|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3218.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂർ
നിയോജക മണ്ഡലത്തിൽ 2016 മുതൽ
നാളിതുവരെ കെട്ടിടങ്ങൾ,
നിരത്തുകൾ, പാലങ്ങൾ,
മെയിന്റനൻസ് എന്നീ
വിഭാഗങ്ങൾക്ക് അനുവദിച്ച
പ്രവൃത്തികളുടേയും തുകയുടേയും
വിശദ വിവരം ലഭ്യമാക്കുമോ;
പ്രസ്തുത പ്രവൃത്തികളുടെ
നിലവിലെ സ്ഥിതിവിവരം
ലഭ്യമാക്കുമോ?
3219.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
ടി. വി. ഇബ്രാഹിം
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ
പ്രവൃത്തികളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഗുണനിലവാര
പരിശോധനയ്ക്കായി മൊബൈൽ
ലാബുകൾ ഏർപ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ;
(
സി )
പ്രവൃത്തികൾക്ക്
മതിയായ അളവിൽ അസംസ്കൃത
വസ്തുക്കൾ ഉപയോഗിക്കാത്ത
കരാറുകാർക്കെതിരെ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
3220.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉടുമ്പൻചോല
നിയോജക മണ്ഡലത്തിൽ
പൊതുമരാമത്ത് വകുപ്പുമായി
ബന്ധപ്പെട്ട് അറ്റകുറ്റപ്പണി,
റീടാറിഗ്, സൈഡ് പ്രൊട്ടക്ഷൻ
അഴക്കുചാൽ നിർമ്മാണം എന്നിവ
സംബന്ധിച്ച് നിലവിൽ ഏതൊക്കെ
പ്രൊപ്പോസലുകൾ ഉണ്ടെന്നും
അവയിൽ നാളിതുവരെ സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
3221.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തില്‍ 2019-20 മുതല്‍
2023-24 വരെയുള്ള കാലയളവിലെ
പൊതുമരാമത്ത് പ്രവൃത്തികളുടെ
വിശദാംശം വിഭാഗങ്ങൾ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്ക് ഓരോന്നിനും
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചുവെന്നും
വ്യക്തമാക്കാമോ; ഓരോ
പദ്ധതിയുടെയും നിലവിലെ
പുരോഗതി വിശദമാക്കാമോ;
(
സി )
മൊറയൂർ-അരിമ്പ്ര-പൂക്കോട്ടൂർ
റോഡിന്റെ ബി.എം.ബി.സി.
പ്രവൃത്തികൾ
ആരംഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; സാങ്കേതിക
തടസ്സങ്ങൾ പരിഹരിച്ച്
പ്രസ്തുത പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കുമെന്ന്
വെളിപ്പെടുത്തുമോ?
3222.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കിഫ്ബി ഫണ്ട് ഉപയോഗിച്ച്
വിവിധ വകുപ്പുകളിൽ
നടപ്പിലാക്കിയ പ്രവൃത്തികൾ
നിർമ്മാണത്തിലെ അപാകതകൾ മൂലം
തകരാറിലായത് പൊതുമരാമത്തു
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഏതൊക്കെ പദ്ധതികളാണ് ഇപ്രകാരം
തകരാറിൽ ആയതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കിഫ്ബി
പദ്ധതികളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിൽ
പൊതുമരാമത്ത് വകുപ്പിന്റെ
പരിശോധനയോ പങ്കാളിത്തമോ
നിലവിലുണ്ടോ; വ്യക്തമാക്കുമോ?
3223.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പൊതുമരാമത്ത്
വകുപ്പ് ക്ലിഫ് ഹൗസിൽ
നടത്തിയിട്ടുള്ള നിർമ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; ഓരോ
പ്രവൃത്തിയ്ക്കും എന്തു തുക
ചെലവഴിച്ചു; വ്യക്തമാക്കാമോ;
(
ബി )
ഏത്
ഏജൻസിയാണ് നിർമ്മാണം
നടത്തിയതെന്നും ഏതൊക്കെ
ഇനങ്ങളിലാണ് തുക
ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ?
3224.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കായംകുളം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് നടപ്പാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും എത്ര തുക
ഇതിനായി
ചെലവഴിച്ചിട്ടുണ്ടെന്നും
ഇനിയും പൂര്‍ത്തീകരിക്കാനുളള
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
വിശദമാക്കാമോ?
3225.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊടുവായൂർ ബൈപാസ് റോഡ്,
ഊട്ടറപാലം, ഊട്ടറ റെയിൽവെ
മേൽപാലം എന്നീ പ്രവൃത്തികൾ
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ്
പൂർത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ എന്ന് തുടങ്ങാൻ
കഴിയുമെന്ന് വിശദമാക്കുമോ;
(
സി )
ഈ
പ്രവൃത്തികൾ തുടങ്ങുന്നതുമായി
ബന്ധപ്പെട്ട് നിലവിൽ
എന്തെങ്കിലും തടസ്സങ്ങൾ
ഉണ്ടോ; ഉണ്ടെങ്കിൽ വിശദാംശം
നൽകുമോ?
3226.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പിന് വേണ്ടി
സ്ഥലമേറ്റെടുപ്പ്
നടപടികളുമായി ബന്ധപ്പെട്ട
ഫയലുകൾ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
എളമരം
കടവ് പാലത്തിനുവേണ്ടി എളമരം
ഭാഗത്ത് സ്ഥലം വിട്ട്
നൽകിയവർക്ക് തുക നൽകുന്നതിന്
വേണ്ടിയുള്ള
ഡി/542/18/പി.ഡബ്ല്യു.ഡി.
നമ്പര്‍ ഫയലിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ;
(
സി )
കൊണ്ടോട്ടി
ടൗണിൽ പഴയങ്ങാടിയിൽ ഓൾഡ്
പാലക്കാട്-കോഴിക്കോട്
റോഡിന്റെ പാർശ്വഭാഗം വീതി
കൂട്ടുന്നതിന് വേണ്ടി സ്ഥലം
വിട്ട് നൽകിയവർക്ക് തുക
നൽകുന്നതിന് വേണ്ടിയുള്ള
എ2/5097/19/പി.ഡബ്ല്യു.ഡി.
നമ്പര്‍ ഫയലിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ;
(
ഡി )
വാഴക്കാട്-ഫാറൂഖ്
കോളേജ് റോഡിൽ ഊർക്കടവ് വളവ്
നിവർത്തുന്നതിനും റോഡ്
വികസനത്തിനും സ്ഥലം
ഏറ്റെടുക്കുന്നതിന്
വേണ്ടിയുള്ള ഭരണാനുമതി
പുതുക്കുന്നതിനുള്ള
പി.ഡബ്ല്യു.ഡി./ജി3/59/2018
നമ്പര്‍ ഫയലിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ?
3227.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള റോഡ്
പുറമ്പോക്ക് സ്ഥലം
തിട്ടപ്പെടുത്തുന്നതിന്
നിലവിൽ സ്വീകരിച്ചു വരുന്ന
നടപടികൾ എന്തെല്ലാമാണ്;
വിശദമാക്കാമോ;
(
ബി )
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള റോഡ്
പുറമ്പോക്ക് സ്ഥലങ്ങൾ അളന്നു
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തുകൊണ്ടാണ്
തിട്ടപ്പെടുത്താൻ കഴിയാത്തത്
എന്ന് അറിയിക്കാമോ;
(
സി )
പുറമ്പോക്ക്
കയ്യേറ്റങ്ങൾ
ഒഴിപ്പിക്കുമ്പോൾ ചെറുകിട
വഴിയോര കച്ചവടക്കാരുടെ
വിഷയങ്ങൾ പരിഹരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത് എന്ന്
വിശദമാക്കാമോ;
(
ഡി )
പിറവം
നിയോജക മണ്ഡലത്തിൽ റോഡ്
പുറമ്പോക്ക് സ്ഥലങ്ങൾ
എവിടെയെല്ലാമാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
3228.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ പുതുതായി
പൊതുമരാമത്ത് വകുപ്പിന്റെ
വിവിധ ഓഫീസുകള്‍
രൂപീകരിക്കണമെന്ന്
ആവശ്യപ്പെട്ട് ബഹു.സാമാജികര്‍
നല്‍കിയ നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
എടുത്തിട്ടുള്ള തുടര്‍
നടപടികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് അറിയിക്കാമോ;
(
ബി )
ആയതിന്റെ
അടിസ്ഥാനത്തില്‍ പൊതുമരാമത്ത്
വകുപ്പില്‍ ഒരു വര്‍ക്ക്
സ്റ്റഡി നടത്തുവാന്‍
ഐ.എം.ജി-യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വര്‍ക്ക്
സ്റ്റഡി റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
റിപ്പോര്‍ട്ടിന്റെ കോപ്പി
ലഭ്യമാക്കാമോ;
(
സി )
ഐ.എം.ജി-യുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പുതിയ
ഓഫീസുകള്‍ ആരംഭിക്കുന്ന
കാര്യം പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ തുടര്‍
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ നിലവിലെ സ്ഥിതിയും
ഉത്തരവിന്റെ ഫയല്‍ നമ്പരും
ലഭ്യമാക്കുമോ?
3229.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി വിവരങ്ങള്‍
നല്‍കാമോ?
3230.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അമ്പലം
റോഡ്, കെെതകായൽ റോഡ് തുടങ്ങിയ
റോഡുകൾക്ക് സർവ്വീസ് റോഡ്
അനുവദിക്കുക എന്നീ ആവശ്യങ്ങൾ
ഉന്നയിച്ച് വാടാനപ്പള്ളി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
സമർപ്പിച്ച നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(
ബി )
എങ്കിൽ
പ്രസ്തുത നിവേദനത്തിൽ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കുമോ
;
(
സി )
വാടാനപ്പള്ളി
പഞ്ചായത്ത് പരിധിയിലെ
മേൽപ്പറഞ്ഞ റോഡുകൾക്ക്
സർവ്വീസ് റോഡ്
നിർമ്മിക്കുന്നതിന് അടിയന്തര
നടപടി എടുക്കുമോ ,
വിശദാംശങ്ങൾ നൽകാമോ ?
3231.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24-ലെ
ബഡ്ജറ്റില്‍ ഉള്‍പ്പെട്ട
കോവൂര്‍-ചൊന്നാംതൊടിത്താഴം-എം.എല്‍.എ.
റോഡ് വികസനത്തിനായുള്ള
സ്ഥലമേറ്റെടുപ്പിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(
ബി )
ബി.സി.
റോഡ് കോയവളപ്പ് മുതല്‍
കോതിപാലം വരെയുള്ള തീരദേശ
ഹൈവേയുടെ സ്ഥലമേറ്റെടുപ്പ്
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
സി )
മാങ്കാവ്
ജംഗ്ഷന്‍ മേല്‍പ്പാല
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(
ഡി )
നഗരത്തിലെ
കല്ലുത്താന്‍
കടവ്പാലം-എ.കെ.ജി
ഓവര്‍ബ്രിഡ്ജ് എന്നിവയുടെ
നവീകരണത്തിന്റെ സ്ഥിതി
വ്യക്തമാക്കാമോ?
3232.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ പൊതുമരാമത്ത്
വകുപ്പിൽ നിന്നും
യു.എൽ.സി.സി.എസ്സ്.-ന് എത്ര
തുകയുടെ പ്രവൃത്തികളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇക്കാലയളവിൽ
യു.എൽ.സി.സി.എസ്സ്.-ന് ലഭിച്ച
പ്രവൃത്തികളില്‍ എൽ 1
കരാറുകാരന്‍
അല്ലാതിരുന്നിട്ടും 10
ശതമാനത്തിൽ താഴെയോ അതിന്
തുല്യമോ ആയ തുകയുടെ
അടിസ്ഥാനത്തില്‍
യു.എൽ.സി.സി.എസ്സ്.-ന് മുൻഗണന
നൽകിയതുകൊണ്ട് എത്ര
പ്രവൃത്തികൾ ലഭിച്ചുവെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(
സി )
ഓരോ
പ്രവൃത്തിയിലും എൽ1
കരാറുകാരനും
യു.എൽ.സി.സി.എസ്സ്.യും
തമ്മിലുള്ള വ്യത്യാസം
എന്താണെന്നും എൽ1
ലേലക്കാർക്ക് പകരം
യു.എൽ.സി.സി.എസ്സ്.-ന് ജോലികൾ
നൽകിയതിനാൽ ഉണ്ടായ അധിക ചെലവ്
എന്താണെന്നും പട്ടിക തിരിച്ച്
കണക്ക് ലഭ്യമാക്കുമോ?
3233.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവിൽ
പൂഞ്ഞാർ മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്റെ
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ടി
കാലയളവില്‍ ഓരോ പദ്ധതിക്കും
അനുവദിച്ച തുക എത്രയെന്ന്
വിശദമാക്കാമോ;
(
സി )
ടി
കാലയളവില്‍ ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി )
ലഭ്യമായ
ഭരണാനുമതികളുടെ
അടിസ്ഥാനത്തില്‍
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
3234.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരമേറ്റ ശേഷം
കോങ്ങാട് നിയോജക മണ്ഡലത്തിൽ
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കിയതും
നടപ്പിലാക്കുന്നതുമായ
പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും ചെലവഴിക്കുന്ന
തുകയും അവയുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ?
3235.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
സാമ്പത്തിക വർഷം മുതൽ
നാളിതുവരെ നബാർഡ് ഫണ്ടിൽ
ഉൾപ്പെടുത്തി കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിൽ
അനുവദിച്ചിട്ടുള്ള
പൊതുമരാമത്ത് പ്രവൃത്തികളുടെ
വിശദമായ വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുക, നടന്നു വരുന്ന
പ്രവൃത്തികളുടെ പുരോഗതി
എന്നിവ സംബന്ധിച്ച വിവരങ്ങൾ
വിശദമാക്കാമോ;
(
സി )
നബാർഡ്
ഫണ്ടിൽ കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ഏതെങ്കിലും
പദ്ധതി പുതുതായി
ഉൾപ്പെടുത്താൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3236.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ മങ്കട
മണ്ഡലത്തില്‍ പൊതുമരാമത്ത്
(നിരത്തുകള്‍), (പാലങ്ങള്‍),
(കെട്ടിടങ്ങള്‍) (നാഷണൽ ഹൈവേ)
എന്നീ വിഭാഗങ്ങൾ നടപ്പാക്കിയ
പദ്ധതികളും ചെലവഴിച്ച തുകയും
സംബന്ധിച്ച വിവരങ്ങൾ
വിഭാഗം,വര്‍ഷം എന്നിവ
തിരിച്ച് ലഭ്യമാക്കാമോ?
3237.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര പാലങ്ങളെ
ദീപാലങ്കാരങ്ങള്‍
സ്ഥാപിക്കുന്നതിന്
വേണ്ടിയുള്ള പദ്ധതിയില്‍
ഉള്‍പ്പെടുത്തുമെന്ന്
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മേല്‍പ്പാലത്തിന്റെ
അടിഭാഗത്ത് വയോജനങ്ങള്‍ക്കും
കുട്ടികള്‍ക്കുമുള്ള
പാര്‍ക്കുകള്‍ കളിസ്ഥലങ്ങള്‍,
പാര്‍ക്കിംഗ് എന്നിവ
നടപ്പാക്കുന്നതിന് നപടപടികള്‍
സ്വീകരിക്കുമോ?
3238.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാട്ടർ
അതോറിറ്റി ഉൾപ്പെടെയുള്ള
വിവിധ ഏജൻസികൾ
അറ്റകുറ്റപ്പണികൾക്കും
നിർമ്മാണ പ്രവൃത്തികൾക്കുമായി
റോഡുകൾ കുഴിച്ച ശേഷം പൂർവ്വ
സ്ഥിതിയിൽ ആക്കാത്തതിനാൽ
സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി.
