|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
176.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍
നടപ്പിലാക്കി വന്നിരുന്ന
"കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്"
പദ്ധതി 2014 ആഗസ്റ്റില്‍
നിര്‍ത്തലാക്കാനുളള കാരണം
വ്യക്തമാക്കുമോ;
(
ബി )
ജനങ്ങള്‍ക്ക്
ഏറെ ഉപയോഗപ്രദമായിരുന്ന
പ്രസ്തുത പദ്ധതി
പുനഃരാരംഭിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തില്‍ സര്‍ക്കാരിന്റെ
നിലപാട് വിശദീകരിക്കാമോ?
177.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ
വികസനവുമായി ബന്ധപ്പെട്ട്
നിലവില്‍ ആരോഗ്യ വകുപ്പിന്റെ
പരിഗണനയില്‍ ഉള്ള പദ്ധതികള്‍
വിശദമാക്കുമോ?
178.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുണ്ട്;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശം
നല്‍കുമോ;
(
സി )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുള്ളത്;
(
ഡി )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ്
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
179.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രവർത്തനോദ്ഘാടനം നടത്തിയ
പേരാവൂര്‍ താലൂക്ക്
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ
വികസന പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ; മേല്‍
പ്രവൃത്തി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
റദ്ദായിട്ടുണ്ടെങ്കില്‍
ആയതിന്റെ കാരണം
വെളിപ്പെടുത്തുമോ ?
180.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാനൂരിലെ
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട
നടപടികള്‍ എവിടെവരെയെത്തിയെന്ന്
വിശദീകരിക്കാമോ;
(
ബി )
താലൂക്ക്
ആശുപത്രിക്ക് പുതിയ കെട്ടിട
സമുച്ചയം പണിയുന്ന നടപടികള്‍
എവിടെവരെയെത്തിയെന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവിലെ
ആശുപത്രിയില്‍ സ്ഥലപരിമിതി
കാരണം രോഗികളും ജീവനക്കാരും ഏറെ
പ്രയാസങ്ങള്‍ അനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍ എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വിശദീകരിക്കുമോ?
നെയ്യാറ്റിൻകര
ജനറല്‍ ആശുപത്രിയിലെ പത്തോളജി
ലാബ്
181.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2015-16-കാലയളവില്‍
നെയ്യാറ്റിൻകര ജനറല്‍
ആശുപത്രിയിലെ പത്തോളജി ലാബിനു
വേണ്ടി പി.ഡബ്ല്യു.ഡി.
(ബില്‍ഡിംഗ് വിഭാഗം) ത്തിന്
1.50 കോടി രൂപ അഡ്വാന്‍സ്
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
പി.ഡബ്ല്യു.ഡി.
ബില്‍ഡിംഗ് വിഭാഗം പ്രസ്തുത തുക
വിനിയോഗിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
പി.ഡബ്ല്യു.ഡി.
ബില്‍ഡിംഗ് വിഭാഗത്തിനു നല്‍കിയ
തുക, കൈമാറിയ വർഷം എന്നിവ
അറിയിക്കുമോ?
182.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
ട്രോമാകെയര്‍ യൂണിറ്റിലേയ്ക്ക്
ആവശ്യമായ ഓക്സിജന്‍
നല്‍കുന്നതിനായുള്ള
സെന്‍ട്രലൈസ്ഡ് ഓക്സിജന്‍
യൂണിറ്റിന്റെ പ്രവൃത്തി
കെ.എം.എസ്.സി.എല്‍
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
ബി )
ഓക്സിജന്‍
പ്ലാന്റിന്റെ പ്രവൃത്തികള്‍
മെഡിക്കല്‍ സർവ്വീസസ്
കോര്‍പ്പറേഷന്‍ എപ്പോള്‍
പൂര്‍ത്തീകരിക്കും എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ബ്ലോക്ക് പി.എച്ച്.സി-യിലെ
ഒഴിവുകള്‍
183.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂക്കോട്ടൂരില്‍
പ്രവര്‍ത്തിക്കുന്ന മലപ്പുറം
ബ്ലോക്ക് പി.എച്ച്.സി അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാഫ്
പാറ്റേണ്‍ പുതുക്കി
നിശ്ചയിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
പശ്ചാത്തലത്തില്‍ ആവശ്യമായ
ജീവനക്കാരുടെ അപര്യാപ്തത
കണക്കിലെടുത്ത് അടിയന്തരമായി
സ്റ്റാഫ് പാറ്റേണ്‍ പുതുക്കി
നിശ്ചയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
നിലവിലുളള
ഒഴിവുകള്‍ നികത്തുവാന്‍ സത്വര
നടപടി സ്വീകരിക്കാമോ?
പ്രാഥമിക
ആരോഗ്യ കേന്ദ്രത്തിന്റെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികള്‍
184.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ എത്ര പ്രാദേശിക
ആരോഗ്യ കേന്ദ്രങ്ങളാണ്
കുടുംബാരോഗ്യ കേന്ദ്രങ്ങളായി
പ്രഖ്യാപിച്ചിട്ടുള്ളത്;
ഇവയില്‍ ഏതെല്ലാം കുടുംബാരോഗ്യ
കേന്ദ്രങ്ങളാണ് പൂര്‍ണ്ണമായും
പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്;
(
ബി )
ബാലുശ്ശേരി
മണ്ഡലത്തിലെ പുതുതായി
പ്രഖ്യാപിച്ച കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ ഏതൊക്കെയാണ്;
പ്രസ്തുത പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളില്‍ ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍ സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
കക്കയം
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തിന്റെ ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
185.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
കുറ്റിപ്പുറം താലൂക്ക്
ആശുപത്രിയുടെ സമഗ്രവികസനത്തിന്
വേണ്ടി തയ്യാറാക്കിയ മാസ്റ്റര്‍
പ്ലാന്‍ അംഗീകരിച്ചിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് ആരോഗ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റിലേയും ജില്ലാ
മെഡിക്കല്‍ ഓഫീസിലേയും ഫയലിന്റെ
വിവരങ്ങള്‍ ലഭ്യമാക്കുമോ;
(
ഡി )
ദേശീയപാതയിലുള്ള
പ്രസ്തുത ആശുപത്രിയുടെ വികസനം
അടിയന്തിരമായി തുടങ്ങുവാന്‍
നടപടി സ്വീകരിക്കുമോ?
186.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2015-16
വര്‍ഷം താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയ ഇരിക്കൂര്‍
ഗവണ്‍മെന്റ് ആശുപത്രിയില്‍,
താലൂക്ക് ആശുപത്രിക്ക് ആവശ്യമായ
ജീവനക്കാരെ നിയമിക്കാനും മറ്റ്
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കാനും നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
നബാര്‍ഡില്‍
നിന്നുള്ള ധനസഹായത്തോടെ
ഇരിക്കൂര്‍ ഗവണ്മെന്റ്
ആശുപത്രിക്ക് കെട്ടിടം
പണിയാനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
187.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
താലൂക്ക് ആശുപത്രി നവീകരണത്തിന്
നിലവില്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; അനുവദിച്ചു
എങ്കില്‍ തുക എത്രയെന്ന്
അറിയിക്കുമോ;
(
ബി )
ഏത്
വിഭാഗത്തിലാണ് ഫണ്ട്
അനുവദിച്ചിരിക്കുന്നതെന്നും
നിര്‍വ്വഹണ ഏജന്‍സി ഏതാണെന്നും
വെളിപ്പെടുത്തുമോ;
(
സി )
നവീകരണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
188.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
നിയോജകമണ്ഡലത്തില്‍ ഹോമിയോ
ആശുപത്രികള്‍ ഇല്ലാത്ത
പഞ്ചായത്തുകള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഹോമിയോ
ആശുപത്രികള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
ആരംഭിക്കുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
ആരോഗ്യവകുപ്പ് മുന്‍പ്
സ്വീകരിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
മറ്റു
പഞ്ചായത്തുകളില്‍ ഹോമിയോ
മരുന്ന് സൗജന്യമായി വിതരണം
ചെയ്യുമ്പോള്‍ ഈ
പഞ്ചായത്തുകളില്‍ മരുന്ന്
നല്‍കുന്നില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഹോമിയോ
ആശുപത്രികള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
തുടങ്ങുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ നല്‍കാമോ?
189.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
കോട്ടത്തറ ഗവ:ട്രൈബല്‍
സ്പെഷ്യാലിറ്റി ആശുപത്രിയില്‍
ദേശീയ ആരോഗ്യ ദൗത്യത്തിനു
കീഴില്‍ സ്റ്റാഫ് നേഴ്സായി ജോലി
ചെയ്തിരുന്ന രമ്യ ജോലിക്കിടെ
കോവിഡ് പോസിറ്റീവായി
കുഴഞ്ഞുവീണു മരിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഡ്യൂട്ടിക്കിടയില്‍
മരണപ്പെട്ട നേഴ്സ് രമ്യയുടെ
ആശ്രിതര്‍ക്ക്
ആരോഗ്യവകുപ്പിന്റെ
ഭാഗത്തുനിന്നും സഹായം
ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ; ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
190.
