|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
603.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ
ഭവനങ്ങളില്‍ പൈപ്പിലൂടെ
കുടിവെള്ളമെത്തിക്കുന്ന
പദ്ധതിയായ ജല ജീവന്‍ മിഷന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കോതമംഗലം മണ്ഡലത്തില്‍
എന്തെല്ലാം പ്രവര്‍ത്തികളാണ്
നടന്നുവരുന്നത് എന്ന്
വിശദമാക്കാമോ;
( ബി )
ഇതിന്റെ
ഭാഗമായി മണ്ഡലത്തിലെ വിവിധ
പഞ്ചായത്തു/മുനിസിപ്പല്‍
മേഖലകളില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
ജല
ജീവന്‍ മിഷന്‍ പദ്ധതിയുടെ
ഭാഗമായി ഓരോ
പഞ്ചായത്തിലും/മുനിസിപ്പാലിറ്റിയിലും
എത്ര തുകയുടെ പദ്ധതികളാണ്
നടപ്പിലാക്കുന്നത് എന്നും, ഓരോ
പ്രവര്‍ത്തിയുടേയും നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത
പദ്ധതി വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
604.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി
നിയോജകമണ്ഡലത്തില്‍ മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
നടപ്പാക്കുന്ന വിവിധ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
( ബി )
കൂടുതല്‍
ചെറുകിട ജലസേചന പദ്ധതികള്‍
നടപ്പാക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
605.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജലാശയങ്ങളെ
സംബന്ധിച്ച സമഗ്രമായ വിവര
ശേഖരണം നടത്താന്‍ സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
( ബി )
ജലാശയ
സംരക്ഷണത്തിനായി മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
( സി )
നദീജല
സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികള്‍
സംബന്ധിച്ച വിശദാംശം നല്‍കുമോ?
606.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൺസൂൺ
കാലയളവിൽ, പുഴകളുടെ തീരം
ഇടിഞ്ഞ് വീടുകൾ കൃഷിയിടങ്ങൾ
കാർഷിക വിളകൾ
എന്നിവയ്ക്കുണ്ടാകുന്ന
നാശനഷ്ടങ്ങൾ തടയാൻ പിറവം
നിയോജകമണ്ഡലത്തിലെ ഏതെങ്കിലും
പ്രദേശങ്ങളിൽ തീര സംരക്ഷണ
പ്രവർത്തനങ്ങൾ
നടപ്പിലാക്കിയിട്ടുണ്ടോ;
അറിയിക്കുമോ;
( ബി )
ഇല്ലെങ്കിൽ,
ഇതിനായി പ്രത്യേക കർമ്മ
പദ്ധതികൾ ആവിഷ്കരിക്കുമോ;
വ്യക്തമാക്കാമോ?
607.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ ന്യൂകട്ട്
പുഴ ആഴം കൂട്ടി, സംരക്ഷണ ഭിത്തി
കെട്ടി സംരക്ഷിക്കുകയും തടയണ
നിര്‍മ്മിക്കുകയും ചെയ്യുന്ന
ന്യൂകട്ട് ജലസേചന പദ്ധതിയുടെ
പൂര്‍ത്തീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
608.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ
മണ്ഡലത്തിലെ തൂമ്പാത്തോടിന്റെ
പുനരുദ്ധാരണവുമായി ബന്ധപ്പെട്ട
ജലവിഭവ വകുപ്പ് ചീഫ്
എഞ്ചിനീയര്‍ ഓഫീസിലെ
12224/19/ഡബ്ല്യൂ2 നമ്പര്‍
ഫയലില്‍ നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
ഇത്
സംബന്ധിച്ച് പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
609.
ശ്രീ .
മഞ്ഞളാംകുഴി അലി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
നദികളിലെ മണല്‍ ലഭ്യത
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ;
( ബി )
ഇതിന്റെ
അടിസ്ഥാനത്തില്‍ ഏതെല്ലാം
നദികളില്‍ നിന്നാണ് മണല്‍
നീക്കം ചെയ്യുന്നതിന് അനുമതി
നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കുമോ?
610.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര
നിയോജകമണ്ഡലത്തിലെ കരിമ്പന തോട്
മാലിന്യം നിറഞ്ഞ്
നീരൊഴുക്കില്ലാത്ത
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തോടുകളുടെ
അറ്റകുറ്റപ്പണികള്‍ക്കും തോട്
വൃത്തിയാക്കുന്നതിനും എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
( സി )
നിലവിലെ
സര്‍ക്കാര്‍ പദ്ധതികളില്‍
ഉള്‍പ്പെടുത്തി കരിമ്പന തോട്
വൃത്തിയാക്കി
ഉപയോഗയോഗ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
611.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യടി
ജലസേചന പദ്ധതിയിലെ ബ്രാഞ്ച്
കനാലുകളുടെ അറ്റകുറ്റപ്പണികള്‍
യഥാ സമയത്ത് നടക്കാത്തത് മൂലം
കനാലുകള്‍ പലയിടങ്ങളിലും
പൊട്ടിപൊളിഞ്ഞത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കിൽ
ആയത് പരിഹരിക്കുന്നതിനായി
നാളിതുവരെ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
( ബി )
കാനാലിന്റെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും കനാല്‍
വൃത്തിയാക്കുന്നതിനും എന്തൊക്കെ
പദ്ധതികളാണ് നിലവിലുള്ളതെന്നു
വ്യക്തമാക്കുമോ ;
( സി )
ഏതെങ്കിലും
സര്‍ക്കാര്‍
പദ്ധതികളിലുള്‍പ്പെടുത്തി
കനാലുകളുടെ അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന് സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
612.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
നവീകരണത്തിനാവശ്യമായ
തുക അനുവദിച്ച, തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ കുണ്ടൂര്‍
തോടിന്റെ നിര്‍മ്മാണ പുരോഗതിയും
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട് പൂര്‍ത്തീകരിച്ച
നടപടികളും വ്യക്തമാക്കുമോ?
613.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട
നിയോജകമണ്ഡലത്തിലെ
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തിലെ ആനപ്പാറ
പൊറ്റമ്മല്‍ കടവിനു സമീപം
കടലുണ്ടിപുഴക്ക് കുറുകെ തടയണ
നിര്‍മ്മിയ്ക്കുന്നതിന്
ആരംഭിച്ച പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
( ബി )
നിലവില്‍
എത്ര ശതമാനം പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
എന്നത്തേയ്ക്ക്പൂര്‍ത്തീകരിയ്ക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത
പ്രവൃത്തി
സമയബന്ധിതമായിപൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ അണക്കെട്ടുകളുമായി
ബന്ധപ്പെട്ട ജലവിതരണ പദ്ധതികൾ
614.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാണാസുര
സാഗർ അണക്കെട്ടുമായി ബന്ധപ്പട്ട
ജലവിതരണ പദ്ധതികളുടെ നിർമ്മാണ
പ്രവർത്തനങ്ങളും പുരോഗതിയും
വിലയിരുത്തിയിട്ടുണ്ടോ; ഇതിന്റെ
നിലവിലെ സ്ഥിതി എന്താണെന്നും
നിർമ്മാണം എപ്പോൾ
പൂർത്തീകരിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
( ബി )
ബാണാസുര
സാഗർ അണക്കെട്ടിന്റെയും അനുബന്ധ
ജലവിതരണ പദ്ധതികളുടെയും
നടത്തിപ്പിനായി സാങ്കേതിക
പരിജ്ഞാനമുള്ള ജീവനക്കാരുടെ
അഭാവം നേരിടുന്നുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പരിഹരിക്കുന്നതിനു വേണ്ട
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( സി )
കേരളത്തിലെ
തന്നെ പ്രധാന മണ്ണണകെട്ടായ
കാരാപ്പുഴ അണക്കെട്ടുമായി
ബന്ധപ്പെട്ട് എത്ര ജലസേചന -
കുടിവെള്ള പദ്ധതികൾ വിഭാവനം
ചെയ്തതിട്ടുണ്ടെന്നും ഇതിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
( ഡി )
ഏതെല്ലാം
പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഈ
പദ്ധതികളുടെ ഗുണം
ലഭിക്കുമെന്നും പദ്ധതികൾ എപ്പോൾ
പൂർത്തീകരിച്ച് കർഷകർക്ക്
ജലസേചനം ലഭ്യമാക്കാൻ
സാധിക്കുമെന്നും,
വ്യക്തമാക്കാമോ;
( ഇ )
കാവേരി
നദീതട തർക്ക പരിഹാര ട്രിബ്യൂണൽ
വിധിയനുസരിച്ച് എത്ര ടി.എം.സി
വെള്ളമാണ് കേരളത്തിന്
അർഹതപ്പെട്ടതെന്നും ഇവ
കേരളത്തിലെ വിവിധ
ആവശ്യങ്ങൾക്കായി
വിനിയോഗിക്കുന്നുണ്ടോയെന്നും
ഇല്ലെങ്കിൽ ആയതിന്റെ കാരണം
എന്താണെന്നും വെളിപ്പെടുത്താമോ;
( എഫ് )
കാവേരി
വിധിയുമായി ബന്ധപ്പെട്ട്
ഏതെങ്കിലും ജലസേചന പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതികൾ
ഏതെല്ലാമാണെന്നും അവയുടെ
നിർമ്മാണ പുരോഗതി ഏതു
ഘട്ടത്തിലാണെന്നും അവ എന്ന്
പൂർത്തീകരിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
( ജി )
ഇവയുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
പരാതികൾ ലഭിച്ചിട്ടുണ്ടോയെന്നും
പദ്ധതികൾ സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന് നോഡൽ
ഓഫീസർമാരെ
നിയമിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
615.
