍ ഹെല്‍ത്ത് കെയർ
ചട്ടം തയ്യാറാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
മാനസികാരോഗ്യപരിചരണ
അതോറിറ്റിയുടെ ഘടനയും
പ്രവർത്തനങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
മാനസികപ്രശ്നങ്ങള്‍
നേരിടുന്നവരുടെ
അവകാശലംഘനത്തില്‍ നടപടി
എടുക്കുന്നതിന് നിയമപാലകർ,
മാനസികാരോഗ്യവിദഗ്ദ്ധര്‍,
മറ്റ് ആരോഗ്യ പ്രവർത്തകർ
എന്നിവർക്ക് ആവശ്യമായ
പരിശീലനം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
*14.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി
ജലമെട്രോ അത്യാധുനികവും
പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത
ശൃംഖലയായി
വികസിച്ചുവരുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ കൊച്ചി ജലമെട്രോയുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
റൂട്ടുകളില്‍ എത്ര ബോട്ടുകള്‍
വീതം സര്‍വ്വീസുകള്‍
നടത്തികൊണ്ടാണ് കൊച്ചി
ജലമെട്രോ ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(
സി )
കൊച്ചി
ജലമെട്രോയെക്കുറിച്ചു
പഠിക്കുന്നതിനും ആയത്
നടപ്പിലാക്കുന്നതിനുമായി
രാജ്യത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നും ധാരാളം
പേര്‍ എത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രതിദിനം
എത്ര സര്‍വ്വീസുകള്‍
നടത്താന്‍
സാധിക്കുന്നുണ്ടെന്നും
കൂടുതല്‍ സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
*15.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്ല്
സംഭരണം ഈ വര്‍ഷവും
പൂര്‍ണ്ണമായും മുടങ്ങിയതിനാൽ
ആയത് പരിഹരിക്കുന്നതിന്
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
കര്‍ഷകര്‍ക്ക്
അനുവദനീയമായ ഇളവ് നല്‍കി
നെല്ല് എത്രയും വേഗം
സംഭരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
മഴയും
പ്രതികൂല കാലാവസ്ഥയും കാരണം
കുട്ടനാട്, അപ്പര്‍ കുട്ടനാട്
പ്രദേശത്തെ നെൽകര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
*16.
ശ്രീ.
എ. രാജ
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിദ്യാഭാസ സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട് ഹരിത കേരള
മിഷന്‍ നടപ്പിലാക്കിവരുന്ന
പദ്ധതികള്‍ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
ഹരിത ചട്ട പരിപാലനത്തിനായി
ഏര്‍പ്പെടുത്തിയ
മാനദണ്ഡങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
സി )
ഹരിത
ചട്ടങ്ങള്‍ കര്‍ശനമായി
പാലിക്കുന്നതിലൂടെ ഹരിത
സര്‍ട്ടിഫിക്കറ്റിനര്‍ഹമായ
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
ജൈവവൈവിധ്യ
സംരക്ഷണ പ്രവര്‍ത്തനങ്ങളിലും
ജല-ഊര്‍ജ്ജ സംരക്ഷണത്തിലും
വിദ്യാര്‍ത്ഥികളെ
പ്രാപ്തരാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഇതില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
*17.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പറമ്പിക്കുളം-ആളിയാര്‍
(പി.എ.പി.) നദീതട കരാര്‍
അനുസരിച്ച് സംസ്ഥാനത്തിന്
ലഭിക്കേണ്ട ജലവിഹിതം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കരാര്‍ പ്രകാരം രൂപീകരിച്ച
സംയുക്ത ജല ക്രമീകരണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
പദ്ധതി
പ്രദേശത്തെ സ്ഥിതിഗതികള്‍
കൃത്യമായി
വിലയിരുത്തുന്നതിനും ഉചിതമായ
തീരുമാനങ്ങള്‍
കൈകൊള്ളുന്നതിനും ആവശ്യമായ
സന്ദര്‍ഭങ്ങളിലെല്ലാം
പ്രസ്തുത ബോര്‍ഡ് യോഗം
ചേരാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇരു
സംസ്ഥാനങ്ങളുടെയും പരസ്പര
സഹകരണാന്തരീക്ഷം നിലനിര്‍ത്തി
കൊണ്ടുതന്നെ പ്രസ്തുത
കരാറിലൂടെ കേരളത്തിന്
ലഭിക്കേണ്ട ജലവിഹിതം
നേടിയെടുക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
കരാര്‍ അനുസരിച്ച് നടപ്പ്
ജലവര്‍ഷം സംസ്ഥാനത്തിന്
ലഭിച്ച ജലത്തിന്റെ അളവ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ?
