|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
189.
ചാണ്ടി
ഉമ്മന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലുള്ള കാരുണ്യ ആരോഗ്യ
സുരക്ഷാ പദ്ധതിക്ക് ഇപ്പോൾ
ലഭിക്കുന്ന കേന്ദ്ര വിഹിതം
എത്രയെന്ന് വിശദമാക്കുമോ;
ഈയിനത്തിൽ കേന്ദ്രത്തിൽ
നിന്നും വിഹിതം ലഭിക്കുന്നതിൽ
കുടിശ്ശികയുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കാസ്പിൽ
എംപാനൽ ചെയ്ത സ്വകാര്യ
ആശുപത്രികൾക്കും സർക്കാർ
ആശുപത്രികൾക്കും സർക്കാർ
നിലവിൽ കൊടുത്തു
തീർക്കാനുള്ള കുടിശ്ശിക
എത്രയെന്ന് വേർതിരിച്ച്
അറിയിക്കാമോ;
(
സി )
ആശുപത്രികൾക്ക്
നിലവിൽ നൽകാനുള്ള
കുടിശ്ശികയിൽ കേന്ദ്രത്തിൽ
നിന്നു ലഭിക്കാനുള്ള വിഹിതവും
കൂടി ഉൾപ്പെടുന്നുണ്ടോ;
കുടിശ്ശിക കൊടുത്തു
തീർക്കാത്തതു മൂലം സ്വകാര്യ
ആശുപത്രികൾ രോഗികൾക്ക്
ചികിത്സ നിഷേധിക്കുന്ന
സാഹചര്യമുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
ആരോഗ്യ
സുരക്ഷാ പദ്ധതി
നടപ്പിലാക്കുമ്പോൾ ഇന്ത്യയിലെ
മറ്റു സംസ്ഥാനങ്ങളിൽ
നിലവിലുള്ള 2022-ലെ പുതുക്കിയ
ഹെൽത്ത് ബെനിഫിറ്റ് പാക്കേജ്
കേരളത്തിൽ
നടപ്പിലാക്കാത്തതിന്റെ കാരണം
വിശദമാക്കുമോ; ഇത്
പ്രാബല്യത്തിൽ കൊണ്ടു
വരുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ?
190.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസ്പ്പ്
(കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതി)പ്രകാരം സ്വകാര്യ
ആശുപത്രികൾക്ക് സർക്കാർ
നൽകാനുള്ള കുടിശ്ശികയുടെ
വിശദാംശം നൽകാമോ;
(
ബി )
സർക്കാർ
ആശുപത്രികൾ കഴിഞ്ഞ മൂന്ന്
വർഷം എത്ര തുകയുടെ ക്ലെയിം
ആണ് സ്റ്റേറ്റ് ഹെൽത്ത്
ഏജൻസിക്ക് നല്‍കിയിട്ടുള്ളത്
എന്ന വിവരം മെഡിക്കൽ കോളേജ്,
ജനറൽ, ജില്ലാ, താലൂക്ക്,
മറ്റ് ആശുപത്രികൾ എന്നിവയുടെ
ഇനം തിരിച്ചുള്ള കണക്ക്
നൽകാമോ;
(
സി )
ഇതിൽ
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
ആശുപത്രികൾക്ക് കഴിഞ്ഞ മൂന്ന്
വർഷം നൽകാനുള്ള തുകയുടെ
വിശദാംശം മെഡിക്കൽ കോളേജ്,
ജനറൽ, ജില്ലാ, താലൂക്ക്,
മറ്റ് ആശുപത്രികൾ എന്നിവയുടെ
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
191.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേള്‍വി
ശേഷിയില്ലാത്ത കുട്ടികള്‍ക്ക്
നടത്തുന്ന കോക്ലിയാര്‍
ഇംപ്ലാന്റേഷന്‍ സര്‍ജറി
പദ്ധതിക്കുളള പ്രായ പരിധി
എത്രയാണ്;
(
ബി )
പ്രസ്തുത
പ്രായ പരിധി കഴിഞ്ഞ,
സാമ്പത്തികമായി പിന്നാക്കം
നില്‍ക്കുന്ന കുട്ടികള്‍ക്ക്
കോക്ലിയാര്‍ ഇംപ്ലാന്റേഷന്
സര്‍ക്കാര്‍ ധനസഹായം
എന്തെങ്കിലും നല്‍കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
ശ്രുതി
തരംഗം പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
192.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂർ
മണ്ഡലത്തിലെ ഏതെല്ലാം
ആശുപത്രികളിലാണ് ഇ-ഹെല്ത്ത്
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
193.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന
കേന്ദ്ര-സംസ്ഥാന ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതികള്‍
ഏതെല്ലാമാണെന്നും അവ
എപ്രകാരമാണ് നടപ്പിലാക്കി
വരുന്നതെന്നും
വിശദീകരിക്കാമോ?
194.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ
(കാസ്പ് ) ഉൾപ്പെട്ട
ഹൃദ്രോഗികളുടെ വിവരങ്ങൾ
ഉപയോഗിച്ചുള്ള റിസർച്ച് അഥവാ
മറ്റു വിവര ശേഖരണം ഇപ്പോൾ
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ
നടക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങൾ
നൽകാമോ;
(
ബി )
പ്രസ്തുത
ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച
വിവരങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര
സർക്കാരിന്റെയോ സംസ്ഥാന
സർക്കാരിന്റെയോ എത്തിക്കൽ
കമ്മിറ്റി അനുമതി
നൽകിയിട്ടുണ്ടോ ; വിശദാംശങ്ങൾ
നൽകാമോ;
(
സി )
പ്രസ്തുത
വിവരങ്ങൾ ഉപയോഗിച്ചുള്ള
പഠനങ്ങളിൽ,വിദേശ ഏജൻസികളിലെ
ജീവനക്കാർക്ക് , സ്റ്റേറ്റ്
ഹെൽത്ത് ഏജൻസിയുടെ ജീവനക്കാർ
നേരിട്ടോ ഇ മെയിൽ മുഖേനയോ
വിവരങ്ങൾ നൽകിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ; ആയതിന്
ആരോഗ്യ വകുപ്പ് അനുമതി
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
രേഖകൾ ലഭ്യമാക്കാമോ;
(
ഡി )
ഇൻഷുറൻസ്
വിവരങ്ങൾ ഉപയോഗിക്കുന്ന വിദേശ
സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
ഓഫീസിൽ വന്ന് ജോലി ചെയ്യാൻ
എക്സിക്യൂട്ടീവ് ഡയറക്ടർ
അനുമതി കൊടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
195.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി
ജൻ ആരോഗ്യ യോജനയിൽ (എ.ബി
-പി.എം.ജെ.എ.വൈ.) അംഗങ്ങൾ
അല്ലാത്ത നിര്‍ധന രോഗികള്‍,
സൗജന്യ ഡയാലിസിസ്
നടത്തുന്നതിനായി കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതി(കെ.എ.എസ്.പി)/ കാരുണ്യ
ബെനവലന്റ് ഫണ്ട്
(കെ.ബി.എഫ്.) എന്നിവയെ
ആശ്രയിച്ചു വരുന്നതിനാൽ,
ഇവർക്ക് ആവശ്യമായ
ചികിത്സയ്ക്കുള്ള
ഇന്‍ഷുറന്‍സ് വാലറ്റ് തുക
അടിയന്തര പ്രാധാന്യത്തോടെ
അനുവദിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
196.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിക്കൽ
വിദ്യാഭ്യാസ വകുപ്പിൽ കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി വഴി
ജീവനക്കാരെ നിയമിക്കുന്നത്
ഏതെല്ലാം രീതിയിലാണെന്ന്
വ്യക്തമാക്കാമോ; നിയമനം
നടത്തുമ്പോൾ പാലിക്കേണ്ട
സർക്കാരിന്റെയോ സ്റ്റേറ്റ്
ഹെൽത്ത് ഏജൻസിയുടെയോ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
ഈ
ഉത്തരവുകൾ പാലിക്കാതെ
ആരുടെയെങ്കിലും നിയമനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
ആരെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ
ജോലി നോക്കി വരുന്ന
ജീവനക്കാരിൽ ആരെങ്കിലും
സ്ഥിരം ജീവനക്കാർ ഉണ്ടോ;
ഉണ്ടെങ്കിൽ ആരെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ
ജോലി നോക്കി വരുന്ന
താത്ക്കാലിക ജീവനക്കാർക്ക്
സീനിയോരിറ്റി നിലവിലുണ്ടോ;
ഉണ്ടെങ്കിൽ ദിവസ വേതന
ജീവനക്കാർക്ക് സീനിയോരിറ്റി
പരിഗണിക്കുന്നത് ഏത് സർക്കാർ
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
മെഡിക്കൽ
വിദ്യാഭ്യാസ വകുപ്പിൽ കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി വഴി
ദിവസ വേതന അടിസ്ഥാനത്തിൽ
ഡാറ്റാ എൻട്രി തസ്തികയിൽ
പ്രവേശിച്ചു ജോലി നോക്കി
വരുന്ന ജീവനക്കാരുടെ പേര്,
ജോലിയിൽ പ്രവേശിച്ച തീയതി,
ദിവസ വേതന നിരക്ക്, നിയമന
രീതി എന്നിവ വ്യക്തമാക്കാമോ?
197.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
ആരോഗ്യ സുരക്ഷാ പദ്ധതികൾ ആയ
കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതി , കാരുണ്യ ബെനവലന്റ്
പദ്ധതി, ആർ ബി എസ് കെ.,
ആരോഗ്യ കിരണം , ഹൃദ്യം ,
ആവാസ് , അമ്മയും കുഞ്ഞും ,
സുകൃതം എന്നീ പദ്ധതികളിൽ എത്ര
രൂപ വിവിധ ആശുപത്രികൾക്കും
മറ്റും കുടിശ്ശികയായി ഉണ്ട്
എന്ന് വ്യക്തമാക്കുമോ;
(
ബി )
ടി
പദ്ധതികളിലെ കുടിശ്ശിക മൂലം
എംപാനൽ ചെയ്ത ആശുപത്രികളിൽ
മതിയായ ചികിത്സ ലഭിക്കാത്ത
സാഹചര്യം ശ്രദ്ധയിൽ
വന്നിട്ടുണ്ടോ; എങ്കിൽ ഈ
കുടിശിക എന്നത്തേക്ക്
തീർക്കാൻ സാധിക്കും എന്ന്
വ്യക്തമാക്കുമോ ?
