UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
284.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താകെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇവയുടെ വിലനിലവാരം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പാക്കിയ പരിഷ്കാരങ്ങള്‍ എന്തെല്ലാമാണെന്ന് വിവരിക്കാമോ;
( സി )
സംസ്ഥാനത്തെ റേഷന്‍ കടകളെ കൂടുതല്‍ പുതുമകളോടും വൈവിധ്യങ്ങളോടും കൂടി ആധുനികവല്‍ക്കരിച്ച് കെ-സ്റ്റോര്‍ എന്ന നൂതന സംരംഭമാക്കി മാറ്റുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ഡി )
റേഷന്‍കാര്‍‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എ.ടി.എം.-കൗണ്ടറിലോ പോകാതെ പതിനായിരം രൂപ വരെ പിന്‍വലിക്കാന്‍ കഴിയുന്ന സൗകര്യം കെ-സ്റ്റോര്‍ വഴി ലഭ്യമാക്കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
285.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സംസ്ഥാനത്ത് എത്ര കെ-സ്റ്റോറുകള്‍ തുറന്നുവെന്നും എന്തെല്ലാം ഡിജിറ്റല്‍ സേവനങ്ങളാണ് നിലവിൽ കെ-സ്റ്റോറില്‍ ലഭിക്കുന്നതെന്നും അറിയിക്കാമോ?
286.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ?
287.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത് എന്ന് വിശദമാക്കുമോ?
288.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെളിമ പദ്ധതിയിലൂടെ ഇതുവരെ റേഷന്‍കാര്‍ഡ് സംബന്ധമായ എത്ര പരാതികള്‍ പരിഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
289.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ റേഷന്‍ കടകള്‍ നവീകരിക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
കൂടുതല്‍ റേഷന്‍ കടകളില്‍ സമയബന്ധിതമായി കെ-സ്റ്റോര്‍ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പുതുക്കാട് മണ്ഡലത്തില്‍ നിലവില്‍ എത്ര കെ-സ്റ്റോറുകളാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?
290.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷന്‍ കാര്‍ഡുകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ; ഇതില്‍ എത്ര കാര്‍ഡുകള്‍ പി. വി. സി. കാര്‍ഡുകളാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സ്മാര്‍ട്ട് കാര്‍ഡ് എന്ന ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നു എന്ന് വിശദമാക്കാമോ; എന്താണ് സ്മാര്‍ട്ട് കാര്‍ഡ്കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
291.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കില്‍ പുതുതായി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നതിനു വേണ്ടി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
താലൂക്കിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
292.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 2016 മുതല്‍ നാളിതുവരെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ പുതുതായി എത്ര റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്രപേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചുവെന്നും പഞ്ചായത്ത്/വില്ലേജ് തിരിച്ച് അറിയിക്കാമോ?
293.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷൻ കാർഡുകളുണ്ടെന്ന് കാർഡുകളുടെ തരംതിരിച്ച് അറിയിക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര അനധികൃത മുൻഗണനാ കാർഡുകൾ മാറ്റി നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
അർഹതപ്പെട്ട എത്ര കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ പുതുതായി നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ?
294.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ചിട്ടുള്ള കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ലിസ്റ്റിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനമെന്തായിരുന്നുവെന്ന് വെളിപ്പെടുത്താമോ?
295.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന നിശ്ചയിക്കുന്നത് ഏതെല്ലാം മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് വിശദമാക്കുമോ;
( ബി )
മുന്‍ഗണനാ പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര അപേക്ഷകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്ന് അറിയിക്കാമോ?
296.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ തുറശ്ശേരി മുക്കില്‍ റേഷന്‍കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. മുന്നാരാജ്, മുതുവന സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ?
297.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെയായി എത്ര കെ-സ്റ്റോറുകളാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ എത്ര റേഷന്‍ ഷോപ്പുകളാണുള്ളതെന്ന് വ്യക്തമാക്കാമോ; ഇവ മുഴുവന്‍ കെ-സ്റ്റോറുകളാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
റേഷന്‍ ഷോപ്പുകൾ കെ-സ്റ്റോറായി ഉയര്‍ത്തുമ്പോള്‍ അധികമായി ലഭ്യമാവുന്ന സൗകര്യങ്ങള്‍ വിശദമാക്കാമോ?
