|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*31.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി നികുതി ചോർച്ച
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
നികുതി വരുമാനം
മെച്ചപ്പെടുത്തുന്നതിന്
കേന്ദ്ര ഇക്കണോമിക്
ഇന്റലിജന്‍സ് ബ്യൂറോ പുതുതായി
നല്കിയിട്ടുള്ള നിർദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; അവ സംസ്ഥാനത്ത്
പ്രാവർത്തികമാണോയെന്ന്
അറിയിക്കാമോ;
(
സി )
കോടതികളിലും
ട്രിബ്യൂണലുകളിലുമുള്ള
ജി.എസ്.ടി., വാല്യു ആഡഡ്
ടാക്സ് എന്നിവയുമായി
ബന്ധപ്പെട്ട കേസുകള്‍
തീർപ്പാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
നികുതി
കുടിശിക തീർപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
സ്കീമുകൾ ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശം
നൽകാമോ?
*32.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനം
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി നേരിടുന്നുണ്ടോ;
എങ്കില്‍ ഇതിനുള്ള കാരണങ്ങൾ
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
വിവിധ
മേഖലകളിലായി വിതരണം ചെയ്യേണ്ട
ആനുകൂല്യങ്ങൾ നൽകുന്നതിനായി
വേണ്ടി വരുന്ന തുക
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(
സി )
സപ്ലൈകോയ്ക്ക്
സാധനങ്ങൾ വിതരണം ചെയ്ത വകയിൽ
കൊടുക്കാനുളള തുക
എന്നത്തേക്ക് നൽകാൻ കഴിയും;
വിശദമാക്കാമോ;
(
ഡി )
കോൺട്രാക്ടർമാർക്ക്
കുടിശിക നൽകാത്തതിനാൽ
മരാമത്തു പണികൾ
സ്തംഭിച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സാഹചര്യം
പരിഗണിച്ച് തുക എത്രയും വേഗം
അനുവദിക്കാൻ നടപടി
സ്വീകരിക്കുമോ?
*33.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീമതി
ഉമ തോമസ്
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
വിതരണം മുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പെന്‍ഷന്‍
മുടങ്ങിയിട്ട് എത്ര മാസമായി
എന്നും മുടങ്ങാന്‍ ഉണ്ടായ
സാഹചര്യം എന്താണെന്നും
വ്യക്തമാക്കാമോ;
(
ബി )
നിലവിലെ
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
കുടിശിക എന്നത്തേക്ക്
നല്‍കാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍
സമയബന്ധിതമായി നല്‍കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
*34.
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിരവധി മാസങ്ങളായി സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍ നൽകാത്ത
സാഹചര്യമുണ്ടോ; എങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍
നല്‍കാനെന്ന പേരില്‍
പെട്രോളിനും ഡീസലിനും
സാമൂഹ്യ സുരക്ഷാ സെസ്
ഏര്‍പ്പെടുത്തിയതടക്കമുള്ള
നികുതി വര്‍ദ്ധനവ്
നടപ്പിലാക്കിയിട്ടും
പെന്‍ഷന്‍ കുടിശിക ആയതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വിശദമാക്കാമോ;
(
സി )
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകളുടെ
കുടിശിക തീർപ്പാക്കാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകൾ അതത്
മാസത്തില്‍ തന്നെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*35.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വ്യവസായ മേഖലയിൽ
കുതിച്ചുചാട്ടം
സൃഷ്ടിക്കുന്നതിനായി
രൂപീകരിച്ച വ്യവസായ നയം
2023-ന് അംഗീകാരം
നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
രാജ്യത്തെ
എറ്റവും വികസിതമായ ആധുനിക
വ്യവസായങ്ങളുടെ ഹബ്ബാക്കി