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് സംസ്ഥാന
ബജറ്റിൽ തുക
അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
സി )
ബജറ്റിൽ
ഉൾപ്പെടുത്തിയിട്ടുള്ള പ്രസ്തുത
പ്രവൃത്തികൾ എന്നു
പൂർത്തീകരിക്കാൻ കഴിയുമെന്നു
വിശദമാക്കാമോ?
191.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
നിയോജകമണ്ഡലത്തിലെ
പി.എച്ച്.സി./സി.എച്ച്.സി./എഫ്.എച്ച്.സി.കളിൽ
നിലവിലുള്ള അംഗീകൃത സ്റ്റാഫ്
പാറ്റേൺ ആരോഗ്യ കേന്ദ്രങ്ങൾ
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
അനുവദനീയ
അംഗബലത്തിനും താഴെ മെഡിക്കൽ
ഓഫീസർമാർ ഉള്ള
ആരോഗ്യകേന്ദ്രങ്ങൾ ഉണ്ടോയെന്നും
ഉണ്ടെങ്കിൽ അവ ഏതൊക്കെയാണെന്നും
അറിയിക്കുമോ?
192.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒര്‍ക്കാട്ടേരി
പി.എച്ച്.സി.യെ സി.എച്ച്.സി.
ആയി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും
ആശുപത്രിയിലെ സ്റ്റാഫ്
പാറ്റേണ്‍ ഇപ്പോഴും പഴയതു
തന്നെയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആശുപത്രിക്കായി
അനുവദിക്കപ്പെട്ടിട്ടുള്ള
സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
പ്രസ്തുത
ആശുപത്രിയിലെ സ്റ്റാഫ്
പാറ്റേണ്‍ വര്‍ദ്ധിപ്പിച്ച്
ഐ.പി. ചികിത്സ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
193.
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിളയൂർ
പഞ്ചായത്തില്‍ ഒരു ഹോമിയോ
ഡിസ്പെന്‍സറി ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് വിളയൂർ
പഞ്ചായത്ത് സമർപ്പിച്ചിട്ടുള്ള
നിവേദനങ്ങൾ സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(
ബി )
ഈ
ആവശ്യം നടപ്പിലാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
194.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
താലൂക്കാശുപത്രിയുടെ
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനു വേണ്ടി
കിഫ്ബി വഴി അംഗീകാരം ലഭിച്ച
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിയില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെട്ടിട്ടുള്ളത് എന്നും,
പഴയ കെട്ടിടങ്ങള്‍ പൊളിച്ച്
മാറ്റുന്നതിന് (കെ.എച്ച്.ആര്‍.
ഡബ്യൂ. എസ്. പേ വാര്‍ഡ്
ഉള്‍പ്പെടെ) സ്വീകരിച്ചിട്ടുള്ള
നടപടികളുടെ പുരോഗതി എന്തെന്നും
വിശദമാക്കാമോ?
195.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ?
196.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തിയ
പേരാമ്പ്ര താലൂക്ക്
ആശുപത്രിയില്‍ ഏതൊക്കെ
വിഭാഗങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
മെഡിക്കല്‍,
പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി
പ്രസ്തുത ആശുപത്രിയില്‍ എത്ര
ജീവനക്കാരുണ്ട് എന്നും ഇത്
താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ്
പാറ്റേണ്‍ അനുസരിച്ചാണോ എന്നും
വ്യക്തമാക്കുമോ;
(
സി )
ആശുപത്രി
വികസനവുമായി ബന്ധപ്പെട്ട് ഇവിടെ
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
പേരാമ്പ്ര
താലൂക്ക് ആശുപത്രിയുടെ
വികസനത്തിന് കിഫ്ബി മുഖേന ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയാണെന്ന് വിശദമാക്കുമോ;
(
ഇ )
ആശുപത്രിയുടെ
വികസനം നടപ്പാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയെയാണെന്നും പ്രസ്തുത
ഏജന്‍സി ഇതുവരെയായി എന്തൊക്കെ
കാര്യങ്ങള്‍ ചെയ്തുവെന്നുമുള്ള
വിശദാശം ലഭ്യമാക്കുമോ;
(
എഫ് )
ആശുപത്രി
വികസനം നടപ്പാക്കുന്നതിന്
പ്രസ്തുത ഏജന്‍സിക്ക് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ?
197.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടിസ്ഥാന
സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും
കൂടുതല്‍ തസ്തികകള്‍
സൃഷ്ടിച്ചും മുക്കം
സി.എച്ച്.സി. മാതൃകാ
ആശുപത്രിയാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
ഇതിനായി
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
198.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്
നിയോജക മണ്ഡലത്തിലെ പ്രാഥമിക
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ
ശോച്യാവസ്ഥ പരിഹരിക്കുന്നതിന്
എന്തൊക്കെ അടിയന്തര നടപടികള്‍
ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ;
(
ബി )
കുട്ടനാട്ടിലെ
ആരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ
ജീവനക്കാരും മരുന്നും
ഉറപ്പുവരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പൊതു
ആരോഗ്യ
കേന്ദ്രങ്ങളോടനുബന്ധിച്ച്
ജീവനക്കാര്‍ക്ക് നല്ല
ക്വാര്‍ട്ടേഴ്സ് സൗകര്യം
ലഭ്യമാക്കിയാല്‍ കുട്ടനാട്
പോലെയുള്ള പ്രദേശങ്ങളില്‍
ജീവനക്കാര്‍ക്ക്
ജോലിക്കെത്താന്‍
സൗകര്യമായിരിക്കും എന്നതിനാല്‍
അതിനുളള നടപടികള്‍
സ്വീകരിക്കുമോ?
199.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
ഗവണ്‍മെന്റ് ആശുപത്രിയെ ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ടെങ്കിലും
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത
മൂലം ആശുപത്രി
വീര്‍പ്പുമുട്ടുകയാണെന്നുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആശുപത്രിക്കായി പുതുതായി
പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന
കെട്ടിടത്തിന്റെ നിര്‍മ്മാണം
ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; ഇത്
എപ്പോൾ പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ;
(
സി )
ആശുപത്രിയിലെത്തുന്ന
അവശരായ രോഗികള്‍ക്കായുളള
ലിഫ്റ്റ് സൗകര്യം,
അപകടങ്ങളില്‍പെട്ട്
എത്തുന്നവര്‍ക്കായുളള
മെച്ചപ്പെട്ട അടിയന്തര ചികിത്സാ
സൗകര്യം , സിസേറിയന്‍
ഉള്‍പ്പെടെയുള്ള പ്രസവചികിത്സാ
സൗകര്യങ്ങള്‍ തുടങ്ങിയവ
സജ്ജീകരിച്ച് പ്രസ്തുത
ആശുപത്രിയെ രാജ്യാന്തര
നിലവാരമുള്ള ആശുപത്രിയായി
ഉയര്‍ത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മുല്ലശ്ശേരി
കമ്മ്യൂണിറ്റിഹെല്‍ത്ത് സെന്റര്‍
200.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുല്ലശ്ശേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിന് ആധുനിക രീതിയിലുളള
ഒരു ആംബുലന്‍സ് വാങ്ങാന്‍
എം.എൽ.എ. ഫണ്ടില്‍ നിന്ന് തുക
അനുവദിച്ച നടപടിക്ക് ഭരണാനുമതി
എന്നാണ് ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ആംബുലന്‍സ് ഈ കോവിഡ്-19
കാലഘട്ടത്തില്‍
ലഭ്യമാക്കുന്നതിനുളള കാലതാമസം
എന്താണെന്ന് വിശദമാക്കാമോ;
(
സി )
മുല്ലശ്ശേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിന് അടിയന്തരമായി
ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
201.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
മേഖലയില്‍ സര്‍ക്കാര്‍
നടത്തുന്ന മാതൃകാ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
അംഗീകാരമായി ദേശീയ ആരോഗ്യ
സൂചികയില്‍ നമ്മുടെ
സംസ്ഥാനത്തിന് 22
മാനദണ്ഡങ്ങളിലും
ഒന്നാമതെത്തുന്നതിന്
സാധ്യമായിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
ബി )
മികവിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
ആശുപത്രികള്‍ക്കാണ് നാഷണല്‍
ക്വാളിറ്റി അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്-ന്റെ അംഗീകാരം
നിലവില്‍ ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിച്ച് രോഗികള്‍ക്ക്
മികച്ച ചികിത്സ
ലഭ്യമാക്കുന്നതിന് നൂതന
പദ്ധതികള്‍
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ?
ആരോഗ്യ
വകുപ്പിനു കീഴില്‍
സൃഷ്ടിക്കുന്നതിന് പരിഗണിക്കുന്ന
1200 പുതിയ തസ്തികകള്‍
202.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാവ്യാധിയുടെ സാഹചര്യത്തില്‍
രോഗപ്രതിരോധത്തിലൂന്നിയ
പൊതുജനാരോഗ്യ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി, നിലവില്‍ ആരോഗ്യ
വകുപ്പിനു കീഴില്‍
സൃഷ്ടിക്കുന്നതിന്
പരിഗണിക്കുന്ന 1200 പുതിയ
തസ്തികകളില്‍, ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് 2 തസ്തികയുടെ ആവശ്യമായ
പോസ്റ്റുകളും കൂടി
ഉള്‍പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ?
