|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
573.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം, വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വനവല്‍ക്കരണം
നടപ്പിലാക്കുവാനായി കേന്ദ്ര
കോമ്പന്‍സേറ്ററി അഫോറസ്റ്റേഷന്‍
ഫണ്ട് മാനേജ്മെന്റ് പ്ലാനിംഗ്
അതോറിറ്റി സംസ്ഥാന സര്‍ക്കാരിന്
2020-21 കാലഘട്ടത്തില്‍ തുക
അനുവദിച്ചിട്ടുണ്ടോ;
( ബി )
കേരളത്തേക്കാള്‍
ചെറിയ സംസ്ഥാനങ്ങളായ ത്രിപുര,
മിസോറാം, മണിപ്പൂര്‍, സിക്കിം
എന്നീ സംസ്ഥാനങ്ങള്‍ക്ക്
നല്‍കിയതിനെക്കാള്‍ കുറഞ്ഞ
വിഹിതമാണോ സംസ്ഥാനത്തിന്
ലഭിച്ചിട്ടുള്ളത്; എങ്കില്‍
അതിനുള്ള കാരണം അറിയിക്കുമോ?
574.
ശ്രീ എം
രാജഗോപാലൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തെ
വനങ്ങളെ കാട്ടുതീയില്‍ നിന്ന്
സംരക്ഷിക്കുന്നതിനായി
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി ഫയര്‍
അലര്‍ട്ട് സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
അഗ്നി
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്
മേല്‍നോട്ടം വഹിക്കുന്നതിനായി
സംസ്ഥാന തലത്തില്‍ 24
മണിക്കൂറും പ്രവര്‍ത്തിക്കുന്ന
ഫയര്‍ മോണിറ്ററിംഗ് സെല്ലിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
( സി )
കാട്ടുതീ
സാധ്യത മുന്‍കൂട്ടി അറിയുവാന്‍
ഫയര്‍ വാണിംഗ് സിസ്റ്റം
നടപ്പിലാക്കിയിട്ടുണ്ടോ;
( ഡി )
കാട്ടുതീയില്‍
നിന്നുള്ള വനസംരക്ഷണ
പ്രവൃത്തികള്‍
വിലയിരുത്തുന്നതിനും മറ്റ്
വകുപ്പുകളുടെ ഏകോപനം
ഉറപ്പുവരുത്തുന്നതിനുമായി
രൂപീകരിച്ച സ്റ്റേറ്റ് ലെവല്‍
മോണിറ്ററിംഗ് കമ്മിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
575.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം, വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ
വനവിസ്തൃതി നിലവില്‍ എത്ര
ഹെക്ടറാണ്; കഴിഞ്ഞ പത്ത്
വര്‍ഷത്തിനുളളില്‍
വനവിസ്തൃതിയില്‍ എത്ര ശതമാനം
വര്‍ദ്ധനവ് ഉണ്ടായി;
അറിയിക്കാമോ;
( ബി )
കേരളത്തിലെ
വനങ്ങളുടെ കാര്‍ബണ്‍ ശേഖരം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ; അത്
രാജ്യത്തിന്റെ മൊത്തം
കാര്‍ബണ്‍ ശേഖരണത്തിന്റെ എത്ര
ശതമാനം വരും; വ്യക്തമാക്കുമോ?