198.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതി പ്രകാരം നടപ്പിലാക്കിയ
പ്രവൃത്തികള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ
തസ്തികകളില്‍ എത്ര ജീവനക്കാരെ
നിയമിച്ചുവെന്ന്
വിശദമാക്കാമോ?
199.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആര്‍ദ്രം
മിഷന്റെ രണ്ടാം ഘട്ടത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് വിഭാവനം
ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
സി.എച്ച്.സി.കളുടെ
നവീകരണവും സ്റ്റാഫ് പാറ്റേണ്‍
പുതുക്കലും ഈ ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
200.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ താലൂക്ക്
ആശുപത്രി, പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങൾ, കുടുംബാരോഗ്യ
കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ
ആർദ്രം പദ്ധതിയിൽ
ഉൾപ്പെടുത്തി നടപ്പിലാക്കിയ
പദ്ധതികൾ സംബന്ധിച്ച്
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
201.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ ആശുപത്രികളിൽ
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നതിന് നിലവിലുള്ള
മാർഗ്ഗനിർദേശങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഏതെങ്കിലും പ്രാഥമികാരോഗ്യ
കേന്ദ്രത്തിൽ ഡയാലിസിസ്
യൂണിറ്റ്
പ്രവർത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ
അതെവിടെയെല്ലാമാണെന്നും
എന്നാണ് ആരംഭിച്ചതെന്ന്
ഉൾപ്പെടെയുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
എറണാകുളം
ജില്ലയിൽ സർക്കാർ മേഖലയിൽ
എവിടെയെല്ലാമാണ് ഡയാലിസിസ്
യൂണിറ്റ് നിലവിലുള്ളതെന്നും
ഓരോ സ്ഥലത്തും ഒരു ദിവസം എത്ര
ഡയാലിസിസുകൾ വീതം
നടത്തുന്നുണ്ടെന്നും
വിശദമാക്കാമോ?
202.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നമംഗലം
ബ്ലോക്ക് പഞ്ചായത്തിന്
കൈമാറിയ ചെറുപ്പ
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററിൽ എല്ലാ കമ്മ്യൂണിറ്റി
ഹെൽത്ത് സെന്ററുകളിലും
അനുവദിച്ച വിധത്തിൽ സ്റ്റാഫ്
സ്ട്രെങ്ത് നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രഖ്യാപിത
സ്റ്റാഫ് സ്ട്രെങ്തിലുള്ള
കുറവുകൾ വ്യക്തമാക്കാമോ;
(
സി )
ആയത്
പരിഹരിക്കാന്‍ എന്ത്
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
203.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂർ
മണ്ഡലത്തിലെ തുറവൂർ താലൂക്ക്
ആശുപത്രിയിൽ ജീവനക്കാരുടെ
കുറവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
താലൂക്ക്
ആശുപത്രിയുടെ സ്റ്റാഫ്
പാറ്റേൺ തുറവൂർ താലൂക്ക്
ആശുപത്രിക്ക്
അനുവദിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശം നൽകാമോ;
(
സി )
പുതിയ
കെട്ടിട നിർമ്മാണം
പൂർത്തികരിക്കുമ്പോൾ
പ്രസ്തുത ആശുപത്രിയിൽ
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
204.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ കോങ്ങാട് മണ്ഡലത്തിലെ
സര്‍ക്കാര്‍ ആശുപത്രികളുടെ
വികസനത്തിനായി വിവിധ
പദ്ധതികള്‍ പ്രകാരം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ആശുപത്രി വികസനത്തിനായി എത്ര
തുക ചെലവഴിച്ചിട്ടുണ്ട്;
പ്രസ്തുത പ്രവൃത്തികളുടെ
പുരോഗതി വിവരം ലഭ്യമാക്കാമോ;
(
സി )
കോങ്ങാട്
കുടുംബാരോഗ്യ കേന്ദ്രത്തിലെ
വാര്‍ഡ് നിര്‍മ്മാണം
നാളിതുവരെ
ആരംഭിക്കാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ?
205.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി കിഫ്ബി മുഖേന
നടപ്പിലാക്കുന്ന പദ്ധതിയുടെ
വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
നിലവിൽ പ്രസ്തുത പദ്ധതി,
നിർവ്വഹണത്തിന്റെ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
കാലതാമസം ഉണ്ടായതിന്റെ
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(
സി )
പദ്ധതി
എപ്പോൾ തുടങ്ങി എപ്പോൾ
പൂർത്തികരിക്കുമെന്ന്
വ്യക്തമാക്കുമോ?
206.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
അവയവമാറ്റ ആശുപത്രി
സ്ഥാപിക്കുന്നതിന്റെ ഭാഗമായി
നിലവിലെ ത്വക്ക്
രോഗാശുപത്രിയുടെ
പ്രവര്‍ത്തനത്തിനു എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(
ബി )
ത്വക്ക്
രോഗാശുപത്രിയില്‍ കൂടുതല്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിനു നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
207.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആരോഗ്യ
മേഖലയില്‍ (കേന്ദ്ര-സംസ്ഥാന
അനുപാതം 60-40) എന്നതില്‍
വരുന്ന പദ്ധതികളില്‍
കേന്ദ്രഗവണ്‍മെന്റ് സംസ്ഥാന
സര്‍ക്കാരിന്
കുടിശ്ശികയിനത്തില്‍ എത്ര തുക
നല്‍കാനുണ്ട് ; പദ്ധതി
തിരിച്ച് തുക വ്യക്തമാക്കാമോ;
(
ബി )
2021-22,
2022-23 സംസ്ഥാന ബജറ്റുകളില്‍
എത്ര തുക ആരോഗ്യമേഖലയ്ക്ക്
വേണ്ടി നീക്കി വച്ചുവെന്ന്
വ്യക്തമാക്കാമോ?
208.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യവകുപ്പില്‍
ജില്ല/താലൂക്ക് ആശുപത്രികളും
സി.എച്ച്.സി.കളുമുള്‍പ്പടെ 49
യൂണിറ്റുകളിൽ ഡെന്റിസ്റ്റുകൾ
ഉണ്ടായിട്ടും ഡെന്റൽ
ഹൈജിനിസ്റ്റിന്റെ തസ്തികകള്‍
സൃഷ്ടിക്കാത്തത് മൂലമുള്ള
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത തസ്തികകള്‍
സൃഷ്ടിച്ച് പ്രശ്നം
പരിഹരിക്കുന്നതിനുളള
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ; ;
(
ബി )
മണ്ണാർക്കാട്
നിയോജകമണ്ഡലത്തിൽ
അട്ടപ്പാടിയില്‍ ആദിവാസി,
ദളിത്, പിന്നാക്ക ജനവിഭാഗങ്ങൾ
ആശ്രയിക്കുന്ന കോട്ടത്തറ
ട്രൈബൽ ആശുപത്രിയിൽ
ഡെന്റിസ്റ്റ് ഉണ്ടായിട്ടും
ഡെന്റൽ ഹൈജിനിസ്റ്റ് തസ്തിക
നിലവിലില്ല എന്നത്
അടിയന്തരമായി
പരിഹരിക്കുന്നതിനുളള നടപടികൾ
സ്വീകരിക്കുമോ?
209.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
താലൂക്ക് ആശുപത്രിയിൽ
വർഷങ്ങളായി ഗൈനക്കോളജി
ഡോക്ടറുടെ സേവനം
ലഭ്യമാകാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
ആശുപത്രിയിൽ പ്രസവ കേസുകൾ
നടത്താൻ ആവശ്യമായ
ക്രമീകരണങ്ങൾ
ഏർപ്പെടുത്തുന്നുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
210.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ സർക്കാർ
ആശുപത്രികൾക്കുമായി 2023-24
സാമ്പത്തിക വർഷത്തിൽ
കെ.എം.എസ്.സി. എൽ. വഴി എത്ര
രൂപയുടെ മരുന്നുകൾക്കാണ് ഓർഡർ
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
മെഡിക്കൽ
കോളേജ്, ജനറൽ, ജില്ലാ,
താലൂക്ക്, പി.എച്ച്.സി.,
സി.എച്ച്.സി. അടക്കമുള്ള
ഓർഡറിന്റെ വിശദാംശം നൽകാമോ;
(
സി )
ഇതിൽ
നിലവിൽ എത്ര തുകയ്ക്കുള്ള
മരുന്നാണ് ആശുപത്രികളിൽ
എത്തിച്ചുട്ടുള്ളതെന്ന വിവരം
ലഭ്യമാക്കുമോ;
(
ഡി )
ഓർഡർ
നൽകിയ മരുന്നുകളിൽ നിലവിൽ
സ്റ്റോക്ക് ഇല്ലാത്ത
മരുന്നുകളുടെ വിശദാംശം
നൽകാമോ;
(
ഇ )
നിലവിൽ
ആശുപത്രികൾക്ക് വിതരണം ചെയ്ത
മരുന്നുകളില്‍ എല്ലാ
ബാച്ചുകളുടെയും ഗുണനിലവാര
പരിശോധന
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
അതിന്റെ കാരണം
വ്യക്തമാക്കുമോ?
211.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്ക് ആസ്ഥാന ആശുപത്രിയിൽ
രാത്രികാല ചികിത്സ
നിർത്തിവെച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആശുപത്രിയിൽ രാത്രികാല
ചികിത്സ നിർത്തി വെക്കാൻ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ആശുപത്രിയിൽ രാത്രികാല
ചികിത്സ എപ്പോൾ തുടങ്ങാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
212.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
വർഷത്തെ എം.എല്‍.എയുടെ
ആസ്തിവികസന ഫണ്ട് ഉപയോഗിച്ച്
പേരാമ്പ്ര മണ്ഡലത്തില്‍ ഒരു
ഐസോലേഷന്‍ വാര്‍ഡ്
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിരുന്നോ എന്നും
ഇതിന് എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിരുന്നതെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏത് കുടുംബാരോഗ്യ
കേന്ദ്രത്തിലാണ് ഐസോലേഷന്‍
വാര്‍ഡ് നിര്‍മ്മിക്കാന്‍
തീരുമാനിച്ചിരുന്നതെന്നും
ആര്‍ക്കാണ് ഇതിന്റെ
ചുമതലയെന്നും ആയതിന്റെ
നിലവിലെ സ്ഥിതി എന്തെന്നും
വ്യക്തമാക്കാമോ?