റോഡുകളിലുണ്ടായ കുഴികളിൽ വീണ്
മുൻ സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ എത്രപേർക്ക്
പരിക്കേൽക്കുകയും മരണം
സംഭവിക്കുകയും
ചെയ്തിട്ടുണ്ടെന്ന വിവരം
ലഭ്യമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
എല്ലാ സംഭവങ്ങളിലും
കുറ്റക്കാരായ
കരാറുകാർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കരാറുകാർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്; എത്ര
കരാറുകാരെ കരിമ്പട്ടികയിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്;
കരാറുകാരുടെയും കരാർ
കമ്പനിയുടെയും പേരും
വിശദാംശവും ലഭ്യമാക്കുമോ?
3239.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
വർഷത്തെ ബജറ്റിൽ ഇരുപത്
ശതമാനം തുക വകയിരുത്തുകയും
പിന്നീട് വിശദമായ പദ്ധതി
റിപ്പോർട്ട് സമർപ്പിച്ചതുമായ
കൊയിലാണ്ടി മണ്ഡലത്തിലെ
പദ്ധതികൾക്ക് ഇതുവരെ
ഭരണാനുമതി ലഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കാമോ?
3240.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂളിമാട്
പാലത്തിന്റെ കീഴ് ഭാഗത്ത്
നിലവിലുള്ള ഒരേക്കറില്‍
അധികമുള്ള സ്ഥലത്ത് വയോജന
പാര്‍ക്ക് സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
കളന്‍തോട് കൂളിമാട് റോഡിന്റെ
സംഗമ സ്ഥലമായ കൂളിമാട് പാലവും
പരിസരവും റോഡ് പ്രവൃത്തിയുടെ
ഭാഗമായി നവീകരിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
3241.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് റോഡിൽ മഴവെള്ളം
കൃത്യമായ രീതിയിൽ നിർമാർജ്ജനം
ചെയ്യാൻ കഴിയാത്തതു കാരണം
റോഡ് തകരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ടി വിഷയത്തിൽ വകുപ്പ്
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
വകുപ്പിന്
കീഴിലുള്ള റോഡിലെ ബ്ലാക്ക്
സ്‌പോട്ട് അഥവാ അപകട സാധ്യത
കൂടിയ സ്ഥലങ്ങളിലെ അപകടങ്ങൾ
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികൾ
സ്വീകരിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(
സി )
വാട്ടർ
പൈപ്പ്‌ലൈൻ, ടെലികോം ലൈൻ
തുടങ്ങിയ പ്രവൃത്തികൾക്കായി
ബി.എം. ആൻഡ് ബി.സി.
നിലവാരത്തിലുള്ള റോഡുകൾ
നിരന്തരം പൊളിക്കുന്നത്
സൃഷ്ടിക്കുന്ന ബുദ്ധിമുട്ട്
ഒഴിവാക്കാൻ റോഡ്
നിർമ്മാണത്തിൽ യൂട്ടിലിറ്റി
കോറിഡോർ എന്ന ആശയം നടപ്പിൽ
വരുത്തുന്നതിനായി വകുപ്പിന്
മുൻകൈയെടുത്ത് നടത്താവുന്ന
നടപടികൾ വിശദീകരിക്കാമോ?
3242.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡുകളെപ്പറ്റിയുള്ള
പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്
പിഡബ്ലൂഡി ഫോര്‍ യൂ നിലവിൽ
പ്രവർത്തിക്കുന്നുണ്ടോ;
നാളിതുവരെ എത്ര പരാതികൾ
ലഭിച്ചു; എത്ര എണ്ണം
പരിഹരിച്ചു; എത്ര എണ്ണം
പരിഹരിക്കാൻ ഉണ്ട്; കാരണം
വ്യക്തമാക്കുമോ; പ്രസ്തുത
ആപ്പ് നിർമ്മിക്കുന്നതിനും
പരിപാലിക്കുന്നതിനുമായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചു?
3243.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കര
നിയോജക മണ്ഡലത്തില്‍ ബി എം
&ബി സി
നിലവാരത്തിലേയ്ക്ക് ഇനി
ഉയര്‍ത്തേണ്ട റോഡുകള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡുകളുടെ നീളവും പ്രതീക്ഷിത
ചെലവും വിശദമാക്കുമോ?
3244.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂര്‍
ജില്ലയിലെ കുറ്റിപ്പുറം
റോഡിന്റെയും
കൊടുങ്ങല്ലൂര്‍-തൃശൂര്‍
റോഡിന്റെയും നിര്‍മ്മാണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
റീബില്‍ഡ്
കേരളയില്‍ ഉള്‍പ്പെട്ട
പ്രസ്തുത പ്രവൃത്തികള്‍
സമയബന്ധിതമായി
നടപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
നിര്‍മ്മാണ
പ്രവൃത്തികളുടെ
മന്ദഗതിയിലുള്ള പോക്ക് ഗതാഗത
കുരുക്കും യാത്രാ ദുരിതവും
ഉണ്ടാക്കുന്നതിനാൽ ആയതിന്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ?
3245.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ തലയോലപ്പറമ്പില്‍
നിന്നും
കൂത്താട്ടുകുളത്തിനുപോകുന്ന
റോഡിന്റെ മുത്തോലിപുരം
മൃഗാശുപത്രി ജംഗ്ഷനില്‍
നിന്നും 2.2 കിലോ മീറ്റര്‍
ദൂരത്തില്‍ ആച്ചിക്കല്‍
ഭാഗത്ത് ഉദയഗിരി പളളിക്കു
സമീപം എം.സി റോഡിലേക്ക്
ചേരുന്ന പി. ഡബ്ല്യൂ. ഡി.
റോഡിന് മാര്‍ ജോസഫ്
പള്ളിക്കാപറമ്പില്‍ റോഡ്
എന്ന് നാമകരണം ചെയ്യണമെന്ന്
ആവശ്യപ്പെട്ട് നല്‍കിയ
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച് കോട്ടയം
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
റോഡിന്റെ
പേരുമാറ്റം സംബന്ധിച്ച് ചീഫ്
എഞ്ചിനീയര്‍ സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഉണ്ടായിരിക്കുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
3246.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊടുപുഴ
മാരിയില്‍ കലുങ്ക് പാലം
അപ്രോച്ച് റോഡിന്റെ
നിര്‍മ്മാണത്തിന് പുതുക്കിയ
ഭരണാനുമതി നല്‍കുന്ന
നടപടികള്‍ ഏതുഘട്ടത്തിലാണ് ;
(
ബി )
പ്രസ്തുത
അപ്രോച്ച് റോഡിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
വേഗത്തിലാക്കാന്‍ നടപടി
കൈക്കൊള്ളുമോ?
3247.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊടുപുഴ
റിവര്‍ വ്യു റോഡ്
(വെങ്ങല്ലൂര്‍-പാപ്പൂട്ടിഹാള്‍)
വികസനത്തിനായി അവശേഷിക്കുന്ന
ഭൂമി ഏറ്റെടുക്കുന്ന നടപടി
ഏതു ഘട്ടം വരെയായി; ഭൂമി
ഏറ്റെടുക്കല്‍
വേഗത്തിലാക്കാന്‍ നടപടി
കൈക്കൊള്ളുമോ;
(
ബി )
റോഡ്
വികസനത്തിനായി ഏറ്റെടുത്ത
ഭൂമി മുഴുവന്‍
ഉപയോഗപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
അവശേഷിക്കുന്ന
നിര്‍മ്മാണ പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
കൈക്കൊള്ളുമോ?
3248.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിര്‍ദ്ദിഷ്ട
കടുത്തുരുത്തി വടക്കംകൂര്‍
ബൈപ്പാസിന്റെ അലൈന്‍മെന്റ്
പുതുക്കി ഉത്തരവിറക്കുന്നത്
സംബന്ധിച്ച് 05.09.2023 ല്‍
ചീഫ് എഞ്ചിനീയര്‍ക്ക്
നല്‍കിയിരുന്ന നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
കടുത്തുരുത്തി
ടൗണിലെ ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
ആവിഷ്കരിച്ച വടക്കംകൂര്‍
ബൈപ്പാസ് പദ്ധതിയുടെ നിലവിലെ
പുരോഗതി വിശദമാക്കാമോ;
(
സി )
കടുത്തുരുത്തി
വടക്കംകൂര്‍ ബൈപ്പാസിന്റെ
അലൈന്‍മെന്റ് പുതുക്കി
ഉത്തരവിറക്കുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി )
കടുത്തുരുത്തി
വടക്കുംകൂർ ബൈപ്പാസിനുവേണ്ടി
സർക്കാർ ഉത്തരവ് പ്രകാരം
2008-2009 കാലഘട്ടത്തിൽ ഏഴ്
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടുള്ളതും ഇപ്പോഴും
വിനിയോഗിക്കാവുന്ന വിധത്തിൽ
നിലനിൽക്കുന്നതുമായ തുക പുതിയ
അലൈന്‍മെന്റ് പ്രകാരമുള്ള
പ്രവർത്തിക്ക് വിനിയോഗിക്കാൻ
നടപടി സ്വീകരിക്കുമോ;
(
ഇ )
പുതിയ
അലൈൻമെന്റ് പ്രകാരം
കടുത്തുരുത്തി വടക്കുംകൂർ
ബൈപ്പാസ് പദ്ധതി
കടുത്തുരുത്തി ടൗൺ
കണക്റ്റിംഗ് റോഡ് വികസന
പദ്ധതി എന്ന് മാറ്റുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദീകരിക്കാമോ?
3249.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജകമണ്ഡലത്തിലെ ഒരോടം
പാലം-വൈലോങ്ങര ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പുതുക്കിയ
അലൈന്‍മെന്റ് പ്രകാരമുള്ള
ഫണ്ടിംഗ് അനുമതി ലഭിച്ചതിനെ
തുടര്‍ന്ന് പ്രവൃത്തി
നടപ്പിലാക്കുന്നതിന് റോഡ്സ്
ആന്‍ഡ് ബ്രിഡ്ജസ്
ഡെവലപ്‍മെന്റ് കോര്‍പ്പറേഷന്‍
ഓഫ് കേരള സ്വീകരിച്ച
നടപടികളുടെ നിലവിലെ സ്ഥിതി
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന് ഇനി
എന്തെല്ലാം നടപടികളാണ്
ബാക്കിയുള്ളത്; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
3250.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെന്‍ട്രല്‍
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
ഫണ്ടില്‍ നിന്നും ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
സെന്‍ട്രല്‍
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
ഫണ്ടില്‍ നിന്നും
ധനസഹായത്തിനായി 2023-24-ല്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങളിൽ നിന്നും
ഫണ്ട് അനുവദിക്കുന്നതിനുള്ള
പ്രവൃത്തികൾ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
കൂത്തുപറമ്പ്
മണ്ഡലത്തിലെ ഏതെങ്കിലും
പ്രവൃത്തികൾ പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെയെന്ന്
വിശദമാക്കുമോ?
3251.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ വാടാനപ്പള്ളി
പഞ്ചായത്തിലെ 7, 9, 10, 11,
12 എന്നീ വാര്‍ഡുകളിലൂടെ
കടന്ന് പോകുന്ന എന്‍.എച്ച്
66-ന്റെ
ഇരുവശത്തുമുള്ളവര്‍ക്ക്
സഞ്ചരിക്കുന്നതിനോ പഞ്ചായത്ത്
റോഡിലേക്ക്
പ്രവേശിക്കുന്നതിനോ
സര്‍വ്വീസ് റോഡില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഏങ്ങണ്ടിയൂരിലെയും
വാടാനപ്പാള്ളിയിലെയും
ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന
പി.ഡബ്യു.ഡി. റോഡായ ഈസ്റ്റ്
ടിപ്പു സുല്‍ത്താന്‍ റോഡ് 350
മുതല്‍ 650 വരെ ചെയിന്‍
നമ്പരില്‍ ബൈപ്പാസ് കടന്ന്
പോകുന്നിടത്ത് അടിപ്പാതയോ
മൈനര്‍ ജംഗ്ഷനോ അനുവദിക്കുക
വാടാനപ്പള്ളി പഞ്ചായത്തിലെ
ഉപ്പുപടന്ന റോഡ്, ശാരദ
ഫാര്‍മസി റോഡ്, മേപ്പങ്ങാട്
അമ്പലം റോഡ്, കൈത കായല്‍ റോഡ്
തുടങ്ങിയ റോഡുകള്‍ക്ക്
സര്‍വ്വീസ് റോഡ് അനുവദിക്കുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് സമര്‍പ്പിച്ച
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത നിവേദനത്തിന്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി )
വാടാനപ്പള്ളി
പഞ്ചായത്ത് പരിധിയിലെ
മേല്‍പ്പറഞ്ഞ റോഡുകള്‍ക്ക്
സര്‍വ്വീസ് റോഡ്
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടി എടുക്കുമോ;
വിശദാംശം നല്‍കാമോ?
3252.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡല പരിധിയില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ എത്ര കിലോമീറ്റര്‍
റോഡാണ് നിലവിലുള്ളത്
അറിയിക്കാമോ;
(
ബി )
ഇതില്‍
എത്ര കിലോമീറ്റര്‍ റോഡാണ്
ബി.എം,ബി.സി നിലവാരത്തില്‍
നവീകരിച്ചിട്ടുള്ളത് എന്നും,
എത്ര കിലോമീറ്റര്‍ റോഡാണ്
ബി.എം,ബി.സി നിലവാരത്തില്‍
നവീകരിക്കാന്‍ ബാക്കിയുള്ളത്
എന്നും വ്യക്തമാക്കാമോ;
(
സി )
ബി.എം,ബി.സി
നിലവാരത്തില്‍ നവീകരിക്കാന്‍
ബാക്കിയുള്ള റോഡുകള്‍
ഏതെങ്കിലും പദ്ധതിയില്‍
ഉള്‍പ്പെടുത്തി നവീകരിക്കാന്‍
ആവശ്യമായ നടപടികള്‍
സര്‍ക്കാരിന്റെ പരിഗണനയില്‍
ഉണ്ടോ; അറിയിക്കാമോ?
3253.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
മഴക്കാലത്തിനു മുന്‍പായി
നടത്താന്‍ ഉദ്ദേശിക്കുന്ന
റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
3254.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലുവ-മൂന്നാര്‍
രാജപാതയുടെ പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പാതയുടെ പ്രാധാന്യം
കണക്കിലെടുത്ത് അടിയന്തരമായി
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3255.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
ഒലിപ്പുഴ റോഡ്
നിർമ്മാണത്തിനായുള്ള ഭൂമി
ഏറ്റെടുക്കൽ പ്രവൃത്തിയുടെ
നടപടികൾ ഏതു ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(
ബി )
റോഡിനായി
സ്വകാര്യ വ്യക്തികളുടെ
കെട്ടിടങ്ങൾ
പൊളിക്കേണ്ടതുണ്ടോ;
ഉണ്ടെങ്കിൽ വിശദവിവരം
ലഭ്യമാക്കുമോ;
(
സി )
റോഡ്
നിർമ്മാണത്തിനായി സ്വകാര്യ
വ്യക്തികളുടെ എത്ര ഭൂമി
ഏറ്റെടുക്കേണ്ടതുണ്ട്; അവ
ഏതൊക്കെയെന്ന് വിശദമാക്കാമോ?
