|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
956.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
1964ലെ
ഭൂപതിവ് ചട്ടത്തില്‍
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
മാറ്റങ്ങളാണ് കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
957.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
മഞ്ചേശ്വരം
താലൂക്കില്‍ നിലവില്‍ എത്ര
ഗ്രൂപ്പ്
വില്ലേജുകളാണുളളതെന്നറിയിക്കുമോ;
( ബി )
ഗ്രൂപ്പ്
വില്ലേജുകള്‍ വിഭജിച്ച് ഓരോ
വില്ലേജിനും പ്രത്യേകം
ഓഫീസുകള്‍ അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
958.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
പുതിയ താലൂക്കുകളും
വില്ലേജുകളും രൂപീകരിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
( ബി )
താലൂക്ക്
പുനഃസംഘടന സംബന്ധിച്ച പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനായി
നിയോഗിച്ച ലാന്റ് റവന്യൂ
കമ്മീഷണറേറ്റിലെ ജോയിന്റ്
കമ്മീഷണറുടെ നേതൃത്വത്തിലുള്ള
ടീം സര്‍ക്കാരിന് അന്തിമ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
ജനസംഖ്യാനുപാതികമായി
പുതിയ താലൂക്കുകളും
വില്ലേജുകളും രൂപീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
( ഡി )
മലപ്പുറം
ആസ്ഥാനമായി പരിസരത്തുള്ള
വില്ലേജുകളും കൂട്ടി ചേര്‍ത്ത്
പുതിയ താലൂക്ക് രൂപീകരിക്കുമോ?
ഭൂമി
പതിച്ച് കിട്ടുന്നതിന്
ശ്രീ.പി.വി.തോമസിന്റെ അപേക്ഷ
959.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
ഭൂമി
പതിച്ച് കിട്ടുന്നതിനു വേണ്ടി
ശ്രീ.പി.വി.തോമസിന്റെ അപേക്ഷ
പ്രകാരം ലാന്റ് റവന്യു
കമ്മിഷണറേറ്റിലെ
എൽ.ആർ./ജെ7/19808/17 നമ്പര്‍
ഫയലില്‍ നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂപതിവ് നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
960.
ശ്രീ ജി
എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജനസൗഹൃദസർക്കാർ
ആഫീസുകൾ എന്ന ലക്ഷ്യത്തോടെ
ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കി വരുന്ന ജനപക്ഷം
ചാത്തന്നൂർ പദ്ധതി പ്രകാരം
പി.ഡബ്ള്യു.ഡി. ഭൗതിക സൗകര്യ
വികസന പ്രവർത്തനങ്ങൾ നിർവഹിച്ചു
വരുന്ന മണ്ഡലത്തിലെ മുഴുവൻ
വില്ലേജ് ആഫീസുകൾക്കും ഐ
.എസ്.ഒ. സർട്ടിഫിക്കേഷൻ
ലഭിക്കുന്നതിനായി വകുപ്പ്
തലത്തിൽ ഇതിനകം
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശങ്ങൾ അറിയിക്കാമോ?
961.
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍
ഏറ്റെടുക്കുവാന്‍
കരാറുകാരില്ലാതെ ഉപേക്ഷിക്കുന്ന
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം അന്വേഷിക്കുമോ;
പ്രവൃത്തികള്‍ സമയബന്ധിതമായി
നടക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
962.
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സര്‍ക്കാര്‍
ഭൂമിയുടെ കൈയ്യേറ്റം
പൂര്‍ണ്ണമായും തടയുന്നതിനും
കയ്യേറ്റമുള്ള പക്ഷം
കൈയ്യേറ്റക്കാരുടെ പദവി
നോക്കാതെ പൂര്‍ണ്ണമായും ഭൂമി
തിരിച്ച് പിടിക്കുമെന്നുമുള്ള
ഗവണ്‍മെന്റ് പ്രഖ്യാപനം
പ്രാബല്യത്തിലാക്കാനാകുമെന്ന്
കരുതുന്നുണ്ടോ;
( ബി )
2016
മുമ്പും അതിന് ശേഷവും
എവിടെയെല്ലാം കൈയ്യേറ്റം കണ്ട്
പിടിച്ചിട്ടുണ്ട് ; കൈയ്യേറ്റം
കണ്ടെത്തിയവയില്‍ എവിടെയെല്ലാം
ഒഴിപ്പിക്കാനായിട്ടുണ്ട്;
ഒഴിപ്പിച്ചവയുടെ വിശദവിവരം
വെളിപ്പെടുത്തുമോ;
ഒഴിപ്പിക്കപ്പെട്ടയിടങ്ങളിലെ
നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( സി )
ഭരണസിരാകേന്ദ്രത്തിന്
അരികിലായി തലസ്ഥാന നഗരിയിലെ
കിഴക്കേക്കോട്ടയിലെ നോര്‍ത്ത്
ബസ്‍സ്റ്റാന്റിന് പുറകിലായി
കോട്ടമതിലിന് ചുറ്റുമുള്ള
സര്‍ക്കാര്‍ സ്ഥാപനത്തിന്
അധികാരപ്പെട്ട ഭൂമി അനധികൃതമായി
കൈയ്യേറിയ സ്വകാര്യ
വ്യക്തികളില്‍ നിന്നും
തിരിച്ചെടുക്കുന്നതിന് കഴിഞ്ഞ
അഞ്ച് വര്‍ഷം കൊണ്ട്
സാധിച്ചിട്ടില്ലെങ്കിലും ആയത്
പൂര്‍ണ്ണമായും
ഒഴിപ്പിച്ചെടുക്കാന്‍ നടപടി
സ്വീകരിക്കുവാന്‍ തയ്യാറാകുമോ?