സംസ്ഥാനത്തെ മാറ്റുകയെന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
വ്യവസായ നയം നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
നിക്ഷേപങ്ങൾ
വൻതോതിൽ ആകർഷിച്ച് നവീന
ആശയങ്ങൾ വളർത്തി സുസ്ഥിര
വ്യവസായിക അന്തരീക്ഷം
സൃഷ്ടിക്കുന്നതിന് സഹായകമായ
പ്രവർത്തനങ്ങൾ വ്യവസായ നയം
2023 പ്രകാരം
മുന്നോട്ടുവയ്ക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വ്യവസായ
വിപ്ലവം 4.0 ഇന്ത്യയിൽ
നടപ്പിലാക്കാൻ ഏറ്റവും
അനുയോജ്യമായത് കേരളമാണ് എന്ന
യാഥാർത്ഥ്യത്തിലൂന്നി സൺറൈസ്
വ്യവസായങ്ങൾക്ക് വലിയ
ആനുകൂല്യങ്ങള്‍ വ്യവസായ
നയത്തിൽ
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*36.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ. ആൻസലൻ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തെ
ഫെഡറല്‍ സംവിധാനത്തിന്
എതിരാകുന്ന തരത്തില്‍ സംസ്ഥാന
വിഷയങ്ങളില്‍ നിയമ
നിര്‍മ്മാണം നടത്തി അന്തര്‍
സംസ്ഥാന സഹകരണ സംഘങ്ങള്‍ക്ക്
കൂടുതല്‍ ഇളവുകള്‍
നല്‍കുന്നതിനുള്ള കേന്ദ്ര
സര്‍ക്കാര്‍ തീരുമാനം
സംസ്ഥാനത്തെ സഹകരണ മേഖലയെ
ഏതൊക്കെ രീതിയില്‍ ബാധിക്കും
എന്ന് വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാന
സര്‍ക്കാരിന് യാതൊരു ഭരണ
നിയന്ത്രണവും ഇല്ലാത്ത ഇത്തരം
അന്തര്‍ സംസ്ഥാന സഹകരണ
സംഘങ്ങള്‍ വാണിജ്യ
ബാങ്കുകളേക്കാള്‍ ഉയര്‍ന്ന
പലിശ വാഗ്‍ദാനം ചെയ്ത് പൊതു
ജനങ്ങളില്‍ നിന്നും നിക്ഷേപം
സമാഹരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം
നിക്ഷേപങ്ങള്‍ക്ക്
സര്‍ക്കാരുകളുടെ പരിരക്ഷ
ലഭ്യമാണോ; വിശദമാക്കുമോ;
(
സി )
രൂപീകരിച്ചതിന്
ശേഷം വളരെ ചുരുങ്ങിയ
കാലയളവില്‍ത്തന്നെ
എഴുപത്തിയൊന്ന് അന്തര്‍
സംസ്ഥാന സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തനം
അവസാനിപ്പിച്ചതായി
സൂചിപ്പിക്കുന്ന കേന്ദ്ര
സഹകരണ മന്ത്രാലയത്തിന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ?
*37.
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
പൊതുകടം നിലവിൽ എത്രകോടി
രൂപയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
പൊതുകടവും
ആഭ്യന്തര ഉല്പാദനവും
തമ്മിലുളള അനുപാതം
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
സി )
ഈ
അനുപാതം വർദ്ധിച്ചതിന്റെ
കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
നികുതി,
നികുതിയേതര വരുമാനം
വർദ്ധിപ്പിക്കുന്നതിനും
പൊതുകടവും ആഭ്യന്തര
ഉല്പാദനവും തമ്മിലുളള അനുപാതം
കുറച്ചുകൊണ്ടുവരുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*38.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്രത്തില്‍
നിന്നും ലഭിക്കേണ്ട വിഹിതം
വന്‍തോതില്‍ കുറഞ്ഞതും
കടമെടുപ്പ് പരിധി
വെട്ടിക്കുറച്ചതും
സംസ്ഥാനത്തിന്റെ
സമ്പദ്‍വ്യവസ്ഥയില്‍ വരുത്തിയ
ആഘാതം കുറയ്കക്കുന്നതിനായി
ചെലവുകള്‍ കൃത്യമായി
നിയന്ത്രിക്കുന്നതിനും തനതു
വരുമാനം ഉയര്‍ത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
ഫലപ്രദമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കേന്ദ്ര
സര്‍ക്കാര്‍ വിവിധയിനത്തില്‍
ഏകദേശം അന്‍പത്തിയേഴായിരം
കോടി രൂപ വെട്ടിക്കുറച്ച
നടപടി നേരിടുന്നതിനായി
നടത്തിയിട്ടുള്ള ഇടപെടലുകള്‍
വിശദമാക്കുമോ;
(
സി )
ഇതുസംബന്ധിച്ച്
സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ
അവകാശങ്ങള്‍, സാമ്പത്തിക
അവകാശങ്ങള്‍ എന്നിവ
സംരക്ഷിക്കുന്നതിനായി നിയമ
പോരാട്ടം നടത്തുന്നത്
പരിഗണനയുലുണ്ടോ;
വിശദമാക്കുമോ?