ശ്രീ .
എൻ . ഷംസുദീൻ
ശ്രീ .
പി . ഉബൈദുള്ള
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജലവിഭവ
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
അണക്കെട്ടുകളുടെ
അറ്റകുറ്റപ്പണികള്‍ ലോകബാങ്ക്
സഹായത്തോടെ നടത്താന്‍ കേന്ദ്ര
ജലകമ്മീഷന്‍ അനുമതി
നല്‍കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
( ബി )
ഈ
അറ്റകുറ്റപ്പണികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
616.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജലവിഭവ
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
സംസ്ഥാനത്തെ ഡാമുകള്‍
തുറന്നാല്‍ ഏതൊക്കെ
പ്രദേശങ്ങള്‍
വെള്ളത്തിനടിയിലാകുമെന്നതു
സംബന്ധിച്ച വിശദമായ ഫ്ലഡ്
മാപ്പ് വകുപ്പിന്റെ കൈവശമുണ്ടോ;
( ബി )
ജലവിഭവ
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
ഡാമുകള്‍ക്ക് റൂള്‍ കേര്‍വ്
നിലവിലുണ്ടോ, വിശദാംശങ്ങള്‍
നല്‍കാമോ;
( സി )
സംസ്ഥാനത്ത്
ചുഴലിക്കാറ്റും അതിതീവ്ര മഴയും
അടിക്കടി ഉണ്ടാകുന്ന
സാഹചര്യത്തില്‍, ഇനിയൊരു
പ്രളയമുണ്ടായാൽ അതിജീവിക്കാൻ
എന്തൊക്കെ മുന്‍കരുതലുകളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ
ഡാമുകളില്‍ 2018, 2019
വര്‍ഷങ്ങളിലെ പ്രളയത്തില്‍
അടിഞ്ഞുകൂടിയ ചെളി
പൂര്‍ണ്ണമായും നീക്കം
ചെയ്യുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
617.
ശ്രീ .
ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
അടിക്കടി ഉണ്ടാകുന്ന
പ്രളയങ്ങള്‍
നിയന്ത്രിക്കുന്നതിനായി ജലവിഭവ
വകുപ്പ് എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
( ബി )
പ്രളയ
നിയന്ത്രണം, ശുദ്ധജല വിതരണം,
ജലസേചനം എന്നിവയ്ക്കായി
മള്‍ട്ടിപര്‍പ്പസ് ഡാം
നിര്‍മ്മിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍ വിശദാശം
നല്‍കുമോ?
618.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ജലസേചന
വകുപ്പിന്റെ
ഫണ്ടുപയോഗപ്പെടുത്തി കാഡ
ചാനലുകള്‍, മെയിന്‍ കനാലുകള്‍,
ചേരാമംഗലം ഡാം, മംഗലം ഡാം
എന്നിവിടങ്ങളില്‍ ഏതെല്ലാം
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്കായി ചെലവഴിച്ച
തുക ഇനം തിരിച്ച്
വ്യക്തമാക്കാമോ?
ഡാമുകളിലെ
ചെളിയുംമണലും നീക്കം ചെയ്യാന്‍
നടപടി
619.
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ
വകുപ്പിന് കീഴിലുള്ള ഡാമുകളില്‍
ചെളിയും മണലും അടിഞ്ഞു കിടന്ന്
സംഭരണശേഷിയില്‍
കുറവുസംഭവിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ ;
( ബി )
ഇപ്രകാരം
അടിഞ്ഞുകിടക്കുന്ന ചെളിയും
മണലും നീക്കം ചെയ്യുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
620.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തെ
ചെറുക്കുവാനായി സംസ്ഥാനത്ത്
മൂന്ന് പുതിയ അണക്കെട്ടുകള്‍
നിര്‍മ്മിക്കുന്നതിന് ജലവിഭവ
വകുപ്പ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍
എവിടെയൊക്കെയാണ് പ്രസ്തുത
അണക്കെട്ടുകള്‍
നിര്‍മ്മിക്കുകയെന്നും ഇതിനായി
ആകെ എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാക്കിയിട്ടുളളതെന്നും
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
അണക്കെട്ടുകളുടെ സാധ്യതാപഠനം
ആരംഭിച്ചിട്ടുണ്ടോ; ഇതിനായി
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സി ഏതാണെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത
അണക്കെട്ടുകളുടെ നിര്‍മ്മാണ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കുമോ;
( ഇ )
ഇതിനായുളള
സാമ്പത്തിക സഹായം എവിടെ നിന്ന്
ലഭ്യമാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
621.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മലങ്കര
ഡാമിന്റെ റൂള്‍ കെര്‍വ്
നിലവിലുണ്ടോ എന്നറിയിക്കുമോ;
( ബി )
ഉണ്ടെങ്കില്‍
മഴ സമയത്ത് ജലനിരപ്പ് എത്ര
അടിയായാണ് നില നിര്‍ത്തേണ്ടത്
എന്ന് അറിയിക്കുമോ; ആയത് ഉറപ്പു
വരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
622.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാര്‍
ഡാമിന്റെ ബലം ഉന്നതാധികാര സമിതി
വിലയിരുത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ;
( ബി )
പ്രസ്തുത ഡാമില്‍ പുതിയ
അണക്കെട്ട് പണിയുന്നതിനുളള
സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ
;
( സി )
സാധ്യതാപഠനം
നടത്തുന്നതിനെതിരെ
സുപ്രീംകോടതിയില്‍ നിലനിന്ന
കേസില്‍ സംസ്ഥാനത്തിന്
അനുകൂലമായ വിധി ഉണ്ടായ
സാഹചര്യത്തില്‍ പുതിയ
അണക്കെട്ട് പണിയുന്നതിനുളള
തീരുമാനം ത്വരിതപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
623.
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള
ക്ഷാമം പരിഹരിക്കുന്നതിനായി
പുഴകളില്‍ ചെറുകിട ജലസേചന
പദ്ധതികള്‍ (ചെക്ക് ഡാം)
നടപ്പിലാക്കുന്നതിനുള്ള
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
( ബി )
ടി
പഠനങ്ങളില്‍ തിരുവനന്തപുരം
ജില്ലയിലെ ഏതെങ്കിലും പുഴകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍
ഏതെല്ലാം പുഴകള്‍ എന്ന്
വ്യക്തമാക്കാമോ?
624.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ
വാടാനപ്പള്ളി പഞ്ചായത്തിലെ
വാടാനപ്പള്ളി ഐ.വി.കെട്ടില്‍
തടയണ നിര്‍മ്മാണത്തിന്റെ
പര്യവേഷണ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കുമോ ;
( ബി )
ഈ
പ്രവൃത്തിയുടെ ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
ഭരണാനുമതി നല്‍കിയിട്ടുണ്ടോ;
അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി
അടിയന്തരമായി
പ്രാവര്‍ത്തികമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
625.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര-അമരവിള
പുല്ലാമലയില്‍ നെയ്യാര്‍ ബണ്ട്
തകര്‍ന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട് ബണ്ട്
പുനര്‍നിര്‍മ്മിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
( ബി )
ബണ്ട്
പുനര്‍നിര്‍മ്മിക്കാന്‍
കാലതാമസ്സം വരുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
( സി )
ബണ്ട്
പുനര്‍നിര്‍മ്മാണത്തിനു എത്ര
തുകയാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
626.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പട്ടാമ്പി
മണ്ഡലത്തിലെ തിരുവേഗപ്പുറ
പഞ്ചായത്തിലെ കാലടിക്കുന്ന്
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തി എന്നാരംഭിക്കുവാൻ
സാധിക്കുമെന്ന് അറിയിക്കാമോ;
പദ്ധതി നടപ്പിലാക്കുന്നതിന്
തടസ്സങ്ങളെന്തെങ്കിലും ഉണ്ടോ;
ഉണ്ടെങ്കിൽ വ്യക്തമാക്കാമോ?
627.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര തടയണയുടെ
എല്ലാ പ്രവൃത്തികളും
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഷട്ടര്‍
ഉയര്‍ത്താനും താഴ്ത്താനുമുള്ള
ഇലക്ട്രിഫിക്കേഷന്‍
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്തെന്ന് വിശദമാക്കാമോ;
( സി )
കാലവര്‍ഷം
തുടങ്ങുന്നതിനു മുന്‍പ് ഈ
പ്രവൃത്തി പൂര്‍ത്തിയാക്കാന്‍
സാധിച്ചില്ലെങ്കിലുള്ള അപകട
ഭീഷണി വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ഡി )
എങ്കില്‍
ഇത് അടിയന്തരമായി
പൂര്‍ത്തിയാക്കാനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
628.