3256.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തോട്ടശ്ശേരിയറ
- ഇല്ലത്തുമാട് -
പാത്തിക്കുഴി റോഡിന് കിഫ്ബി
പദ്ധതി പ്രകാരം ഭരണാനുമതി
ലഭ്യമാക്കുവാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡ് നവീകരണത്തിനായി 2017
ല്‍ 10 കോടി രൂപ കിഫ്ബിയില്‍
നിന്ന് അനുവദിച്ചെങ്കിലും
സ്റ്റാൻഡേർഡ് വിഡ്ത്ത്
ഇല്ലെന്ന കാരണത്താല്‍ റോഡ്
നവീകരണം നടപ്പിലാക്കാന്‍
കഴിയാത്ത വിഷയം
പരിഹരിക്കുന്നതിന് കേരള റോഡ്
ഫണ്ട് ബോര്‍ഡ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; ഈ വിഷയവുമായി
ബന്ധപ്പെട്ട് കേരള റോഡ്
ഫണ്ട് ബോര്‍ഡില്‍ നിലവിലുള്ള
ഫയലുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
കിഫ്ബിയുടെ
തന്നെ എഫ്.ഡി.ആര്‍. പദ്ധതി
പ്രകാരം തോട്ടശ്ശേരിയറ -
ഇല്ലത്തുമാട് -പാത്തിക്കുഴി
റോഡ് നവീകരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ; ഈ
വിഷയം സംബന്ധിച്ച്
കിഫ്ബിയുമായി ഏതെങ്കിലും
തരത്തിലുള്ള ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ; ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
3257.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈക്കം,
കടുത്തുരുത്തി മണ്ഡലങ്ങളിലൂടെ
കടന്ന് പോകുന്ന
വടയാർ-ചന്തപാലം-മുളക്കുളം
റോഡിന്റെ നിർമ്മാണ കാലാവധി
എന്നുവരെയാണെന്ന്
അറിയിക്കുമോ;
(
ബി )
നിലവിൽ
നിർമ്മാണത്തിന്റെ എത്ര ശതമാനം
പൂർത്തീകരിച്ചിട്ടുണ്ട്;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് നിർമ്മാണ
കരാറിലെ കാലാവധി
അനുസരിച്ചുള്ള
പുരോഗതിയില്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനെ തുടർന്ന്
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ഡി )
പിറവം
റെയിൽവേ സ്റ്റേഷൻ, വെള്ളൂർ
കെ.പി.പി.എല്‍.
എന്നിവിടങ്ങളിലേക്കുള്ള ഏക
റോഡാണ് ഇതെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഇ )
പ്രസ്തുത
റോഡിന്റെ നിർമ്മാണം
അടിയന്തരമായി പൂർത്തീകരിക്കാൻ
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
3258.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡ് ശൃംഖലയുടെ ആകെ ദൈര്‍ഘ്യം
കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ; ഇത്
രാജ്യത്തിന്റെ റോഡ് ശൃംഖലയുടെ
എത്ര ശതമാനത്തോളം വരുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
റോഡ് ശൃംഖലയിൽ പൊതുമരാമത്ത്
റോഡുകൾ, ദേശീയ പാതകൾ, വിവിധ
വകുപ്പുകള്‍
നിര്‍മ്മിക്കുകയും
പരിപാലിക്കുകയും ചെയ്യുന്ന
റോഡുകൾ എന്നിവയുടെ ദൈര്‍ഘ്യം
എത്രയാണെന്ന് തരം തിരിച്ചു
വിശദമാക്കാമോ;
(
സി )
റോഡ്
നിര്‍മ്മാണ മേഖലയിൽ ബജറ്റ്
വിഹിതത്തിൽ നിന്നുള്ള ചെലവ്
2016-17-ലേതിൽ നിന്നും
2021-22-ൽ എത്ര കോടിയായി
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; ആറ്
വര്‍ഷത്തിനുള്ളില്‍ ആയതിൽ
എത്ര മടങ്ങ്
വര്‍ദ്ധനവുണ്ടായിട്ടുണ്ട്;
അറിയിക്കുമോ;
(
ഡി )
ബജറ്റ്
വിഹിതത്തിൽ നിന്നുള്ള ചെലവിന്
പുറമെ 2016-17 മുതല്‍ റോഡ്
നിർമ്മാണവുമായി ബന്ധപ്പെട്ട്
കിഫ്‌ബി മുഖേന എത്ര കോടി
രൂപയുടെ പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
3259.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാര്‍
മണ്ഡലത്തിലെ ഈരാറ്റുപേട്ട
ബൈപാസ് നിർമ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ബൈപാസ് നിർമ്മാണവുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങൾ
വേഗത്തിലാക്കി പദ്ധതി
യാഥാർത്ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3260.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന തീരദേശ
ഹൈവേ പദ്ധതിയെപ്പറ്റി
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തില്‍ ഏത്
ഏജന്‍സിയാണ് പഠനം
നടത്തുന്നത്; വിശദമാക്കുമോ?
3261.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തലസ്ഥാന
നഗരത്തിലടക്കം നിരവധി റോഡുകൾ
മാസങ്ങളായി
വെട്ടിപൊളിച്ചിട്ടിരിക്കുന്നത്
മൂലം സാധാരണക്കാരുടെ യാത്ര
ദുരിതപൂർണ്ണമാകുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
വെട്ടിപൊളിച്ചിട്ടിരിക്കുന്ന
റോഡുകൾ യുദ്ധകാല
അടിസ്ഥാനത്തിൽ പൂർവ്വ
സ്ഥിതിയിലാക്കാൻ നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
ജല
അതോറിറ്റി വെട്ടിപൊളിക്കുന്ന
റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ
പൊതുമരാമത്ത് വകുപ്പ് നിർദേശം
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
3262.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ മലയോര ഹെെവേ
നിർമ്മാണവുമായി ബന്ധപ്പെട്ട്
നാളിതുവരെ സ്വീകരിച്ച
നടപടിക്രമങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
3263.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിറ്റി
റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി
രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെട്ട കോട്ടുളി-സിവില്‍
സ്റ്റേഷന്‍ റോഡ്
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ഭൂമി
ഏറ്റെടുക്കേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ ഏത് ഏജന്‍സിയാണ്
ഭൂമി ഏറ്റെടുത്ത്
നല്‍കേണ്ടത്;
(
സി )
ഭൂമി
ഏറ്റെടുക്കല്‍ നടപടിയുടെ
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ?
3264.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂർ
നിയോജക മണ്ഡലത്തിൽ
കിഴക്കഞ്ചേരി പഞ്ചായത്തിലെ
മമ്പാട്-പൂവ്വത്തിങ്കലട്ടി
റോഡ് ഗതാഗത യോഗ്യമല്ലെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട്
അനുവദിക്കാൻ നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദമാക്കാമോ?
3265.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലുള്ള
പി.ഡബ്ല്യു.ഡി റോഡുകളുടെ
ശോച്യാവസ്ഥ ഗൗരവമായി
കാണുന്നുണ്ടോ; വിശദാംശം
നൽകുമോ; തകർന്നു കിടക്കുന്ന
പി.ഡബ്ല്യു.ഡി റോഡുകളുടെ
ലിസ്റ്റ് ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
3266.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ
ചാപ്പനങ്ങാടി-ഇന്ത്യനൂര്‍-കോട്ടക്കല്‍
റോഡിലെ പൂഴിത്തറ വളവ് വീതി
കൂട്ടുന്നതുമായി ബന്ധപ്പെട്ട
പ്രവൃത്തിയുടെ എസ്റ്റിമേറ്റും
പ്രൊപ്പോസലും
ലഭ്യമായിട്ടുണ്ടോ;
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(
ബി )
അലൈന്‍മെന്റ്
പ്രകാരം വളവിന്റെ വീതി
കൂട്ടുന്നതിന് ആവശ്യമായ ഭൂമി
ഏറ്റെടുക്കൽ നടപടികളുടെ
പുരോഗതി വിശദമാക്കുമോ;
പ്രസ്തുത പ്രവൃത്തിയ്ക്ക്
ഭരണാനുമതി ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
3267.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്തു
റോഡുകളിലെ കുഴികൾ
അടയ്ക്കുന്നതിന്റെയും റോഡ്
പരിപാലിക്കുന്നതിന്റെയും
ചുമതല ആർക്കാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഉത്തരവാദിത്തത്തിൽ വീഴ്ച
വരുത്തുന്നത് മൂലം ആളുകൾ
കുഴികളിൽ വീണ് അപകടങ്ങൾ
ഉണ്ടാകുമ്പോൾ പൊതുമരാമത്ത്
വകുപ്പ് നഷ്ടപരിഹാരം നല്കാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
3268.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-2023,
2023-2024 സാമ്പത്തിക
വർഷങ്ങളിൽ റോഡുകളിൽ മഴയ്ക്ക്
മുന്‍പുള്ള
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനായി നൽകിയ
കരാറുകളുടെ വിശദാംശം നൽകാമോ;
ഓരോ കരാറിന്റെയും ടെൻഡർ
നടപടികൾ ഏത് തീയതിയിലാണ്
തുടങ്ങിയതെന്നത്
വിശദമാക്കാമോ?
3269.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തില്‍ കൊല്ലം -
തിരുമംഗലം ദേശീയപാതയില്‍
കോയിയ്ക്കല്‍ ജംഗ്ഷന്‍ മുതല്‍
കരിക്കോട് ജംഗ്ഷന്‍ വരെയുള്ള
മൂന്ന് കിലോമീറ്റർ ദേശീയപാത
നാലുവരിയാക്കാനും
മൂന്നാംകുറ്റി, കരിക്കോട്
എന്നിവിടങ്ങളിലെ റെയില്‍വെ
ഓവർ ബ്രിഡ്ജുകള്‍
പുനർനിര്‍മ്മിക്കാനും മുൻ
സര്‍ക്കാര്‍ കിഫിബി മുഖേന 447
കോടി രൂപ
അനുവദിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കാമോ ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്‍.
തയ്യാറായിട്ടുണ്ടോ; എങ്കില്‍
വിശദാംശം വെളിപ്പെടുത്താമോ;
(
സി )
നിര്‍മ്മാണ
പ്രവർത്തനങ്ങള്‍ എന്ന്
ആരംഭിക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്; വിശദാംശം
വെളിപ്പെടുത്താമോ?
3270.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡ്
ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി
കേരള ലിമിറ്റഡ് വഴി
നടപ്പാക്കുന്ന കരമന-വെള്ളറട
റോഡിന്റെ നിർമ്മാണ
പ്രവർത്തനങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
ഇതിനായി
ഭൂമി ഏറ്റെടുക്കൽ
ഉൾപ്പെടെയുള്ള
പ്രവൃത്തികൾക്ക് അനുമതി
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡ് നിർമ്മാണം എന്ന്
പൂർത്തീകരിയ്ക്കാനാകുമെന്നും
ആയതിന്റെ തുടർ നടപടികൾ
എന്തെന്നും വിശദമാക്കാമോ?
3271.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിക്കായുള്ള ഭൂമി
ഏറ്റെടുക്കല്‍ നടപടികളുടെ
പുരോഗതി വ്യക്തമാക്കുമോ; ഭൂമി
ഏറ്റെടുക്കലിന് എത്ര തുക
ആവശ്യമായി വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്; നടപടി
ക്രമങ്ങൾ ത്വരിതപ്പെടുത്തി
ഭൂമി ഏറ്റെടുക്കൽ
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3272.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.ഡബ്ല്യു.ഡി.യുടെ
നിയന്ത്രണത്തിലുള്ള
ദേശീയപാതകളിൽ 2022, 2023
വർഷങ്ങളിൽ പ്രീ മൺസൂൺ
കാലയളവിൽ അറ്റകുറ്റപ്പണികൾ
നടത്തുന്നതിനായി നടപ്പു
സാമ്പത്തിക വർഷവും മുൻ
സാമ്പത്തിക വർഷവും തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര തുക
അനുവദിച്ചിട്ടുണ്ട്; ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
3273.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാത്ത് റോഡുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
റോഡ്
നിര്‍മ്മാണഘട്ടത്തില്‍
ഏതെല്ലാം തരത്തിലുള്ള
ഗുണനിലവാര പരിശോധനകളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പരിശോധനയിൽ നിർമ്മാണത്തിൽ
പിഴവ് കണ്ടെത്തിയതിനാൽ ഈ
സർക്കാരിന്റെ കാലയളവിൽ എത്ര
റോഡുകൾ പുനർനിർമ്മിച്ചു; അവ
ഏതൊക്കെ; ഇതിന്റെ അധിക ചെലവ്
കരാറുകാരനിൽ നിന്നും
ഈടാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
3274.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകൾ വിവിധ
പ്രവൃത്തികൾക്കായി
പൊളിച്ചതിനു ശേഷം
പൂർവ്വസ്ഥിതിയിലാക്കാത്തതിന്റെ
പേരിൽ മുൻ സർക്കാരിന്റെ കാലം
മുതൽ നാളിതുവരെ എത്ര
കരാറുകാർക്കെതിരെ നടപടി
സ്വീകരിയ്ക്കണമെന്ന്
യൂട്ടിലിറ്റി
പ്രവർത്തനങ്ങൾക്കായി
ചുമതലപ്പെടുത്തിയ
ഏജന്‍സികളോട്
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഏതൊക്കെ
പ്രവൃത്തികളിലാണ് അപ്രകാരം
ആവശ്യപ്പെട്ടിട്ടുള്ളത്; എത്ര
കരാറുകാർക്കെതിരെ നടപടി
സ്വീകരിച്ചു; എത്ര പേരെ
കരിമ്പട്ടികയിൽ ഉൾപ്പെടുത്തി;
വിശദാംശം ജില്ല തിരിച്ചു
വ്യക്തമാക്കുമോ?
3275.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍
എസ്.എല്‍.റ്റി.എഫ് പദ്ധതി
പ്രകാരം ഏതെല്ലാം
പ്രവൃത്തികളാണ് പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്ത്
നടത്തിയിട്ടുള്ളതെന്നും ഓരോ
പ്രവൃത്തിക്ക് ചെലവാക്കിയ
തുകയും അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതെങ്കിലും
പ്രവൃത്തികള്‍ ഇനി
ഏറ്റെടുത്ത്
പൂര്‍ത്തിയാക്കാനുണ്ടോ;
വിശദമാക്കാമോ?
3276.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
കുറുമാലി-തൊട്ടിപ്പാള്‍-
മുളങ്ങ് റോഡ്,
ചെങ്ങാലൂര്‍-മണ്ണംപേട്ട-മാവിന്‍
ചുവട് റോഡ് എന്നീ
പൊതുമരാമത്ത് റോഡുകളുടെ
നവീകരണ പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
കരാറുകാര്‍ കാലതാമസവും
മനഃപ്പൂര്‍വ്വമായ അലംഭാവവും
കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡുകളുടെ നവീകരണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനും
തൈക്കാട്ടുശ്ശേരി റോഡിന്റെ
നവീകരണ പ്രവൃത്തി ഏറ്റെടുത്ത
കരാറുകാരന്‍ ഇനിയും പ്രവൃത്തി
തുടങ്ങാത്ത സാഹചര്യത്തിലും
പ്രസ്തുത റോഡുകളുടെ
നിര്‍മ്മാണത്തിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
മനഃപ്പൂര്‍വ്വമായി
പ്രവൃത്തികളില്‍ കാലതാമസവും
വീഴ്ചയും വരുത്തുന്ന
കരാറുകള്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കുന്നതിന്
തയ്യാറാകുമോ?
3277.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കൊല്ലം മണ്ഡലത്തിൽ
പൊതുമരാമത്ത് നിരത്ത് വിഭാഗം
മുഖേന നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ചതും
പൂർത്തീകരിച്ചതും നിർവ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികൾ ഏതെല്ലാമാണ്;
അവയുടെ നിലവിലെ സ്ഥിതി സഹിതം
വിശദവിവരം ലഭ്യമാക്കുമോ?