213.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
ആയുര്‍വേദ ആശുപത്രി, ഹോമിയോ
ഡിസ്പെന്‍സറി എന്നിവ നിലവില്‍
സാംസ്കാരിക നിലയത്തോട്
ചേര്‍ന്ന് വളരെ പരിമിതമായ
സൗകര്യങ്ങളോടെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആരോഗ്യകേന്ദ്രങ്ങള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പാവറട്ടി പ്രാഥമികാരോഗ്യ
കേന്ദ്രത്തിന് സ്വന്തമായുള്ള
ഒന്നര ഏക്കര്‍ ഭൂമിയില്‍
നിന്നും ഇരുപത് സെന്റ്
അനുവദിച്ച് കിട്ടുന്നതിന്
പാവറട്ടി ഗ്രാമപഞ്ചായത്ത്
അധികൃതരില്‍ നിന്നും അപേക്ഷ
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
അപേക്ഷയിന്മേല്‍ സ്വീകരിച്ച
നടപടിയുടെ വിശദാംശം
ലഭ്യമാക്കാമോ ?
214.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തില്‍ നിലവില്‍ എത്ര
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതെങ്കിലും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
ആക്കുന്നതിന് പുതുതായി
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
സി )
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ ആക്കുന്നതിന്
ആവശ്യമായ സൗകര്യങ്ങള്‍
നിലവിലുള്ള പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ ആക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
215.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വേങ്ങര
സി.എച്ച്.സി.യിൽ ഡയാലിസിസ്
സെന്റർ ആരംഭിക്കുന്നതിനായി 4
കോടി രൂപ മുടക്കി എല്ലാ
സൗകര്യങ്ങളോടും കൂടി ബഹുനില
കെട്ടിടം നിർമ്മിച്ചെങ്കിലും
ഡയാലിസിസ് സെന്റർ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
കാലതാമസം
ഉണ്ടാകുന്ന പക്ഷം
ജനപങ്കാളിത്തത്തോടെ വേങ്ങര
ബ്ലോക്ക് പഞ്ചായത്തിന്റെ
നേതൃത്വത്തിൽ ചുങ്കത്തറ
സി.എച്ച്.സി. യിൽ അനുമതി
നൽകിയ രീതിയിൽ ഡയാലിസിസ്
യൂണിറ്റ് ആരംഭിക്കാമെന്ന
ബ്ലോക്ക് പഞ്ചായത്തിന്റെ
തീരുമാനത്തിന്മേൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(
സി )
പ്രസ്തുത
വിഷയത്തിൽ എത്രയും വേഗം
അനുകൂല തീരുമാനം എടുക്കുവാൻ
ബന്ധപ്പെട്ടവർക്ക് നിർദ്ദേശം
നൽകുമോ; വിശദമാക്കാമോ?
216.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴിക്കോട്
സി.എച്ച്.സി. യുടെ പഴയ
കെട്ടിടം പൊളിച്ചു
മാറ്റുന്നതിനുള്ള
അനുമതിക്കായ് സമര്‍പ്പിച്ച
അപേക്ഷയുടെ (ഇ2/347/2023)
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
അനുമതി ലഭിക്കുന്നതിന്
സാധ്യതയുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ?
217.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ നബാര്‍ഡ്
സഹായത്തോടെയുള്ള ട്രോമകെയര്‍
യൂണിറ്റ് കെട്ടിടത്തിന്റെ
ഉദ്ഘാടനം കഴിഞ്ഞിട്ടും
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
ട്രോമകെയര്‍
യൂണിറ്റ് എന്നത്തേക്ക്
പ്രവർത്തന സജ്ജമാകുമെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള നടപടികൾ
നിലവിൽ ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
218.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
താലൂക്ക് ആശുപത്രിയില്‍ വിഷ
ചികിത്സയുമായി ബന്ധപ്പെട്ട്
എന്തെല്ലാം സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത് ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ആശുപത്രിയില്‍ വിഷ
ചികിത്സക്കായി കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദമാക്കുമോ ?
219.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മേലാറ്റൂര്‍
സാമൂഹികാരോഗ്യ കേന്ദ്രത്തില്‍
കിടത്തി ചികിത്സ, പ്രസവം,
സിസേറിയന്‍ എന്നിവ
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
ആശുപത്രിയില്‍ കൂടൂതല്‍
ഡോക്ടർമാരെയും അനുബന്ധ
ജീവനക്കാരെയും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
220.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
താലൂക്ക് ആശുപത്രിയുടെ
വികസനവുമായി ബന്ധപ്പെട്ട്
എന്തെല്ലാം കാര്യങ്ങളാണ്
നിലവില്‍ നടന്നുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ആശുപത്രിയുടെ
വികസനത്തിനായി ഉന്നത
വിദ്യാഭ്യാസ വകുപ്പിന്റെ
കീഴിലുള്ള പേരാമ്പ്ര
സി.കെ.ജി.എം. കോളേജിന്റെ
രണ്ട് ഏക്കര്‍ സ്ഥലം
കെെമാറിക്കിട്ടുന്നതിനുള്ള
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാക്കിയെന്ന്
വിശദമാക്കാമോ?
221.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
ജനറല്‍ ആശുപത്രിയിൽ ഒ. പി.
ചികിത്സ നേടുന്നവരുടെ എണ്ണം
കൂടുന്ന സാഹചര്യം
കണക്കിലെടുത്ത് കൂടുതൽ
ഡോക്ടർമാരെയും മെഡിക്കല്‍
സ്റ്റാഫിനെയും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
ബി )
ആധുനിക
സംവിധാനങ്ങളോടെ
കെട്ടിടസമുച്ചയം പണി
തീർത്തിട്ടും കിടത്തി
ചികിത്സക്കുള്ള ബെഡ്
കപ്പാസിറ്റി
വർദ്ധിപ്പിക്കാത്ത
സാഹചര്യത്തിൽ ആയത്
വർദ്ധിപ്പിക്കുന്നതിന്
നടപടികള്‍
ത്വരിതപ്പെടുത്താമോ;
(
സി )
കാഞ്ഞിരപ്പള്ളി
ജനറല്‍ ആശുപത്രിയില്‍
പോസ്റ്റ്മോർട്ടം
ചെയ്യുന്നതിന് പോലീസ് സർജന്റെ
സേവനം ലഭ്യമല്ലാത്തതിനാൽ
കോട്ടയം മെഡിക്കല്‍ കോളേജിനെ
ആശ്രയിക്കേണ്ടി വരുന്ന
സാഹചര്യത്തിന്
പരിഹാരമുണ്ടാക്കാമോ?
222.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
താലൂക്ക് ഹോസ്പിറ്റലില്‍
രാത്രി സമയങ്ങളിൽ ഒരു
ഡോക്ടറുടെ സേവനം മാത്രമേ
ലഭ്യമാകുന്നുള്ളൂ എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൂടുതൽ
ഡോക്ടർമാരെ ഡ്യൂട്ടിക്ക്
നിയോഗിച്ച് പ്രശ്‍നം
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ ?
223.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
താലൂക്കാശുപത്രിയ്ക്കായി
കിഫ്ബി മുഖേന
നിര്‍മ്മിക്കുന്ന കെട്ടിട
സമുച്ചയത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
തുടരുന്നതിന് എന്തെങ്കിലും
തടസ്സങ്ങള്‍ നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വിശദമാക്കാമോ?
