UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3580.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാലക്കാട് ജില്ലയിലെ രജിസ്ട്രാർ ഓഫീസുകളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം രജിസ്ട്രാർ ഓഫീസുകള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ആയത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
3581.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ മുന്നാട് വില്ലേജില്‍ 2010-ലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയിച്ചതിൽ തൊട്ടടുത്ത വില്ലേജുകളെക്കാള്‍ ക്രമാതീതമായ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഇത് പരിഹരിച്ച് നല്‍കുന്നതിനായുളള തുടര്‍നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
3582.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന ഇഷ്ടദാനം, സഹോദരങ്ങൾ തമ്മിലുള്ള ഭാഗ ഉടമ്പടി, ഒഴിവുകുറി എന്നിവയ്ക്ക് നിലവിൽ സ്റ്റാമ്പ്‌ ഡ്യൂട്ടി എത്രയാണെന്ന് വ്യക്തമാക്കുമോ; ഇത്തരം രജിസ്ട്രേഷനുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
3583.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി ഇടപാടുകളിൽ രജിസ്ട്രേഷന്‍ ഫീ ആയി രജിസ്ട്രാര്‍ ഓഫീസില്‍ അടക്കേണ്ടിവരുന്ന നികുതിയുടെ സ്ലാബ് വിശദമാക്കാമോ;
( ബി )
എല്ലാത്തരം ഭൂമിക്കും ഒരേ നികുതിയാണോ; വിശദമാക്കാമോ;
( സി )
രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന മുദ്രപേപ്പറുകള്‍, ആയതിനുള്ള സ്റ്റാമ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ?
3584.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ശ്രീമതി സുമ നാരായണന്‍കുട്ടിയുടെ 3324/2013 ആധാരത്തില്‍ ഉള്ള ബ്ലോക്ക് 78 ടി.പി. 1083 196/17 റീസര്‍വ്വേ നമ്പര്‍ 309/3 ല്‍ ഉള്‍പ്പെട്ട 60 സെന്റ് സ്ഥലത്തില്‍ നിന്നും 20 സെന്റ് സ്ഥലം 5 പേര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ തീരുമാനിച്ച വിവരം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി കിട്ടുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിച്ച തീയതിയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ; എന്തുകൊണ്ടാണ് ഇതിന്മേല്‍ തീരുമാനം എടുക്കാന്‍ ഇത്രയും കാലതാമസം ഉണ്ടാകുന്നതെന്ന് വ്യക്തമാക്കാമോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
3585.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള ഭൂവുടമകള്‍ക്ക് അതിന്റെ പേരില്‍ നോട്ടീസ് അയച്ച് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കിൽ ഏതു വര്‍ഷം വരെയുള്ള ഇടപാടുകാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; ഇതിൽ നിന്നും നാളിതുവരെ എത്ര വരുമാനം ലഭിച്ചു; വിശദാംശം വ്യക്തമാക്കാമോ; ഇപ്രകാരം പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടോ; വ്യക്തമാക്കുമോ?
3586.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഭൂമിയുടെ ന്യായവില ഇരുപത് ശതമാനം ഒറ്റയടിക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് 2023 വർഷത്തിൽ സർക്കാരിലേയ്ക്ക് ഈയിനത്തിൽ ലഭിച്ച വരുമാനം എത്രയെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത വരുമാനം മുൻവർഷം ഇതേ സമയം ലഭിച്ചതിൽ നിന്നും എത്ര വ്യത്യാസമുണ്ടെന്ന് കൂടി അറിയിക്കുമോ;
( സി )
ന്യായവിലയുടെ അമിതമായ വർദ്ധനവും തെറ്റായ ന്യായവില നിർണ്ണയവും റിയൽ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഭൂമിയുടെ വില്പന കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഈ രംഗത്തുണ്ടായ മാന്ദ്യം മറികടക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്?
3587.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരാൾക്കെതിരെയുള്ള ധനപരമായ ബാധ്യതകൾ അയാളുടെ ഭൂവസ്തു ജപ്തി ചെയ്ത് ഈടാക്കുവാൻ നിർദ്ദേശിച്ച് കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ (വസ്തു പണയപ്പെടുത്തിയുള്ള വായ്പകൾ ഒഴികെയുള്ളത്) സംബന്ധിച്ച വിവരങ്ങൾ നിർദിഷ്ട ജപ്തി വസ്തുവിന്റെ സബ് രജിസ്ട്രാർ ഓഫീസ്/വില്ലേജ് ഓഫീസ് ഭൂരേഖകളിലും സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും നൽകുന്ന എൻകമ്പ്രൻസ് സർട്ടിഫിക്കറ്റുകളിലും രേഖപ്പെടുത്തണമെന്ന് ബന്ധപ്പെട്ട ചട്ടങ്ങളിൽ അനുശാസിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇപ്രകാരം രേഖപ്പെടുത്താത്ത സാഹചര്യങ്ങളിൽ നീതിന്യായ കോടതികളുടെ ഇടക്കാല/അന്തിമ അറ്റാച്ച്മെന്റ് ഉത്തരവുകൾക്ക് ശേഷം ഈ വസ്തു വിൽപ്പന നടത്തുമ്പോൾ ഈ അറ്റാച്ച്മെന്റ് ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ/നടപടികൾ യഥാസമയം അറിയാതെ വസ്തു വാങ്ങുന്ന ആൾ നിർദിഷ്ട വസ്തു അറ്റാച്ച്മെന്റ് നടപടികൾക്ക് വിധേയമാകുന്നതിനാല്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് നീതിന്യായ കോടതികൾ/മറ്റ് അധികാര സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വസ്തുവിന്മേലുള്ള ഇടക്കാല/അന്തിമ അറ്റാച്ച്മെന്റ് ഉത്തരവുകൾ (നിർദിഷ്ട വസ്തു നിയമാനുസൃതം പണയപ്പെടുത്തി കരസ്ഥമാക്കുന്ന വായ്പകൾ ഒഴികെയുള്ള സംഗതികളിൽ) സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട വസ്തുവിന്റെ സബ് രജിസ്ട്രാർ ഓഫീസ്/വില്ലേജ് ഓഫീസ് രേഖകളിലും സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും നൽകുന്ന എൻകമ്പ്രൻസ് സർട്ടിഫിക്കറ്റുകളിലും രേഖപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്ത് ചട്ടങ്ങൾ പരിഷ്കരിക്കാമോ?