3278.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരിയം-ഇടവക്കോട്-പാറോട്ടുകോണം
റോഡ്,
കാര്യവട്ടം-ചെങ്കോട്ടുകോണം
റോഡ് എന്നീ പ്രവൃത്തികളുടെ
ടെണ്ടര്‍ കഴിഞ്ഞ്
മാസങ്ങളായിട്ടും പ്രവൃത്തി
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
3279.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പണിപൂര്‍ത്തിയായ
പൊതുമരാമത്ത് റോഡുകള്‍ വിവിധ
ആവശ്യങ്ങളെന്ന പേരില്‍
വെട്ടിപ്പൊളിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയത് ഒഴിവാക്കുന്നതിനും
വെട്ടിപ്പൊളിച്ചാല്‍ തന്നെ
ഉടനടി
പുനഃസ്ഥാപിക്കുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
അടിയന്തര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തില്‍
പൂര്‍ത്തിയായ റോഡുകള്‍
വെട്ടിപ്പൊളിക്കുന്നതിലൂടെ
പ്രതിവര്‍ഷം ശരാശരി എത്ര
തുകയുടെ നഷ്ടമാണ്
പൊതുമരാമത്ത് വകുപ്പിന്
വരുന്നതെന്നും ഈ സര്‍ക്കാര്‍
കാലയളവിനുള്ളില്‍ നാളിതുവരെ
എത്ര തുക ഇത്തരത്തില്‍
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
3280.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വലിയ
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിനായി പൊതുമരാമത്ത്
വകുപ്പ് വണ്‍ ടൈം ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ബി )
നിലവില്‍
ജില്ലാ പഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ളതും ഒന്നില്‍
കൂടുതല്‍ പഞ്ചായത്തുകളിലൂടെ
കടന്നു പോകുന്നതുമായ പ്രധാന
റോഡുകള്‍, പി.ഡബ്ള്യു.ഡി.
ഏറ്റെടുക്കുന്നതിനായി നേരത്തെ
നടപടികള്‍ സ്വീകരിക്കുകയും
പ്രൊപ്പോസല്‍
സമര്‍പ്പിക്കുകയും
ചെയ്തിട്ടുള്ള റോഡുകൾ എന്നിവ
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്നതിനും ഗതാഗത
യോഗ്യമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
3281.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം-നെയ്യാര്‍ഡാം
റോഡില്‍ ചൂണ്ടുപലക മുതല്‍
കള്ളിക്കാട് വരെയുള്ള
പ്രദേശത്ത് റോഡ് വികസനവുമായി
ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നു
വരുന്നതും ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ വിവിധ
പദ്ധതികളുടെ തുക
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍ നല്‍കാമോ?
3282.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിൽ കിഫ്ബി വഴി അനുമതി
ലഭ്യമായ ഇ.എം.എസ് അക്കാദമി
റോഡിന്റെയും പൊട്ടൻകാവ്
നെല്ലിക്കാട് റോഡിന്റെയും
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
എഫ്.ഡി.ആര്‍.സാങ്കേതികവിദ്യ
ഉപയോഗിച്ച് നിർമ്മിക്കുന്ന
പ്രസ്തുത റോഡുകളുടെ
നിർമ്മാണം എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
വിശദമാക്കാമോ?
3283.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കുന്നത്തുനാട്
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് നിരത്തു വിഭാഗം മുഖേന
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ ഏതെല്ലാമാണ്;
അവയുടെ ഇപ്പോഴത്തെ സ്ഥിതി
സഹിതം വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് റോഡുകളുടെ
അറ്റകുറ്റപ്പണികൾക്കായി എത്ര
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
ഓരോ
മെയിന്റനന്‍സ് പ്രവൃത്തിക്കും
അനുവദിച്ച തുകയും അവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
3284.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ തീരദേശ ഹെെവേ
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
തീരദേശ
ഹെെവേയ്ക്കായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികൾ ഏത് ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ?
3285.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് കീഴിലുളള റണ്ണിംഗ്
കോൺട്രാക്റ്റ് പ്രകാരമുളള
റോഡുകളുടെ പരിശോധന നടത്താൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പരിശോധനയില്‍
നിർമ്മാണത്തിലും കരാർ
പ്രകാരമുളള പരിപാലനത്തിലും
ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
ഈ സർക്കാരിന്റെ കാലത്തു
ഇപ്രകാരമുള്ള എത്ര
ക്രമക്കേടുകൾ
കണ്ടെത്തിയെന്നും എന്തൊക്കെ
നടപടികൾ പ്രസ്തുത
കരാറുകാർക്കെതിരെ
സ്വീകരിച്ചെന്നും നടപടി
നേരിട്ട കരാറുകാർ
ആരൊക്കെയാണെന്നുമുള്ള
വിശദാംശം ജില്ല തിരിച്ചു
ലഭ്യമാക്കുമോ?
3286.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ച, എം.സി. റോഡിന്
സമാന്തരമായി കേശവദാസപുരം
മുതല്‍ അങ്കമാലി വരെ
നിർമിക്കാന്‍
ഉദ്ദേശിയ്ക്കുന്ന നാലുവരി പാത
കൊല്ലം ജില്ലയിൽ
കടന്നുപോകുന്നത് ഏതെല്ലാം
ഭാഗങ്ങളിലൂടെയാണെന്നതിന്റെ
രൂപരേഖ/അലൈന്‍മെന്റ്
തയ്യാറായിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഹൈവേ പുനലൂർ മണ്ഡലത്തിലെ
ഏതെല്ലാം വില്ലേജുകളിലെ
ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ്
കടന്നുപോകുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവിലെ
സംസ്ഥാന പാത, എം.സി. റോഡ്
എന്നിവയെ കൊല്ലം ജില്ലയില്‍
പ്രസ്തുത പാത എവിടെയൊക്കെ
മറികടക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പാതയുടെ നിർമ്മാണത്തിനായി
പുനലൂർ താലൂക്കില്‍
ഏറ്റെടുക്കേണ്ടിവരുന്ന
ഭൂമിയുടെ വിസ്തൃതി വില്ലേജ്
അടിസ്ഥാനത്തിൽ അറിയിക്കാമോ?
3287.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
വരന്തരപ്പിള്ളി-നന്തിപുരം
റോഡിന്റെ നിര്‍മ്മാണം ഇനിയും
ആരംഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുതുക്കിയ
ഭരണാനുമതിക്കായി
എസ്റ്റിമേറ്റ് സമർപ്പിച്ച്
മാസങ്ങള്‍ പിന്നിട്ടിട്ടും
അനുമതി ലഭിക്കാത്തതിനാല്‍
അടിയന്തിരമായി പുതുക്കിയ
ഭരണാനുമതി ലഭ്യമാക്കി
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
3288.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവന്‍
പദ്ധതിയുടെ പെെപ്പ് ലെെന്‍
സ്ഥാപിക്കുന്നതിന് അനുമതി
നല്‍കിയ പൊതുമരാമത്ത്
റോഡുകളില്‍ പ്രസ്തുത പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
മൂലം റോഡുകളുടെ നവീകരണ
പ്രവൃത്തി നടക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഉന്നതതലയോഗം
നടത്തിയിട്ടും സമയബന്ധിതമായി
ഇത്തരം പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്തത്
പരിശോധിക്കുമോ;
(
ഡി )
പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
റോഡുകളിലെ
പ്രവൃത്തികള്‍ക്കാണ് പ്രസ്തുത
പരാതികള്‍
നിലനില്‍ക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
3289.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കുന്നത്തുനാട്
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് കെട്ടിട വിഭാഗം മുഖേന
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ ഏതെല്ലാമാണ്;
അവയുടെ നിലവിലെ സ്ഥിതി സഹിതം
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
ഭരണാനുമതി
ലഭിക്കാനുള്ള പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ഭരണാനുമതി
നല്‍കാന്‍ വൈകുന്നതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(
സി )
പട്ടിമറ്റം
റസ്റ്റ് ഹൗസ് നവീകരണത്തിനായി
അനുവദിച്ച തുക എത്രയെന്നും
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്തെന്നും
വിശദമാക്കാമോ?
3290.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കഞ്ചേരി
പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ്
രണ്ടാം ഘട്ടം പ്രവൃത്തി
നിലവില്‍ ഏത് ഘട്ടത്തിലാണ്;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
3291.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-20
ബജറ്റില്‍ ഉള്‍പ്പെടുത്തിയ
തോലന്നൂര്‍ ഗവ. ആര്‍ട്സ്
& സയന്‍സ് കോളേജ് കെട്ടിട
നിര്‍മാണ പ്രവൃത്തി നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെട്ടിട
നിര്‍മാണം എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍ കഴിയും;
വ്യക്തമാക്കാമോ?
3292.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ക്ലിഫ്ഹൗസിൽ
ഏതൊക്കെ നിർമ്മാണ
പ്രവൃത്തികളാണ് പൊതുമരാമത്ത്
വകുപ്പ് ഊരാളുങ്കൽ ലേബർ
കോൺട്രാക്ട് സൊസൈറ്റി മുഖേന
നടപ്പാക്കിയിട്ടുള്ളത്; ഓരോ
പ്രവൃത്തിയുടെയും അടങ്കൽ തുക
ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
3293.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
പി.ഡബ്ല്യൂ.ഡി. റസ്റ്റ്
ഹൗസിന്റെ ഒന്നാം നിലയിലുളള
ഹാളില്‍ എ.സി.
സ്ഥാപിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
3294.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-2024
വർഷത്തെ ബജറ്റിൽ 20 ശതമാനം
തുക വകയിരുത്തി പൊതുമരാമത്ത്
കെട്ടിട വിഭാഗം നിർമ്മാണ
ചുമതല നിര്‍വഹിക്കുന്ന
നെന്മാറ നിയോജക മണ്ഡലത്തിലെ
നെന്മാറ സി.എച്ച്.സി,
പല്ലാവൂർ ജി.എൽ.പി സ്കൂൾ,
കൊടുവായൂർ ജി.എച്ച്.എസ്.എസ്,
മുതലമട ജി.എച്ച്.എസ്.എസ്
എന്നിവിടങ്ങളിലെ പ്രവൃത്തികൾ
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ എന്ന് തുടങ്ങി
എന്ന് പൂർത്തിയാക്കാൻ
കഴിയുമെന്ന് വിശദമാക്കുമോ?
3295.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വന്തമായി
കെട്ടിടം ഇല്ലാത്ത
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്,
വാടകയ്ക്ക് കെട്ടിടം
ഏറ്റെടുക്കുമ്പോൾ വാടക
നിശ്ചയിക്കുന്ന നടപടി
ക്രമങ്ങളുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
കിഫ്ബി,
കെ-ഡിസ്ക് തുടങ്ങിയ സർക്കാർ
അനുബന്ധ സ്ഥാപനങ്ങളും
ഏജൻസികളും കെട്ടിടങ്ങൾ
വാടകയ്ക്ക് എടുക്കുമ്പോൾ
മേല്പറഞ്ഞ മാനദണ്ഡങ്ങൾ
പാലിക്കാറുണ്ടോ; ഉണ്ടെങ്കിൽ
കിഫ്ബി, കെ-ഡിസ്ക് എന്നീ
സ്ഥാപനങ്ങള്‍ വാടകയ്ക്ക്
എടുത്ത കെട്ടിടങ്ങൾക്ക്
നാളിതുവരെ വാടക നിർണ്ണയിച്ചു
നൽകിയതിന്റെ വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
3296.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ പെരിങ്ങമല
പഞ്ചായത്തിലെ ജവഹര്‍ കോളനി
ഹൈസ്കൂളില്‍ നബാര്‍ഡ് ഫണ്ട്
ഉപയോഗിച്ച് നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
നബാര്‍ഡ്
ഫണ്ടിന്റെ കാലാവധി
അവസാനിച്ചതുമൂലം നിര്‍മ്മാണം
നിര്‍ത്തിവയ്ക്കേണ്ട സ്കൂള്‍
കെട്ടിടങ്ങള്‍
എത്രയെണ്ണമുണ്ടെന്നും അവ
എവിടെയെല്ലാമാണെന്നും
അറിയിക്കാമോ;
(
സി )
നബാര്‍ഡ്
ഫണ്ടിന്റെ കാലാവധി നീട്ടി
നല്‍കി കെട്ടിട
നിര്‍മ്മാണങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
3297.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
കോർട്ട് കോപ്ലക്സ്
നിർമ്മാണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
മൂന്നാംഘട്ട
നിർമ്മാണത്തിനായുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത എസ്റ്റിമേറ്റ്
ഹൈക്കോടതി രജിസ്ട്രാര്‍ക്ക്
സമർപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3298.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ 2016-17 മുതല്‍
പൊതുമരാമത്ത് കെട്ടിട വിഭാഗം
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
3299.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
ബജറ്റിൽ ഉൾപ്പെട്ട ഉപ്പള ഫയർ
സ്റ്റേഷൻ, സീതാംഗോളി ഐ.ടി.ഐ
എന്നിവയുടെ കെട്ടിട നിർമ്മാണ
പ്രവൃത്തികൾ നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
വൈകുന്നത് എന്ത് കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ടി
പ്രവൃത്തി എപ്പോൾ തുടങ്ങാൻ
കഴിയുമെന്ന് വിശദമാക്കുമോ?
3300.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് (സ്പെഷ്യല്‍
ബില്‍ഡിംഗ്സ്) പാങ്ങപ്പാറ
ഐ.എഫ്.എച്ച്.സി യുടെ പുതിയ
കെട്ടിട നിര്‍മ്മാണത്തിന്
ഫണ്ട് അനുവദിച്ച് 3 വര്‍ഷം
കഴിഞ്ഞിട്ടും നിർമ്മാണം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
ആക്കുളം
എൻ.സി.സി ആസ്ഥാനത്തിന്റെ
നിര്‍മ്മാണം 3 വര്‍ഷം
കഴിഞ്ഞിട്ടും അനന്തമായി
നീണ്ടു പോകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
ശ്രീകാര്യം
മിനി സിവില്‍ സ്റ്റേഷന്‍
ഡി.പി.ആർ സംബന്ധിച്ചുള്ള
വിവരങ്ങള്‍ വിശദമാക്കാമോ;
(
ഡി )
മണ്ണന്തല
എൻ.സി.സി ആസ്ഥാനത്തിന്റെ
നിർമ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുംമെന്ന് വിശദമാക്കാമോ?
3301.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
പഞ്ചായത്തിൽ എം.എൽ.എ ആസ്തി
വികസന ഫണ്ടിൽ നിന്നും തുക
വിനിയോഗിക്കാൻ അനുമതി ലഭ്യമായ
ഇ.എം.എസ് ലൈബ്രറി നിർമ്മാണ
പ്രവൃത്തി,കുറ്റിക്കാട് കുളം
നവീകരണ പ്രവൃത്തി എന്നിവയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ അടിയന്തരമായി
ആരംഭിച്ച്
പൂർത്തീകരിയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
3302.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്,
ബേപ്പൂര്‍ മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
പുല്ലിപ്പുഴയ്ക്ക്
കുറുകെയുള്ള മുനമ്പത്ത്ക്കടവ്
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തികരിച്ചിട്ടുണ്ടോ;
ആയത് പൂര്‍ത്തിയാക്കിയതിന്
ശേഷം ഡി.പി.ആര്‍. അടക്കമുള്ള
തുടര്‍ പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പാലം നിര്‍മ്മാണത്തിന്
നിര്‍വ്വഹണ ഏജന്‍സിയെ
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
3303.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
നഗരത്തിൽ നിന്നും വൈപ്പിൻ
കരയിലെ ബോൾഗാട്ടി
ജംഗ്ഷനിലേക്കുള്ള ഗോശ്രീ
പാലത്തിൽ വാഹനബാഹുല്യം കാരണം
അനുഭവപ്പെടുന്ന ഗതാഗത
കുരുക്കും ബുദ്ധിമുട്ടുകളും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എറണാകുളത്ത്
നിന്ന് ഹൈക്കോടതി വഴി
കണ്ടെയിനർ റോഡിലൂടെ തൃശ്ശൂർ
ഭാഗത്തേക്കുള്ള വാഹനങ്ങളുടെ
ബാഹുല്യവും മുനമ്പം -
അഴിക്കോട് പാലവും തീരദേശ
ഹൈവേയും
യാഥാർത്ഥ്യമാകുന്നതോടെ ഈ
മേഖലയിൽ ഉണ്ടാകാവുന്ന
രൂക്ഷമായ ഗതാഗതക്കുരുക്ക്
കണക്കിലെടുത്ത് ഗോശ്രീ
പാലത്തിന് സമാന്തരമായി പാലം
നിർമ്മിക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
ഇതു
സംബന്ധിച്ച് മന്ത്രിക്ക്
സമർപ്പിച്ചിരുന്നതും,
പരിശോധിക്കുന്നതിനായി
18.09.2023-ലെ
6694/എം(ഡബ്ല്യു&ടി)/23
നമ്പർ കത്ത് പ്രകാരവും
23.12.2023-ലെ
7256/എം(ഡബ്ല്യു&ടി)/23/വിഐപി
നമ്പർ കത്ത് പ്രകാരവും
പൊതുമരാമത്ത് വകുപ്പ്,
പാലങ്ങൾ വിഭാഗം ചീഫ്
എഞ്ചിനീയർക്ക് കൈമാറിയതുമായ
നിവേദനത്തിൽ
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കുമോ?