224.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ തുക വകയിരുത്തിയ
ചേലേമ്പ്ര, പള്ളിക്കല്‍
എഫ്.എച്ച്.സി.കളുടെ കെട്ടിട
നിര്‍മ്മാണ പ്രവൃത്തികളുടെ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പൊതുമരാമത്ത്
വകുപ്പ് തയ്യറാക്കിയ
ഡി.പി.ആര്‍. ഭരണാനുമതിക്കായി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
സി )
സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍ 20
ശതമാനം പ്രൊവിഷന്‍
ഉള്‍പ്പെടുത്തുന്ന
പ്രവൃത്തികള്‍ക്ക് അതത്
വര്‍ഷം തന്നെ ഭരണാനുമതി
നല്‍കി പ്രവൃത്തി
ആരംഭിക്കുന്ന തരത്തിലുള്ള
പ്രവര്‍ത്തന കലണ്ടര്‍
തയ്യാറാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
225.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരൂര്‍ക്കട
ജില്ലാ മാതൃക ആശുപത്രിയില്‍
നടന്നുവരുന്ന വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(
ബി )
പേരൂര്‍ക്കട
ജില്ലാ മാതൃക ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
226.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിക്ക് കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അനുവദിച്ച ആധുനിക ഉപകരണങ്ങള്‍
വിതരണം ചെയ്യുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്
എന്ന് അറിയിക്കാമോ;
(
ബി )
ഉപകരണങ്ങള്‍
വിതരണം ചെയ്യുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍
പരിഹരിച്ച് ഉപകരണങ്ങള്‍
വേഗത്തില്‍ വിതരണം
ചെയ്യുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
227.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെള്ളരിക്കുണ്ട്
താലൂക്ക് ആശുപത്രിയുടെ
ഭാഗമായി അമ്മയും കുഞ്ഞും
ആശുപത്രി, ഡയാലിസിസ്
യൂണിറ്റ്, ഐസൊലേഷൻ വാർഡ്
എന്നിവ ആരംഭിക്കുന്നതിനുള്ള
നടപടികൾ ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
228.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ആശുപത്രികളില്‍
ശസ്ത്രക്രിയയ്ക്കിടെ
ശസ്ത്രക്രിയാ ഉപകരണങ്ങള്‍
ശരീരത്തിനുള്ളില്‍
കുടുങ്ങുന്ന സംഭവങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം സംഭവങ്ങളില്‍
ഉത്തരവാദികളാകുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ് ആരോഗ്യ
വകുപ്പ് സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
സംഭവങ്ങളാല്‍
പ്രയാസമനുഭവിക്കുന്നവർക്ക്
സംസ്ഥാന സര്‍ക്കാർ ഏതെങ്കിലും
തരത്തിലുള്ള നഷ്ടപരിഹാരമോ
ധനസഹായമോ നല്‍കാറുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
നിലവിൽ ഇത്തരം സംഭവങ്ങളാൽ
പ്രയാസമനുഭവിക്കുന്ന എത്ര
പേരുടെ പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
ഇവര്‍ക്ക് നാളിതുവരെ
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ട്; എന്തെല്ലാം
സഹായങ്ങള്‍ നല്‍കാന്‍
ശേഷിക്കുന്നുണ്ട്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
229.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ എത്ര ജനറല്‍
ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
നിലവില്‍ എവിടെയൊക്കെയാണ്
ജനറല്‍ ആശുപത്രികളുള്ളതെന്നും
അറിയിക്കാമോ; മലപ്പുറം
ജില്ലയിലെ ജനറല്‍
ആശുപത്രികളിലെ ഡോക്ടര്‍മാര്‍
അടക്കമുള്ള ജീവനക്കാരുടെ
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കാമോ;
(
ബി )
മഞ്ചേരി
മെഡിക്കല്‍ കോളേജ്
ആശുപത്രിയും ജനറല്‍
ആശുപത്രിയും വ്യത്യസ്ത
സംവിധാനമായാണോ
പ്രവര്‍ത്തിക്കുന്നത്
എന്നറിയിക്കാമോ; രണ്ട്
സംവിധാനത്തിലാണ്
പ്രവര്‍ത്തിക്കുന്നതെങ്കില്‍
മഞ്ചേരി മെഡിക്കല്‍ കോളേജ്
ആശുപത്രിയുടെ ഡോക്ടര്‍മാര്‍
അടക്കമുള്ള ജീവനക്കാരുടെ
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കാമോ;
(
സി )
മലപ്പുറം
ജില്ലയിലെ ജനറല്‍ ആശുപത്രി
സ്റ്റാറ്റസ് മറ്റേതെങ്കിലും
ആശുപത്രികളിലേക്ക് മാറ്റുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ; ഇതിനായി
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
(
ഡി )
സര്‍ക്കാര്‍
മേഖലയിലോ, സ്വകാര്യ മേഖലയിലോ
സൂപ്പര്‍ സ്പെഷ്യാലിറ്റി
സൗകര്യങ്ങളില്ലാത്ത മലപ്പുറം
ജില്ലയിലെ താലൂക്കുകള്‍
ഏതാെക്കെയാണെന്ന്
അറിയിക്കാമോ; പെരിന്തല്‍മണ്ണ,
തിരൂര്‍, നിലമ്പൂര്‍
താലൂക്കുകളിലെ സൂപ്പര്‍
സ്പെഷ്യാലിറ്റി സൗകര്യുമുള്ള
സര്‍ക്കാര്‍, സ്വകാര്യ
ആശുപത്രികളുടെ പേരുവിവരങ്ങളും
സൂപ്പര്‍ സ്പെഷ്യാലിറ്റി
വിശദാംശങ്ങളും ബെഡ്ഡ്
സ്ട്രങ്ത്തും ലഭ്യമാക്കാമോ?
230.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റിപ്പുറം
താലൂക്ക് ആശുപത്രിയില്‍
നാഷണല്‍ ഹെല്‍ത്ത് മിഷന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഫണ്ട് അനുവദിച്ചതിന്‍ പ്രകാരം
നിര്‍മ്മാണം പൂര്‍ത്തികരിച്ച
കണ്ണാശുപത്രിയുടെ
പ്രവര്‍ത്തനം എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കുമോ;
(
ബി )
നിര്‍മ്മാണം
പൂര്‍ത്തിയായി മാസങ്ങള്‍
കഴിഞ്ഞിട്ടും
കണ്ണാശുപത്രിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതില്‍ കാല താമസം
ഉണ്ടാകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(
സി )
ആവശ്യമായ
ചികില്‍സ ഉപകരണങ്ങളും
ഡോക്ടര്‍മാര്‍ അടക്കമുള്ള
ജീവനക്കാരെയും അനുവദിച്ച്
ആശുപത്രി പ്രവര്‍ത്തന
സജ്ജമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
231.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നബാര്‍ഡ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കുറ്റിപ്പുറം താലൂക്ക്
ആശുപത്രി കെട്ടിട നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
232.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്‌ബി
ഫണ്ട് മുഖേന മൂന്നാറിൽ
അനുവദിച്ച സൂപ്പർ
സ്പെഷ്യാലിറ്റി ആശുപത്രിയുടെ
നിർമ്മാണത്തിന് ആവശ്യമായ
സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആശുപത്രിയുടെ നിർമ്മാണത്തിന്
എന്തൊക്കെ നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
233.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
വെണ്‍പകല്‍ ആശുപത്രിയില്‍
പുതുതായി നിര്‍മ്മിക്കുന്ന
ഐസൊലേഷന്‍ വാര്‍ഡിന്റെ
നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
ബി )
ഐസൊലേഷന്‍
വാര്‍ഡ് നിര്‍മ്മിക്കുന്നതിനു
എത്ര തുകയാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(
ഡി )
നിര്‍മ്മാണപ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ട കാലാവധി
വ്യക്തമാക്കുമോ?
234.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍ 2016
മാര്‍ച്ച് മുതല്‍ 2023
മാര്‍ച്ച് വരെ ആരോഗ്യ വകുപ്പ്
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ
എന്ന് വിശദമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്ര എന്ന് വിശദമാക്കുമോ;
(
സി )
ഈ
കാലയളവില്‍ അനുവദിച്ച
പ്രവൃത്തികളില്‍ ഇനി
പൂര്‍ത്തീകരിക്കേണ്ട
പ്രവൃത്തികള്‍ എന്തൊക്കെയാണ്
എന്ന് വ്യക്തമാക്കുമോ?
235.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യ കേന്ദ്രങ്ങളായി
ഉയര്‍ത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(
ബി )
ഇത്തരത്തില്‍
കുടുംബാരോഗ്യ കേന്ദ്രങ്ങളായി
ഉയര്‍ത്തിയ ആശുപത്രികളുടെ
ഏതെങ്കിലും പ്രവൃത്തികൾ
പൂർത്തീകരിക്കാതെയുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ; ആയത് എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വിശദമാക്കുമോ ?
236.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്
ആശുപത്രിയെ സൂപ്പർ
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കി ഉയർത്തുന്നത്
സംബന്ധിച്ച എം.എൽ.എ യുടെ
നിവേദനത്തിന്മേൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
ആരോഗ്യ
വകുപ്പ് മന്ത്രിയുടെ
20.10.2023-ലെ സന്ദർശന വേളയിൽ
പ്രഖ്യാപിച്ച ഡയാലിസിസ്
കേന്ദ്രം നിലവില്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നൽകുമോ;
(
സി )
പ്രസ്തുത
ആശുപത്രിയിൽ ഫോറൻസിക് സർജൻ
തസ്തിക സൃഷ്ടിക്കല്‍, ബ്ലഡ്
ബാങ്ക് സ്ഥാപിക്കൽ എന്നിവ
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
237.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ ബജറ്റ്
വർക്കുകൾ ആയ കടപ്ലാമറ്റം,
മരങ്ങാട്ടുപിള്ളി
ആശുപത്രികളുടെ കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ഡിഎച്ച്എസ്-20416, 20431
എന്നീ നമ്പർ ഫയലുകളിൽ
എസ്റ്റിമേറ്റുകൾ
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
ഉണ്ടായതിന്റെ കാരണം
വിശദീകരിക്കാമോ;
(
ബി )
ബന്ധപ്പെട്ട
ഫയലുകളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ; പ്രസ്തുത
പ്രവൃത്തി സ്റ്റാന്‍ഡേര്‍ഡ്
ഗൈഡ് ലൈന്‍സ്
പാലിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
കോട്ടയം
ജില്ലാ പൊതുമരാമത്ത് വകുപ്പ്
ഇതു സംബന്ധിച്ച്
എസ്റ്റിമേറ്റ് തയ്യാറാക്കി
സമർപ്പിച്ചിട്ടുണ്ടോ; ആയത്
കോട്ടയം ഡി.എം.ഒ ഡി
എച്ച്.എസ്സിലേക്ക്
അയച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
കാലതാമസം ഉണ്ടായതിന്റെ കാരണം
വിശദീകരിക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിക്ക് അടിയന്തരമായി
ഭരണാനുമതി നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
238.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ പാലോട്
കുടുംബാരോഗ്യ കേന്ദ്രത്തില്‍
നിര്‍മ്മാണമാരംഭിച്ച
ഐസൊലേഷന്‍ വാര്‍ഡിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(
ബി )
കരാര്‍
കാലാവധി കഴിഞ്ഞിട്ടും
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത കരാര്‍ കമ്പനിയുടെ
വിവരങ്ങളും നിര്‍വ്വഹണ
ഏജന്‍സിയുടെ വിവരങ്ങളും
നല്‍കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാനാകും എന്ന്
വ്യക്തമാക്കാമോ?
