|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2821.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
തുറമുഖത്തിന് തറക്കല്ല്
ഇട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ
തറക്കല്ല് ഇട്ടത്
എന്നാണെന്നും ആരാണ്
ഇട്ടതെന്നും വ്യക്തമാക്കാമോ;
(
ബി )
പൊന്നാനി
തുറമുഖത്തിന്റെ നിർമ്മാണ
പ്രവർത്തനങ്ങൾ
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തുറമുഖത്തിന്റെ നിർമ്മാണ
പ്രവർത്തനങ്ങൾ നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പൊന്നാനി
തുറമുഖത്തിന്റെ നിർമ്മാണം
സംബന്ധിച്ച് സർക്കാർ
ഏതെങ്കിലും കമ്പനികളുമായി
കരാറിലോ ധാരണയിലോ
എത്തിയിട്ടുണ്ടോ; വിശാദംശങ്ങൾ
നൽകാമോ;
(
ഇ )
പൊന്നാനി
തുറമുഖം
യാഥാർത്ഥ്യമാക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ വിശദീകരിക്കാമോ;
(
എഫ് )
ടി
തുറമുഖത്തിന്റെ
നിർമ്മാണത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര എന്ന്
അറിയിക്കാമോ;
(
ജി )
പൊന്നാനി
തുറമുഖത്തിനായി നാളിതുവരെ
എത്ര തുക ചെലവഴിച്ചു
എന്നതിന്റെ ഇനവും വർഷവും
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
2822.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2015-ല്‍
വിഴിഞ്ഞം പദ്ധതിയുമായി
ബന്ധപ്പെട്ട ആശങ്കകള്‍
ദൂരീകരിക്കുന്നതിന് അഞ്ച്
വര്‍ഷം കൊണ്ട്
വിനിയോഗിക്കാവുന്ന രീതിയില്‍
475 കോടി രൂപയുടെ പദ്ധതിക്ക്
രൂപം നല്‍കിയിരുന്നോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
സി )
വിഴിഞ്ഞം
പദ്ധതിയുമായി ബന്ധപ്പെട്ട്
തീരശോഷണമുണ്ടായാല്‍
ബാധിക്കപ്പെടുന്നവർക്ക്
നഷ്ടപരിഹാരവും അവരുടെ
പുനരധിവാസവും സര്‍ക്കാരിന്റെ
ചുമതലയിലായിരിക്കുമെന്ന്
പ്രസ്തുത പദ്ധതിയില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
പദ്ധതിയില്‍ സ്ഥലം
ഏറ്റെടുക്കല്‍, വീട്
നിര്‍മാണം, ജീവിതോപാധി
കണ്ടെത്തല്‍, സ്ത്രീ
ശാക്തീകരണം, വിദ്യാഭ്യാസ
സഹായം, വാര്‍ദ്ധക്യകാല
പരിചരണം, കപ്പാസിറ്റി
ബില്‍ഡിങ് എന്നീയിനങ്ങളില്‍
വകയിരുത്തിയ തുക
കാര്യക്ഷമമായി
വിനിയോഗിക്കാന്‍
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
2823.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസഹായം
ഉപയോഗപ്പെടുത്തി നടത്തുന്ന
അടിസ്ഥാന സൗകര്യവികസന
പ്രവര്‍ത്തനങ്ങൾക്കു വേണ്ട
കാപെക്സ് ഫണ്ടിനായി
സര്‍ക്കാര്‍ സമര്‍പ്പിച്ച
അപേക്ഷയിൽ വിഴിഞ്ഞം
പദ്ധതിക്കു ചെലവിട്ട തുകയുടെ
ബില്ലുകൾ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിഴിഞ്ഞം
തുറമുഖ പദ്ധതി കരാര്‍
പ്രകാരമുള്ള വയബിലിറ്റി
ഗ്യാപ് ഫണ്ടിനത്തില്‍
കേന്ദ്രഗവണ്‍മെന്റ് ഇതുവരെ
നൽകിയ തുകയും ഇനി നൽകാനുള്ള
തുകയും എത്രയെന്ന്
അറിയിക്കുമോ;
(
സി )
വിഴിഞ്ഞം
തുറമുഖത്തിന്റെ രണ്ടും
മൂന്നും ഘട്ട നിര്‍മ്മാണ
പ്രവത്തനങ്ങൾക്കായി
പാരിസ്ഥിതികാനുമതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ; ഇല്ലെങ്കില്‍
ഇതിനായുള്ള നടപടികൾ നിലവില്‍
ഏത് ഘട്ടത്തിലാണ്?
2824.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖത്തിന്റെ അടിസ്ഥാന
സൗകര്യവികസനത്തിനായി നാളിതു
വരെ അനുവദിച്ച തുക എത്ര; എത്ര
തുകയാണ് നടപ്പു സാമ്പത്തിക
വർഷം വിഴിഞ്ഞം ഇന്റർ നാഷണൽ
സീപോർട്ട് ലിമിറ്റഡ്
ആവശ്യപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
ക്രെയിനുമായി
ആദ്യ കപ്പൽ വിഴിഞ്ഞം
തുറമുഖത്തെത്തിയതിന്റെ
ഉദ്ഘാടന ചടങ്ങിനായി സർക്കാർ
എന്തു തുക ചെലവഴിച്ചു;
ഇപ്രകാരം ആദ്യ കപ്പൽ വന്നതിനെ
തുടർന്ന് സർക്കാരിന് ലഭ്യമായ
വരുമാനത്തിന്റെ വിവരങ്ങൾ
അറിയിക്കാമോ;
(
സി )
കരാർ
പ്രകാരം സംസ്ഥാന സർക്കാർ എത്ര
തുക വിഴിഞ്ഞം ഇന്റർ നാഷണൽ
സീപോർട്ട് ലിമിറ്റഡിന് നിലവിൽ
നൽകാനുണ്ട്; നാളിതു വരെ എത്ര
വരുമാനം വിഴിഞ്ഞം പോർട്ടിൽ
നിന്നും സർക്കാരിന്
ലഭ്യമായിട്ടുണ്ട്;
വിശദമാക്കുമോ?
