|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*211.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സാംസ്കാരിക
കേരളത്തിന്
മുതല്‍ക്കൂട്ടാവുന്ന
തരത്തില്‍ സംസ്ഥാനത്തിന്റെ
നവോത്ഥാന മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിനും അഭിപ്രായ
ആവിഷ്‍ക്കാര സ്വാതന്ത്ര്യം
നിലനിർത്തുന്നതിനും വേണ്ടി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേരളത്തിന്റെ
സാംസ്കാരിക പെരുമ
നിലനിര്‍ത്തി വരുംതലമുറയ്ക്ക്
പകര്‍ന്ന് നല്‍കുന്നതിന്
ലക്ഷ്യമിട്ട് ജില്ലകളില്‍
നടപ്പാക്കിവരുന്ന സാംസ്കാരിക
സമുച്ചയങ്ങളുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
സി )
ഇതിനായി
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
ഏതൊക്കെ ഏജന്‍സികളുടെ
സഹായത്തോടെയാണ് ഇത്
നടപ്പിലാക്കി വരുന്നതെന്ന്
വ്യക്തമാക്കാമോ?
*212.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
യാനങ്ങള്‍ക്കും മത്സ്യബന്ധന
ഉപകരണങ്ങള്‍ക്കും സമ്പൂര്‍ണ്ണ
ഇൻഷുറൻസ് പരിരക്ഷ
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന പരമ്പരാഗത
മത്സ്യബന്ധന യാനങ്ങള്‍ക്ക്
ഇൻഷുറൻസ് പരിരക്ഷ
ഉറപ്പാക്കുന്നതിന്
പ്രതിവര്‍ഷം സര്‍ക്കാരിന്
എത്ര രൂപയുടെ ചെലവാണ്
ഉണ്ടാകുന്നത്; വിശദമാക്കുമോ;
(
സി )
കഴിഞ്ഞ
5 വര്‍ഷം മത്സ്യബന്ധന
ഉപകരണങ്ങളുടെ ഇൻഷുറൻസ്
പരിരക്ഷ പ്രകാരം
നല്‍കിയിട്ടുള്ള
ആനുകൂല്യത്തിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
2023-24
വര്‍ഷം അപകടത്തില്‍പ്പെട്ട്
മരണമടഞ്ഞ
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കിയ ഇൻഷുറൻസ് ആനുകൂല്യം
ജില്ല തിരിച്ച് എണ്ണം, തുക
എന്നിവയുടെ കണക്ക് ലഭ്യമാണോ;
എങ്കില്‍ അറിയിക്കാമോ?
*213.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
ഐ. ബി. സതീഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാഷ്ട്ര
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി ജനാധിപത്യ
മൂല്യങ്ങളോട് കൂറ്
പുലര്‍ത്തുന്ന യുവതലമുറയെ
വാര്‍ത്തെടുക്കുക എന്ന
പ്രഖ്യാപിത ലക്ഷ്യം
സാക്ഷാല്‍ക്കരിക്കുന്നതിന്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
പാര്‍ലമെന്ററി അഫയേഴ്സ്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഭരണഘടനയും
പാര്‍ലമെന്ററി ജനാധിപത്യവും
വെല്ലുവിളിക്കപ്പെടുന്ന
കാലത്ത് സാമൂഹിക, രാഷ്ട്രീയ,
അക്കാദമിക വിദഗ്ദ്ധരെയും
സാധാരണ ജനവിഭാഗത്തെയും
കൂട്ടിച്ചേര്‍ക്കുന്ന
കണ്ണിയായി മാറുവാന്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്
കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
സി )
പൗരബോധവും
ജനാധിപത്യ മൂല്യങ്ങളും
ഉയര്‍ത്തിപ്പിടിക്കുന്ന
വിദ്യാര്‍ത്ഥി സമൂഹത്തെ
വാര്‍ത്തെടുക്കുന്നതിനും
ആരോഗ്യകരമായ ജനാധിപത്യ
സംവിധാനം
രൂപപ്പെടുത്തുന്നതിനും
വിദ്യാഭ്യാസ മേഖലയുമായി
ബന്ധപ്പെട്ട് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ;
(
ഡി )
ജനപ്രതിനിധികള്‍ക്കായി
പ്രത്യേക പാര്‍ലമെന്ററി പഠന
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കാറുണ്ടോ;
വ്യക്തമാക്കാമോ?