*18.
ശ്രീമതി
കെ. കെ. രമ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ബോംബ് നിർമ്മാണം വ്യാപകമായി
നടക്കുന്നു എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
2024
ലോക് സഭ തിരഞ്ഞെടുപ്പ്
കാലത്ത് കണ്ണൂർ ജില്ലയിലെ
പാനൂരിൽ ബോംബ്
നിർമ്മിക്കുന്നതിനിടെയുണ്ടായ
സ്ഫോടനത്തില്‍ ഒരാള്‍ മരിച്ച
സംഭവം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
പാനൂരിലും
പരിസരപ്രദേശങ്ങളിലും
നാടൻബോംബ്
നിർമ്മിക്കുന്നുവെന്ന
ഇന്റലിജൻസ് റിപ്പോർട്ട്
പോലീസിന് ലഭിച്ചിരുന്നോ;
എങ്കിൽ പ്രസ്തുത റിപ്പോർട്ട്
അവഗണിക്കാനുണ്ടായ കാരണം
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്റെ
സമാധാന അന്തരീക്ഷം തകർക്കാൻ
ലക്ഷ്യമിട്ടുള്ള നാടൻ ബോംബ്
നിർമ്മാണം തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*19.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്ലാസ്റ്റിക്
ഉൾപ്പെടെയുള്ള അജൈവ
മാലിന്യങ്ങള്‍ ശേഖരിച്ച്
സംസ്കരിക്കുന്നതിന്
രൂപീകരിച്ച ക്ലീന്‍ കേരള
കമ്പനിയുടെ പ്രവർത്തനം
വിശദമാക്കാമോ;
(
ബി )
ഹരിത
കർമ്മസേനയുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
ഹരിത
കർമ്മസേന ശേഖരിക്കുന്ന
പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ്
നിർമ്മാണം നടത്തുന്നതിന്
ശാസ്ത്രീയമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ഡി )
ഹരിത
കര്‍മ്മസേന ശേഖരിക്കുന്ന
മാലിന്യം പൊതുനിരത്തില്‍
ഉപേക്ഷിക്കുന്നു എന്ന പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പരിശോധിക്കുമോ;
(
ഇ )
പ്രസ്തുത
കര്‍മ്മസേന അനധികൃതമായി
പണപ്പിരിവ് നടത്തുന്നതായ
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനെതിരെ നടപടി
സ്വീകരിക്കുമോ?
*20.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ദെലീമ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി
ജലമെട്രോയ്ക്ക് ഇതുവരെ ചെലവായ
തുകയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ സാങ്കേതികവും
സാമ്പത്തികവുമായ എന്തെങ്കിലും
വിധത്തിലുള്ള സഹായം ഈ
പദ്ധതിക്ക് ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ കൊച്ചി മെട്രോ
റെയില്‍ ലിമിറ്റഡിന്റെയും
സംസ്ഥാന സര്‍ക്കാരിന്റെയും
ഓഹരികള്‍ എത്ര വീതമാണെന്ന്
അറിയിക്കുമോ;
(
ഡി )
ജലമെട്രോയ്ക്ക്
ആവശ്യമായ ബോട്ടുകള്‍ ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണെന്ന്
നിര്‍മ്മിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഇ )
ഈ
രംഗത്ത് രാജ്യത്തിലെ ഒന്നാം
സ്ഥാനം നിലനിര്‍ത്തുന്നതിനും
കൂടുതല്‍ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും ജല
മെട്രോയുടെ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനും
പദ്ധതിയുടെ
വൈവിധ്യവല്‍ക്കരണത്തിനും
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*21.
