|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*1.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കൽ കോളേജ്,
ജനറൽ ആശുപത്രി എന്നിവ
ഉൾപ്പെടെയുള്ള ആശുപത്രികളിൽ
രൂക്ഷമായ മരുന്നുക്ഷാമം
അനുഭവപ്പെടുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രതിസന്ധി
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
( സി )
മരുന്നുക്ഷാമവുമായി
ബന്ധപ്പെട്ട് സർക്കാർ
ആശുപത്രികളിൽ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
കാരുണ്യ പദ്ധതി വഴി
ആശുപത്രികളില്‍ രോഗികള്‍ക്ക്
മരുന്ന് സൗജന്യമായി
നല്‍കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
( ഇ )
കിടപ്പുരോഗികൾ
ഉൾപ്പെടെയുള്ളവർക്ക്
സൗജന്യമായി മരുന്ന്
ലഭ്യമാക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ?
*2.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
ഡി കെ മുരളി
ഡോ.
സുജിത് വിജയൻപിള്ള
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
അഭിപ്രായ ഭിന്നതകളെ
ജനാധിപത്യപരമായി ഉൾക്കൊണ്ട്
പൊതുതാല്പര്യത്തിനായി ഒരേ
മനസ്സോടെ മുന്നേറുന്നതിനും
കേരള വികസന മാതൃകയുടെ
നേട്ടങ്ങളില്‍ ഊന്നി
നിന്നുകൊണ്ടും പുതിയ
കാലത്തിന്റെ വെല്ലുവിളികളെ
ഏറ്റെടുക്കുന്നതിനുള്ള
വിളംബരമായി കേരളീയം 2023-നെ
മാറ്റിത്തീര്‍ക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
( ബി )
കേരളത്തിന്റെ സാമൂഹ്യ,
സാംസ്കാരിക, വികസന നേട്ടങ്ങളെ
ഇകഴ്‍ത്തിക്കാണിക്കാനും
സാമുദായിക സൗഹൃദം
തകര്‍ക്കുന്നതിനുമുള്ളതായി
പറയപ്പെടുന്ന ബോധപൂര്‍വ്വമായ
ശ്രമങ്ങള്‍ക്ക് തടയിടാനും
യഥാര്‍ത്ഥ കേരളത്തെ ലോകത്തിന്
മുന്നില്‍ അവതരിപ്പിക്കാനും
കേരളീയം 2023-ന്
കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍
കേരളീയത്തിന്റെ നേട്ടങ്ങൾ
പ്രത്യേകമായി
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
( സി )
ഒന്നാം ഘട്ടത്തിലെ
അഭൂതപൂര്‍വ്വമായ
ജനപങ്കാളിത്തവും അനുകൂലമായ
പൊതുജനാഭിപ്രായവും പരിഗണിച്ച്
കേരളീയം ഒരു
തുടര്‍പ്രക്രിയയായി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
*3.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ സേവനങ്ങൾ
ഓൺലൈനിൽ ലഭ്യമാകുന്ന
കെ-സ്മാർട്ട് പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ
ആദ്യഘട്ടത്തിൽ ഏതെല്ലാം
സേവനങ്ങളാണ് ലഭ്യമാക്കാൻ
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
വിവിധ
സർട്ടിഫിക്കറ്റുകള്‍ക്കായി
ഓൺലൈനിൽ അപേക്ഷ
സമർപ്പിക്കുന്നവർക്ക്
ഓൺലൈനായി രസീത്
ലഭിക്കുന്നതിനും അപേക്ഷയുടെ
തൽസ്ഥിതി അറിയുന്നതിനും
എന്തെല്ലാം സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നത്;
വിശദമാക്കാമോ;
( ഡി )
കെ-സ്മാർട്ട് പദ്ധതിയിലെ
എന്റെ കെട്ടിടങ്ങൾ എന്ന
മെനുവിൽ എന്തെല്ലാം
സേവനങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ
സ്വതന്ത്രമായ നടത്തിപ്പ്
ജനങ്ങളെ
പരിചയപ്പെടുത്തുന്നതിനും
പരിശീലിപ്പിക്കുന്നതിനുമായി
എന്തെങ്കിലും സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
*4.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാധാരണക്കാരെ
കടക്കെണിയിലാക്കി
ആത്മഹത്യയിലേക്ക്
തള്ളിവിടുന്ന തരത്തിലുള്ള
ഓൺലൈൻ ലോൺ ആപ്പുകളുടെ
പ്രവർത്തനം
നിയന്ത്രിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന ഇത്തരം
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെ
നിയന്ത്രിക്കുന്നതിന്
പര്യാപ്തമായ കേന്ദ്രനിയമം
നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
അംഗീകാരമില്ലാത്ത ലോൺ ആപ്പുകൾ
ഉപയോഗിച്ച് വായ്‌പ
എടുത്തതിലൂടെ തട്ടിപ്പിന്
ഇരയായവർക്ക് പൊലീസിൽ പരാതി
നൽകാൻ പ്രത്യേക സംവിധാനം
നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഇപ്രകാരമുള്ള
