UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2882.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതി മുഖാന്തരം വാമനപുരം മണ്ഡലത്തില്‍ നാളിതുവരെ എത്ര വീടുകള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും, പഞ്ചായത്ത് അടിസ്ഥാനത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
2883.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി കുടുംബങ്ങള്‍ക്ക് കുറ‍ഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കും എന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ എത്ര പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്; വിശദാംശങ്ങൾ ജില്ല തിരിച്ചു വ്യക്തമാക്കുമോ ;
( ബി )
ഒരാൾക്ക് പോലും ഒരേക്കർ ഭൂമി നല്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; പ്രസ്തുത പ്രഖ്യാപനം നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ കാരണം അറിയിക്കുമോ ;
( സി )
പ്രസ്തുത വിഷയത്തില്‍ എന്ത് തുടർനടപടി സ്വീകരിയ്ക്കുമെന്നു വ്യക്തമാക്കുമോ ?
2884.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്‍പ്പെട്ടവരുടെ വിവരം ശേഖരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഇവർക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നതിന് നിലവിലുളള പദ്ധതികൾ പര്യാപ്തമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്ക് സ്ഥലവും വീടും എന്നത്തേക്ക് അനുവദിച്ചുനൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
2885.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതി പ്രകാരം അരുവിക്കര നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ പേരുവിവരം ഗ്രാമപഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
ഇതില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എത്രയാണെന്ന വിവരം അറിയിക്കാമോ?
2886.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ എത്ര എസ് സി കുടുംബങ്ങളുണ്ട്; എണ്ണം ജില്ല തിരിച്ചു വ്യക്തമാക്കുമോ; ഭവന രഹിതരായ എസ് സി കുടുംബങ്ങളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലത്തും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെയും ലൈഫ് ഭവന പദ്ധതി പ്രകാരം എസ് സി വിഭാഗങ്ങൾക്ക് എത്ര വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്; ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
മുന്‍ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ എസ് സി വകുപ്പ് എത്ര വീടുകൾ നിർമ്മിച്ചു നൽകിയെന്നും ഇവ ഏതൊക്കെ പദ്ധതികൾ പ്രകാരമെന്നും ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൈഫ് മിഷൻ പദ്ധതിയിലേക്ക് എസ് സി വകുപ്പ് എത്ര തുക കൈമാറിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
2887.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ 2018-ലെ പ്രളയ പുനരധിവാസ പദ്ധതിയിൽ ചാലിയാർ ഗ്രാമ പഞ്ചായത്തിലെ കണ്ണൻകുണ്ട്, എടക്കര പഞ്ചായത്തിൽ ഉപ്പട, മലച്ചി എന്നീ സ്ഥലങ്ങളിൽ എത്ര ഗുണഭോക്താക്കൾക്ക് ഭൂമിയും വീടും അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
2019-ലെ പ്രളയ പുനരധിവാസ പദ്ധതിയിൽ പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ ആനക്കല്ല് ഉപ്പട ഗ്രാമം റോഡിൽ എത്ര ഗുണഭോക്താക്കൾക്ക് ഭൂമിയും വീടും അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
2024 ജനുവരി 22-ന് ഭൂമിയും പട്ടയവും നൽകിയതിൽ ചാലിയാർ ഗ്രാമ പഞ്ചായത്തിലെ അത്തിക്കാട്, ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ നെല്ലിപൊയിൽ കൊടീരി, നിലമ്പൂർ മുനിസിപ്പാലിറ്റി തൃക്കൈകുത്ത് എന്നീ സ്ഥലങ്ങളിൽ എത്ര ഗുണഭോക്താക്കൾക്ക് ഭൂമിയും വീടും അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2888.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു പട്ടികവർഗ്ഗവിഭാഗക്കാരുടെ ഭവനനിർമ്മാണം ലൈഫ് മിഷൻ മുഖേന നടപ്പാക്കിയതു മുതൽ ഇവർക്കായി നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ എണ്ണവും ഇതിനായി ചെലവഴിച്ച തുകയും എത്രയാണെന്ന് ജില്ല തിരിച്ചു വിശദമാക്കാമോ?
2889.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ എത്ര ആദിവാസി കുടുംബങ്ങളുണ്ട് എന്നത് സംബന്ധിച്ച് സർവ്വേ നടത്തി വകുപ്പ് കണ്ടെത്തിയിട്ടുള്ളവരുടെ എണ്ണം ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ഭവനരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ ലൈഫ് ഭവന പദ്ധതി പ്രകാരം എസ്.ടി വിഭാഗങ്ങൾക്ക് എത്ര വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്; വ്യക്തമാക്കാമോ; ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ എസ്.ടി വകുപ്പ് മുഖേന എത്ര വീടുകൾ നിർമ്മിച്ച് നൽകി; എത്ര തുകയാണ് ഇതിനു ചെലവിട്ടത്; ഏതൊക്കെ പദ്ധതികൾ മുഖേന ; വിശദമാക്കാമോ;
( ഇ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൈഫ് മിഷൻ പദ്ധതിയിലേക്ക് എസ്.ടി വകുപ്പ് എത്ര തുക കൈമാറിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
ലൈഫ് ഭവന പദ്ധതി -പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിച്ച വീടുകള്‍
2890.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്നുള്ള വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ ലൈഫ് ഭവന പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് എത്ര വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും ഈയിനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ പട്ടികജാതി വിഭാഗക്കാര്‍ക്ക് വകുപ്പ് മുഖേന എത്ര വീടുകൾ നിർമിച്ച് നൽകിയെന്നും ഈയിനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ പദ്ധതികളാണെന്നും വ്യക്തമാക്കുമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൈഫ് മിഷൻ പദ്ധതിയിലേക്ക് വകുപ്പ് എത്ര തുക കൈമാറിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
2891.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി പുനരധിവാസ വികസന മിഷന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( ബി )
വനാവകാശ നിയമം, ലാൻഡ് ബാങ്ക് നിക്ഷിപ്ത വനഭൂമി വിതരണം, റവന്യു ഭൂമി വിതരണം എന്നീ ഇനങ്ങളിലായി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വ്യക്തികൾക്ക് ഒരേക്കര്‍ കൃഷി ഭൂമി വീതം നൽകാൻ ആദിവാസി പുനരധിവാസ വികസന മിഷൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്‌;
( സി )
പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വ്യക്തികൾക്ക് ഒരേക്കര്‍ കൃഷി ഭൂമി വീതം ലഭ്യമാക്കുന്ന നടപടികളുടെ പുരോഗതി വിശദമാക്കാമോ?
2892.