203.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ മരണപ്പെട്ട കോവിഡ്
രോഗികളുടെ സ്രവം
പരിശോധിക്കുന്നതിന് നിലവില്‍
മഞ്ചേരി മെഡിക്കല്‍ കോളേജില്‍
മാത്രമേ സൗകര്യമുള്ളൂ എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
മരണപ്പെട്ട
കോവിഡ് രോഗികളുടെ സ്രവം
തിരൂര്‍ ജില്ലാ ആശുപത്രിയില്‍
പരിശോധിക്കുന്നതിനുള്ള സൗകര്യം
ഏര്‍പ്പെടുത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
കോവിഡ് വാക്സിൻ ഡോസുകള്‍
ജില്ലകള്‍ക്ക് വിതരണം
ചെയ്യുന്നതിന്റെ മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കുമോ;
(
ഡി )
ഓരോ
ജില്ലയ്ക്കും ഇതുവരെ എത്ര
ഡോസുകള്‍ വീതം നല്‍കി
എന്നറിയിക്കുമോ;
(
ഇ )
മലപ്പുറം
ജില്ലയ്ക്ക്
ജനസംഖ്യാനുപാതികമായി വാക്സിന്‍
ലഭിച്ചിട്ടില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
എഫ് )
മലപ്പുറം
ജില്ലയ്ക്ക് കൂടുതല്‍ വാക്സിന്‍
ലഭ്യമാക്കുന്നതിന് അടിയന്തിര
നടപടി സ്വീകരിക്കുമോ?
204.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
നാളിതുവരെ ബ്ലാക്ക് ഫംഗസ് രോഗ
ബാധ സ്ഥിരീകരിച്ച രോഗികളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(
ബി )
മറ്റു
ചില സംസ്ഥാനങ്ങളില്‍ ഈ രോഗത്തെ
ഒരു പകര്‍ച്ചവ്യാധിയായി
പ്രഖ്യാപിച്ചിട്ടുള്ളതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ബ്ലാക്ക്
ഫംഗസ് രോഗചികിത്സയ്ക്കായി
ഉപയോഗിക്കുന്ന ചില
മരുന്നുകള്‍ക്ക് സംസ്ഥാനത്ത്
ദൗര്‍ലഭ്യം നേരിടുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
സംസ്ഥാനത്ത്
ബ്ലാക്ക് ഫംഗസ് രോഗബാധ
വര്‍ദ്ധിച്ചുവരുന്ന സാഹചര്യം
പരിഗണിച്ച് ഇതിന്റെ
ചികിത്സയ്ക്കായി ഒരു
പ്രോട്ടോക്കോള്‍
ആവിഷ്കരിക്കുന്ന കാര്യം
പരിഗണിക്കുമോ?
205.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്,
നിപ്പ തുടങ്ങിയ മഹാമാരികളെ
നിശ്ചയ ദാര്‍ഢ്യത്തോടെ
നേരിട്ട് ലോകത്തിന് മാതൃകയായ
കേരളത്തിലെ
ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
മതിയായ പരിഗണന നല്കുന്നതിനും
കൂടുതല്‍ ജീവനക്കാരെ നിയമിച്ച്
അവരുടെ ജോലിഭാരം
കുറയ്ക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
മികച്ച
ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
കൂടുതല്‍ പ്രോത്സാഹനം എന്ന
നിലയില്‍ ഗുഡ് സര്‍വ്വീസ്
സര്‍ട്ടിഫിക്കറ്റ്, പ്രത്യേക
ഇന്‍ക്രിമെന്റ്,
പാരിതോഷികങ്ങള്‍ മുതലായവ
നല്കുന്നതിന് നടപടി
സ്വീകരിക്കുമോ?
206.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍ ഏത്
ഏജൻസി ആണെന്ന് വ്യക്തമാക്കാമോ;
(
ബി )
കാസര്‍കോട്
മെഡിക്കല്‍ കോളേജിന്റെ ആശുപത്രി
കെട്ടിടനി൪മ്മാണത്തിനും അനുബന്ധ
കെട്ടിടങ്ങളുടെ നി൪മ്മാണത്തിനും
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടേതാണു പദ്ധതിയെന്നും
ആയതിന് ഭരണാനുമതി
നല്‍കിയിരുന്നുവോ എന്നും
വ്യക്തമാക്കാമോ; വിശദാംശം
നല്‍കാമോ;
(
സി )
സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
സര്‍ക്കാരിലേക്ക് ഡീറ്റെയില്‍ഡ്
പ്രോജക്ട് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കില്‍ ഈ
ഡീറ്റെയില്‍ഡ് പ്രോജക്ട്
റിപ്പോര്‍ട്ടിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കിഫ്ബി
പദ്ധതിക്ക് എപ്പോള്‍ അംഗീകാരം
നല്‍കുമെന്ന് അറിയിക്കുമോ;
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
ഇ )
കാസര്‍കോട്
വികസന പാക്കേജില്‍ നിന്നും
ഹോസ്റ്റല്‍/ക്വാര്‍ട്ടേഴ്സ്
കെട്ടിടത്തിനായി ഭരണാനുമതി
ലഭിച്ച 29 കോടി രൂപയുടെ
പ്രവൃത്തിക്ക് ആരോഗ്യവകുപ്പില്‍
നിന്ന് സാങ്കേതിക അനുമതി
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയത് എപ്പോള്‍ ലഭ്യമാക്കും
എന്ന് വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
മെഡിക്കല്‍ കോളേജിനായി എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവയില്‍ നിയമനം പൂര്‍ത്തിയായത്
എത്രയാണെന്നും വ്യക്തമാക്കാമോ?
207.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
മെഡിക്കല്‍ കോളേജിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മെഡിക്കല്‍ കോളേജിലെ ഏതെല്ലാം
തസ്തികകളിലേക്കാണ് നിയമനം
നടന്നതെന്ന് അറിയിക്കാമോ ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ് വികസനം
208.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2021
കാലഘട്ടത്തില്‍ കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങളാണ് നടപ്പാക്കിയത്
എന്ന് വിശദമാക്കുമോ;
(
ബി )
അടിസ്ഥാന
സൗകര്യ വികസനത്തിനായി എന്തൊക്കെ
കാര്യങ്ങളാണ് ഇവിടെ
നടപ്പാക്കിക്കൊണ്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(
സി )
പുതിയ
കാഷ്വാലിറ്റി ബ്ലോക്കിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
കെട്ടിടത്തിന്റെ പണി
പൂര്‍ത്തിയാക്കി എപ്പോള്‍
തുറന്നുകൊടുക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
209.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
ആദിവാസി മേഖലകളിലും ആദിവാസി
കോളനികളിലും കോവിഡ് -19 പടർന്ന്
പിടിക്കുന്നത് തടയുന്നതിനും
കോവിഡ് ബാധിക്കുന്ന
ആദിവാസികൾക്ക് ആവശ്യമായ
അടിയന്തര ചികിത്സ നൽകുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
ബാധിച്ച് ഇതുവരെ കേരളത്തിൽ എത്ര
ആദിവാസികൾ മരണപ്പെട്ടു എന്ന്
അറിയിക്കുമോ;
(
സി )
കോവിഡ്
ബാധിച്ച് മരണപ്പെടുന്ന
ആദിവാസികളുടെ കുടുംബത്തിന്
ധനസഹായം അനുവദിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
ആദിവാസികൾക്ക്
കോവിഡ് വാക്സിനേഷന് മുൻഗണന
നല്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
210.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജില്‍ അടിസ്ഥാന സൗകര്യ
വികസനത്തിന് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എന്തൊക്കെ
പദ്ധതികളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(
ബി )
കിഫ്ബിയില്‍
നിന്നും ധനകാര്യ അനുമതി ലഭിച്ച
പ്രോജക്ടുകള്‍ ഏതൊക്കെയാണ്;
പ്രസ്തുത പ്രവൃത്തികള്‍
എപ്പോള്‍ ആരംഭിക്കാന്‍ കഴിയും;
വിശദമാക്കാമോ;
(
സി )
സര്‍ക്കാര്‍
ഏറ്റെടുത്ത ശേഷം ബജറ്റില്‍
ഉള്‍പ്പെടുത്തി എത്ര രൂപയുടെ
ഏതൊക്കെ പദ്ധതികളാണ് പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
ഈ
മെഡിക്കല്‍ കോളേജില്‍
ഇതുവരെയായി എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശം
നല്‍കാമോ?
