STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*481.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 
( ബി )
ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ; 
( സി )
പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ?
*482.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് റാങ്കിംഗില്‍ കേരള ബാങ്ക് സി-ഗ്രേഡിലേക്ക് താഴ്‌ന്നത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ അതു തടയുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
റിസര്‍വ് ബാങ്കിന്റെ ഭവന വായ്പ സംബന്ധിച്ച പുതിയ വ്യവസ്ഥ പ്രകാരം കേരള ബാങ്കിന് ഉണ്ടാക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
കേരള ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പുതുതായി നടപ്പിലാക്കാന്‍ തീരുമാനിച്ച വായ്പാ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ?
*483.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര ബജറ്റിൽ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് മൂലധന നിക്ഷേപ വായ്പാ പദ്ധതിയിൽ സഹായം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ ഏതെല്ലാം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്; സിൽവർലെെന്‍ പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*484.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില്ലറ വ്യാപാര മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കൂടുതല്‍‍ പ്രവർത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ മേഖലയിലെ ട്രേഡ് ലൈസന്‍സ് സംബന്ധിച്ച സേവനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും നല്‍കുന്നതിന് നൂതന പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കൂടുതല്‍ സാമ്പത്തികാനുകൂല്യങ്ങള്‍ക്കുള്ള പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ഡി )
വ്യാപാര രംഗത്ത് ചെലവ് കുറയ്ക്കുന്നതിനും ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മാറിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമോ; വിശദമാക്കുമോ?
*485.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസര്‍വ് ബാങ്ക്, കേരള ബാങ്കിന്റെ റേറ്റിംഗ് ബി-യില്‍ നിന്ന് സി-യിലേക്ക് മാറ്റിയത് കാര്‍ഷിക വായ്പ, സംഘാംഗങ്ങള്‍ക്കുള്ള വായ്പ, ചെറുകിട സംരംഭ വായ്പ, ഭവന വായ്പ എന്നിവയെ എപ്രകാരം ബാധിക്കുമെന്ന് വിശദമാക്കുമോ;
( ബി )
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്ക് നൽകിവരുന്ന ഓവർ ഡ്രാഫ്റ്റ് അടക്കമുള്ള സഹായങ്ങളെ ഇത് ബാധിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രതിസന്ധി എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*486.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി വിഴിഞ്ഞത്ത് നിന്നും സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളി​ലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കിൽ ഏതെല്ലാം തുറമുഖങ്ങളിലേക്കാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇതിനായി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
*487.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അതിലൂടെ അന്താരാഷ്ട്ര വിപണിയില്‍ അവയ്ക്ക് വിപണനസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരള ബ്രാന്‍ഡ് പദ്ധതിയനുസരിച്ച് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡിംഗ് ലഭിക്കുന്നതിന് ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടായിരിക്കേണ്ട മിനിമം ക്വാളിറ്റി ഉറപ്പു വരുത്തുന്നതിനായി സംവിധാനം നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കുമോ?
*488.
ശ്രീ. എ. രാജ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ആൻസലൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ സംഘങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് നൂതന സാങ്കേതിക പരിജ്ഞാനവും മേഖലയെക്കുറിച്ച് സമഗ്രമായ അറിവുമുളള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( ബി )
ഈ ലക്ഷ്യം മുന്‍നിര്‍ത്തി പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍ തന്നെ പരിശീലനം നല്‍കുന്നതിനായി പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( സി )
സഹകരണ പരീക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
അന്തിമ യോഗ്യതാ പട്ടികയിലുള്ളവരെ ഇന്റര്‍വ്യൂ നടത്തി മാര്‍ക്ക് രേഖപ്പെടുത്തി അയയ്ക്കുന്നതിന് ചില സംഘങ്ങളില്‍ നിന്നുണ്ടാകുന്ന കാലതാമസം കാരണം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
*489.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർഷങ്ങൾക്കു മുൻപ് ആരംഭിച്ച് ഇതുവരെയും പണി പൂർത്തിയാക്കാത്ത വൈദ്യുത പദ്ധതികളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൂർത്തീകരിക്കാൻ വേണ്ട തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ഈ തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
ഇവയുടെ പണി പൂർത്തീകരിച്ചാല്‍ പുറമേ നിന്ന് വൈദ്യുതി വാങ്ങുന്ന ചെലവ് കുറയ്ക്കാമെന്നത് പരിഗണിച്ച് എത്രയും വേഗം പ്രസ്തുത പദ്ധതികൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമോ?
*490.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അന്താരാഷ്ട്ര ഊര്‍ജ്ജ മേള നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത മേളയുടെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; പ്രസക്തമായവ വിവരിക്കുമോ;
( സി )
ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നൂതന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*491.