576.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
എത്ര ഏക്കര്‍ ഭൂമിയാണ് സംരക്ഷിത
വനമായി മാറ്റുന്നത്; ജില്ല
തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
കാസര്‍ഗോഡ്
ജില്ലയില്‍ സാമൂഹ്യ വനവല്‍ക്കരണ
വിഭാഗത്തിന്റെ
കീഴിലുണ്ടായിരുന്ന ഭൂമി
സംരക്ഷിത വനമായി മാറ്റുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( സി )
ഇതിന്റെ
നടപടിക്രമങ്ങള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
577.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വനം,
വന്യജീവി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച് വനം
വകുപ്പ് വിതരണം ചെയ്ത പകുതിയോളം
വൃക്ഷത്തൈകൾ തുടര്‍പരിപാലനം
ഇല്ലാത്തതിനാല്‍ നശിച്ചുപോകുന്ന
സാഹചര്യം ഉണ്ടായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
( ബി )
2016
മുതല്‍ 2020 വരെ ഓരോ വര്‍ഷവും
എത്ര വൃക്ഷത്തൈകളാണ് വനം
വകുപ്പ് വിതരണം ചെയ്തതെന്നും
അതിനായി പ്രസ്തുത വര്‍ഷങ്ങളില്‍
ഓരോന്നിലും എന്ത് തുക ചെലവ്
ചെയ്തുവെന്നും വ്യക്തമാക്കുമോ;
( സി )
വിതരണം
ചെയ്യുന്ന തൈകളുടെ അതിജീവനം
വിലിയിരുത്തുവാന്‍ നിലവില്‍
എന്തെങ്കിലും സംവിധാനം ഉണ്ടോ;
വിശദമാക്കുമോ;
( ഡി )
വൃക്ഷത്തൈ
വിതരണത്തിനും, പരിപാലനത്തിനും
നിലവിലുള്ള സംവിധാനം
ഫലപ്രദമല്ലാത്തതിനാലാണ് വിതരണം
ചെയ്യുന്ന തൈകളില്‍ കൂടുതലും
നശിക്കുവാന്‍ കാരണമെന്ന്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
578.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വനം,
വന്യജീവി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
2002 ഒക്ടോബര്‍ 30ന് മുമ്പ്
പ്രവര്‍ത്തിച്ചിരുന്നതും
ഇപ്പോള്‍ പ്രവര്‍ത്തനാനുമതി
ഇല്ലാത്തതുമായ
തടിമില്ലുകള്‍ക്കും മരാധിഷ്ടിത
വ്യവസായശാലകള്‍ക്കും ഫോറസ്റ്റ്
ലൈസന്‍സ് നല്‍കുന്നതിന്
വനംവകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഏതെങ്കിലും
നിബന്ധനകളുടെ അടിസ്ഥാനത്തിലാണോ
ഇപ്രകാരം ലൈസന്‍സ്
പുതുക്കുന്നത്; വിശദാംശം
നല്‍കുമോ;
( സി )
ലൈസന്‍സ്
പുതുക്കുന്നതിനായി ഇതിനകം എത്ര
അപേക്ഷകള്‍ ലഭിച്ചു; അതില്‍
എത്രയെണ്ണത്തിന് ലൈസന്‍സ്
അനുവദിച്ചു?
579.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
വനഭൂമി കയ്യേറ്റം പൂര്‍ണ്ണമായും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( ബി )
വനം
കയ്യേറ്റം പൂര്‍ണ്ണമായും
തടയുന്നതിന് വനങ്ങളുടെ
അതിര്‍ത്തി സര്‍വ്വേ നടത്തി
സ്ഥിരം ജണ്ടകള്‍ കെട്ടി
വേര്‍തിരിക്കുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ;
( സി )
വനാതിര്‍ത്തി
സര്‍വ്വേ ചെയ്യുന്നതിന്
ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം
പരിശീലനങ്ങളാണ് നല്‍കിവരുന്നത്;
( ഡി )
സര്‍വ്വേ
ജോലികള്‍ക്കായുള്ള
ഉദ്യോഗസ്ഥരുടെ കുറവ്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
580.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പാലോട്,
കുളത്തുപ്പുഴ ഡിവിഷനുകളില്‍
വാമനപുരം നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ എത്ര വനം
കാവല്‍ക്കാര്‍ ജോലി
ചെയ്യുന്നുവെന്ന് അറിയിക്കാമോ;
( ബി )
അതില്‍
സ്ഥിരം ജീവനക്കാര്‍ എത്ര;
താല്‍ക്കാലിക ജീവനക്കാര്‍ എത്ര;
( സി )
സ്ഥിര
ജീവനക്കാരുെടയും താല്‍ക്കാലിക
ജീവനക്കാരുടെയും വേതനം
സംബന്ധിച്ച വിശദവിവരങ്ങള്‍
നല്‍കാമോ;
( ഡി )
പ്രസ്തുത
ജീവനക്കാർക്ക് ഏതു മാസം വരെ
ശമ്പളം നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
( ഇ )
പ്രസ്തുത
ജീവനക്കാര്‍ക്ക് കൃത്യമായി
ശമ്പളം നല്‍കുന്നതിന് എന്താണ്
തടസ്സം എന്നറിയിക്കാമോ;
( എഫ് )