*39.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുപ്പത്
വർഷത്തിനുള്ളിൽ മറ്റേത്
രാജ്യത്തെക്കാളും ഊർജം
ആവശ്യമുള്ള രാജ്യമായി ഇന്ത്യ
മാറുമെന്ന ഇന്റർനാഷണൽ എനർജി
ഏജൻസിയുടെ പഠനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വീടുകളിലും
സ്ഥാപനങ്ങളിലും സൗരോർജം
ഉല്പാദിപ്പിക്കുന്നവരെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന
കുടുംബങ്ങള്‍ക്ക് സബ്സിഡി
ഉള്‍പ്പെടെ ഉചിതമായ
ആനുകൂല്യങ്ങള്‍ നല്‍കി
പുരപ്പുറ സോളാര്‍ പദ്ധതി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വൈദ്യുതി
ഉപഭോക്താക്കളുടെ പരാതികൾ
പരിഹരിക്കാൻ നിലവിലുള്ള
ഫോറങ്ങളിൽ സോളാർ
ഉപഭോക്താക്കളുടെ പ്രതിനിധികളെ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലങ്കില്‍ ഉൾപ്പെടുത്താൻ
നടപടികൾ സ്വീകരിക്കുമോ;
(
ഇ )
സർക്കാർ,
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പുരപ്പുറ സോളാർ പദ്ധതി
എത്രത്തോളം
പൂർത്തീകരിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*40.
ശ്രീ.
എ. രാജ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ രംഗത്ത്
പുത്തനുണര്‍വ്വേകുന്നതിനായി
സര്‍ക്കാരിന് കീഴിലുള്ള
വ്യവസായ എസ്റ്റേറ്റുകളിലെ
ഭൂമിയില്‍ പട്ടയം
അനുവദിക്കുന്നതിനും കൈമാറ്റ
നടപടികള്‍ ലളിതമാക്കുന്നതിനും
ലക്ഷ്യമിട്ട് ബന്ധപ്പെട്ട
ചട്ടങ്ങള്‍ ഭേദഗതി
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഭേദഗതികള്‍ നടപ്പില്‍
വരുന്നതോടുകൂടി ഈ മേഖലയില്‍
എന്തെല്ലാം തരത്തിലുള്ള
പ്രയോജനങ്ങള്‍
സംരംഭകര്‍ക്കുണ്ടാകുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വിശദീകരിക്കാമോ;
(
സി )
കൂടുതല്‍
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഒരു പഞ്ചായത്തില്‍
ഒരു വ്യവസായ പാര്‍ക്ക് എന്ന
പദ്ധതി നടപ്പാക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
*41.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ മേഖലകളില്‍ സംരംഭങ്ങള്‍
തുടങ്ങുന്നതിനായി
ആവിഷ്കരിച്ച് നടപ്പിലാക്കി
വരുന്ന സംരംഭകവര്‍ഷം പദ്ധതി
ലക്ഷ്യപ്രാപ്തി
കൈവരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
ലക്ഷ്യമിട്ടിരുന്ന
സംരംഭങ്ങള്‍ നിശ്ചയിച്ച
കാലയളവിനുള്ളില്‍
ആരംഭിക്കുവാന്‍ ഉതകുന്ന
തരത്തില്‍ ഈ മേഖലയുടെ
പുരോഗതിക്കായി സര്‍ക്കാര്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കുമോ;
(
സി )
സ്ത്രീ
ശാക്തീകരണവും സ്ത്രീകളുടെ
സാമ്പത്തിക സുരക്ഷയും
ലക്ഷ്യമിട്ട് വ്യവസായ വകുപ്പ്
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
*42.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനം
നേരിടുന്നതായി പറയപ്പെടുന്ന
സാമ്പത്തിക പ്രതിസന്ധി
കിഫ്ബിയുടെ പ്രവർത്തനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(
ബി )
പുതിയ
പദ്ധതികൾ
ഏറ്റെടുക്കുന്നതിനും പണം
അനുവദിക്കുന്നതിനും
നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
(
സി )
കിഫ്ബി
പദ്ധതികൾക്ക് നിലവിൽ
എപ്രകാരമാണ് പണം
സ്വരൂപിക്കുന്നത്; പദ്ധതികൾ
പൂർത്തീകരിക്കുന്നതിനുളള വിഭവ
സമാഹരണം എന്തെല്ലാം
മാർഗ്ഗത്തിൽ നടത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*43.