2825.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടൂറിസത്തിന്റെ
സാധ്യതകള്‍ പരിഗണിച്ച്
കേരളത്തിന്റെ തുറമുഖങ്ങള്‍
നവീകരിക്കാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
കേരളത്തിലെ
തുറമുഖങ്ങളെ ബന്ധിപ്പിച്ചു
കപ്പല്‍ സര്‍വീസ്
നടത്തുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
കൊല്ലം,
ആലപ്പുഴ, കോഴിക്കോട്
ഉള്‍പ്പെടെ എല്ലാ
തുറമുഖങ്ങളും
നവീകരിക്കുന്നതിന് ഒരു
കര്‍മ്മ പദ്ധതി നടപ്പാക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
2826.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുസിരിസ്
പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി
ആലപ്പുഴയിൽ നിർമ്മിക്കുന്ന
പുതിയ കടൽ പാലത്തിന്റെ
നിർമ്മാണ നടപടികൾ ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്നതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഇതോടൊപ്പം
ആലപ്പുഴയിലെ പോർട്ട്
നവീകരിച്ച് സഞ്ചാരികൾക്ക്
ഉപയോഗിക്കാൻ കഴിയുന്ന
രീതിയിൽ യാത്രാ സംവിധാനവും
ടൂറിസ്റ്റുകൾക്കുള്ള
സൗകര്യവും ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങൾ
അറിയിക്കാമോ?
2827.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കണ്ണൂരിൽ
ആരംഭിക്കാന്‍ പോകുന്ന
മുഖ്യമന്ത്രി
ചെയർമാനായിട്ടുള്ള മലബാർ
ഇന്റർനാഷണൽ പോർട്ട് &
സെസ് ലിമിറ്റഡ് എന്ന പേരിൽ
പ്രത്യേക കമ്പനി രൂപീകരിച്ച്
പ്രവർത്തനങ്ങൾ നടന്നു വരുന്ന
ഗ്രീന്‍ഫീൽഡ് തുറമുഖത്തിന്റെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പോർട്ടിന്റെ ഡി.പി.ആർ
തയ്യാറായിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
2828.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൊല്ലം
തുറമുഖത്ത് നിന്നും
ഫലപ്രദമായി യാത്രാ കപ്പൽ
സർവ്വീസ് നടത്തുന്നതിനുള്ള
സാധ്യത
വിലയിരുത്തിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കൊല്ലം
തുറമുഖത്ത് നിന്നും
ലക്ഷദ്വീപിലേക്ക് യാത്രാകപ്പൽ
സർവ്വീസ് ആരംഭിക്കുന്നത്
സംബന്ധിച്ച് ലക്ഷദ്വീപ്
ഭരണകൂടവുമായി ചർച്ച
നടത്തിയിട്ടുണ്ടോ; ഇതിനായി
ധാരണാപത്രം ഒപ്പ്
വയ്ക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
അന്താരാഷ്ട്ര
കപ്പൽ ചാലിന് സമീപം സ്ഥിതി
ചെയ്യുന്ന കൊല്ലം തുറമുഖത്ത്
കപ്പലുകൾക്ക് നങ്കൂരമിടാൻ
ബങ്കറിംഗ് സംവിധാനം
ഒരുക്കുന്നതിനുള്ള നിർദ്ദേശം
പരിഗണനയിലുണ്ടോ; പ്രസ്തുത
സംവിധാനം തുറമുഖ വികസനത്തിന്
സഹായകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
കൊല്ലം
തുറമുഖ വികസനത്തിന്
സഹായകരമാകുന്ന മറ്റെന്തെല്ലാം
പദ്ധതികളാണ് പരിഗണനയിലുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
2829.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അഴീക്കൽ
തുറമുഖത്ത് ചരക്ക് കപ്പൽ
ഗതാഗതം ആരംഭിക്കുന്നതിന്
മാരിടെെം ബോർഡ് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ;
(
ബി )
പ്രസ്തുത
തുറമുഖത്ത് ചരക്ക് കപ്പൽ
ഗതാഗതം ആരംഭിക്കുന്നതിന്
തടസ്സങ്ങളുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
2830.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
മാരിടൈം ബോര്‍ഡ് വഴി ബോട്ട്
സ്രാങ്ക്, ഡ്രൈവര്‍,
ലസ്ക്കര്‍ തസ്തികകളിലേക്കുള്ള
ലൈസന്‍സ് വിതരണം ചെയ്യുന്നത്
സംബന്ധിച്ച് എന്തെങ്കിലും
പുതിയ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(
ബി )
മാരിടൈം
ബോര്‍ഡ് വഴി വിതരണം
ചെയ്യുന്ന ലൈസന്‍സിന്റെ ഫീസ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം വ്യക്തമാക്കാമോ;
(
സി )
നിലവിലുളള
ബോട്ട് മാസ്റ്റര്‍ ലൈസന്‍സ്
തുറമുഖ വകുപ്പ് വഴി പുതുക്കി
നല്‍കുന്നുണ്ടെങ്കിലും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പുതുതായി ലൈസന്‍സ്
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
പുതുതായി
ബോട്ട് മാസ്റ്റര്‍ ലൈസന്‍സ്
വിതരണം ചെയ്യാന്‍
കഴിയില്ലെങ്കില്‍ നിലവിലുളള
ലൈസന്‍സ് പുതുക്കി
നല്‍കുന്നത് നിയമപ്രകാരമാണോ
എന്ന് വ്യക്തമാക്കുമോ?
2831.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
മാരിടൈം ബോര്‍ഡിനു കീഴിലുള്ള
സ്ഥലങ്ങളുടെ അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിനും
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനും വേണ്ടി
ആരംഭിച്ച ലാന്റ് മാനേജ്മെന്റ്
യൂണിറ്റിന്റെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(
ബി )
2023-24
ബജറ്റില്‍ തുക അനുവദിച്ച
ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
സി )
കോഴിക്കോട്
ബീച്ചിലെ ചെറുകിട
കച്ചവടക്കാരെ ലൈസന്‍സ് നല്‍കി
പുനരധിവസിപ്പിക്കുന്നതിന്
നടപ്പിലാക്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ഡി )
കോഴിക്കോട്
പോര്‍ട്ട് മറൈന്‍ ബംഗ്ലാവ്
പി. പി. പി. വ്യവസ്ഥയില്‍
സ്വകാര്യ സംരംഭകര്‍ക്ക്
നല്‍കാന്‍ മുന്നോട്ടുവെച്ച
പദ്ധതിയുടെ അവസ്ഥ
വ്യക്തമാക്കാമോ?