*214.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്റ്റാര്‍ട്ടപ്പ് മിഷനും
ഉന്നതിയും സംയുക്തമായി
ആരംഭിച്ച സ്റ്റാര്‍ട്ടപ്പ്
സിറ്റി പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഇതിനകം ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ടവരുടെ
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(
സി )
ഏതെല്ലാം
മേഖലകളിലുള്ള സംരംഭകര്‍ക്കാണ്
സംരംഭകത്വ തൊഴില്‍ പരിശീലനം
നല്‍കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
സംരംഭങ്ങള്‍
ആരംഭിക്കുന്നവര്‍ക്ക്
എന്തെല്ലാം സാമ്പത്തിക,
സാങ്കേതിക സഹായങ്ങളാണ്
സര്‍ക്കാര്‍ വാഗ്‍ദാനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
*215.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യസംസ്കരണ
മേഖലയിലെ തൊഴിൽ സാഹചര്യങ്ങള്‍
ആധുനികവത്കരിക്കേണ്ടതിന്റെ
ആവശ്യകത പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
മത്സ്യ മേഖലയുമായി
ബന്ധപ്പെട്ട് ഉപജീവനം
നടത്തുന്നവർക്ക് മെച്ചപ്പെട്ട
വരുമാനം ഉറപ്പാക്കുന്നതിന്
സീഫുഡ് ഇന്നവേഷൻ ക്ലസ്റ്റർ
പോലെയുള്ള പദ്ധതികൾ
നടപ്പിലാക്കുവാനുദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
സി )
മത്സ്യബന്ധന-മത്സ്യസംസ്കരണ
മേഖലയെ മികച്ച വരുമാനദായക
മേഖലയാക്കി മാറ്റുന്നതിന്
ഏകജാലക സംവിധാനത്തിലൂടെ
സംഘടിതമായ വിവര വിനിമയവും
സംരംഭകത്വ പ്രോത്സാഹനവും
നൽകുന്നതിനുദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
വികസിത
വിദേശ രാജ്യങ്ങളിലെ നൂതന
സാങ്കേതികവിദ്യയും വൈജ്ഞാനിക
ശേഷിയും സംസ്ഥാനത്തെ
മത്സ്യസംസ്കരണ മേഖലയിലേക്ക്
ഉപയോഗപ്പെടുത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
*216.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടിവെള്ള ഗുണനിലവാര പരിശോധനാ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(
ബി )
സംസ്ഥാനത്ത്
ഹരിത കേരള മിഷന്റെ
നേതൃത്വത്തില്‍ കുടിവെള്ള
ഗുണനിലവാര പരിശോധനയ്ക്കായി
നടന്നു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
വിദ്യാഭ്യാസ
വകുപ്പിന്റെ സഹകരണത്തോടെ
നടപ്പാക്കുന്ന പ്രസ്തുത
പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍ എത്ര ഗുണനിലവാര
ലാബുകള്‍ സ്ഥാപിക്കാനാണ്
ഉദ്ദേശിച്ചിരുന്നത്; അതില്‍
എത്ര എണ്ണം ഇതിനകം
സ്ഥാപിക്കാന്‍
കഴിഞ്ഞിട്ടുണ്ട്; അതുവഴി എത്ര
സാമ്പിളുകള്‍ പരിശോധിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ലാബുകളിലെ പരിശോധനാ ഫലങ്ങള്‍
കൃത്യതയുള്ളതാണെന്ന് ഉറപ്പു
വരുത്തുന്നതിന് നിലവില്‍
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
*217.
ശ്രീമതി
ദെലീമ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
എം മുകേഷ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം മലയാള സിനിമാ
വ്യവസായത്തെ
ശാക്തീകരിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സിനിമാ
വ്യവസായ മേഖലയിലെ
അനഭിലഷണീയമായ പ്രവണതകൾ
തിരുത്തുന്നതിനും ഉയർന്ന
സാംസ്കാരിക മൂല്യങ്ങൾ
ഉയർത്തിപ്പിടിക്കുന്നതിനും
നടത്തിവരുന്ന ഇടപെടലുകൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
മേഖലയിലേയ്ക്ക് കടന്നുവരുന്ന
നവാഗതർക്കും വനിതകൾക്കും
പാർശ്വവൽകൃത വിഭാഗങ്ങളിൽ
നിന്നുള്ളവർക്കും അർഹമായ
അംഗീകാരവും പ്രോത്സാഹനവും
നൽകുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നതെന്ന് അറിയിക്കാമോ?