ശ്രീമതി
ഉമ തോമസ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിയാറില്‍
മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ
സംഭവത്തില്‍ മലിനീകരണ
നിയന്ത്രണ ബോര്‍ഡ് അന്വേഷണം
നടത്തിയിരുന്നോ;
വിശദമാക്കാമോ;
(
ബി )
പെരിയാറിന്റെ
തീരത്തുള്ള ഫാക്ടറികളില്‍
നിന്നും വന്‍തോതില്‍
രാസമാലിന്യം ഒഴുക്കിവിട്ടതാണ്
ഇപ്രകാരം മത്സ്യങ്ങള്‍
ചത്തുപൊങ്ങാന്‍ കാരണമായത്
എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മഴ
ശക്തി പ്രാപിക്കുമ്പോള്‍
പാതാളം ബണ്ടിന്റെ ഷട്ടറുകള്‍
തുറക്കുന്നത് മുന്നിൽകണ്ട്
എടയാറിലും പരിസര
പ്രദേശങ്ങളിലുമുള്ള
ഫാക്ടറികള്‍ പുഴയിലേക്ക്
മാലിന്യമൊഴുക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
എങ്കില്‍
ഇത് തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
*22.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗുണ്ടകളുടെയും
സാമൂഹ്യവിരുദ്ധരുടെയും
അതിക്രമം
വര്‍ദ്ധിച്ചുവരുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഗുണ്ടാ
പ്രവർത്തനങ്ങൾ
നിയന്ത്രിക്കേണ്ട പോലീസുതന്നെ
ഗുണ്ടകളുടെ സൽക്കാരത്തിൽ
പങ്കെടുക്കുന്ന സംഭവങ്ങൾ
പോലീസ് സേനയ്ക്ക് ആകമാനം
നാണക്കേട് സൃഷ്ടിച്ചതായി
കരുതുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
സി )
ഗുണ്ടകളുമായി
പോലീസുകാര്‍
അവിശുദ്ധകൂട്ടുകെട്ടില്‍
ഏര്‍പ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയുന്നതിന്
എന്ത് നടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
*23.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുജനാരോഗ്യമേഖലയെ
വർഗീയവൽക്കരിക്കാൻ
കേന്ദ്രസര്‍ക്കാര്‍ ശ്രമം
നടത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ആർദ്രം
പദ്ധതിയിൽ ഉൾപ്പെടുത്തി
സംസ്ഥാന സർക്കാർ ആരംഭിച്ച
ആരോഗ്യകേന്ദ്രങ്ങളുടെ പേര്
ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന്
മാറ്റണമെന്ന്
കേന്ദ്രസര്‍ക്കാര്‍
നിർദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കോ-ബ്രാൻഡിംഗ്
നടത്തിയില്ലെന്ന കാരണത്താൽ
സംസ്ഥാനത്തിന് ലഭിക്കേണ്ട
കേന്ദ്രവിഹിതം
തടഞ്ഞുവച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കേന്ദ്ര
വിഹിതം ലഭിക്കാത്തതിനാൽ
ആശാവർക്കർമാരുടെ ഇൻസെന്റീവ്,
സൗജന്യ പരിശോധന, ബയോമെഡിക്കൽ
വേസ്റ്റ് മാനേജ്‌മെന്റ്, 108
ആംബുലൻസ് തുടങ്ങിയവയുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
പ്രതിസന്ധിയിലായിട്ടുണ്ടോ;
വിശദമാക്കാമോ?
*24.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
എം. എം. മണി
ശ്രീ
എം മുകേഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണം, എക്സൈസ്
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം എക്സൈസ്
വകുപ്പ് നടത്തി വരുന്ന ലഹരി
വിരുദ്ധ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളുടെയും
കര്‍ശനമായ പരിശോധനകളുടെയും
നിയന്ത്രണങ്ങളുടെയും ഫലമായി
മദ്യ ഉപഭോഗം കുറഞ്ഞു
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
സര്‍ക്കാരിന്റെ
ആകെ വരുമാനത്തില്‍
മദ്യത്തില്‍ നിന്നുളള വിഹിതം
ക്രമാനുഗതമായി കുറഞ്ഞു
വരുന്നതായി പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
സി )
മദ്യത്തിനും
ലഹരി വസ്തുക്കള്‍ക്കുമെതിരായി
നടത്തി വരുന്ന ബോധവല്‍ക്കരണം
കൂടുതല്‍
വ്യാപിപ്പിക്കുന്നതിനും
നിയമവും നിബന്ധനകളും കൂടുതല്‍
കര്‍ശനമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*25.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലവർഷം
ശക്തമാകുന്ന സാഹചര്യത്തിൽ
പകര്‍ച്ചവ്യാധികള്‍ തടയാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
മലപ്പുറം,
എറണാകുളം എന്നീ ജില്ലകളിൽ
മഞ്ഞപ്പിത്തരോഗം മൂലം
നിരവധിപേര്‍ മരണമടഞ്ഞത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
മഴക്കാലപൂര്‍വ്വ
ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍
വീഴ്ചയുണ്ടായിയെന്നത്
വസ്തുതയാണോ; എങ്കിൽ ഇത്
പരിഹരിക്കാന്‍ യുദ്ധകാല
അടിസ്ഥാനത്തില്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*26.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നഗരപ്രദേശങ്ങളില്‍
വര്‍ഷങ്ങളായി
കെട്ടിക്കിടക്കുന്ന മാലിന്യം
നീക്കം ചെയ്ത് പ്രസ്തുത
സ്ഥലങ്ങള്‍ പൊതു
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സ്ഥിരമായി
മാലിന്യം നിക്ഷേപിക്കുന്ന
സ്ഥലങ്ങള്‍ വീണ്ടെടുത്ത്
നഗരസഭയ്ക്ക്
പ്രയോജനപ്പെടുന്നതാക്കി
മാറ്റുുന്നതിന് കേരള സോളിഡ്
വേസ്റ്റ് മാനേജ്മെന്റ്
പ്രോജക്ട് പ്രകാരം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
യന്ത്രസഹായത്തോടെ
മാലിന്യം നീക്കം ചെയ്ത് അതത്
സ്ഥലത്ത് വച്ചു തന്നെ ജൈവ,
അജൈവ മാലിന്യങ്ങളായി
വേര്‍തിരിച്ച് വിവിധ
ആവശ്യങ്ങള്‍ക്കായി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലൂടെ നഗരങ്ങളിലെ ഭൂമി
വീണ്ടെടുത്ത് ബയോപാര്‍ക്ക്
പോലുള്ള നൂതന ആശയങ്ങള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*27.