ശ്രീ.
പി. വി. അൻവർ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നവസംരംഭകർക്ക്
കൂടുതല്‍ വിശ്വാസം പകര്‍ന്നു
നല്‍കുന്ന തരത്തില്‍
സംസ്ഥാനത്തെ വ്യവസായ
സൗഹൃദമാക്കുന്നതിനായി നടത്തി
വരുന്ന പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യ
പ്രാപ്തിയിലെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
സംസ്ഥാനത്ത്
സൂക്ഷ്മ, ചെറുകിട, ഇടത്തരം
സംരംഭകര്‍ക്ക് ഇന്‍ഷുറന്‍സ്
പരിരക്ഷ നല്‍കുന്നതിനുള്ള
പദ്ധതി തുടങ്ങുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രാദേശിക
സാമ്പത്തിക വികസനം
ലക്ഷ്യമിട്ട് നടപ്പാക്കിയ
ഒ.എല്‍.ഒ.പി പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*44.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധി മൂലം
കഷ്ടത അനുഭവിക്കുന്ന
സാധാരണക്കാര്‍ക്ക്
സമാശ്വാസമായി
കെ.എസ്.എഫ്.ഇ.യില്‍ വൺ ടൈം
സെറ്റില്‍മെന്റ്
നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കെ.എസ്.എഫ്.ഇ.യില്‍
ചിട്ടികള്‍ മുടങ്ങിയവര്‍ക്കും
ലോണ്‍ തിരിച്ചടവില്‍ മുടക്കം
വന്നവര്‍ക്കും കൂടുതല്‍
ആനുകൂല്യങ്ങള്‍ നല്‍കി
സമാശ്വാസം നല്‍കുന്നതിനായി
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
*45.
ശ്രീ.
ലിന്റോ ജോസഫ്
ഡോ.
കെ. ടി. ജലീൽ
ശ്രീ
എം മുകേഷ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു, സ്വകാര്യ, സഹകരണ
മേഖലകളില്‍ പരമാവധി വ്യവസായ
എസ്റ്റേറ്റുകള്‍
സ്ഥാപിക്കുകയെന്ന ലക്ഷ്യം
മുന്‍നിര്‍ത്തി സര്‍ക്കാര്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തേക്ക് കൂടുതല്‍
സംരംഭകരെ ആകര്‍ഷിക്കുന്ന
തരത്തില്‍ പുരോഗതി
പ്രാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സ്വകാര്യ
വ്യവസായ എസ്റ്റേറ്റുകള്‍ക്ക്
സര്‍ക്കാര്‍ നല്‍കുന്ന
ധനസഹായം സഹകരണ മേഖലയിലെ
എസ്റ്റേറ്റുകള്‍ക്കും
ലഭ്യമാക്കുന്നത് സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സഹകരണ
വ്യവസായ പാര്‍ക്ക്,
എസ്റ്റേറ്റ്,
സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍
ഫാക്ടറി എന്നിവ സംബന്ധിച്ച
മാര്‍ഗനിര്‍ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സഹകരണ
വ്യവസായ എസ്റ്റേറ്റുകള്‍ക്ക്
കൂടുതല്‍ ഇളവുകള്‍
നല്‍കുന്നത് പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
*46.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങൾ പേരിനോടൊപ്പം
ബാങ്ക് എന്ന് ചേർത്ത്
പ്രവർത്തിക്കുന്നത് നിയമ
വിരുദ്ധമാണെന്ന ആർ.ബി.ഐ.യുടെ
നിലപാട് സംസ്ഥാനത്തെ
സഹകരണമേഖലയെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ സംസ്ഥാനത്തിന്റെ
അഭിപ്രായം
കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സഹകരണ
മേഖലയിൽ ഉണ്ടായിട്ടുളള ആശങ്ക
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*47.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ഡോ.