2832.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചവറ
നിയോജക മണ്ഡലത്തിലെ
നീണ്ടകരയില്‍ സ്ഥിതിചെയ്യുന്ന
മാരിടെെം
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിലവിലുണ്ടായിരുന്ന
കോഴ്സുകള്‍
പുനരാരംഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
2833.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൈപ്പമംഗലം
നിയോജകമണ്ഡലത്തില്‍ തുറമുഖ
വകുപ്പിന്റെ കീഴിലുള്ള
അഴീക്കോട് മാരിടൈം കോളേജിൽ
മികച്ച ക്യാമ്പസ്
സൗകര്യങ്ങള്‍
ഒരുക്കിയിരിക്കുന്ന
സാഹചര്യത്തില്‍ ഇവ
പ്രയോജനപ്പെടുത്തും വിധമുള്ള
നൂതന കോഴ്സുകൾ തുടങ്ങാൻ
സാധിക്കുമോ; വിശദമാക്കുമോ;
(
ബി )
വിദ്യാർത്ഥികൾക്ക്
ഹോസ്റ്റൽ സൗകര്യങ്ങള്‍
ഏർപ്പെടുത്തുകയും കോളേജിൽ
പുതിയ സർട്ടിഫിക്കേഷൻ
കോഴ്സുകൾ തുടങ്ങുകയും ചെയ്ത്
പ്രസ്തുത കോളേജിലേക്ക് കൂടുതൽ
വിദ്യാർത്ഥികളെ ആകർഷിക്കാൻ
വേണ്ട നടപടികൾ സ്വീകരിക്കുമോ?
2834.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിൽ തുറമുഖവകുപ്പിന്റെ
അധീനതയിൽ എവിടെയെല്ലാം ഭൂമി
ഉണ്ടെന്ന് വില്ലേജും
വിസ്തീർണ്ണവും തിരിച്ചു
ലഭ്യമാക്കുമോ;
(
ബി )
ഈ
ഭൂമികളിൽ ഏതെല്ലാം
കെട്ടിടങ്ങൾ
പ്രവർത്തിക്കുന്നുണ്ടെന്ന്
വില്ലേജ് തിരിച്ചു
വ്യക്തമാക്കാമോ;
(
സി )
കെട്ടിടങ്ങളോ
മറ്റു സ്ഥാപനങ്ങളോ ഇല്ലാതെ
തുറമുഖ വകുപ്പിന്റെ വെറുതെ
കിടക്കുന്ന ഭൂമികൾ
ഏതൊക്കെയാണെന്ന് വില്ലേജും
വിസ്തീർണ്ണവും തിരിച്ചു
വ്യക്തമാക്കാമോ;
(
ഡി )
ഈ
ഭൂമി ഏതെങ്കിലും ആവശ്യത്തിന്
ഉപയോഗിക്കുവാൻ തുറമുഖ
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
ഏതൊക്കെ പദ്ധതികളാണ്
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
മറ്റ്
വകുപ്പുകളുടെ ഏതെങ്കിലും
പദ്ധതികള്‍ക്കായി ഈ ഭൂമി
വിട്ടു കൊടുക്കുമോ; എങ്കിൽ
ഏതെല്ലാം പദ്ധതികൾക്ക് ഭൂമി
വിട്ടു കൊടുക്കാമെന്നും
അതിനുളള നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
2835.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
ജില്ലകളിലും സഹകരണ വ്യവസായ
പാർക്കുകൾ തുടങ്ങാന്‍
തീരുമാനം എടുത്തിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിന്റെ വിശദാംശങ്ങൾ
വ്യക്തമാക്കാമോ?
2836.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പില്‍ യു.ഡി
ക്ലാർക്ക്/ടൈപിസ്റ്റ്
തസ്തികയില്‍ നിന്നും ജൂനിയര്‍
ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍
തസ്തികയിലേക്ക് ബൈ
ട്രാന്‍സ്ഫര്‍ പ്രമോഷന്‍
നല്‍കുന്നതിന് വേണ്ടി
നിലവില്‍ മാറ്റിവെച്ചിട്ടുള്ള
ഒഴിവുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
ഇത്തരത്തിലുള്ള പ്രമോഷന്
യോഗ്യരായ എത്ര ഉദ്യോഗസ്ഥരാണ്
വകുപ്പില്‍ ഉള്ളത് എന്ന്
വിശദമാക്കാമോ;
(
സി )
യു.ഡി.
ക്ലാർക്ക് /ടൈപിസ്റ്റില്‍
നിന്നും ജൂനിയര്‍
ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍
തസ്തികയിലേക്ക്
ബൈട്രാന്‍സ്ഫര്‍ പ്രമോഷന്‍
നല്‍കുന്നതിന് യോഗ്യരായ
ഉദ്യോഗസ്ഥര്‍ ഇല്ലാത്തപക്ഷം ഈ
ഒഴിവുകള്‍ നേരിട്ടുള്ള
നിയമനത്തിനായി പി.എസ്.സി
യിലേക്ക് റിപ്പോര്‍ട്ട്
ചെയ്യുവാനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2837.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ
നടപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
സഹകരണ
വകുപ്പിൽ ഓൺലൈൻ സ്ഥലമാറ്റം
പൂർണമായും എന്ന് മുതൽ
നടപ്പിലാക്കി തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
(
സി )
സഹകരണ
വകുപ്പിൽ ഈ വർഷം ഓൺലൈൻ
മുഖാന്തിരമാണോ സ്ഥലമാറ്റം
നടത്തുന്നത് എന്നറിയിക്കാമോ?
2838.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ വിവിധ സര്‍വീസ്
സഹകരണ ബാങ്കുകളില്‍ നിന്നും
റിസ്ക് ഫണ്ട്
ആനുകൂല്യത്തിനായി സഹകരണ
ബോര്‍ഡില്‍ എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്നും എത്ര
പേര്‍ക്ക് റിസ്ക് ഫണ്ട്
ആനുകൂല്യം
ലഭ്യമാക്കിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ റിസ്ക് ഫണ്ട്
ആനുകൂല്യമായി എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ആനുകൂല്യങ്ങള്‍ നല്കുവാന്‍
എത്ര അപേക്ഷകള്‍
ബാക്കിയുണ്ടെന്നുമുള്ള വിവരം
അറിയിക്കുമോ; വ്യക്തമാക്കുമോ;
(
സി )
അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും റിസ്ക്
ഫണ്ട് ആനുകൂല്യം വേഗത്തില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
2839.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ മേഖലയുടെ
സമഗ്രപരിഷ്കരണം ലക്ഷ്യമിട്ട്
സര്‍ക്കാര്‍ നടപ്പാക്കുവാന്‍
തീരുമാനിച്ചിട്ടുളള
പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ
പ്രാബല്യം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
സാമ്പത്തിക സാമൂഹിക
വികസനത്തിനായി സഹകരണ മേഖലയെ
ശക്തിപ്പെടുത്തേണ്ടത്
അനിവാര്യമായ സാഹചര്യത്തിൽ
സർക്കാർ രൂപം നൽകിയ
നിയമത്തിന് അനുമതി നൽകാതെ
കാലവിളംബം വരുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ അത് ഈ മേഖലയിലെ
വികസനത്തെ ഏതൊക്കെ രീതിയിൽ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
സഹകരണ മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച മറ്റു നടപടികള്‍
വിശദമാക്കുമോ?