ശ്രീ. ടി. സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി ഉമ തോമസ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ആധുനികീകരണത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും നബാര്‍ഡില്‍ നിന്നും ലഭിച്ച ഫണ്ടുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‍വെയർ ഏകീകരണത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*492.
ശ്രീമതി ദെലീമ
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്കെയിലിംഗ് അപ്പ് വെല്ലുവിളികള്‍ നേരിടുന്നതിന് ആവശ്യമായ നൂതന നയങ്ങള്‍ രൂപീകരിക്കുന്നതിനായി സ്കെയില്‍ അപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
രാജ്യത്തെ ആദ്യത്തെ ഫ്യൂഷന്‍ ബിസിനസ് കോണ്‍ക്ലേവ് ആയി മാറുവാന്‍ ഇതിന് കഴിഞ്ഞിട്ടുണ്ടോ; പ്രസ്തുത കോണ്‍ക്ലേവിന്റെ മറ്റ് ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
( സി )
ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടുന്ന ദിശയിലേക്ക് ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കോണ്‍ക്ലേവിന് കഴിഞ്ഞിട്ടുണ്ടോ; വരുംവര്‍ഷങ്ങളില്‍ ഇതു കൂടുതല്‍ വിപുലമായി നടത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*493.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കിയിട്ടുണ്ടോ;
( സി )
ഇൻകം സപ്പോർട്ട് സ്കീം വഴി നൽകാനുള്ള തുക നൽകാത്തത് കാരണം പരമ്പരാഗത വ്യവസായങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
*494.
ഡോ. കെ. ടി. ജലീൽ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന സഹകരണമേഖലയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുമേഖലാ ബാങ്കുകള്‍ക്ക് സമ്പന്നരുടെ വായ്പകള്‍ നിഷ്ക്രിയ ആസ്തി ആയി എഴുതിത്തള്ളുവാന്‍ മൗനാനുവാദം നല്‍കുന്ന റിസര്‍വ് ബാങ്ക് സംസ്ഥാനത്തെ സഹകരണ ബാങ്കുളില്‍ നിന്നും വായ്പയെടുത്ത് നിഷ്ക്രിയ ആസ്തിയായി മാറുന്ന സാധാരണക്കാരുടെ ബാധ്യതയിന്മേല്‍ തികച്ചും വ്യത്യസ്തമായ നിലപാടെടുക്കുന്നത് ഈ മേഖലയോട് കേന്ദ്ര സര്‍ക്കാരിനുള്ള അവഗണനയായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സഹകരണ മേഖലയുടെ നിയന്ത്രണം ലക്ഷ്യമിട്ട് നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം ആരംഭിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*495.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക രംഗത്തും വിപണന രംഗത്തും ഉണ്ടായികൊണ്ടിരിക്കുന്ന വളർച്ചയും മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിനും വ്യവസായവത്കരണത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഇന്ത്യയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്രം നടത്തിയ മൊത്തം നിക്ഷേപത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച വിഹിതം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗത്തിന് ശേഷമുള്ള അധിക ഭൂമിയിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*496.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ എപ്രകാരമാണ് ജി.എസ്‌.ടി. ഈടാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇ-കൊമേഴ്‌സ് പോർട്ടൽ വഴിയുള്ള കച്ചവടം ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഈ ഇനത്തിലുള്ള നികുതി ചോർച്ച സംസ്ഥാനത്തിന്റെ ജി.എസ്‌.ടി. വരുമാനത്തെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴിയുള്ള കച്ചവടങ്ങളിൽ നിന്നുമുള്ള ജി.എസ്‌.ടി. പിരിവ് കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*497.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം. എം. മണി
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമല സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ശബരിമല റോപ് വേ പദ്ധതിയുടെ നിലവിലെ സ്ഥിതിയും പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്നും വിശദമാക്കാമോ?
*498.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാവസായിക മേഖലയിലുണ്ടായ പുരോഗതി സംബന്ധിച്ച് സംസ്ഥാന ബാങ്കേഴ്സ് സമിതി വിലയിരുത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വ്യാവസായിക പുരോഗതി ലക്ഷ്യമിട്ട് വിവിധ മേഖലകളിലായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി നിക്ഷേപം നടത്തുന്നതിനായി സംസ്ഥാനത്തെ ബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ള തുക സംബന്ധിച്ച് പരാമർശിച്ചിട്ടുള്ള പ്രസ്തുത സമിതിയുടെ ഈ വർഷത്തെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ട് പ്രകാരം ഈ സർക്കാരിന്റെ കാലയളവില്‍ വ്യാവസായിക വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള നിക്ഷേപ പ്രവർത്തനങ്ങളുടെ അനന്തരഫലമെന്താണെന്ന് വിശദമാക്കുമോ?