3304.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
പുതിയപാലത്തെ വലിയ പാലം
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
3305.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാവാലിപ്പുഴ
തൂക്കുപാലത്തിന്
മണ്ണുപരിശോധനാ
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ ഡിസൈൻ
തയ്യാറാക്കുകയും,അതു പ്രകാരം
ഡി.പി.ആർ തയ്യാറാക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നൽകുന്നതിനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
2019-20-ൽ
നാല്പത് ലക്ഷം രൂപ
വകയിരുത്തിയിരുന്ന
കാവാലിപ്പുഴ
തൂക്കുപാലത്തിന്റെ
ഡി.പി.ആര്‍.
തയ്യാറാക്കുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(
ഡി )
2020
ന് ശേഷം പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
3306.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരവിപുരം
റെയില്‍വെ മേൽപ്പാലത്തിന്റെ
(ആര്‍.ഒ.ബി- എല്‍.സി. നമ്പര്‍
547) നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അനിശ്ചിതമായി നീണ്ടുപോകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഇരവിപുരം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച മയ്യനാട് എല്‍.സി.
നമ്പര്‍ 551 ,എസ്.എന്‍.
കോളേജ് ജംഗ്ഷന്‍ എല്‍.സി.
നമ്പര്‍ 543, കല്ലുംതാഴം
(കുറ്റിച്ചിറ) എല്‍.സി.
നമ്പര്‍ 77, കൂട്ടിക്കട
എല്‍.സി. നമ്പര്‍ 549 ,
പോളയത്തോട് എല്‍.സി നമ്പര്‍
545 എന്നീ അഞ്ച്
ആര്‍.ഒ.ബി.കളുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ?
3307.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂളിമാട്
പാലം, പ്രവൃത്തി
നടന്നുകൊണ്ടിരിക്കുമ്പോള്‍
തകര്‍ന്ന സംഭവത്തെക്കുറിച്ച്
ഏതൊക്കെ രീതിയിലുള്ള
അന്വേഷണമാണ്
നടത്തിയിട്ടുള്ളത്;
അന്വേഷണത്തിലെ കണ്ടെത്തലുകൾ
വിശദമാക്കാമോ;
(
ബി )
പാലം
തകര്‍ന്നതുമായി ബന്ധപ്പെട്ട്
കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പാലം തകര്‍ന്നതു മൂലം ഉണ്ടായ
സാമ്പത്തിക നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത നഷ്ടം
എങ്ങനെയാണ് ഈടാക്കിയതെന്ന്
വ്യക്തമാക്കാമോ?
3308.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
നിയേജകമണ്ഡലത്തിലെ ഏനാന്തി
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം സംബന്ധിച്ച
ഫയല്‍ ഇപ്പോള്‍ ഏത്
കാര്യാലയത്തിലാണ് ഉള്ളതെന്ന്
അറിയിക്കാമോ; ടി പാലത്തിന്റെ
സാങ്കേതികാനുമതി എന്നത്തേക്ക്
ലഭ്യമാകുമെന്നും ടെന്‍ഡര്‍
നടപടികള്‍ പൂര്‍ത്തിയാക്കി
നിര്‍മ്മാണ പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
അറിയിക്കാമോ; വിശദമാക്കാമോ;
(
ബി )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
അമ്പിട്ടാന്‍പൊട്ടി
ശാന്തിഗ്രാമിലെ പാലം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ഫയല്‍ ഏത് കാര്യാലയത്തിലാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ; പ്രസ്തുത പാലം
നിര്‍മ്മാണത്തിന്
സര്‍ക്കാരിന്റെ അനുമതി
എന്നത്തേക്ക് ലഭ്യമാക്കാന്‍
സാധിക്കുമെന്ന് അറിയിക്കാമോ;
(
സി )
വഴിക്കടവ്
പുഞ്ചക്കൊല്ലി അളക്കല്‍
പട്ടികവര്‍ഗ്ഗ
കോളനിയിലേക്കുള്ള പാലം 2019
ലെ പ്രളയത്തില്‍ തകര്‍ന്നുപോയ
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ടി ഇരുമ്പുപാലത്തിന്
പകരം നിര്‍മ്മിക്കുന്ന പുതിയ
പാലത്തിന്റെ നിര്‍മ്മാണം
സംബന്ധിച്ച നടപടികളുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
പ്രസ്തുത പുതിയ പാലത്തിന്റെ
നിര്‍മ്മാണത്തിന്
കണക്കാക്കുന്ന എസ്റ്റിമേറ്റ്
തുക എത്രയാണെന്നും
അറിയിക്കുമോ;
(
ഡി )
മലപ്പുറം
ജില്ലയില്‍ പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ പാലങ്ങള്‍
വിഭാഗത്തിന് മതിയായ സെക്ഷന്‍
ഓഫീസുകളോ ഉദ്യോഗസ്ഥരോ
ഇല്ലെന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
നിലമ്പൂര്‍ കേന്ദ്രമാക്കി
പൊതുമരാമത്ത് പാലങ്ങള്‍
വിഭാഗം കാര്യാലയം
സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍
തയാറാകുമോ; വിശദമാക്കാമോ?
3309.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ കിഫ്ബി
ധനസഹായത്തോടെ നിർമ്മിക്കാൻ
ഉദ്ദേശിക്കുന്ന
പള്ളിക്കമണ്ണടി, കുമ്മല്ലൂർ
പാലങ്ങളുടെ നിർമ്മാണം
സംബന്ധിച്ച നടപടികളുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പള്ളിക്കമണ്ണടി
പാലം നിർമ്മാണവുമായി
ബന്ധപ്പെട്ട് നിലവിൽ
എന്തെങ്കിലും തടസങ്ങളുണ്ടോ;
ഉണ്ടെങ്കിൽ അവ പരിഹരിച്ച്
പാലത്തിന്റെ നിർമ്മാണോദ്ഘാടനം
എന്നത്തേയ്ക്ക് നടത്താൻ
കഴിയുമെന്ന് അറിയിക്കാമോ?
3310.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച കച്ചിക്കടവ്-
മുണ്ടയ്ക്കല്‍ (പുതിയപാലം),
വലിയവിള-മയ്യനാട്
(പുതിയപാലം), കൊണ്ടേത്ത്-
മുണ്ടയ്ക്കല്‍ (നിലവിലുള്ള
പാലം പൊളിച്ചു നിര്‍മ്മാണം),
ഇരവിപുരം (നിലവിലുള്ള പാലം
പൊളിച്ചു നിര്‍മ്മാണം) എന്നീ
നാല് പാലങ്ങളുടെ
നിർമ്മാണവുമായി
ബന്ധപ്പെട്ടുള്ള
പ്രവർത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണ പ്രവർത്തനങ്ങള്‍
എന്നത്തേക്ക് തുടങ്ങാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
പാലങ്ങളുടെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ആവശ്യമായിവരുന്ന
സ്ഥലമേറ്റെടുക്കലിന്റെ
വിശദാംശം നല്‍കാമോ?
3311.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറവിലങ്ങാട്
പള്ളിയുടെ ഭാഗത്ത് സ്റ്റീൽ
ഫുട്ട് ബ്രിഡ്ജ് നിർമ്മാണം
നടപ്പാക്കുന്നതിന്
പി.ഡബ്ല്യു.ഡിയുടെ അനുമതി
ലഭിക്കുന്നതു സംബന്ധിച്ച്
5.09.2023-ല്‍ പൊതുമരാമത്ത്
വകുപ്പു മന്ത്രിക്കും ചീഫ്
എഞ്ചിനീയര്‍ക്കും നല്‍കിയ
നിവേദനത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
കടുത്തുരുത്തി
മണ്ഡലത്തിൽ ഉള്‍പ്പെട്ട
കുറവിലങ്ങാട് മാര്‍ത്ത് മറിയം
ആര്‍ക്കി എപ്പിസ്ക്കോപ്പല്‍
ദേവാലയത്തില്‍ നിന്നും
സ്റ്റീല്‍ ഫുട്ട് ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനു വേണ്ടി
സമർപ്പിച്ചിരുന്ന
നിവേദനത്തില്‍ കോട്ടയം
പൊതുമരാമത്ത് വകുപ്പ്
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥലത്ത് റോഡ് മുറിച്ചു
കടക്കുമ്പോൾ ഉണ്ടാകുന്ന
അപകടങ്ങൾ ഒഴിവാക്കുന്നതിനും
കാൽനടയാത്രക്കാർക്ക് സുരക്ഷ
ഉറപ്പാക്കുന്നതിനും സ്റ്റീൽ
ഫുട്ട് ബ്രിഡ്ജ്
നിർമ്മാണത്തിലൂടെ
സാധിക്കുമെന്നതിനാൽ ആയതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
3312.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അങ്ങാടിപ്പുറം
റെയിൽവേ മേൽപ്പാലത്തിന്റെ
നിർമ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(
ബി )
പ്രസ്തുത
മേൽപ്പാലത്തിന്റെ ജി.എ.ഡി.
(ജനറൽ അലൈൻമെന്റ് ഡ്രോയിങ്)
അംഗീകരിച്ച് ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ദീർഘകാലമായിട്ടും
ഇത് ലഭിക്കാത്ത കാര്യം
റെയിൽവേ അധികാരികളുടെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
ഈ വിഷയത്തിൽ ഏറ്റവും ഒടുവില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ
നിലവിലെ സ്ഥിതി അറിയിക്കുമോ?
3313.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച കനീസാകടവ് പാലം,
കോയിക്കല്‍ പടിക്കല്‍ പാലം,
മാര്‍ക്കറ്റ് പാലം എന്നിവയുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ നിലവിലെ പുരോഗതി
വിശദമാക്കാമോ?
3314.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാക്കേക്കടവ്
- നേരെകടവ് പാലത്തിന്
2018-2019 ബഡ്ജറ്റില്‍
അനുവദിച്ച തുക എത്രയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
പ്രവൃത്തി എന്നാണ്
ആരംഭിച്ചതെന്നും എത്ര കോടി
രൂപയ്ക്കാണ് കോണ്‍ട്രാക്ട്
ടെന്‍ഡര്‍ കൊടുത്തതെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നും
കോണ്‍ട്രാക്ട്രര്‍ക്ക് എത്ര
രൂപയുടെ ബില്ല്
മാറികൊടുത്തുവെന്നും
വിശദമാക്കാമോ;
(
ഡി )
പുതിയ
എസ്റ്റിമേറ്റിന് വേണ്ടി
കോണ്‍ട്രാക്ടര്‍ നല്‍കിയ
അപേക്ഷയിന്മേല്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(
ഇ )
ഈ
പ്രവൃത്തി എന്തുകാരണത്താലാണ്
വര്‍ഷങ്ങളായി മുടങ്ങി
കിടക്കുന്നതെന്ന്
വിശദമാക്കാമോ?
3315.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ പാണ്ടമംഗലം പാലം
പുനര്‍ നിര്‍മ്മിക്കുന്നത്
സംബന്ധിച്ച എസ്റ്റിമേറ്റും
പ്രൊപ്പോസലും
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച് ചീഫ്
എഞ്ചിനീയര്‍ (പാലങ്ങള്‍
വിഭാഗം) (പ്രൈസ് ഐഡി:
ബിആർ/2021/864) സ്വീകരിച്ച
നടപടികളുടെ വിശദാംശം ഫയല്‍
നമ്പര്‍ സഹിതം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിക്ക് അടിയന്തരമായി
ഭരണാനുമതി ലഭ്യമാക്കുന്നതിനും
നിര്‍മ്മാണം സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3316.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍-ഒറ്റപ്പാലം
മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന
ഞാവിളിന്‍ കടവ് പാലം പദ്ധതി
പ്രവൃത്തിക്കായി പൊതുമരാമത്ത്
(പാലം) വകുപ്പ് നിലവില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
3317.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
സാമ്പത്തിക വർഷം മുതൽ
നാളിതുവരെ പൊതുമരാമത്തെ
ബ്രിഡ്ജ് വിഭാഗത്തിന് കീഴിൽ
വടകര നിയോജക മണ്ഡലത്തിനായി
അനുവദിച്ച പ്രവൃത്തികൾ
ഏതൊക്കെയാണ്; ഓരോ
പ്രവൃത്തിക്കായും അനുവദിച്ച
ഫണ്ടുകളുടെയും ഭരണാനുമതി
ഉത്തരവുകളുടെയും വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
വടകര
നിയോജക മണ്ഡലത്തിലെ
തോണിത്തലയ്ക്കൽ പാലം ഒരു വശം
തകർന്ന് അപകടാവസ്ഥയിൽ
ആയിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
തോണിത്തലയ്ക്കൽ
പാലം
പുതുക്കിപ്പണിയുന്നതിനായി
സർക്കാരിലേക്ക്
സമർപ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റ് പ്രകാരമുള്ള
ഫണ്ട് അനുവദിക്കുന്ന കാര്യം
അടിയന്തര പ്രാധാന്യം നൽകി
പരിഗണിക്കുമോ;
(
ഡി )
വടകര
നിയോജക മണ്ഡലത്തിലെ
തുരുത്തിമുക്ക് പാലം
നിർമ്മിക്കുന്ന പദ്ധതി ഇപ്പോൾ
ഏതു ഘട്ടത്തിലാണ്; ഈ
പദ്ധതിക്കായി വകുപ്പ്
ഏതെങ്കിലും തരത്തിലുള്ള
പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
എങ്കിൽ പഠനം സംബന്ധിച്ച്
വിശദാംശങ്ങൾ ലഭ്യമാകുമോ;
ഇതിനായി എത്ര തുകയാണ് സർക്കാർ
വകയിരുത്തിയിട്ടുള്ളത്;
(
ഇ )
തുരുത്തി
മുക്കിൽ പുതിയ പാലം
എപ്പോഴത്തേക്ക്
യാഥാർത്ഥ്യമാക്കാൻ
കഴിയുമെന്നാണ് കരുതുന്നത്;
വിശദാംശങ്ങൾ ലഭ്യമാകുമോ?
3318.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരവൂർ
ഒല്ലാൽ റെയിൽവേ മേൽപ്പാലം
നിർമ്മാണം റെയിൽവേയുടെ വർക്ക്
പ്ലാനിൽ ഉൾപ്പെടുത്തിയതിന്
ശേഷം എന്തെല്ലാം
പ്രവർത്തനങ്ങൾ നടന്നുവെന്നും
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്തെന്നും വിശദമാക്കാമോ?
3319.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ കന്നിപുറം,
ആയയില്‍, പൊഴിയൂര്‍ എന്നീ
സ്ഥലങ്ങളില്‍
നിര്‍മ്മിക്കുന്ന പാലങ്ങളുടെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനു
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
ഓരോ പാലങ്ങള്‍ക്കും ഡി.പി.ആർ.
പ്രകാരം എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; വിശദമാക്കാമോ?