*218.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ചെമ്മീന്‍ കയറ്റുമതി വ്യവസായം
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
സംഭരണ ശാലകളില്‍ തദ്ദേശീയമായി
ലഭിക്കുന്ന ചെമ്മീന്റെ അളവ്
കുറഞ്ഞത് കാരണം ഇതര
സംസ്ഥാനങ്ങളില്‍ നിന്നുമാണ്
ചെമ്മീന്‍ എത്തുന്നത് എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ചുള്ള
കണക്കുകള്‍ ലഭ്യമാക്കുമോ;
വിശദമാക്കുമോ;
(
സി )
തദ്ദേശ
ചെമ്മീന്‍ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
തരിശ്
കിടക്കുന്ന പൊക്കാളി,
കൈപ്പാട്, കോള്‍ നിലങ്ങളില്‍
ചെമ്മീന്‍ കൃഷി നടത്തുന്നതിന്
കര്‍ഷകര്‍ക്ക് അനുമതി നല്‍കി
ഈ പ്രതിസന്ധി പരിഹരിച്ച്
സംസ്ഥാനത്തെ ഉല്പാദനവും
കയറ്റുമതി വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
*219.
ശ്രീമതി
ഉമ തോമസ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി
നടപ്പിലാക്കിയ പോസ്റ്റ്
മെട്രിക് സ്കോളർഷിപ്പുകളുടെ
വിതരണം
തടസ്സപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്കോളർഷിപ്പ് നൽകുന്നതില്‍
കുടിശ്ശിക ഉണ്ടായിട്ടുണ്ടോ;
ഇത് സംബന്ധിച്ച വിശദാംശം
ലഭ്യമാണോ; എങ്കിൽ
അറിയിക്കാമോ;
(
സി )
സ്കോളർഷിപ്പ്
വിതരണം പുന:രാരംഭിക്കാൻ
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
*220.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വേനൽക്കാലത്ത്
കുടിവെള്ള ക്ഷാമം
അതിരൂക്ഷമാകാതിരിക്കുവാൻ
എന്തെല്ലാം മുൻകരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കുടിവെള്ള
സ്രോതസ്സുകളിലെ ജലവിതാനവും
ജലലഭ്യതയും പരിഗണിച്ച് ജല
ഉപഭോഗത്തിലും ജല വിതരണത്തിലും
ശക്തമായ ആസൂത്രണവും
നിയന്ത്രണവും ഏർപ്പെടുത്തേണ്ട
സാഹചര്യം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ജലസ്രോതസ്സുകളിലെ
ജലവിതാനം താഴുന്നത് കാരണം
ജനങ്ങൾക്കിടയിൽ ജലജന്യ
രോഗങ്ങൾ പടർന്നു
പിടിക്കാനുള്ള
സാഹചര്യമുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഡി )
വേനൽക്കാലത്ത്
സ്വകാര്യ ഏജൻസികള്‍
ടാങ്കറുകളിൽ വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിനും
എല്ലാവർക്കും ശുദ്ധമായ
കുടിവെള്ളം ലഭിക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിനും
സ്വീകരിച്ച നടപടികൾ
അറിയിക്കുമോ?
*221.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സാമൂഹ്യ
വനവത്കരണ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ജനോപകാരപ്രദമാക്കാന്‍
നടപ്പാക്കി വരുന്ന പുതിയ
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
*222.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണത്തിൽ മരണമടയുന്നവരുടെ
ആശ്രിതർക്കുള്ള നഷ്ടപരിഹാരം
ഇരട്ടിയാക്കാൻ സംസ്ഥാന
സർക്കാർ തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
വന്യജീവി
ആക്രമണത്തിൽ മരണമടയുന്നവരുടെ
ആശ്രിതർക്കുള്ള നഷ്ടപരിഹാരം
കേന്ദ്ര സർക്കാർ
വർദ്ധിപ്പിച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
തത്തുല്യമായ വർദ്ധനവ്
വരുത്താൻ സംസ്ഥാന സർക്കാർ
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ?
