STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*181.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ മേഖലയിലെ കാതലായ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനം പുതിയ ഊര്‍ജ്ജ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയ ഊര്‍ജ്ജ നയം രൂപീകരിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എല്ലാ മേഖലകളിലും സൗരോര്‍ജ്ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ പുതിയ ഊര്‍ജ്ജ സ്രോതസ്സുുകള്‍ കണ്ടെത്തുന്നതിന് പ്രസ്തുത നയം പ്രാധാന്യം നല്‍കുമോ; വിശദമാക്കാമോ;
( ഡി )
താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും വൈദ്യുതി നൽകുന്നതിലും പുനരുപയോഗ ഊർജ്ജ ലക്ഷ്യം കൈവരിക്കുന്നതിലും ഉള്‍പ്പെടെ നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളില്‍ കേരളം തുടർച്ചയായി ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*182.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. സാമ്പത്തിക പ്രതിസന്ധിയിലാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ പദ്ധതികൾ ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സാമ്പത്തി ​ക പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി. ചെയർമാൻ എന്തെങ്കിലും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*183.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവസംരംഭകരെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സ്കൂള്‍, കോളേജ് തലങ്ങളിലായി പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും നല്‍കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
പ്രസ്തുത കര്‍മ്മപദ്ധതി നടപ്പാക്കുന്നതിലൂടെ വ്യവസായ സംരംഭക മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് ഇത് എത്രത്തോളം സഹായകമാണെന്നും വിശദമാക്കാമോ?
*184.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടക്കെണിയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്തിന്റെ കടബാധ്യത 2016 മുതല്‍ 2023 വരെ വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാണോ; എങ്കില്‍ ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിലധികം പൊതുകടം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ധനകാര്യകമ്മീഷന്‍ അവാര്‍ഡ് പ്രകാരം നല്‍കേണ്ട സാമ്പത്തിക വിഹിതം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് നികുതി ഇനത്തില്‍ പിരിച്ചെടുക്കേണ്ട തുകയിലെ കുടിശ്ശിക 2016-17 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെ എത്രയാണെന്ന് വ്യക്തമാക്കാമോ?
*185.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായി ചരക്ക് സേവന നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
നടപ്പ് സാമ്പത്തിക വർഷം ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം ഇത്തരം തട്ടിപ്പുകൾ കണ്ടുപിടിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
വിറ്റുവരവ് കുറച്ച് കാണിച്ചും ബില്ലു നൽകാതെയും നടത്തുന്ന തട്ടിപ്പുകൾ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ജി.എസ്.ടി. വകുപ്പുതല ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*186.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയുടെ സാധ്യതകളും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കപ്പെട്ട സഹകരണ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന് വന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സഹകരണ വൈജ്ഞാനിക മേഖലയുടെ പുരോഗതിക്കായി സഹകരണ സര്‍വ്വകലാശാല രൂപീകരിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാപനം താത്പര്യം അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഭരണഘടനാപരമായ അധികാര പരിധി ലംഘിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് പൊതു ബൈലോ രൂപീകരിക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*187.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിലവിലുളള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
റവന്യു പുറംപോക്കുകളിൽ അനധികൃത പാറ ക്വാറികൾ പ്രവർത്തിക്കുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
( സി )
നിയമ വിരുദ്ധ ക്വാറിയിംഗ് പ്രവർത്തനങ്ങളും അനധികൃത ഖനനവും കണ്ടെത്തി അതിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് ഓരോ ജില്ലയിലും പോലീസ്, റവന്യു, മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ സ്ക്വാഡുകൾ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ എന്ന് അറിയിക്കുമോ?
*188.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ക്ക് പൊതുവില്‍ സാമ്പത്തിക വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്കുകള്‍ക്ക് സമാനമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുള്ള എത്ര ബാങ്കുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; ഈ വകയില്‍ എത്ര കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ക്രമക്കേടുകള്‍ നടത്തിയിട്ടുള്ള ബാങ്കുകളുടെ ബോര്‍ഡ് ഭാരവാഹികളില്‍ നിന്ന് നിക്ഷേപകരുടെ നഷ്ടപ്പെട്ട തുക ഈടാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കരുവന്നൂര്‍, കണ്ടല ബാങ്കുകളിലെ നിക്ഷേപകരെ സംരക്ഷിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ; നിക്ഷേപം പിന്‍വലിക്കാന്‍ ആവശ്യമുന്നയിച്ച നിക്ഷേപകരുടെ എത്ര തുക ഈ ബാങ്കുകള്‍‍ ഇനി തിരികെ നല്‍കാനുണ്ട്; നിക്ഷേപം മടക്കി നല്‍കാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഇ )
സഹകരണ റിസ്ക് ഫണ്ട് സ്കീമില്‍ നിന്നും എത്ര തുക നിക്ഷേപകരെ സഹായിക്കുവാന്‍ നല്‍കിയിട്ടുണ്ട്; നിലവില്‍ നിക്ഷേപകന് നല്‍കാവുന്ന തുക വര്‍ധിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
സഹകരണ ബാങ്കിംഗ് മേഖലയുടെ സംരക്ഷണത്തിനും ഭാവിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാനും അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*189.