ശ്രീ ജി
എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ
നിയോജക മണ്ഡലത്തിൽ മേജർ ഇറിഗേഷൻ
വകുപ്പിന്റെ നിർവ്വഹണ ചുമതലയിൽ
ഇത്തിക്കരയാറിനു കുറുകെ ഞവരൂർ
കടവിൽ തടയണയും പാലവും
നിർമ്മിക്കുന്ന പ്രവൃത്തിയുടെ
(ബഡ്‌ജറ്റ് വർക്ക് 2020
-2021) നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
629.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കവ്വായി
കായലും അറബിക്കടലും അതിര്‍ത്തി
പങ്കിടുന്ന കാസര്‍ഗോഡ്
ജില്ലയിലെ വലിയപറമ്പ് ദ്വീപ്
പഞ്ചായത്തിലെ
വര്‍ദ്ധിച്ചുവരുന്ന കടലേറ്റം
തടയുന്നതിനും ദ്വീപില്‍ വര്‍ഷ
കാലത്തുണ്ടാകുന്ന കരയിടിച്ചില്‍
നേരിടുന്നതിന് കരകെട്ടി
സംരക്ഷിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
630.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കുന്നംകുളം
മുനിസിപ്പാലിറ്റിയിലെ
മധുരകുളത്തു നിന്നും
കണ്ടാണശ്ശേരി, ഗുരുവായൂര്‍
മുനിസ്സിപ്പാലിറ്റി, എളവള്ളി,
മുല്ലശ്ശേരി പഞ്ചായത്തുകളിലൂടെ
പോകുന്ന കൊച്ചിന്‍ ഫ്രോണ്ടിയര്‍
തോടിന്റെ അതിര്‍ത്തി
നിര്‍ണ്ണയിച്ച്
അതിര്‍ത്തിക്കല്ലുകള്‍
സ്ഥാപിക്കുന്നതിനായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
അതിന്‍പ്രകാരം സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമെന്നും വിശദമാക്കാമോ;
( ബി )
കൊച്ചിന്‍
ഫ്രോണ്ടിയര്‍ തോടിന്റെ
നവീകരണത്തിനായി 2019-20 ലെ
ബഡ്ജറ്റില്‍ (വോള്യം- II,
ക്രമനമ്പര്‍ 2197) 15 കോടി
രൂപയുടെ എസ്റ്റിമേറ്റിന്
ടോക്കണ്‍ പ്രൊവിഷന്‍
വകയിരുത്തിയിട്ടുള്ള
സാഹചര്യത്തിൽ പ്രസ്തുത
പ്രവര്‍ത്തിയുടെ ഡി.പി.ആര്‍
തയ്യാറാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട്
ഇതുവരെ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
631.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പുഴ
സംരക്ഷണഭിത്തി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍ 2021
വര്‍ഷത്തില്‍ തയ്യാറാക്കിയ
എസ്റ്റിമേറ്റുകളില്‍ ഭരണാനുമതി
നല്‍കിയത് ഏതെല്ലാം എന്ന്
അറിയിക്കാമോ;
( ബി )
ഇറിഗേഷന്‍
വകുപ്പ് 2021 വര്‍ഷത്തില്‍
ഭരണാനുമതിക്കായ് കോട്ടക്കല്‍
മണ്ഡലത്തില്‍ നിന്ന്
ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍
ഏതെല്ലാം;
( സി )
ഭരണാനുമതി
ആവശ്യപ്പെട്ട് ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
നിലവിലുള്ള പ്രവൃത്തികള്‍
ഏതെല്ലാം; ഈ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി അടിയന്തരമായി
നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ?
632.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുകുന്ന്
പഞ്ചായത്തിലെ ബാപ്പുക്കല്‍,
മുട്ടില്‍കാപ്പ്
എന്നിവിടങ്ങളില്‍ പാലത്തോടു
കൂടിയ ഉപ്പുവെളളപ്രതിരോധബണ്ട്
നിര്‍മ്മിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
633.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി നഗരസഭയില്‍
ഉൾപ്പെട്ട ചെട്ടിപ്പടി മുതല്‍
കെട്ടുങ്ങല്‍ വരെ കടല്‍
ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
നടപടി ക്രമങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ ?
634.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ചവറ
കെ.എം.എം.എല്‍. ന്റെയും
ഐ.ആര്‍.ഇ. യുടെയും സഹായത്തോടെ
വെള്ളനാതുരുത്ത് മുതല്‍ നീണ്ടകര
വരെയുള്ള സ്ഥലത്ത് കടലാക്രമണം
തടയുന്നതിനായി പുലിമുട്ടുകള്‍
നിര്‍മ്മിയ്ക്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി അറിയിയ്ക്കുമോ;
( ബി )
എത്ര
പുലിമുട്ടുകള്‍ ഏതൊക്കെ
സ്ഥലത്ത്
നിര്‍മ്മിയ്ക്കുന്നതിനാണ്
ഉദ്ദേശിയ്ക്കുന്നത്;
വ്യക്തമാക്കുമോ;?
635.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കാസര്‍ഗോഡ്
കസബ, ചേരങ്കൈ, കാവുഗോളി
കടപ്പുറത്ത് കടല്‍ഭിത്തി
നിര്‍മ്മിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
( ബി )
ആയത്
എത്ര മീറ്റര്‍ നീളത്തില്‍ എത്ര
തുക ചെലവഴിച്ച് ഏത് വര്‍ഷമാണ്
നിര്‍മ്മിച്ചതെന്ന്
അറിയിക്കുമോ;
( സി )
ഒരിക്കല്‍
നിര്‍മ്മിച്ച കടല്‍ഭിത്തി
കടലാക്രമണത്തില്‍
തകര്‍ന്നിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത
കടപ്പുറത്ത് ഇപ്പോള്‍
കടലാക്രമണഭീഷണി ഉണ്ടോയെന്നും
ഇത് തടയാന്‍ എന്ത് മാര്‍ഗ്ഗമാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
636.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കടലാക്രമണം
രൂക്ഷമായ മാടായി, മാട്ടൂല്‍
പഞ്ചായത്തുകളില്‍ പുതിയ
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന് 2019-20
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
ലഭിച്ച 16 കോടി രൂപയുടെ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
637.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍ ഉൾപ്പെട്ട
തീരപ്രദേശമായ ആലപ്പാട്
തീരസംരക്ഷണത്തിന്റെ ഭാഗമായി
2018 മുതല്‍ പാറ അടുക്കിയുള്ള
നിര്‍മ്മാണത്തിനും പുലിമുട്ട്
നിര്‍മ്മാണത്തിനുമായി
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട്; അതില്‍
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചു നല്‍കാമോ;
( ബി )
ആലപ്പാട്
തീരസംരക്ഷണത്തിന്റെ ഭാഗമായി
ചെന്നെ ഐ.ഐ.ടി. തയ്യാറാക്കിയ
പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
റിപ്പോര്‍ട്ടില്‍ പറയുന്ന
പ്രകാരം ആലപ്പാട്
തീരസംരക്ഷണത്തിന് ശാശ്വത
പരിഹാരം കാണുന്നതിന്
സര്‍ക്കാര്‍ തയ്യാറാകുമോ;
( സി )
ഇല്ലെങ്കില്‍
പ്രസ്തുത വിഷയത്തില്‍
സര്‍ക്കാര്‍ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്താണെന്നു വ്യക്തമാക്കാമോ?
638.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടല്‍ക്ഷോഭം
മൂലം കേരളത്തിലെ തീരദേശത്ത്
വ്യാപകമായ നാശനഷ്ടം ഉണ്ടായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
മഞ്ചേശ്വരം
മണ്ഡലത്തില്‍ കടല്‍ ക്ഷോഭം
കാരണം വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്കും മറ്റും
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന് അറിയിക്കുമോ ;
( സി )
ഈ
മണ്ഡലത്തിലെ കടല്‍ തീരങ്ങളില്‍
കടല്‍ ക്ഷോഭം തടയുന്നതിനും തീര
പ്രദേശത്തെ ജനങ്ങളുടെ
ദുരിതത്തിന് അറുതി
വരുത്തുന്നതിനും എന്തെങ്കിലും
ശാശ്വത പരിഹാര മാര്‍ഗങ്ങള്‍
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കുമോ?
639.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം
മണ്ഡലത്തില്‍ മലയം കനാലിന്
കുറുകെയുള്ള മുട്ടേല്‍ പാലം,
കരിപ്പുഴ കനാലിന് കുറുകെയുള്ള
പത്തിയൂര്‍ പാലം, എരുവ പാലം
എന്നിവിടങ്ങളില്‍ ആധുനിക
രീതിയിലുള്ള സ്ലൂയിസ്
ഷട്ടറുകള്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
കുട്ടനാട്ടിലെ
മേജര്‍ ഇറിഗേഷന്‍ പ്രവൃത്തികൾ
640.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേജര്‍
ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍
കുട്ടനാട്ടില്‍ നിലവില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
( ബി )
ഓരോ
പ്രവൃത്തിയും അനുവദിച്ചിട്ടുള്ള
തീയതി, എസ്റ്റിമേറ്റ് തുക,
ഭരണാനുമതി, സാങ്കേതികാനുമതി
തീയതികള്‍, നിലവിലെ സ്ഥിതി
എന്നിവ ലഭ്യമാക്കുമോ;
( സി )
കൃഷിയിടങ്ങളുടെ
പുറം ബണ്ടുകള്‍
ബലപ്പെടുത്താത്തതുമൂലം മടവീഴ്ച
ഉണ്ടായി പതിനായിരക്കണക്കിന്
ഹെക്ടര്‍ കൃഷി നശിക്കുന്നത്
ഒഴിവാക്കാന്‍ എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
( ഡി )
കുട്ടനാട്ടിലെ
മേജര്‍ ഇറിഗേഷന്‍ ജോലികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന് പ്രത്യേക
മോണിറ്ററിംഗ് സംവിധാനം
ഏര്‍പ്പെടുത്തുമോ?