3320.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍
അപകടാവസ്ഥയിലുള്ള എത്ര
പാലങ്ങളുടെ
നിര്‍മ്മാണത്തിനായി
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തികരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പാലങ്ങളുടെ
പുനര്‍ നിര്‍മ്മാണത്തിന്
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കി സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
പാലങ്ങളുടെ വിശദവിവരങ്ങള്‍
അറിയിക്കുമോ;
(
സി )
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിനായി
എത്ര പദ്ധതികൾ സര്‍ക്കാരിന്റെ
ഭരണാനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
2023-24
സാമ്പത്തിക വര്‍ഷത്തില്‍ എത്ര
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
3321.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലെവല്‍
ക്രോസുകളില്ലാത്ത കേരളം എന്ന
സര്‍ക്കാരിന്റെ
ലക്ഷ്യത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇനി എത്ര
മേല്‍പ്പാലങ്ങളാണ്
സംസ്ഥാനത്ത്
വേണ്ടിവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ലെവല്‍ക്രോസുകളില്ലാത്ത
കേരളം എന്ന ലക്ഷ്യം എന്ന്
പൂര്‍ത്തീകരിക്കാന്‍ കഴിയും
എന്ന് വിശദമാക്കാമോ?
3322.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കൽ
മണ്ഡലത്തിൽ മാറാക്കര
പഞ്ചായത്തിലെ
കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക-വായനശാല
റോഡിൽ കരേക്കാട്-കുണ്ടുവായിൽ
ഓവ് പാലത്തിന്റെ ഭിത്തികളിൽ
വലിയ വിള്ളൽ രൂപപ്പെട്ടും
ഇരുമ്പ് കമ്പികൾ ദ്രവിച്ചും
കോൺക്രീറ്റ് പാളികൾ അടർന്ന്
വീണും പാലം
അപകടാവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പാലം പുനര്‍
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റും പ്രൊപ്പോസലും
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഓവ് പാലം
പുതുക്കിപ്പണിയുന്നതിനും
തകർന്ന് കിടക്കുന്ന
അപ്പ്രോച്ച് റോഡ്
നവീകരിക്കുന്നതിനും നടപടികൾ
സ്വീകരിക്കുമോ?
3323.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിൽ പൊതുമരാമത്ത്
വകുപ്പ് കെട്ടിട വിഭാഗത്തിൻ
കീഴിൽ ഏതെല്ലാം
പ്രവൃത്തികളാണ് ഏറ്റെടുത്ത്
നടത്തുന്നതിന് സർക്കാരിൽ
നിന്നും ഫണ്ട്
അനുവദിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവിൽ
ജോലിഭാരം കൂടുതലുള്ള പ്രസ്തുത
കെട്ടിട വിഭാഗത്തിൽ
അസിസ്റ്റന്റ് എഞ്ചിനീയറുടെ
ഒഴിവ് നിലനിൽക്കുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഇവിടെ
അസിസ്റ്റന്റ്
എഞ്ചിനീയറായിരുന്ന ശ്രീ
മുഹ്സിൻ അമീൻ സ്ഥലം മാറിയതിനു
ശേഷം പ്രസ്തുത തസ്തികയിൽ
ആരെയാണ് നിയമിച്ചിട്ടുള്ളത്
എന്നും ടി വ്യക്തി ഇതിനകം
ചാർജ് എടുത്തിട്ടുണ്ടോ എന്നും
ഇല്ലെങ്കിൽ കാരണം
എന്താണെന്നും വ്യക്തമാക്കുമോ;
(
ഡി )
കൊണ്ടോട്ടി
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിൽ അസിസ്റ്റന്റ്
എഞ്ചിനീയർ ഇൻ ചാർജിന് പകരം
സ്ഥിരം നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
3324.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍ വയനാട്
സ്വദേശികളായ എത്ര
ആദിവാസി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാര്‍ മറ്റു
ജില്ലകളില്‍ ജോലി
ചെയ്യുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ ഈ വകുപ്പിന് കീഴിൽ
ജോലി ചെയ്യുന്ന ഓഫീസ്
അസിസ്റ്റന്റ്/ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ പേരു വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
കഴിഞ്ഞ
2 വര്‍ഷത്തിലധികമായി ഈ
വകുപ്പിന് കീഴിൽ കോഴിക്കോട്
ജില്ലയില്‍ ജോലി ചെയ്യുന്ന
ജീവനക്കാര്‍ എത്ര പേര്‍
സ്വന്തം ജില്ലയിലേക്ക് സ്ഥലം
മാറ്റത്തിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്; അതിൽ
എത്ര പേരുടെ അപേക്ഷ
അംഗീകരിച്ചിട്ടുണ്ട്;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
ഇതു
സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍
ഓഫീസില്‍ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
ഇ )
പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട ഉണ്ണി
കെ.ആര്‍. (പെൻ നമ്പർ: 759254,
ഓഫീസ് അറ്റന്‍ഡന്റ്) കഴിഞ്ഞ
വർഷങ്ങളിൽ സമർപ്പിച്ചിട്ടുള്ള
സ്ഥലം മാറ്റ അപേക്ഷകളിൽ നടപടി
ഉണ്ടായിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3325.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനന്തവാടി,
കൽപ്പറ്റ, സുൽത്താൻ ബത്തേരി,
നിലമ്പൂർ, ഏറനാട്, വണ്ടൂർ,
തിരുവമ്പാടി, നിയോജക
മണ്ഡലങ്ങളിൽ 2019 മുതൽ
നാളിതുവരെ പൊതുമരാമത്ത്
വകുപ്പുമായി ബന്ധപ്പെട്ട്
നടപ്പാക്കിയ കേന്ദ്രാവിഷ്കൃത
പദ്ധതികളും ചെലവഴിച്ച തുകയും
നിയോജക മണ്ഡലങ്ങൾ തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
മേൽ
കേന്ദ്രാവിഷ്കൃത
പദ്ധതികൾക്കുള്ള പ്രവൃത്തി
നിർദ്ദേശങ്ങൾ കേന്ദ്ര
സർക്കാരിലേക്ക് സമർപ്പിച്ചത്
സംസ്ഥാന സർക്കാരാണോ എന്നും
എത്ര ശതമാനം തുകയാണ് സംസ്ഥാനം
ഇതിനായി ചെലവഴിക്കേണ്ടതെന്നും
പദ്ധതികളുടെ പേരും നിയോജക
മണ്ഡലവും ഉൾപ്പെടുത്തി വിവരം
നൽകാമോ;
(
സി )
കേന്ദ്ര
ഇൻഫ്രാസ്ട്രക്ച്ചർ
&റോഡ്സ് ഫണ്ടിന്
വേണ്ടിയുള്ള പൊതുമരാമത്ത്
റോഡുകളുടെ പ്രവൃത്തി
നിർദ്ദേശങ്ങൾ
സമർപ്പിക്കുന്നതിന്റെ
നടപടിക്രമങ്ങൾ വിശദമാക്കാമോ?
3326.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
നഗര പ്രദേശങ്ങളിലെ റോഡ്
ഗതാഗതം സുഗമമാക്കുന്നതിനായി
നടപ്പിലാക്കി വരുന്ന സിറ്റി
റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിയുടെ നിലവിലെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കായി കൊല്ലം
ജില്ലയില്‍ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ?
3327.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ ഇരുപത് ശതമാനം തുക
അനുവദിച്ച നിലമ്പൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പദ്ധതികള്‍ ഏതെല്ലാമായിരുന്നു
എന്നറിയിക്കാമോ;
(
ബി )
2023-24
ലേക്കുള്ള വിശദമായ ബജറ്റ്
എസ്റ്റിമേറ്റുകളുടെ അനുബന്ധം
II വാല്യം II- ല്‍
പൊതുമരാമത്ത് ബില്‍ഡിംഗ്
കോംപ്ലക്സ് നിര്‍മ്മാണം
(പേജ് നമ്പര്‍ 43, ഇന നമ്പര്‍
645), മൂത്തേടം ഗവണ്‍മെന്റ്
ഹയര്‍ സെക്കന്ററി സ്കൂളിന്
കെട്ടിട നിര്‍മ്മാണം (പേജ്
നമ്പര്‍ 24, ഇനം നമ്പര്‍ 345)
എന്നീ പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; പ്രസ്തുത
പ്രവൃത്തികളുടെ ഭരണാനുമതി
എന്നത്തേക്ക്
പുറപ്പെടുവിക്കാനാകുമെന്നും
വിശദമാക്കാമോ;
(
സി )
2024
മാര്‍ച്ച് 31-നകം പ്രസ്തുത
പ്രവൃത്തികൾക്ക് ഭരണാനുമതി
ലഭ്യമായില്ലെങ്കില്‍ അവയ്ക്ക്
നടപ്പു സാമ്പത്തിക വര്‍ഷം
വകയിരുത്തിയ തുക റദ്ദാകുമോ
എന്നും അറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുളള വിജിലന്‍സ്
വിഭാഗത്തിന്റെ പരിശോധന
3328.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്റെ
കീഴിലുളള വിജിലന്‍സ്
വിഭാഗത്തിന്റെ പരിശോധനയിൽ ഈ
സർക്കാരിന്റെ കാലയളവിൽ
കണ്ടെത്തിയിട്ടുള്ള
ക്രമക്കേടുകൾ ഏതൊക്കെയാണ്;
വിശദാംശങ്ങൾ ജില്ല തിരിച്ചു
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ക്രമക്കേടുകളിൽ
ഉത്തരവാദികളായവർക്കെതിരെ
നാളിതുവരെ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
3329.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിൽ കിഫ്‌ബി
മുഖേന കെ.ആര്‍.എഫ്.ബി. യെ
നിർവ്വഹണ ഏജൻസിയായി
ചുമതലപ്പെടുത്തിയ പതിനാറുങ്ങൾ
വെന്നിയൂർ ബൈപ്പാസ് റോഡ്
നിർമ്മാണത്തിന്റെ നടപടികൾ
എന്തെല്ലാമായി; വിശദമാക്കാമോ;
(
ബി )
ഈ
പ്രവൃത്തിക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പകർപ്പുകൾ സഹിതം
വിശദമാക്കാമോ;
(
സി )
ഈ
പ്രവൃത്തിയുടെ നിർമ്മാണം
ആരംഭിക്കുന്നതിന് ഇനി
പൂർത്തീകരിക്കാനുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഈ
പ്രവൃത്തിയുടെ ഫയൽ ഇപ്പോൾ ഏത്
ഓഫീസിലാണെന്ന് ഫയൽ നമ്പർ
സഹിതം വിശദമാക്കാമോ?
3330.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാഷണല്‍
ഹെെവേ വികസനവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കലിനും മറ്റും
സംസ്ഥാന സര്‍ക്കാര്‍ എത്ര
തുകയാണ് നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
നാഷണല്‍ ഹെെവേയുടെ ഓരോ
റീച്ചിന്റേയും നിര്‍മ്മാണ
പുരോഗതി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
3331.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്-കൊല്ലഗല്‍
ദേശീയപാത 766 വികസനത്തിനായി
എത്ര മീറ്റര്‍ വീതിയിലാണ്
ഭൂമി ഏറ്റെടുക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
ബി )
ആയതിനുള്ള
സ്ഥലമേറ്റെടുക്കൽ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
3332.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
ഹൈവേയിൽ ഫോർട്ട്
കൊച്ചിയേയും വൈപ്പിനേയും
ബന്ധിപ്പിക്കുന്നതിന് ഭൂഗർഭ
ടണൽ അല്ലെങ്കിൽ എലിവേറ്റഡ്
ഹൈവേ നിർമ്മിക്കുന്നതിനായുള്ള
ഡി.പി.ആർ. ഏതെങ്കിലും ഏജൻസി
സാധ്യത പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
ഇതിന് വേണ്ടി വരുന്ന ചെലവ്
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കാനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
3333.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ 2022 -23 ബഡ്ജറ്റില്‍
പരാമർശിച്ച കൊല്ലം-ചെങ്കോട്ട
ദേശീയ പാത നാലുവരിപ്പാത
ആക്കുന്ന പ്രവൃത്തിയുടെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ വിശദമായ
പദ്ധതിരേഖ (ഡി.പി.ആർ) പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
റിപ്പോർട്ട് ലഭ്യമാക്കാമോ;
വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിയ്ക് നിലവിൽ
വകയിരുത്തിയിട്ടുള്ള തുക
എത്രയെന്നും പ്രസ്തുത തുകയിൽ
നിലവിൽ ഏതൊക്കെ
പ്രവൃത്തികളാണ് നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ?
3334.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
66 തലപ്പാടി-ചെങ്കള റീച്ച്
നിർമ്മാണവുമായി ബന്ധപ്പെട്ട്
മുറിച്ച് മാറ്റപ്പെട്ട
മരങ്ങൾക്ക് പകരം പദ്ധതി
പൂർത്തീകരിക്കുമ്പോൾ മരങ്ങൾ
നട്ട് പിടിപ്പിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ മരങ്ങൾ
നട്ടുപിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
3335.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.ഡബ്ല്യൂ.ഡി-4
യു ആപ്പിന്റെ നിർമാണ
കരാറിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ആപ്പ് നിർമ്മിക്കുന്നതിനുള്ള
കരാർ കമ്പനിയെ ടെൻഡർ
നടപടികളിലൂടെയാണോ
തെരെഞ്ഞെടുത്തത് എന്ന്
വ്യക്തമാക്കാമോ; ടെൻഡർ
നടപടികളിലൂടെയല്ല
തെരഞ്ഞെടുത്തതെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
സി )
ടെൻഡർ
നടപടികളിലൂടെയാണ്
തെരെഞ്ഞെടുത്തത് എങ്കിൽ
ടെൻഡറിൽ പങ്കെടുത്ത
കമ്പനികളുടെ വിശദാംശവും അവ
ക്വോട്ട് ചെയ്ത തുക
എത്രയാണെന്ന വിവരവും
ലഭ്യമാക്കാമോ?
3336.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പൊതുമരാമത്ത്
വകുപ്പുകളിലും വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങളിലും താല്ക്കാലിക,
കരാർ അടിസ്ഥാനത്തിലുള്ള എത്ര
നിയമനങ്ങൾ നടത്തിയിട്ടുണ്ട്;
എങ്കില്‍ ഏതൊക്കെ
തസ്തികകളിലാണ് ഇപ്രകാരം
നിയമനം നടത്തിയിട്ടുള്ളത്;
(
ബി )
ഇപ്രകാരം
നിയമിതരായവർക്ക് വേതനവും
മറ്റ് ആനുകൂല്യങ്ങളുമായി 2023
ഡിസംബർ മാസം അനുവദിച്ച
ആകെത്തുക എത്രയാണെന്ന്
വ്യക്തമാക്കുമോ?
3337.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോൺട്രാക്‌ടേഴ്‌സ് ലൈസൻസ്
ലഭിക്കുവാൻ വേണ്ടി സർക്കാർ
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെ പകർപ്പുകൾ
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവിൽ ഉള്ള കരാറുകരുടെ
(കെട്ടിടങ്ങൾ, റോഡുകൾ) എണ്ണം
ലഭ്യമാക്കാമോ;
(
സി )
കോൺട്രാക്‌ടേഴ്‌സ്
ലൈസൻസ് ലഭിക്കുവാൻ വനിതകൾക്ക്
എന്തെങ്കിലും ഇളവുകൾ ഉണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
നിലവിൽ എത്ര വനിത കരാറുകാർ
ഉണ്ട്; കണക്കുകൾ
ലഭ്യമാക്കാമോ;
(
ഇ )
എസ്.സി./എസ്.ടി.
വിഭാഗത്തിൽപ്പെട്ടവർക്ക് കരാർ
ലൈസൻസ് ലഭിക്കുവാൻ വേണ്ടി
പ്രത്യേക ഉത്തരവുകൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ഉത്തരവുകളുടെ
പകർപ്പുകൾ ലഭ്യമാക്കാമോ;
(
എഫ് )
നിലവിൽ
സംസ്ഥാനത്ത് എത്ര
എസ്.സി./എസ്.ടി. കരാറുകാർ
ഉണ്ട്; കണക്കുകൾ
ലഭ്യമാക്കാമോ?