298.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ എവിടെയൊക്കെ കെ-സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കെ-സ്റ്റോറില്‍ ലഭിക്കുന്ന നിത്യോപയോഗസാധനങ്ങള്‍ എന്തെല്ലാമാണെന്നും മറ്റു സേവനങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?
299.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ രംഗം ശക്തിപ്പെടുത്തുവാൻ ഈ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
റേഷൻ കടകളെ നവീകരിക്കുന്നതിനും നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി വില്പന നടത്തുവാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
300.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരമുള്ള റേഷന്‍ സാധനങ്ങളുടെ വാതില്‍പടി വിതരണം സപ്ലൈകോയില്‍ നിന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
വാതില്‍പ്പടി വിതരണം നിര്‍വ്വഹിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കി വരുന്ന പ്രതിമാസ ചെലവ് എത്രയാണെന്നും അവ ഏതെല്ലാം ഇനങ്ങളിലാണ് നല്‍കിവരുന്നതെന്നും വിശദമാക്കാമോ;
( സി )
റേഷന്‍ വിതരണത്തിനായി സപ്ലൈകോയ്ക്ക് എത്ര തസ്തികകള്‍ അധികമായി അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി ശമ്പളയിനത്തില്‍ എത്ര തുകയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് പ്രതിമാസം നല്‍കി വരുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
റേഷന്‍ വിതരണം സപ്ലൈകോയില്‍ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ നിലവില്‍ ചെലവാക്കപ്പെടുന്ന തുകയില്‍ നിന്ന് എത്ര തുക സര്‍ക്കാരിന് ലാഭിക്കാന്‍ കഴിയുമെന്നാണ് പൊതുവിതരണ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്; വിശദമാക്കാമോ;
( ഇ )
പൊതുവിതരണ വകുപ്പ് സമര്‍പ്പിച്ച പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
301.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുന്നുണ്ടോ; അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ബി )
ഫോർട്ടിഫൈഡ് അരിയുടെ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ എന്തെങ്കിലും നിർദേശം നല്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ഫോർട്ടിഫൈഡ് അരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ പ്രസ്തുത സമിതിയുടെ റിപ്പോർട്ട് ലഭ്യമാണോ; റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ശിപാർശകളും സംബന്ധിച്ച വിശദാംശം അറിയിക്കാമോ?
302.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായി ഇടപെടാൻ കഴിയുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങള്‍ക്ക് ഉള്ളതായി പറയപ്പെടുന്ന ദൗർലഭ്യവും റേഷൻ അരി വിതരണത്തിലെ തടസ്സങ്ങളും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് തുടങ്ങിയ സാഹചര്യത്തിൽ അരിവില നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
303.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ലഭ്യമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ചു പരിശോധിച്ചിട്ടുണ്ടോ;
( ബി )
സബ്സിഡി നൽകുന്ന സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; റിപ്പോർട്ട് പ്രകാരം എത്ര ശതമാനം വില വർദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
304.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിൽ സർക്കാർ പരാജയമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് സംബന്ധിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൊതുവിപണിയിൽ ഇടപെടുന്നതിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് ധനസഹായം നൽകി വരുന്നുണ്ടോ; എങ്കിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് ഈ സാമ്പത്തിക വർഷം എത്ര തുക നൽകാനാണ് പ്രഖ്യാപനം നടത്തിയത്; അതിൽ എത്ര തുക വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ദൈനംദിന കണക്കും സംസ്ഥാന ലഭ്യതയും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അളവും വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്തെ ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം നേരിടുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോ; എങ്കിൽ ആയത് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
305.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യ വിതരണത്തിനുള്ള വിഹിതം, ഡീലർമാരുടെ മാർജിൻ, അഡീഷണൽ മാർജിൻ എന്നിവയുൾപ്പെടെയുള്ള വിവിധ ഇനങ്ങളിൽ നടപ്പു സാമ്പത്തിക വർഷം മുൻകൂറായും അല്ലാതെയും ലഭിച്ച കേന്ദ്ര വിഹിതം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ എല്ലാ ഇനങ്ങൾക്കും ആനുപാതികമായി ഈ സർക്കാർ നടപ്പു സാമ്പത്തിക വർഷം വകയിരുത്തിയതും നൽകിയതുമായ വിഹിതം എത്രയെന്നും ഇനി നൽകാനുള്ള കുടിശ്ശികയെത്രയെന്നും എന്നു വരെയുള്ള തുക വിതരണം നടത്തിയെന്നും വിശദമാക്കുമോ;
( സി )
സംസ്ഥാന സർക്കാരിന്റെയും സപ്ലൈകോയുടെയും സാമ്പത്തിക പ്രതിസന്ധി റേഷൻ വിതരണ രംഗത്തെ ബാധിച്ചതായി വിലയിരുത്തിയിട്ടുണ്ടോ ; ഇത് മറി കടക്കാൻ എന്തു നടപടിയാണ് വകുപ്പ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കുമോ?