കെ. ടി. ജലീൽ
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവാസികള്‍ക്ക് കുറഞ്ഞ
ചെലവില്‍ ഗള്‍ഫ്
നാടുകളിലേക്ക് യാത്ര
ചെയ്യുന്നതിനായി കപ്പല്‍
സര്‍വ്വീസ് ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നത്
സംസ്ഥാനത്തെ പ്രവാസികള്‍ക്ക്
മറ്റ് ഏതെല്ലാം തരത്തില്‍
ഗുണകരമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രവര്‍ത്തനം
തുടങ്ങുന്നതിന് കാലയളവ്
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ഡി )
വിനോദസഞ്ചാരത്തിന്
പ്രാധാന്യം നല്‍കി ഈ
മേഖലയിലേക്ക് കപ്പല്‍
സര്‍വ്വീസ് ആരംഭിക്കുന്നത്
പരിഗണിക്കുമോ; വിശദമാക്കുമോ?
*48.
ശ്രീ
വി ജോയി
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സമഗ്ര വികസനത്തിനുതകുംവിധം
സഹകരണ മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
കര്‍മ്മ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നിലവില്‍
വനിത, യുവജന, എസ്.സി.,
എസ്.ടി., ട്രാന്‍സ്ജെന്‍ഡര്‍,
അസംഘടിത തൊഴിലാളി എന്നീ
വിഭാഗങ്ങളുടെ സ്വാശ്രയത്വവും
സാമൂഹിക, സാമ്പത്തിക
സുരക്ഷയും ലക്ഷ്യമിട്ട് ഈ
മേഖലയില്‍ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
സി )
സഹകരണമേഖല
ശക്തിപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് ആഡിറ്റ്
വിഭാഗത്തെ നവീകരിക്കുന്നതിനും
നൂതന സമ്പ്രദായങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
കഴിഞ്ഞിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
*49.