3338.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ
വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂര്‍-വടപുറം-നിലമ്പൂര്‍
റോഡില്‍ കമ്മുട്ടികളം
ഭാഗത്ത്(2/600) നിലവിലുള്ള
കലുങ്ക് പുതുക്കി പണിയുന്നത്
സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍
(നിരത്തു
വിഭാഗം)(പി.ഡബ്ല്യൂ.ഡി/ആർ
ബി/ഇ എസ് റ്റി /22660/2022)
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിനും
നിര്‍മ്മാണം സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
3339.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
ബൈപാസ് മൂന്നാംഘട്ട
പൂര്‍ത്തീകരണത്തിന് വിഘാതമായി
നില്‍ക്കുന്ന പാലാ മരിയന്‍
ജംഗ്ഷനിലെ സാജന്‍
ഗീതാഞ്ജലിയുടെ ഉടമസ്ഥതയിലെ
സ്ഥലവും വീടും
ഏറ്റെടുക്കുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണം അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
3340.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടകര
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ് പൊതുമരാമത്ത്
ഡിസൈൻസ് വിഭാഗത്തിൽ നിലവിൽ
പൂർത്തിയാക്കാനുള്ളത്; ഇവ
ഓരോന്നും ഡ്രോയിങും
മറ്റനുബന്ധരേഖകളും
തയ്യാറാക്കുന്നതിനായി ഡിസൈൻ
വിഭാഗത്തിൽ ലഭിച്ച തീയതികൾ
അറിയിക്കുമോ;
(
ബി )
സമൂഹത്തിൽ
ഏറ്റവും പരിഗണന അർഹിക്കുന്ന
വിഭാഗമായ പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്കുള്ള
പ്രീമെട്രിക് ഹോസ്റ്റൽ
കെട്ടിട നിർമ്മാണം
ഉൾപ്പെടെയുള്ള പ്രവൃത്തികൾ
ഫണ്ട് അനുവദിക്കപ്പെട്ടിട്ടും
ഡിസൈൻ വിഭാഗത്തിൽനിന്ന്
ഡ്രോയിങ്ങുകളും മറ്റ് രേഖകളും
ലഭിക്കാത്തതുമൂലം
മുടങ്ങിക്കിടക്കുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഡിസൈൻ
വിഭാഗത്തിൽ ഈ പ്രവൃത്തികൾ
പൂർത്തിയാക്കുന്നതിന്
കാലതാമസം ഉണ്ടായതിനുള്ള
കാരണങ്ങൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ഡി )
പെൻഡിങ്
ആയുള്ള പ്രവൃത്തികൾ
എന്നത്തേക്ക് പൂർത്തിയാക്കി
ലഭ്യമാക്കാൻ കഴിയും എന്നാണ്
കരുതുന്നത്; ഓരോ പ്രവൃത്തിയും
പൂർത്തിയാക്കി ലഭ്യമാക്കാൻ
കഴിയുന്ന തീയതി അറിയിക്കുമോ;
(
ഇ )
ഡിസൈൻ
വിഭാഗത്തിന് കീഴിൽ
പ്രത്യേകിച്ച് കോഴിക്കോട്
ജില്ലയിൽ ആവശ്യത്തിന്
സ്റ്റാഫുകൾ ഇല്ലാത്തതാണോ
ഡ്രോയിങ് ഉൾപ്പെടെയുള്ള
പ്രവൃത്തികൾ യഥാസമയം
പൂർത്തിയാക്കാൻ കഴിയാത്തതിനു
കാരണം;
(
എഫ് )
എങ്കിൽ
ഡിസൈൻ വിഭാഗത്തിൽ ആവശ്യത്തിന്
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനും പെൻഡിങ്
പ്രവൃത്തികൾ എത്രയും വേഗം
പൂർത്തിയാക്കി
ലഭ്യമാക്കുന്നതിനും അടിയന്തര
നടപടികൾ സ്വീകരിക്കുമോ?
3341.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുജനങ്ങള്‍ക്ക്
ഭീഷണിയായി സര്‍ക്കാര്‍
ഭൂമിയില്‍ നില്‍ക്കുന്ന
മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിൽ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാലതാമസം
ഒഴിവാക്കാനായി സ്വീകരിക്കുന്ന
നടപടികൾ എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
ഇത്തരത്തിൽ
മുറിച്ച് മാറ്റിയ മരങ്ങള്‍
ലേലം ചെയ്യാതെ നശിച്ച്
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുന്നതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കാമോ?
3342.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഊരാളുങ്കൽ ലേബർ
കോൺട്രാക്ട് സൊസൈറ്റിക്ക്
എത്ര കോടി രൂപയുടെ
പൊതുമരാമത്ത് പ്രവൃത്തികൾ
നൽകിയിട്ടുണ്ട്;
(
ബി )
ഇതിൽ
എത്ര കോടി രൂപയുടെ
പ്രവൃത്തികൾ ടെണ്ടർ മുഖേന
അല്ലാതെ നൽകിയിട്ടുണ്ട്;
ടെൻഡർ മുഖേന അല്ലാതെയുള്ള
പ്രവൃത്തികൾക്ക് നൽകിയ
പരമാവധി തുക എത്രയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
യു.എൽ.സി.സി.എസ്സ്.
ന് ലഭിച്ച പ്രവൃത്തികളില്‍,
എൽ 1 കരാറുകാരന്‍
അല്ലാതിരുന്നിട്ടും പത്ത്
ശതമാനത്തിൽ താഴെയോ അതിന്
തുല്യമോ ആയ തുകയുടെ
അടിസ്ഥാനത്തില്‍
യു.എൽ.സി.സി.എസ്സ്. ന് മുൻഗണന
നൽകിയതിനാൽ എത്ര പ്രവൃത്തികൾ
ലഭിച്ചുവെന്നും
ഏതൊക്കെയാണെന്നും എത്ര കോടി
രൂപയുടെ പദ്ധതികളാണ് ഇപ്രകാരം
നൽകിയതെന്നും വ്യക്തമാക്കുമോ?
3343.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെെതൃക
ടൂറിസം, മുസിരിസ് ടൂറിസം
തുടങ്ങിയ പദ്ധതികള്‍
വ്യാപിപ്പിക്കുവാനും സ്ത്രീ
സൗഹൃദ ടൂറിസം ശൃംഖല, നെെറ്റ്
ലെെഫ് ആസ്വാദന പദ്ധതി
എന്നിവയ്ക്ക്
തുടക്കമിടുവാനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോവിഡിന്
ശേഷം കേരളത്തില്‍
ടൂറിസത്തിന്റെ വ്യാപ്തി
പലവിധത്തില്‍ വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ സംസ്ഥാനത്തെ
ടൂറിസം സ്റ്റേറ്റാക്കി
മാറ്റാനുള്ള സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
3344.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിശാലവും പ്രകൃതിരമണീയവുമായ
കടൽത്തീരങ്ങളുടെ സാധ്യതകൾ
പ്രയോജനപ്പെടുത്തി
ആഭ്യന്തര-വിദേശ
വിനോദസഞ്ചാരികൾക്ക്
ആസ്വാദ്യമായവിധം ആസൂത്രണം
ചെയ്തു നടപ്പിലാക്കി വരുന്ന
നൂതനമായ പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
തീരജനതയുടെ
പങ്കാളിത്തവും പുരോഗതിയും
ലക്ഷ്യമാക്കി പദ്ധതി
നിർവഹണത്തില്‍ ഇവരുടെ
സഹായ-സഹകരണങ്ങൾ ഉറപ്പാക്കുവാൻ
പ്രത്യേകം
ശ്രദ്ധിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെവിടെയെല്ലാമാണ്
നിലവിൽ ബീച്ച് ഫെസ്റ്റുകൾ
സംഘടിപ്പിക്കാറുള്ളത്;
ഓരോന്നിന്റേയും സംഘാടനം,
സവിശേഷത എന്നിവ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
3345.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിലെ
വിനോദസഞ്ചാര മേഖലകളിലേക്ക്
ഐ.ടി.മേഖലയിൽ ജോലി
ചെയ്യുന്നവരെ കൂടുതലായി
ആകർഷിക്കുന്നതിനുള്ള സാധ്യതകൾ
പരിശോധന
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ഐ.ടി. മേഖലകളിൽ ജോലി
ചെയ്യുന്നവരെ പ്രാദേശിക
വിനോദസഞ്ചാര മേഖലകളിലേക്ക്
ആകർഷിക്കുന്നതിനായി
കെ.ടി.ഡി.സി. യുടെ
നേതൃത്വത്തിൽ വർക്കേഷൻ
പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളിലെ ഐ.ടി.
സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്
കൂടി പ്രയോജനകരമാകുന്ന
രീതിയിൽ ടൂർ പാക്കേജുകളും
മറ്റ് അനുബന്ധ സംവിധാനങ്ങളും
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഐ.ടി.
മേഖലയിൽ
തൊഴിലെടുക്കുന്നവർക്ക്
വിനോദസഞ്ചാരത്തോടൊപ്പം
ഓൺലൈനായി അവരുടെ തൊഴിൽ
ചെയ്യുന്നതിനും
സൗകര്യപ്പെടുന്ന തരത്തിലാണോ
പദ്ധതി വിഭാവനം
ചെയ്തിട്ടുള്ളത്;
വിശദമാക്കുമോ?
3346.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
കാലയളവില്‍ സംസ്ഥാനത്തു
ആഭ്യന്തര വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഏതൊക്കെ ജില്ലകളിലെ ഏതൊക്കെ
വിനോദസഞ്ചാര
കേന്ദ്രങ്ങളിലാണ് കൂടുതലായി
സഞ്ചാരികള്‍ എത്തിയതെന്ന്
വിശദമാക്കാമോ;
(
സി )
ആഭ്യന്തര
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
വിനോദസഞ്ചാര വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
3347.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ഡോ.
കെ. ടി. ജലീൽ
ശ്രീമതി
ദെലീമ
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വിവിധ പദ്ധതികളിലായി
ആരാധനാലയങ്ങള്‍
നവീകരിക്കുകയോ
സംരക്ഷിക്കുകയോ
ചെയ്തിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
പൂര്‍ത്തിയാക്കിയ പദ്ധതികളുടെ
വിശദാംശം നല്‍കാമോ;
(
സി )
നിലവില്‍
എത്ര പദ്ധതികള്‍
നടന്നുവരുന്നുണ്ട്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
മുസിരിസ്
പെെതൃക പദ്ധതി ഏത് തരത്തില്‍
വ്യാപിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യകതമാക്കുമോ;
(
ഇ )
കൂടുതല്‍
പെെതൃക പദ്ധതികള്‍
ഏറ്റെടുക്കാന്‍ ടൂറിസം
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
3348.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിന്റെ
ടൂറിസം സാധ്യതകളെ
സൗന്ദര്യപരമായി
പ്രയോജനപ്പെടുത്തുന്നതിനും
തനതായ ഒരു ടൂറിസം വികസന മാതൃക
രൂപപ്പെടുത്തുന്നതിനും വേണ്ടി
എന്താക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
ജലസാഹസ ടൂറിസത്തിന്റെ
സാധ്യതകളെ
പ്രയോജനപ്പെടുത്താനുതകുന്ന
എന്തൊക്കെ പദ്ധതികള്‍ക്കാണ്
രൂപം നല്‍കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
3349.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ. ആൻസലൻ
ശ്രീ.
എ. രാജ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
മേഖലയിലെ നിക്ഷേപകരെ
സഹായിക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുള്ള ടൂറിസം
ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി
എന്തൊക്കെ കാര്യങ്ങള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(
ബി )
ടൂറിസം
മേഖലയില്‍ സ്വകാര്യ
നിക്ഷേപകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(
സി )
ടൂറിസം
മേഖലയില്‍ സഹകരണ സംഘങ്ങളുമായി
സഹകരിച്ച് എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
3350.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ന്
ശേഷം വ്യത്യസ്ത ടൂറിസം
പദ്ധതികളിലായി കേരളത്തിന്റെ
പെെതൃക ആരാധനാലയങ്ങളുടെ
വികസനത്തിനും സന്ദര്‍ശന
സൗകര്യങ്ങൾക്കുമായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
പ്രസ്തുത പദ്ധതികള്‍
എവിടെയാക്കെയാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ബി )
തീര്‍ത്ഥാടന
ടൂറിസത്തിന്റെ പുരോഗതിക്കായി
നാളിതുവരെ ഏതൊക്കെ മെട്രോ
സെെറ്റുകള്‍
തയ്യാറാക്കിയിട്ടുണ്ടെന്നും
ഇനി ഏതൊക്കെ മെട്രോ
സെെറ്റുകളാണ് തയ്യാറാക്കുവാൻ
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ; ഇതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വിശദമാക്കുമോ;
(
സി )
പത്മനാഭസ്വാമി
ക്ഷേത്രത്തിലെത്തുന്ന
തീര്‍ത്ഥാടകര്‍ക്ക് ആധുനിക
സാങ്കേതികവിദ്യയുടെ
സഹായത്തോടെ എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കുന്നതിനാണ് വിനോദസഞ്ചാര
വകുപ്പ് ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
3351.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡെസ്റ്റിനേഷൻ
കേരള പദ്ധതി പ്രകാരം
വിനോദസഞ്ചാര കേന്ദ്രങ്ങളെയും
സ്ഥലങ്ങളെയും ടൂറിസം
ഡെസ്റ്റിനേഷനുകളായി
പ്രഖ്യാപിക്കുന്നതിന്റെ
മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ; ഇതു
സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ഉത്തരവ്
ലഭ്യമാക്കാമോ;
(
ബി )
വൈപ്പിൻ
മണ്ഡലത്തിലെ ഏതെല്ലാം
വിനോദസഞ്ചാര കേന്ദ്രങ്ങളാണ്
ടൂറിസം ഡെസ്റ്റിനേഷനുകളായി
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ബോൾഗാട്ടി
പാലസ്, പുതുവൈപ്പ്,
എളങ്കുന്നപ്പുഴ,
കുഴുപ്പിള്ളി, ചെറായി,
മുനമ്പം തുടങ്ങിയ ബീച്ചുകളും
കടലിന്റെയും കായലിന്റെയും
പുഴയുടെയും സാമീപ്യവും
ഞാറക്കൽ-മാലിപ്പുറം ടൂറിസം
അക്വാസെന്റർ, പള്ളിപ്പുറം
കോട്ട ഉൾപ്പടെ വൈപ്പിൻ
കരയിലെ ഏതെല്ലാം
പ്രദേശങ്ങളാണ് ടൂറിസം
ഡെസ്റ്റിനേഷൻ സംബന്ധിച്ച
ഉത്തരവിൽ
ഉൾപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ഉത്തരവിൽ
ഉൾപ്പെട്ടിട്ടില്ലെങ്കിൽ
പ്രദേശത്തിന്റെ വിനോദസഞ്ചാര
സാധ്യതകൾ കണക്കിലെടുത്ത്
പ്രസ്തുത പദ്ധതിയുടെ കീഴിൽ
വൈപ്പിൻകര മേഖലയെ ടൂറിസം
ഡെസ്റ്റിനേഷനായി
പ്രഖ്യാപിക്കാൻ നടപടി
സ്വീകരിക്കുമോ?
3352.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ ടൂറിസം
വകുപ്പിന്റെ പരിഗണനയിലുളള
പ്രൊപ്പോസലുകള്‍
ഏതൊക്കെയാണ്;
(
ബി )
പേരാമ്പ്രയിലെ
ചേര്‍മലയില്‍ നടക്കുന്ന
പ്രവൃത്തി ഏത് ഘട്ടത്തിലാണ്;
ഇതു എന്നത്തേയ്ക്കു
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
സി )
പ്രസ്തുത
പ്രദേശത്തിന്റെ ഉയരവും
അവിടെനിന്നുള്ള നഗരകാഴ്ചയും
കണക്കിലെടുത്ത് ഒരു
റിവോള്‍വിംഗ് കഫറ്റീരിയ കൂടി
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
3353.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി
ഗ്രാമ പഞ്ചായത്തിലെ മേലരുവി
പ്രദേശത്ത് പുതിയ ടൂറിസം
പദ്ധതി ആരംഭിക്കുന്നതിന്
പരിശോധന നടത്താമോ;
(
ബി )
ഏറെ
ടൂറിസം സാധ്യതയുള്ള
മേലരുവിയില്‍ പദ്ധതി
ആരംഭിക്കാനുള്ള നടപടികള്‍
സ്വീകരിക്കാമോ; വിശദമാക്കുമോ?