306.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോയിലെ സബ്‌സിഡി ഉല്പന്നങ്ങള്‍ക്ക് വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ശതമാനമാണ് വില വർദ്ധിപ്പിക്കേണ്ടത് എന്ന് നിർണ്ണയിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത സമിതിയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സപ്ലൈകോയിലെ സബ്‌സിഡി ഉല്പന്നങ്ങള്‍ക്ക് വില വർദ്ധിപ്പിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കുമോ എന്നുള്ള കാര്യം സമിതി പഠന വിധേയമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച സമിതിയുടെ കണ്ടെത്തല്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
307.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ വിതരണക്കാർക്ക് തുക നൽകാനുണ്ടോ; വിശദാംശം നൽകാമോ;
( ബി )
വിതരണക്കാർക്ക് കുടിശിക തുക നൽകാത്തത് വിവിധ അവശ്യസാധനങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സബ്സിഡി നഷ്ടം നൽകാത്തതിനെ തുടർന്ന് സപ്ലൈകോയുടെ പ്രവർത്തനം പ്രതിസന്ധിയിലായിട്ടുണ്ടോ; എങ്കില്‍ എത് പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
308.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളിൽ സാധനങ്ങൾ തൂക്കി നൽകാൻ ഉപയോഗിക്കുന്ന പാത്രത്തിന്റെ തൂക്കം കുറച്ച് തുലാസ് (ഇലക്ട്രോണിക്ക് തുലാസ് ഉൾപ്പെടെ) ന്യൂട്രൽ വാല്യൂ ആക്കി മാത്രമേ വിതരണം ചെയ്യാവൂ എന്ന നിർദേശം ഉത്തരവായി പുറപ്പെടുവിക്കുവാൻ വകുപ്പ് നടപടി സ്വീകരിക്കുമോ; തൂക്കത്തിൽ കൃത്രിമം കാട്ടി സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൊതുവിതരണ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമോ;
( ബി )
പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരവും അളവ് തൂക്കവും കൃത്യമാക്കുവാൻ ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിൽ പാക്ക് ചെയ്ത് ഗുണനിലവാരം പരിശോധിച്ച് വിതരണം നടത്തുവാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
സപ്പ്ലൈകോ മാർക്കറ്റുകളിലൂടെ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ കാർഡുമായി വരുന്ന ആർക്കും വിതരണം ചെയ്യുന്ന നിലവിലുള്ള രീതി പുന:പരിശോധിച്ച് ആധാർ അധിഷ്ടിത (റേഷൻ കടകൾക്ക് സമാനമായി) വിതരണം നടത്തുവാൻ തയ്യാറാകുമോ; നിലവിൽ റേഷൻ കാർഡുമായി വരുന്നവർക്ക് സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ ലഭ്യമാക്കുന്ന രീതി ചില ജീവനക്കാരും തൽപരകക്ഷികളും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ;
( ഡി )
സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവും തുക്കവും ഗുണ നിലവാരവും ഉറപ്പ് വരുത്താൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
309.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ ഔട്ട് ലെറ്റുകളിൽ മതിയായ സാധനങ്ങൾ ലഭ്യമല്ല എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സപ്ലൈകോ വിതരണക്കാർക്ക് നൽകേണ്ട തുക കുടിശ്ശികയായിട്ടുണ്ടോ;
( സി )
കുടിശ്ശിക തുക എന്നത്തേക്ക് കൊടുത്തു തീർക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
310.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി വിതരണം നടത്തുന്ന സബ്സിഡി സാധനങ്ങളുടെ വില വിപണി വിലയ്ക്ക് ആനുപാതികമായി ഉയർത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ വില വർദ്ധനവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശിപാർശകൾ സമർപ്പിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ സമിതിയുടെ ഘടനയും ധർമ്മവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഈ വിഷയവുമായി ബന്ധപ്പെട്ട് സമിതി ശിപാർശകൾ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്ന് വിശദമാക്കാമോ?