ശ്രീമതി
ദെലീമ
ശ്രീ
ഡി കെ മുരളി
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വ്യവസായ അന്തരീക്ഷം കൂടുതല്‍
മെച്ചപ്പെടുത്തുന്നത്
ലക്ഷ്യമിട്ട് സംരംഭങ്ങള്‍
ശക്തിപ്പെടുത്തുന്നതിനായി
നടപ്പാക്കുന്ന മിഷന്‍ 1000
പദ്ധതിയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
സംസ്ഥാന
വ്യവസായ നയത്തില്‍
ഉള്‍പ്പെട്ട ഏതൊക്കെ
മേഖലകള്‍ക്ക് ഈ പദ്ധതി
പ്രകാരം മുന്‍ഗണന
നിശ്ചയിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
കൂടുതല്‍
സംരംഭങ്ങളെ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
പദ്ധതിയുടെ രണ്ടാം ഘട്ടം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*50.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക അനുബന്ധ മേഖലകളുടെ
മത്സരക്ഷമതയും
പ്രവര്‍ത്തനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനും
അതിലൂടെ കര്‍ഷകരുടെ സാമൂഹ്യ,
സാമ്പത്തിക ഉന്നമനം
ലക്ഷ്യമിട്ടും നടപ്പാക്കുന്ന
സാങ്കേതികവിദ്യാധിഷ്ഠിത
കൃഷിയില്‍, സഹകരണ മേഖലയുമായി
ബന്ധപ്പെട്ട് നൂതന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; പദ്ധതി
ഘടകങ്ങള്‍ സംബന്ധിച്ച്
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളുടെ ഭരണ
നിയന്ത്രണത്തിലുള്ള
പ്രദേശങ്ങളില്‍ കൃഷി
നടത്തുന്ന പദ്ധതി
വിജയകരമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കാര്‍ഷികോല്പന്നങ്ങള്‍ക്ക്
ന്യായവില ഉറപ്പാക്കുന്നതിനായി
സഹകരണ ഗ്രാമീണ
മാര്‍ക്കറ്റുകള്‍
ആരംഭിച്ചിരുന്നോ;
വ്യക്തമാക്കുമോ;
(
ഡി )
കാപ്കോസ്,
പാപ്കോസ് സംഘങ്ങളുടെ
സ്ഥാപനവുമായി ബന്ധപ്പെട്ട
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*51.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. കെ. ബഷീർ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിന്നും യു.എ.ഇ.യിലേക്ക്
യാത്രാക്കപ്പൽ സർവ്വീസ്
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇതിനായി
ടെണ്ടർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
യാത്രാക്കപ്പൽ
സർവ്വീസ് എന്നത്തേക്ക്
ആരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
*52.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം നൗഷാദ്
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അന്താരാഷ്ട്ര മാരിടൈം
ഓര്‍ഗനൈസേഷന്‍ അനുശാസിക്കുന്ന
ഐ.എസ്.പി.എസ്. കോഡ്
ലഭ്യമായിട്ടുള്ള
തുറമുഖങ്ങളുടെ സമഗ്ര
വികസനത്തിനായി ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
അന്താരാഷ്ട്ര
കപ്പല്‍ ഗതാഗതം
സുഗമമാക്കുന്നതിനായി കൊല്ലം
തുറമുഖത്തിന് ഇമിഗ്രേഷന്‍
ചെക്ക് പോയിന്റ് സ്റ്റാറ്റസ്
നേടിയെടുക്കുന്നതിന് കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
നോണ്‍
മേജര്‍ തുറമുഖങ്ങളുടെ
പരിധിയില്‍ വരുന്ന ഭൂമിയും
മറ്റ് ആസ്തികളും
വരുമാനദായകമായ രീതിയില്‍
ഉപയോഗപ്രദമാക്കുന്നതിന്
പദ്ധതി തയ്യാറായിട്ടുണ്ടോ;
വിശദമാക്കുമോ?
*53.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭരണഘടനാപരമായി ലഭിക്കേണ്ട
നികുതി വിഹിതം കേന്ദ്രം
വെട്ടിക്കുറച്ചതിലൂടെയും
കടമെടുപ്പ് പരിധിയില്‍
നിയന്ത്രണങ്ങള്‍
ഏർപ്പെടുത്തിയതിലൂടെയും
നേരിടുന്ന
പ്രതിസന്ധിക്കിടയിലും പൊതു
ചെലവുകള്‍ മുടങ്ങാതെ
നടത്തുന്നതിന് സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തുനിന്നും
പിരിച്ചെടുക്കുന്ന
വരുമാനത്തിന്റെ അറുപത്തി
മൂന്ന് ശതമാനം കേന്ദ്ര
സര്‍ക്കാരിലേക്ക്
നല്‍കുമ്പോഴും ചെലവിന്റെ
അറുപത്തി രണ്ട് ശതമാനം
സംസ്ഥാനം വഹിക്കുന്ന സാഹചര്യം
നിലവിലുണ്ടോ; വിശദമാക്കുമോ;
(
സി )
ബ്രാന്‍ഡിംഗിന്റെ
പേരില്‍ ആരോഗ്യ മേഖലയില്‍
ലഭിക്കേണ്ട തുക
കേന്ദ്രസര്‍ക്കാര്‍
അനുവദിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; വിശദമാക്കുമോ?