211.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍
മുന്നണിപ്പോരാളികളായ
ഡോക്ടര്‍മാര്‍ക്കും
നഴ്സുമാര്‍ക്കും സുരക്ഷ ഉറപ്പു
വരുത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(
ബി )
ഇവര്‍ക്ക്
പ്രത്യേക അലവന്‍സ് അടക്കമുള്ള
ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍
കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ
ആവശ്യമുള്ള സാഹചര്യത്തില്‍
എന്‍.എച്ച്.എം. വഴി
താല്കാലികമായി നിയമിക്കപ്പെട്ട
ആരോഗ്യപ്രവര്‍ത്തകര്‍ ജോലി
ഉപേക്ഷിച്ചു പോകുന്ന സാഹചര്യം
തടയാന്‍ എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രി
212.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
താലൂക്ക് ആശുപത്രിയില്‍
അനുവദനീയമായ ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
തസ്തികകള്‍ നിലവിൽ
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
ആശുപത്രിയിലെ ജീവനക്കാരില്‍
നിന്നും മറ്റ് മേഖലകളിലേയ്ക്ക്
മാറ്റി നിയമിച്ചിട്ടുള്ള
ജീവനക്കാരുടെ കണക്ക്
ലഭ്യമാക്കാമോ?
213.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2
തസ്തികയുടെ 01.11.2007 തീയതി
മുതലുളള സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് 1 തസ്തികയിലേക്കുളള
പ്രൊമോഷന്‍ യഥാസമയം
നടത്തുന്നതിനും ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് 2 തസ്തികയിലെ നിയമനം
മുടങ്ങാതെ നടത്തുന്നതിനുമായി
പ്രസ്തുത സീനിയോറിറ്റി ലിസ്റ്റ്
താമസംവിനാ പ്രസിദ്ധീകരിക്കുമോ?
214.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
16.07.2018-ന്
നിലവില്‍ വന്ന സ്റ്റാഫ് നഴ്സ്
ഗ്രേഡ് II പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും ഇതുവരെ
എത്ര നിയമനങ്ങള്‍ നടന്നു എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇനിയും
എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
ആരോഗ്യ
വകുപ്പില്‍ പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
215.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോകാരോഗ്യ
സംഘടനയുടെ മാര്‍ഗനിര്‍ദേശ
പ്രകാരം രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് ആവശ്യമായ
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തികകള്‍ ആരോഗ്യ വകുപ്പിന്
കീഴില്‍ ഇല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
2018-ല്‍
ആര്‍ദ്രം പദ്ധതിക്ക് കീഴില്‍
547 ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2
തസ്തികകള്‍ സൃഷ്ടിക്കുന്നതിനുളള
ഒരു പ്രൊപ്പോസല്‍ സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രൊപ്പോസലിനൊപ്പം പരിഗണിച്ച
ചില കേഡറുകളില്‍ മാത്രം
തസ്തികകള്‍ സൃഷ്ടിച്ചപ്പോള്‍
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2
തസ്തികയുടെ പോസ്റ്റുകളൊന്നും
സൃഷ്ടിച്ചില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എന്ത്
കൊണ്ടാണ് ടി തസ്തിക
ഒഴിവാക്കിയത് എന്ന്
അറിയിക്കുമോ?
216.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്ക് ആശുപത്രിയില്‍, ഒരു
താലൂക്ക് ആശുപത്രിയ്ക്ക്
വേണ്ടുന്ന സ്റ്റാഫ് തസ്തികകള്‍
സൃഷ്ടിക്കാത്തതിനാല്‍
ജനങ്ങള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍ സര്‍ക്കാരിന്റ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
താലൂക്ക് ആശുപത്രിയില്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടേയും നഴ്സ്
മാരുടേയും മറ്റ്
ഉദ്യോഗസ്ഥരുടേയും തസ്തികകള്‍
സൃഷ്ടിച്ച് നിയമനം
ത്വരിതപ്പെടുത്താനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
മഞ്ചേശ്വരം
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി കിഫ്ബിയില്‍
നിന്നും അനുവദിച്ച
പ്രവൃത്തിയുടെ
പൂര്‍ത്തികരണത്തിന് വേഗത്തില്‍
നടപടി സ്വീകരിക്കുമോ?
217.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യ
വകുപ്പിൽ ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2
തസ്തികയുടെ പി.എസ്.സി. റാങ്ക്
ലിസ്റ്റ് അവസാനിച്ചിട്ട് ഒന്നര
വര്‍ഷത്തോളമായി എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ടി
തസ്തികയിലേക്ക് 12.01.2021
തീയതിയില്‍ പി.എസ്.സി. നടത്തിയ
പരീക്ഷയുടെ റാങ്ക് ലിസ്റ്റ്
ഉടനെ പ്രസിദ്ധീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
218.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
19 -ന്റെ പശ്ചാത്തലത്തില്‍
ലോക്ഡൗണ്‍ കാരണം മഞ്ചേശ്വരം
മണ്ഡലത്തിലെ രോഗികളായ
ജനങ്ങള്‍ക്ക് വിദഗ്ധ
ചികിത്സക്കായി മംഗലാപുരത്തേക്ക്
പോകുന്നതിന് തടസ്സമുണ്ടായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
സാഹചര്യത്തിൽ
രോഗികൾക്ക്മെച്ചപ്പെട്ട ചികിത്സ
ലഭ്യമാക്കുന്നതിന് വേണ്ടി
മഞ്ചേശ്വരം താലൂക്ക്
ആശുപത്രിയില്‍ വിദഗ്ധ
ഡോക്ടര്‍മാരേയും നഴ്സ്
തുടങ്ങിയ സ്റ്റാഫുകളേയും
നിയമിക്കുന്നതിന് നടപടി
ഉണ്ടാകുമോ ?
219.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എന്റോസള്‍ഫാന്‍
ദുരിത ബാധിതരുടെ ശാരീരികവും
മാനസികവുമായ ഉന്നമനം
ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച
റീഹാബിലിറ്റേഷന്‍ വില്ലേജിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
എന്റോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്കായി കേന്ദ്ര
സര്‍ക്കാര്‍ കഴിഞ്ഞ 5
വർഷങ്ങളിലായി എത്ര കോടി
രൂപയുടെ സഹായ പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ക്യാന്‍സര്‍
രോഗികള്‍ക്ക് വിദഗ്ദ്ധ ചികില്‍സ
220.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍
രോഗികള്‍ ഉള്ള ജില്ല
ഏതാണെന്നും, ഓരോ ജില്ലയിലെയും
രോഗികളുടെ എണ്ണം എത്രയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
മലപ്പുറം
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍ ക്യാന്‍സര്‍
രോഗികള്‍ക്ക് വിദഗ്ദ്ധ
ചികില്‍സയ്ക്ക് വേണ്ടത്ര
സൗകര്യങ്ങളില്ലാത്ത കാര്യം
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(
സി )
തിരൂരിലെ
ജില്ലാ ആശുപത്രിയില്‍
ക്യാന്‍സര്‍ രോഗികളുടെ
ചികില്‍സയ്ക്കായി പണിതു വരുന്ന
കെട്ടിടം പ്രവര്‍ത്തി
പൂര്‍ത്തീകരിച്ച് എപ്പോള്‍
പ്രവര്‍ത്തനം
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
ആശുപത്രിയില്‍ ക്യാന്‍സര്‍
ചികില്‍സയ്ക്കായി എല്ലാ ആധുനിക
സൗകര്യങ്ങള്‍ ഒരുക്കുന്നതിനും,
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനുമുള്ള
നടപടികള്‍ ഉടനെ
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ ?
221.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവൂര്‍
തെങ്ങിലക്കടവില്‍ കാന്‍സര്‍
ചികിത്സാ കേന്ദ്രം
ആരംഭിക്കുന്നതിന് 2010-ല്‍
സര്‍ക്കാരിലേക്ക് സൗജന്യമായി
വിട്ടുകിട്ടിയ ആറര ഏക്കര്‍
സ്ഥലവും ബഹുനില കെട്ടിടവും
ഉപയോഗപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ?
222.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വാക്സിൻ വാങ്ങുന്നതിനായി
ഏതെങ്കിലും മരുന്ന്
കമ്പനികളുമായി സർക്കാർ കരാർ
ഒപ്പുവെച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ദാരിദ്ര്യ
രേഖയ്ക്ക് താഴെയുള്ളവർക്ക്
കോവിഡ് വാക്സിൻ സൗജന്യമായി
നൽകാൻ തീരുമാനിച്ചിട്ടുണ്ടോ;
(
സി )
കോവിഡ്
വാക്സിനുകൾ ലഭിക്കുന്നതിന്
ക്ഷാമം നേരിടുന്നുണ്ടോ; ഇതുവരെ
കേരളത്തിൽ എത്ര പേർക്ക് സർക്കാർ
ചെലവിൽ കോവിഡ് വാക്സിനേഷൻ
നൽകിയെന്ന് വ്യക്തമാക്കാമോ;
(
ഡി )
കേരളത്തിൽ
ബ്ലാക്ക് ഫംഗസ് രോഗം പടർന്നു
പിടിക്കുന്നത് തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഇ )
ബ്ലാക്ക്
ഫംഗസ് രോഗ ചികിത്സയ്ക്ക്
വേണ്ടിയുള്ള മരുന്നിന്
കേരളത്തിൽ ക്ഷാമം
നേരിടുന്നുണ്ടോ; എങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
223.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒന്നും രണ്ടും ഡോസ് കൊവിഡ്
വാക്സിന്‍ സ്വീകരിച്ചവരുടെ
എണ്ണം ജില്ലതിരിച്ച്
ലഭ്യമാക്കുമോ; അവരിൽ എത്രപേർ
കോവിഡ് ബാധിച്ചു മരണപ്പെട്ടു
എന്നുള്ള ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
വാക്സിന്‍ രജിസ്ട്രേഷനുള്ള
മാനദണ്ഡങ്ങള്‍ ലഘൂകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ എന്നും
cowin രജിസ്ട്രേഷന്‍ സൈറ്റ്
പലപ്പോഴും ലഭിക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ ;
(
സി )
45
വയസ്സിനു മുകളിലുള്ള എത്രപേര്‍
വാക്സിന്‍ ലഭിക്കുവാന്‍ വേണ്ടി
സൈറ്റില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ; അപ്രകാരം
സൈറ്റില്‍ രജിസ്റ്റര്‍
ചെയ്തിട്ട് വാക്‌സിനേഷൻ
കേന്ദ്രം ലഭ്യമാകാത്ത എത്രപേര്‍
ഉണ്ട് എന്നുള്ള ജില്ലാ
തിരിച്ചുള്ള കണക്കു
ലഭ്യമാക്കുമോ?