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കുളള ഭവന നിര്‍മ്മാണത്തിനായി ഈ സർക്കാർ നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഭവനരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ എത്രയുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
നിലവിലെ പദ്ധതികള്‍ പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിർമ്മാണത്തിനായുള്ള തുക പര്യാപ്തമല്ല എന്ന വസ്തുത ഗൗരവത്തോടെ കാണുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഡി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ഭൂരഹിതർക്കായി പുനരധിവാസ പദ്ധതി നടപ്പാക്കിവരുന്നുണ്ടോ; വിശദാംശം നൽകാമോ;
( ഇ )
പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വ്യക്തികൾക്ക് ഒരേക്കര്‍ കൃഷിഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2893.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിവരുന്ന അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
ഈ പദ്ധതിയില്‍ ഒരു തുക മുന്‍കൂട്ടി നിശ്ചയിച്ച് അതിനനുസരിച്ച് പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിന് പകരം ഭൂമിശാസ്ത്രപരമായ വ്യത്യസ്തതകള്‍ കണക്കിലെടുത്ത് അതത് പ്രദേശത്തിന് അനുയോജ്യമായ വിധത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി തുക അനുവദിക്കുന്ന രീതി അവലംബിക്കാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
2894.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഏതെല്ലാം കോളനികളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്; ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള സ്കീമിൽ വിവിധ കുടുംബങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല എന്ന പരാതികൾ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ;
( ഡി )
എങ്കിൽ അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2895.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2022-23, 2023-24 വര്‍ഷത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കോളനികള്‍ നവീകരിക്കുന്നതിനു ഭരണാനുമതി നല്‍കിയെന്ന് വിശദമാക്കാമോ; ഭരണാനുമതി നല്‍കിയ കോളനികളുടെ പേരുവിവരങ്ങളും അനുവദിച്ച തുക എത്രയാണെന്നും അറിയിക്കാമോ?
2896.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2023-24 കാലഘട്ടത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോളനികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ അംബേദ്‌കർ ഗ്രാമം പദ്ധതി
2897.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ അംബേദ്‌കർ ഗ്രാമം പദ്ധതി പ്രകാരം 2021-22, 2022-23, 2023-24 കാലയളവില്‍ നാളിതുവരെ ഏതൊക്കെ കോളനികളെയാണ് ഉള്‍പ്പെടുത്തിയത് എന്ന് അറിയിക്കുമോ; പദ്ധതിക്കായി എത്ര തുക വീതമാണ് അനുവദിച്ചത് എന്ന് അറിയിക്കുമോ;
( ബി )
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോളനികളുടെ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും; പ്രവൃത്തികള്‍ എന്നത്തേയ്ക്കു പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം
2898.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അംബേദ്കർ സെറ്റില്‍മെന്റ് വികസന പദ്ധതിയും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ പരിശോധിക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നതിനായി നടപടി സ്വീകരിക്കാമോ;
( ബി )
എസ്.സി., എസ്.ടി. കോളനികളുടെ നവീകരണ പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ അതാത് ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും തയ്യാറാണെങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ; വിശദമാക്കാമോ?
2899.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
വീട് നിർമ്മാണം ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ അവശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2900.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ കോളനികള്‍ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ടോ; എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളെയാണ് ഈ പദ്ധതിക്ക് വേണ്ടി പരിഗണിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന കോളനികളുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിംഗിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2901.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2021-22 ലെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുത്തേത്ത് മുകള്‍ കോളനിയിലെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമര്‍പ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് അഗീകാരം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2902.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടം പഞ്ചായത്തില്‍ കെെതക്കര പട്ടികവര്‍ഗ്ഗ കോളനിയിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും; വിശദമാക്കാമോ?
2903.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി 2016-17 മുതല്‍ 2022-23 വരെ ഫണ്ട് അനുവദിച്ച പട്ടികജാതി കോളനികള്‍ ഏതൊക്കെയാണെന്നും ഓരോ കോളനിക്കും അനുവദിച്ച തുക എത്രയാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത കോളനികളിലെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഏതൊക്കെ കോളനികളുടെ നവീകരണ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചതെന്ന് വ്യക്തമാക്കുമോ?
2904.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി പട്ടികവർഗ്ഗ കോളനികളെയാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാൻ നടപടി സ്വീകരിച്ചത് എന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളനിക്കും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
2905.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം 2016 മുതല്‍ 2023 വരെ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ഏതൊക്കെ കോളനികള്‍ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അനുവദിച്ച തുക ഉൾപ്പെടെ വർഷം തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിലവിൽ ഏതുഘട്ടത്തിലാണെന്നും അവയുടെ പുരോഗതിയും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ മണ്ഡലത്തിലെ ഏതൊക്കെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവയുടെ പ്രവൃത്തികളിലെ പുരോഗതിയും വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികളിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ളവ എത്രയുണ്ടെന്നും, ആയത് എപ്പോൾ പൂർത്തീകരിക്കാനാവുമെന്നും വ്യക്തമാക്കുമോ?
2906.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ ഇതുവരെ കോഴിക്കോട് ജില്ലയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് അനുമതി ലഭിച്ച കോളനികളുടെ എണ്ണവും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
2907.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കൊല്ലം ജില്ലയിൽ ഉൾപ്പെടുത്തിയ കോളനികളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ഓരോ കോളനിയിലും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശവും പ്രവർത്തനങ്ങൾ എന്നത്തേക്ക് പൂർത്തിയാകുമെന്നുമുളള വിശദാംശവും നൽകുമോ?
2908.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതികള്‍ പ്രകാരം എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളാണ് 2016-ന് ശേഷം നാളിതുവരെ നവീകരിക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളനികളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഓരോ കോളനിയിലും നടപ്പിലാക്കിയ വികസന പദ്ധതികള്‍ എന്തെല്ലാമാണെന്നും ഇനിയും നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ എന്താെക്കെയാണെന്നും വിശദമാക്കാമോ;
( സി )
2016-ന് ശേഷം പ്രസ്തുത മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ കാലതാമസം വന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
2909.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ 2021-22 മുതൽ നാളിതുവരെ എസ്.സി. ഫണ്ട് ഉപയോഗിച്ച് നടന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വർഷം, തുക, ഏത് ഫണ്ടിൽ നിന്ന് എന്നതടക്കമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തിലെ വാഴക്കാട് പഞ്ചായത്തിലെ കരിയാത്തൻ കുഴി - വെട്ട്കാട് എസ്.സി. കോളനി റോഡ്, കക്കിട്ടീരി പുറായ-പാറോട്ട് പുറായി എസ്.സി. കോളനി റോഡ് എന്നിവയുടെ പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
2910.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര നിയോജകമണ്ഡലത്തില്‍ വനാവകാശരേഖ ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷകളുടെ എണ്ണം, വിതരണം ചെയ്തവയുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരം, വര്‍ഷം, പഞ്ചായത്ത് എന്നിവ തിരിച്ച് അറിയിക്കാമോ?
2911.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവർഗ്ഗ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബില്ലുകൾ യഥാസമയം ട്രഷറിയിൽ സമർപ്പിച്ചാലും തുക ലഭിക്കുന്നതിൽ വളരെയധികം കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത വിഭാഗത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് യഥാസമയം ആനുകുല്യം ലഭിക്കുന്ന വിധം ട്രഷറി ക്യൂവിൽ നിന്നും ഇത്തരം ബില്ലുകൾ ഒഴിവാക്കുന്നതിനു് നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ;
( സി )
വാഹന വാടക ട്രഷറിയില്‍ നിന്ന് മാറി ലഭിക്കാത്തതിനാൽ വിദ്യാവാഹിനി പദ്ധതിയില്‍ ഉൾപ്പെട്ട വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയതും ഇതുമൂലം ആദിവാസി ഊരുകളില്‍ നിന്ന് കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്തുവാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
2912.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാവാഹിനി പദ്ധതിയിൽപ്പെട്ട വാഹനങ്ങൾക്കുള്ള പണം ആറ് കോടിയിൽ അധികം രൂപ കുടിശ്ശിക നൽകാൻ ഉണ്ട് എന്ന കാര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത്ര വലിയ കുടിശ്ശിക ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
കുടിശ്ശിക തുക നൽകാത്തതിനാൽ അടുത്ത അധ്യയന വർഷം പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂളിൽ പോകുന്നത് തടസ്സം ഉണ്ടാകാതിരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ?