ശ്രീ. പി. വി. അൻവർ
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതികൂല സാഹചര്യങ്ങളാൽ തകർച്ച നേരിട്ട സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ സാമ്പത്തിക സൂചികകളില്‍ രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് സഹായകമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വിവിധ സ്ഥാപനങ്ങളുടെ ബജറ്റ് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022 ഡിസംബറില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പഠന റിപ്പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള പ്രതികൂല സാഹചര്യം നിലനില്‍ക്കുമ്പോഴും ദേശീയ ശരാശരിക്ക് മുകളില്‍ തനതു നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാരിന് സാധിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സാമ്പത്തിക സൂചികകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനോടൊപ്പം സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ഈ നേട്ടങ്ങള്‍ പകര്‍ന്ന് നല്‍കുവാനും ഈ സര്‍ക്കാരിന് സാധിച്ചിരുന്നോ; വ്യക്തമാക്കുമോ?
*190.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെ 2018 മുതൽ 2021 വരെയുള്ള കാലയളവിൽ ആകെ ലഭിച്ചതും വിതരണം ചെയ്തതുമായ തുകകൾ തമ്മിൽ 4478 കോടിയുടെ വ്യത്യാസമുണ്ട് എന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ വ്യത്യാസത്തിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്ന സി. &എ.ജി. റിപ്പോർട്ടിലെ പരാമർശം ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
2018-19, 2019-20 വർഷങ്ങളിൽ പെൻഷൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) സെല്ലിന്റെയും പെൻഷൻ കമ്പനിയുടെയും ഇടപാടുകണക്കുകൾ പൊരുത്തപ്പെടുന്നതല്ല എന്ന കണ്ടെത്തൽ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*191.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമസ്ത മേഖലകളിലും പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കി അതിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ കിഫ്ബി നല്‍കിയിട്ടുള്ള സംഭാവനയെന്താണെന്ന് വിശദമാക്കുമോ;
( ബി )
ദേശീയപാതയടക്കമുള്ള പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി നടത്തിയിട്ടുള്ള ഇടപെടലുകള്‍ സംസ്ഥാനത്തിന് എത്രത്തോളം പ്രയോജനകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ദേശീയപാത വികസനം ത്വരിതഗതിയിലാക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ ചെലവ് സംസ്ഥാനം വഹിച്ചിരുന്നോ; എങ്കില്‍ ഈയിനത്തില്‍ ചെലവഴിച്ച തുക കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*192.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വാണിജ്യ, വ്യാപാര സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി തീരുമാനമെടുത്തിട്ടുണ്ടോ; പ്രസ്തുത മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വാണിജ്യ മേഖലയുടെ വികസനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോമേഴ്സ് മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമാക്കുമോ?
*193.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകത്തിലെ സമ്പന്ന രാജ്യങ്ങളോടുപോലും കിടപിടിക്കുന്ന തരത്തിലുള്ള നേ‍ട്ടങ്ങള്‍ പല മേഖലകളിലും കേരളത്തിന് നേടിത്തരുന്നതിൽ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സാധാരണക്കാര്‍ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വാണിജ്യ ബാങ്കുകളെക്കാള്‍ ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെയാണെന്ന് 2013-ൽ പുറത്തുവന്ന റിസര്‍വ് ബാങ്കിന്റെ പഠനം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബാങ്കിംഗ് മേഖലയ്ക്കൊപ്പം കയര്‍, കൈത്തറി, മത്സ്യ സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍ തുടങ്ങി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വലിയൊരു ശൃംഖലയായി കേരളത്തിലെ സഹകരണ പ്രസ്ഥാനം മാറിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വീഴ്ച വരുത്തുന്ന സഹകരണ സംഘങ്ങളെ തിരുത്തി ജനങ്ങളുടെ പണം നഷ്ടപ്പെടാത്ത നിലയിൽ അവയെ വീണ്ടും ബാങ്കിംഗ് രംഗത്ത് സജീവമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
*194.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എ. രാജ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജലവൈദ്യുത പദ്ധതികളിലൂടെയുള്ള വൈദ്യുതി ഉല്പാദനത്തിൽ വർദ്ധനവുണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ മേഖലയിൽ നടപ്പാക്കിവരുന്ന പശ്ചാത്തല വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സംസ്ഥാനത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; ഇത്തരം പദ്ധതികൾക്കുള്ള പ്രത്യേകതകൾ എന്തെല്ലാം; വിശദമാക്കുമോ?