സൈബര്‍ സാമ്പത്തിക
കുറ്റകൃത്യങ്ങള്‍
തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള പ്രധാന
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
*5.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ. ആൻസലൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ
ഭവനരഹിതര്‍ക്കും
അടച്ചുറപ്പുള്ള ഭവനം എന്ന
ആശയം
സാക്ഷാത്കരിക്കുന്നതിനായി
ലൈഫ് മിഷന്‍ നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
( ബി )
ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ
ചെലവഴിച്ചിട്ടുള്ള ആകെ തുകയും
അതിലെ കേന്ദ്ര, സംസ്ഥാന
വിഹിതവും എത്ര വീതമാണെന്ന്
അറിയിക്കാമോ;
( സി )
ലൈഫ് മിഷന്‍ വീടുകള്‍ക്ക്
മുന്നില്‍ ലോഗോയും
പ്രധാനമന്ത്രിയുടെ ഫോട്ടോയും
പതിപ്പിക്കണമെന്നും ആയത്
ചെയ്തില്ലെങ്കില്‍
പദ്ധതിയുമായി
കേന്ദ്രസര്‍ക്കാര്‍
സഹകരിക്കില്ലെന്നും സംസ്ഥാന
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ; എങ്കില്‍
ഇത് സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കാമോ;
( ഡി )
കേന്ദ്രസർക്കാർ
സഹകരിക്കാതിരുന്നാലും ലൈഫ്
ഭവന പദ്ധതിയുമായി മുന്നോട്ടു
പോകുന്നതിന് സംസ്ഥാന
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*6.
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി. വി. അൻവർ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
കളമശ്ശേരി കണ്‍വണ്‍ഷന്‍
സെന്ററിലുണ്ടായ ബോംബ്
സ്പോടനത്തെ തുടര്‍ന്ന്
മതവിദ്വേഷം വളര്‍ത്തുന്ന
രീതിയിലും സാമുദായിക
സൗഹാര്‍ദ്ദം തകര്‍ക്കുന്ന
തരത്തിലും സാമൂഹ്യ
മാധ്യമങ്ങള്‍ വഴി ചിലര്‍
ബോധപൂര്‍വ്വം നടത്തിയതായി
പറയപ്പെടുന്ന വ്യാജ
പ്രചാരണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവമായി
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് വ്യാജ
സന്ദേശങ്ങള്‍
നിര്‍മ്മിച്ചവരെയും
പ്രചരിപ്പിച്ചവരേയും
കണ്ടെത്തുന്നതിന് കര്‍ശന
നിര്‍ദേശം നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
( സി )
സാമൂഹ്യ മാധ്യമങ്ങള്‍ വഴി
വ്യാജ പ്രോഫൈലുകള്‍
നിര്‍മ്മിച്ചവരെ
കണ്ടെത്തുന്നതിന് സാമൂഹ്യ
മാധ്യമ സ്ഥാപനങ്ങളെ
സമീപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( ഡി )
ഇത്തരത്തില്‍ തെറ്റായതും
അതീവഗുരുതരവുമായ പ്രചാരണം
നടത്തുന്നവരെ നിരീക്ഷിക്കാനും
തുടര്‍നടപടികള്‍
സ്വീകരിക്കാനും സൈബര്‍ സെല്‍
വിഭാഗത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
( ഇ )
കളമശ്ശേരി സ്ഫോടനകേസുമായി
ബന്ധപ്പെട്ട് മാത്രം
വ്യാജപ്രചാരണം
നടത്തിയവർക്കെതിരെ എത്ര
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നും അതിലെ
പ്രതികൾ ആരെല്ലാമെന്നും
വെളിപ്പെടുത്താമോ?
*7.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ആഗോളതലത്തിൽ ആരോഗ്യമേഖല ഇന്ന്
നേരിടുന്ന പ്രധാന
വെല്ലുവിളികളിൽ ഒന്നായി
ലോകാരോഗ്യ സംഘടന ആന്റി
മൈക്രോബിയല്‍ പ്രതിരോധത്തെ
കണക്കാക്കുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
2050 ആകുമ്പോഴേക്കും
ലോകമെമ്പാടും ഒരു കോടി ആളുകൾ
ആന്റിബയോട്ടിക്ക് പ്രതിരോധം
മൂലം മരിക്കാൻ
സാധ്യതയുണ്ടെന്ന പഠനങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ
കേരളത്തിൽ ആന്റിബയോട്ടിക്കുകൾ
വിതരണം ചെയ്യപ്പെടുന്നില്ല
എന്ന് ഉറപ്പുവരുത്താനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( സി )
എല്ലാ ബ്ലോക്കുകളിലും ആന്റി
മൈക്രോബിയല്‍ റസിസ്റ്റന്‍സ്
കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ
സംസ്ഥാനമായി കേരളം
മാറിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ആന്റിബയോട്ടിക്
സ്മാർട്ട് ആശുപത്രികൾ
യാഥാർത്ഥ്യമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*8.