2913.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ കാേളനികളില്‍ സാമൂഹ്യ പഠനമുറി എന്ന പദ്ധതി ആരഭിച്ചത് മുതല്‍ നാളിതുവരെയായി സംസ്ഥാനത്ത് എത്ര പേര്‍ക്ക് ഇതിന്റെ സഹായം ലഭ്യമായിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമാേ;
( ബി )
ഇതിനായി 2021 മുതല്‍ നാളിതുവരെ എത്ര കാേടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമാേ;
( സി )
ഏറനാട് മണ്ഡലത്തില്‍ സാമൂഹ്യ പഠനമുറി പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ആനുകൂല്യം നല്കി എന്ന് അറിയിക്കുമോ ?
2914.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എസ്.സി., എസ്.ടി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത സെന്ററുകള്‍ ഏതൊക്കെ സ്ഥലങ്ങളിലാണെന്നും ടി വിഭാഗങ്ങളിൽപ്പെട്ട എത്ര കുട്ടികള്‍ ഇത്തരം സെന്ററുകളെ ആശ്രയിച്ചു പഠിച്ചുവരുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കോച്ചിംഗ് സെന്ററുകളുടെ കാര്യക്ഷമത പരിശോധിക്കാറുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2915.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ പട്ടികവിഭാഗ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതികൾ വിശദാംശങ്ങൾ സഹിതം വ്യക്തമാക്കാമോ; 2016 മുതല്‍ ഇതുവരെ പ്രതിവര്‍ഷം ഇതിനായി ചെലവഴിച്ച തുക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതമുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും പോയി പഠിക്കുവാൻ പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് സഹായം നൽകാറുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ; 2016 മുതല്‍ ഇങ്ങനെ സംസ്ഥാനത്തിന് പുറത്തും വിദേശത്തുമായി പഠനത്തിനു പോയ കുട്ടികള്‍ക്ക് നല്‍കിയ സഹായവും ഓരോ വര്‍ഷവും എത്രപേര്‍ക്ക് സഹായം നല്‍കി എന്നതും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
2916.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിൽ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി വെങ്ങര ഐ.ടി.ഐ യില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2917.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ഉന്നതി സ്കോളർഷിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കാമോ;
( ബി )
നിലവിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എത്ര വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിച്ചു എന്നത് വ്യക്തമാക്കാമോ?
2918.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഫണ്ട് പ്രയോജനപ്പെടുത്തി പഞ്ചായത്തുമായി സഹകരിച്ച് പ‍ഞ്ചായത്ത് തലത്തില്‍ സൗജന്യമായി പി. എസ്. സി. കോച്ചിംഗ് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പി. എസ്. സി. കോച്ചിംഗിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2919.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ മുക്കടയില്‍ പട്ടികജാതി വികസനവകുപ്പിന്റെ സ്ഥലത്ത് പുതിയ ഓഡിറ്റോറിയവും പ്രീ എക്സാമിനേഷന്‍ സെന്റര്‍ കെട്ടിടവും നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;വിശദാംശം നൽകുമോ?
2920.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലസ് വണ്‍ മുതല്‍ ഡിഗ്രിയടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സ്റ്റൈപ്പന്റ് , ലംപ്‍സം ഗ്രാന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിന് ലഭിക്കാത്ത സ്ഥിതി വിശേഷം നിലവിലുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസത്തിനായി ചേരുന്ന പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിവിടുന്ന ഈ സാഹചര്യം ഒഴിവാക്കുന്നതിന് അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
2921.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2023-24 വരെയുള്ള കാലയളവില്‍ പ്ലസ് വൺ മുതൽ മുകളിലോട്ടുള്ള വിവിധ കോഴ്സുകൾക്ക് ചേർന്നതിനുശേഷം പഠനം ഉപേക്ഷിച്ച പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം എത്ര വീതമെന്ന് കോഴ്സ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാന ബഡ്ജറ്റിൽ 2016-17 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെയുള്ള കാലയളവില്‍ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനത്തിൽ നീക്കിവെച്ചിരുന്ന തുക എത്രയാണെന്നും ഇതിൽ ഓരോ വർഷവും വകുപ്പ് ചെലവഴിച്ച തുക എത്ര വീതമാണെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത തുകയിൽ നിന്നാണോ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാൻഡ് തുക അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ; എങ്കിൽ ഈ വിദ്യാർഥികൾക്കുള്ള ഇ-ഗ്രാൻഡ് മുടക്കം വന്നിട്ടുള്ളത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഗ്രാന്റ് തുക മുടങ്ങാനിടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കണ്ണൂർ സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പാലയാട് ക്യാമ്പസിലെ രാഹുൽ ജി. എന്ന നിയമ വിദ്യാർത്ഥിയുടെ ഇ-ഗ്രാൻഡ് മുടങ്ങിയത് മൂലം ഫീസ് അടയ്ക്കാനാകാതെ റിസൾട്ട് തടഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
സർക്കാർ ധനസഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പഠനം ആരംഭിച്ച ശേഷം ഫീസ് അടയ്ക്കാനും മറ്റു ചെലവുകൾക്ക് പണം കണ്ടെത്താനും കഴിയാതെ സമൂഹത്തിന് മുന്നിൽ തലകുനിക്കേണ്ടി വരികയും സാമ്പത്തികവും മാനസികവുമായ സമ്മർദ്ദത്തിൽപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥികൾ ഇ-ഗ്രാൻഡ് മുടങ്ങുന്നതുമൂലം പഠനം അവസാനിപ്പിക്കേണ്ടി വരുന്നത് പരിശോധിച്ചിട്ടുണ്ടോ;
( എഫ് )
എങ്കിൽ ഈ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നില്ല എന്ന് ഉറപ്പാക്കുന്നതിനും ഗ്രാന്റ് മുടക്കം കൂടാതെ ലഭ്യമാക്കുന്നതിനും എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?