239.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളിൽ രോഗികളെ
പരിശോധിക്കുന്നതിനായി സീനിയർ
ഡോക്ടർമാരുടെ അഭാവമുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതുമൂലം
രോഗികൾ നേരിടുന്ന
ബുദ്ധിമുട്ടുകൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഒ.പി.യിൽ
എത്തുന്ന രോഗികളുടെ കൃത്യമായ
രോഗാവസ്ഥ യഥാസമയം
കണ്ടെത്തുന്നതിന് ജൂനിയർ
ഡോക്ടർമാർക്ക് കഴിയുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
മെഡിക്കൽ
കോളേജുകളിൽ രോഗികളെ
പരിശോധിക്കുന്നതിനായി കൂടുതൽ
സീനിയർ ഡോക്ടർമാരുടെ സേവനം
ഉറപ്പാക്കാൻ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
240.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
ജീവനക്കാരൻ പീഡിപ്പിച്ചതായി
പറയപ്പെടുന്ന പെൺകുട്ടിയ്ക്ക്
അനുകൂലമായ നിലപാട്
സ്വീകരിച്ചതിന്റെ പേരിൽ
സീനിയർ നഴ്സിംഗ് ഓഫിസർ അനിത
പി.ബി. യെ സ്ഥലം മാറ്റിയ
നടപടി ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കുറ്റാരോപിതനായ
ജീവനക്കാരന് അനുകൂലമായ
നിലപാട് സ്വീകരിക്കാത്തതിന്റെ
പേരിൽ മേല്പറഞ്ഞ ഉദ്യോഗസ്ഥയെ
സ്ഥലം മാറ്റിയ നടപടി
മരവിപ്പിക്കാൻ നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
241.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയിൽ നിലവിൽ
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നത്; ഓരോ
തസ്തികയിലും ഉള്ള ഒഴിവുകളുടെ
എണ്ണം ഇനം തിരിച്ച്
വിശദമാക്കാമോ;
(
ബി )
ഈ
തസ്തികകൾ അടിയന്തരമായി
നികത്തുന്നതിന് വേണ്ടി
നിയോജകമണ്ഡലം എം.എൽ.എ. നൽകിയ
കത്തുകളിൽ സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ആശുപത്രിയിൽ ഗൈനക്കോളജി
വിഭാഗത്തിൽ ഡോക്ടർമാർ
ഇല്ലാത്തത് മൂലമുള്ള
പ്രശ്നങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(
ഡി )
ഗൈനക്കോളജി
തസ്തികകളിലും മറ്റു
തസ്തികകളിലും ഉള്ള ഒഴിവുകൾ
നികത്തുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
242.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹോമിയോപ്പതി
വകുപ്പില്‍ 12.05.2016-ന്
ശേഷം എറണാകുളം ജില്ലയില്‍
അറ്റന്‍ഡര്‍ ഗ്രേഡ് II
തസ്തികയില്‍ എത്ര ഒഴിവുകള്‍
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
എറണാകുളം ജില്ലയില്‍ പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍ ആയവ കെ.
പി. എസ്. സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
243.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗവ.
ഹോമിയോപ്പതിക് മെഡിക്കല്‍
കോളേജുകളില്‍ യു.ജി.സി
മാനദണ്ഡം പ്രാബല്യത്തില്‍
വരുന്നതിനു മുന്‍പും
ആയതിനുശേഷവും ഓരോ
വിഭാഗത്തിലെയും അദ്ധ്യാപക
തസ്തികകളിലെ നിയമനവും
നിയമനപ്രക്രിയയും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഗവ.ഹോമിയോപ്പതിക്
മെഡിക്കല്‍ കോളേജുകള്‍
നിലവില്‍ വന്നതുമുതല്‍ ഓരോ
വിഭാഗത്തിലെയും
ട്യൂട്ടര്‍/അസിസ്റ്റന്റ്
പ്രൊഫസര്‍/അസോസിയേറ്റ്
പ്രൊഫസര്‍ എന്നിവരുടെ നിയമനം
സംബന്ധിച്ച വിശദാംശം
നല്‍കാമോ; നിലവിലെ സ്ഥിതി
അറിയിക്കാമോ; ദീര്‍ഘകാലമായി
അദ്ധ്യാപക തസ്തികകളിലെ ഒഴിവ്
നികത്താതിരിക്കുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ നികത്താത്തതുമൂലം
ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
സര്‍ക്കാര്‍ തലത്തില്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇതുമൂലം ഗവ.ഹോമിയോപ്പതിക്
മെഡിക്കല്‍ കോളേജുകളുടെ
അഫിലിയേഷന്‍ നഷ്ടമാകുമെന്ന
തരത്തിലുള്ള ഗൗരവതരമായ
ആക്ഷേപം പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ശ്രീ
അവിട്ടം തിരുനാൾ ആശുപത്രിയിൽ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
വഴിയുള്ള താൽക്കാലിക നിയമനം
244.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ശ്രീ
അവിട്ടം തിരുനാൾ ആശുപത്രിയിൽ
കാരുണ്യ ആരോഗ്യ സുരക്ഷാ
പദ്ധതി വഴി എത്ര താൽക്കാലിക
ജീവനക്കാർ സേവനം
അനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
ഓരോരുത്തരുടെയും നിയമന രീതി,
നിയമനം നടത്തിയ തീയതി എന്നിവ
തരം തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ആശുപത്രിയിൽ,ചികിത്സാ
പദ്ധതികളുടെ വിഭാഗം ഉത്തരവ്
നം:-എ6-1557/22/ശ്രീ:അ:തിരു:ആ:തീ:19/10/2023
എന്ന ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
കാരുണ്യ
ആരോഗ്യ സുരക്ഷ പദ്ധതി വഴി ഈ
ആശുപത്രിയിൽ ജോലി നോക്കി
വന്നിരുന്ന ഡാറ്റാ എൻട്രി
ഓപ്പറേറ്റർമാർക്ക് 2020
ജനുവരി മുതൽ 2023 സെപ്റ്റംബർ
മാസം വരെ നൽകിയ ഓരോ
മാസത്തെയും ശമ്പളവും ദിവസ
വേതന നിരക്കും തരംതിരിച്ച്
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്‌തുത
ആശുപത്രിയിൽ കാരുണ്യ ആരോഗ്യ
സുരക്ഷ പദ്ധതിക്ക് കീഴിൽ ദിവസ
വേതന അടിസ്ഥാനത്തിൽ ജോലി
നോക്കി വരുന്ന ഡാറ്റാ എൻട്രി
ഓപ്പറേറ്റർമാർക്ക് ചികിത്സ
പദ്ധതികളുടെ വിഭാഗം ഉത്തരവ്
നം:-എ6-1557/22
ശ്രീ:അ:തിരു:ആ:തീ:19/10/2023
എന്ന ഉത്തരവ് പ്രകാരം
സീനിയോരിറ്റി അടിസ്ഥാനമാക്കി
ശമ്പളം
പുന.ക്രമീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏത് സർക്കാർ
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്‌തുത
ആശുപത്രിയിലെ കാരുണ്യ ആരോഗ്യ
സുരക്ഷ പദ്ധതിക്ക് കീഴിൽ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തസ്തികയിൽ ഉത്തരവ് നമ്പർ
എ6/2737/2019/ശ്രീ.അ.തി.ആ.
പ്രകാരം ആർക്കെങ്കിലും നിയമനം
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പ്രസ്തുത നിയമനങ്ങൾ
16.10.2008-ലെ സർക്കാർ
ഉത്തരവ് പാലിച്ചാണോയെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
സർക്കാർ ഉത്തരവ്
പാലിച്ചിട്ടില്ലായെങ്കിൽ ഈ
ആശുപത്രിയിലെ
എ6/2737/2019/ശ്രീ.അ.തി.ആ.
എന്ന ഉത്തരവ് ഏത് മാനദണ്ഡ
പ്രകാരമാണെന്ന്
വ്യക്തമാക്കാമോ?
245.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയില്‍
ഓങ്കോളജി വിഭാഗത്തിലെ
ജൂനിയര്‍ കണ്‍സള്‍ട്ടന്റ്
പ്രസവാവധിയിലായതിനാല്‍ പകരം
ഡോക്ടറെ നിയമിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗത്തില്‍ തിരൂര്‍ ജില്ലാ
ആശുപത്രിയിലെ ജൂനിയര്‍
കണ്‍സള്‍ട്ടന്റിനെ നിയമിച്ചു
കൊണ്ട് 05.12.2023-ന്
മലപ്പുറം ജില്ലാ മെഡിക്കല്‍
ഓഫീസര്‍ പുറത്തിറക്കിയ
ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ എന്തു
കൊണ്ടാണ് നടപടി വൈകുന്നതെന്ന്
വിശദമാക്കുമോ?
246.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ
ആരോഗ്യ-വനിത-ശിശുവികസന
വകുപ്പിന്റെ കീഴിലുള്ള
സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന്
മണ്ഡലം തിരിച്ചു
വ്യക്തമാക്കുമോ;
(
ബി )
പ്രസ്‌തുത
സ്ഥാപനങ്ങളിൽ എത്ര തസ്തികകൾ
വീതം അനുവദിച്ചിട്ടുണ്ടെന്ന്
ഓഫീസും തസ്തികയും തിരിച്ചു
വ്യക്തമാക്കുമോ;
(
സി )
എത്ര
തസ്തികകൾ ഒഴിഞ്ഞു
കിടക്കുന്നുവെന്ന് ഓഫീസും
തസ്തികയും തിരിച്ചു
വ്യക്തമാക്കുമോ;
(
ഡി )
എത്ര
കാലമായി തസ്തികകൾ ഒഴിഞ്ഞു
കിടക്കുന്നുവെന്ന് ഓഫീസും
തസ്തികയും തിരിച്ചു
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്‌തുത
സ്ഥാപനങ്ങളിൽ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകൾ
നികത്താത്തതെന്തുകൊണ്ടാണെന്നും
എപ്പോൾ നികത്തുമെന്നും
ഓഫീസും തസ്തികയും തിരിച്ചു
വ്യക്തമാക്കുമോ?
247.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ പരവൂർ നഗരസഭയിൽ
പ്രവർത്തിക്കുന്ന നെടുങ്ങോലം
രാമറാവു മെമ്മോറിയൽ ഗവ.
താലൂക്ക് ആശുപത്രിയിൽ
വേണ്ടത്ര ഡോക്ടർമാരെയും
അനുബന്ധ സ്റ്റാഫുകളെയും
നിയമിക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
ഡോക്ടർമാരുടെയും
അനുബന്ധ സ്റ്റാഫുകളുടെയും
പുതിയ തസ്തികകൾ
സൃഷ്ടിക്കുന്നതിന് കാലതാമസം
ഉണ്ടാകുന്നപക്ഷം പ്രസ്തുത
ആശുപത്രിയുടെ സുഗമമായ
നടത്തിപ്പിന് അടിയന്തരമായി
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
അറിയിക്കാമോ ?