224.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയില്‍ കോവിഡ്
ചികിത്സയ്ക്ക് അനുവദിച്ചതും
ഏര്‍പ്പെടുത്തിയതുമായ
സൗകര്യങ്ങള്‍ സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കുമോ ?
225.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് വാക്സിന്
അനുഭവപ്പെടുന്ന ദൗര്‍ലഭ്യം
കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങളെ സാരമായി
ബാധിച്ചതായി
വിലയിരുത്തുന്നുണ്ടോ;
(
ബി )
കോവാക്സിന്‍
ഒന്നാം ഡോസെടുത്തവര്‍ക്ക്
രണ്ടാം ഡോസ് എടുക്കേണ്ട സമയം
അതിക്രമിച്ചിട്ടും അതിന്റെ
ദൗര്‍ലഭ്യം കാരണം
വാക്സിനെടുക്കുവാന്‍
സാധിക്കാത്ത സാഹചര്യം
സംസ്ഥാനത്തുണ്ടോ;
(
സി )
കോവീഷീല്‍ഡും
കോവാക്സിനും രണ്ട്
ഡോസെടുത്തവര്‍ക്കും കോവിഡ്
ബാധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വാക്സിനെടുത്തവര്‍ക്ക് എത്ര
ശതമാനം സംരക്ഷണം
ലഭിക്കുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(
ഡി )
45
വയസ്സിന് മുകളില്‍
പ്രായമുള്ളവര്‍ക്ക് ഒന്നാം
ഡോസ് വാക്സിന്‍ നല്‍കുവാനും
ഒന്നാം ഡോസ് വാക്സിൻ
എടുത്തവര്‍ക്ക് രണ്ടാം ഡോസ്
സമയബന്ധിതമായി ലഭ്യമാക്കുമെന്ന്
ഉറപ്പ് വരുത്തുവാനും ആവശ്യമായ
ഇടപെടലുകള്‍ നടത്തുമോ?
226.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്
ജില്ലയിലെ വിവിധ ആശുപത്രികളില്‍
ഒരുക്കിയിട്ടുള്ള
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വയനാട്
ജില്ലയിലെ എതെല്ലാം
ആശുപത്രികളില്‍ ആണ് ഓക്സിജന്‍
പ്ലാന്റ്
സ്ഥാപിച്ചിട്ടുള്ളതെന്നും
അതിലേക്കായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
പ്രതിദിനം എത്ര അളവ് ഓക്സിജന്‍
വയനാട് ജില്ലയില്‍
ഉത്പാദിപ്പിക്കാന്‍
കഴിയുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
227.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പള്‍സ്
ഓക്സി മീറ്ററുകള്‍ക്ക്
സംസ്ഥാനത്ത് ക്ഷാമം
ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അത്
പരിഹരിക്കുന്നതിനും പള്‍സ്
ഓക്സീമീറ്ററിന് അമിത വില
ഈടാക്കുന്നില്ലായെന്ന് ഉറപ്പ്
വരുത്തുന്നതിനും എന്തെല്ലാം
ഇടപെടലുകളാണ് ഇതിനകം
നടത്തിയതെന്നും വ്യക്തമാക്കുമോ;
(
ബി )
പള്‍സ്
ഓക്സിമീറ്റര്‍ സംസ്ഥാനത്ത്
തന്നെ നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; അതിനായി
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
228.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രം
ആവശ്യത്തിന് കോവിഡ് വാക്സിന്‍
ലഭ്യമാക്കാത്ത സാഹചര്യത്തില്‍
കേരളം സ്വന്തം നിലയില്‍ ആഗോള
ടെണ്ടര്‍ വിളിച്ച് വാക്സിന്‍
വാങ്ങാന്‍ തീരുമാനിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
തുടര്‍നടപടികള്‍ വിശദമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി എപ്പോള്‍ വാക്സിന്‍
ലഭ്യമാക്കാന്‍
കഴിയുമെന്നറിയിക്കാമോ?
229.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
45 വയസ്സിനു മുകളിലുള്ളവരിൽ
എത്ര പേർ കോവിഡ് വാക്സിൻ ആദ്യ
ഡോസ് സ്വീകരിച്ചിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(
ബി )
ആദ്യ
ഡോസ് സ്വീകരിച്ചവരിൽ
കേന്ദ്രസർക്കാർ
നിർദ്ദേശപ്രകാരമുള്ള നിശ്ചിത
ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഡോസ്
വാക്സിൻ ലഭ്യമാകാത്ത
എത്രപേരുണ്ട് എന്ന വിവരം
ലഭ്യമാക്കുമോ?
230.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍
താഴെത്തട്ടിലെ
മുന്നണിപോരാളികളായി
പ്രവര്‍ത്തിക്കുന്ന ആശാ
വര്‍ക്കര്‍മാര്‍
അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പു
വരുത്താന്‍ എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ആശാ
വര്‍ക്കര്‍മാരുടെ കഴിഞ്ഞ മൂന്ന്
മാസത്തെ ഹോണറേറിയം
മുടങ്ങിയിട്ടുണ്ടോ;
(
സി )
കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍
മുന്നണിപോരാളികളായി
പ്രവര്‍ത്തിക്കുന്ന ആശാ
വര്‍ക്കര്‍മാര്‍
അടക്കമുള്ളവര്‍ക്ക്
ഹോണറേറിയത്തിനു പുറമെ റിസ്ക്
അലവന്‍സ് നല്‍കുന്ന കാര്യം
സര്‍ക്കാര്‍ പരിഗണിക്കുമോ?
231.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ കോവിഡ് വാക്സിനുകളാണ്
സര്‍ക്കാര്‍ ജനങ്ങള്‍ക്ക്
നല്‍കുന്നത്; ഓരോ വാക്സിനും
എത്രത്തോളം ഫലപ്രദമാണെന്ന പഠനം
സര്‍ക്കാര്‍ തലത്തില്‍
നടത്തിയിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
ഒന്നാം ഡോസും രണ്ടാം ഡോസും
വാക്സിനുകള്‍ സ്വീകരിച്ച
വ്യക്തികള്‍ പാലിക്കേണ്ട
മാര്‍ഗരേഖ
പുറത്തിറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
രണ്ട്
ഡോസ് കോവിഡ് വാക്സിന്‍
സ്വീകരിച്ച വ്യക്തികള്‍ക്ക്
രോഗം വരാനുള്ള
സാധ്യതയുണ്ടെന്നിരിക്കെ
ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍
പ്രത്യേക ഇളവുകള്‍
നല്‍കുന്നതിന്റെ അടിസ്ഥാനം
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ആശുപത്രിക്ക് ലഭിച്ച മെഡിക്കല്‍
ഉപകരണങ്ങള്‍
232.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിക്ക് കോവിഡുമായി
ബന്ധപ്പെട്ട് ആരോഗ്യ വകുപ്പില്‍
നിന്നും ഏതൊക്കെ ഉപകരണങ്ങള്‍
ആണ് നല്‍കിയത് എന്ന്
വിശദമാക്കാമോ;
(
ബി )
ഏതെങ്കിലും
ഉപകരണങ്ങള്‍ ഇനി നല്‍കാന്‍
ഉണ്ടോ എന്നും വ്യക്തമാക്കുമോ?