2922.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
വിദേശ രാജ്യങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന പ്രസ്തുത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ നല്‍കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2923.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തും രാജ്യത്തും വിദേശത്തും പഠനം നടത്തുന്നതിനുള്ള സ്കോളർഷിപ്പിന് എത്ര തുകയാണ് 2022–23, 2023-24 സാമ്പത്തിക വർഷങ്ങളിലെ ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്; ഇതിൽ പ്രകാരംകേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്രയാണ്;
( ബി )
ആയതില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ചെലവഴിച്ച തുകയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്രയാണെന്ന വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2924.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തിലെ പുതുപ്പണത്ത് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി ജലസേചന വകുപ്പിൽ നിന്നും ഭൂമി കൈമാറി ലഭിച്ചത് എന്നാണ്;വ്യക്തമാക്കാമോ;
( ബി )
പദ്ധതിക്കായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയത് എന്നാണ്; അനുമതി ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഹോസ്റ്റൽ കെട്ടിട നിർമ്മാണം ഇനിയും ആരംഭിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
പുതിയ ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ കെട്ടിടത്തിൽ നിന്നും കുട്ടികളെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത് എന്നു മുതൽക്കാണ്; പുതിയ വാടക കെട്ടിടത്തിന് വാടക നൽകുന്നതിലുണ്ടായ കാലതാമസത്തിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
പട്ടികവർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾ താമസിക്കുന്നത് അസൗകര്യങ്ങൾ നിറഞ്ഞ വാടക കെട്ടിടത്തിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
എങ്കിൽ വാടക കെട്ടിടത്തിന്റെ വാടക എത്രയും വേഗം നൽകുന്നതിനും പുതുപ്പണത്ത് നിർദ്ദിഷ്ട ഭൂമിയിൽ പുതിയ ഹോസ്റ്റൽ കെട്ടിടം എത്രയും വേഗം പൂർത്തിയാക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ?
2925.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നേര്യമംഗലത്തും പിണവൂർകുടിയിലും നിർമ്മിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക തടസ്സം നീക്കി ഹോസ്റ്റലുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2926.
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴില്‍ നേടുന്നതിന് നല്‍കി വരുന്ന സഹായ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
( ബി )
സാങ്കേതിക/പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക പാക്കേജ് രൂപീകരിക്കുമോ;
( സി )
പ്രസ്തുത വിഭാഗത്തിലുള്ളവര്‍ക്ക് മുദ്രാലോണ്‍ മാതൃകയില്‍ ധനസഹായ പദ്ധതി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2927.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ വയനാട് ജില്ലയിൽ എത്ര മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ഉണ്ട്‌; ജില്ലയിൽ എത്ര എസ്.ടി. പ്രീ മെട്രിക് ഹോസ്റ്റൽ ഉണ്ട്‌; മേല്പറഞ്ഞ ഓരോ സ്ഥാപനത്തിലും സ്ഥിരം പാചകത്തൊഴിലാളികളുടെ എത്ര തസ്തികകൾ ഉണ്ട്‌; ഓരോ സ്ഥാപനങ്ങളിലും നിലവിൽ ഉള്ള ദിവസ വേതന പാചകത്തൊഴിലാളികള്‍ എത്ര; സ്ഥിരം പാചകത്തൊഴിലാളികളുടെ ഒഴിവിലാണോ ഇവരെ നിയമിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പി.ടി.എസ്. (പാർട്ട്‌ ടൈം സ്വീപ്പർ) ജീവനക്കാർക്ക് പ്രമോഷൻ നൽകി എത്ര ശതമാനം പാചകത്തൊഴിലാളികളെ നിയമിക്കാമെന്ന് വ്യക്തമാക്കുമോ; അങ്ങനെ നിയമിച്ച പാചകത്തൊഴിലാളികള്‍ക്ക് നിശ്ചിത യോഗ്യത സമയ പരിധിക്കുള്ളിൽ നേടുവാൻ സാധിച്ചില്ല എങ്കിൽ അവർക്കെതിരെ എന്തൊക്കെ നടപടിയാണ് സ്വീകരിക്കാൻ കഴിയുന്നത്; ഇപ്രകാരം ആർക്കെങ്കിലും എതിരെ മുൻ സർക്കാരിന്റെ കാലം മുതൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പി.എസ്.സി. മുഖേനെ പാചകത്തൊഴിലാളികളെ നിയമിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; ജില്ലയിലെ മേല്പറഞ്ഞ സ്ഥാപനങ്ങളിൽ ദിവസ വേതന പാചകത്തൊഴിലാളികളെ നിയമിക്കുന്നത് ആരാണ്; ഇത്തരത്തിൽ നിയമിച്ചവർക്ക് അതിനുള്ള യോഗ്യത ഉണ്ടോയെന്നു പരിശോധിച്ചിട്ടുണ്ടോ; എല്ലാവരും നിർദിഷ്ട യോഗ്യത ഉള്ളവരാണോ; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
2010 ലെ സർക്കാർ ഉത്തരവ് പ്രകാരം പി.ടി.എസ്. ൽ നിന്നും നിയമിച്ചവർ നിശ്ചിത സമയത്തിനുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ; സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ റിവേർഷൻ ചെയ്തിട്ടുണ്ടോ;വിശദമാക്കാമോ?
2928.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട വ്യവസായ മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് മാത്രമായി എന്തെങ്കിലും പ്രത്യേക വ്യവസായ സംരംഭകത്വ പ്രോത്സാഹന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?
2929.
ഡോ. കെ. ടി. ജലീൽ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നോളജ് ഇക്കണോമി മിഷനും ഉന്നതി കേരള എംപവർമെന്റ് സൊസൈറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഉന്നതി വൈജഞാനിക തൊഴിൽ പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഈ പദ്ധതിയിലേക്ക് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നും എത്ര പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഇവർക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിന് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുവാൻ നടപടി സ്വീകരിക്കുമോ?
2930.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബി സമുദായത്തെ സംസ്ഥാനത്തിന്റെ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കിർത്താർഡ്സ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെയും കിർത്താർഡ്സ് 1980-ൽ സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കുടുംബി സമുദായത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽ ചേർക്കുന്നതിന് കേന്ദ്ര സർക്കാരിന് ശിപാർശ സമർപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2931.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് കോര്‍പ്പസ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
2932.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ 2016 മുതല്‍ നാളിതുവരെ കോര്‍പ്പസ് ഫണ്ട് അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയും ബ്ലോക്കടിസ്ഥാനത്തില്‍ വിശദമാക്കാമോ?
2933.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിൽ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമായ പദ്ധതികളുടെ വിശദാംശം നൽകാമോ; ഓരോ പ്രവൃത്തിക്കും ചെലവഴിക്കുന്ന തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2934.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെയും (2016-2021) ഈ സര്‍ക്കാരിന്റെയും കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ഓരോന്നിനും അനുവദിച്ചിട്ടുള്ള തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്‌തുത കാലയളവില്‍ അനുവദിച്ച ഏതെല്ലാം പ്രവൃത്തികള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് വിശദമാക്കാമോ?
2935.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ 2024-ൽ നിയമിച്ച എസ്.ടി പ്രൊമോട്ടർമാരുടെ പേര്, വിലാസം, പ്രവർത്തിക്കാൻ അനുവദിച്ച കോളനികളുടെ പേര് എന്നിവ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ 2024-ലെ എസ്.ടി. പ്രൊമോട്ടർ നിയമനത്തിന് വേണ്ടി അഭിമുഖത്തിൽ ഹാജരായവരുടെ പേര്, വിലാസം എന്നിവ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിൽ 2024-ലെ എസ്.ടി പ്രൊമോട്ടർ നിയമനത്തിന് വേണ്ടി അഭിമുഖത്തിൽ ഹാജരായി 40 വയസ് പിന്നിട്ട കാരണത്താൽ ലിസ്റ്റിൽ നിന്നൊഴിവാക്കിയവരുടെ പേര്, വിലാസം എന്നിവ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ജില്ലയിൽ പട്ടികവർഗ്ഗ മേഖലയിൽ സർക്കാർ വികസന ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എസ്.ടി പ്രൊമോട്ടർമാരുടെ അധിക തസ്തിക അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2936.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളിലാണ് ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുളളതെന്നും ഓരോ സ്കൂളുകളിലും എത്ര കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും അറിയിക്കാമോ;
( സി )
പദ്ധതി നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്നും എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?