963.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
റിവര്‍
മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം ആരംഭിച്ച തൃപ്പാറ,
മാത്തൂര്‍, ചിറ്റൂര്‍കടവ്
പാലങ്ങളുടെ തുടര്‍
നിര്‍മ്മാണത്തിന്റെ പ്രാരംഭ
പ്രവര്‍ത്തനത്തിന് ഡിസൈന്‍
സ്ലാബിന്റെ ചേഞ്ച് സംബന്ധിച്ച്
സാങ്കേതിക പഠനം നടത്തുന്നതിന്
തിരുവനന്തപുരം കോളേജ് ഓഫ്
എഞ്ചിനീയറിംഗിനെയും മേല്‍നോട്ടം
നിര്‍വ്വഹിക്കുന്നതിന് ലാന്റ്
റവന്യൂ കമ്മീഷണറെയും
22-10-2020-ന് ബഹു. റവന്യൂ
വകുപ്പ് മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍
ചുമതലപ്പെടുത്തിയിരുന്ന
സാഹചര്യത്തില്‍, ആയതിന്റെ
തുടര്‍ നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
964.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥനത്ത്
വ്യപകമായി സര്‍ക്കാര്‍ ഭൂമി
കൈയ്യേറ്റങ്ങള്‍
നടക്കുന്നുവെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍
സംസ്ഥാനത്ത് നാളിതുവരെയായി എത്ര
ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്
കൈയ്യേറ്റ ഭൂമിയായി
കണ്ടെത്തിയതെന്ന് അറിയിക്കുമോ;
ഏതെല്ലാം ജില്ലകളിലാണ്
വ്യാപകമായി കൈയ്യേറ്റങ്ങള്‍
നടന്നിട്ടുള്ളതെന്നും
ആരെല്ലാമാണ്
കൈയ്യേറിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
( ഡി )
കോടതി
വ്യവഹാരങ്ങളില്‍പ്പെട്ട
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
( ഇ )
പാട്ടഭൂമിയായി
ഏറ്റെടുക്കുന്ന ഭൂമി പാട്ട
കുടിശ്ശിക നല്‍കാതെ പിന്നീട്
മറിച്ചു വില്ക്കുന്നതായുള്ള
കാര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
ഇത്തരത്തില്‍
സംസ്ഥാനത്ത് എവിടെയെല്ലാമാണ്
പാട്ടഭൂമി മറിച്ചു വിറ്റതായി
കണ്ടെത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
( ജി )
കാലാവധി
കഴിഞ്ഞതും പാട്ടവ്യവസ്ഥകള്‍
ലംഘിച്ചതുമായ പാട്ടഭൂമികള്‍
തിരിച്ചു പിടിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്; വിശദാംശം
നല്‍കുമോ?
965.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
തോട്ടഭൂമി ഉള്‍പ്പെടെയുള്ള
കയ്യേറ്റങ്ങള്‍ തടയുന്നതിനും
കയ്യേറിയ ഭൂമി തിരികെ
പിടിക്കുന്നതിനും ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
( ബി )
ഇതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
സര്‍ക്കാര്‍ 5 വര്‍ഷത്തിനിടെ
ഇപ്രകാരം എത്രഹെക്ടര്‍ ഭൂമി
തിരിച്ചുപിടിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
( സി )
പാട്ടക്കാലാവധി
കഴിഞ്ഞും പാട്ടവ്യവസ്ഥകള്‍
ലംഘിച്ചും കൈവശം വച്ചിരിക്കുന്ന
ഭൂമി തിരിച്ചുപിടിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിക്കുവാന്‍
പോകുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
( ഡി )
ഇതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
സര്‍ക്കാര്‍ ഇത്തരത്തില്‍
പാട്ടക്കാലാവധി കഴിഞ്ഞ എത്ര
ഹെക്ടര്‍ ഭൂമിയും
പാട്ടവ്യവസ്ഥകള്‍ ലംഘിച്ച എത്ര
ഹെക്ടര്‍ ഭൂമിയും
പിടിച്ചെടുത്തു; വിശദാംശം
വ്യക്തമാക്കുമോ?
966.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
2016
മുതല്‍ 2020 വരെയുള്ള
കാലയളവില്‍ ആലത്തൂര്‍
മണ്ഡലത്തിലെ അര്‍ഹരായ എത്ര
പേര്‍ക്ക് പട്ടയം വിതരണം
ചെയ്തുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഗുണഭോക്താക്കളുടെ
വില്ലേജ് അടിസ്ഥാനത്തിലുള്ള
പട്ടിക ലഭ്യമാക്കാമോ?
967.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
തീരദേശത്ത്
താമസിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
പട്ടയം നല്‍കുന്നതിന്
സര്‍ക്കാര്‍ സ്വീകരിക്കുന്ന
നടപടികള്‍ ഏവയെന്ന്
വ്യക്തമാക്കുമോ;
( ബി )
പട്ടയം
ലഭിക്കാത്ത
മത്സ്യത്തൊഴിലാളികള്‍ക്ക്
പട്ടയം നല്‍കുന്നതിനുള്ള നടപടി
വേഗത്തിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
968.
ശ്രീ.
എം. എം. മണി
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ സി
കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും പട്ടയം
നല്‍കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
( ബി )
അനധികൃതമായി
കെെയേറിയ സര്‍ക്കാര്‍ ഭൂമി
ഏറ്റെടുത്ത് സംരക്ഷിക്കാനും അത്
അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യാനുമുള്ള നടപടി
ത്വരിതപ്പെടുത്താന്‍
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
ഇതിനായി
താലൂക്ക് ലാന്‍ഡ്
ബോര്‍ഡുകളുടെയും ലാന്‍ഡ്
ട്രിബ്യൂണലുകളുടെയും
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍ നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
969.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോന്നി
നിയോജക മണ്ഡലത്തിലെ മലയോര
കര്‍ഷകര്‍ക്ക് പട്ടയം
ലഭ്യമാക്കുന്നതിന് വേണ്ടിയുളള
അനുമതി ലഭിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
( ബി )
നിലവിലുളള
സ്ഥിതി വിശദമാക്കാമോ?