എല്ലാ
ജീവനക്കാർക്കും കുടിശ്ശിക വരാതെ
ശമ്പളം നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
581.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
വനം
വകുപ്പിൽ നിന്നും വിരമിച്ച
ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
ഒഴിയുന്നില്ലായെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിരമിച്ച
ശേഷം എത്ര കാലം വരെ സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
ക്വാര്‍ട്ടേഴ്സില്‍ തുടരാം
എന്ന് വെളിപ്പെടുത്തുമോ;
( സി )
വിരമിച്ച
ഉദ്യോഗസ്ഥര്‍ നിശ്ചിത
സമയത്തിനുള്ളില്‍
ക്വാര്‍ട്ടേഴ്സ്
ഒഴിയുന്നുണ്ടെന്ന് ഉറപ്പ്
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
582.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ 2016 ജൂണ്‍
മുതല്‍ 2020 വരെയുള്ള
കാലയളവില്‍ വനം, വന്യജീവി
വകുപ്പ് മുഖേന നടപ്പാക്കിയ
പദ്ധതികള്‍ ഏതൊക്കെയാണെന്നും,
അതിനു വേണ്ടി അനുവദിച്ച തുക
എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
കാലയളവില്‍ ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും, ആയതിന്
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
583.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വനം,
വന്യജീവി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
വൃക്ഷത്തൈ നടുന്നതിന് വനം
വകുപ്പ് ഉപയോഗിക്കുന്ന
പോളിത്തീന്‍ ബാഗുകള്‍ക്ക് പകരം
കമ്പോസ്റ്റിബിള്‍ കവര്‍
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
( ബി )
വനങ്ങളെ
അതില്‍ നിക്ഷേപിക്കപ്പെട്ട
മാലിന്യ ഭീഷണിയില്‍ നിന്നും
മുക്തമാക്കുന്നതിന് ഗ്രീന്‍
ഗ്രാഫ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
( സി )
ഈ
പദ്ധതിയിന്‍ കീഴില്‍ എത്ര ടണ്‍
പ്ലാസ്റ്റിക് മാലിന്യം
വനങ്ങളില്‍ നിന്നും നീക്കം
ചെയ്യുവാന്‍ കഴിഞ്ഞുവെന്ന്
അറിയിക്കുമോ?
വന്യമൃഗങ്ങളുടെ
ശല്യത്തിന് പരിഹാരം
584.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വനം,
വന്യജീവി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
വന്യമൃഗ
ശല്യത്തിന് പരിഹാരം
കാണുന്നതിനും
കാട്ടുമൃഗങ്ങള്‍ക്ക് ഭക്ഷണം
ഉറപ്പാക്കുന്നതിനും വനത്തില്‍
ഫലവൃക്ഷതൈകള്‍
വച്ചുപിടിപ്പിക്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
( ബി )
ഈ
പദ്ധതി നടപ്പിലാക്കുന്നതിനായി
വിദഗ്ദ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ; പ്രസ്തുത
സമിതിയുടെ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
അവരുടെ ശിപാര്‍ശ എന്താണ്;
അറിയിക്കാമോ;
( സി )
വനം
വകുപ്പിനു കീഴിലുള്ള തേക്ക്
മരങ്ങള്‍ മുറിച്ചുമാറ്റി അവിടെ
ഫലവൃക്ഷങ്ങള്‍ അടങ്ങുന്ന
സ്വാഭാവിക വനവല്‍ക്കരണം
നടത്തുന്നതിന്
ആലോചിക്കുന്നുണ്ടോ; ഈ
പദ്ധതിക്ക് കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
വന്യജീവി
ആക്രമണത്തിൽ കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നൽകുന്നത്
585.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വനം,
വന്യജീവി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
വന്യജീവി
ആക്രമണത്തിൽ കൃഷി നാശമുണ്ടായാൽ
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി
എന്തൊക്കെയാണ് നൽകുന്നത് എന്ന്
അറിയിക്കുമോ;
( ബി )
പേരാമ്പ്ര
മണ്ഡലത്തിലെ ചെമ്പനോട,
മുതുകാട്, ചക്കിട്ടപാറ
പ്രദേശങ്ങളില്‍ കാട്ടുമൃഗങ്ങള്‍
വ്യാപകമായി കൃഷി നാശം
ഉണ്ടാക്കുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ
പ്രസ്തുത പരാതി പരിഹരിക്കുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ?