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസിന് ലാത്തി
ഉപയോഗിക്കുന്നതിനുള്ള
ചട്ടങ്ങള്‍, മാന്വല്‍,
മാനദണ്ഡങ്ങള്‍ എന്നിവ
വിശദമാക്കാമോ;
( ബി )
സമരം ചെയ്യുന്നവരുടെ തലയില്‍
ലാത്തി ഉപയോഗിച്ച് അടിക്കാന്‍
നിയമപരമായി വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
( സി )
ആലപ്പുഴയില്‍ നടന്ന ഒരു
സമരത്തിനിടെ പോലീസ് പ്രമുഖ
പ്രതിപക്ഷ യുവജന സംഘടനയുടെ
ജില്ലാ പ്രസിഡണ്ടിന്റെയും
വനിതാ പ്രവര്‍ത്തകരുടെയും
തലയ്ക്കടിച്ച് ഗുരുതരമായി
പരിക്കേല്‍പ്പിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദമാക്കാമോ?
*9.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023-24-ലെ
ഒന്നാംവിള സീസണിൽ ആകെ
രജിസ്റ്റർ ചെയ്ത നെല്‍
കർഷകരുടെ എണ്ണം, കർഷകരിൽ
നിന്ന് സംഭരിച്ച നെല്ലിന്റെ
അളവ്, കർഷകർക്ക് വിതരണം ചെയ്ത
തുക എന്നിവ വിശകലനത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് നെല്‍ കര്‍ഷകരെ
സഹായിക്കുന്നതിന് സർക്കാർ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
കേന്ദ്രം നൽകുന്ന
താങ്ങുവിലയ്ക്ക് പുറമെ സംഭരണ
വിലയായും മറ്റു വിധത്തിലും
എന്തെല്ലാം സഹായങ്ങളാണ്
സംസ്ഥാന സർക്കാർ നെല്‍
കര്‍ഷകര്‍ക്ക് നൽകിവരുന്നത്;
വിശദമാക്കാമോ;
( സി )
നെല്ല് സംഭരണ വില ഇനത്തിൽ
കേന്ദ്രത്തിൽ നിന്ന്
ലഭിക്കാനുള്ള തുകയുടെ
ഏതെങ്കിലും ക്ലെയിം സംസ്ഥാന
സർക്കാർ സമർപ്പിക്കാൻ
ബാക്കിയുണ്ടോ; ഇപ്രകാരം
സമർപ്പിച്ചിട്ടുള്ള ക്ലെയിമിൽ
എന്തെങ്കിലും തുക
കേന്ദ്രസർക്കാർ
തടഞ്ഞുവച്ചിട്ടുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കാമോ;
( ഡി )
ഇപ്രകാരം തുക
തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ
പ്രസ്തുത തുക ലഭ്യമാക്കാൻ
എന്തെല്ലാം നടപടികളാണ്
സംസ്ഥാന സർക്കാർ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
*10.
ഡോ.
കെ. ടി. ജലീൽ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് മന്ത്രിസഭ
ഒന്നാകെ ജനസമക്ഷം
ഇറങ്ങിച്ചെന്ന് ജനങ്ങളുമായി
സംവദിച്ച നവകേരള സദസ്സ് മുഖേന
ജനാധിപത്യ പ്രക്രിയയ്ക്ക്
തന്നെ പുതിയ ആഗോള മാതൃക
സൃഷ്ടിക്കാന്‍ കഴിഞ്ഞതായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
നവകേരള സദസ്സിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
അതില്‍ എത്ര മാത്രം
വിജയിക്കാന്‍ കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ;
( സി )
നവകേരള സദസ്സുമായി
ബന്ധപ്പെട്ട് നടന്ന പ്രഭാത
യോഗങ്ങളില്‍ ലഭിച്ച
അപേക്ഷകളും നിര്‍ദേശങ്ങളും
പ്രത്യേകമായി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
( ഡി )
നവകേരള സദസ്സില്‍ ലഭിച്ച
അപേക്ഷകള്‍ ഏതെല്ലാം
വിധത്തില്‍ തരംതിരിച്ച്
മുന്‍ഗണനാ പരിഗണനകള്‍
തീരുമാനിച്ച് നടപടികള്‍
സ്വീകരിച്ചു വരുന്നതായി
അറിയിക്കാമോ?
*11.
ശ്രീ.