970.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കഴിഞ്ഞ
5 വര്‍ഷക്കാലം പട്ടയത്തിന്
വേണ്ടി കുന്നത്ത്നാട്
മണ്ഡലത്തില്‍ നിന്നും എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര അപേക്ഷകളില്‍
പട്ടയം അനുവദിച്ചു; വില്ലേജ്
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കാമോ;
( ബി )
ഇനി
എത്ര അപേക്ഷകളില്‍ പട്ടയം
നല്കുവാനുണ്ടെന്നും പട്ടയ
വിതരണം വെെകുന്നതിന്റെ കാരണം
എന്തെന്നും വ്യക്തമാക്കാമോ;
( സി )
മുഴുവന്‍
അപേക്ഷകളിലും വേഗത്തില്‍ പട്ടയം
ലഭ്യമാക്കുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
971.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ ജി
സ്റ്റീഫന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന
ശക്തമായ മഴയിലും കാറ്റിലും
ഉരുള്‍പൊട്ടലിലും മറ്റു
പ്രകൃതിക്ഷോഭങ്ങളിലും വീട്
നഷ്ടപ്പെടുന്നവരെ യഥാസമയം
പുനരധിവസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( ബി )
കാലവര്‍ഷക്കെടുതിയില്‍
കൃഷിനാശം
സംഭവിക്കുന്നവര്‍ക്കുള്ള
നഷ്ടപരിഹാരം കാലതാമസം കൂടാതെ
അനുവദിക്കുന്നതിന് എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
972.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
2018,
2019 വര്‍ഷങ്ങളിലെ പ്രളയത്തെ
തുടര്‍ന്ന് തകർന്ന കോന്നി
നിയോജക മണ്ഡലത്തിലെ പ്രമാടം,
കോന്നി, വളളിക്കോട്,
തണ്ണിതോട് പഞ്ചായത്തുകളിലെ
ഗ്രാമീണ റോഡുകള്‍,
പൊതുമരാമത്ത് റോഡുകള്‍
എന്നിവയും മണ്ണിടിച്ചില്‍
ഉണ്ടായതിന്റെ ഫലമായി അപകടങ്ങൾ
തുടരുന്ന അച്ചന്‍കോവിലാറിന്റെ
ഇരുകരകളും പ്രളയാനന്തര പുനര്‍
നിര്‍മ്മാണ
പദ്ധതിയിലുള്‍പ്പെടുത്തി
പുനർനിർമ്മിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം നൽകുമോ?
973.
ശ്രീ സി
ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
ടൗട്ടെ
ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്ത്
ഉണ്ടായ രൂക്ഷമായ
കടലാക്രമണത്തില്‍
തീരദേശത്തുണ്ടായ നാശനഷ്ടങ്ങളും
തീരശോഷണവും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
പ്രസ്തുത
കടലാക്രമണത്തില്‍ എല്ലാം
നഷ്ടപ്പെട്ട് നിരാലംബരായ
തീരദേശവാസികള്‍ക്ക് ആശ്വാസം
നല്‍കുന്നതിന് ഇതിനകം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
974.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
പ്രകൃതിദുരന്തം
മൂലം ഭാഗികമായോ പൂർണ്ണമായോ വീട്
തകര്‍ന്നിട്ടുള്ളവര്‍ക്ക്
ലഭിക്കുന്ന ധനസഹായത്തിന്റെ
മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പട്ടാമ്പി
മണ്ഡലത്തില്‍ 2016 മുതല്‍
ഇതുവരെയുള്ള കാലഘട്ടത്തില്‍ ഈ
ആവശ്യത്തിനായി
സമര്‍പ്പിച്ചിട്ടുള്ള എത്ര
അപേക്ഷകളില്‍ ധനസഹായം
ലഭിച്ചിട്ടില്ല എന്നുള്ളത്
വ്യക്തമാക്കാമോ;
( സി )
സാങ്കേതികപ്പിഴവ്
കാരണം അര്‍ഹരായവര്‍ക്ക് ധനസഹായം
ലഭിക്കാത്ത
സാഹചര്യമുണ്ടെങ്കില്‍ അത്
പരിഹരിച്ചുകൊണ്ട് അടിയന്തരമായി
ധനസഹായം ലഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
975.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
മുൻ
സര്‍ക്കാരിന്റെ കാലത്ത് ഫ്ളഡ്
പദ്ധതി പ്രകാരം വാമനപുരം
നിയോജകമണ്ഡല പരിധിയില്‍
ഭരണാനുമതി നല്‍കിയ പദ്ധതികള്‍
ഏതൊക്കെയെന്നും ഇവയിൽ
പൂര്‍ത്തിയായവ ഏതൊക്കെയെന്നും
ഇനിയും പൂര്‍ത്തിയാകാനുള്ള
പദ്ധതികളുടെ നിലവിലെ സ്ഥിതിയും
വര്‍ഷം തിരിച്ച് വിശദമാക്കാമോ?
976.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
2021
മെയ് 2ന് ശേഷമുണ്ടായ പ്രകൃതി
ദുരന്തങ്ങളില്‍
സംസ്ഥാനത്തുണ്ടായ
നാശനഷ്ടങ്ങള്‍, മരണങ്ങള്‍, വീടു
നഷ്ടപ്പെട്ടവര്‍, കൃഷിനാശം
തുടങ്ങിയവ സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
( ബി )
ഇവ
മൂലം സംസ്ഥാനത്തിനുണ്ടായ
സാമ്പത്തിക ബാധ്യത എത്രയെന്നു
വ്യക്തമാക്കുമോ;
( സി )
ഇതുമായി
ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ
കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചു;
എത്ര ലഭ്യമായി; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത
പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട
എത്ര പേര്‍ക്ക് ധനസഹായം നല്‍കി;
എത്ര പേര്‍ക്ക് വീട്
നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള
പ്രവര്‍ത്തനം ആരംഭിച്ചു;
എന്തൊക്കെ പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍ ആരംഭിച്ചു;
ഇതിനായി നാളിതുവരെ ചെലവാക്കിയ
തുക എത്ര; വിശദാംശം
ലഭ്യമാക്കാമോ?
977.
ശ്രീ .
പി . ഉബൈദുള്ള
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
എറണാകുളം
ജില്ലയിലെ പ്രളയ ദുരിതാശ്വാസ
ഫണ്ടില്‍ നിന്നും 80 ലക്ഷത്തോളം
രൂപ തട്ടിയെടുത്ത സംഭവത്തില്‍
റവന്യൂ വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ ;
( ബി )
ഇതില്‍
കുറ്റക്കാരായവര്‍ക്കെതിരെ എന്തു
നടപടിയാണ് ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്നു
വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത
തുക തിരിച്ചുപിടിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ
എന്നത് സംബന്ധിച്ച വിശദാംശം
അറിയിക്കുമോ ?