586.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മാനന്തവാടി
നിയോജക മണ്ഡലത്തില്‍
എവിടെയെല്ലാമാണ് ക്രാഷ് ഗാര്‍ഡ്
ഫെന്‍സിംഗ് പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( ബി )
നിലവില്‍
പദ്ധതി നടപ്പാക്കുന്ന
സ്ഥലങ്ങളിലെ പുരോഗതി
അറിയിക്കാമോ;
( സി )
ഈ
പദ്ധതി കൂടുതല്‍
സ്ഥലങ്ങളിലേക്കു
വ്യാപിപ്പിക്കുന്ന കാര്യം
അനുഭാവപൂര്‍വം പരിഗണിക്കാമോ?
വന്യജീവികളുടെ
ആക്രമണം
587.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
വന്യജീവികളുടെ
ആക്രമണത്തിന് വിധേയരായി
ഗുരുതരമായി പരിക്കു
പറ്റിയവര്‍ക്കും ജീവഹാനി
നേരിട്ടവര്‍ക്കും നല്‍കുന്ന
നഷ്ടപരിഹാരത്തുക ഏത്
കാലയളവിലുള്ളതുവരെ
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
( ബി )
മരണപ്പെട്ടവര്‍ക്കും
പരിക്കുപറ്റുന്നവര്‍ക്കും
നല്‍കുന്ന തുകയുടെ തോത്
എത്രയെന്ന് അറിയിക്കാമോ;
( സി )
അവശേഷിക്കുന്നവര്‍ക്കുള്ള
നഷ്ടപരിഹാര തുകയുടെ കുടിശ്ശിക
എന്നത്തേക്ക് നല്‍കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ;
( ഡി )
വന്യജീവികള്‍മൂലം
കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള
കുടിശ്ശിക തുക നല്‍കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ശല്യം
588.
ശ്രീ .
സണ്ണി ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കൃഷിസ്ഥലങ്ങളില്‍
കാട്ടുപന്നികള്‍ അടക്കമുള്ള
വന്യമൃഗങ്ങളുടെ ശല്യം കൂടി
വരുന്നു എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
കാട്ടുപന്നികളെ
വെര്‍മിന്‍
വിഭാഗത്തില്‍പ്പെടുത്തണം എന്ന
കര്‍ഷകരുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ
ആവശ്യം അനുഭാവപൂര്‍വ്വം
പരിഗണിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വന്യമൃഗങ്ങളുടെ
ശല്യം നിയന്ത്രിക്കുന്നതിന്
കര്‍മ്മസേന രൂപീകരിക്കാന്‍
വനംവകുപ്പ് ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം അറിയിക്കുമോ?
വന്യജീവി
ആക്രമണം
589.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കാട്ടാനയുടെയും
മറ്റ് വന്യജീവികളുടെയും
ആക്രമണത്തിൽ
പരിക്കേൽക്കുന്നവർക്കും
മരണപ്പെടുന്നവരുടെ ആശ്രിതർക്കും
എന്തെങ്കിലും ധനസഹായങ്ങളോ
ആനുകൂല്യങ്ങളോ
നൽകുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ
എത്ര രൂപയാണ് ഈ ഇനത്തിൽ
നഷ്ടപരിഹാരമായി
നൽകിയിട്ടുള്ളതെന്നുമുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ
പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ
വന്യജീവികളുടെ ആക്രമണത്തിൽ
മരണപ്പെട്ട ആളുകളുടെ എണ്ണമെത്ര;
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
( സി )
വയനാട്
ജില്ലയിലെ കൽപ്പറ്റ, മേപ്പാടി
എന്നീ വന മേഖലകളിൽ സ്ഥിരമായി
കാട്ടാനശല്യം ഉണ്ടാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ അറിയിക്കാമോ;
( ഡി )
മനുഷ്യ-
വന്യജീവി സംഘർഷം വർദ്ധിച്ചു
വരുന്ന സാഹചര്യത്തിൽ ഇത്തരം
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും
നഷ്ടപരിഹാരം നൽകുന്നതിനുമായി
ഒരു വിപുലമായ നയം രൂപീകരിക്കാൻ
സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്‌തമാക്കുമോ?