*54.
ശ്രീമതി
ഉമ തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള
ആഭ്യന്തര സ്വര്‍ണ്ണ
ഇടപാടുകളുടെ കൈമാറ്റത്തിന്
ഇ-വേ ബില്‍
എടുക്കേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ആയതിന്റെ പരിധി എത്രയാണ്
എന്നും സ്വര്‍ണ്ണത്തിന് ഇ-വേ
ബില്‍ വേണമെന്ന ആവശ്യം
സംസ്ഥാനം ജി.എസ്.ടി.
കൗണ്‍സിലില്‍
ഉന്നയിച്ചിരുന്നോ എന്നും
വ്യക്തമാക്കാമോ;
(
സി )
ജി.എസ്.ടി
കൗണ്‍സില്‍ ചുമതലപ്പെടുത്തിയ
മന്ത്രിതല സമിതിയുടെ
നിര്‍ദേശാനുസരണം
സംസ്ഥാനത്തിനകത്തുള്ള ബിസിനസ്
ആവശ്യത്തിന് രണ്ട് ലക്ഷം രൂപ
വരെ വരുന്ന സ്വര്‍ണ്ണ
ഇടപാടുകള്‍ക്ക് ഇ-വേ ബില്‍
നിഷ്‌കര്‍ഷിച്ച് വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
വിജ്ഞാപനം
ഇറക്കിയിട്ടില്ലെങ്കിൽ
ആയതിനുള്ള കാരണം അറിയിക്കാമോ?
*55.
ശ്രീ
എം മുകേഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ബണ്‍
ന്യൂട്രാലിറ്റി
കൈവരിക്കുന്നതിനായി
സംസ്ഥാനത്തിന് ആവശ്യമുള്ള
മുഴുവൻ വൈദ്യുതിയും പുനരുപയോഗ
ഊര്‍ജ്ജസ്ത്രോതസ്സുകളില്‍
നിന്നും കണ്ടെത്തുകയെന്ന
ലക്ഷ്യം മുൻനിർത്തി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കാര്‍ബണ്‍
ന്യൂട്രാലിറ്റിയുമായി
ബന്ധപ്പെട്ട് ഗ്രീന്‍
ഹൈഡ്രജന്‍ ഹബ്ബുകള്‍
സ്ഥാപിക്കുന്നതിന് പദ്ധതി
ആവിഷ്‌ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്കുമോ;
(
സി )
കാര്‍ബണ്‍
എമിഷന്‍ കുറയ്ക്കുന്നതിനായി
വൈദ്യുത വാഹനങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുക എന്ന
നയത്തിന് ഊര്‍ജ്ജം
പകരുന്നതിനായി ചാര്‍ജ്ജിംഗ്
സ്റ്റേഷനുകളുടെ കവറേജ്
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*56.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കേന്ദ്ര പൊതുമേഖല സ്ഥാപനമായ
ഹില്‍ ഇന്ത്യ ലിമിറ്റഡിന്റെ
പ്രവര്‍ത്തനം
അവസാനിപ്പിക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍
പ്രസ്തുത സ്ഥാപനം
ഏറ്റെടുക്കാന്‍
താല്പര്യപ്പെടുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പൊതുമേഖലാ
സ്ഥാപനങ്ങള്‍
സ്വകാര്യവല്‍കരിക്കുന്നതിനെതിരെയും
അടച്ചുപൂട്ടലിലൂടെയുണ്ടാകുന്ന
തൊഴില്‍ നഷ്ടം
പരിഹരിക്കുന്നതിനായും സംസ്ഥാന
സര്‍ക്കാര്‍ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*57.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിവിധ
മേഖലകളില്‍ സംസ്ഥാനം
നേട്ടങ്ങള്‍ കെെവരിച്ചിട്ടും
പ്രസ്തുത മേഖലകളിലെ
വികസനത്തിനായി സംസ്ഥാനത്തിന്
ലഭിക്കേണ്ട ഭരണഘടനാപരമായ
സാമ്പത്തിക അവകാശങ്ങള്‍
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള പണത്തിന്റെ
ലഭ്യതയിലും ഇത്തരം പദ്ധതികള്‍