2840.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
സഹകരണ സ്ഥാപനങ്ങളില്‍ അംഗീകൃത
സ്റ്റാഫ് പാറ്റേണ്‍ പ്രകാരം
സഹകരണ പരീക്ഷാ ബോര്‍ഡുകള്‍
വഴി നിയമനം നല്‍കാവുന്ന എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(
ബി )
സ്ഥാപനങ്ങള്‍
പരീക്ഷാ ബോര്‍ഡ് വഴി
അപേക്ഷിച്ചിട്ടും ഒഴിവ്
നികത്താന്‍ ആവശ്യമായ ആളുകളെ
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സഹകരണ
സ്ഥാപനങ്ങളില്‍ നിലവിലുളള
ഒഴിവുകള്‍ നികത്തുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കാമോ?
2841.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പുതിയ
കാലത്തിന്റെ മാറ്റങ്ങളെ
ഉള്‍ക്കൊണ്ട് സംസ്ഥാനത്തിന്റെ
സഹകരണ മേഖല
പുനഃസംഘടിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സഹകരണ
സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ
മേഖലകളിലേക്ക്
വ്യാപിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണന്ന്
അറിയിക്കുമോ;
(
സി )
സാന്ത്വന
പരിചരണം സഹകരണ മേഖലയിലൂടെ
നടപ്പാക്കുക എന്ന
ഉദ്ദേശത്തോടെ ആരംഭിച്ച സഹകരണ
പാലിയേറ്റീവ് കെയർ പദ്ധതിയുടെ
പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി പ്രവർത്തനങ്ങള്‍ക്ക്
സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട്
ഉപയോഗിക്കാൻ കഴിയുന്ന വിധം
സഹകരണ നിയമം ഭേദഗതി ചെയ്യുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
2842.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കിൽ നിന്ന് ലോണ്‍ എടുത്ത
ആൾ മരണപ്പെട്ടാല്‍ അവര്‍ക്ക്
നഷ്ടപരിഹാരമായി നല്‍കുന്ന
റിസ്ക് ഫണ്ട് അനുവദിക്കുന്നത്
ആരാണെന്നും പ്രസ്തുത ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഫണ്ട് അനുവദിക്കുന്നതില്‍
പലപ്പോഴും കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
2843.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കുന്നത്തുനാട്
നിയോജക മണ്ഡലത്തില്‍ നിന്നും
എത്ര റിസ്ക്ക് ഫണ്ട്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും; അവ
ഏതെല്ലാമെന്നും; ഇവയില്‍
എത്രപേര്‍ക്ക് ധനസഹായം
ലഭിച്ചിട്ടുണ്ടെന്നും;
വ്യക്തമാക്കാമോ;
(
ബി )
ഇനി
ധനസഹായം കിട്ടാനുള്ളവര്‍
ആരെല്ലാമെന്നും; ഇവരുടെ
അപേക്ഷയിന്മേല്‍ എന്ത് നടപടി
സ്വീകരിച്ചു എന്നും;
വ്യക്തമാക്കാമോ?
2844.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ പൊക്കാളി
നെല്‍കര്‍ഷകരുടെ നെല്ല്
ന്യായവിലയ്ക്ക്
സംഭരിക്കുന്നതിനായി സഹകരണ
സംഘങ്ങളുടെ കണ്‍സോര്‍ഷ്യം
രുപീകരിക്കുന്നത് സംബന്ധിച്ച
സഹകരണ വകുപ്പിലെ സി2/298/2022
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
2845.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പിൽ ജീവനക്കാരുടെ ഓൺലൈൻ
ട്രാൻസ്ഫർ
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇതിന് കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
ഓൺലൈൻ
ട്രാൻസ്ഫർ നടപ്പാക്കാത്തത്
അഴിമതിയും ക്രമക്കേടുകളും
വർദ്ധിക്കുന്നതിന് കാരണമാകും
എന്നതിനാൽ അടിയന്തരമായി ഓൺലൈൻ
ട്രാൻസ്ഫർ നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2846.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാട്ടാക്കട
കേന്ദ്രമായി സഹകരണ ഓഡിറ്റ്
ഓഫീസ് ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശങ്ങള്‍
നൽകുമോ?
2847.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിൽ എത്ര
സഹകരണ സംഘങ്ങൾ
പ്രവർത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമെന്നും
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ സഹകരണ സംഘങ്ങളുടെ
കീഴിൽ എത്ര നീതി മെഡിക്കൽ
സ്റ്റോറുകൾ
പ്രവർത്തിക്കുന്നുണ്ടെന്നും;
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ?
2848.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പില്‍ ഉണ്ടാകുന്ന
ഒഴിവുകള്‍ സമയബന്ധിതമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കുവാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ;
(
ബി )
വകുപ്പിലെ
എൻട്രി കേഡർ ആയ ജൂനിയർ കോ
ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ
തസ്തികയില്‍ പുതുതായി എത്ര
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(
സി )
സഹകരണ
വകുപ്പില്‍ പുനഃസംഘടനയും ടീം
ഓഡിറ്റ് സംവിധാനവും
കാര്യക്ഷമമായി
നടപ്പാക്കുന്നതിന് ആവശ്യമായ
ജീവനക്കാരെ നിയമിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
വിശദീകരിക്കാമോ?