*195.
ശ്രീ ഡി കെ മുരളി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എം.വിജിന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 ലെ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് എത്രയായിരുന്നു; നിലവില്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് എത്രയാണ്; വ്യക്തമാക്കുമോ;
( ബി )
2016-21 ലെ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം എത്രയായിരുന്നു; നിലവില്‍ തനത് വരുമാനം എത്രയാണ്; അറിയിക്കുമോ;
( സി )
2016-21 ലെ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം എത്രയായിരുന്നു; നിലവിൽ മൊത്തം ആഭ്യന്തര ഉല്പാദനം എത്രയാണ്; വ്യക്തമാക്കുമോ;
( ഡി )
രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളും കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വരുമാനക്കുറവും ഉള്‍പ്പെടെയുള്ള പ്രതികൂല അവസ്ഥയിലും സാമ്പത്തിക രംഗത്തെ പുനരുദ്ധരിക്കുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
*196.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ കേന്ദ്ര വിഹിതം പിന്‍വലിച്ച പദ്ധതികളുടെ വിശദവിവരം നല്‍കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഏതെല്ലാം പദ്ധതി ഘടകങ്ങൾക്കാണ് അതുവരെ നല്‍കിയിരുന്ന ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്; വ്യക്തമാക്കാമോ;
( സി )
കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ധനവിഹിത ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വിശദമാക്കാമോ;
( ഡി )
ഇപ്രകാരം വിഹിതം നിര്‍ത്തലാക്കിയതോ വെട്ടിച്ചുരുക്കിയതോ ആയ പദ്ധതികള്‍ ഏറ്റെടുക്കേണ്ടിവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിനുണ്ടായ അധികബാധ്യത വെളിപ്പെടുത്താമോ;
( ഇ )
മാനദണ്ഡം ആകെ മാറ്റുകയോ പേരുമാറ്റം പോലെയുള്ള പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തതുമൂലം തടഞ്ഞുവച്ചിട്ടുള്ള പദ്ധതികളുടെയും തുകയുടെയും വിശദാംശവും അറിയിക്കാമോ?
*197.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സൗഹൃദ നവകേരളം എന്ന ലക്ഷ്യത്തിലെത്തുന്നതിന് സംസ്ഥാനത്തെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ സംസ്ഥാനത്തിന് പുരോഗതി നേടുവാന്‍ സാധിച്ചിരുന്നോ; വിശദമാക്കുമോ;
( സി )
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ കൂടുതല്‍ പുരോഗതി നേടുന്നതിനായി പുതിയ വ്യവസായ നയത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ നടപ്പാക്കുവാനുദ്ദേശിക്കുന്നതും വികസനം സുഗമമാക്കുന്നതുമായ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
*198.
ശ്രീ. എച്ച്. സലാം
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഏജന്റുമാർ മുഖാന്തിരം ഉയർന്ന പലിശ വാഗ്‍ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുവാന്‍ സർക്കാരിന്റെ എന്‍.ഒ.സി. ആവശ്യമാണോ; എങ്കിൽ വിശദമാക്കുമോ?
*199.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി വഴി വിതരണം ചെയ്ത ക്ഷേമപെൻഷനുകൾക്ക് കൃത്യമായ കണക്കോ രേഖകളോ ഇല്ല എന്ന് കമ്പനിയുടെ 2018 മുതൽ 2021 വരെയുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ച സി.& എ. ജി. റിപ്പോർട്ടിലെ കണ്ടെത്തൽ പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ ഇപ്രകാരം കൃത്യമായ കണക്കോ രേഖകളോ സൂക്ഷിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെ പ്രവർത്തനം സുതാര്യമാക്കാനും കൃത്യമായ കണക്കുകളും രേഖകളും സൂക്ഷിക്കാനും നടപടി സ്വീകരിക്കുമോ?
*200.
ശ്രീ. യു. എ. ലത്തീഫ്
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ഈ പദ്ധതിയിൽ നിന്നും പിൻമാറുന്നതായി അറിയിച്ചിട്ടുണ്ടോ;
( ബി )
ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ള പല സ്വകാര്യ ആശുപത്രികളും രോഗികളില്‍ നിന്നും മുൻകൂർ പണം വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇൻഷുറൻസ് കമ്പനി ഏതെങ്കിലും ആശുപത്രികളെ പദ്ധതിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ടോ;
( ഡി )
മെഡിസെപ്പ് പദ്ധതിയിൽ കൂടുതൽ ആശുപത്രി​കളെ ഉൾപ്പെടുത്താനും പ്രവർത്തനം മെച്ചപ്പെടുത്താനും എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*201.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എം. എം. മണി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സൗര പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
*202.