പി.പി. സുമോദ്
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലായിടത്തും
കെ-ഫോണ്‍ സേവനങ്ങള്‍
ലഭ്യമാക്കാനുള്ള പ്രഖ്യാപിത
ലക്ഷ്യം നടപ്പാക്കുന്നതിൽ
ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി
മുഖേന ഒരുക്കുന്ന
അടിസ്ഥാനസൗകര്യങ്ങള്‍ വിവര
സാങ്കേതികവിദ്യയുടെയും
ആശയവിനിമയ സാങ്കേതിക
വിദ്യയുടെയും വ്യാപനത്തിന്
ഏറെ സഹായകരമാകുമോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
( സി )
കെ-ഫോണ്‍ പദ്ധതി
നടത്തിപ്പുമായി ബന്ധപ്പെട്ട്
ആരെങ്കിലും കോടതിയെ
സമീപിച്ചിട്ടുണ്ടോ; പ്രസ്തുത
കേസ് സംബന്ധിച്ച കോടതി
പരാമർശം ലഭ്യമാണോ; എങ്കിൽ
വിശദമാക്കാമോ?
*12.
ശ്രീ.
എച്ച്. സലാം
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയുടെ
ആധുനികീകരണത്തിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ മുഴുവന്‍ പോലീസ്
സ്റ്റേഷനുകളിലും
ഇന്റര്‍നെറ്റ്, ഫൈബര്‍
കണക്ടിവിറ്റി എന്നിവ
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
( സി )
ഭീകരവാദികള്‍ ഉപയോഗിക്കുന്ന
ഡ്രോണ്‍ അടക്കമുള്ളവയെ
നിശ്ചലമാക്കുന്നതിനുള്ള
സാങ്കേതികവിദ്യ
സ്വായത്തമാക്കാന്‍ പോലീസ്
സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടോ;
( ഡി )
വര്‍ദ്ധിച്ചുവരുന്ന സൈബര്‍
കുറ്റകൃത്യങ്ങള്‍ നൂതന
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി
കണ്ടെത്തുന്നതിനും ഫലപ്രദമായി
നിയന്ത്രിക്കുന്നതിനും പോലീസ്
സേന നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
*13.
ശ്രീമതി
കെ. കെ. രമ
ശ്രീ.
എ. പി. അനിൽ കുമാർ
ചാണ്ടി
ഉമ്മന്‍
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോയിലെ
സബ്‌സിഡി ഉല്പന്നങ്ങള്‍ക്ക്
വില കൂട്ടാന്‍ സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ എത്ര ശതമാനം വില
വർദ്ധിപ്പിക്കാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
( ബി )
സപ്ലൈകോയിലെ സബ്‌സിഡി
ഉല്പന്നങ്ങള്‍ക്ക് വില
വർദ്ധിപ്പിക്കുന്നത്
വിലക്കയറ്റം രൂക്ഷമാക്കും
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് സാധാരണ ജനങ്ങള്‍
വിലക്കയറ്റം മൂലം
ബുദ്ധിമുട്ട്
അനുഭവിക്കുന്നതായി
പറയപ്പെടുന്ന സാഹചര്യത്തില്‍
സബ്‌സിഡി സാധനങ്ങള്‍ക്ക് വില
വർദ്ധിപ്പിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ?
*14.
ശ്രീമതി
ഉമ തോമസ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് യുവജന സംഘടനകള്‍
നടത്തുന്ന സമരങ്ങളില്‍
പങ്കെടുത്തവരെ
മുഖ്യമന്ത്രിയുടെ സുരക്ഷാ
ഉദ്യോഗസ്ഥര്‍ അടക്കം
അതിക്രൂരമായി മർദിച്ച
സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവമായി
കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രതിഷേധ സമരങ്ങളിൽ
പങ്കെടുക്കുന്നവരെ
ലാത്തികൊണ്ട്
തലയ്ക്കടിക്കാന്‍
മുഖ്യമന്ത്രിയുടെ സുരക്ഷാ
ഉദ്യോഗസ്ഥര്‍ക്ക്
അധികാരമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( സി )
പ്രതിഷേധങ്ങളിൽ
പങ്കെടുക്കുന്ന സ്ത്രീകളുടെ
വസ്ത്രം പുരുഷ പോലീസ്
വലിച്ചുകീറുന്നതും അവരുടെ
മുടിയില്‍ ബൂട്ടിട്
ചവിട്ടുന്നതുമായ സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സർക്കാർ
ഗൗരവമായി കാണുന്നുണ്ടോ;
വിശദമാക്കാമോ;
( ഡി )
ഇത്തരത്തിലുള്ള മനുഷ്യാവകാശ
ലംഘനങ്ങള്‍ പോലീസിന്റെ
ഭാഗത്ത് നിന്നും ഉണ്ടായിട്ടും
നടപടികള്‍
സ്വീകരിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വിശദമാക്കാമോ?