2849.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ ബാങ്കിംഗ് മേഖലയില്‍
ഉപഭോക്താക്കള്‍ക്ക്
നൂതനബാങ്കിംഗ് സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
ബി )
സഹകരണരംഗത്ത്
പ്രൊഫഷണലിസം
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
സഹകരണസംഘങ്ങള്‍
സംയുക്തമായി വന്‍കിട
പദ്ധതികള്‍ ഏറ്റെടുത്ത്
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
ഡി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പ്രവര്‍ത്തനം
മന്ദീഭവിച്ച സഹകരണ സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
കര്‍മ്മപദ്ധതികള്‍
വിശദമാക്കാമോ?
2850.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
പ്രാഥമിക കാര്‍ഷിക ഗ്രാമ
വികസന ബാങ്കിന്റെ മുക്കം
ശാഖയില്‍ നിന്നും
വായ്പയെടുത്ത ഏറാടി പറമ്പത്ത്
മൂസ എന്നയാള്‍
മരണപ്പെട്ടതിനാല്‍, റിസ്ക്
ഫണ്ടില്‍ നിന്നും സഹായധനം
ലഭിക്കാനായി നല്‍കിയ അപേക്ഷ
ഇതുവരെ തീര്‍പ്പു
കല്‍പ്പിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
2021
ജൂലൈയില്‍ അപേക്ഷ
നല്‍കിയിട്ടും ഇതുവരെ സഹായധനം
നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(
സി )
അപേക്ഷ
പരിഗണിച്ച് അടിയന്തരമായി
റിസ്ക് ഫണ്ട്
അനുവദിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
2851.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
സഹകരണ സ്ഥാപനങ്ങൾ മുഖേന
2021-22 സാമ്പത്തിക വർഷത്തിൽ
എത്ര കോടി രൂപയാണ്
സമാഹരിക്കാൻ
ലക്ഷ്യമിട്ടിരുന്നത്; എത്ര
കോടി രൂപ സമാഹരിക്കാൻ
കഴിഞ്ഞുവെന്ന് അറിയിക്കുമോ;
(
ബി )
2022-23
സാമ്പത്തിക വർഷത്തിൽ എത്ര
കോടി രൂപയാണ് ലക്ഷ്യമിട്ടത്;
എത്ര കോടി രൂപ സമാഹരിക്കാൻ
കഴിഞ്ഞു; മുൻവർഷത്തെ
അപേക്ഷിച്ച് എത്ര ശതമാനം
കുറവാണുണ്ടായത്;
വ്യക്തമാക്കുമോ?
2852.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം സഹകരണ
ബാങ്കുകൾക്കാണ് സർഫാസി നിയമം
ബാധകമാക്കിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(
ബി )
സർഫാസി
നിയമവുമായി ബന്ധപ്പെട്ട്
സഹകരണ ബാങ്കുകൾ നടത്തിയ
റിക്കവറി/അറ്റാച്ച്മെന്റ്
നടപടിക്രമങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
സർഫാസി
നിയമവുമായി ബന്ധപ്പെട്ട് ഈ
സാമ്പത്തിക വർഷം എത്ര കേസുകൾ
തീർപ്പാക്കേണ്ടതുണ്ട്;
കണക്കുകൾ ലഭ്യമാക്കാമോ?
2853.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷാ പെൻഷനുകള്‍ വീടുകളിൽ
എത്തിച്ചു നൽകുന്നതിന് സഹകരണ
ജീവനക്കാര്‍ക്ക്
നല്‍കിയിരുന്ന ഇൻസെന്റീവ് തുക
ആദ്യം എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇപ്പോൾ
പ്രസ്തുത തുക എത്രയായി
വെട്ടിക്കുറച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
ഇൻസെന്റീവ് തുക നൽകുന്നതിൽ
കുടിശ്ശികയുണ്ടോ; ഉണ്ടെങ്കിൽ
എത്രയാണെന്നും ആയത് എപ്പോൾ
നല്‍കാന്‍ കഴിയും എന്നും
വിശദമാക്കാമോ?
2854.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളില്‍ എസ്.
സി/എസ് .ടി സംവരണവും
ഭിന്നശേഷി സംവരണവും
കാര്യക്ഷമമായ രീതിയില്‍
നടപ്പിലാക്കിയിട്ടുണ്ടോ; ഇവ
നടപ്പില്‍ വരുത്തിയ പ്രധാന
സ്ഥാപനങ്ങള്‍ ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ?
2855.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിനോദസഞ്ചാര മേഖലയുടെ
സാധ്യതകള്‍ കണക്കിലെടുത്ത്
വിനോദസഞ്ചാര വികസനത്തിനായി
സഹകരണ ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
വെെപ്പിന്‍കരയിലെ
വിനോദസഞ്ചാര മേഖലയുടെ
സാധ്യതകള്‍ കണക്കിലെടുത്ത്
വിനോദസഞ്ചാര മേഖലയുടെ
വികസനത്തിനായി ഈ മേഖലയിലെ
സഹകരണ ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
2856.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയിലെ ഉല്പന്നങ്ങളുടെ
ഓണ്‍ലൈന്‍ വ്യാപാരത്തിനായി
ആരംഭിച്ച കോപ് മാര്‍ട്ട്
ബ്രാന്റിംഗ് വഴി കൈവരിക്കാനായ
പുരോഗതി വിശദമാക്കുമോ;
കൂടുതല്‍ ഉല്പന്നങ്ങൾ
ബ്രാന്റിംഗില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
2857.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയിലെ ജീവനക്കാര്‍ക്ക്
നടപ്പിലാക്കാന്‍ തീരുമാനിച്ച
ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്
എങ്ങനെയാണെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി എപ്പോൾ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2858.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ നിന്നും എത്ര
അപേക്ഷകളാണ് റിസ്ക് ഫണ്ടിൽ
ഉൾപ്പെടുത്തി
പരിഹരിക്കുന്നതിന്
ലഭ്യമായിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
അതിൽ
എത്രയെണ്ണം
പരിഹരിച്ചിട്ടുണ്ടെന്നും
എത്രയെണ്ണം പരിഹരിക്കാൻ
ബാക്കിയുണ്ടെന്നും എത്ര
രൂപയുടെ ആനുകൂല്യം ആകെ
നൽകിയിട്ടുണ്ടെന്നും പറയാമോ?
2859.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ
വി ജോയി
ശ്രീ.