2937.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ സമർപ്പിച്ച ഏതൊക്കെ റിപ്പോർട്ടുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്; പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
2938.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ സി.ആന്റ്.എ.ജി. നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2939.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റര്‍ (പി.ഇ.ടി.സി) ഇല്ലാത്ത ജില്ലകളിൽ വെ‌ർച്വൽ പി.ഇ.ടി.സി. ആരംഭിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ;
( ബി )
പ്രസ്‌തുത സെന്റര്‍ ആരംഭിക്കാൻ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് ആവശ്യമുള്ള സ്ഥലം ലഭ്യമാക്കാം എന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റര്‍ കൊണ്ടോട്ടി ബ്ലോക്കിൽ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2940.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാരിന്റെയും (2016-21) നിലവിലെ സര്‍ക്കാരിന്റെയും കാലയളവിൽ ഫണ്ട് അനുവദിച്ചത് എത്ര കോളനികള്‍ക്കാണെന്ന് വിശദമാക്കാമോ; കോളനിയുടെ പേര്, അനുവദിച്ച ഫണ്ട്, വര്‍ഷം എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത കോളനികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത കോളനികള്‍ക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?
2941.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ സേഫ്, പഠനമുറി എന്നീ പദ്ധതികൾ മുഖേന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട എത്ര പേർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും അതിൽ എത്ര പേർ നിർമ്മാണം പൂർത്തീകരിച്ചു എന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?
2942.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന 2021 മുതൽ നാളിതുവരെ വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികൾ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
2943.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മുഖേന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി 2016 മുതല്‍ ഇന്ന് വരെ എത്ര കോടി രൂപ ചികിത്സാ ധനസഹായമായി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഈ ചികിത്സാ സഹായം കാസര്‍ഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എത്രപേര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാക്കാമോ?
2944.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികജാതി കോളനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനികളില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിജസ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2945.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സ്വദേശിയായ ആന്‍സി ഏഞ്ചല്‍ റോച്ച എന്ന ബാംഗ്ലൂർ നിംഹാൻസ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ഇ-ഗ്രാന്റ് സ്കോളര്‍ഷിപ്പ് മൂന്ന്, നാല് വര്‍ഷങ്ങളില്‍ ലഭിച്ചില്ല എന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്കോളര്‍ഷിപ്പ് നല്‍കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടോ; വിശദമാക്കാമോ;
( സി )
മേല്‍ സൂചിപ്പിച്ച വിദ്യാര്‍ത്ഥിയുടെ ഇ-ഗ്രാന്റ് നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?
2946.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ വിതുര ഗ്രാമപഞ്ചായത്തിലെ ആറ്റുമണ്‍പുറം സെറ്റില്‍മെന്റിലെ പാലം നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കാമോ?
2947.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിയില്‍ ഉള്‍പ്പെട്ട യുവസംരംഭകര്‍ക്ക് സംരംഭകത്വ പരിശീലനം നൽകി മുഖ്യധാരയില്‍ കൊണ്ടുവരുന്നതിലേക്കുള്ള സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസ് പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിശീലനം ലഭിച്ചവര്‍ എത്ര പേര്‍ സംരംഭകരായിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ എന്ന് വിശദമാക്കാമോ?
2948.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കല്ലേപുള്ളിയിൽ 2021 ഫെബ്രുവരി 13 നു കെട്ടിട ഉദ്‌ഘാടനം കഴിഞ്ഞ കെൽപാം റൈസ് മിൽ പ്രവർത്തനരഹിതമായി പൂട്ടിക്കിടക്കുന്നതിനുള്ള കാരണം എന്താണെന്നും ഇതിലേയ്ക്കയി വകുപ്പ് എത്ര കോടി രൂപ ചെലവാക്കിയെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് ഇവിടെ സ്ഥിര/താൽക്കാലിക നിയമനം നൽകിയെന്നുമുള്ള വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത മില്ലിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികളുടെ വാറന്റി കാലാവധി കഴിഞ്ഞിട്ടുണ്ടോ;
( സി )
ഈ കെൽപാം മില്ലിന്റെ നിർമ്മാണത്തിൽ എന്തെങ്കിലും അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത മില്ലിന്റെ പ്രവർത്തനം പട്ടികജാതിവികസന വകുപ്പ് നേരിട്ട് നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2949.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതലപ്ര, വെള്ളുകുന്ന് എന്നീ കോളനികൾക്ക് അനുവദിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ വിശദമായ ഡി.പി.ആര്‍. പട്ടിക ജാതി വകുപ്പ് ഡയറക്ടറേറ്റില്‍ ലഭ്യമായ തീയതി അറിയിക്കുമോ; ഡി.പി.ആര്‍. പരിശോധിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ ചുമതല ഏത് ഏജന്‍സിയേയാണ് ഏല്പിച്ചിരിക്കുന്നതെന്നും ഡി.പി.ആര്‍. സമര്‍പ്പിക്കുന്നതില്‍ ഏജന്‍സിയുടെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായിട്ടുണ്ടോയെന്നും വിശദമാക്കുമോ?
2950.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തരൂർ നിയോജക മണ്ഡലത്തിലെ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി നിലവിൽ ഏത് ഘട്ടത്തിലാണ്;
( ബി )
പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2951.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പിന് 2023-24സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ വകയിരുത്തിയ പ്ളാന്‍ ഫണ്ടുതുകയും ആയതിൽ നാളിതുവരെ ചെലവഴിച്ച തുകയും ഇനം തിരിച്ച് അറിയിക്കുമോ;
( ബി )
2023-24 വര്‍ഷം പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്തൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയിരുന്ന തുകയും 2024 ജനുവരി 31 വരെ ചെലവഴിച്ച തുകയും എത്രയെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിലും, നഴ്സിംഗ് സ്കൂളുകളിലും പഠിക്കുന്ന പ്രസ്തുത വിഭാഗങ്ങൾക്ക് ലഭിക്കാനുള്ള സ്റ്റൈപ്പന്റ് കുടിശ്ശിക എത്രയെന്നും ഇത് എന്നത്തേയ്ക്കു കൊടുത്തുതീര്‍ക്കും എന്നും വ്യക്തമാക്കാമോ;
( ഡി )
കെ.ജി.ടി.ഇ , ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റസ് ടെക്നോളജി സ്ഥാപനങ്ങളിൽ ഓരോ അധ്യയനവർഷവും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം പഠിതാക്കളെ പഠനത്തിനായി ബ്ലോക്ക് തല പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും തെരഞ്ഞെടുത്ത് അയച്ചിരുന്നോ; ആയത് 2023-24 സാമ്പത്തികവർഷം നിര്‍ത്തല്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ; ആയത് പുന:പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2952.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ താലൂക്കുകള്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ കൊങ്കിണിഭാഷ സംസാരിക്കുന്ന ലാറ്റിന്‍ കത്തോലിക്ക വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന വിഷയത്തില്‍ എന്തെങ്കിലും തീരുമാനം കൈകൊണ്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
4.11.2012-ലെ ജി.ഒ(ആര്‍.ടി) 133/2010/എസ്.സി ആന്റ് എസ്.ടി. ഉത്തരവ് പ്രകാരം ലാറ്റിന്‍ കത്തോലിക്ക ക്രൈസ്തവ വിഭാഗത്തിന് രൂപതാ ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന ഉത്തരവ് നിലവിലുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ഈ ഉത്തരവ് കാസര്‍ഗോഡ് ജില്ലയിലും ബാധകമാക്കുന്നത് പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ;
( ഡി )
കാസര്‍ഗോഡ് ജില്ലയില്‍ വര്‍ഷങ്ങളായി ഈ വിഭാഗത്തിലുള്ളവര്‍ ഉന്നയിക്കുന്ന പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2953.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിൽ വിജിലൻസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്രമക്കേടുകളിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ വകുപ്പുതലത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
2954.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിമലയില്‍ പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഹാള്‍ തുറന്ന് കൊടുക്കാനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പൊതുപ്പണം ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ പ്രസ്തുത ഹാൾ ഉപയോഗിക്കാനാകാതെ ദീര്‍ഘകാലമായി അടഞ്ഞ് കിടക്കുന്നത് കണക്കിലെടുത്ത് ആയത് അടിയന്തരമായി തുറന്ന് കൊടുക്കാന്‍ നടപടി സ്വീകരിക്കുമോ?