ശ്രീമതി
യു പ്രതിഭ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
ആശുപത്രികളുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏറ്റവും
പ്രധാനപ്പെട്ട നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
വന്‍കിട
സ്വകാര്യ ആശുപത്രികളില്‍
മാത്രം നടത്തിവരുന്ന ഏതെല്ലാം
സര്‍ജറികളും മറ്റ് ചികിത്സാ
സംവിധാനങ്ങളുമാണ് പ്രസ്തുത
കാലയളവില്‍ സര്‍ക്കാര്‍
ആശുപത്രികളില്‍ വിജയകരമായി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
2011
മുതല്‍ 2016 വരെയും 2016
മുതല്‍ നാളിതുവരെയും ആരോഗ്യ
വകുപ്പില്‍ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന വിവരം
ലഭ്യമാണോ;
(
ഡി )
ചികിത്സയ്ക്കെത്തുന്നവര്‍ക്ക്
മികച്ച ചികിത്സയോടൊപ്പം
സുരക്ഷയും വിശ്വാസ്യതയും
ഉറപ്പാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
*28.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
ഡി കെ മുരളി
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മദ്യനയത്തിന്റെ
പേരില്‍ വ്യാജവാര്‍ത്തകള്‍
സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ
ദുഷ്‍പ്രചരണങ്ങള്‍
നടത്തിവരുന്നു എന്ന ആരോപണം
ഗൗരവമായി കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ ചില
മാധ്യമങ്ങളുമായി ചേര്‍ന്ന്
പ്രചരിപ്പിക്കുന്ന
വ്യാജവാര്‍ത്തകളുടെ ഉദ്ദേശവും
അതിന്റെ ഉറവിടവും
കണ്ടെത്തുന്നതിന്
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഇത്തരം
വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതിഛായ തകര്‍ക്കുവാന്‍
ശ്രമിക്കുന്നവര്‍ക്കെതിരായി
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
*29.
ശ്രീ.
കെ. ആൻസലൻ
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ വകുപ്പ്
തുടര്‍ച്ചയായി നടത്തി വരുന്ന
പരിശോധനകളും അനന്തര
നടപടികളും ഈ മേഖലയിലെ
നിയമലംഘനങ്ങള്‍
കണ്ടെത്തുന്നതിനും
നിയന്ത്രിക്കുന്നതിനും
പര്യാപ്തമാണെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം നടത്തിയ
പരിശോധനകളുടെ ഫലമായി
കണ്ടെത്തിയ ക്രമക്കേടുകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
സി )
മുന്‍കാലങ്ങളെ
അപേക്ഷിച്ച് പ്രസ്തുത
പരിശോധനകളില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നിയമലംഘനങ്ങള്‍
നടത്തിയവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും അതുവഴി
ഈടാക്കാന്‍ കഴിഞ്ഞ തുക
എത്രയെന്നും അറിയിക്കാമോ?
*30.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
മാസവും ഒന്നാം തീയതി ഡ്രൈ ഡേ
ആയി ആചരിക്കുന്നത്
ഒഴിവാക്കിയാലുണ്ടാവുന്ന
വരുമാന വർദ്ധനവ് എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഡ്രൈ
ഡേ എന്ന് മുതൽ ഒഴിവാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ നടപടി മൂലം മദ്യത്തിന്റെ
ലഭ്യതയും ഉപയോഗവും
കുറയ്ക്കാൻ കഴിയുമെന്ന്
കരുതുന്നുണ്ടോ;
(
ഡി )
മദ്യത്തിന്റെ
ഉപയോഗം കുറയ്ക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|