641.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനര്‍
ഇറിഗേഷന്‍ ഉടമസ്ഥതയിലുള്ള
കരിങ്കയം ഡാമിലും പരിസരത്തും
എത്ര സ്ഥലം ഇറിഗേഷൻ
വിഭാഗത്തിന്റെ വശമുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
സ്ഥലത്ത് ഏതെങ്കിലും
രീതിയിലുള്ള കൈയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍
കൈയ്യേറ്റം ഒഴിവാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
642.
ശ്രീ പി
സി വിഷ്ണുനാഥ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനര്‍
ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍പ്പെട്ട
പെമ്പുഴക്കടവ്- പൂവ്വം
പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
( ബി )
പാലത്തിന്റെ
നിര്‍മ്മാണ ജോലികള്‍
പുനരാരംഭിക്കാന്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
( സി )
പുതുക്കിയ
എസ്റ്റിമേറ്റ് പ്രകാരം ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയായോ;
( ഡി )
പാലത്തിന്റെ
നിര്‍മ്മാണ ജോലികള്‍
വേഗത്തിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
643.
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണം
ചെറുക്കുന്നതിനായി
സംരക്ഷണഭിത്തികള്‍
അടിയന്തിരമായി
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ത്വരിതപ്പെടുത്തുമോ?
644.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ എരമം-കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ മാവുളള
പൊയിലില്‍ വി.സി.ബി.
നിര്‍മ്മിക്കാന്‍ 2017ല്‍
എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ്
എഞ്ചിനീയര്‍ക്ക്
സമര്‍പ്പിച്ചിരുന്നുവെങ്കിലും
അതിന് ശേഷം സമര്‍പ്പിച്ച പല
പ്രൊപ്പോസലുകള്‍ക്കും ഭരണാനുമതി
നല്‍കിയിട്ടും മേല്‍പറഞ്ഞ
പ്രവൃത്തിക്ക് ഇതുവരെ ഭരണാനുമതി
ലഭ്യമായിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി ലഭിക്കാന്‍ കാലതാമസം
നേരിടുന്നത് എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
( ബി )
ഈ
പ്രവൃത്തിയുടെ പ്രാധാന്യം
കണക്കിലെടുത്ത് അടിയന്തരമായി
ഭരണാനുമതി നല്‍കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
645.
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ കടക്കാട്ടുപാറ
ആലുംകടവ് റെഗുലേറ്റര്‍
പദ്ധതിയുടെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
( ബി )
നിലവില്‍
ഐ.ഡി.ആര്‍.ബി യില്‍ ഉള്ള
പ്രസ്തുത പ്രവൃത്തിയുമായി
ബന്ധപ്പെട്ട ഫയലിന് എത്രയും
വേഗം അംഗീകാരം നല്‍കി പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
646.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പാലക്കാട്
ജില്ലയില്‍ ലിഫ്റ്റ് ഇറിഗേഷനിലെ
ഇലക്ട്രിക്കൽ പ്രവൃത്തികൾ
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന് ഒരു
ഇലക്ട്രിക്കൽ സബ് ഡിവിഷൻ
ആരംഭിക്കുന്നതിനു നടപടി
സ്വീകരിക്കുമോ;
( ബി )
ആയതിന്
സാധിക്കാത്ത പക്ഷം, ഇത്തരം
പ്രവൃത്തികൾ പാലക്കാട്
പി.ഡബ്ലൂ.ഡിയ്ക്ക് കീഴിൽ
നടപ്പിലാക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
647.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പാലക്കാട്
ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷൻ
മെക്കാനിക്കൽ പ്രവൃത്തികൾ
ഇപ്പോൾ ഏത് ഡിവിഷന്റെ കീഴിലാണ്
നടത്തി വരുന്നതെന്ന്
അറിയിക്കുമോ;
( ബി )
മേല്പറഞ്ഞ
മെക്കാനിക്കൽ പ്രവൃത്തികൾ
സമയബന്ധിതമായി പൂർത്തിയാക്കുവാൻ
ബുദ്ധിമുട്ട് നേരിടുന്നതിനാല്‍
ആയവ മലമ്പുഴ ഡിവിഷനു
കീഴിലാക്കുന്നതിനുള്ള| നടപടികൾ
സ്വീകരിക്കുമോ?
648.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമവും
വരള്‍ച്ചയും
പരിഹരിക്കുന്നതിനുവേണ്ടി
ആവിഷ്കരിച്ചിട്ടുള്ള
ആവോലിച്ചാല്‍ വല്ലാഞ്ചിറ
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
സിവില്‍, മെക്കാനിക്കല്‍
വിഭാഗങ്ങള്‍ വിശദമായ
എസ്റ്റിമേറ്റ് തയ്യാറാക്കി
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത
എസ്റ്റിമേറ്റുകള്‍ എത്ര
തുകയുടേതാണെന്നും ഏതെല്ലാം
പ്രവൃത്തികളാണ് ഈ
എസ്റ്റിമേറ്റുകളിൽ
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത
എസ്റ്റിമേറ്റുകളിന്മേൽ
സ്വീകരിച്ച തുടര്‍നടപടികൾ
വിശദമാക്കാമോ;
( ഇ )
പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
നടപ്പിലാക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
649.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തിയ കല്ല്യാശ്ശേരി
മണ്ഡലത്തിലെ നട്ടിക്കടവ്
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
നിർമ്മാണത്തിന് ഡിസൈ൯
തയ്യാറാക്കി ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
650.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാരംഭ
നടപടികൾ പൂര്‍ത്തിയാക്കിയ
തൊണ്ടിമ്മല്‍ കടവ് റെഗുലേറ്റര്‍
കം ബ്രിഡ്ജ് പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
651.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനര്‍
ഇറിഗേഷന്‍ പദ്ധതികളുടെ ഭാഗമായി
കുട്ടനാട്ടില്‍ നടപ്പാക്കി
വരുന്ന പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ;
( ബി )
മേല്പറഞ്ഞ
ഓരോ മൈനര്‍ ഇറിഗേഷന്‍
പ്രവൃത്തിയുടെയും എസ്റ്റിമേറ്റ്
തുക, എ.എസ്., റ്റി.എസ്.എന്നിവ
ലഭിച്ച തീയതികള്‍, നിലവിലെ
സ്ഥിതി, പ്രവൃത്തി മുടങ്ങി
കിടക്കുകയാണെങ്കില്‍ അതിന്റെ
കാരണങ്ങള്‍ എന്നിവ
വ്യക്തമാക്കുമോ?
652.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ
മണ്ഡലത്തിലെ പള്ളിക്കടവ്
ഇറിഗേഷന്‍ പ്രോജക്ടിന്റെ
നിര്‍മ്മാണം സംബന്ധിച്ച് ജലവിഭവ
വകുപ്പ് ചീഫ് എഞ്ചിനീയര്‍
കാര്യാലയത്തിലെ ഫയല്‍ നമ്പര്‍
38586/19/ഡബ്ളു2 ല്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
ഈ
വിഷയത്തില്‍ പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
എം.വി.ഐ.പി
സ്ഥലം കൈമാറുന്നതിന് നടപടി
653.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ
വകുപ്പിന്റെ മുവാറ്റുപുഴ വാലി
ഇറിഗേഷന്‍ പ്രോജക്ടിനായുള്ള
സ്ഥലം ഡ്രൈവിംഗ് പരിശീലനത്തിന്
ലഭ്യമാക്കുന്നതിന് വകുപ്പില്‍
നിലവിലുള്ള ഐ.ആര്‍./1/262/2019
നമ്പര്‍ ഫയലില്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
( ബി )
ഈ
സ്ഥലം കൈമാറുന്നതിന്
തിരുവനന്തപുരം പദ്ധതി വിഭാഗം 2,
ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
എന്നാണ് നല്‍കിയത്; ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
654.
ശ്രീ. എ.
പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
ജലവിഭവ വകുപ്പ് മുഖാന്തരം
മലമ്പുഴ നിയോജക മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
( ബി )
ഇതില്‍
ഓരോ പദ്ധതിക്കും അനുവദിച്ച
തുകയും ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതിയും അറിയിക്കാമോ?
പാറക്കടവ്
അംഗന്‍വാടിയ്ക്ക് പെരിയാര്‍
വാലിയുടെ ഭൂമി ലഭ്യമാക്കുന്നതിന്
നടപടി
655.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറക്കടവ്
അംഗന്‍വാടിയ്ക്ക് പെരിയാര്‍
വാലിയുടെ ഭൂമി
ലഭ്യമാക്കുന്നതിനു വേണ്ടി
സമര്‍പ്പിച്ച അപേക്ഷ
സംബന്ധിച്ച് സര്‍ക്കാരിലെ
ഐ.ആര്‍1/153/20 നമ്പര്‍ ഫയലില്‍
നാളിതുവരെ എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
( ബി )
ഈ
അംഗന്‍വാടിയ്ക്ക് ഭൂമി
ലഭ്യമാക്കുന്നതിന് അടിയന്തര
തുടര്‍നടപടി സ്വീകരിക്കുമോ?