*15.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എം. എം. മണി
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
നവകേരളത്തിന്റെ ഭാവി വികസന
സാധ്യതകളും സംസ്ഥാനം ഇതുവരെ
കെെവരിച്ച നേട്ടങ്ങളും
പൊതുജന സമക്ഷം
അവതരിപ്പിക്കുന്നതിനും
ജനങ്ങളുമായി
സംവദിക്കുന്നതിനുമായി നവകേരള
സദസ്സിലൂടെ സാധിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
( ബി )
നവകേരള
സദസ്സിലെത്തിച്ചേര്‍ന്നതും
സദസ്സിനെ നിഷ്പക്ഷമായി
വിലയിരുത്തുകയും ചെയ്ത
വ്യത്യസ്ത മേഖലകളിലെ
പ്രമുഖരുടെ പ്രതികരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
വെളിപ്പെടുത്താമോ;
( സി )
ജനാധിപത്യത്തിനും
മതേതരത്വത്തിനും ഫെഡറല്‍
തത്വത്തിനും എതിരായ
ആശയങ്ങള്‍ക്കെതിരെ
പ്രതികരിക്കുന്നതിനുള്ള
മാനവീയതയുടെ മുന്നേറ്റം
കൂടിയായി നവകേരള സദസ്സ്
മാറിയെന്ന അഭിപ്രായം
സര്‍ക്കാരിനുണ്ടോ;
വിശദമാക്കാമോ?
*16.
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മെഡിക്കല്‍ അനുബന്ധ
കോഴ്സുകള്‍ക്ക്
വിദ്യാര്‍ത്ഥികള്‍
ഇതര സംസ്ഥാനങ്ങളിലേക്കും
വിദേശത്തേക്കും പോകുന്ന
സാഹചര്യത്തില്‍ സംസ്ഥാനത്ത്
പ്രസ്തുത കോഴ്സുകൾ തുടങ്ങാന്‍
ആഗ്രഹിക്കുന്ന
സ്ഥാപനങ്ങള്‍ക്ക് അനുമതി
നല്‍കുന്നതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര മെഡിക്കല്‍,
പാരാമെഡിക്കല്‍, നഴ്സിംഗ്
കോഴ്സുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇനിയും
അനുമതി നല്‍കാനുള്ള
അപേക്ഷകരുടെ വിവരങ്ങള്‍
ലഭ്യമാണോ;
( സി )
ഇത്തരം സ്ഥാപനങ്ങള്‍ക്ക്
അനുമതി നല്‍കുന്നതിലെ
കാലതാമസം ഒഴിവാക്കാന്‍
ഡി.എം.ഇ. , നഴ്സിംഗ്
രജിസ്ട്രാര്‍, പാരാമെഡിക്കല്‍
കൗൺസിൽ, മറ്റുബന്ധപ്പെട്ട
സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്
ആവശ്യമായ അടിയന്തര
നിര്‍ദേശങ്ങള്‍ നൽകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
( ഡി )
മെഡിക്കല്‍ ടൂറിസത്തിന്റെ
ഹബ്ബായി സംസ്ഥാനത്തെ
മാറ്റുന്നതിന് ആരോഗ്യവകുപ്പ്
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; അതിനായി
പ്രത്യേക പ്രചാരണ പരിപാടികൾ
നടപ്പാക്കുമോയെന്ന്
അറിയിക്കാമോ ?
*17.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീതി ആയോഗിന്റെ
കണക്കനുസരിച്ച് ഇന്ത്യയിലെ
അതിദാരിദ്ര്യം ഏറ്റവും കുറഞ്ഞ
സംസ്ഥാനമായി കേരളത്തെ
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് അതിദരിദ്ര
നിര്‍മ്മാര്‍ജന
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്
എന്നാണെന്നും അതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നും
അറിയിക്കാമോ;
( സി )
സംസ്ഥാനത്തിന്റെ വികസന, ക്ഷേമ
പ്രവര്‍ത്തനങ്ങളുടെ
ഗുണഫലങ്ങള്‍ എല്ലാ
വിഭാഗങ്ങളിലേയ്ക്കും
എത്തിക്കുക എന്ന
ലക്ഷ്യത്തിനായി ആരംഭിച്ച
അതിദരിദ്ര നിര്‍മ്മാര്‍ജന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വ്യക്തമാക്കാമോ;
( ഡി )
ഇതിന്റെ ഭാഗമായി നടത്തിയ
സര്‍വ്വേയുടെ വിശദാംശം
ലഭ്യമാണോ; എങ്കില്‍
വെളിപ്പെടുത്താമോ; നിലവില്‍
എത്രപേരെ
അതിദരിദ്രമുക്തരാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ?
*18.