*223.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം. എം. മണി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വാഭാവിക
വനങ്ങളുടെ പുന:സ്ഥാപനം
ലക്ഷ്യമിട്ട് രാജ്യത്ത്
ആദ്യമായി നയരേഖ
രൂപീകരിച്ചതിന്റെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
സംസ്ഥാനത്ത്
ഹരിതാവരണം
വര്‍ദ്ധിപ്പിക്കുന്നതിനും
അതിലൂടെ അന്തരീക്ഷ താപം
കുറയ്ക്കുന്നതിനും
ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹകരണത്തോടെ
പദ്ധതി നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
കടല്‍ത്തീരത്ത്
ജെെവകവചം സൃഷ്ടിക്കുന്നതിനും
അതിലൂടെ
പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന്
തീരപ്രദേശങ്ങളെ
സംരക്ഷിക്കുന്നതിനും
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
*224.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെറുതും വലുതുമായ പൈപ്പ്
പൊട്ടൽ മൂലം ജല അതോറിറ്റിക്ക്
ഉണ്ടാകുന്ന നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
പൈപ്പ്
പൊട്ടലിന്റെ കാരണങ്ങൾ
എന്തെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കാലഹരണപ്പെട്ട
പൈപ്പുകൾ മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*225.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആവിഷ്കരിച്ച ജ്വാല
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് എത്ര അഭിഭാഷകര്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ട്രേസ്
പദ്ധതിയുടെ ഭാഗമായി
പ്രൊഫഷണല്‍ വിദ്യാഭ്യാസ
യോഗ്യതയുള്ള എത്ര
പട്ടികജാതി, പട്ടികവര്‍ഗ്ഗ
യുവതി-യുവാക്കള്‍ക്ക് ട്രേസ്
വഴി തൊഴില്‍ പരിശീലനം
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ?
*226.
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി
കെ. കെ. രമ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനഭൂമിയിലെ
കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും
ജീവനക്കാരുടെ ജീവൻ
സംരക്ഷിക്കാനും നിലവിലുള്ള
സംവിധാനങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സംവിധാനങ്ങൾ
കാര്യക്ഷമമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വനഭൂമിയിലെ
കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും
ജീവനക്കാരുടെ ജീവൻ
സംരക്ഷിക്കാനും സി.ആർ.പി.എഫ്.
പോലുള്ള കേന്ദ്ര സേനയെ
ചുമതലപ്പെടുത്തണം
എന്നാവശ്യപ്പെട്ട്
ജീവനക്കാരുടെ സംഘടന
സർക്കാരിന് കത്ത്
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*227.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
മഞ്ഞളാംകുഴി അലി
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഡാമുകളുടെ സുരക്ഷാ പരിശോധനകൾ
നടത്തിയിട്ടുണ്ടോ; കാലാവസ്ഥാ
വ്യതിയാനങ്ങൾ അനുസരിച്ച്
സുരക്ഷാ ഭീഷണി ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ ഡാമുകളുടെയും ബലം, ജല
സംഭരണം, സാങ്കേതിക
സംവിധാനങ്ങൾ എന്നിവ
സംബന്ധിച്ച് പരിശോധനകൾ
നടത്തുമോ; ഇതിനായി പ്രത്യേക
സംഘത്തെ നിയോഗിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
കാലവർഷം
ആരംഭിക്കുന്നതിനുമുൻപേ
ഡാമുകളിലെ ജലനിരപ്പ്
കുറയ്ക്കുന്നതിനും ജനങ്ങളുടെ
ആശങ്ക അകറ്റുന്നതിനും നടപടി
സ്വീകരിക്കുമോ; ഇതിനായി
എമർജൻസി ആക്ഷൻ പ്ലാൻ
തയ്യാറാക്കുമോ?