978.
ശ്രീ പി
സി വിഷ്ണുനാഥ്
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
പ്രകൃതി ദുരന്തങ്ങള്‍
കൂടിവരുന്നതിന്റെ കാരണങ്ങള്‍
സംബന്ധിച്ച് എന്തെങ്കിലും
പഠനങ്ങള്‍ സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
( ബി )
വരും
കാലങ്ങളില്‍
പ്രകൃതിദുരന്തങ്ങളുണ്ടായാല്‍
അവയെ നേരിടുന്നതിനും
ദുരന്തലഘൂകരണത്തിനുമായി
എന്തൊക്കെ സജജീകരണങ്ങളും
സംവിധാനങ്ങളുമാണ്
ഒരുക്കിയിട്ടുള്ളതെന്നും
ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
( സി )
പ്രളയവും
കടല്‍ക്ഷോഭവും കൂടിവരുന്ന
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ
ദുരന്ത നിവാരണ സംവിധാനം
മെച്ചപ്പെടുത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ ?
979.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തിൽ
തകരുന്ന ഗ്രാമീണ റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായി ഫ്ളഡ്
പദ്ധതി പ്രകാരം അനുവദിക്കുന്ന
പ്രവൃത്തികള്‍ കരാറുകാര്‍
ഏറ്റെടുക്കുവാന്‍
തയ്യാറാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
ആയത്
പരിഹരിക്കുന്നതിനായി എന്തു
നടപടി സ്വീകരിക്കുവാനാണ്
സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
ഫ്ളഡ് പ്രവൃത്തികള്‍
പൂര്‍ത്തിയായിക്കഴിഞ്ഞാല്‍
കരാറുകാര്‍ക്ക് യഥാസമയം തുക
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
980.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
2008-നു
മുന്‍പ് നികത്തിയ നിലം 25
സെന്റിനു താഴെയെങ്കില്‍
സൗജന്യമായി തരം മാറ്റുന്നതിനും
അതിന് മുകളിലുള്ള ഭൂമി
തരംമാറ്റുന്നതിനുള്ള തദ്ദേശ
സ്ഥാപനങ്ങളുടെ ഫീസ് ഏകീകരിച്ചും
സര്‍ക്കാര്‍
ഉത്തരവാകുകയുണ്ടായോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത
ഉത്തരവിന്റെ അടിസ്ഥാനത്തില്‍
ഭൂമി തരം മാറ്റി നല്‍കുന്ന
പ്രക്രിയ ഇതിനോടകം
ആരംഭിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍
ഇത് ഇനിയും ആരംഭിക്കാത്തതിനുളള
കാരണം വ്യക്തമാക്കുമോ?
981.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ കന്നിപ്പുറം
- നെയ്യാറ്റിന്‍കര പാലം,
മുള്ളറവിള - ആയയില്‍ പാലം,
പാഞ്ചികാട്ട് കടവ് - പാലം
എന്നിവ നിര്‍മ്മിക്കുന്നതിന്റെ
ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഈ
പാലങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍
നടപടി ആരംഭിച്ചിട്ട് നാല്
വര്‍ഷമായി ഇതുവരെ
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദീകരിക്കാമോ?
982.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ്
റോഡ് നിര്‍മ്മാണത്തിനു വേണ്ടി
മൂന്നാംഘട്ട സ്ഥലം
ഏറ്റെടുക്കുന്നതിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത റോഡ്
നിര്‍മ്മാണത്തിനായി വേണ്ട
സ്ഥലത്തിന്റെ വില
കണക്കാക്കിയിട്ടുണ്ടോ; പ്രസ്തുത
തുക റവന്യൂ വകുപ്പിന്റെ കൈവശം
ലഭ്യമാണോ;
( സി )
ഇത്
സംബന്ധിച്ച് റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
983.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ കയ്യൂര്‍-ചീമേനി
പഞ്ചായത്തിലെ ചീമേനിയില്‍ ബസ്
സ്റ്റാന്റ് കം കംഫര്‍ട്ട്
സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിന് റവന്യു
വകുപ്പിന്റെ അധീനതയില്‍ ഉള്ളതും
പ്ലാന്റേഷന് ലീസ്/പാട്ടം
നല്‍കിയതുമായ 2 ഏക്കര്‍ ഭൂമി,
പഞ്ചായത്തിന് ലീസ് ആയി
അനുവദിക്കാന്‍ മുന്‍ റവന്യു
മന്ത്രി, കൃഷിമന്ത്രി
എന്നിവരുടെ സാന്നിദ്ധ്യത്തില്‍
തീരുമാനം കൈക്കൊണ്ടിട്ടും ലീസ്
ഉത്തരവ് വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
തീരുമാനം നടപ്പില്‍ വരുത്താന്‍
2 1/2 വര്‍ഷത്തിലധികം
വൈകുന്നതിന്റെ കാരണം കൂടി
വ്യക്തമാക്കാമോ?
984.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ. എൻ.
ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
നടപ്പാക്കുന്ന കിഫ്ബി
പദ്ധതികളില്‍ ഭൂമി
ഏറ്റെടുക്കുന്നതിലുളള
കാലതാമസംമൂലം പദ്ധതികള്‍
വെെകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
( ബി )
ഇത്തരം
പദ്ധതികള്‍ക്ക് വേണ്ടി പ്രത്യേക
ലാന്റ് അക്വിസിഷന്‍ സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( സി )
ഇത്തരം
പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍
ത്വരിതപ്പെടുത്തുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
985.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
ചമ്പക്കുളം-നെടുമുടി
വില്ലേജുകളെ ബന്ധിപ്പിക്കുന്ന
കോതറത്തോട് പാലത്തിന് സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍ ഇതുവരെ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ
കാലതാമസം ഒഴിവാക്കി ഭൂമി
ഏറ്റെടുത്ത് പാലം നിര്‍മ്മാണം
യുദ്ധകാലാടിസ്ഥാനത്തില്‍
പൂര്‍ത്തീകരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
പാലം നിര്‍മ്മിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട റവന്യൂ (ബി)
വകുപ്പിന്റെ 14.08.2020-ലെ
ജി.ഒ.(ആര്‍ടി)
നം.2611/2020/ആര്‍.ഡി.