വന്യജീവി
ആക്രമണം നേരിടുന്ന
സെറ്റില്‍മെന്റുകള്‍
590.
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
വന്യജീവി
ആക്രമണം അനുഭവപ്പെടുന്ന
സെറ്റില്‍മെന്റില്‍ നിന്നും
കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം
നല്‍കി മാറ്റി പാര്‍പ്പിക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിനകം എത്ര കുടുംബങ്ങളെ
ഇപ്രകാരം മാറ്റി
പാര്‍പ്പിച്ചുവെന്ന്
അറിയിക്കുമോ;
( ബി )
ഇനി
എത്ര കുടുംബങ്ങളെ ഇത്തരത്തില്‍
മാറ്റി
പാര്‍പ്പിക്കുവാനുണ്ടെന്ന്
വ്യക്തമാക്കുമോ;
( സി )
ഈ
പദ്ധതിയോടുള്ള വനവാസി
സമൂഹത്തിന്റെ പ്രതികരണം
എന്താണെന്ന് അറിയിക്കുമോ?
വന്യജീവികളുടെ
ആക്രമണം
591.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ ഒ .
ആർ. കേളു
ശ്രീ .
കെ .ഡി .പ്രസേനൻ
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജനവാസ
മേഖലകളില്‍ വന്യജീവികളുടെ
ആക്രമണം ഇല്ലാതാക്കുന്നതിന്
പുതുതായി എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( ബി )
വന്യജീവി
ആക്രമണത്തില്‍ ജീവഹാനി
സംഭവിക്കുന്നവരുടെ
ആശ്രിതര്‍ക്ക് നിലവില്‍ എത്ര
തുകയാണ് നഷ്ടപരിഹാരമായി
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
( സി )
വന്യജീവികളുടെ
ആക്രമണം മൂലമുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക് എത്രയും വേഗം
നഷ്ടപരിഹാരം നല്‍കുവാനായി
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
വന്യമൃഗങ്ങളില്‍
നിന്നുള്ള ആക്രമണം
592.
ശ്രീ .
സണ്ണി ജോസഫ്
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
വനമേഖലയോട്
അനുബന്ധിച്ചുള്ള
ജനവാസകേന്ദ്രങ്ങളില്‍
അധിവസിക്കുന്നവര്‍ക്ക്
വന്യമൃഗങ്ങളില്‍ നിന്ന്
വർദ്ധിച്ച തോതിൽ ആക്രമണം
നേരിടുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഇതു
നേരിടുന്നതിന് രൂപീകരിച്ച
റാപിഡ് റസ്പോണ്‍സ് ടീമിന്റെ
പ്രവര്‍ത്തനം ഫലപ്രദമാണോ;
അല്ലെങ്കില്‍ അത്
ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
( സി )
വനാതിര്‍ത്തികളിൽ
നിന്ന് വന്യമൃഗങ്ങള്‍
ജനവാസപ്രദേശങ്ങളിലേക്ക്
ഇറങ്ങുന്നത് പ്രതിരോധിക്കുവാന്‍
എന്തെല്ലാം നടപടികളാണ് വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്നും
2020-21ല്‍ ഇതിനായി എന്തു തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ?