*228.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
വി ജോയി
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധനത്തിന്
കടലില്‍ പോകുന്ന
യാനങ്ങളുടെയും
മത്സ്യത്തൊഴിലാളികളുടെയും
വിവര ശേഖരണത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ബി )
ഹാര്‍ബറുകളില്‍
മത്സ്യബന്ധന യാനങ്ങളുടെ
കടലിലേക്കുള്ള പോക്കും വരവും
രേഖപ്പെടുത്തുന്നതിന്
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇതര
സംസ്ഥാന തൊഴിലാളികള്‍
മത്സ്യബന്ധനത്തിന്
പോകുമ്പോള്‍ അവര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്,
ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ
ഉണ്ടോ എന്ന കാര്യം
ഉറപ്പുവരുത്താറുണ്ടോ;
(
ഡി )
യന്ത്രവല്‍കൃത
ബോട്ടുകളില്‍ ജോലി ചെയ്യുന്ന
ഇന്‍ഷുറന്‍സ്
പരിരക്ഷയില്ലാത്ത
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
*229.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വന സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ
ദിശാബോധം നല്‍കുന്ന നിരവധി
പദ്ധതികള്‍ നടപ്പാക്കി
വരുന്നതിന്റെ ഭാഗമായി വനം
കൈയേറ്റം തടയുന്നതിനും
വനാതിര്‍ത്തി
സംരക്ഷിക്കുന്നതിനുമായി
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
വന
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
നടത്തുമ്പോഴും
വനാന്തരങ്ങളില്‍ താമസിക്കുന്ന
വനാശ്രിത സമൂഹത്തിന്റെ
ഉന്നമനത്തിനും അവരെ
മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിനും
ലക്ഷ്യമിട്ട് നടത്തുന്ന
പദ്ധതികള്‍ കൂടുതല്‍
വിജയകരമായി നടത്തുവാന്‍
സാധിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
സി )
വനത്തിനുള്ളിലും
വനാതിര്‍ത്തികളിലും
താമസിക്കുന്ന
ജനവിഭാഗങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുവാന്‍
തീരുമാനമെടുത്തിട്ടുണ്ടൊ;
എങ്കിൽ വിശദാംശം നല്‍കുമോ?
*230.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി
കെ. കെ. രമ
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവി ആക്രമണത്തെ
തുടർന്നുള്ള മരണാനന്തര
നഷ്ടപരിഹാരം, ചികിത്സാസഹായം,
കൃഷി നാശത്തിനുള്ള
നഷ്ടപരിഹാരം എന്നിവയ്ക്കായി
ലഭിച്ച അപേക്ഷകളിൽ 2021 മുതൽ
നാളിതുവരെ 6700 ഓളം
അപേക്ഷകർക്ക് നഷ്ടപരിഹാരം
നൽകാനുണ്ട് എന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
സർക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി
കാരണമാണോ സംസ്ഥാനത്ത് വന്യ
ജീവി ആക്രമണത്തെ തുടർന്നുള്ള
മരണാനന്തര നഷ്ടപരിഹാരം,
ചികിത്സാസഹായം, കൃഷി
നാശത്തിനുള്ള നഷ്ടപരിഹാരം
എന്നിവ പൂർണ്ണമായും നൽകാൻ
സാധിക്കാത്തത് എന്ന്
വ്യക്തമാക്കാമോ;
(
സി )
2021
മുതൽ നാളിതുവരെയുള്ള അപേക്ഷകൾ
യുദ്ധകാലാടിസ്ഥാനത്തിൽ
തീര്‍പ്പാക്കാന്‍ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
*231.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങളിലെ
വിദ്യാസമ്പന്നരായ യുവസംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
സ്റ്റാർട്ടപ്പ് മിഷനും
ഉന്നതിയും ചേർന്ന്
സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങളിൽപ്പെട്ടവരുടെ
ഉപജീവന നിലവാരം
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
നൂതന സംരംഭങ്ങൾ
ആരംഭിക്കുന്നതിനും
നിലവിലുള്ളവ കൂടുതൽ
കാര്യക്ഷമമാക്കുന്നതിനും ഈ
പദ്ധതി സഹായിക്കുമോ;
വിശദീകരിക്കുമോ;
(
സി )
ഇൻഫർമേഷൻ
ടെക്നോളജി, ഇലക്ട്രോണിക്സ്,
കൃഷി, വിനോദസഞ്ചാരം തുടങ്ങിയ
മേഖലകളിൽ ഇൻക്യുബേഷൻ
സൗകര്യവും പിന്തുണയും
നൽകുന്നതിന് ഈ പദ്ധതി
ലക്ഷ്യമിട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രകാരം ആരംഭിക്കുന്ന
സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ
മികച്ച ബ്രാൻഡിംഗിലൂടെ വിപണനം
ഉറപ്പാക്കുന്നതിന് സൗകര്യവും
പിന്തുണയും നൽകുമോ;
വിശദീകരിക്കുമോ;
(
ഇ )
സ്റ്റാർട്ടപ്പ്
സിറ്റി പദ്ധതിയിലൂടെ പുതിയ
സംരംഭകരുടെ ബിസിനസിന്റെ
കാര്യക്ഷമതയും വ്യാപ്തിയും
സാധ്യതകളും
മെച്ചപ്പെടുത്തുന്നതിനുള്ള
എന്തെല്ലാം സഹായങ്ങളാണ്
ഉറപ്പാക്കുന്നത്;
വിശദീകരിക്കുമോ?