ഉത്തരവില്‍ പിഴവുകള്‍
ഉണ്ടായിട്ടുണ്ടോ; എങ്കില്‍
എന്ത് പിഴവാണ്
ഉണ്ടായിട്ടുള്ളത്, ഏതൊക്കെ
തലങ്ങളിലാണ് പിഴവ് സംഭവിച്ചത്,
ഇത് തിരുത്തി ഉത്തരവ് ഇറക്കാന്‍
വൈകുന്നതിന്റെ കാരണം എന്നിവ
വ്യക്തമാക്കുമോ?
986.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
പേരാമ്പ്ര
നഗരമധ്യത്തിലുളള റെഗുലേറ്റര്‍
മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ
ഭൂമി റവന്യൂ വകുപ്പ്
ഏറ്റെടുത്തു കൊണ്ട് ഇറക്കിയ
സര്‍ക്കാര്‍ ഉത്തരവ്
നടപ്പാക്കിയിരുന്നോ;
( ബി )
ഈ
ഉത്തരവിനെതിരെ ആരെങ്കിലും
കോടതിയെ സമീപിച്ചിരുന്നോ;
എങ്കില്‍ അതാരെന്നും ഇങ്ങനെ
കോടതിയെ സമീപിക്കാനുണ്ടായ കാരണം
എന്തെന്നും വ്യക്തമാക്കുമോ;
( സി )
കോടികള്‍
വില വരുന്ന ഈ ഭൂമി
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
987.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോതമംഗലം
മണ്ഡലത്തിലെ വാരപ്പെട്ടി
പഞ്ചായത്തില്‍ കെയര്‍ ഹോം
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തി ഭൂരഹിതരും
ഭവനരഹിതരുമായവര്‍ക്ക് ഫ്ലാറ്റ്
സമുച്ചയം നിര്‍മ്മിക്കുന്നതിന്
ആവശ്യമായ സ്ഥലം
വിട്ടുകിട്ടുന്നതിനുവേണ്ടിയുള്ള
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്
സംബന്ധിച്ച് റവന്യൂ എ3/144/20
നമ്പര്‍ ഫയലില്‍ സ്വീകരിച്ച
തുടര്‍നടപടി വിശദമാക്കാമോ;
( സി )
ഈ
പദ്ധതിയ്ക്കായി കോതമംഗലം
താലൂക്കില്‍ വാരപ്പെട്ടി
വില്ലേജില്‍ 125/1A/8/28
സര്‍വ്വേ നമ്പരില്‍പ്പെട്ട
പ്രസ്തുത സ്ഥലം
വിട്ടുകിട്ടുന്നതിന് വേണ്ട
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
988.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
എറണാകുളം
കണയന്നൂര്‍ വില്ലേജില്‍ കൊച്ചി
രാജാവ് പാട്ടത്തിന് നല്‍കിയ
എത്ര ഏക്കര്‍ ഭൂമിയാണ് 1947-ന്
ടാറ്റ കൈവശം വച്ചിരുന്നതെന്നും
അത് സംബന്ധിച്ച താലൂക്ക്
ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ്
എന്തായിരുന്നുവെന്നും
അറിയിക്കുമോ; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
( ബി )
1971-ല്‍
സര്‍ക്കാര്‍ വിദേശ തോട്ടങ്ങള്‍
ദേശസാല്‍ക്കരിക്കുന്നത്
സംബന്ധിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന് നിയോഗിച്ച
കമ്മിറ്റിയുടെ റിപ്പോര്‍ട്ട്
പ്രകാരം സംസ്ഥാനത്ത് എത്ര
ഏക്കര്‍ ഭൂമിയാണ് വിദേശ
കമ്പനികളുടെ കൈവശമുള്ളത് എന്ന്
വിശദമാക്കാമോ; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
989.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
പാറക്കാട്
അംഗന്‍വാടിയ്ക്ക്
പെരിയാര്‍വാലിയുടെ ഭൂമി
ലഭ്യമാക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയില്‍
റവന്യു വകുപ്പിലെ A3/6/2021
നമ്പര്‍ ഫയലില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
ഭൂമി കൈമാറ്റം എത്രയും വേഗം
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
990.
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കരമന-വെളളറട
റോഡുനിര്‍മ്മാണത്തിനായുളള ഭൂമി
ഏറ്റെടുക്കല്‍ നടപടികളുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ആയതിന്റെ
തുടര്‍ നടപടിക്രമങ്ങള്‍
വിശദമാക്കാമോ; റവന്യൂ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കുന്നതിന് എത്ര
നാളുകള്‍ കൂടി വേണമെന്ന്
വ്യക്തമാക്കാമോ?
991.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
2019-ലെ
പ്രളയത്തില്‍ വീടിന്
കേടുപാടുകള്‍
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാര ധനസഹായം
ലഭിക്കാത്തവര്‍ വയനാട്
ജില്ലയില്‍ ഉണ്ടോയെന്ന്
അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍
അതിന്റെ കാരണവും എത്ര പേര്‍ക്ക്
ഇനിയും തുക വിതരണം
ചെയ്യാനുണ്ടെന്നും
അറിയിക്കാമോ?
992.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട്
ആക്കി ആധുനികവത്കരിക്കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍ എത്ര
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട്
ആക്കിയിട്ടുണ്ടെന്നും അവിടെ
എന്തെല്ലാം സൗകര്യങ്ങളാണ്
പൊതുജനങ്ങള്‍ക്ക്
ലഭിക്കുകയെന്നും
വ്യക്തമാക്കാമോ;
( സി )
ഇ-ഗവേര്‍ണന്‍സും,
ഇ-ഓഫീസും
ശക്തിപ്പെടുത്തിക്കൊണ്ട്
സ്മാര്‍ട്ട് ഓഫീസ് സംവിധാനം
എല്ലാ വില്ലേജ് ഓഫീസുകളിലേക്കും
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
993.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
വെളിയന്നൂര്‍, ഇലയ്ക്കാട്
വില്ലേജ് ഓഫീസുകളുടെ
നിര്‍മ്മാണം സംബന്ധിച്ച്
ഡി.പി.ആര്‍. തയ്യാറായിട്ടുണ്ടോ;
പ്രസ്തുത ഡി.പി.ആര്‍.