248.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അവയവം ലഭിക്കാനായി
രജിസ്റ്റര്‍ ചെയ്തു
കാത്തിരിക്കുന്നവരുടെ എണ്ണം
എത്ര; വൃക്ക, കരള്‍ തുടങ്ങിയ
അവയവങ്ങള്‍ക്കായി
കാത്തിരിക്കുന്നവരുടെ എണ്ണം
തരം തിരിച്ച് വ്യക്തമാക്കുമോ
;
(
ബി )
മൃതസഞ്ജീവനി
പദ്ധതി നടപ്പില്‍
വന്നതിനുശേഷം നാളിതുവരെ
സംസ്ഥാനത്ത് ഇത്തരത്തില്‍
എത്ര പേര്‍ക്ക് അവയവങ്ങള്‍
ദാനം നല്‍കി ജീവൻ നിലനിർത്തി
എന്ന് വ്യക്തമാക്കാമോ ;
(
സി )
പ്രസ്തുത
പദ്ധതി സജീവമാക്കാനും
സുതാര്യമായ
അവയവദാനങ്ങളിലൊന്നുപോലും
സാങ്കേതിക പ്രശ്നങ്ങളാല്‍
വൈകാതിരിക്കുവാനും, പരാതികള്‍
പരിഹരിച്ച് അവയവദാനം സുഗമവും
സുതാര്യവുമാക്കാനുമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
249.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ സര്‍ക്കാര്‍
ആശുപത്രികളിലാണ് അവയവമാറ്റ
ശസ്ത്രക്രിയകള്‍ നടത്തുന്നത്
എന്ന് വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍ കരള്‍
മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
സര്‍ജിക്കല്‍ ഗ്യാസ്ട്രോ
എന്‍ട്രോളജി വിഭാഗത്തില്‍
ഏതൊക്കെ ജില്ലകളില്‍ നിന്നും
രോഗികള്‍ എത്തുന്നുവെന്നും
ആഴ്ചയില്‍ എത്ര സര്‍ജറികള്‍
നടക്കുന്നുണ്ടെന്നും ഏതൊക്കെ
ദിവസങ്ങളില്‍ ആണ് സര്‍ജറി
നടത്തുന്നത് എന്നും
വ്യക്തമാക്കാമോ;
(
ഡി )
സര്‍ജിക്കല്‍
ഗ്യാസ്ട്രോ എന്‍ട്രോളജി
വിഭാഗത്തില്‍ ഒരു
എം.സി.എച്ച്. കോഴ്സ്
നടത്തുന്നതിന് അനുമതി
ലഭിച്ചിരുന്നോയെന്ന്
വിശദമാക്കാമോ; അനുമതി
ലഭിച്ചിട്ടുണ്ടെങ്കില്‍
എന്നാണ് ലഭിച്ചതെന്നും
പ്രസ്തുത കോഴ്സ്
ആരംഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
250.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മെഡിക്കൽ കോളേജുകൾ,
ശ്രീചിത്ര, ആർ.സി.സി തുടങ്ങിയ
ആശുപത്രികളിൽ മുൻഗണന
റേഷൻകാർഡിലുൾപ്പെട്ട
അംഗങ്ങൾക്ക് ചികിൽസ
ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്
അർഹതയുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ
ആയത് സംബന്ധിച്ച ഉത്തരവുകളുടെ
പകർപ്പ് ലഭ്യമാക്കാമോ ?
251.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
ആശുപത്രികൾക്ക് ആവശ്യമുള്ള
മരുന്ന് വാങ്ങിയതിൽ മരുന്ന്
കമ്പനികൾക്കു കൊടുക്കാനുള്ള
നിലവിലെ കുടിശ്ശികയുടെ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
കാരുണ്യ
ഫർമസിക്കു ആവശ്യമുള്ള മരുന്ന്
വാങ്ങിയതിൽ മരുന്ന്
കമ്പനികൾക്കു കൊടുക്കാനുള്ള
കുടിശ്ശികയുടെ വിശദാംശങ്ങൾ
നൽകാമോ;
(
സി )
ഗ്രാമ
പഞ്ചായത്ത്, ബ്ലോക്ക്
പഞ്ചായത്ത്, ജില്ലാ
പഞ്ചായത്ത്, കോർപ്പറേഷൻ,
മുനിസിപ്പാലിറ്റി തുടങ്ങിയ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക് മരുന്ന്
വാങ്ങാൻ വേണ്ടി
കെ.എം.എസ്.സി.എൽ.-നു കഴിഞ്ഞ
മൂന്ന് വർഷം നൽകിയ തുകയുടെ
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
എത്ര
രൂപയുടെ മരുന്നാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്കു നിലവിൽ
നൽകാനുള്ളത് എന്ന്
വ്യക്തമാക്കാമോ?
252.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷൻ ലിമിറ്റഡിന്
ജേക്കബ്ബ് സയന്റിഫിക്സ് എന്ന
സ്ഥാപനം നൈട്രൈല്‍ ഗ്ലൗസുകള്‍
നല്‍കാന്‍ താല്പര്യം
അറിയിച്ചുകൊണ്ട് 04.06.2021
തീയതിയില്‍ ഇ-മെയില്‍
അയച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത ഇ-മെയിലിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനം എത്ര രൂപ നിരക്കില്‍
എത്ര നൈട്രൈല്‍ ഗ്ലൗസുകള്‍
വരെ നല്‍കാനാണ് താല്പര്യം
അറിയിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എത്ര
ദിവസം കൊണ്ട് നൈട്രൈല്‍
ഗ്ലൗസുകള്‍
ലഭ്യമാക്കാമെന്നാണ് ജേക്കബ്ബ്
സൈന്റിഫിക്സ് എന്ന സ്ഥാപനം
കെ.എം.എസ്.സി.എല്‍.-ന് ഉറപ്പ്
നല്‍കിയത്;
(
ഇ )
ഇത്
സംബന്ധിച്ച നോട്ട് ഫയലിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
253.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മരണപ്പെടുന്ന അതിഥി
തൊഴിലാളികളുടെ മൃതദേഹം
കേടുകൂടാതെ എംബാം ചെയ്ത്
നാട്ടിലേയ്ക്ക്
അയയ്ക്കുന്നതിന്റെ മറവില്‍
സ്വകാര്യ ഏജന്‍സികള്‍
നടത്തുന്ന സാമ്പത്തിക
തട്ടിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അനാട്ടമി
വിഭാഗത്തിന് മാത്രമുള്ള
അധികാരം സ്വകാര്യ ഏജന്‍സികള്‍
ദുരുപയോഗം ചെയ്യുന്നത്
തടയാന്‍ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
254.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017-23
വരെയുള്ള കാലയളവിൽ എത്ര ഇനം
മരുന്നുകള്‍ക്ക് സര്‍ക്കാര്‍
ആശുപത്രികള്‍ കേരള മെഡിക്കല്‍
സര്‍വീസ് കോര്‍പറേഷന്
ഇന്‍ഡന്റ് നല്‍കിയെന്നും
കെ.എം.എസ്.സി.എല്‍ എത്ര
ഇനങ്ങള്‍ക്ക് ഓര്‍ഡര്‍
നല്‍കിയെന്നും വർഷം തിരിച്ച്
വിവരം നൽകാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ എത്ര
സ്ഥാപനങ്ങള്‍, ഓര്‍ഡര്‍ ചെയ്ത
മരുന്നുകള്‍ 60
ദിവസത്തിനുള്ളില്‍ നല്‍കണം
എന്ന വ്യവസ്ഥ പാലിച്ചിട്ടില്ല
എന്ന് വ്യക്തമാക്കാമോ;
(
സി )
ഈ
കാലയളവില്‍ മരുന്ന്
കമ്പനികള്‍ പരമാവധി എത്ര
ദിവസം കാലതാമസം വരുത്തിയെന്ന്
വിശദമാക്കാമോ;
(
ഡി )
വ്യവസ്ഥകൾ
ലംഘിച്ച സ്ഥാപനങ്ങളിൽ നിന്ന്
പിഴ ഈടാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ?
255.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
മെഡിക്കല്‍ സർവീസസ്
കോര്‍പ്പറേഷന്‍ ലിമിറ്റഡ്
വിവിധ സ്ഥാപനങ്ങളില്‍ നിന്നും
സാമഗ്രികൾ വാങ്ങുമ്പോൾ
പാലിക്കേണ്ട നടപടിക്രമങ്ങള്‍
വിശദമാക്കാമോ; ഇത് സംബന്ധിച്ച
നടപടിക്രമങ്ങളുടെ രേഖകളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
കേരള
മെഡിക്കല്‍ സർവീസസ്
കോര്‍പ്പറേഷന്‍ വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
സാധനങ്ങള്‍ വാങ്ങുമ്പോള്‍
ലെറ്റര്‍ ഓഫ് ഇൻഡൻറ്, സപ്ലൈ
ഓര്‍ഡര്‍ /പര്‍ച്ചെയ്സ്
ഓര്‍ഡര്‍ എന്നിവ
നിഷ്കർഷിക്കുന്നുണ്ടോ; ഇവയുടെ
ആവശ്യകതയെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
സാന്‍
ഫാർമ എന്ന സ്ഥാപനത്തില്‍
നിന്നും പി.പി.ഇ. കിറ്റ്
വാങ്ങിയപ്പോൾ ലെറ്റര്‍ ഓഫ്
ഇൻഡൻറ് മാത്രമാണോ നല്‍കിയത്
എന്ന് വിശദമാക്കാമോ; എങ്കില്‍
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
സ്ഥാപനത്തില്‍ നിന്നും
പി.പി.ഇ. കിറ്റ് വാങ്ങിയപ്പോൾ
സപ്ലൈ ഓര്‍ഡര്‍/പര്‍ച്ചെയ്സ്
ഓര്‍ഡര്‍ നല്‍കിയിരുന്നോ
എന്ന് വിശദമാക്കാമോ; എങ്കില്‍
പകര്‍പ്പ് ലഭ്യമാക്കാമോ?
256.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ ഇടയ്ക്കിടയ്ക്ക്
നിപ്പ വൈറസിന്റെ സാന്നിധ്യം
ഉണ്ടായ സാഹചര്യത്തില്‍
എന്തെല്ലാം പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
വൈറസിന്റെ
പ്രാഥമിക പരിശോധനയ്ക്ക്
കോഴിക്കോട് മെഡിക്കല്‍
കോളേജില്‍ സംവിധാനം
ഒരുക്കുന്നതിനു നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
ഈ
വിഷയത്തില്‍ സ്ഥിരം
മോണിറ്ററിംഗ് സംവിധാനം
ഏര്‍പ്പെടുത്തുമോയെന്ന്
അറിയിക്കാമോ?