311.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വില നിലവാരം പിടിച്ചു നിര്‍ത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ട ഇത്തരം സ്ഥാപനങ്ങള്‍ വഴി ഇടതടവില്ലാതെ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുമോ?
312.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി വില്‍ക്കുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ആരെല്ലാമാണ് സമിതിയില്‍ അംഗങ്ങളായിട്ടുള്ളതെന്നും സമിതിയെ നിയോഗിച്ചത് ഏതു സാഹചര്യത്തിലാണെന്നും വ്യക്തമാക്കുമോ;
( ബി )
സപ്ലൈകോ വഴി വില്‍ക്കുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തീരുമാനമെടുത്തിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പ്രഖ്യാപനം നടത്തിയിട്ടുണ്ടോ; സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സപ്ലൈകോയ്ക്ക് സർക്കാർ നൽകുവാനുള്ള കുടിശ്ശിക തുക എത്രയാണ്; ഏത് വര്‍ഷം മുതലുള്ള തുകയാണ് കുടിശ്ശികയായിട്ടുള്ളത്; സപ്ലൈകോയ്ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ യഥാസമയം നല്‍കാത്തതാണ് സപ്ലൈകോയുടെ വിപണി ഇടപെടലിന് വിഘാതം സൃഷ്ടിച്ചത് എന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
313.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ നിരവധി സപ്ലൈകോ വില്പന ശാലകളില്‍ മാസങ്ങളായി സബ്സിഡി സാധനങ്ങളില്‍ ഭൂരിഭാഗവും ലഭ്യമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സബ്സിഡിയില്‍ വില്‍ക്കുന്ന പല ഉല്പന്നങ്ങളും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാവുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
സപ്ലൈകോ വില്പനശാലകളിലെ സബ്സിഡി ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഇ )
സപ്ലൈകോയുടെ വിപണി ഇടപെടലിനായി 2022-23, 2023-24 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും അതില്‍ എത്ര തുക ഏതൊക്കെ ഇനങ്ങളിലാണ് ചെലവഴിച്ചതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
314.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി നെല്ല് സംഭരിക്കുമ്പോൾ പണത്തിന് പകരം കർഷകർക്ക് പാഡി റസീപ്റ്റ് ഷീറ്റ് നൽകി ബാങ്കുകൾ മുഖേന ലോണായി നെല്ലിന്റെ സംഭരണ വില നൽകുന്നതിന് സർക്കാരും ബാങ്കുകളുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
സ്വന്തമായി ഉല്പാദിപ്പിച്ച നെല്ലിന്റെ വില കർഷകന് ലോണായി നൽകുവാൻ തീരുമാനിച്ചത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ലോണിന്റെ തിരിച്ചടവ് സംബന്ധിച്ച് കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാർ ലോൺ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ ആയത് കർഷകന്റെ ബാധ്യതയായി കണക്കാക്കുമോ; ഇത് കർഷകന്റെ സിബിൽ സ്കോറിനെ ദോഷകരമായി ബാധിക്കുന്നുണ്ടോ; സർക്കാർ ലോൺ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ കർഷകനുമേൽ ബാധ്യത നിശ്ചയിച്ച് ബാങ്കുകൾ ജപ്തി നോട്ടീസുകൾ നൽകിയിട്ടുണ്ടെങ്കില്‍ എത്രപേർക്ക് ഇപ്രകാരം ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്;
( ഡി )
കർഷകർക്ക് അനാവശ്യ ബാധ്യത അടിച്ചേൽപ്പിക്കുന്ന പാഡി റസീറ്റ് ഷീറ്റ് സമ്പ്രദായം നിർത്തലാക്കി സംഭരിക്കുന്ന നെല്ലിന് നേരിട്ട് പണം നൽകുന്ന സംവിധാനം ഏർപ്പെടുത്തുമോ; വിശദാംശം നൽകുമോ?