656.
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിഭവനുകള്‍
നടപ്പിലാക്കുന്ന പ്രധാനമന്ത്രി
കൃഷി സഞ്ചായി യോജന (പി. എം.
കെ. എസ്. വൈ ) പദ്ധതിയില്‍
സ്പ്രിംഗ്ളര്‍, ഡ്രിപ്പ് ജലസേചന
പദ്ധതികള്‍ സ്ഥാപിക്കുന്നതിന്
നിലവില്‍ സബ്സിഡി
നല്‍കുന്നുണ്ടോ
എന്നറിയിക്കുമോ;
( ബി )
അപ്രകാരം
നൽകുന്ന സബ്സിഡിയുടെ എത്ര
ശതമാനം കേന്ദ്രവിഹിതമായി
ലഭിക്കും എന്ന് വ്യക്തമാക്കുമോ;
( സി )
ഡ്രിപ്പ്,
സ്പ്രിംഗ്ളര്‍ തുടങ്ങിയ
സൂക്ഷ്മജലസേചന രീതികളോട്
സംസ്ഥാനത്തെ കര്‍ഷകര്‍ വിമുഖത
കാട്ടുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
( ഡി )
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്താണ്
പ്രസ്തുത പദ്ധതി നിലവില്‍
നടപ്പിലാക്കിയിട്ടുള്ളത്; ആയത്
കൂടുതല്‍ സ്ഥലത്തേക്ക്
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ലൈഫ് ഭവന
പദ്ധതിക്കായുള്ള എസ്.സി./എസ്.ടി.
വിഭാഗത്തില്‍പ്പെട്ട അപേക്ഷകളുടെ
എണ്ണം
657.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ലെെഫ്
ഭവന പദ്ധതിയില്‍ വീട്
ലഭിക്കുന്നതിനുവേണ്ടി
കുന്നത്ത്നാട് മണ്ഡലത്തില്‍
നിന്നും എസ് സി /എസ് ടി
വിഭാഗത്തില്‍പ്പെട്ട എത്ര
പേരുടെ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വില്ലേജ്/പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ;
( ബി )
ഇതില്‍
ഭൂരഹിത ഭവനരഹിതര്‍, ഭവന രഹിതര്‍
എന്നിവ തിരിച്ചുമുള്ള കണക്ക്
ലഭ്യമാക്കാമോ;
( സി )
ഭൂരഹിത ഭവനരഹിതര്‍ക്ക് ആവശ്യമായ
ഭൂമി കണ്ടെത്തിയിട്ടുണ്ടോ
എന്ന് വെളിപ്പെടുത്തുമോ;
( ഡി )
ലഭിച്ചിട്ടുള്ള
അപേക്ഷകളില്‍ എത്ര
കുടുംബങ്ങള്‍ക്ക് വീട്
അനുവദിച്ചു എന്ന്
പഞ്ചായത്ത്/വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
( ഇ )
മുഴുവന്‍
അപേക്ഷകര്‍ക്കും വേഗത്തില്‍
ഭവനങ്ങള്‍
ലഭ്യമാക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ?
കുഴല്‍കിണര്‍
നിർമാണം
658.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ചവറ
നിയോജകമണ്ഡലത്തില്‍ നീണ്ടകര
പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍
എം.എല്‍.എയുടെ ആസ്തി വികസന
ഫണ്ടില്‍ (2019-20) നിന്നുള്ള
തുക വിനിയോഗിച്ച് കുഴല്‍കിണര്‍
നിര്‍മ്മിക്കുന്നതിന് ഭൂജല
വകുപ്പിനെ
ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത
കുഴല്‍കിണര്‍ നിര്‍മ്മാണം
നടത്തുന്നതിന് ഏതെങ്കിലും
തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടോ;
നിര്‍മ്മാണം എത്രയും വേഗം
പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ?
659.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തൃശ്ശൂര്‍
ജില്ലയിലെ കോള്‍നിലങ്ങളില്‍
ഉപ്പുവെള്ളം കയറുന്നത്
തടയുന്നതിനായി നിര്‍മ്മിച്ച
ഏനാമാക്കല്‍, ഇടിയഞ്ചിറ
റഗുലേറ്ററുകളുടെ നവീകരണത്തിനായി
തയ്യാറാക്കിയ പദ്ധതിയുടെ
അടങ്കല്‍ തുക ഓരോന്നിനും
എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇവയുടെ
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
( ഡി )
റഗുലേറ്ററുകളുടെ
നിര്‍മ്മാണം അടിയന്തിരമായി
പൂര്‍ത്തീകരിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
660.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍
70 കോടി രൂപ ചെലവില്‍
നടപ്പാക്കി വരുന്ന കുടിവെള്ള
പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിലെ
കാല താമസത്തിനുള്ള കാരണങ്ങള്‍
വ്യക്തമാക്കുമോ;
( ബി )
ഇത്തരം
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കാത്തത് മൂലം
സര്‍ക്കാരിനും ജനങ്ങള്‍ക്കും
ഉണ്ടാകുന്ന വലിയ നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
പദ്ധതിയില്‍ ബാക്കിയുള്ള
ജോലികള്‍ എന്തൊക്കെയാണെന്നും
പദ്ധതിയിലൂടെ എന്നത്തേയ്ക്ക്
കുടിവെള്ളം നല്‍കാന്‍
കഴിയുമെന്നും വ്യക്തമാക്കുമോ?
661.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ളക്ഷാമം
രൂക്ഷമായി അനുഭവപ്പെടുന്ന
സംസ്ഥാനത്തെ ഉയർന്ന സ്ഥലങ്ങൾ,
കുന്നിൻ ചെരിവുകൾ തുടങ്ങിയ
പ്രദേശങ്ങളിൽ
കുടിവെള്ളമെത്തിക്കാൻ പ്രത്യേക
കുടിവെള്ള പദ്ധതികൾ നിലവിൽ
ഉണ്ടോയെന്ന് അറിയിക്കുമോ;
ഉണ്ടെങ്കിൽ പ്രസ്തുത പദ്ധതികൾ
ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ
;
( ബി )
പ്രസ്തുത
പ്രദേശങ്ങൾക്കായി മാത്രം
പ്രത്യേക പദ്ധതികൾ നിലവിൽ
ഇല്ലെങ്കിൽ നിലവിലുള്ള മറ്റു
പദ്ധതികളുടെ പ്രത്യേക ഘടക
പദ്ധതി ആയി പ്രസ്തുത സ്ഥലങ്ങളിൽ
കുടിവെള്ള പദ്ധതികൾ ആരംഭിക്കാൻ
നടപടികൾ സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
662.
ശ്രീ. എ.
പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍
മിഷന്‍ പദ്ധതിയുടെ ഭാഗമായി
മലമ്പുഴ മണ്ഡലത്തില്‍
എന്തെല്ലാം പ്രവര്‍ത്തികളാണ്
നടത്തുവാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുള്ളത് എന്ന്
അറിയിക്കാമോ;
( ബി )
ഇതിനായി
അനുവദിക്കപ്പെട്ടിട്ടുള്ള തുക
എത്രയാണ് എന്ന് അറിയിക്കാമോ; ഈ
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
( സി )
ഈ
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ
ഓരോ പഞ്ചായത്തിനും എന്തെല്ലാം
നേട്ടങ്ങളാണ് ലഭ്യമാകുക എന്ന്
അറിയിക്കാമോ?
663.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മണ്ഡല
പൂജ-മകര വിളക്ക് സീസണില്‍
ശബരിമലയില്‍ അനുഭവപ്പെടുന്ന
രൂക്ഷമായ കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന് പുതിയതായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
പ്രസ്തുത
പദ്ധതിക്കായി എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
664.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം
മണ്ഡലത്തിലെ കീരം പാറ
പഞ്ചായത്തിലെ കുടിവെള്ള
പ്രശ്നത്തിന്റെ ശാശ്വത
പരിഹാരത്തിനു വേണ്ടി
ആവിഷ്കരിച്ചു നടപ്പിലാക്കുന്ന
കീരം പാറ -കാളകടവ് കുടിവെള്ള
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവിടെ
എത്ര കോടി രൂപയുടെ പദ്ധതിയാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
( സി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട
എന്തെല്ലാം പ്രവര്‍ത്തികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
( ഡി )
ഈ
പദ്ധതിയുമായി ബന്ധപ്പെട്ട്
ഇതുവരെ നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
( ഇ )
പ്രസ്തുത
കുടിവെള്ള പദ്ധതി വേഗത്തില്‍
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
665.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം
മണ്ഡലത്തിലെ ഒന്‍പതു
പഞ്ചായത്തുകളില്‍ ജലജീവന്‍
മിഷനിലൂടെ എത്ര കുടിവെള്ള
കണക്ഷനുകള്‍ നല്‍കിയെന്ന്
പഞ്ചായത്ത് തിരിച്ച്
അറിയിക്കാമോ;
( ബി )
ഇനിയും
എത്ര കണക്ഷനുകള്‍ കൂടി
നല്‍കാനുണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വെളിപ്പെടുത്താമോ ;
( സി )
കുടിവെള്ള
കണക്ഷനുകള്‍ നല്‍കാനുള്ള
പദ്ധതിയില്‍ ഓരോ പഞ്ചായത്തിലും
വിവിധ തലങ്ങളില്‍ നിന്നും
വിനിയോഗിക്കുന്ന തുകയുടെ വിശദ
വിവരങ്ങള്‍ നല്‍കാമോ?