257.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്‍പറേഷന്‍
(കെ.എം.എസ്.സി.എല്‍),
സര്‍ക്കാര്‍
ആശുപത്രികളിലേക്ക് കാലാവധി
കഴിഞ്ഞതും
നിലവാരമില്ലാത്തതിനാല്‍
വിതരണം മരവിപ്പിച്ചതുമായ
മരുന്നുകള്‍ നല്‍കി എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച സി.എ.ജി. യുടെ
കണ്ടെത്തല്‍ എന്തായിരുന്നു;
ഇതിനു സര്‍ക്കാര്‍ നല്‍കിയ
മറുപടി ലഭ്യമാക്കാമോ;
(
സി )
കാലാവധി
കഴിഞ്ഞ മരുന്നുകളില്‍
രാസസംയുക്തങ്ങള്‍ക്കു മാറ്റം
സംഭവിക്കുമെന്നതിനാല്‍
രോഗികളുടെ ജീവന്‍ തന്നെ
അപകടത്തിലാക്കുന്നതാണ്
കെ.എം.എസ്.സി.എല്‍.ന്റെ ഈ
ഗുരുതര പിഴവ് എന്ന് സി.എ.ജി.
യുടെ കണ്ടെത്തലില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ; ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
258.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
മുതല്‍ 2021-22 വരെയുള്ള
കാലഘട്ടങ്ങളില്‍ സി എ ജി
സംസ്ഥാനത്തെ സര്‍ക്കാര്‍
ആശുപത്രികളില്‍ നടത്തിയ
ഓഡിറ്റിന്റെ കണ്ടെത്തലുകൾ
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ; എങ്കിൽ
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
259.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
ഗവൺമെന്റ് താലൂക്ക്
ആശുപത്രിയിൽ കിഫ്ബി
മുഖേനയുള്ള കാഷ്വാലിറ്റി
ബ്ലോക്കിന്റെ കെട്ടിട
നിർമ്മാണത്തിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഉദ്ഘാടനം
നിർവ്വഹിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ; എങ്കിൽ ആരാണ്
ഉദ്ഘാടനം
നിർവ്വഹിച്ചതെന്നും,എന്ന്
നിർവഹിച്ചു എന്നും, ഉദ്ഘാടനം
കഴിഞ്ഞിട്ടും പ്രവൃത്തി
ആരംഭിക്കാത്തതിന്റെ കാരണം
എന്തെന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ ഉദ്ഘാടനം
നിർവ്വഹിച്ചത് പ്രവൃത്തി
ആരംഭിക്കുന്നതിന്റെ
മാനദണ്ഡങ്ങൾ പൂർണമായും
പൂർത്തീകരിക്കുന്നതിന്
മുൻപായിരുന്നോയെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തിയുടെ ടെൻഡർ നടപടികൾ
പൂർത്തീകരിച്ചിട്ടുണ്ടോയെന്നും
എഗ്രിമെന്റ് ഒപ്പ്
വച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
പ്രവൃത്തിയുടെ ടെൻഡർ
ക്ഷണിച്ച് എഗ്രിമെന്റ്
ഒപ്പുവയ്ക്കുന്നതടക്കമുള്ള
കാര്യങ്ങൾ
പൂർത്തീകരിക്കുന്നതിന് മുമ്പ്
പ്രവൃത്തിയുടെ ഉദ്ഘാടനം
നടത്തിയതിനുള്ള കാരണം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ?
260.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍ ആശുപത്രികളില്‍
അവശ്യ മരുന്നുകള്‍
ലഭിക്കുന്നില്ല എന്ന മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുള്ള വാര്‍ത്തകളുടെ
ഉറവിടം എവിടെ നിന്നാണെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
ഇത്തരം വാര്‍ത്തകള്‍ക്കെതിരെ
നിയമനടപടി സ്വീകരിക്കുമോ?
261.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
ജില്ലാ ആശുപത്രിയിൽ 2016 ജൂൺ
മുതൽ വിവിധ പദ്ധതികളിലൂടെ
അനുവദിച്ച തുകയും അതിന്റെ
വിനിയോഗവും, പദ്ധതികളുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ആശുപത്രിയിൽ കിഫ്ബി മുഖേന
അനുവദിച്ച പദ്ധതികൾ
ഏതൊക്കെയെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
ആശുപത്രിയിൽ കിഫ്ബി
മുഖേനയുള്ള പുതിയ കെട്ടിട
നിർമ്മാണത്തിന്റെ തൽസ്ഥിതി
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
നിർമ്മാണം പൂർത്തീകരിച്ച്
പൂർണ്ണ സജ്ജമായി
പ്രവർത്തിപ്പിക്കുവാൻ
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
262.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അനിത
ടെക്സ്ററ്കോട്ട് എന്ന
സ്ഥാപനം,
കെ.എം.എസ്.സി.എല്‍.-ന് 2020
മാര്‍ച്ച് 28-നോ 29-നോ പി.
പി. ഇ. കിറ്റ് നല്കാന്‍
താല്പര്യം അറിയിച്ചുകൊണ്ട്
ഇ-മെയില്‍ അയച്ചിട്ടുണ്ടോ;
പ്രസ്തുത ഇ-മെയിലിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
അനിത
ടെക്സ്ററ്കോട്ട് എന്ന സ്ഥാപനം
2020 മാര്‍ച്ച് 28-നു എത്ര
രൂപ നിരക്കില്‍ എത്ര പി.പി.ഇ.
കിറ്റുകള്‍ നല്‍കാനാണ്
താല്പര്യം അറിയിച്ചത്;
(
സി )
പ്രസ്തുത
സ്ഥാപനത്തിന്റെ ഇ-മെയിലിന്റെ
അടിസ്ഥാനത്തിൽ എത്ര പി.പി.ഇ
കിറ്റുകള്‍ വാങ്ങാനാണ്
കെ.എം.എസ്.സി.എല്‍.
തീരുമാനിച്ചത്; ഇത്
സംബന്ധിച്ച പർച്ചേസ്
ഓര്‍ഡറിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഡി )
എത്ര
ദിവസം കൊണ്ടാണ് 2020
മാര്‍ച്ച് 28 നു നല്‍കിയ
പർച്ചേസ് ഓര്‍ഡര്‍
പ്രകാരമുള്ള പി.പി.ഇ.
കിറ്റുകള്‍ അനിത
ടെക്സ്ററ്കോട്ട് എന്ന സ്ഥാപനം
കെ.എം.എസ്.സി.എല്‍ -ന്
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച നോട്ട് ഫയലിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
263.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ
വാടക കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന പബ്ലിക്
ഹെൽത്ത് ലാബിന് സ്വന്തം
കെട്ടിടം
നിർമ്മിക്കുന്നതിനായി
കോട്ടപ്പടിയിൽ വിദ്യാഭ്യാസ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
20 സെന്റ് സ്ഥലം കൈമാറ്റം
ചെയ്യുന്നതിനുള്ള നടപടികൾ
നിലവില്‍ ഏതു ഘട്ടത്തിലാണ്;
വിശദാംശം നൽകുമോ;
(
ബി )
സാങ്കേതിക
നടപടിക്രമങ്ങൾ പൂർത്തിയാക്കി
എത്രയും വേഗം ഭൂമി കൈമാറ്റം
ചെയ്യുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പബ്ലിക് ഹെൽത്ത് ലാബിൽ കൂടുതൽ
പരിശോധനാ സൗകര്യങ്ങൾ
ഏർപ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
264.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്നേഹപൂര്‍വ്വം
പദ്ധതി വഴി 2023-24
സാമ്പത്തിക വര്‍ഷത്തില്‍ എത്ര
രൂപയാണ്
വിനിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
265.
ചാണ്ടി
ഉമ്മന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മെഡിക്കൽ
വിദ്യാഭ്യാസ വകുപ്പിനു കീഴിൽ
നടത്തുന്ന ഡിപ്ലോമ ഇൻ
എൻഡോസ്കോപിക് ടെക്നോനളജി (
ഡി.ഇ.റ്റി) കോഴ്സിന്
പി.എസ്.സി
അംഗീകാരമില്ലാത്തതിനാൽ ഈ
കോഴ്സ് പൂർത്തീകരിച്ച
വിദ്യാർത്ഥികൾ നേരിടുന്ന
പ്രശ്നങ്ങൾ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ബി )
നിലവിൽ
എൻഡോസ്കോപിക്
ടെക്നീഷ്യൻമാരുടെ തസ്തിക
മെഡിക്കൽ കോളേജുകളിൽ
നിലവിലുണ്ടോ ഇല്ലെങ്കിൽ ഇവർ
ചെയ്യേണ്ട ജോലികൾ എപ്രകാരമാണ്
നിർവഹിക്കപ്പെടുന്നതെന്ന്
വിശദമാക്കുമോ;
(
സി )
സർക്കാർ
നടത്തുന്ന ഈ കോഴ്സ്
പൂർത്തീകരിച്ചവരെ
എൻഡോസ്കോപിക്
ടെക്നീഷ്യൻമാരുടെ തസ്തിക
സൃഷ്ടിച്ച് പി.എസ്.സി വഴി
നിയമിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
266.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിദേശത്ത്
മെഡിക്കല്‍ കോഴ്സ് (ഡോക്ടര്‍)
പൂര്‍ത്തിയാക്കിയിട്ടുള്ളവരുടെ
രജിസ്ട്രേഷന്‍ നടത്തുമ്പോള്‍
അപേക്ഷ
സമര്‍പ്പിക്കേണ്ടതിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
അപേക്ഷ
സമര്‍പ്പിച്ച് രജിസ്ട്രേഷന്‍
പൂര്‍ത്തിയായി
സര്‍ട്ടിഫിക്കറ്റ്
അനുവദിക്കാന്‍ എടുക്കുന്ന
സമയപരിധി അറിയിക്കാമോ;
(
സി )
അപേക്ഷയില്‍
പിഴവുണ്ടെങ്കിലോ ആവശ്യമായ
രേഖകള്‍ ഇല്ലായെങ്കിലോ ആ
വിവരം സൂചിപ്പിച്ച് അപേക്ഷകരെ
അറിയിക്കാറുണ്ടോ; വിശദാംശം
നല്‍കാമോ?