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
ദെലീമ
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കേരളത്തെ ലോകത്തിന് മുന്നില്‍
സമഗ്രവും സത്യസന്ധവുമായി
അവതരിപ്പിക്കുകയെന്ന മഹത്തായ
ലക്ഷ്യം സാക്ഷാത്കരിക്കാന്‍
കേരളീയം 23-ന്
കഴിഞ്ഞിട്ടുണ്ടോയെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
( ബി )
സാമൂഹ്യവികാസവും വ്യാവസായിക
മുന്നേറ്റവും ആധുനിക കലകളും
നൂതന വിദ്യാരംഗവും നമ്മുടെ
തനത് കലാരൂപങ്ങളും അടക്കം
കേരള സമൂഹത്തിന്റെ സൂക്ഷ്മ
ഘടകങ്ങളെപ്പോലും ലോകത്തിന്റെ
മുന്നില്‍
അവതരിപ്പിച്ചിട്ടുണ്ടെന്ന
ചാരിതാര്‍ത്ഥ്യം
സര്‍ക്കാരിനുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ;
( സി )
ലോകമെമ്പാടുമുള്ള
മലയാളികൾക്ക്
ഒരുമിച്ചാഘോഷിക്കാന്‍ ഇനിമുതൽ
മലയാളത്തിന്റ മഹോത്സവമായി
കേരളീയം തുടര്‍ന്നുള്ള
വര്‍ഷങ്ങളിലും അതത് വര്‍ഷത്തെ
അടയാളപ്പെടുത്തുന്നവിധം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
*19.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ നവകേരള
സദസ്സിനെതിരെ പ്രതിഷേധിച്ച
പ്രമുഖ പ്രതിപക്ഷ യുവജന
സംഘടനാ
പ്രവര്‍ത്തകര്‍ക്കെതിരെ
ഭരണപക്ഷ യുവജന സംഘടനാ
പ്രവര്‍ത്തകര്‍ നടത്തിയ
ആക്രമണം
പ്രോത്സാഹിപ്പിക്കുന്ന
നടപടികള്‍ ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
( ബി )
ജനാധിപത്യപരമായി നടത്തുന്ന
പ്രതിഷേധങ്ങളെ പോലീസ്
നോക്കിനില്‍ക്കെ ഭരണപക്ഷ
സംഘടനാ പ്രവര്‍ത്തകര്‍
അടിച്ചമർത്തുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയമപരമാണോയെന്ന്
വിശദമാക്കാമോ;
( സി )
ആലപ്പുഴയിൽ പ്രമുഖ പ്രതിപക്ഷ
യുവജന സംഘടനയുടെ
ഭിന്നശേഷിക്കാരനായ നേതാവിനെ
ഭരണപക്ഷ യുവജന സംഘടനാ
പ്രവർത്തകർ മർദിച്ച സംഭവത്തിൽ
പോലീസ് കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( ഡി )
സമാനമായ സംഭവങ്ങള്‍ തടയാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
*20.
ശ്രീ.
എം.വിജിന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം സംസ്ഥാനത്ത്
അർബുദ രോഗ നിർണ്ണയത്തിനും
ചികിത്സയ്ക്കും കൂടുതൽ നൂതന
സാങ്കേതികവിദ്യ
ഉപയോഗപ്പെടുത്തുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
( ബി )
ഇന്ത്യയിലും വിദേശത്തുമുള്ള
വൻകിട ആശുപത്രികളിൽ മാത്രം
നിലവിലുള്ള റോബോട്ടിക്
ശസ്ത്രക്രിയാ യൂണിറ്റ്,
തിരുവനന്തപുരം
ആര്‍.സി.സി.യില്‍
ആരംഭിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ; ഇതിനായി
ചെലവഴിച്ച തുക എത്രയാണെന്ന്
അറിയിക്കാമോ;
( സി )
പ്രസ്തുത മേഖലയിൽ ഇതുമൂലം
എന്തെല്ലാം നേട്ടങ്ങൾ
കൈവരിക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
( ഡി )
റോബോട്ടിക് ശസ്ത്രക്രിയാ
യൂണിറ്റ് ഒരുക്കുന്നതിന്റെ
ഭാഗമായി മറ്റെന്തെല്ലാം
അനുബന്ധ സംവിധാനങ്ങൾ
ആരംഭിച്ചിട്ടുണ്ട്;
( ഇ )
രണ്ടാം ഘട്ടമെന്ന നിലയിൽ
റോബോട്ടിക് സര്‍ജറി
യൂണിറ്റ് മലബാർ ക്യാൻസർ
സെന്ററിൽ ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*21.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. ഉബൈദുള്ള
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സപ്ലൈകോയുടെ
ഔട്ട്‍ലെറ്റുകളില്‍ ആവശ്യമായ
സാധനങ്ങൾ ഇല്ലാത്തതിനാൽ
അവയുടെ പ്രവർത്തനം
പ്രതിസന്ധിയിലാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
( ബി )
സപ്ലൈകോയുടെ പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
പഠന റിപ്പോര്‍ട്ടിലെ
നിർദേശങ്ങൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
( സി )
സപ്ലൈകോയിലൂടെ വിതരണം
ചെയ്യുന്ന സബ്സിഡി
സാധനങ്ങളുടെ വില
വർദ്ധിപ്പിക്കാൻ
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ഡി )
സപ്ലൈകോയുടെ പ്രവർത്തനം
മെച്ചപ്പെടുത്താൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
*22.
ശ്രീ.