666.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ
ജനങ്ങള്‍ നേരിടുന്ന കുടിവെള്ള
പ്രശ്നം പരിഹരിക്കാന്‍
പ്രഖ്യാപിച്ച 291 കോടിയുടെ
സമഗ്ര കുടിവെള്ള പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍ തീയതി
വച്ച് ലഭ്യമാക്കുമോ;
( സി )
ഇപ്പോള്‍
ഇത് നടപ്പാക്കുന്നതിലെ കാലതാമസം
തുടര്‍ന്നാല്‍ 15 കൊല്ലം
ആയാലും ഇത് പൂര്‍ത്തീകരിക്കാന്‍
കഴിയില്ല എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാലതാമസം ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
( ഡി )
291
കോടി രൂപ മുടക്കുന്ന ഈ
പദ്ധതിക്ക് അനുമതി
നല്‍കുമ്പോള്‍ ഓവര്‍ഹെഡ്
ടാങ്കുകള്‍ പണിയാന്‍ സ്ഥലം
വാങ്ങണമെന്ന് തനത് ഫണ്ടില്ലാത്ത
പഞ്ചായത്തുകളോട്
ആവശ്യപ്പെടുന്നതിന്റെ കാരണം
സഹിതം വിശദാംശം ലഭ്യമാക്കുമോ?
667.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് ഏറനാട്
മണ്ഡലത്തില്‍ എത്ര കുടിവെള്ള
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
( ബി )
അവ
ഓരോന്നിന്റെയും ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും എപ്പോള്‍
കമ്മീഷന്‍ ചെയ്യാന്‍
കഴിയുമെന്നും ഉള്ള വിശദാംശം
വെളിപ്പെടുത്തുമോ;
( സി )
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളിലാണ് ജലജീവന്‍
മിഷന്‍ മുഖേനയുള്ള പദ്ധതികള്‍
നടപ്പിലാക്കി വരുന്നത്; ഓരോ
പദ്ധതിയുടെയും അടങ്കല്‍ തുക
അടക്കം വിശദാംശം നല്‍കുമോ?
668.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
കേരളത്തിലെ
ഗ്രാമീണ ജനതക്ക് നൂറ് ശതമാനവും
ഗുണമേന്മയുള്ള പെെപ്പ് വെള്ള
ലഭ്യത ഉറപ്പ് വരുത്തുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
കേന്ദ്രാവിഷ്‍കൃത
പദ്ധതിയായ ജല്‍-ജീവന്‍ മിഷന്‍
വഴി 2020-21-ല്‍ എത്ര പേര്‍ക്ക്
ഗാര്‍ഹിക കണക്ഷന്‍
നല്‍കുന്നതിനാണ്
ലക്ഷ്യമിട്ടിരുന്നത്; അതില്‍
എത്ര പേര്‍ക്ക് കണക്ഷന്‍
നല്‍കി;
( സി )
ഈ
പദ്ധതിക്കായി 2021-22-ല്‍
കേന്ദ്ര സര്‍ക്കാര്‍ എന്ത്
തുകയാണ് സംസ്ഥാനത്തിന്
വകയിരുത്തിയിട്ടുള്ളത്;
( ഡി )
കണക്ഷന്‍
നല്‍കുന്ന കാര്യത്തില്‍
കേന്ദ്രം നിശ്ചയിക്കുന്ന
ടാര്‍ഗറ്റ് സംസ്ഥാനത്തിന്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കാത്ത സാഹചര്യമുണ്ടോ;
എങ്കില്‍ കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
669.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം
നിയോജക മണ്ഡലത്തിലെ
പൂക്കോട്ടൂര്‍-പുല്‍പ്പറ്റ-മൊറയൂര്‍
സമഗ്ര കുടിവെള്ള പദ്ധതി
ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്‍. ന്
ധനകാര്യ വകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
മേല്‍പഞ്ചായത്തുകളിലെ
രൂക്ഷമായ കുടിവെള്ള
പ്രശ്നത്തിന് പരിഹാരം
കാണുന്നതിനായി പദ്ധതി എത്രയും
വേഗം യാഥാര്‍ത്ഥ്യമാക്കുമോ?
670.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം
നിയോജക മണ്ഡലത്തിലെ മേല്‍മുറി
കുടിവെള്ള പദ്ധതി, ഇരുമ്പൂഴി
കരുമാഞ്ചേരി പറമ്പ് കുടിവെള്ള
പദ്ധതി എന്നിവ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
( ബി )
രൂക്ഷമായ
കുടിവെള്ള പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനുവേണ്ടി
പ്രസ്തുത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്നറിയിക്കുമോ?
671.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ തിരൂരങ്ങാടി
കല്ലക്കയം കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
വിശദീകരിക്കുമോ;
( ബി )
പ്രസ്തുത
പ്രവൃത്തിക്ക് പെെപ്പ്‍ലെെന്‍
സ്ഥാപിക്കുന്നതിനാവശ്യമായ റോഡ്
റെസ്റ്റോറേഷന്‍ തുക
എത്രയായിരുന്നു;
( സി )
പ്രസ്തുത
കുടിവെള്ള പദ്ധതിക്കാവശ്യമായ
തുക ജലവിഭവ വകുപ്പ്
പൊതുമരാമത്ത് വകുപ്പിന് സത്വരം
അടച്ച് പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദവിവരം
ലഭ്യമാക്കുമോ?
672.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ. എൻ.
ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
ജലനിധി പദ്ധതി എത്ര
ഘട്ടമായിട്ടാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( ബി )
ഇപ്പോള്‍
എത്ര ഘട്ടം
പൂര്‍ത്തീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
( സി )
അടുത്ത
ഘട്ടം എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
673.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര
നിയോജകമണ്ഡലത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി ആലുവയില്‍
നിന്ന് തൃക്കാക്കരയിലേയ്ക്ക്
കൂടുതല്‍ കുടിവെള്ളം
എത്തിക്കുന്നതിനും അത്
സംഭരിക്കുന്നതിനായി രണ്ട്
ഓവര്‍ഹെഡ് ടാങ്കുകള്‍
സ്ഥാപിക്കുന്നതിനും
മന്ത്രിതലത്തില്‍ എടുത്ത
തീരുമാനത്തിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
( ബി )
തൃക്കാക്കരയിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
എഫ്.എ.സി.റ്റി.യുടെ
അധീനതയിലുള്ള അമ്പലമുകള്‍
സംഭരണിയില്‍ നിന്ന് വെള്ളം
ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം
ചെയ്യുന്നതിനുള്ള പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ?
674.
ശ്രീ .
എൻ . ഷംസുദീൻ
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .
പി . ഉബൈദുള്ള
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
എല്ലാ വീടുകളിലും
ശുദ്ധജലമെത്തിക്കാന്‍
സാധിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍
ഇതിനാവശ്യമായ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ?
675.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി
നിയോജകമണ്ഡലത്തിലെ നിലക്കല്‍
ജലസേചന പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നറിയിക്കുമോ;
( ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
ഇരുമ്പിളിയം-
എടയൂര്‍ - വളാഞ്ചേരി കുടിവെള്ള
പദ്ധതി
676.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പ്രശ്ന പരിഹാരത്തിനായി കിഫ്ബി
അംഗീകരിച്ച ഇരുമ്പിളിയം
-എടയൂര്‍ - വളാഞ്ചേരി
പദ്ധതിയുടെ നിലവിലെ
അവസ്ഥയെക്കുറിച്ച് വിവരം
ലഭ്യമാക്കുമോ;
( ബി )
പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
677.
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാവൂര്‍
നിയോജക മണ്ഡലത്തിലെ ഇരിട്ടി
നഗരസഭ, പേരാവൂര്‍, മുഴക്കുന്ന്
പഞ്ചായത്തുകള്‍
എന്നിവിടങ്ങളില്‍ കിഫ്ബി
യില്‍പ്പെടുത്തിയുള്ള കുടിവെള്ള
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
( ബി )
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
678.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍ ആയ കാരോട്,
അതിയന്നൂര്‍ കുടിവെള്ള
പദ്ധതികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
കാരോട്,
അതിയന്നൂര്‍ കുടിവെള്ള
പദ്ധതികള്‍ക്കു വേണ്ടിയുള്ള
ഭൂമി ഏറ്റെടുക്കലിനായി എത്ര
തുകയാണ് കിഫ്ബിയില്‍ നിന്നും
ലഭ്യമായതെന്ന് വ്യക്തമാക്കുമോ?
679.
ശ്രീ വി
ജോയി
ശ്രീ.