315.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തിനായി ഈ സർക്കാരിന്റെ കാലയളവിൽ ഓരോ ബജറ്റിലും വകയിരുത്തിയ തുക എത്രയാണ്; അനുവദിച്ച തുക എത്രയാണ്; ചെലവഴിച്ച തുക എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപ്പ് സാമ്പത്തിക വർഷം നെല്ലിന്റെ സംഭരണത്തിനുള്ള താങ്ങുവിലയിൽ കേന്ദ്രസർക്കാരിന്റെ വിഹിതം എത്ര രൂപയാണ്; എത്ര ശതമാനമാണ്; സംസ്ഥാന സർക്കാരിന്റെ വിഹിതം എത്ര രൂപയാണ്; എത്ര ശതമാനമാണ്; 2015-16 സാമ്പത്തിക വർഷത്തിൽ പ്രസ്തുത വിഹിതം എത്ര ശതമാനം വീതമായിരുന്നു എന്ന് വ്യക്തമാക്കുമോ;
( സി )
മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലയളവിൽ നെല്ലിന്റെ താങ്ങുവിലയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 2015-16 ലെ 32% ൽ നിന്നും നിലവിലെ 22% ആയി കുറയാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന സർക്കാർ വിഹിതം ഗണ്യമായി കുറഞ്ഞത് മൂലം നെൽക്കർഷകർക്ക് ഉയർന്ന താങ്ങുവില ലഭിക്കേണ്ട സാഹചര്യം ഇല്ലാതായതിനാൽ കർഷകർക്കുണ്ടായ നഷ്ടം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ വിഹിതം ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
316.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-പുല്ലുപാറയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച താലൂക്ക് തല ഗോഡൗണ്‍ നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണം ഏത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ?
317.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന പെട്രോള്‍-ഡീസല്‍ പമ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എന്നത്തേയ്ക്കു ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
318.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നഗരസഭയില്‍ റവന്യൂ ടവറിന് സമീപം ഹൗസിംഗ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലത്ത് സിവില്‍ സപ്ലൈസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഹൗസിംഗ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്ത 9.2.2023-ലെ യോഗതീരുമാനപ്രകാരം എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം സിവില്‍ സപ്ലൈസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
319.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലീഗൽ മെട്രോളജി സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ്, 2018 പ്രകാരം കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി തസ്‌തികയിലേക്കുള്ള നിയമനത്തിനുള്ള യോഗ്യതകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി തസ്‌തികയിലേക്കു നടത്തിയ നിയമനങ്ങളിൽ കേരള ലീഗൽ മെട്രോളജി സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ്, 2018-ലെ റൂൾ 3, 4 എന്നിവയിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അത് പാലിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
320.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിസ്റ്റോർ, റേഷൻകടകള്‍ എന്നിവ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കിംഗിൽ അളവ്, തൂക്കം, ഉല്പാദകന്റെ പേര് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിക്കാറുണ്ടോ;
( ബി )
കിറ്റുകളിലടക്കം വിതരണം ചെയ്യുന്ന പാക്കറ്റുകൾ അളവ് തൂക്ക നിയമപ്രകാരം ഇത്തരം നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.