എം. എം. മണി
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീമതി
ദെലീമ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ
വന്നശേഷം സംസ്ഥാനത്തെ
ആരോഗ്യമേഖലയുമായി
ബന്ധപ്പെട്ട
പ്രവർത്തനങ്ങൾക്ക്
ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
( ബി )
ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
സംസ്ഥാന സർക്കാർ എന്തെല്ലാം
കർമ്മപദ്ധതികളാണ്
രൂപീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ എത്ര ആയുഷ്
ആരോഗ്യ സ്വാസ്ഥ്യ
കേന്ദ്രങ്ങൾക്ക് നാഷണൽ
അക്രെഡിറ്റേഷൻ ബോർഡ് ഫോർ
ഹോസ്പിറ്റല്‍സ് അംഗീകാരം
നൽകിയിട്ടുണ്ട്; അവ
ഏതെല്ലാമാണ്;
( ഡി )
പ്രവർത്തന മികവിന്റെ
അടിസ്ഥാനത്തിൽ കൂടുതൽ ആയുഷ്
ആരോഗ്യ സ്വാസ്ഥ്യ
കേന്ദ്രങ്ങള്‍
അനുവദിക്കണമെന്ന് സംസ്ഥാന
സർക്കാർ
ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*23.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ
കോളേജുകൾ വരെയുളള
ആശുപത്രികളിൽ രൂക്ഷമായ
മരുന്ന് ക്ഷാമം
അനുഭവപ്പെടുന്നു എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
( ബി )
എങ്കില്‍ മരുന്നു ക്ഷാമം
ആശുപത്രികളിലെ ശസ്ത്രക്രിയകളെ
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
( സി )
കേരള മെഡിക്കൽ സർവ്വീസസ്
കോർപ്പറേഷൻ വഴി മരുന്ന്
വാങ്ങിയ ഇനത്തിൽ മരുന്ന്
കമ്പനികള്‍ക്ക് നൽകാനുളള
തുകയിൽ കുടിശിക
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
( ഡി )
മരുന്നുക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തരമായി എന്തെല്ലാം
നടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*24.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ സേവനങ്ങള്‍
ഓണ്‍ലൈനായി ലഭ്യമാകുന്ന
കെ-സ്മാര്‍ട്ട് പദ്ധതിയുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
സാങ്കേതികവിദ്യാരംഗത്തെ
മുന്നേറ്റങ്ങളെ
ജനോപകാരപ്രദമായി
ഉപയോഗിക്കുന്ന
പ്രവൃത്തികളില്‍
പ്രധാന്യമർഹിക്കുന്ന ഒന്നായി
കെ-സ്മാര്‍ട്ട് പദ്ധതി
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
( സി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്
പ്രവാസികള്‍ നേരിടുന്ന വിവിധ
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുവാന്‍ കെ-സ്മാര്‍ട്ട്
ആപ്പിന്റെ സേവനങ്ങള്‍ വഴി
സാധ്യമാകുമോ; വിശദമാക്കാമോ?
*25.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലീഗൽ മെട്രോളജി
വകുപ്പിന്റെ എൻഫോഴ്സ്മെന്റ്
പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത എൻഫോഴ്സ്മെന്റ്
പ്രവർത്തനങ്ങൾ കൂടുതൽ
ശക്തിപ്പെടുത്തുവാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( സി )
ഏതൊക്കെ നിയമപ്രകാരമാണ് ലീഗൽ
മെട്രോളജി ഉദ്യോഗസ്ഥർക്ക്
കേസെടുക്കുന്നതിന്
അധികാരമുള്ളത്; വിശദമാക്കാമോ;
( ഡി )
ലീഗൽ മെട്രോളജി വകുപ്പിന്റെ
എൻഫോഴ്സ്മെന്റ്
പ്രവർത്തനങ്ങളിലൂടെ ഒരു
വര്‍ഷം സര്‍ക്കാരിലേക്ക്
ലഭിക്കുന്ന ശരാശരി റവന്യൂ
വരുമാനം സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
*26.
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷകരിൽ നിന്നും
നെല്ല് സംഭരിക്കുന്ന നിലവിലെ
രീതി കർഷക സൗഹൃദവും
സുതാര്യവും കാര്യക്ഷമവുമല്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
( ബി )
നെല്ലുസംഭരണം
മെച്ചപ്പെടുത്തുന്നത്
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി പ്രത്യേക
സമിതിയെ നിയോഗിച്ചിരുന്നോ;
എങ്കിൽ സമിതിയുടെ
റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
( സി )
നെല്ലുസംഭരണ രസീത്
(പി.ആർ.എസ്.) നൽകുന്നതിന്
പകരം നെല്ലിന്റെ വില കർഷകരുടെ
അക്കൗണ്ടിലേക്ക് നൽകുവാൻ
നടപടി സ്വീകരിക്കുമോ;
( ഡി )
നെല്ലുസംഭരണത്തിലെ
ക്രമക്കേടുകൾ തടയുന്നതിനും
സംഭരണ രീതി
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*27.
ശ്രീ.