3588.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തി എപ്പോൾ ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
3589.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്‍ പ്രവര്‍ത്തിച്ചിരുന്ന ദേവസ്വം ബോര്‍ഡ് കെട്ടിടത്തിന്റെ വാടക കുടിശ്ശിക എത്രയുണ്ടെന്നും പ്രസ്തുത കുടിശ്ശിക നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ; ഇത് സംബന്ധിച്ച ഫയൽ നമ്പര്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വാടക കുടിശ്ശിക അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3590.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
കെട്ടിടം പൂര്‍ത്തീകരിച്ച സ്ഥിതിയ്ക്ക് ക്യാബിന്‍, ഫര്‍ണ്ണിച്ചര്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ അനുവദിച്ച് ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് ഈ വര്‍ഷം തന്നെ മാറുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
3591.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈതൃക മന്ദിരമായ നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസ് നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
നവീകരണ പ്രവൃത്തി നിർവഹിക്കുന്നുണ്ടെങ്കിൽ ആരെയാണ് ചുമതലപ്പെടുത്തിയതെന്ന് അറിയിക്കാമോ?
3592.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ വില്യാപ്പള്ളി, തിരുവള്ളൂര്‍ എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളുടെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങൾ ശേഷിക്കുന്നതിനാൽ ഓഫീസ് പഴയ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓഫീസ് പ്രവര്‍ത്തനം അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3593.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്ന ഭൂമി രജിസ്ട്രേഷന്‍ എത്രയെന്നും ഈയിനത്തില്‍ ലഭിച്ച വരുമാനം എത്രയെന്നുമുള്ള വിവരങ്ങള്‍ വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
3594.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയില്‍ തെയ്യം മ്യൂസിയം സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3595.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനാവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ;
( ബി )
മ്യൂസിയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന് ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
3596.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് പുതിയ പദ്ധതികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഹിൽ പാലസിന്റെ നവീകരണത്തിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും അതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3597.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടമൺകടവ് പാലം സംരക്ഷിത സ്മാരകമാക്കുന്നത് സംബന്ധിച്ച നിർദ്ദേശം പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികളും തുടർനടപടികളും വിശദമാക്കാമോ?
3598.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചരിത്ര സ്മാരകങ്ങളുടെയും രേഖകളുടെയും മറ്റും സംരക്ഷണവും നവീകരണവും അനിവാര്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പ് നടത്തിവരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ചരിത്രപരവും മാനവീയവും മഹനീയവുമായ സംസ്കൃതി വിളിച്ചോതുന്ന പുരാരേഖകള്‍ ഡിജിറ്റെെസ് ചെയ്യുന്നതിനും കാലപ്പഴക്കം മൂലം നാശോന്മുഖമായ പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിന് രാസസംരക്ഷണം നൽകുന്നതിനുമുള്ള നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( സി )
കേരളത്തിലെ ഏക മുസ്ലീം രാജവംശമായ കണ്ണൂർ അറയ്ക്കൽ കൊട്ടാരവും മ്യൂസിയവും അനുബന്ധ വസ്തുക്കളും സംരക്ഷിക്കുന്നതിനും സുരക്ഷിതമായ പ്രദർശനവും പരിപാലനവും നടത്തുന്നതിനും കഴിയത്തക്ക തരത്തിൽ ആവശ്യമായ നടപടികളും ഇടപെടലുകളും നടത്തുമോ?
3599.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ രാജവംശത്തിന്റേയും മാർത്താണ്ഡവർമ്മയുടെയും ആദ്യകാല ആസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിളിമാനൂർ കീഴ്‍പേരൂരിൽ നിന്ന് ഈ വിഷയം സംബന്ധിച്ച് എന്തെല്ലാം പുരാരേഖകളും പുരാവസ്തുക്കളുമാണ് ലഭിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ; അറിയിക്കുമോ?
3600.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട എന്തെല്ലാം പുരാവസ്തു-പുരാരേഖ തെളിവുകളാണ് നിലവിൽ വകുപ്പിന്റെ പക്കലുള്ളത്; ഇവ പൊതുജനങ്ങൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; പ്രസ്തുത പദ്ധതികളുടെ പ്രവർത്തന പുരോഗതി വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.