പി.പി. സുമോദ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജനങ്ങളുടെ തൊഴിലും
വരുമാനവും
വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ യുവാക്കളെ
സഹകരണ മേഖലയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനായി
നടപ്പാക്കുന്ന പദ്ധതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി സഹകരണ മേഖലയിൽ
സൃഷ്ടിക്കുവാന്‍
കഴിഞ്ഞിട്ടുള്ള
തൊഴിലവസരങ്ങള്‍ എത്രയെന്ന്
വിശദമാക്കുമോ;
(
സി )
യുവജനങ്ങള്‍ക്ക്
തൊഴില്‍ പരിശീലനത്തിനും
നൈപുണ്യ വികസനത്തിനുമായി
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
സഹകരണ വകുപ്പ് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്ന്
അറിയിക്കുമോ?
2860.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്നേഹതീരം
വായ്പ പദ്ധതി പ്രകാരം
ഗുരുവായൂര്‍ മണ്ഡലത്തില്‍
നല്‍കിയ വായ്പകളുടെ വിശദാംശം
നൽകുമോ; പ്രസ്തുത വായ്പ
പദ്ധതിയുടെ മാനദണ്ഡങ്ങൾ
വിശദമാക്കാമോ?
2861.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
മുതല്‍ റിസ്ക് ഫണ്ടില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
തുകയുടെ വിശദവിവരം ജില്ല
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മാവേലിക്കര താലൂക്കില്‍
അനുവദിച്ച തുകകളുടെ വിശദവിവരം
ലഭ്യമാക്കുമോ?
2862.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളിലെ വായ്പാ
കുടിശ്ശിക തീർപ്പാക്കുന്നതിന്
ആരംഭിച്ച നവകേരളീയം ഒറ്റതവണ
തീർപ്പാക്കൽ പദ്ധതിയുടെ
കാലാവധി നടപ്പുസാമ്പത്തിക
വര്‍ഷത്തിന്റെ അവസാനം വരെ
ദീർഘിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
കുടിശ്ശിക
തീർപ്പാക്കുന്നതിനുള്ള
കാലാവധി
ദീർഘിപ്പിച്ചുകൊണ്ടുള്ള
ഉത്തരവ് ലഭ്യമാണോ;
വ്യക്തമാക്കാമോ?
2863.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം സഹകരണ മേഖലയില്‍
നടപ്പിലാക്കിയ പ്രധാന
പദ്ധതികൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
ഇതിലൂടെ
സഹകരണ മേഖലയ്ക്ക് ലഭിച്ച
അംഗീകാരങ്ങളും നേട്ടങ്ങളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
2864.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ നിന്ന് റിസ്ക്
ഫണ്ട് അനുവദിയ്ക്കുന്നതിന്
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും ഇതില്‍
എത്ര പേര്‍ക്കാണ്
അനുവദിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ;
(
ബി )
അപേക്ഷ
സമര്‍പ്പിച്ചവരില്‍ എത്ര
പേര്‍ക്കാണ് ഇനിയും റിസ്ക്
ഫണ്ട് അനുവദിക്കാനുള്ളതെന്നും
റിസ്ക് ഫണ്ട്
അനുവദിക്കുന്നതിന് കാലതാമസം
നേരിടുന്നതിനുള്ള കാരണം
എന്താണെന്നും വ്യക്തമാക്കുമോ?
2865.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംരംഭകത്വ-തൊഴില്‍
സൃഷ്ടിക്കല്‍ പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത് ഇതുവരെ
അനുവദിച്ചിട്ടുള്ള
സഹായങ്ങളുടെ വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എത്ര വനിത
സഹകരണ സംഘങ്ങള്‍ക്ക്
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2866.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന്റെ 2022-23 ഓഡിറ്റ്
വർഷത്തിലെ ലാഭം/നഷ്ടം എത്ര
രൂപയാണ്;
(
ബി )
2023-24
വർഷത്തിൽ ബാങ്കിൽ നബാർഡ്
ഇൻസ്പെക്ഷൻ നടന്നിട്ടുണ്ടോ;
എങ്കിൽ അത് പ്രകാരം ബാങ്ക്
ലാഭത്തിലാണോ നഷ്ടത്തിലാണോ;
ലാഭമെങ്കിൽ എത്ര രൂപ ലാഭത്തിൽ
ആണ്; നഷ്ടമെങ്കിൽ എത്ര രൂപ
നഷ്ടത്തിലാണ്;
(
സി )
സർക്കാർ
ഗ്യാരണ്ടിയിൽ കേരള ബാങ്ക്
വായ്പ നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര രൂപയാണ്
നൽകിയിട്ടുള്ളത്;
(
ഡി )
ആയതിന്റെ
സ്ഥിതിവിവരം നൽകാമോ; ആയത്
ബാങ്കിന് ബാധ്യതയാണോ;
പ്രസ്തുത വായ്പകൾ എൻ.പി.എ
ആയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
2867.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് നിലവില്‍ വന്നതിന്
ശേഷം അതിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
മറ്റ് ബാങ്കുകളോടൊപ്പം
മത്സരാധിഷ്ഠിതമായി
പ്രവര്‍ത്തിക്കുവാന്‍ കേരള
ബാങ്കിനെ എങ്ങനെ
പ്രാപ്തമാക്കാന്‍ കഴിയുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
സി )
സ്റ്റേറ്റ്
ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ
അഭാവത്തില്‍, ട്രഷറി
ഉള്‍പ്പെടെ സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളുടെ ഫണ്ടുകള്‍ കേരള
ബാങ്ക് മുഖാന്തിരം കൈകാര്യം
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അത് എപ്രകാരമാണെന്ന്
വിശദമാക്കാമോ?
2868.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
വി ജോയി
ശ്രീമതി
യു പ്രതിഭ
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിന് ലോക സഹകരണ
മോണിറ്റർ പ്രകാരം ലോകത്തെ
ഏറ്റവും മികച്ച സഹകരണ
സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം
പിടിക്കുവാൻ
സാധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി )
കേരള
ബാങ്കിന്റെ നടപ്പു സാമ്പത്തിക
വർഷത്തെ ആകെ ബിസിനസിൽ
വർദ്ധനയുണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
സി )
കേരള
ബാങ്കിന്റെ വികസനവുമായി
ബന്ധപ്പെട്ട മിഷൻ റയിൻബോ
പദ്ധതിയുടെ വിശദാംശം നൽകുമോ?