പി.വി.അൻവർ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
അപ്രതീക്ഷിതമായി ലഭിക്കുന്ന
കനത്ത മഴയെ തുടര്‍ന്ന്
ഡാമുകളിലേയ്ക്കുള്ള നീരൊഴുക്ക്
വര്‍ദ്ധിക്കുന്നതിനാല്‍
ഡാമുകളിലെ ജലനിരപ്പ്
ക്രമീകരിക്കുന്നതിന് എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
( ബി )
ഡാമുകളില്‍
അടിഞ്ഞുകൂടുന്ന എക്കലും മണലും
നീക്കം ചെയ്ത് സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( സി )
ഡാമുകളുടെ
പുനരുദ്ധാരണത്തിനും
മെച്ചപ്പെടുത്തലിനുമായി
ലോകബാങ്ക് സഹായത്തോടെ
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിവരം
ലഭ്യമാണെങ്കില്‍ ആയത്
നല്‍കുമോ?
680.
ഡോ.
എം.കെ . മുനീർ
ശ്രീ എൻ
എ നെല്ലിക്കുന്ന്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പ്രളയകാലത്ത്
പമ്പാ ത്രിവേണിയില്‍
അടിഞ്ഞുകൂടിയ മണ്ണും മണലും
ദുരന്തനിവാരണ നിയമപ്രകാരം
മാറ്റുന്നതിന്
തീരുമാനിച്ചിരുന്നോ;
( ബി )
ഈ
മണല്‍ നീക്കുന്നതിന് ഏതെങ്കിലും
പൊതുമേഖലാ സ്ഥാപനത്തെ
ഏല്‍പ്പിച്ചിരുന്നോ; വിശദാംശം
നല്‍കാമോ;
( സി )
ഈ
മണല്‍ വനാതിര്‍ത്തി കടത്തി
കൊണ്ടുപോകുന്നത് വനം വകുപ്പ്
തടഞ്ഞിട്ടുണ്ടോ; എങ്കില്‍ കാരണം
അറിയിക്കുമോ?
681.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള
വാട്ടര്‍ അതോറിറ്റി
നല്‍കിയിട്ടുളള വാട്ടര്‍
കണക്ഷനുകള്‍ എത്രയാണ്;
( ബി )
നിലവില്‍
മീറ്റര്‍ റീഡിംഗ്
എടുക്കുന്നതിന് കേരള വാട്ടര്‍
അതോറിറ്റിയില്‍ എത്ര
ജീവനക്കാരുണ്ട്; അവരില്‍
സ്ഥിരം, താല്ക്കാലിക
ജീവനക്കാര്‍ എത്രവീതമാണ്;
( സി )
ജലഅതോറിറ്റിയില്‍
മീറ്റര്‍ റീഡര്‍മാര്‍ പ്രതിദിനം
എടുക്കേണ്ട റീഡിംഗുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ച്
ഉത്തരവായിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
കോവിഡ്
വ്യാപന പശ്ചാത്തലത്തില്‍
മീറ്റര്‍ റീഡിംഗ്
എടുക്കുന്നതിന് എന്തെങ്കിലും
പുതിയ ക്രമീകരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ
വിശദമാക്കുമോ ;
( ഇ )
വെെദ്യുതി
ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയ
മാതൃകയില്‍ വാട്ടര്‍ചാര്‍ജ്ജ്
ഈടാക്കുന്നതിനുള്ള സംവിധാനം
വാട്ടര്‍ അതോറിറ്റിയും
ഒരുക്കുമോ?
682.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള
വാട്ടര്‍ അതോറിറ്റിക്ക്
നിലവില്‍ കുടിശ്ശികയിനത്തില്‍
പിരിഞ്ഞു കിട്ടാനുള്ള തുക എത്ര;
ഏതൊക്കെ വിഭാഗങ്ങളില്‍ നിന്നും;
തരംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
കേരള
വാട്ടര്‍ അതോറിറ്റിക്ക് എത്ര
ലക്ഷം ഗാര്‍ഹിക പൈപ്പ്
കണക്ഷനുകളാണുള്ളത്; അതില്‍
പ്രവര്‍ത്തിക്കാത്ത
മീറ്ററുകളുടെ എണ്ണം എത്ര;
ഇതുമൂലം അതോറിറ്റിയുടെ നഷ്ടം
എത്ര; ഇത് പരിഹരിക്കുവാന്‍
എന്ത് നടപടി സ്വീകരിക്കും; വ്യ
ക്തമാക്കുമോ;
( സി )
പൈപ്പ്
കണക്ഷനുകളുടെ ചോര്‍ച്ച മൂലം
(അണ്ടര്‍ വാട്ടര്‍ ലീക്ക്,
ഗാര്‍ഹിക കണക്ഷനുകളിലെ
ചോര്‍ച്ച) പ്രതിദിനം
വിതരണത്തിനായുള്ള വെള്ളത്തിന്റെ
എത്ര ശതമാനം കണക്കില്‍പ്പെടാതെ
നഷ്ടപ്പെടുന്നുവെന്ന്
അറിയിക്കാമോ;
( ഡി )
ഇതുമൂലം
എത്ര തുകയുടെ നഷ്ടം വരുമെന്ന്
കണക്കാക്കുന്നു; ഇതു
പരിഹരിക്കുവാന്‍ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
683.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂര്‍
നിയോജക മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
( ബി )
കുടിവെള്ളക്ഷാമം
നേരിടുന്ന പ്രദേശങ്ങളില്‍ ആയത്
പരിഹരിക്കുന്നതിനായി എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
684.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ കുടിവെള്ള
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍
അത് പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
( സി )
ചങ്ങനാശ്ശേരി
മുന്‍സിപ്പാലിറ്റിയ്ക്കും,
നിയോജകമണ്ഡലത്തിലെ മറ്റു
പഞ്ചായത്തുകള്‍ക്കും മാത്രമായി
ഒരു കുടിവെള്ള പദ്ധതി
ആരംഭിക്കുമോ; വിശദമാക്കാമോ?
685.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ
വകുപ്പ് മാനന്തവാടി
മണ്ഡലത്തില്‍ നിലവില്‍
നടപ്പാക്കി വരുന്ന മുഴുവൻ
പദ്ധതികളുടെയും വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
( ബി )
ഓരോ
പദ്ധതിയുടെയും നിലവിലെ സ്ഥിതി
അറിയിക്കാമോ?
686.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
കുടിവെള്ളക്ഷാമം രൂക്ഷമായ
ശ്രീകണ്ഠപുരം നഗരസഭയിലും
ചെങ്ങളായി പഞ്ചായത്തിലും
ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍
നിന്നും കുടിവെള്ളം
ലഭ്യമാക്കാനാവശ്യമായ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിലെ
ജലക്ഷാമം പരിഹരിക്കുന്നതിന്
ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍
നിന്നല്ലാതെ ബദല്‍
നിര്‍ദ്ദേശങ്ങളോ പദ്ധതികളോ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ?
687.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന മൂര്‍ത്തനാട്
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ട്; ഇനി
പൂര്‍ത്തീകരിയ്ക്കാന്‍
ബാക്കിയുള്ള പ്രവൃത്തികള്‍
ഏതെല്ലാമാണ്; അറിയിക്കാമോ;
( ബി )
പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
ഏതെല്ലാം ഇനത്തില്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ട്; ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ; ഇനി
വിനിയോഗിക്കാന്‍ ബാക്കിയുള്ള
ഫണ്ട് സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
( സി )
നാളിതുവരെ
എത്ര ഗാര്‍ഹിക കണക്ഷനുകള്‍
നല്‍കിയിട്ടുണ്ട്; ഇനി എത്ര
കണക്ഷനുകള്‍ നല്‍കാന്‍
ബാക്കിയുണ്ട്; പദ്ധതി
പൂര്‍ത്തീകരിക്കുമ്പോള്‍ എത്ര
കണക്ഷനുകള്‍ നല്‍കാന്‍ കഴിയും;
വിശദമാക്കുമോ;
( ഡി )
പദ്ധതിയുടെ
ജലസ്രോതസ്സ് നിലനിറുത്തുന്നതിന്
സഹായകരമായ കീഴ്മുറി മോദിക്കയം
റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; ആയതിന്റെ
നിലവിലത്തെ സ്ഥിതി സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ; പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിയ്ക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
688.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര
മണ്ഡലത്തിന്റെ വിവിധ
ഭാഗങ്ങളില്‍ പ്രത്യേകിച്ച്
തീരദേശങ്ങളില്‍ കടുത്ത
കുടിവെള്ളക്ഷാമം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത
മേഖലകളിലെ കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഇതിനായി
നിലവില്‍ ഫണ്ടുകളേതെങ്കിലും
നീക്കി വച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
( സി )
ഈ
പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി എന്തൊക്കെ
പുതിയ പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ ; വിശദാംശങ്ങള്‍
നല്‍കുമോ?
അരുവിക്കരയിലെ
കുപ്പിവെള്ളം നിര്‍മ്മാണ പദ്ധതി
689.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ
വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍
തിരുവനന്തപുരം ജില്ലയിലെ
അരുവിക്കരയില്‍ കുപ്പിവെള്ളം
നിര്‍മ്മിക്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണെന്നറിയിക്കാമോ;
( ബി )
ഇത് സംബന്ധിച്ച പൂര്‍ണ്ണ
വിവരങ്ങള്‍ നല്‍കാമോ?