എ. രാജ
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരഞ്ഞെടുപ്പ് കമ്മീഷന്‍
നല്‍കുന്ന ഔദ്യോഗിക
തിരിച്ചറിയല്‍ കാര്‍ഡ്
നിര്‍മ്മിക്കുന്നതിനും വിതരണം
ചെയ്യുന്നതിനും
അധികാരപ്പെടുത്തിയ ഏജന്‍സി
ഏതാണെന്ന് അറിയിക്കാമോ;
( ബി )
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്
വ്യാപകമായി
തയ്യാറാക്കിയിട്ടുണ്ടെന്നും
ഇതിനെതിരെ ശക്തമായ
നടപടിവേണമെന്നും
ആവശ്യപ്പെട്ട് മുഖ്യ
തിരഞ്ഞെുടുപ്പ് ഓഫീസര്‍
സംസ്ഥാന പോലീസ് മേധാവിക്ക്
പരാതി നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
( സി )
പ്രസ്തുത പരാതിയിന്മേല്‍
പോലീസ് എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
എത്ര പ്രതികളെ ഇതിനകം
അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വ്യാജ തിരിച്ചറിയല്‍
കാര്‍ഡ് ആരുടെയൊക്കെ പേരിലാണ്
നിര്‍മ്മിച്ചതെന്ന്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( ഇ )
ഇത് സംബന്ധിച്ച കേസിന്റെ
ഇതുവരെയുള്ള പുരോഗതി
വെളിപ്പെടുത്താമോ?
*28.
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യ- വനിത-ശിശുവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സർക്കാർ
ആശുപത്രികൾക്കാവശ്യമായ
മരുന്ന് സംഭരിച്ച് വിതരണം
ചെയ്യുന്ന കേരള മെഡിക്കൽ
സർവ്വീസസ് കോർപ്പറേഷന്റെ
അക്കൗണ്ടിൽ അറുനൂറ് കോടി രൂപ
ഉണ്ടായിരുന്നിട്ടും മരുന്ന്
വാങ്ങാൻ നടപടി
സ്വീകരിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിശോധിച്ചിട്ടുണ്ടോ;
( ബി )
മരുന്നുകമ്പനികൾക്ക് നൽകാനുളള
കുടിശിക എന്നത്തേക്ക്
കൊടുത്തു തീർക്കാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
ആശുപത്രികളിലെ മരുന്നുക്ഷാമം
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
*29.
ശ്രീ
വി ജോയി
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തിന്റെ
അടിസ്ഥാനസൗകര്യ വികസനത്തിനായി
2011-16-ലെ സർക്കാർ ആരംഭം
കുറിക്കുകയും എന്നാല്‍ വിവിധ
കാരണങ്ങളാല്‍ പ്രവര്‍ത്തനം
നിലയ്ക്കുകയും ചെയ്ത ഏതെല്ലാം
വന്‍കിട പദ്ധതികളാണ് 2016-21
കാലയളവില്‍
പുനരാരംഭിച്ചതെന്ന്
അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ;
( സി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിതോടൊപ്പം
ഏതെല്ലാം അനുബന്ധ പശ്ചാത്തല
സൗകര്യ വികസന പദ്ധതികളാണ്
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തുവരുന്നതെന്ന്
അറിയിക്കാമോ?
*30.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം
സംസ്ഥാനത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനായി
സംസ്ഥാനത്തെ എം.പി.മാരുടെ
എത്ര യോഗങ്ങള്‍
വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും
പ്രസ്തുത യോഗങ്ങളിലെ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതില്‍
എം.പി.മാരുടെ ഭാഗത്ത്
നിന്നുണ്ടായിട്ടുള്ള സഹകരണം
സംബന്ധിച്ചും വ്യക്തമാക്കാമോ;
( ബി )
കേന്ദ്രസര്‍ക്കാര്‍
കേരളത്തോട് ആവര്‍ത്തിച്ച്
പിൻതുടരുന്നതായി പറയപ്പെടുന്ന
ജനാധിപത്യ വിരുദ്ധവും
ഫെഡറലിസത്തിനെതിരുമായ
നടപടികള്‍ ഇന്ത്യന്‍
പാര്‍ലമെന്റില്‍
ഉന്നയിക്കുന്നതിലും
സംസ്ഥാനത്തിന്റെ
താല്പര്യങ്ങള്‍
സംരക്ഷിക്കുന്നതിലും
സംസ്ഥാനത്തെ എം.പി.മാരുടെ
ഇടപെടല്‍ എത്രമാത്രം
ഗുണകരമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
( സി )
എം.പി.മാര്‍ പാര്‍ലമെന്റിലും
മറ്റും നടത്തിയിട്ടുള്ള
ഇടപെടലുകളുടെ ഫലമായി
സംസ്ഥാനത്തിന് ഏതെല്ലാം
വന്‍കിട പദ്ധതികള്‍ക്ക്
അനുമതി നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|