ആസൂത്രണം ചെയ്യുന്നതിലും
സംസ്ഥാനം വെല്ലുവിളികള്‍
നേരിടുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
സാമ്പത്തിക
അവകാശങ്ങളുടെ സംരക്ഷണത്തിനും
ആയവ നേടിയെടുക്കുന്നതിനുമായി
സംസ്ഥാനം നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; ആയത്
നേടിയെടുക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാനത്ത്
നിന്നുള്ള
പാര്‍ലമെന്റംഗങ്ങള്‍
നടത്തിയിട്ടുള്ള
പ്രവർത്തനങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
*58.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനങ്ങള്‍ക്കുമേല്‍
അടിച്ചേല്‍പ്പിക്കുന്ന
സാമ്പത്തിക
അടിയന്തരാവസ്ഥയുള്‍പ്പെടെയുളള
നീക്കങ്ങള്‍ ഫെഡറലിസത്തിന്
എതിരാണെന്ന് കേരളീയത്തിന്റെ
ഭാഗമായി നടന്ന ധനകാര്യ
സെമിനാറില്‍ സാമ്പത്തിക
വിദഗ്ദ്ധന്‍മാര്‍
അഭിപ്രായപ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തിന്റെ
ഏതെല്ലാം ആവശ്യങ്ങള്‍
പതിനാറാം ധനകാര്യ കമ്മീഷന്റെ
മുമ്പാകെ ഉന്നയിക്കണമെന്ന
നിര്‍ദേശങ്ങളാണ് സെമിനാറില്‍
ഉയര്‍ന്നുവന്നതെന്ന്
വിശദമാക്കാമോ;
(
സി )
പ്രതികൂല
സാഹചര്യത്തിലും കേരള വികസന
മാതൃകയുടെ അടിത്തറയില്‍
നിന്നുകൊണ്ട് വിജ്ഞാന സമ്പദ്
വ്യവസ്ഥയിലുള്ള പരിവര്‍ത്തന
നടപടികള്‍ക്ക്
തുടക്കമിടുന്നതിന് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
*59.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
വി ജോയി
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
നിശ്ചയിച്ച
സമയത്തിന് മുമ്പ് തുറമുഖം
കമ്മീഷൻ ചെയ്യുവാൻ
സാധിക്കുമോ; തുറമുഖ നിർമ്മാണ
പ്രവർത്തനങ്ങളുടെ ഭാഗമായി
മദർഷിപ്പ് അടക്കം എത്ര
കപ്പലുകൾ
നങ്കൂരമിട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
തുറമുഖം
യാഥാർത്ഥ്യമാകുന്നതോടെ
രാജ്യത്തിന്റെ സമ്പദ്
വ്യവസ്ഥയിലും തൊഴിൽ
മേഖലയിലും ഉണ്ടാകുന്ന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ഡി )
സംസ്ഥാനത്തെ
ഏതെല്ലാം തുറമുഖങ്ങൾക്ക്
ഐ.എസ്.പി.എസ്. അംഗീകാരം
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
*60.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വർഷങ്ങൾക്ക് മുമ്പ് പ്രവൃത്തി
ആരംഭിച്ച് ഇനിയും
പൂർത്തീകരിക്കാത്ത വൈദ്യുത
പദ്ധതികളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ പൂർത്തീകരിക്കാൻ
ആവശ്യമായ തുക എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
സി )
ഇവയുടെ
പണി പൂർത്തിയാക്കിയാൽ പുറമേ
നിന്ന് വൈദ്യുതി
വാങ്ങുന്നതിനുളള ചെലവ്
കുറയ്ക്കാമെന്നത് പരിഗണിച്ച്
അടിയന്തരമായി പ്രസ്തുത
പദ്ധതികൾ പൂർത്തിയാക്കാൻ
നടപടി സ്വീകരിക്കുമോ?
|
|
|
|
|
|
|
|