2869.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് ജീവനക്കാർക്ക്
നല്‍കാനുള്ള ക്ഷാമബത്ത
കുടിശിക എത്ര ശതമാനമാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
കുടിശിക നൽകുന്നതിന്
തടസ്സമെന്തെങ്കിലുമുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ക്ഷാമബത്ത കുടിശിക
ഭാഗികമായെങ്കിലും
അനുവദിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ഡി )
സർക്കാരിന്
സാമ്പത്തിക ബാധ്യതയില്ലാത്ത
സ്ഥാപനങ്ങളിലെ ക്ഷാമബത്ത
കുടിശിക നൽകുന്നതിന് സർക്കാർ
നിയന്ത്രണമേർപ്പെടുത്താറുണ്ടോ;
വ്യക്തമാക്കുമോ?
2870.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്ക് രൂപീകരിച്ചതിനു ശേഷം
പ്രസ്തുത സ്ഥാപനം കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
കേരള
ബാങ്കിന്റെ ഡിജിറ്റലൈസേഷന്‍
പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(
സി )
പ്രധാന
നഗരങ്ങളിലും സാധാരണക്കാര്‍
ആശ്രയിക്കുന്ന
ചെറുപട്ടണങ്ങളിലും എ.ടി.എം.
കൗണ്ടര്‍ ആരംഭിക്കുന്നതിന്
കേരളബാങ്ക് തയ്യാറാവുമോ;
വിശദമാക്കാമോ?
2871.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
ബാങ്കുകളിൽ ഒറ്റത്തവണ
തീര്‍പ്പാക്കൽ പദ്ധതി എത്ര
തവണ നടത്തിയിട്ടുണ്ടെന്നും
ഇത് വഴി എന്തു തുകയുടെ പലിശ
ആനുകൂല്യങ്ങള്‍
ഗുണഭോക്താക്കള്‍ക്ക്
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
2872.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളില്‍ നിന്ന് ലോണ്‍
എടുത്ത ശേഷം മാരക രോഗത്താലോ
മരണംമൂലമോ കുടിശ്ശികയായവരുടെ
കുടുംബങ്ങള്‍ക്ക് ബാധ്യതയില്‍
നിന്ന് ഒഴിവായിക്കിട്ടാന്‍
എന്തെങ്കിലും വ്യവസ്ഥകള്‍
നിലവിലുണ്ടോ;
(
ബി )
ബാങ്ക്
ഭരണസമിതികള്‍ പ്രസ്തുത ബാധ്യത
ഒഴിവാക്കി കൊടുക്കാന്‍
തീരുമാനമെടുക്കുന്നപക്ഷം
ആയതിന് സര്‍ക്കാര്‍ അനുമതി
നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
2873.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളില്‍ നിന്നും വിരമിച്ച
ജീവനക്കാരുടെ ക്ഷേമത്തിനായി
നിലവില്‍ വന്ന 1994-ലെ
സ്വാശ്രയ പെന്‍ഷന്‍ പദ്ധതി,
ഫണ്ട് ദൗര്‍ലഭ്യം കാരണം
പ്രതിസന്ധിയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പെന്‍ഷന്‍ പദ്ധതി പരിഷ്കരണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(
ബി )
പെന്‍ഷന്‍
പദ്ധതി പരിഷ്കരണ
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ; പരിഷ്കരണ
നടപടികള്‍ വൈകുന്ന പക്ഷം
ഇടക്കാല ആശ്വാസം
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
സി )
പെന്‍ഷന്‍
ഫണ്ട് വിപുലീകരിക്കുവാനായി
പെന്‍ഷന്‍ പദ്ധതി ഫണ്ട്
നീക്കിയിരിപ്പിന്റെ പത്ത്
ശതമാനം തുക സംസ്ഥാന ബജറ്റില്‍
വകയിരുത്തണമെന്ന പെന്‍ഷന്‍
സംഘടനകളുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രതിസന്ധികള്‍
പരിഹരിക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
2874.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
യുവസഹകരണ
സംഘങ്ങള്‍ രജിസ്റ്റർ
ചെയ്യുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
യുവസഹകരണ
സംഘങ്ങൾക്കുള്ള സാധ്യതകൾ
എന്തെല്ലാമാണെന്നും; ആയതിന്
സർക്കാർ നൽകിവരുന്ന
പ്രോത്സാഹനങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
സി )
കണ്ണൂർ
ജില്ലയില്‍ നിലവില്‍ എത്ര
യുവസഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിച്ചുവരുന്നുണ്ട്;
അവയുടെ പ്രവർത്തന
മേഖലകളുടെയും പ്രവർത്തന
രീതികളുടെയും വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
ടൂറിസം
മേഖലയിൽ യുവസഹകരണ
സംഘങ്ങൾക്കുള്ള സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2875.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
സഹകരണ മന്ത്രാലയത്തിൻ കീഴിൽ
ആരംഭിച്ച മൾട്ടി സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളിൽ എത്രയെണ്ണം
കേരളം കൂടി പ്രവർത്തന
മേഖലയായി
നിശ്ചയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേരളത്തിൽ
പ്രവർത്തിച്ചു
കൊണ്ടിരിക്കുന്ന ഏതെങ്കിലും
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
മൾട്ടി സ്റ്റേറ്റ് ആകുന്നതിന്
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
സംസ്ഥാന
സഹകരണ നിയമം അനുസരിച്ച്
പ്രവർത്തിക്കുന്ന
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ
നിക്ഷേപങ്ങൾക്ക് നൽകുന്നതിലും
കൂടുതൽ പലിശ ഇത്തരം മൾട്ടി
സ്റ്റേറ്റ് സംഘങ്ങൾ കേരളത്തിൽ
വാഗ്ദാനം ചെയ്യുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇപ്രകാരം മൾട്ടി
സ്റ്റേറ്റ് സംഘങ്ങൾ കൂടുതൽ
പലിശ നൽകുന്നത് സംസ്ഥാനത്തെ
സഹകരണ സംഘങ്ങളെ ബാധിക്കില്ലേ;
ഇത് തടയുന്നതിനായി സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
2876.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റബ്ബര്‍ പ്രോസസിംഗ്
സൊസൈറ്റികള്‍
ശക്തിപ്പെടുത്തുന്നതിനും
ഇടനിലക്കാരില്ലാതെ റബ്ബര്‍
കര്‍ഷകര്‍ക്ക് ലാറ്റക്സും
റബ്ബര്‍ ഷീറ്റും ഉയര്‍ന്ന
വിലക്ക് വില്‍ക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
2877.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടൂറിസം
മേഖലയിൽ സഹകരണ സംഘങ്ങൾ
രജിസ്റ്റർ ചെയ്യുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
ടൂറിസം
മേഖലയിൽ സഹകരണ സംഘങ്ങൾക്കുള്ള
സാധ്യതകൾ എന്തെല്ലാമാണെന്നും
ആയതിന് സർക്കാർ നൽകിവരുന്ന
സഹായങ്ങളും പ്രോത്സാഹനങ്ങളും
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ.;
(
സി )
കണ്ണൂർ
ജില്ലയില്‍ ടൂറിസം മേഖലയില്‍
നിലവില്‍ എത്ര സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിച്ചുവരുന്നുണ്ട്;
അവയുടെ പ്രവർത്തന
മേഖലകളുടെയും പ്രവർത്തന
രീതികളുടെയും വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിൽ മലബാർ റിവർ
ക്രൂയിസ് പദ്ധതികൾ
പ്രകാരമുള്ള ബോട്ട്
ജെട്ടികളുടെ നടത്തിപ്പും
പരിപാലനവും ഇത്തരം സഹകരണ
സംഘങ്ങളെ ഏൽപ്പിക്കുന്ന
കാര്യം സർക്കാർ
പരിശോധിക്കുമോ; വിശദമാക്കുമോ?