2955.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാറിന്റെ (2016 -21) കാലം മുതൽ നാളിതുവരെ അട്ടപ്പാടിയില്‍ എത്ര ശിശുമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്; വർഷം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ കാലയളവിൽ അട്ടപ്പാടിയിൽ എസ്.സി., എസ്.ടി. വകുപ്പ് മുഖേന സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനുമായി എന്തൊക്കെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കുമോ; വിശദാംശങ്ങൾ ഇനം തിരിച്ചു ലഭ്യമാക്കുമോ?
2956.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ നാളിതുവരെ ലഭ്യമായിട്ടുണ്ട്;
( ബി )
ഈ സാമ്പത്തിക വര്‍ഷം എത്ര പേര്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭ്യമാക്കുവാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( സി )
നിലവില്‍ പ്രസ്തുത ആനുകൂല്യത്തിന് അര്‍ഹത ലഭിച്ചവര്‍ക്ക് എത്ര ഗഡു ധനസാഹയം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിനായി ചെലവാക്കിയ തുക എത്രയെന്നും വിശദമാക്കാമോ?
2957.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ചക്കിളിയ സമുദായത്തിനെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിന് പ്രായോഗിക തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
2958.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിപ്രകാരം 04.03.2023-ലെ റവന്യൂ വകുപ്പിന്റെ 1047/2023 നമ്പര്‍ ഉത്തരവ് പ്രകാരം സ്ഥലവില അംഗീകരിച്ച് നല്‍കിയിട്ടുള്ള വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ 32.10 ആര്‍സ് സ്ഥലം ഏറ്റെടുക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുത്ത് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന വെെപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ചാപ്പാകടപ്പുറത്ത് താമസിക്കുന്ന എസ്.ടി കുടുംബങ്ങളെ പ്രസ്തുത പദ്ധതിപ്രകാരം പുനരധിവസിപ്പിക്കാന്‍‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
2959.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടവല്ലൂര്‍ പഞ്ചായത്തിലെ നായാടി കോളനിയില്‍ വാസയോഗ്യമായ വീടില്ലാത്തവരുടെ ഭവന നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
മേല്‍പ്പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( സി )
നായാടി വിഭാഗക്കാർക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
2960.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ പട്ടികജാതി ക്ഷേമവകുപ്പ് 2021 വര്‍ഷം മുതല്‍ നടപ്പിലാക്കിയ വികസന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2961.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളുടെ ഉന്നമനത്തിനും പുനരുദ്ധാരണത്തിനും സ്വീകരിച്ച നടപടികളും അനുവദിച്ച തുകയും വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ പ്രസ്തുത മേഖലയില്‍ അനുവദിച്ച തുകയുടെ വിശദാംശങ്ങളും പദ്ധതികളുടെ തല്‍സ്ഥിതിയും വിശദമാക്കുമോ;
( സി )
പട്ടികജാതി ക്ഷേമവകുപ്പിന്റെ അധീനതയിലുള്ള മാവേലിക്കര പട്ടികജാതി ഐ.ടി.ഐ.യിലെ ബഹുനില കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത ഐ.ടി.ഐ.യുടെ പുരോഗതിയ്ക്കും പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
മണലൂര്‍ പഞ്ചായത്തിലെ എസ്.സി. വ്യവസായ കേന്ദ്രം ആരംഭിക്കാനുള്ള നടപടി
2962.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മണലൂര്‍ പഞ്ചായത്തില്‍ അൻപത് സെന്റ് സ്ഥലത്ത് എസ്.സി. വ്യവസായ കേന്ദ്രം ആരംഭിക്കുന്നതിന് കെട്ടിടമടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും നാളിതുവരെ പ്രസ്തുത വ്യവസായ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് പരിഗണിച്ച് ഇത്തരം വ്യവസായ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
മണലൂര്‍ പഞ്ചായത്തിലെ പ്രസ്തുത എസ്.സി. വ്യവസായ കേന്ദ്രം ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2963.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വികസന ഫണ്ടിന്റെ വിനിയോഗത്തിൽ കഴിഞ്ഞ സർക്കാരിന്റെ (2016-21) കാലം മുതൽ നാളിതുവരെ എത്ര കോടി രൂപയുടെ അഴിമതി/ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അഴിമതി/ക്രമക്കേട് കണ്ടെത്തിയത് ഏത് ഏജൻസിയാണെന്നും ഓരോ ക്രമക്കേടിലും ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2964.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ മുന്‍സർക്കാര്‍ നിലവില്‍ വന്ന കാലം മുതൽ നാളിതുവരെ, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ കേന്ദ്ര സഹായം നിര്‍ത്തലാക്കുകയോ കുറവ് വരുത്തുകയോ ചെയ്തിട്ടുളളത് ഏതൊക്കെ പദ്ധതികളിലാണെന്നും എന്തൊക്കെ കുറവുകള്‍ / നിര്‍ത്തലാക്കലുകള്‍ ആണ് ഉണ്ടായിട്ടുള്ളതെന്നും പദ്ധതി തിരിച്ച് വ്യക്തമാക്കുമോ?
2965.