*232.
ശ്രീമതി
കെ. കെ. രമ
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടിയില്‍
മയക്കുവെടി വച്ച് പിടികൂടിയ
തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ
സംഭവത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
ബി )
പിടികൂടുന്ന
സന്ദർഭത്തിൽ ആനയ്ക്ക്
എന്തെങ്കിലും ആരോഗ്യ
പ്രശ്നങ്ങൾ ഉണ്ടായിരുന്നോ
എന്ന് പരിശോധിച്ചിട്ടുണ്ടോ;
(
സി )
ആനയെ
പിടികൂടുന്ന നടപടിയില്‍
എന്തെങ്കിലും വീഴ്ച
വന്നിട്ടുണ്ടോയെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
*233.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുടിവെളള
സ്രോതസ്സുകള്‍
മലിനമാക്കപ്പെടുന്നത് തടയാന്‍
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കുമോ;
(
ബി )
വിവിധ
ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച
ജലസാമ്പിളുകളില്‍ കോളിഫോം
ബാക്ടീരിയയുടെ കൂടിയ അളവിലുളള
സാന്നിദ്ധ്യം കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സമീപ
പട്ടണങ്ങളില്‍ നിന്നുളള
മലിനജലം നദികളിലും
ജലാശയങ്ങളിലും
ഒഴുകിച്ചേരുന്നത്
മൂലമുണ്ടാകുന്ന മലിനീകരണം
തടയാന്‍ എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പട്ടണപ്രദേശങ്ങളിലെ
അഴുക്കുചാലുകള്‍
വൃത്തിയാക്കുന്നതിനും അതിലെ
ജലം സംസ്ക്കരിച്ച്
മാലിന്യത്തോത്
കുറയ്ക്കുന്നതിനുമുളള
സമഗ്രമായ പദ്ധതി ജലവിഭവ
വകുപ്പ് ആവിഷ്കരിച്ച്
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
*234.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുവൈപ്പിനിൽ
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ഓഷ്യനേറിയം പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ഓഷ്യനേറിയം
പദ്ധതിയുടെ നടത്തിപ്പ് ചുമതല
ഏത് സ്ഥാപനത്തെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(
സി )
പദ്ധതി
സംബന്ധിച്ച് നാളിതുവരെ
നടത്തിയ അടിസ്ഥാന
പ്രവര്‍ത്തനങ്ങൾ
എന്തൊക്കെയാണ്; പദ്ധതിയുടെ
നടത്തിപ്പിന് വിഘാതമായി
നില്‍ക്കുന്ന ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ഡി )
പദ്ധതിയുടെ
നടത്തിപ്പിന് പ്രോജക്ട്
മാനേജ്മെന്റ്
കണ്‍സള്‍ട്ടന്‍സിയെ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ;
(
ഇ )
പദ്ധതിയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
പുന:രാരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
*235.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അലങ്കാര
മത്സ്യ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
അലങ്കാര
മത്സ്യങ്ങളുടെ വിപണനത്തിന്
സഹായകമായ എന്തെല്ലാം
പദ്ധതികളാണ് നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
അലങ്കാര
മത്സ്യങ്ങളുടെ ആഭ്യന്തര വിപണി
പ്രയോജനപ്പെടുത്തുവാന്‍
മുന്‍കാലങ്ങളില്‍ നടത്തിയത്
പോലെ അക്വാ ഷോകള്‍
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
*236.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി. ടി. എ. റഹീം
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടിക ഗോത്രവർഗങ്ങളിലെ
ഭിന്നശേഷിക്കാർക്കു
സഹായോപകരണങ്ങൾ വിതരണം
ചെയ്യുന്നതിന് വകുപ്പ്
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പ്രസ്തുത
പദ്ധതിയിലുൾപ്പെടുത്തി വിതരണം
ചെയ്തിട്ടുള്ള സഹായങ്ങൾ
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും ട്രൈബൽ
പാരാമെഡിക്‌സ് ട്രെയിനി സ്കീം
നടപ്പാക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
*237.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന
നടപ്പിലാക്കികൊണ്ടിരുന്ന
വിദ്യാവാഹിനി പദ്ധതി
പട്ടികവർഗ്ഗ വികസന വകുപ്പ്
ഏറ്റെടുക്കാനുണ്ടായ കാരണം
വിശദമാക്കാമോ?