വന്യജീവി
പ്രതിരോധം
593.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വനം,
വന്യജീവി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
വന്യജീവികള്‍
കൃഷിയിടങ്ങള്‍
നശിപ്പിക്കുന്നതും
കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങള്‍
ഉണ്ടാക്കുന്നതും സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
( ബി )
വന്യജീവികള്‍
കൃഷി നശിപ്പിക്കുന്നത്
തടയുന്നതിനായി ശാസ്ത്രീയമായ
എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍
കൊണ്ടുവരാന്‍ സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ ജീവന്‍
നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്
ധനസഹായം
594.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
വന്യമൃഗശല്യം
രൂക്ഷമായ ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
വനമേഖലകളില്‍ ഫെന്‍സിംഗും മറ്റ്
പ്രതിരോധ നടപടികളും
പൂർത്തീകരിക്കാത്ത ഭാഗങ്ങളില്‍
അവ പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
( ബി )
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുന്നതിന് ദീര്‍ഘകാല
അടിസ്ഥാനത്തിലുള്ള പദ്ധതികള്‍
നടപ്പിലാക്കുമോ
എന്നറിയിക്കുമോ;
( സി )
വന്യമൃഗങ്ങളുടെ
ആക്രമണത്തിൽ ജീവന്‍
നഷ്ടപ്പെട്ടവരുടെ
കുടുംബത്തിനുള്ള ധനസഹായവും
കൃഷിയും വസ്തുവകകളും
നഷ്ടപ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാരവും
വര്‍ദ്ധിപ്പിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
595.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ. എൻ.
ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
വന്യമൃഗങ്ങളുടെ
ആക്രമണംമൂലം കര്‍ഷകര്‍ക്ക് കൃഷി
നാശം സംഭവിക്കുന്നത് തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
( ബി )
വനാതിര്‍ത്തിയില്‍
മാത്രമായിരുന്ന ഇത്തരം
ആക്രമണങ്ങള്‍ പുറത്തുള്ള
പ്രദേശങ്ങളിലേക്കും
കടന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇതുമൂലം
നാശനഷ്ടം സംഭവിക്കുന്ന
കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
കാട്ടുപന്നികളെ
വെടിവെച്ചു കൊല്ലുന്നവര്‍ക്കുള്ള
പ്രതിഫലം
596.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജനവാസ
കേന്ദ്രങ്ങളിലിറങ്ങി കാര്‍ഷിക
വിളകള്‍ നശിപ്പിക്കുന്ന
കാട്ടുപന്നികളെ വെടിവെച്ചു
കൊല്ലുന്നവര്‍ക്കുള്ള പ്രതിഫലം
സമയബന്ധിതമായി നല്‍കുന്നുണ്ടോ
എന്നു വ്യക്തമാക്കുമോ;
( ബി )
ഇവരുടെ
പ്രതിഫലം അപര്യാപ്തമാണെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍
ഇത് വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
597.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വനം,
വന്യജീവി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
കാസര്‍കോട്
ജില്ലയില്‍ കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലം വന്യജീവികളുടെ
ശല്യം കാരണം ഉണ്ടായ
നാശനഷ്ടങ്ങളും അതിനെ
തുടർന്നുള്ള ആളപായങ്ങളും
എത്രയാണെന്ന് മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
( ബി )
കൃഷിനാശം
സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ
കഴിഞ്ഞ അഞ്ചുവര്‍ഷം എത്ര
തുകയാണ് നല്‍കിയതെന്ന് മണ്ഡലം
തിരിച്ചു വ്യക്തമാക്കാമോ;
( സി )
വന്യജീവികളുടെ
ശല്യം തടയാന്‍ കഴിഞ്ഞ
അഞ്ചുവര്‍ഷം സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്നും
ഇതിനുചെലവഴിച്ച തുക
എത്രയാണെന്നും മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
( ഡി )
വന്യജീവികളുടെ
ശല്യം ശാശ്വതമായി തടയാന്‍
പദ്ധതികളാവിഷ്ക്കരിക്കാനുദ്ദേശ്യമുണ്ടോ
എന്ന് വെളിപ്പെടുത്തുമോ;
ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം
നല്‍കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
598.
ശ്രീ .
എൻ . ഷംസുദീൻ
ശ്രീ
.പി. കെ. ബഷീർ
ഡോ.
എം.കെ . മുനീർ
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
വനാതിര്‍ത്തിയോടുചേര്‍ന്നുള്ള
പ്രദേശങ്ങളില്‍ മനുഷ്യരും
വന്യമൃഗങ്ങളുമായുള്ള
സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നതായുള്ള
റിപ്പോര്‍ട്ടുകളിന്മേല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വന്യമൃഗങ്ങളുടെ
ആക്രമണങ്ങള്‍ തടയുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
വിശദമാക്കുമോ?