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത
വില്ലേജ് ഓഫീസുകള്‍
പണിയുന്നതിന് സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
എത്ര തുകയുടെ ഭരണാനുമതിയാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
( സി )
ഡി.പി.ആര്‍.
ലഭിച്ചിട്ടുള്ള പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
ലഭ്യമാക്കുന്നതിനും അവ ടെണ്ടര്‍
ചെയ്യുന്നതിനുമുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
994.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
ബാലുശ്ശേരി
മണ്ഡലത്തിലെ ശിവപുരം വില്ലേജ്
ഓഫീസ് കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത
ഓഫീസ് കെട്ടിടം പുതുക്കി
പണിയുന്നതിന് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
995.
ശ്രീ ജി
എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
പുതിയ
താലൂക്കുകൾ
രൂപീകരിക്കേണ്ടതിന്റെ ആവശ്യകത
സംബന്ധിച്ച് സർക്കാരിന്റെ
നിലപാട് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് താലൂക്ക്
പുനഃസംഘടന സംബന്ധിച്ച്
റിപ്പോർട്ട് തയ്യാറാക്കി
സമർപ്പിക്കുന്നതിനായി ലാന്റ്
റവന്യൂ കമ്മീഷണറേറ്റ് തലത്തിൽ
നിയോഗിച്ച ടീം ഇതിനകം
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ എന്നും
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ എന്തെല്ലാമെന്നും
അറിയിക്കാമോ;
( സി )
കൊല്ലം താലൂക്ക് വിഭജിച്ച്
ചാത്തന്നൂർ ആസ്ഥാനമായി പുതിയ
താലൂക്ക് രൂപീകരിക്കണമെന്ന
ജനങ്ങളുടെ ആവശ്യം (ഫയല്‍
നമ്പര്‍ എഫ്1/38/2016/റവ,
ഇ-1267758) പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ നല്‍കുമോ?
996.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
അര്‍ഹരായ
എല്ലാവര്‍ക്കും പട്ടയം
സമയബന്ധിതമായി നല്‍കുവാന്‍
എന്തെല്ലാം അടിയന്തര നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ
സര്‍ക്കാര്‍ എത്ര
കുടുംബങ്ങള്‍ക്ക് പട്ടയം
നല്‍കി; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന ആകെ
വില്ലേജാഫീസുകളുടെ എണ്ണം എത്ര;
ഇതില്‍ എത്രയെണ്ണം സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകളാക്കി;
വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകളാക്കി
മാറ്റുന്നതിന് എത്ര മാസത്തിനകം
അപേക്ഷിക്കണമെന്ന്
വ്യക്തമാക്കുമോ;
( ഡി )
റവന്യൂ
രേഖകളുടെ ഡിജിറ്റലൈസേഷന്‍
എപ്പോള്‍
പൂര്‍ത്തീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്നും ഇതുവഴി
എന്തെല്ലാം സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക് ഇ-പ്ലാറ്റ്
ഫോമിലൂടെ ലഭ്യമാക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
997.
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
റവന്യൂ
വകുപ്പില്‍ നിന്ന് 2021, 2022
വര്‍ഷങ്ങളില്‍ എത്ര ഡെപ്യൂട്ടി
കളക്ടര്‍മാരാണ്
വിരമിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( ബി )
ഇവരുടെ
പേര് വിവരവും , വിരമിക്കുന്ന
തീയതിയും ലഭ്യമാക്കുമോ?
998.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കണ്ണന്‍ദേവന്‍
ഭൂമി സംബന്ധിച്ച 1971-ലെ
സുപ്രീംകോടതിവിധിയിൽ എന്തെല്ലാം
കാര്യങ്ങളാണ്
ചൂണ്ടിക്കാട്ടിയത്;
( ബി )
കോടതിവിധിയ്ക്ക്
ശേഷം ലാന്‍ഡ് ബോര്‍ഡ്
എന്തെല്ലാം വ്യവസ്ഥകളോടെ എത്ര
ഏക്കര്‍ ഭൂമിയാണ് കണ്ണന്‍ദേവന്‍
കമ്പനിക്ക് പാട്ടത്തിന്
നല്‍കിയത്;
( സി )
ലാന്‍ഡ്
ബോര്‍ഡ് ഭൂമി നല്‍കിയ ശേഷം
കമ്പനി ഓരോ വര്‍ഷവും എത്ര
ഏക്കര്‍ ഭൂമിക്ക് പാട്ടം
അടയ്ക്കുന്നുണ്ടെന്നും നിലവില്‍
ഒരേക്കറിന് അടയ്ക്കുന്ന
പാട്ടത്തുക എത്രയാണെന്നും
വെളിപ്പെടുത്താമോ;
( ഡി )
കമ്പനി
പാട്ടം അടയ്ക്കുന്നതില്‍
കുടിശ്ശിക വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
കുടിശ്ശികയുണ്ടെന്നും ആയത്
ഈടാക്കുന്നതിന് സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
999.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
ചാലിയാര്‍
നദിയില്‍ മണല്‍ ഓഡിറ്റ്
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( ബി )
ഉണ്ടെങ്കില്‍
കവണക്കല്ല് റഗുലേറ്റര്‍ കം
ബ്രിഡ്ജ് വരെ മാത്രം ഓഡിറ്റ്
നടത്താനാണോ ഏജന്‍സിയെ
ഏല്‍പ്പിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
മുഴുവനായും
ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ബാക്കി ഭാഗം എന്ന് നടത്തുമെന്ന്
വ്യക്തമാക്കാമോ?