690.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഇടക്കൊച്ചി
പ്രദേശത്ത് കുടിവെള്ള വിതരണം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി ഓവര്‍ ഹെഡ് ടാങ്ക്
നിര്‍മ്മാണം നടക്കുന്നുണ്ടോ;
( ബി )
എങ്കില്‍
ഈ ടാങ്ക് നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
( സി )
എന്നത്തേയ്ക്ക്
ടാങ്ക് നിര്‍മ്മാണം
പൂര്‍ത്തിയാക്കി വെള്ളം
സംഭരിച്ച് കുടിവെള്ളം വിതരണം
ചെയ്യുവാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
691.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
താഴേക്കോട്-ആലിപ്പറമ്പ്
ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള
പ്രശ്നം പരിഹരിക്കുന്നതിനായി
കേന്ദ്രസര്‍ക്കാരിന്റെ
സഹായത്തോടെ ആരംഭിച്ച
താഴേക്കോട്-ആലിപ്പറമ്പ്
കുടിവെള്ള പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
( ബി )
ഈ
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി എന്തു
നടപടിയാണ് സര്‍ക്കാര്‍
കൈക്കൊണ്ടിരിക്കുന്നതെന്നും
പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്
ആവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
692.
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാവൂര്‍
നിയോജകമണ്ഡലത്തിലെ കേളകം,
കണിച്ചാര്‍, കൊട്ടിയൂര്‍
പഞ്ചായത്തുകള്‍ക്കായുള്ള
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതിയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
പദ്ധതി പൂര്‍ത്തീകരണത്തിനുള്ള
കാലതാമസം ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
693.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കാലപ്പഴക്കമുള്ള
ജലവിതരണ പൈപ്പുകള്‍ സ്ഥിരമായി
പൊട്ടുന്നതും കുടിവെള്ളം വലിയ
തോതില്‍ നഷ്ടപ്പെടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍
പ്രസ്തുത പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനായി പ്രത്യേക
പദ്ധതി തയ്യാറാക്കുമോ;
( സി )
ബാലുശ്ശേരി
മണ്ഡലത്തില്‍ കായണ്ണ
ഗ്രാമപഞ്ചായത്തിലെ കായണ്ണ -
കൈതക്കൊല്ലി റോഡില്‍ ജലവിതരണ
പൈപ്പുകള്‍ സ്ഥിരമായി
പൊട്ടുന്നതും ജലം പാഴാവുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പൈപ്പ്‍ലൈനുകള്‍
മാറ്റി സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
694.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മണലൂര്‍
മണ്ഡലത്തിലെ മുല്ലശ്ശേരി,
പാവറട്ടി എന്നീ പഞ്ചായത്തുകളിലെ
കുടിവെള്ളപ്രശ്നപരിഹാരത്തിനായി
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദാംശങ്ങള്‍ എന്തൊക്കെയാണ്;
( ബി )
ഓരോന്നിന്റെയും
എസ്റ്റിമേറ്റ് തുക
എത്രവീതമാണെന്നും
നിര്‍മ്മാണപ്രവൃത്തികള്‍
ഏതുഘട്ടത്തിലാണെന്നും
വിശദീകരിക്കുമോ;
( സി )
പ്രസ്തുത
പദ്ധതികൾ എന്ന് കമ്മീഷൻ
ചെയ്യുമെന്ന് വ്യക്തമാക്കുമോ?
695.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് മങ്കട
നിയോജകമണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് വഴി നടത്തിയ
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കുമോ;
( ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
( സി )
കേരള
വാട്ടര്‍ അതോറിറ്റി വഴി
ഏറ്റെടുത്ത പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഓരോ
പ്രവൃത്തിയുടെയും വിശദാംശം,
നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
696.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം
മണ്ഡലത്തിലെ കണ്ടല്ലൂര്‍,
ദേവികുളങ്ങര എന്നീ
പഞ്ചായത്തുകളിലെ
കുടിവെളളക്ഷാമത്തിന്
ശാശ്വതപരിഹാരം
ഒരുക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
( ബി )
കായംകുളം
നഗരസഭാ പ്രദേശത്ത്
സ്ഥാപിച്ചിട്ടുളള വാട്ടര്‍
അതോറിറ്റിയുടെ പൈപ്പുകള്‍
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയില്‍ ആയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പഴയ
പൈപ്പുകള്‍ക്ക് പകരം പുതിയ
പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോ?
697.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി
മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും, അവയുടെ
നിലവിലെ സ്ഥിതി എന്താണെന്നും
വിശദമാക്കുമോ?
698.
ശ്രീ .
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കൊണ്ടോട്ടി
മുനിസിപ്പാലിറ്റിയില്‍
കുടിവെള്ള വിതരണ ലൈന്‍
സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുവദിച്ച 108
കോടി രൂപയുടെ ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയായോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ
പദ്ധതിക്ക് ഏതെങ്കിലും
വിധത്തിലുള്ള തടസ്സങ്ങള്‍
ഉണ്ടോ; വിശദമാക്കാമോ;
( സി )
നടപടികള്‍
പൂര്‍ത്തിയാക്കി ഇതിന്റെ
പ്രവൃത്തി എന്ന് തുടങ്ങാന്‍
കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമ
പഞ്ചായത്തുകള്‍ക്ക് പ്ലാന്‍
ഫണ്ടില്‍ ഉള്‍പ്പെടുത്തി
കുടിവെള്ള പദ്ധതിക്ക് അനുവദിച്ച
40 കോടി രൂപയുടെ ഭരണാനുമതി
റദ്ദ് ചെയ്തത്
പുന:സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഇ )
പ്രസ്തുത
ഭരണാനുമതി പുന:സ്ഥാപിച്ചാലും
മേല്പറഞ്ഞ ആറ് പഞ്ചായത്തുകളില്‍
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരണത്തിന് ഇനിയും എത്ര
തുക വേണമെന്ന് അറിയിക്കാമോ;
ഇതിനു വേണ്ടി ഏതെങ്കിലും
പ്രൊപ്പോസലുകള്‍ സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ; പദ്ധതി
പൂര്‍ത്തീകരണത്തിന്
ഉദ്ദേശിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
699.
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല
അതോറിറ്റിയുടെ മണക്കാട്
കുര്യാത്തി സെക്ഷന്‍ കൺസ്യുമർ
നം. MDD21157/D ഉപഭോക്താവ്,
ഗാര്‍ഹിക കുടിവെള്ള കണക്ഷനില്‍
നിന്ന് ഒരു കാരണവശാലും
ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക്
കുടിവെള്ളം ഉപയോഗിച്ചിട്ടില്ല
എന്നും ജല ഉപയോഗം തെളിവാക്കി
തങ്ങളില്‍ നിന്ന് പിരിച്ചെടുത്ത
അമിത തുക തിരിച്ചു
നല്‍കണമെന്നും കാണിച്ച് അപേക്ഷ
നല്‍കിയിരുന്നോ;
( ബി )
ഇക്കാര്യത്തില്‍
ഗാര്‍ഹികേതര ഉപയോഗം ഏത്
തീയതിയിലാണ് സ്ഥലത്തെ വാട്ടര്‍
മീറ്റര്‍ റീഡറുടെ
ശ്രദ്ധയില്‍പെട്ടത്;
( സി )
എങ്കില്‍
പ്രസ്തുത ഉപഭോക്താവിൽനിന്ന്
മേല്‍പറഞ്ഞ അധിക തുക ഈടാക്കാന്‍
തീരുമാനിച്ചത് എന്ന്
മുതൽക്കാണെന്നും എന്ന് മുതല്‍
കണക്കാക്കി അധിക തുക
പിരിച്ചെടുത്തുവെന്നും എത്ര
തുകയാണ് സാധാരണയില്‍ നിന്നും
അധികമായി കുടുംബത്തിന്റെ
ഉപയോഗത്തില്‍ കാണിച്ച് ജല
അതോറിററി പിരിച്ചെടുത്തത്
എന്നും വ്യക്തമാക്കാമോ;
( ഡി )
ഉപഭോക്താവിൽനിന്ന്
അധികമായി ഗാര്‍ഹികേതര ഇനത്തില്‍
പിരിച്ചെടുത്ത
തുകയ്ക്കാനുപാതികമായി എത്ര
യൂണിറ്റ് കുടിവെള്ളമാണ്
കൂടുതലായി ഉപയോഗിക്കപ്പെട്ടത്
എന്നാണ് കണ്ടെത്തിയിട്ടുളളത്;
വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത
ഉപഭോക്താവ്, മീറ്റര്‍ റീഡര്‍
ചൂണ്ടിക്കാട്ടിയതിന്
വിരുദ്ധമായി, ഗാര്‍ഹികേതര
കാര്യങ്ങള്‍ക്ക് കുടിവെള്ളം
ഉപയോഗപ്പെടുത്തിയിരുന്നില്ല
എന്നത് വ്യക്തമായി പരിശോധിച്ച്
ഉപഭോക്താവില്‍ നിന്നും അധികം
ഈടാക്കിയ തുക ഉപഭോക്താവിന്റെ
ഭാവിയിലെ ഉപയോഗത്തിനുള്ള
അഡ്വാൻസായി കണക്കാക്കുന്നതിന്
പ്രത്യേകം നിര്‍ദ്ദേശം നൽകുമോ?
|
|
|
|
|
|
|
|