ശ്രീ. യു. എ. ലത്തീഫ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വകുപ്പിന്റെ വിവിധ പദ്ധതികളി​ൽ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന അനർഹരായവർക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
പട്ടികജാതിക്കാർക്കുളള വിവിധ പദ്ധതികളിൽ നടന്നു വരുന്ന ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
2966.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം അവസാനമായി പരിശോധന നടത്തിയത് എന്നാണ്; പ്രസ്തുത പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; പരിശോധന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2967.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് വിവിധ ബഡ്ജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
2968.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വീട് വയ്ക്കാനായി സർക്കാർ അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്ന ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഭൂരിഭാഗവും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നതിനാൽ വീടുകൾ വയ്ക്കുന്നതിന് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള ചെലവ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വീട് വയ്ക്കാനായി അനുവദിക്കുന്ന തുക വർദ്ധിപ്പിക്കാൻ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2969.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ‍ട്ടികജാതി കടുംബങ്ങളെ ബിസിനസ് ഭവനങ്ങളും ഉൽപ്പാദന കേന്ദ്രങ്ങളുമായി മാറ്റുന്നതിനായി പ്രത്യേകമായ പദ്ധതി നടപ്പിൽ വരുത്തിയിട്ടുണ്ടോ; എങ്കിൽ പദ്ധതിയുടെ മാനദണ്ഡങ്ങൾ വിശദമാക്കാമോ; പദ്ധതി പ്രാവർത്തികമാക്കുന്നതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; എത്രത്തോളം നേട്ടം കെെവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി കുടുംബങ്ങളിലെ ഭിന്നശേഷിക്കാരുടെ സാമൂഹ്യസാമ്പത്തിക ശാക്തീകരണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2970.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അട്ടപ്പാടി പട്ടികവർഗ്ഗ മേഖലയുടെ വികസനത്തിനായി പട്ടികവർഗ്ഗ വകുപ്പ് മുഖേന എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് പ്രസ്തുത തുക ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?
2971.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുന്‍ സർക്കാരിന്റെ കാലം മുതൽ എസ്.സി ക്ഷേമ പദ്ധതികളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ ഏതൊക്കെയാണെന്നും ക്രമക്കേട് കണ്ടെത്തിയ ഏജൻസികൾ ഏതാണെന്നും ഓരോന്നിലും എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2972.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി വാത്സല്യ നിധി എന്ന പേരിൽ നടപ്പിലാക്കി വരുന്ന ഇൻഷ്വറൻസ് ബന്ധിത സാമൂഹിക സുരക്ഷ പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പാലക്കാട് ജില്ലയിൽ എത്ര പേർക്ക് ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വ‍ർഷാടിസ്ഥാനത്തിലുള്ള കണക്ക് നൽകുമോ?
2973.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രധാന സങ്കേതങ്ങള്‍ ഏതെല്ലാമാണെന്ന് പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത സങ്കേതങ്ങളില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ അപര്യാപ്തത ഉള്ളതെന്ന് വിശദമാക്കാമോ;
( സി )
മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2974.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പട്ടികവർഗ്ഗ വിഭാഗത്തിന്റെ പരമ്പരാഗത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച ഹരിതരശ്മി പദ്ധതി എല്ലാ പട്ടികവർഗ്ഗ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ പദ്ധതിയുടെ ഭാഗമായി ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത ഭക്ഷ്യ ഇനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് ഏതെല്ലാം സ്ഥാപനങ്ങളുടെ സാങ്കേതിക സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
ഈ പദ്ധതി പ്രകാരമുള്ള കാർഷിക പദ്ധതി നടപ്പിലാക്കുന്ന പട്ടികവർഗ്ഗ സൊസൈറ്റികൾക്ക് എന്തെല്ലാം തരത്തിലുള്ള സഹായങ്ങളാണ് നൽകിവരുന്നതെന്ന് വിശദമാക്കുമോ?
2975.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കുവേണ്ടി ആരംഭിച്ച വാത്സല്യനിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും മാനദണ്ഡങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും എത്ര പെൺകുട്ടികൾ പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2976.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്‌കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂതേരി വളപ്പ് കോളനിക്ക് ഫണ്ട് അനുവദിച്ച് നല്‍കുന്നതിന് കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളനി നവീകരണത്തിന് സാങ്കേതികാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും ആയതിന് കാലതാമസം വന്നതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
2977.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ എസ്.ടി ക്ഷേമ പദ്ധതികളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ ഏന്തൊക്കെയാണെന്നും ക്രമക്കേട് കണ്ടെത്തിയ ഏജൻസികൾ ഏതാണെന്നും ഓരോന്നിലും എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2978.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവയിൽപ്പെട്ടവരുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണോ; ഇല്ലെങ്കിൽ ആയത് ശേഖരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സർക്കാർ/അർദ്ധ-സർക്കാർ/എയ്ഡഡ്/ സ്വയംഭരണ/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിന്നാക്ക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകൾ തയ്യാറാക്കാൻ പിന്നാക്ക വിഭാഗ കമ്മീഷനു കീഴിൽ ഇ.സി ഡെസ്ക് (ഇ - കാസ്റ്റ് ഡാറ്റാബേസ് ഓഫ് എംപ്ലോയീസ് ഇൻ സർവ്വീസ് കേരള) എന്ന പേരിൽ ഒരു വെബ് പോർട്ടൽ പ്രവർത്തിച്ചുവരുന്നുണ്ടോയെന്നും ആയത് പ്രവർത്തനമാരംഭിച്ചിട്ട് എത്ര വർഷമായെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത വെബ് പോർട്ടലിൽ വിവിധ സർക്കാർ/അർദ്ധ-സർക്കാർ/സ്വയംഭരണ/എയ്ഡഡ്/പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ബോർഡ്/കോർപ്പറേഷനുകൾ എന്നിവയിൽ നിന്നും അപ് ലോഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ വിവരങ്ങൾ റിപ്പോർട്ട് രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ടോയെന്നും കൺസോളിഡേറ്റഡ് റിപ്പോർട്ടുകൾ പ്രസ്തുത വെബ്പോർട്ടലിലോ പിന്നാക്ക വിഭാഗ കമ്മീഷന്റെ വെബ്സൈറ്റിലോ നിലവിൽ ലഭ്യമാണോയെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളിലെ പട്ടികജാതി/പട്ടികവർഗ/പിന്നാക്ക വിഭാഗ പ്രാതിനിധ്യം വിശദമാക്കുന്ന തരത്തിലുളള റിപ്പോർട്ടുകൾ ഇ.സി ഡെസ്ക് വെബ് പോർട്ടൽ, പിന്നാക്ക വിഭാഗ കമ്മീഷന്റെ വെബ്സൈറ്റ് എന്നിവ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോയെന്നു വിശദമാക്കാമോ;
( ഇ )
പ്രസ്തുത വെബ് പോർട്ടലിലെ തങ്ങളുടെ ലോഗിൻ മുഖേന പിന്നാക്ക വിഭാഗ കമ്മീഷന് സർക്കാർ/മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ ജാതി, മതം, വകുപ്പ്, നിയമന രീതി, ലിംഗം, കാറ്റഗറി അടിസ്ഥാനത്തിലുളള റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യാമെന്നിരിക്കെ നിലവിൽ ലഭ്യമായ ജീവനക്കാരുടെ ജാതി, മതം, വകുപ്പ് എന്നിവ പ്രകാരമുള്ള റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്ത് ആയതിന്റെ പി.ഡി.എഫ്. ഫോർമാറ്റ് ലഭ്യമാക്കാമോ?