233.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
പി. ടി. തോമസ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
വ്യാപനം കൂടിവരുന്ന
സാഹചര്യത്തില്‍ സംസ്ഥാനത്ത്
ഓക്സിജന്‍ സൗകര്യം
ലഭ്യമാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സി.എഫ്.എല്‍.ടി.സി.കളില്‍
ഓക്സിജന്‍ സൗകര്യം
ലഭ്യമാക്കുവാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
സംസ്ഥാനത്തെ
ചില സ്വകാര്യ ആശുപത്രികള്‍
കോവിഡ് രോഗികളില്‍ നിന്നും
അമിതമായ ചികിത്സാ തുക
ഈടാക്കുന്നു എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
പാലിക്കാത്ത
ആശുപത്രികള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ഇ )
സംസ്ഥാനത്തെ
മെഡിക്കല്‍ സ്റ്റോറുകളിലും
മറ്റും മാസ്ക് തുടങ്ങിയ കോവിഡ്
പ്രതിരോധ സാമഗ്രികള്‍ക്ക് അമിത
വില ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു തടയുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
234.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തില്‍
കോവിഡ് വൈറസിന്റെ ഏതൊക്കെ
വകഭേദങ്ങളാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
സംസ്ഥാനത്ത്
കോവിഡിന്റെ കൂടുതല്‍ രൂക്ഷമായ
മൂന്നാം തരംഗത്തിന് സാധ്യത
സര്‍ക്കാര്‍ മുന്നില്‍
കാണുന്നുണ്ടോ; ഉണ്ടെങ്കില്‍
അത് നേരിടാന്‍ എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
കോവിഡിന്റെ
രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി
പിന്നിട്ടതായി സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(
ഡി )
ഇനിയുള്ള
ദിവസങ്ങളില്‍ മരണ നിരക്ക്
കൂടാനുള്ള സാധ്യത
കാണുന്നുണ്ടോ; ഉണ്ടെങ്കില്‍
ഇത് നേരിടാന്‍ എന്തൊക്കെ
പ്രത്യേക നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
235.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര പേര്‍ക്ക് ഇതിനകം കോവിഡ്
വാക്സിനുകള്‍ നല്‍കിയെന്നും ഇവ
ജനസംഖ്യാനുപാതികമായി എത്ര
ശതമാനം വരുമെന്നും ജില്ലകള്‍
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ കോവിഡ്
പോസിറ്റിവിറ്റി നിരക്കുകള്‍
കുറയ്ക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
സി )
ജില്ലയില്‍
കൂടുതല്‍ വാക്സിനുകളും
കുത്തിവെപ്പ് കേന്ദ്രങ്ങളും
അനുവദിക്കുമോ?
236.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്കോവിഡ്-19
മഹാമാരിയെ തുടര്‍ന്ന് നാളിതുവരെ
എത്ര പേർക്ക് ജീവഹാനി
സംഭവിച്ചതെന്ന് അറിയിക്കുമോ;
(
ബി )
കോവിഡ്
രണ്ടാം തരംഗത്തില്‍
ചെറുപ്പക്കാര്‍ കൂടുതലായി
മരണപ്പെടുന്നു എന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
എങ്കില്‍ ആയതിന്റെ കാരണം
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ എന്നും
വെളിപ്പെടുത്തുമോ;
(
സി )
മുന്നാം
തരംഗം ഉണ്ടായാല്‍ കുട്ടികളെയാണ്
മാരകമായി ബാധിക്കുക എന്ന പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കിൽ ആയത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്നും
വെളിപ്പെടുത്തുമോ;
(
ഡി )
കോവിഡ്
വാക്സിനുകള്‍ നല്‍കുവാൻ
പാടില്ലാത്ത വിഭാഗക്കാർ
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(
ഇ )
സമയബന്ധിതമായി
കുട്ടികള്‍ക്ക് അടക്കം
വാക്സിന്‍ നല്‍കുന്നതിന്
അടിയന്തിര നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
237.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
- 19 മഹാമാരിയെ
പ്രതിരോധിക്കുന്നതിനായി
എല്ലാവര്‍ക്കും സൗജന്യമായി
വാക്സിന്‍ നല്‍കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
ഏതൊക്കെയാണെന്നറിയിക്കാമോ;
(
ബി )
വാക്സിന്‍
വിതരണത്തിനായി സര്‍ക്കാര്‍
നിശ്ചയിച്ച മുന്‍ഗണനകള്‍
എന്തൊക്കെയാണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
കോവിഡ്
19-നെ ചെറുക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി
വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ നടപടികള്‍
ഏതുവരെയായി എന്നറിയിക്കാമോ?
238.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എഴുപതു വയസ്സു കഴിഞ്ഞതും യാത്ര
ചെയ്യാന്‍ ശേഷി ഇല്ലാത്തതുമായ
എത്ര പേർ ഇതേവരെ കോവിഡ്
വാക്സിനേഷന്‍ എടുക്കാന്‍
സാധിക്കാതെ വീടുകളില്‍
കഴിയുന്നു എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
ബി )
അത്
സംബന്ധിച്ച് സര്‍വ്വേ നടത്തി
അവര്‍ക്കുവേണ്ടി മൊബൈല്‍
വാക്സിനേഷന്‍ സംവിധാനം
ഒരുക്കുവാന്‍ സര്‍ക്കാര്‍
തയ്യാറാകുമോ?
239.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു ഡോസും രണ്ട് ഡോസും
വാക്സിന്‍ സ്വീകരിച്ചവരുടെ
എണ്ണം എത്രയാണെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
ഇതില്‍ കോവിഷീല്‍ഡും
കോവാക്സിനും എത്രപേര്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
വാക്സിന്‍ ക്ഷാമമുണ്ടോയെന്ന്
വിശദമാക്കാമോ; പ്രസ്തുത
വാക്സിന്‍ ക്ഷാമം എങ്ങനെ
എപ്പോള്‍ പരിഹരിക്കുവാന്‍
കഴിയുമെന്ന് വിശദമാക്കാമോ;
(
സി )
രണ്ടാം
ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ട
കാലപരിധി എത്രയാണെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
കാലപരിധി നീളുന്നത്
നല്ലതാണെന്ന്
വിദഗ്ദ്ധാഭിപ്രായമുണ്ടോ;
എങ്കില്‍ പ്രസ്തുത അഭിപ്രായം
ആരുടേതാണെന്ന് വ്യക്തമാക്കാമോ;
(
ഡി )
കേന്ദ്രത്തില്‍
നിന്ന് സൗജന്യമായി എത്ര
വാക്സിന്‍ ലഭിച്ചുവെന്നും പണം
മുടക്കി എത്ര വാക്സിന്‍
വാങ്ങിയെന്നും അറിയിക്കാമോ;
(
ഇ )
സംസ്ഥാനത്ത്
ഇനി എത്ര പേര്‍ക്ക് വാക്സിന്‍
നല്‍കാനുണ്ടെന്ന് ജില്ല
തിരിച്ച് വിശദാംശം നല്‍കാമോ?
240.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ എത്ര കോവിഡ്- 19
വാക്സിനേഷന്‍ കേന്ദ്രങ്ങളാണ്
നിലവിലുള്ളത്; ഇതുവരെ
എത്രപേര്‍ക്ക് വാക്സിനേഷന്‍
നടത്തിയിട്ടുണ്ട്; ജനസംഖ്യയുടെ
എത്ര ശതമാനം പേര്‍ക്കാണ്
വാക്സിനേഷന്‍
നടത്തിയിട്ടുള്ളത്; നിലവിലെ
ആക്ടീവ് രോഗികള്‍ എത്രയാണെന്ന്
അറിയിക്കുമോ;
(
ബി )
ജനസംഖ്യ
ആനുപാതികമായും വര്‍ദ്ധിച്ച
ടി.പി.ആര്‍. നിരക്കും
പരിഗണിച്ച് മലപ്പുറത്ത്
കൂടുതല്‍ വാക്സിനേഷന്‍
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
മങ്കട
നിയോജക മണ്ഡലത്തില്‍ കൂടുതല്‍
വാക്സിനേഷന്‍ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന് എന്തെല്ലാം
നടപടി സ്വീകരിച്ചിട്ടുണ്ട്;?