*238.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കെ.എം.മാണി കമ്മ്യൂണിറ്റി
മൈക്രോ ഇറിഗേഷന്‍ എന്ന
പേരില്‍ ജലസേചന വകുപ്പ്
നടപ്പിലാക്കാന്‍ തീരുമാനിച്ച
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ; പ്രസ്തുത
പദ്ധതി എവിടെയൊക്കെ
പൂര്‍ത്തിയാക്കിയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്കായി കാര്‍ഷിക
വിളകളുടെ ഇനം തിരിച്ച്
മേഖലകളോ ക്ലസ്റ്ററുകളോ
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
സമ്പൂര്‍ണ്ണ
യന്ത്രവൽക്കൃത മൈക്രോ
ഇറിഗേഷന്‍
നടപ്പാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
മറ്റ്
വകുപ്പുകളുമായി ചേര്‍ന്ന്
എന്തൊക്കെ കര്‍മ്മപദ്ധതികളാണ്
മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ
ഭാഗമായി ചെയ്തുവരുന്നത്;
(
ഇ )
പ്രൊഫഷണല്‍
യോഗ്യത നേടിയിട്ടുള്ള
യുവസംരംഭകരുടെ സേവനം പ്രസ്തുത
പദ്ധതിയ്ക്ക്
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
*239.
ശ്രീ.
കെ. ആൻസലൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി. വി. അൻവർ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം ജലവിഭവ
വികസനത്തിനും മാനേജ്മെന്റിനും
പരിപാലനത്തിനും സഹായകരമാകുന്ന
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
നീർച്ചാലുകൾ
പുനരുജ്ജീവിപ്പിക്കുന്നതിനും
ഇവയുടെ പാര്‍ശ്വഭിത്തി
സംരക്ഷിക്കുന്നതിനും
കുളങ്ങള്‍, കിണറുകള്‍,
തടയണകള്‍ എന്നിവയുടെ
നിര്‍മ്മാണത്തിനും ഉതകുന്ന
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നല്‍കുമോ;
(
ബി )
സൂക്ഷ്മ
ജലസേചനം ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുമെന്ന്
ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടിട്ടുണ്ടോ;
ഇത്തരം പദ്ധതികള്‍ക്ക്
മുന്‍ഗണന നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം നല്‍കാമോ?
*240.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
വിഭാഗങ്ങളിൽപ്പെടുന്ന നിർധന
കലാകാരന്മാരെ
സംരക്ഷിക്കുന്നതിനും തനത്
കലാരൂപങ്ങളെ
പരിപോഷിപ്പിക്കുന്നതിനും കല
ജീവനോപാധിയാക്കി
മാറ്റുന്നതിനും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
അന്യം
നിന്നുപോകുന്ന കലാരൂപങ്ങളെ
സംരക്ഷിച്ച് അവയെ
പൊതുജനങ്ങൾക്ക്
പരിചയപ്പെടുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
സാംസ്ക്കാരിക വകുപ്പ്
നടപ്പിലാക്കിയ പദ്ധതികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|