2979.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുംഭാര സമുദായക്കാരുടെ തെറ്റായി ചേര്‍ത്ത ജാതിപ്പേര് തിരുത്തല്‍, അവർക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച് കേരള പിന്നോക്കവിഭാഗ കമ്മീഷന്‍ നടത്തിയ സിറ്റിംഗുകളുടെ ഭാഗമായുളള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
കുംഭാര സമുദായക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2980.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദളിത് ക്രൈസ്തവർക്ക് പരിവർത്തിത ക്രൈസ്തവ കോർപ്പറേഷൻ അനുവദിക്കുന്ന വായ്പകള്‍ക്കുള്ള വാർഷിക വരുമാന പരിധിയായ തൊണ്ണൂറ്റിയാറായിരം എന്നത് അടിയന്തരമായി ഉയർത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിന് വീടും സ്ഥലവും ലഭ്യമാക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന്റെ പ്രവര്‍ത്തനത്തിന് ബജറ്റിൽ കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ഇതര സമുദായ കോർപ്പറേഷനുകൾക്ക് സര്‍ക്കാര്‍ അനുവദിക്കുന്നതിന് തുല്യമായ തുക പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് അനുവദിക്കുന്നതിനും വിവിധ സഹായങ്ങള്‍ക്കുള്ള തുക ഗ്രാന്റ് ആയി നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഇ )
ദളിത് ക്രൈസ്തവരായ കുട്ടികള്‍ക്കുള്ള എൻട്രൻസ് കോച്ചിംഗ് ധനസഹായം ലഭിക്കുന്നതിന് വാർഷിക വരുമാന പരിധി ഉയർത്തുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( എഫ് )
പ്രസ്തുത വിഭാഗത്തിന് പരിവർത്തിത ക്രൈസ്തവ കോർപ്പറേഷൻ അനുവദിക്കുന്ന വായ്പകള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ജി )
കുടുംബത്തിലെ ഏക വരുമാനദായകൻ മരണപ്പെട്ടാൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നൽകുന്നത് പോലെയുള്ള ധനസഹായം പരിവർത്തത ക്രൈസ്തവർക്ക് കൂടി ബാധകമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
2981.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വ്യക്തികൾക്കോ സ്ഥാപങ്ങൾക്കോ സ്റ്റാർട്ട് അപ്പ് ലോണുകൾ നൽകുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
2016 ജനുവരി മുതൽ 2023 ഡിസംബർ വരെ എത്ര പേർക്ക് പ്രസ്തുത ലോൺ നൽകിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
2023 നു ശേഷം നാളിതു വരെ എത്ര പേർക്ക് പ്രസ്തുത ലോൺ നൽകിയിട്ടുണ്ട്; വിശദമാക്കാമോ?
2982.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പിന്നാക്കസമുദായക്ഷേമ വകുപ്പ് രൂപീകരിച്ചത് എന്നാണ്; പിന്നാക്ക സമുദായാംഗങ്ങള്‍ക്കായി നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ, തൊഴില്‍, സാമൂഹ്യക്ഷേമ പദ്ധതികളും അവയുടെ ആനുകൂല്യങ്ങളും മാനദണ്ഡങ്ങളും ഇനം തിരിച്ച് ലഭ്യമാക്കാമോ; ഇവയോടൊപ്പമുളള അപേക്ഷയ്ക്ക് മാതൃക ഉണ്ടെങ്കിൽ ഓരോന്നിന്റെയും കോപ്പി ലഭ്യമാക്കാമോ;
( ബി )
2016 മുതല്‍ പ്രസ്തുത വിഭാഗത്തിനായി നല്‍കിയ വിവിധ ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾക്ക് കേന്ദ്രവിഹിതം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ പദ്ധതികൾക്ക് എത്ര തുക വീതം എന്ന് വെളിപ്പെടുത്താമോ?
2983.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി എത്രയെന്ന് അറിയിക്കാമോ;
( ബി )
എല്ലാ ദേവസ്വം ബോര്‍ഡുകളുടെയും കാലാവധി ഏകീകരിക്കാന്‍ നടപടി സ്വീകരിക്കാമോ?
2984.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിന്റെ അധീനതയിലുളള അഴിക്കോട് മണ്ഡലത്തിലെ ചിറക്കലിലുള്ള സ്ഥലത്ത്, പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിൽ തന്നെ നിലനിര്‍ത്തി സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തില്‍ സാംസ്കാരിക സ്മാരകം നിര്‍മ്മിക്കുന്നതിനുളള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
സ്മാരകം നിര്‍മ്മിക്കാന്‍ ദേവസ്വം ബോർഡിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രം മതിയാകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2985.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് 2016 മുതല്‍ സര്‍ക്കാര്‍ നല്‍കിയിട്ടുളള സാമ്പത്തിക സഹായത്തിന്റെ വിശദാംശം വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇക്കാലയളവില്‍ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ക്ഷേത്രം, തുക, വര്‍ഷം എന്നിവ തിരിച്ച് വ്യക്തമാക്കാമോ; 2011 മുതല്‍ 2016 വരെയുളള കാലയളവിൽ ഇപ്രകാരം വിവിധ ക്ഷേത്രങ്ങളിൽ നടപ്പാക്കിയ പദ്ധതികളും തുകയും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കാമോ?
2986.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
ശമ്പള പരിഷ്കരണം ഏത് വര്‍ഷം ഏത് മാസം മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2987.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വം ​ബോർഡിന്റെ കീഴിൽ എത്ര ക്ഷേത്രങ്ങളുണ്ടെന്ന് അറിയിക്കാ​മോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളിൽ സ്ഥാനികന്മാരടക്കം എത്ര ജീവനക്കാരുണ്ടെന്ന് ക്ഷേത്രം, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കാ​മോ;
( സി )
പ്രസ്തുത ജീവനക്കാരുടെ വേതന നിരക്ക് എത്രയാണെന്നും വേതനയിനത്തിൽ കുടിശ്ശികയുണ്ടോയെന്നും ​എങ്കിൽ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോർഡുകളുടെ കീഴിലുളള സ്ഥാനികന്മാരുടെയും ജീവനക്കാരുടെയും വേതനം സംബന്ധിച്ച വിശദാംശം നൽകാമോ; പ്രസ്തുത ജീവനക്കാർക്ക് വേതനയിനത്തിൽ കുടിശ്ശികയുണ്ടോയെന്ന് വിശദമാക്കാ​മോ?
2988.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേവസ്വം ബോർഡ് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വിവിധ ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ നിയമനരീതി വിശദമാക്കാമോ?
2989.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങൾക്ക് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നൽകുന്ന ശിപാർശയിലെ റൊട്ടേഷൻ സംവിധാനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റൊട്ടേഷൻ പ്രകാരം അഞ്ചിൽ താഴെ ഒഴിവുകളുളള തസ്തികകളില്‍ നിയമനം നടത്തുമ്പോള്‍ എസ്.സി. വിഭാഗങ്ങൾക്ക് ഉൾപ്പെടെ സംവരണക്രമം പാലിക്കാൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ?
2990.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളുടെ അക്കാദമിക മികവിനും പശ്ചാത്തല വികസനത്തിനും എന്തെല്ലാം പ്രവർത്തനങ്ങളാണ് ഏറ്റെടുത്തു നടപ്പാക്കി വരുന്നതെന്ന് അറിയിക്കാമോ;
( സി )
ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള വസ്തുവകകള്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും വെെവിധ്യവും കാലിക പ്രസക്തവുമായ കോഴ്സുകള്‍ നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2991.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.