267.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാരാമെഡിക്കൽ
കൗൺസിൽ വഴി വിതരണം ചെയ്യുന്ന
സർട്ടിഫിക്കറ്റുകൾ ഏതെല്ലാം
എന്ന് വിശദമാക്കാമോ;
(
ബി )
പാരാമെഡിക്കൽ
കൗൺസിൽ വഴി വിവിധ
സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ
നൽകി മാസങ്ങളായി
ഉദ്യോഗാർത്ഥികൾ
കാത്തിരിക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഇപ്രകാരം
വിതരണം ചെയ്യുന്ന
സർട്ടിഫിക്കറ്റുകളുടെ അപേക്ഷ
ഏത് മാസം വരെ
തീർപ്പാക്കിയെന്നും നിലവിൽ
എത്ര അപേക്ഷകൾ പെൻഡിംഗ്
ഉണ്ടെന്നും വ്യക്തമാക്കാമോ;
സർട്ടിഫിക്കറ്റുകൾ
നൽകുന്നതിന് നേരിട്ട
കാലതാമസത്തിനുളള കാരണം
വിശദമാക്കാമോ;
(
ഡി )
നിലവിൽ
പെൻഡിംഗ് ഉള്ള അപേക്ഷയിൽ
തീർപ്പു
കൽപിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
268.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
മെഡിക്കല്‍ കോളേജില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്‍കുന്നതിനായി
ആരോഗ്യ വകുപ്പ് നടപടികള്‍
സ്വീകരിച്ച് വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ സ്വീകരിച്ച
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
വയനാട് മെഡിക്കല്‍ കോളേജ്
പ്രവര്‍ത്തിച്ചു വരുന്ന
സ്ഥലത്ത് മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തിനുളള സൗകര്യങ്ങള്‍
ലഭ്യമാണോ; വിശദമാക്കാമോ?
269.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ഗവ: മെഡിക്കല്‍ കോളേജില്‍
നിലവിലുള്ള പി. ജി.
കോഴ്സുകള്‍ ഏതൊക്കെയാണ് ;
എത്ര പി. ജി. സീറ്റുകള്‍
നിലവിലുണ്ട് ; വിശദമാക്കുമോ;
(
ബി )
സര്‍ക്കാരിന്
കൂടുതല്‍ സാമ്പത്തിക ബാധ്യത
ഇല്ലാതെ ഏതൊക്കെ പി. ജി.
കോഴ്സുകള്‍ അവിടെ തുടങ്ങാന്‍
കഴിയും;
(
സി )
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍ പുതിയ
പി. ജി. കോഴ്സുകള്‍
തുടങ്ങുന്നതിന് പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ ?
270.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിലെ റേഡിയോ തെറാപ്പി
വിഭാഗത്തിലേക്ക് പുതിയ
കോബാള്‍ട്ട് തെറാപ്പി മെഷീന്‍
വാങ്ങുന്നതിനായി മെഡിക്കല്‍
വിദ്യാഭ്യാസ ഡയറക്ടര്‍
സമര്‍പ്പിച്ച പ്രൊപ്പോസലില്‍
മെഷീന്‍ വാങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
271.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പടിഞ്ഞാറെ
ചാലക്കുടി തരകന്‍ വീട്ടില്‍
ടി. കെ. രാജുവിന്റെ മകള്‍
പത്ത് വയസ്സുള്ള അനറ്റ്
വിദഗ്ധ ചികിത്സ ലഭിക്കാതെ
മരണപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ചാലക്കുടി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ നിന്ന് വിദഗ്ധ
ചികിത്സയ്ക്കായി തൃശ്ശൂര്‍
ഗവ. മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ എത്തിച്ച
കുട്ടിയെ പീഡിയാട്രിക്
സര്‍ജറി / ജനറല്‍ സര്‍ജറി
വിഭാഗത്തിലെ മുതിര്‍ന്ന
ഡോക്ടര്‍മാരോ മറ്റ്
മുതിര്‍ന്ന ഡോക്ടര്‍മാരോ
പരിശോധിച്ചില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
ഇത്
സംബന്ധിച്ച് മെഡിക്കല്‍
വിദ്യാഭ്യാസ ഡയറക്ടറുടെ
നിര്‍ദ്ദേശപ്രകാരം
നടത്തിയിട്ടുള്ള അന്വേഷണ
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍ വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
272.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെടുംകുന്നം
ആയുർവേദ ഡിസ്പെന്‍സറിയെ
ആശുപത്രിയാക്കി ഉയർത്തുന്ന
പദ്ധതിക്ക് അംഗീകാരം
ലഭിക്കുന്നത് സംബന്ധിച്ചുള്ള
നടപടികളുടെ നിലവിലെ പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
ത്വരിതഗതിയിലാക്കുന്നതിന്
നടപടി സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കുമോ?
273.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍ ഏതൊക്കെ
ആരോഗ്യ സ്ഥാപനങ്ങളിലാണ് ആയുഷ്
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ആരോഗ്യ സ്ഥാപനങ്ങളില്‍
എന്തെല്ലാം പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
ആയതിലേക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
കുന്നത്തുനാട്
മണ്ഡലത്തില്‍ ദേശീയ ആരോഗ്യ
ദൗത്യം ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കിയ പദ്ധതികളും
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
274.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പറേഷന്‍ വാങ്ങുന്ന
മരുന്നുകള്‍ക്ക് എത്ര ശതമാനം
ഷെല്‍ഫ് ലൈഫ് വേണമെന്നാണ്
ചട്ടം നിഷ്‌കര്‍ഷിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
നിശ്ചിത ഷെല്‍ഫ് ലൈഫ്
ഇല്ലെങ്കില്‍ മരുന്ന് തിരികെ
നല്‍കി കമ്പനിയില്‍ നിന്ന്
പിഴ ഈടാക്കാന്‍ വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
2017
മുതല്‍ 2023 വരെയുള്ള
കാലയളവില്‍ എത്ര ബാച്ച്
മരുന്നുകള്‍ക്ക് ഇപ്രകാരമുള്ള
ഷെല്‍ഫ് ലൈഫ് ഇല്ലായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(
സി )
ഷെല്‍ഫ്
ലൈഫ് ഇല്ലാത്ത മരുന്നുകള്‍
തിരികെ നല്‍കിയിരുന്നോയെന്നും
എത്ര രൂപയാണ് പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്നും
പിഴയായി
ഈടാക്കുന്നതെന്നുമുള്ള
വിശദാംശം നല്‍കാമോ?
275.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017
മുതല്‍ നാളിതുവരെ കേരള
മെഡിക്കൽ സർവീസസ്
കോർപ്പറേഷനിൽ ഓരോ വര്‍ഷവും
എത്ര ബാച്ച് മരുന്നുകളാണ്
വാങ്ങിയത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
മേല്പറഞ്ഞ
കാലയളവില്‍ വാങ്ങിയ എത്ര
ബാച്ചുകളുടെ ഗുണനിലവാര
പരിശോധന നടത്തി എന്ന് വര്‍ഷം
തിരിച്ചു വിശദമാക്കാമോ?
276.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര തുകയുടെ
അലോപ്പതി മരുന്നുകള്‍ വിപണനം
ചെയ്യുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
മരുന്ന്
വില്‍പനയ്ക്ക് ആനുപാതികമായി
ഗുണനിലവാര പരിശോധന
നടക്കുന്നില്ല എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(
സി )
ജി.എസ്.ടി
ഏര്‍പ്പെടുത്തിയതോടെ ഇതര
സംസ്ഥാന വിതരണക്കാരില്‍
നിന്നും നേരിട്ട് വില്‍പ്പന
കേന്ദ്രങ്ങളില്‍ എത്തുന്ന
മരുന്നുകള്‍
പരിശോധിക്കപ്പെടുന്നില്ല
എന്നുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
വിശദാംശം വ്യക്തമാക്കുമോ?
277.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍
ഗെെനക്കോളജി ഐ.പി. വിഭാഗം
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗം എന്നത്തേക്ക്
പ്രവര്‍ത്തനം ആരംഭിക്കുവാന്‍
സാധിക്കുമെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
ഐ.പി. വിഭാഗത്തിൽ
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
കൂടുതല്‍ സൗകര്യങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
278.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ അടിസ്ഥാന
സൗകര്യമില്ലാത്ത എത്ര
അംഗനവാടികളുണ്ടെന്നും
പ്രസ്തുത അംഗനവാടികളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അംഗനവാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
സ്വന്തമായി ഭൂമിയുള്ള
അംഗനവാടികള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
വിവിധ
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
കെട്ടിട നിര്‍മ്മാണത്തിനായി
ഫണ്ട് അനുവദിച്ച
അംഗനവാടികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ?
അടിമാലി
സ്ത്രീകളുടെയും കുട്ടികളുടെയും
ആശുപത്രി നിർമ്മാണം
279.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടിമാലി
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
നിർമ്മാണവുമായി ബന്ധപ്പെട്ട
ഭരണാനുമതി പുതുക്കുന്നത്
സംബന്ധിച്ച ഫയലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
ആശുപത്രിയുടെ
നിർമ്മാണത്തിനുള്ള പുതുക്കിയ
എസ്റ്റിമേറ്റ് തുക എത്രയെന്നു
അറിയിക്കാമോ?
പൂഞ്ഞാർ
മണ്ഡലത്തിലെ അംഗനവാടികളുടെ വികസനം
280.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റതിനു ശേഷം
പൂഞ്ഞാർ മണ്ഡലത്തിലെ
അംഗനവാടികളുടെ വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
ചായം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
അംഗന്‍വാടികൾ
281.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംഗന്‍വാടികളുടെ
നവീകരണത്തിനായി, ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍ ചായം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതെല്ലാം അംഗന്‍വാടികളാണ്
നവീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
വാഴപ്പള്ളി
ഗ്രാമപഞ്ചായത്തില്‍ 51-ാം
നമ്പര്‍ അംഗന്‍വാടി മാതൃക
അംഗന്‍വാടിയായി മാറ്റുന്നതിന്
2015-ല്‍ ഭരണാനുമതി
ലഭിച്ചിട്ടും നാളിതുവരെയായി
നിര്‍മ്മാണ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ; പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
282.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
അംഗന്‍വാടികളുടെ ആകെ എണ്ണം
എത്രയാണെന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
സ്വന്തമായി
സ്ഥലമോ കെട്ടിടമോ ഇല്ലാത്ത
അംഗന്‍വാടികളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
283.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്തുപറമ്പ്
വലിയവെളിച്ചത്ത്
അനലിറ്റിക്കല്‍ ലാബിന്
സ്വന്തം കെട്ടിടം
നിര്‍മ്മിക്കാനുള്ള
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ലാബിന്റെ നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സങ്ങള്‍
നിലവിലുണ്ടോ; വിശദമാക്കുമോ;
(
സി )
ഈ
ലാബ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|