വന്യജീവി
ആക്രമണം തടയുന്നതിന് നടപടി
599.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ ഉളിക്കല്‍,
പയ്യാവൂര്‍, ആലക്കോട്, ഉദയഗിരി
മേഖലകളില്‍ കാട്ടാന
ഉള്‍പ്പെടെയുള്ള വന്യജീവി
ആക്രമണം തടയുന്നതിന്
എന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
( ബി )
നിലവില്‍
സ്ഥാപിച്ച വൈദ്യുതവേലികളുടെ
അറ്റകുറ്റജോലികള്‍ക്കും പുതിയവ
നിര്‍മ്മിക്കുന്നതിനും അനുമതി
നല്‍കുമോ എന്ന്
വെളിപ്പെടുത്താമോ?
600.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കാലവര്‍ഷം
ശക്തിപ്രാപിക്കുന്ന
സാഹചര്യത്തില്‍ പൊതുജനങ്ങളുടെ
ജീവനും സ്വത്തിനും ഭീഷണിയാകുന്ന
തരത്തില്‍ വകുപ്പിന്റെ പരിധിയിൽ
നില്‍ക്കുന്ന വൃക്ഷങ്ങളുടെ
ശിഖരങ്ങള്‍ അടിയന്തരമായി
മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശം
നല്‍കുമോ;
( ബി )
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദീകരിക്കാമോ;
( സി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, സ്വകാര്യ
വ്യക്തികള്‍ എന്നിവരുടെ
ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍
അപകടകരമായ രീതിയില്‍
നില്‍ക്കുന്ന വൃക്ഷങ്ങളും
ശിഖരങ്ങളും സംബന്ധിച്ച്
അടിയന്തര റിപ്പോര്‍ട്ട്
തേടുവാനും തുടര്‍ നടപടികള്‍
സ്വീകരിക്കുവാനും തയ്യാറാകുമോ?
നിയമപരമല്ലാത്ത
വന്യജീവി വ്യാപാരം
601.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം, വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
നിയമപരമല്ലാത്ത വന്യജീവി
വ്യാപാരം
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇത്
തടയുന്നതിന് വനം വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
2020-21
കാലഘട്ടത്തില്‍ എത്ര കേസുകള്‍
ഈയിനത്തില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
( ഡി )
ഇത്തരം
വ്യാപാരം തടയുന്നതിനും
അന്വേഷകര്‍ക്ക് സാങ്കേതിക സഹായം
നല്‍കുന്നതിനും ഹൈഎന്റ് സൈബര്‍
ഫോറന്‍സിക് ലബോറട്ടറി
സ്ഥാപിക്കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ജനവാസ
കേന്ദ്രങ്ങളില്‍ എത്തുന്ന
വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വന്‍
വര്‍ദ്ധനവ്
602.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം, വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ജനവാസ
കേന്ദ്രങ്ങളില്‍ എത്തുന്ന
വന്യമൃഗങ്ങളുടെ എണ്ണത്തില്‍
വന്‍ വര്‍ദ്ധനവ്
രേഖപ്പെടുത്തുന്ന സാഹചര്യം
ഉണ്ടോ; എങ്കില്‍ അതിനുള്ള കാരണം
എന്താണ്; അറിയിക്കാമോ;
( ബി )
കാടിറങ്ങുന്ന
കാട്ടുമൃഗങ്ങളെ വനത്തിലേക്ക്
മടക്കി അയച്ചതിന് 2020-21
സാമ്പത്തിക വര്‍ഷം വനം
വകുപ്പിന് എന്ത് തുക ചെലവായി;
( സി )
കാട്ടുമൃഗങ്ങളുടെ
പോസ്റ്റ്മോര്‍ട്ടത്തിനും
സംസ്ക്കാരത്തിനുമായി 2020-21
സാമ്പത്തിക വര്‍ഷം എന്ത് തുക
ചെലവഴിച്ചു; വ്യക്തമാക്കുമോ?
|
|
|
|
|
|
|
|