241.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
,കോവിഡ് വാക്സിനേഷൻ എത്ര ശതമാനം
ആളുകൾക്ക് നൽകി എന്നത്
സംബന്ധിച്ച ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(
ബി )
ഓരോ
ജില്ലയ്ക്കും വാക്സിനുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വെളിപ്പെടുത്തുമോ;
ജനസംഖ്യാനുപാതികമായി
വാക്സിനുകള്‍ നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണങ്ങള്‍ വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള
മലപ്പുറം ജില്ലയില്‍ താരതമ്യേന
ഏറ്റവും കുറഞ്ഞ നിരക്കിലാണ്
വാക്സിന്‍ നല്‍കിയിട്ടുളളതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
242.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
-19 രണ്ടാം തരംഗത്തിന്റെ
ആരംഭത്തിൽ സംസ്ഥാനത്ത് രോഗബാധ
വർദ്ധിക്കുന്നതിന് കാരണമായ
വൈറസ് വകഭേദം തന്നെയാണോ
നിലവിലും രോഗബാധ
വർദ്ധിക്കുന്നതിന്
കാരണമാകുന്നത് എന്നതു
സംബന്ധിച്ച് സർക്കാർ
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
വ്യത്യസ്ത
വൈറസ് വകഭേദങ്ങളെ നേരിടുന്നതിന്
എന്തൊക്കെ കർമ്മപദ്ധതികളാണ്
ആവിഷ്കരിച്ച് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
243.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍
മരണസംഖ്യ ക്രമാതീതമായി ഉയരുന്ന
സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ; രണ്ടാം
തരംഗത്തില്‍ മരണ സംഖ്യ
വര്‍ദ്ധിക്കുവാൻ ഉണ്ടായ
സാഹചര്യങ്ങള്‍ എന്തൊക്കെയാണ്;
(
ബി )
സംസ്ഥാനത്ത്
കോവിഡ് മരണസംഖ്യ കുറച്ച്
കാട്ടുന്നതായ ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സംസ്ഥാനം
സുരക്ഷിതമാണെന്നും, ഈ രോഗത്തെ
ഭയപ്പെടേണ്ടതില്ലയെന്നുമുള്ള
തെറ്റായ ഒരു ധാരണ ജനങ്ങളില്‍
സൃഷ്ടിക്കുവാൻ മരണനിരക്ക്
കുറച്ച് കാണിച്ചത്
ഇടയാക്കിയിട്ടുണ്ടെന്ന ആരോപണം
വസ്തുതയാണോ;
(
ഡി )
കോവിഡ്
പ്രോട്ടോക്കോള്‍ ലഘൂകരിച്ച്
വ്യാജനേട്ടം ഉണ്ടാക്കുവാൻ
നടത്തുന്ന ശ്രമം കൂടുതല്‍
ദോഷകരമായി മാറിയതായുള്ള
ആക്ഷേപത്തിന്റെ സാഹചര്യത്തില്‍
യഥാര്‍ത്ഥ മരണസംഖ്യ
വെളിപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
244.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് മരണം കണക്കാക്കുന്നത്
ഏത് പ്രോട്ടോക്കോളിന്റെ
അടിസ്ഥാനത്തിലാണ് എന്ന്
വിശദമാക്കാമോ;
(
ബി )
കേരളത്തില്‍
അവലംബിക്കുന്ന മാനദണ്ഡങ്ങള്‍
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക്
അനുസൃതമാണോ എന്ന്
വ്യക്തമാക്കാമോ;
(
സി )
കോവിഡ്
നെഗറ്റീവ് ആയ ശേഷം പോസ്റ്റ്
കോവിഡ് രോഗങ്ങളാല്‍ മരണമടയുന്ന
വ്യക്തികളുടെ കണക്കുകള്‍
സര്‍ക്കാര്‍
സൂക്ഷിക്കുന്നുണ്ടോ; ഇതിന്റെ
അടിസ്ഥാനത്തില്‍ എന്തെങ്കിലും
പഠനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍
നടത്തുന്നുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
245.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി മണലൂര്‍ മണ്ഡലത്തില്‍
45 വയസ്സിനു മുകളിലുള്ള
എത്രപേര്‍ക്ക് ഒന്നാം ഡോസ്
വാക്സിനേഷനും രണ്ടാം ഡോസ്
വാക്സിനേഷനും നല്‍കി എന്ന്
വ്യക്തമാക്കാമോ;
(
ബി )
18
വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള
വാക്സിനേഷന്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(
സി )
ശാരീരികമായി
അവശത അനുഭവിക്കുന്നവർക്കും
കിടപ്പുരോഗികൾക്കും
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍
എത്തിച്ചേരാന്‍ കഴിയാത്തതിനാൽ
ഇത്തരക്കാര്‍ക്കായി വീടുകളില്‍
ചെന്ന് വാക്സിന്‍
എടുക്കുന്നതിനായി നടപടികള്‍
എടുത്തിട്ടുണ്ടോ; എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
246.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജില്ലാ
ആശുപത്രികളോടും താലൂക്ക്
ആശുപത്രികളോടും അനുബന്ധിച്ച്
ഓക്സിജന്‍ ജനറേറ്റര്‍
പ്ലാന്‍റുകള്‍ നിശ്ചിത
സമയത്തിനുള്ളില്‍ സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
ഇതിനായുള്ള നടപടികള്‍
വേഗത്തിലാക്കുമോ;
(
ബി )
കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി വെന്റിലേറ്റര്‍,
ഐ.സി.യു.ബെഡ്ഡുകള്‍, ഓക്സിജന്‍
സപ്ലൈ എന്നിവ പ്രധാന ആരോഗ്യ
കേന്ദ്രങ്ങളോട് അനുബന്ധിച്ച്
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
സി )
കോവിഡ്
മൂന്നാം തരംഗം
ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ
മുന്‍കരുതല്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
247.
ശ്രീ
. ഷാഫി പറമ്പിൽ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് മരണങ്ങള്‍ ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
കോവിഡ്
രോഗികള്‍ക്ക് ആവശ്യമായ
വെന്റിലേറ്ററുകളും ഓക്സിജന്‍
സിലിണ്ടറുകളും അടക്കമുള്ള
ഉപകരണങ്ങളുടെ ലഭ്യത
ഉറപ്പുവരുത്താന്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ജില്ലാ തലത്തിൽ
ഇവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
പോസ്റ്റ്
കോവിഡ് രോഗങ്ങള്‍ മൂലം നിരവധി
ആളുകള്‍ മരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കോവിഡ് മുക്തരായ വ്യക്തികളുടെ
മരണനിരക്ക് കുറയ്ക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
248.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
പി. ടി. തോമസ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
ആവശ്യമായ കോവിഡ് വാക്സിന്‍
ലഭ്യമാക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍
ലഭ്യമാക്കാനുള്ള പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിന്റെ പ്ലാന്‍
ലഭ്യമാക്കാമോ ;
(
സി )
വിദേശ
കമ്പനികളില്‍ നിന്നും കോവിഡ്
വാക്സിന്‍ വാങ്ങാനുള്ള പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
കോവിഡ് വൈറസിന്റെ വാക്സിന്‍
റെസിസ്റ്റന്റ് വകഭേദങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിനെ നേരിടാനുള്ള
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
കായംകുളം
താലൂക്ക് ആശുപത്രിയില്‍ കോവിഡ്
രോഗികളെ കിടത്തി
ചികിത്സിക്കുന്നതിനാവശ്യമായ
സൗകര്യങ്ങള്‍
249.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
താലൂക്ക് ആശുപത്രിയില്‍
ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയ
എത്ര കിടക്കകളുണ്ട് എന്ന്
വിശദമാക്കാമോ; നിലവില്‍ ട്രയേജ്
സംവിധാനം മാത്രമുള്ള കായംകുളം
താലൂക്ക് ആശുപത്രിയില്‍ കോവിഡ്
രോഗികളെ കിടത്തി
ചികിത്സിക്കുന്നതിനാവശ്യമായ
പരമാവധി സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
250.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
പ്രതിരോധ വാക്സിനേഷന്‍
സാര്‍വ്വത്രികമാക്കുവാന്‍
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ?
251.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
നിയോജക മണ്ഡലത്തിൽ ഒന്നാം
തലത്തിലും രണ്ടാം തലത്തിലും ആയി
എത്ര കോവിഡ്-19
ചികിത്സാകേന്ദ്രങ്ങൾ
നിലവിലുണ്ട് ; പഞ്ചായത്ത് ,
മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ
വിവരം ലഭ്യമാക്കുമോ;
(
ബി )
2021
ജനുവരി ഒന്നുമുതൽ നാളിതുവരെ
പ്രസ്തുത ചികിത്സാ
കേന്ദ്രങ്ങളിൽ നിന്നും ചികിത്സ
സ്വീകരിച്ച എത്ര കോവിഡ് -19
രോഗികൾ രോഗ മുക്തരായി എന്നും
ചികിത്സയിലിരിക്കെ എത്ര പേർ
മരണപ്പെട്ടു എന്നും
അറിയിക്കുമോ?
252.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് രണ്ടാം തരംഗത്തില്‍
വ്യാപന നിരക്ക് കൂടുകയും മരണ
സംഖ്യ വര്‍ദ്ധിക്കുകയും
ചെയ്യുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ ഗുരുതരാവസ്ഥയില്‍
കഴിയുന്ന കോവിഡ് രോഗികളുടെ
എണ്ണത്തില്‍ ക്രമാതീതമായ
വര്‍ദ്ധനവ് ഉണ്ടാകുന്നു എന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണ്;
(
സി )
നിലവില്‍
സംസ്ഥാനത്തെ ആശുപത്രികളിലെ
വെന്റിലേറ്റര്‍ ലഭ്യതയും
ഓക്സിജൻ കിടക്കകളുടെ ലഭ്യതയും ഈ
സാഹചര്യം നേരിടുവാൻ
പര്യാപ്തമാണോ; ഇല്ലെങ്കില്‍
അതിനുള്ള അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ഡി )
കോവിഡ്
രണ്ടാം തരംഗം നേരിടുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
എന്തങ്കിലും സഹായം
നല്‍കിയിട്ടുണ്ടോ ;വിശദാംശം
ലഭ്യമാക്കുമോ?
253.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്-19
മഹാമാരിയെ നേരിടുന്നതില്‍ കേരളം
വിജയിച്ചതിലെ ഒരു പ്രധാന ഘടകമായ
പൊതു ആരോഗ്യ സംവിധാനങ്ങള്‍
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനായി
എന്തൊക്കെ പുതിയ നടപടികള്‍
ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രാഥമിക-സാമൂഹിക
ആരോഗ്യ കേന്ദ്രങ്ങളില്‍
കൂടുതല്‍ പാരാ മെഡിക്കല്‍
സംവിധാനങ്ങളും ആവശ്യത്തിന്
ആരോഗ്യ പ്രവര്‍ത്തകരെയും
നിയമിക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ?