*499.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും എണ്ണൂറ്റി അന്‍പത് കോടിയിലേറെ രൂപ കുടിശികയിനത്തില്‍ വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുണ്ടെന്നത് വസ്തുതയാണോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടിശിക പിരിച്ചെടുക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ വൈദ്യുതി ബോർഡിന് സ്വകാര്യ വ്യക്തികളിൽ നിന്നും കുടിശിക കിട്ടാനുണ്ടോയെന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
*500.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ എന്നിവയുടെ വായ്പാ നിക്ഷേപ അനുപാതം എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ അനുപാതം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
( സി )
എങ്കിൽ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
*501.
ശ്രീ. പി.പി. സുമോദ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-കോമേഴ്സ് മുഖാന്തിരം വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന ജി.എസ്.ടി.യിൽ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഒ.ടി.ടി. അടക്കമുള്ള ഓൺലെെൻ സേവനങ്ങൾക്കായി സംസ്ഥാനത്തെ ഉപഭോക്താക്കൾ നൽകുന്ന നികുതിയിൽ നിന്നും സംസ്ഥാനത്തിന് വിഹിതം ലഭിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
പ്രസ്തുത വിഷയം ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
*502.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം വ്യവസായ മേഖലയില്‍ വിദേശ കമ്പനികളുടെ ഉടമസ്ഥതയില്‍ ഏതെങ്കിലും സ്ഥാപനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരളത്തിലെ വ്യവസായമേഖലയില്‍ വിദേശ കമ്പനികളുടെ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങളെന്തൊക്കെയെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ വ്യവസായങ്ങളെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
*503.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർജീവമായ ട്രഷറി അക്കൗണ്ടുകളിലെ തുക സർക്കാരിന്റെ റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ അതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
അക്കൗണ്ട് ഉടമകളോ അനന്തരാവകാശികളോ പ്രസ്തുത അക്കൗണ്ടുകളിലെ തുകയുടെ അവകാശം ഉന്നയിച്ചാൽ അത് തിരികെ നൽകാൻ സാധിക്കുമോ?
*504.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിലെ വിവിധ ജോലികൾക്ക് പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമോ: എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രദേശവാസികളുടെ പ്രശ്നങ്ങൾ കേൾക്കുവാനും അത് പരിഹരിക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
*505.
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖങ്ങളുടെ ആഴംകൂട്ടുന്നതിനായി ഡ്രഡ്ജ് ചെയ്യുമ്പോൾ ലഭിക്കുന്ന മണൽ ശുദ്ധീകരിച്ച് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കാനുളള നിർദ്ദേശം അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് നടപ്പിൽ വരുത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
ഏതെല്ലാം തുറമുഖങ്ങളിൽ നിന്നും ലഭിക്കുന്ന മണലാണ് ഇപ്രകാരം ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
*506.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ നിത്യപൂജയ്ക്കോ ഉത്സവങ്ങള്‍ക്കോ ഉപയോഗിക്കാത്ത, സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്കീം പ്രകാരം ബാങ്കിലേയ്ക്ക് മാറ്റുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
തിരുവിതാംകൂര്‍ ദേവസ്വത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാതെ നശിച്ചു പോകുന്ന വിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ ഇതനുസരിച്ച് എന്തെല്ലാം നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് എതെങ്കിലും ദേവസ്വം ബോര്‍ഡുകള്‍ ഇതിനുമുമ്പ് ഇത്തരം നിക്ഷേപ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ ഇത്തരം നിക്ഷേപം നടത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ?
*507.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. രാജ
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാധനങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ നല്‍കുമ്പോഴും പാെതുജനങ്ങള്‍ നല്‍കുന്ന നികുതി സര്‍ക്കാരിലേയ്ക്ക് എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കിയതിലൂടെ, ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നതിന് ജനങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം ഉണ്ടാക്കുന്നതിനും നികുതി ചോര്‍ച്ച തടയുന്നതിനും എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദാംശം നല്‍കാമോ?
*508.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
നിക്ഷേപകർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*509.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതാഘാതം മൂലം അപകടം ഉണ്ടായാൽ ഉടൻ വൈദ്യുതി ബന്ധം വേർപെടുത്താൻ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
വൈദ്യുതാഘാതം മൂലം മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നൽകാറുണ്ടോയെന്ന് വ്യക്തമാക്കുമോ?
*510.
ശ്രീ ഡി കെ മുരളി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി വെട്ടിപ്പ് തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി രാജ്യവ്യാപകമായി ജി.എസ്.ടി. രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കുന്നതിന് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നികുതി വെട്ടിപ്പിനെതിരെ സംസ്ഥാനത്ത് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നികുതി വെട്ടിപ്പ് അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ കണിശമാക്കുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന വ്യാപാരി-വ്യവസായികള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കുമോ; വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.