2878.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിൽ കാക്കൂർ പോലീസ്
സ്റ്റേഷൻ അതിർത്തിയിൽ
പ്രവർത്തിക്കുന്ന കോഴിക്കോട്
ജില്ലാ ലേബർ വെൽഫെയർ
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ
തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി
പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി രൂപീകരിക്കുകയും
കൺവീനറെ നിയമിക്കുകയും
ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കിൽ
കൺവീനറുടെ പേരും അഡ്രസ്സും
ഫോൺ നമ്പറും വ്യക്തമാക്കാമോ;
(
ബി )
എഫ്.ഐ.ആർ.
നമ്പർ 437 രജിസ്റ്റർ ചെയ്തതും
സംഘത്തിന്റെ നഷ്ടം
കണക്കാക്കിയതും ഓഡിറ്ററുടെ
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണോ, എൻക്വയറി
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിലാണോ എന്ന്
വിശദമാക്കാമോ?
2879.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
അംഗ സമാശ്വാസ നിധി പദ്ധതി
പ്രകാരം 2021-22, 2022-23
എന്നീ വര്‍ഷങ്ങളില്‍
വടക്കാഞ്ചേരി മണ്ഡലത്തിലെ
സഹകരണ സംഘങ്ങള്‍ ചെലവഴിച്ച
തുക എത്രയാണെന്ന്
അറിയിക്കാമോ?
2880.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴിലെ നീതി മെഡിക്കല്‍
സ്റ്റോറുകളിലൂടെ വിതരണം
ചെയ്യുന്നതിനുളള മരുന്നുകളുടെ
ശേഖരണ രീതിയില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇതിനായി
വന്‍കിട മരുന്നുകമ്പനികളില്‍
നിന്നും നേരിട്ടു മരുന്നു
വാങ്ങുന്നതിനുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ഇങ്ങനെ
കമ്പനികളില്‍ നിന്നു നേരിട്ടു
ശേഖരിക്കുന്ന മരുന്നുകളുടെ
ഗുണനിലവാര പരിശോധനയ്ക്കുളള
സംവിധാനത്തെക്കുറിച്ചുളള
വിശദവിവരം നല്കാമോ; സഹകരണ
വകുപ്പിനു കീഴിലെ മെഡിക്കല്‍
സ്റ്റോറുകളുടെ എണ്ണത്തില്‍
വര്‍ദ്ധനവു വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദവിവരം നല്കാമോ;
(
ഡി )
മരുന്നുകളുടെ
ശേഖരണം, വിതരണം എന്നിവയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
2881.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ നിയന്ത്രണത്തിൽ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ്
പ്രഫഷണൽ എജ്യൂക്കേഷൻ (കേപ്പ്)
എന്നാണ് നിലവിൽ വന്നത്;
ഇതിന്റെ കീഴിൽ എ.ഐ.സി.ടി.ഇ
അംഗീകാരത്തോടെ
പ്രവർത്തിക്കുന്ന എത്ര
എഞ്ചിനീയറിംഗ് കോളേജുകളും
മാനേജ്മെന്റ് കോളേജുകളും
ഉണ്ട്; ഇതിൽ എത്ര റഗുലർ
അദ്ധ്യാപകരുണ്ട്;
(
ബി )
കേപ്പിൽ
പ്രവർത്തിക്കുന്ന
അദ്ധ്യാപകർക്ക് എ.ഐ.സി.ടി.ഇ
/യു.ജി.സി നിഷ്കർഷിക്കുന്ന
പ്രമോഷനുകൾ കാലാകാലങ്ങളായി
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ;
(
സി )
കേപ്പിനു
കീഴിലുള്ള കോളേജുകളിലെ റഗുലർ
അദ്ധ്യാപകർക്ക് സർക്കാർ
അംഗീകരിച്ച കരിയര്‍
അഡ്വാന്‍സ്മെന്റ് സ്കീം
(സി.എ.എസ്)
നടപ്പിലാക്കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് കേപ്പ് എത്ര
ഉത്തരവുകൾ
പുറപ്പെടുവിച്ചിട്ടുണ്ട്; ഇത്
പ്രകാരം എത്ര അദ്ധ്യാപകർക്ക്
സ്ഥാനകയറ്റം ലഭിച്ചിട്ടുണ്ട്;
(
ഡി )
കേപ്പ്
നിലവില്‍ വന്നതിന് ശേഷം
നാളിതു വരെ അനദ്ധ്യാപക
ജീവനക്കാർക്ക് പ്രമോഷൻ
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
അദ്ധ്യാപകർക്ക് മാത്രം
പ്രമോഷൻ നൽകാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഇ )
കേപ്പിലെ
കോളേജുകളിൽ അദ്ധ്യാപകരുടെ
കേഡര്‍ റേഷ്യോ
നിലനിർത്തുന്നതിനും എന്‍.ബി.എ
അക്രഡിറ്റേഷന് കാലാകാലങ്ങളിൽ
അപേക്ഷിക്കുന്നതിനും
കോളേജുകളുടെ നിലവാരം
ഉയർത്തുന്നതിനും സി.എ.എസ്
നടപ്പിലാകേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
|
|
|
|
|
|
|
|