1000.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
റവന്യു
വകുപ്പില്‍ നിന്നും ആലുവ ഐ ഐ ടി
യ്ക്ക് ലീസിന് കൊടുത്തിട്ടുള്ള
ഭൂമിയില്‍ നിന്നും പത്തു സെന്റ്
ഭൂമി ചൂര്‍ണിക്കര വില്ലേജ്
ഓഫീസ് നിര്‍മ്മിക്കുന്നതിന്
വേണ്ടി കൈമാറി നൽകുവാൻ
നാളിതുവരെ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
( ബി )
ഇത്
സംബന്ധിച്ച് എറണാകുളം ജില്ലാ
കളക്ടര്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ ;എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
1001.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
വിവിധ സ്ഥാപനങ്ങളും വ്യക്തികളും
പാട്ടത്തിന് കൈവശം
വച്ചിരിക്കുന്ന ഭൂമിയില്‍
പാട്ടവ്യവസ്ഥ ലംഘിച്ചതും,
പാട്ടക്കാലാവധി കഴിഞ്ഞതുമായ
ഭൂമി തിരിച്ച് പിടിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇതിനകം സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
( ബി )
31-3-2021-ലെ
കണക്ക് പ്രകാരം
പാട്ടക്കുടിശ്ശികയായി പിരിഞ്ഞു
കിട്ടുവാനുള്ള തുക എത്രയാണ്;
പ്രസ്തുത തുക
പിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഏറ്റവും
കൂടുതല്‍ പാട്ടക്കുടിശ്ശിക
വരുത്തിയിട്ടുള്ള
വ്യക്തി/സ്ഥാപനം ഏതാണ്;
( സി )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
പാട്ടക്കുടിശ്ശിക ഒറ്റത്തവണ
തീര്‍പ്പാക്കുന്നതിനായി
ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന
പദ്ധതി വിജയപ്രദമായിരുന്നോ;
ആയത് പ്രകാരം എത്ര ലക്ഷം രൂപ
പിരിഞ്ഞ് കിട്ടി യിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1002.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
നിലവില്‍ എത്ര വില്ലേജുകളുടെ
റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നതിന്റെ
കണക്ക് ലഭ്യമാണെങ്കില്‍
നല്‍കുമോ;
( ബി )
റീസര്‍വ്വെ
നടപടികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( സി )
റീസര്‍വ്വെ
നടപടികളില്‍ പൊതുജനപങ്കാളിത്തം
ഉറപ്പു വരുത്തി നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
1003.
ശ്രീ .
പി . ഉബൈദുള്ള
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ എ
കെ എം അഷ്റഫ്
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
റീസര്‍വ്വേ
നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത
നടപടികള്‍ എന്നേക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വെളിപ്പെടുത്താമോ ?
1004.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
തൊടുപുഴ
നിയോജക മണ്ഡലത്തിലെ
മാരിയില്‍ക്കലുങ്ക് പാലം
അപ്രോച്ച് റോഡിനുള്ള സ്ഥലം
ഏറ്റെടുക്കല്‍ നടപടി ഏതു ഘട്ടം
വരെയായിയെന്ന് വിശദമാക്കുമോ;
( ബി )
നഷ്ട
പരിഹാര തുക നല്‍കുന്നതിനും
അക്വിസിഷന്‍
പൂര്‍ത്തിയാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1005.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
മങ്കട
മണ്ഡലത്തിലെ കൂട്ടിലങ്ങാടി
പടിഞ്ഞാറ്റുംമുറി പനമ്പറ്റ പാലം
അപ്രോച്ച് റോഡ്
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്ഥലം വിട്ടുനല്‍കിയവര്‍ക്ക്
ആകെ എത്ര തുകയുടെ നഷ്ടപരിഹാരം
നല്‍കാന്‍ നിശ്ചയിച്ചിട്ടുണ്ട്;
( ബി )
ഇവര്‍ക്ക്
നാളിതുവരെയായി നഷ്ടപരിഹാരം
നല്‍കിയിട്ടില്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം ഭൂവുടമകള്‍ വളരെയധികം
പ്രയാസങ്ങള്‍ അനുഭവിയ്ക്കുന്നത്
ഗൗരവമായി കാണുന്നുണ്ടോ; യഥാസമയം
നഷ്ടപരിഹാരം വിതരണം
ചെയ്യാത്തതിന് കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
( സി )
സ്ഥലം
വിട്ടുനല്‍കിയവര്‍ക്കുളള
നഷ്ടപരിഹാരം അടിയന്തരമായി
വിതരണം ചെയ്യുന്നതിന് ആവശ്യമായ
നടപടി സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
1006.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
2004
ലെ സുനാമിമൂലം കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിൽ ഭവനം
നഷ്ടപ്പെട്ടവർക്ക് സര്‍ക്കാരും
സന്നദ്ധ സംഘടനകളും ചേര്‍ന്ന്
നിർമ്മിച്ചു നൽകിയ വീടുകളിൽ
വാസയോഗ്യ മല്ലാത്തവ
എത്രയെണ്ണമെന്ന്
വ്യക്തമാക്കാമോ;
( ബി )
ഇവരുടെ
ദയനീയ അവസ്ഥക്ക് പരിഹാരം
കാണുന്നതിനായി സര്‍ക്കാര്‍
എന്തെല്ലാം പദ്ധതികളാണ് വിഭാവനം
ചെയ്യുന്നതെന്നും ഇവർക്കായി ഒരു
സമഗ്ര പദ്ധതി
ആവിഷ്‌ക്കരിക്കുമോയെന്നും
വ്യക്തമാക്കാമോ?
1007.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
മഞ്ചേശ്വരം
താലൂക്ക് രൂപീകൃതമായി എട്ട്
വര്‍ഷം പൂര്‍ത്തിയായിട്ടും
താലൂക്ക് ഓഫീസ് വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
മഞ്ചേശ്വരം
താലൂക്ക് മിനി സിവില്‍
സ്റ്റേഷന്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
1008.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിനടുത്ത്
രോഗികള്‍ക്കും അവരുടെ
കൂട്ടിരിപ്പുകാര്‍ക്കും
വാടകയ്ക്ക് താമസിക്കുന്നതിനായി
ആശ്വാസ് റെന്‍ഡല്‍ സ്കീം
ആരംഭിക്കുമെന്ന മുന്‍
സര്‍ക്കാരിന്റെ പ്രഖ്യാപനം
പ്രവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത
പദ്ധതിക്കായി എന്ത് തുകയാണ്
വകയിരുത്തിയിരുന്നത്;
( സി )
ഇത്തരം
പദ്ധതികള്‍ സംസ്ഥാനത്തെ എല്ലാ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍ക്കു സമീപവും
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
1009.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
ലൈഫ്
മിഷന്റെ ഭാഗമായി കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് പാര്‍പ്പിട
സമുച്ചയങ്ങള്‍ പണിയുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതില്‍
ഏതെങ്കിലും സമുച്ചയത്തിന്റെ പണി
നിര്‍ത്തിവെച്ചിട്ടുണ്ടോ?
വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
സമയബന്ധിതമായി
പൂര്‍ത്തിയാക്കേണ്ട ഇതിന്റെ
നിര്‍മ്മാണ പ്രവൃത്തി എത്രയും
വേഗം പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
1010.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരുവനന്തപുരം
പോലെയുള്ള മെട്രോ നഗരങ്ങളില്‍
കൂടുതല്‍ ഫ്ലാറ്റ്
സമുച്ചയങ്ങള്‍ ഭവന നിര്‍മ്മാണ
ബോര്‍ഡിനുകീഴില്‍
ആരംഭിക്കുന്നതിന് നടപടി
ഉണ്ടാകുമോ; അറിയിക്കാമോ;
( ബി )
എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും ഭവന
നിര്‍മ്മാണ ബോര്‍ഡിന്റ
നേതൃത്വത്തില്‍ ആധുനിക
രീതിയില്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കായി
വുമണ്‍-മെന്‍ ഹോസ്റ്റലുകള്‍
നിര്‍മ്മിക്കുന്നതിന് നടപടികള്‍
ഉണ്ടാകുമോ; വ്യക്തമാക്കാമോ?
1011.
ശ്രീ.
പി.വി.അൻവർ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ ജി
സ്റ്റീഫന്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
മു൯
സര്‍ക്കാര്‍ സ്വീകരിച്ച
ഊര്‍ജ്ജിത നടപടികളുടെ ഫലമായി
ഭവനരഹിതരില്ലാത്ത കേരളം എന്ന
സ്വപ്നം
യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന
ഈ അവസരത്തില്‍ സംസ്ഥാന ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിയ്ക്കാമോ;
( ബി )
ചെലവ്
കുറഞ്ഞ വീട് എന്ന ആശയത്തിലൂന്നി
ഭവന നിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
( സി )
ചെലവ്
കുറഞ്ഞ കെട്ടിട നിര്‍മ്മാണ
സാങ്കേതിക വിദ്യ സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക് അവബോധം
നല്‍കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണം
1012.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സാധാരണക്കാരന്
പ്രാമുഖ്യം ലഭിക്കത്തക്ക
രീതിയില്‍ ഭവനനിര്‍മ്മാണ
ബോര്‍ഡുവഴി ലോണ്‍ വിതരണം
പുനരാരംഭിക്കുമോ;
( ബി )
പ്രവാസികള്‍ക്കും
പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന
കുടുംബങ്ങള്‍ക്കും വേണ്ടി
പ്രത്യേക ഭവന പദ്ധതി
രൂപവല്‍കരിക്കുമോ; ആയതിന്റെ
വിശദാംശങ്ങള്‍ അറിയിക്കുമോ;
( സി )
ഭവന
നിര്‍മ്മാണ അടിസ്ഥാന വികസന
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ
ഏകോപിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1013.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
ആദിവാസികൾക്കുള്ള
ഭവന നിർമ്മാണത്തിനായി കഴിഞ്ഞ
അഞ്ച് വർഷം സർക്കാർ എത്ര
തുകയാണ് ചെലവഴിച്ചത് എന്നത്
സംബന്ധിച്ച ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
( ബി )
ഭവന
രഹിതരായ ആദിവാസി കുടുംബങ്ങൾക്ക്
ഭവനം നിർമ്മിച്ചു നൽകുന്നതിനു
വേണ്ടി സർക്കാർ ആവിഷ്ക്കരിച്ച
പദ്ധതികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
( സി )
വയനാട്
ജില്ലയിലെ ഭവന രഹിതരായ ആദിവാസി
കുടുംബങ്ങൾക്ക് കഴിഞ്ഞ അഞ്ച്
വർഷത്തിനുള്ളിൽ എത്ര ഭവനം
നിർമ്മിച്ചു നൽകിയെന്നും
ഇതിനായി എത്ര തുക
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കാമോ?
1014.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി ഏതെങ്കിലും
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍
ഏതൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1015.
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് ഭവന
നിര്‍മ്മാണ വകുപ്പ് എത്ര
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
ഭവന
നിര്‍മ്മാണ വകുപ്പിന്റെ
മേല്‍നോട്ടത്തില്‍ നടന്നു
കൊണ്ടിരിക്കുന്ന മറ്റു
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
( സി )
ഭവന
നിര്‍മ്മാണ വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്ത് എവിടെയെല്ലാമാണ്
അതിഥി മന്ദിരങ്ങള്‍ ഉള്ളതെന്ന്
അറിയിക്കാമോ?
1016.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂവും ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
താഴ്ന്ന
വരുമാനക്കാരായ
പ്രവാസിവിഭാഗങ്ങളുടെ ഭവന
നിര്‍മ്മാണ ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി സംസ്ഥാന ഭവന
നിര്‍മ്മാണ ബോര്‍ഡ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
( ബി )
പ്രസ്തുത
പദ്ധതി പ്രകാരം ഇതിനകം എത്ര
പേര്‍ക്ക് ധനസഹായം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
( സി )
പദ്ധതി
കൂടുതല്‍ ആകര്‍ഷകമാക്കി
കൂടുതല്‍ പ്രവാസികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1017.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
ചില കോളനികളില്‍
വാസയോഗ്യമല്ലാത്ത ഇരട്ട
വീടുകളാണ് ഇപ്പോഴും
നിലവിലുള്ളത് എന്നത് പരിഗണിച്ച്
ഇത്തരക്കാര്‍ക്ക് വാസയോഗ്യമായ
ഒറ്റ വീട് ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1018.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍
നിലവിലുളള ഭൂരഹിതര്‍,
ഭവനരഹിതര്‍ എന്നിവരുടെ എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|