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനപരമായ സമീപനത്താല്‍ വരുമാനത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടിട്ടും സാമ്പത്തിക ദൃഢീകരണത്തില്‍ അധിഷ്ഠിതമായി സംസ്ഥാനം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ റവന്യു കമ്മി ഏറ്റവും താഴ്ന്ന നിലയിലെത്തുന്നതിന് സഹായകമായോ; വിശദാംശം നല്‍കുമോ;
( ബി )
കേന്ദ്രനയം കാരണമുള്ള അപൂര്‍വ്വമായ സാമ്പത്തിക സാഹചര്യത്തില്‍പ്പോലും രാജ്യത്തെ ഉയര്‍ന്ന വരുമാന വര്‍ദ്ധന നിരക്കും ഉല്പാദന വളര്‍ച്ചാ നിരക്കും ആര്‍ജ്ജിക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വരുമാനക്കുറവ് ഉണ്ടായ പ്രതികൂല സാഹചര്യത്തിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നോ; വിശദമാക്കുമോ?
*203.
ശ്രീ. പി.പി. സുമോദ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തതിനു ശേഷം മരണപ്പെടുന്നവര്‍ക്ക് മരണാനന്തര സഹായം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
വിവിധ സഹകരണ ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പകൾക്ക് പ്രസ്തുത ആനുകൂല്യം ബാധകമാണോ; അനുവദിക്കുന്ന തുകയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം പ്രസ്തുത പദ്ധതിയനുസരിച്ച് നൽകിയ തുകയുടെ വിശദാംശം വ്യക്തമാക്കാമോ; എത്ര പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?
*204.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
എല്ലാ ആദിവാസി ഊരുകളിലും വൈദ്യുതി എത്തിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്താറായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് ഹരിതോർജ്ജ വരുമാന പദ്ധതി എത്ര മാത്രം നേട്ടം കൈവരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
*205.
ശ്രീ എം മുകേഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരാലംബരും അശരണരുമായ സഹകാരികൾക്ക് ആശ്വാസമേകുന്നതിനായി സഹകാരി സാന്ത്വനം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ മാനദണ്ഡങ്ങളും ഉദ്ദേശലക്ഷ്യങ്ങളും വിശദമാക്കാമോ;
( സി )
പദ്ധതിയിലൂടെ ഇതിനകം എത്ര തുക ധനസഹായമായി നല്‍കിയിട്ടുണ്ട്; വിശദാംശം നൽകാമോ?
*206.
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -16 ലെ സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയ ശേഷം കെ.എസ്.ഇ.ബി. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമായി അദാനി കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത കരാറിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
2011 - 16-ലെ കാലത്തെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയത് അദാനി കമ്പനിയെ സഹായിക്കാനാണ് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*207.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയതായുള്ള നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിതി ആയോഗിന്റെ സൂചിക പ്രകാരം ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള കേരളത്തിന് അര്‍ഹിക്കുന്ന നികുതി വിഹിതം ലഭ്യമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി അവഗണിക്കുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം സ്വീകരിക്കാനുദ്ദേശിക്കുന്ന പരിഹാര നടപടികൾ സംബന്ധിച്ച് വിശദമാക്കുമോ?
*208.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും കണ്ടുപിടിക്കപ്പെടുന്ന നൂതന ആശയങ്ങൾ പലതും മാർക്കറ്റുകളിൽ എത്തുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
അത്തരം കണ്ടുപിടിത്തങ്ങൾക്ക് കൈത്താങ്ങ് നൽകി അവ വിപണന സാധ്യതയുള്ള ഉൽപ്പന്നങ്ങളാക്കുവാൻ യുവതലമുറയ്ക്ക് കരുത്ത് നൽകുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
യുവഗവേഷകരുടെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി എന്‍ജിനീയറിംഗ്, ഭക്ഷ്യസംസ്കരണം, പാക്കിങ്, ഓട്ടോമേഷൻ തുടങ്ങി എല്ലാ മേഖലയിലെയും പുതിയ കണ്ടുപിടിത്തങ്ങൾക്ക് കരുത്തേകുമോ; വിശദമാക്കാമോ;
( ഡി )
ഉല്പാദന മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും വ്യവസായ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ?
*209.
ശ്രീ. എം.വിജിന്‍
ശ്രീ. മുരളി പെരുനെല്ലി
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കൈത്തറി മേഖലയില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
യുവതലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ?
*210.
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമെന്ന് അറിയിക്കുമോ;
( ബി )
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങുന്നതിനുളള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്;
( സി )
പ്രസ്തുത എസ്റ്റേറ്റുകൾ വഴി വ്യവസായ സംരംഭകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.