ചാത്തന്നൂർ
മണ്ഡലത്തിലെ ആർദ്രം പദ്ധതി
254.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ പൂയപ്പള്ളി
,പൊഴിക്കര (പരവൂർ) എന്നീ പി
.എച്ച് .സികളിൽ, ആർദ്രം പദ്ധതി
വിഭാവനം ചെയ്യുന്ന രീതിയിലുള്ള
സൗകര്യങ്ങളൊരുക്കി പ്രവർത്തനം
ആരംഭിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കിൽ എന്ന് ആരംഭിക്കാൻ
കഴിയുമെന്നും വ്യക്തമാക്കുമോ ;
(
ബി )
പ്രസ്തുത
പി .എച്ച് .സികളിൽ, ആർദ്രം
പദ്ധതി നടപ്പിലാക്കുന്നതിന്
നിലവിൽ എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്നും
ഉണ്ടെങ്കിൽ അവ
എന്തൊക്കെയാണെന്നും
വിശദമാക്കുമോ ?
255.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
നഴ്സിംഗ് കോളേജുകളില്‍ 2016
ആഗസ്റ്റില്‍ ക്ലാസ്സ് തുടങ്ങി
2020 ആഗസ്റ്റില്‍ കോഴ്സ്
പൂര്‍ത്തിയാക്കിയ ബി. എസ്. സി.
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്
കോവിഡ് പശ്ചാത്തലത്തില്‍
ഇതുവരെയും പരീക്ഷ
നടത്തിയിട്ടില്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തിന്
പുറത്തുള്ള നഴ്സിംഗ്
കോളേജുകളില്‍ ഇതേവര്‍ഷം പഠനം
തുടങ്ങിയ വിദ്യാര്‍ത്ഥികള്‍
കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷ
എഴുതി ജോലിയില്‍
പ്രവേശിച്ചിട്ടും സംസ്ഥാനത്തെ
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്
അതിന് കഴിയാത്ത സാഹചര്യം
ഉണ്ടായത് ആരോഗ്യ
സര്‍വ്വകലാശാലയുടെ ഭാഗത്ത്
നിന്നുണ്ടായ വീഴ്ചമൂലമാണോയെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക് എത്രയും
വേഗം പരീക്ഷ നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡിപ്ലോമ
ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
256.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യവകുപ്പ്
16 വര്‍ഷമായി നടത്തി വരുന്ന
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ എന്ന കോഴ്സ്
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസ്, പഞ്ചായത്ത് എന്നീ
വകുപ്പുകളിലെ ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തികയിലെ നിയമനവുമായി
ബന്ധപ്പെട്ട സ്പെഷ്യല്‍
റൂളുകളില്‍ ഉള്‍പ്പെട്ടിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്പെഷ്യല്‍
റൂളുകളില്‍ യോഗ്യതയായി പറയുന്ന
തിരുവനന്തപുരം മെഡിക്കല്‍
കോളേജിലെ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
സര്‍ട്ടിഫിക്കറ്റ് കോഴ്സിന്
പകരമായി ആരോഗ്യ വകുപ്പ് 16
വര്‍ഷമായി നടത്തി വരുന്ന
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ എന്ന കോഴ്സ്
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസ്, പഞ്ചായത്ത് എന്നീ
വകുപ്പുകളിലെ ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തികയുടെ നിയമനത്തിനുളള
യോഗ്യതയായി പരിഗണിക്കുന്നതാണ്
എന്ന് വ്യക്തമാക്കുന്ന ഒരു
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിക്കുമോ?
257.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആരോഗ്യ
സര്‍വ്വകലാശാല നടത്തിയ
എം.ബി.ബി.എസ് പരീക്ഷയില്‍
ആള്‍മാറാട്ടവും ക്രമക്കേടും
നടന്നതായി കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ കോളേജുകളിലാണ്
ക്രമക്കേട്
കണ്ടെത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച അന്വേഷണം ഏത്
ഘട്ടത്തിലാണെന്നും എത്ര
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
നടപടി സ്വീകരിച്ചെന്നും
വ്യക്തമാക്കാമോ;
(
സി )
ഇത്തരം
ക്രമക്കേടുകള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
നിലവിലുള്ള പരീക്ഷ
നടത്തിപ്പില്‍ എന്തെങ്കിലും
പരിഷ്ക്കാരം വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
ഏതെങ്കിലും കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
258.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിലെ പൂയപ്പള്ളി,
കല്ലുവാതുക്കൽ, ചിറക്കര എന്നീ
ഗ്രാമപഞ്ചായത്തുകളിൽ ഭാരതീയ
ചികിത്സാവകുപ്പിന്റെ
ഡിസ്പെൻസറികൾ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് 20.01.2021
തീയതിയിലെ എ1/16/2021/ആയുഷ്
നമ്പര്‍ ഫയലിൽ നാളിതുവരെ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ?
259.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
ഗവണ്‍മെന്റ് ആയൂര്‍വേദ
ആശുപത്രിയുടെ നവീകരണത്തിന്
അഞ്ച് കോടി രൂപ ബഡ്ജറ്റില്‍
വകയിരുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
260.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരിയാരം
ഗവണ്‍മെന്റ് ആയുര്‍വ്വേദ
കോളേജില്‍ ഏതൊക്കെ
വിഭാഗങ്ങളിലാണ് പി.ജി.
കോഴ്സുകള്‍ നിലവിലുള്ളത്;
(
ബി )
ഏതൊക്കെ
വിഭാഗങ്ങളിലാണ് പുതിയ പി.ജി.
കോഴ്സുകള്‍ തുടങ്ങുന്നതിന്
കേന്ദ്ര ആയുഷ് മന്ത്രാലയം
അനുമതി നല്‍കിയിട്ടുള്ളത്;
(
സി )
ഓരോ
വിഭാഗത്തിലും എത്രവീതം
വിദ്യാര്‍ത്ഥികള്‍ക്ക്
അഡ്‍മിഷന്‍ നല്‍കാന്‍ കഴിയും;
(
ഡി )
പുതുതായി
അനുവദിച്ച കോഴ്സുകളിലേയ്ക്ക്
വിദ്യാര്‍ത്ഥികള്‍ക്ക്
അഡ്‍മിഷന്‍ നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ?
261.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു വികസനവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരതീയ
ചികിത്സ വകുപ്പിന് കീഴില്‍
പുതുതായി വയനാട് ജില്ല
ആയുര്‍വേദ ആശുപത്രിയില്‍ സിദ്ധ
മെഡിക്കല്‍ ഓഫീസര്‍ തസ്തിക
പ്രാബല്യത്തില്‍ വന്നതിന്റെ
അടിസ്ഥാനത്തില്‍ നിലവില്‍
സുല്‍ത്താന്‍ ബത്തേരി താലൂക്ക്
ഗവണ്മെന്റ് ആയുര്‍വേദ
ആശുപത്രിയില്‍ പ്ലാന്‍
പ്രോജക്റ്റിന്റെ കീഴില്‍
പ്രവര്‍ത്തിച്ചുവന്നിരുന്ന
സിദ്ധ വിഭാഗം നഷ്ടപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സിദ്ധ
ചികിത്സയെ ആശ്രയിക്കുന്ന
സാധാരണക്കാരായ രോഗികള്‍ക്ക്
ആശ്വാസമായി നല്ല രീതിയില്‍
പ്രവര്‍ത്തിച്ചു വന്നിരുന്ന
സിദ്ധ വിഭാഗം നിലവിലെ കോവിഡ്
മഹാമാരിയുടെ സാഹചര്യം കൂടി
കണക്കിലെടുത്ത്
നിലനിര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്ലാന്‍
ഫണ്ടിന് കീഴിലുണ്ടായിരുന്ന
സിദ്ധ വിഭാഗത്തെ സുൽത്താൻ
ബത്തേരി ഗവണ്മെന്റ് താലൂക്ക്
ആയുര്‍വേദ
ഹോസ്പിറ്റലില്‍ത്തന്നെ
പുനഃസ്ഥാപിക്കുവാന്‍ വേണ്ട
നടപടികള്‍ സ്വീകരിക്കുമോ?
262.
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും
വനിത-ശിശു വികസനവും വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനിതാ
ശിശു വികസനം ലക്ഷ്യമിട്ട്
പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക്
ആനുപാതികമായി ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍ തസ്തികകള്‍ നിലവില്‍
ഉണ്ടോ;
(
ബി )
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാര്‍ നേരിടുന്ന
പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കഴിഞ്ഞ
സര്‍ക്കാര്‍ കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
പ്രസ്തുത കമ്മിറ്റി സമര്‍പ്പിച്ച
റിപ്പോര്‍ട്ട് സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ അംഗന്‍വാടികളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ? |
|
|
|
|
|
|
|