3354.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബേക്കല്‍
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
റിസോര്‍ട്ടുകളാണ്
പാട്ടത്തിന്
നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍ അറിയിക്കുമോ;
(
ബി )
പാട്ടത്തുക
ഇനത്തില്‍ ബി.ആർ.ഡി.സിക്ക്
വര്‍ഷംതോറും എത്ര രൂപ
വരുമാനം ലഭിക്കുമെന്നതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
റിസോര്‍ട്ട്
പാട്ടത്തിനെടുത്തവർ
പാട്ടകുടിശിക
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കുടിശിക
പിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കുമോ?
3355.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ നമ്പിക്കുളം
ഇക്കോ ടൂറിസം പദ്ധതി
പൂര്‍ത്തീകരിക്കുന്നതില്‍
കാലതാമസം ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
വിനോദസഞ്ചാരികള്‍ക്ക് തുറന്ന്
കൊടുക്കാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
3356.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
നടപ്പിലാക്കുന്ന ടൂറിസം
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കോന്നാട്ട്
ബീച്ച് ടൂറിസം പദ്ധതിക്കായി
മുൻപ് അഞ്ച് കോടി രൂപ
അനുവദിച്ച പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
3357.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ വിവിധ ടൂറിസം
ഡെസ്റ്റിനേഷനുകളെ തമ്മിൽ
ബന്ധിപ്പിച്ച് കൊണ്ടുള്ള
ബയോഡെെവേഴ്സിറ്റി ടൂറിസം
സർക്യൂട്ട് പദ്ധതിയുടെ
ഭരണാനുമതി ലഭിച്ച
ആദ്യഘട്ടത്തിന്റെ
നിർവ്വഹണത്തിനായി സ്വീകരിച്ച
നടപടികളുടെ പുരോഗതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
2021-22,
2022-23 സാമ്പത്തിക
വർഷങ്ങളിലെ ബജറ്റിൽ 20% തുക
വകയിരുത്തിയ തിരുമുല്ലാവാരം
തീർത്ഥാടന വിനോദസഞ്ചാര
കേന്ദ്രം, തങ്കശ്ശേരി പെെതൃക
ടൂറിസം പദ്ധതി എന്നീ
പദ്ധതികൾക്ക് നാളിതുവരെയായി
ഭരണാനുമതി
ലഭ്യമാക്കാത്തതിന്റെ കാരണം
എന്താണെന്ന് വ്യക്തമാക്കാമോ;
നടപടി ക്രമങ്ങൾ
ത്വരിതപ്പടുത്തി പ്രസ്തുത
പദ്ധതികൾ
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കൊല്ലം ജില്ലയിൽ ടൂറിസം
വകുപ്പിന്റെ പ്ലാൻ- നോൺ പ്ലാൻ
ഫണ്ട് വിനിയോഗിച്ചും കിഫ്ബി
ഫണ്ട് വിനിയോഗിച്ചും
നടപ്പിലാക്കുന്നതിന് അനുമതി
നൽകിയതും നിർവ്വഹണം
പുരോഗമിച്ച് വരുന്നതുമായ
വിവിധ പദ്ധതികൾ ഏതെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ?
3358.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിന്റെ പാലങ്ങൾ
നവീകരിച്ചും ലെെറ്റിംഗ്
നടത്തിയും വിനോദസഞ്ചാര
സ്പോട്ടുകളാക്കുന്ന പദ്ധതി
സംസ്ഥാനത്ത് എവിടെയൊക്കെ
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
കോഴിക്കോട്
ജില്ലയിൽ പ്രസ്തുത
പദ്ധതിയിലുൾപ്പെടുത്താൻ
ഉദ്ദേശിക്കുന്ന പാലങ്ങൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
മുക്കം
കടവ് പാലത്തിനെ ഈ പദ്ധതിയിൽ
ഉള്‍പ്പെടുത്തുന്നതിലുള്ള
എസ്റ്റിമേറ്റ്
സമർപ്പിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
3359.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ പെരിങ്ങമല
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന കൃഷി വകുപ്പിന്റെ
ജില്ലാ കൃഷിത്തോട്ടം, ബനാന
നഴ്സറി എന്നിവയെ ഫാം ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
സാധിക്കുമോയെന്ന്
അറിയിക്കാമോ?
3360.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെല്ലിയാമ്പതി
ടൂറിസം പദ്ധതിയുടെ ടെണ്ടർ
നടപടി പൂർത്തീകരിച്ച്
പ്രവൃത്തിയുടെ ഉദ്ഘാടനം
ഉൾപ്പെടെ കഴിഞ്ഞിട്ടും പദ്ധതി
നാളിതുവരെ തുടങ്ങാൻ
കഴിഞ്ഞിട്ടില്ല എന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി തുടങ്ങുന്നതിന് നിലവിൽ
എന്തെല്ലാം തടസ്സങ്ങളാണ്
ഉള്ളതെന്ന് വിശദമാക്കുമോ;
(
സി )
നിലവിലുള്ള
തടസ്സങ്ങൾ നീക്കി പ്രസ്തുത
ടൂറിസം പദ്ധതി എന്ന് തുടങ്ങാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
3361.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം തലസ്ഥാന നഗരിയില്‍
ടൂറിസം വികസനത്തിനായി
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് തലസ്ഥാന നഗരിയില്‍
ടൂറിസം വികസനത്തിനായി
നടപ്പിലാക്കിയ ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടപ്പിലാക്കിയ
പദ്ധതികളില്‍ ഉദ്ഘാടനത്തിന്
തയ്യാറായ പദ്ധതികളുടെ
വിവരങ്ങൾ ലഭ്യമാക്കാമോ?
3362.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
പശ്ചാത്തല വികസനവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളിലായി എത്ര കോടി രൂപ
ഏതൊക്കെ പദ്ധതികള്‍ക്ക്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയിലെ വീരമലക്കുന്ന്
ടൂറിസം പദ്ധതി എന്നത്തേയ്ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
3363.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരുവിക്കര
ഡാം ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് നടന്നുവരുന്ന
പ്രവൃത്തികളുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
കാലതാമസം
കൂടാതെ ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
3364.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
മുതല്‍ നാളിതുവരെ മാവേലിക്കര
മണ്ഡലത്തില്‍ വിനോദസഞ്ചാര
വകുപ്പ് അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര തുക വീതം
അനുവദിച്ചുവെന്നും
പദ്ധതികളുടെ നിലവിലെ
സ്ഥിതിയും വിശദമാക്കുമോ?
3365.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൂലത്തറ
ഡാം വാട്ടർ വ്യൂ പാർക്ക് എന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും പ്രസ്തുത
പ്രവൃത്തി ഏത് ഏജൻസി
മുഖേനയാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്കു
പൂർത്തിയാക്കാനാകുമെന്ന്
അറിയിക്കാമോ?
3366.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിൽ പുറത്തൂര്‍
പഞ്ചായത്തിലെ
പടിഞ്ഞാറെക്കരയില്‍
സണ്‍സെറ്റ് ബീച്ച്
പാര്‍ക്കിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഈ പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
സി )
ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
3367.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി
ഗ്രാമ പഞ്ചായത്തിലെ
കരിമ്പുകയം പ്രദേശത്തെ ചെക്ക്
ഡാം പ്രയോജനപ്പെടുത്തി
കുട്ടവഞ്ചി, ചെറുവള്ളങ്ങള്‍
എന്നിവ ഉപയോഗിച്ചുളള ടൂറിസം
പദ്ധതിയുടെ സാധ്യത പഠിച്ച്
പദ്ധതി ആരംഭിക്കാന്‍ നടപടി
സ്വീകരിക്കാമോ?
3368.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ അയ്യപ്പൻ മുടിയിൽ
നടപ്പിലാക്കാൻ
ഉദ്ദേശിച്ചിരുന്ന ടൂറിസം
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
ഈ
പ്രദേശത്തിന്റെ ടൂറിസം സാധ്യത
കണക്കിലെടുത്ത് പദ്ധതി
അടിയന്തരമായി നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3369.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ വിനോദസഞ്ചാര
മേഖലകളുടെ വികസനത്തിനായി
നടന്നുവരുന്ന പ്രവൃത്തികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
3370.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പള്ളിക്കത്തോട്
അരുവിക്കുഴി ടൂറിസം
പദ്ധതിയുടെ മൂന്നാം
ഘട്ടത്തിന് തുക അനുവദിക്കുന്ന
നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പള്ളിക്കത്തോട്
അരുവിക്കുഴി വെള്ളച്ചാട്ടം
ടൂറിസം മേഖലയില്‍
കുട്ടികള്‍ക്കായുള്ള
പാര്‍ക്ക് സ്ഥാപിക്കുന്ന
മൂന്നാം ഘട്ടത്തിന് പ്രത്യേക
പരിഗണന നല്‍കാമോ?
3371.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉടുമ്പൻചോല
മണ്ഡലത്തിൽ വിനോദസഞ്ചാര
വകുപ്പിന്റെ ഏതൊക്കെ
പ്രവൃത്തികളാണ് നിലവിൽ
നടന്നുകൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ചിട്ടും
തുടങ്ങിയിട്ടില്ലാത്ത
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
3372.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തെ
ആദ്യ സാഹിത്യ ടൂറിസം
സര്‍ക്യൂട്ട് എന്ന്
വിശേഷിപ്പിക്കപ്പെടുന്ന
മലബാര്‍ ലിറ്റററി
സര്‍ക്യൂട്ട്-ന്റെ രൂപീകരണ
പ്രവര്‍ത്തനങ്ങളുടെ പൂരോഗതി
അറിയിക്കാമോ;
(
ബി )
ഏതെല്ലാം
പ്രദേശങ്ങളും സ്ഥാപനങ്ങളുമാണ്
പ്രസ്തുത സര്‍ക്യൂട്ടില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
വായനക്കാരുടെ
മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ
സാഹിത്യ കൃതികളിലെ
മണ്ണും-കാലവും-ഭൂമികയും
കോര്‍ത്തിണക്കി മലബാര്‍
ലിറ്റററി സര്‍ക്ക്യൂട്ടില്‍
ഉള്‍പ്പെടുത്തുന്നതിന്
പദ്ധതികള്‍ തയ്യാറാക്കാമോ?
3373.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദ
സഞ്ചാര വകുപ്പിലെ
പ്രവൃത്തികള്‍ ഏറ്റെടുത്ത്
യഥാസമയം പൂര്‍ത്തിയാക്കാത്ത
ഏജന്‍സികളെ കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തി
ഒഴിവാക്കുന്നതിന് ടൂറിസം
വകുപ്പ് ഡയറക്ടര്‍ കത്ത്
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
ഏതൊക്കെ ഏജന്‍സികളെ
ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്
കത്ത് നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
പ്രസ്തുത
കത്തിന്റെ അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
3374.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
ബജറ്റില്‍ ഉള്‍പ്പെടുത്തിയ
തരൂര്‍ മണ്ഡലത്തിലെ
വടക്കഞ്ചേരിയിലെ ശിവരാമ
പാര്‍ക്ക് നവീകരണ പ്രവൃത്തി
നിലവില്‍ ഏത് ഘട്ടത്തിലാണ്
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
ടൂറിസം
രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍
3375.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
രംഗത്ത് സംസ്ഥാനം കൈവരിച്ച
നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം ടൂറിസം രംഗത്ത്
ഉണ്ടായിട്ടുള്ള ഗുണപരമായ
മാറ്റങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
ഗസ്റ്റ്
ഹൗസുകളും, റസ്റ്റ് ഹൗസുകളും
കൂടുതല്‍
നിര്‍മ്മിക്കുന്നതിനും അവിടെ
മിതമായ നിരക്കില്‍
സൗകര്യങ്ങള്‍ ഒരുക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
3376.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ജില്ലാ ടൂറിസം
പ്രമോഷൻ കൗൺസിലിന്റെ എരുമേലി
പിൽഗ്രിം അമിനിറ്റി
സെന്ററിന്റെ രണ്ടാംഘട്ട
നവീകരണ പ്രവൃത്തികള്‍ക്കായി
തയ്യാറാക്കിയ എസ്റ്റിമേറ്റ്
പ്രകാരമുള്ള ഒരു കോടി അമ്പത്
ലക്ഷം രൂപയുടെ പ്രവൃത്തിക്ക്
ഭരണാനുമതി നല്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
3377.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
പി. കെ. ബഷീർ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിനോദസഞ്ചാര
മേഖലകളിൽ യുവാക്കളുടെയും
വിദ്യാർത്ഥികളുടെയും
അപകടമരണങ്ങൾ വർദ്ധിച്ചു
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ആയതിനിടയാക്കുന്ന കാരണങ്ങൾ
വിശകലനം ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇത്തരം
അപകടങ്ങൾക്കുളള പ്രധാന
കാരണങ്ങളിലൊന്ന് മദ്യം,
മയക്കുമരുന്നു് എന്നിവയുടെ
അനിയന്ത്രിത ഉപയോഗമാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ;
(
ഡി )
ഇത്തരം
അപകട മരണങ്ങൾ ഒഴിവാക്കാൻ
സ്വീകരിക്കേണ്ട മുൻകരുതലുകളെ
സംബന്ധിച്ച്
അവബോധമുണ്ടാക്കാൻ ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
3378.
ശ്രീ.
പി. കെ. ബഷീർ
ഡോ.
എം. കെ. മുനീർ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദേശ,
ആഭ്യന്തര വിനോദസഞ്ചാരികളുടെ
വർദ്ധനവിന് അനുസൃതമായി
വിനോദസഞ്ചാര മേഖലകളിൽ
അടിസ്ഥാനസൗകര്യങ്ങൾ
ഒരുക്കുന്നതിന് പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
റോഡുകളുടെ
ശോചനീയാവസ്ഥയും റോഡരുകിൽ
കെട്ടിക്കിടക്കുന്ന
മാലിന്യങ്ങളും വിനോദസഞ്ചാര
മേഖലയെ പ്രതികൂലമായി
ബാധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
എങ്കില്‍
ഇക്കാര്യങ്ങൾ
പരിഹരിക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
3379.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഊരാളുങ്കൽ ലേബർ
കോൺട്രാക്ട് സൊസൈറ്റിക്ക്
എത്ര കോടി രൂപയുടെ ടുറിസം
പ്രവൃത്തികൾ നൽകിയിട്ടുണ്ട്;
പ്രസ്തുത പ്രവർത്തികൾ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
എത്ര കോടി രൂപയുടെ
പ്രവൃത്തികൾ ടെണ്ടർ
മുഖേനയല്ലാതെ നൽകിയിട്ടുണ്ട്;
എങ്കില്‍ പ്രസ്തുത
പ്രവൃത്തികൾക്ക് നൽകിയ
പരമാവധി തുക എത്രയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
യു.എൽ.സി.സി.എസ്സ്.-ന്
ലഭിച്ച പ്രവൃത്തികളില്‍ എൽ 1
കരാറുകാരന്‍
അല്ലാതിരുന്നിട്ടും 10
ശതമാനത്തിൽ താഴെയോ അതിന്
തുല്യമോ ആയ തുകയുടെ
അടിസ്ഥാനത്തില്‍
യു.എൽ.സി.സി.എസ്സ്.-ന് മുൻഗണന
നൽകിയതുപ്രകാരം എത്ര
പ്രവൃത്തികൾ ലഭിച്ചുവെന്നും
അവ ഏതൊക്കെയെന്നും അത് എത്ര
കോടി രൂപയുടെ പദ്ധതികൾ
ആണെന്നും വ്യക്തമാക്കാമോ?
|
|
|
|
|
|
|
|