ശ്രീ പി
സി വിഷ്ണുനാഥ്
ശ്രീ. എ
. പി . അനിൽ കുമാർ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
സാംസ്കാരികവും യുവജനകാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2020
ഫെബ്രുവരിയില്‍ കൊച്ചിയില്‍
നടന്ന ഗ്ലോബല്‍
ഇന്‍വെസ്റ്റേഴ്സ് മീറ്റ്
അസന്‍ഡ് 2020 - ല്‍ ആഴക്കടല്‍
മത്സ്യബന്ധന പദ്ധതിക്കായി
ഇ.എം.സി.സി എന്ന അമേരിക്കന്‍
കമ്പനിയുമായി സര്‍ക്കാര്‍
ധാരണാപത്രം ഒപ്പുവച്ചിരുന്നോ;
( ബി )
പ്രസ്തുത
ധാരണാപത്രത്തിന്റെ
അടിസ്ഥാനത്തില്‍ നാലു മദര്‍
ഷിപ്പുകളും 400 ട്രോളറുകളും
നിര്‍മ്മിക്കുന്നതിന് പ്രസ്തുത
കമ്പനിയുടെ പ്രതിനിധികളുമായി
ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ്
നാവിഗേഷന്‍ കോര്‍പ്പറേഷൻ കരാര്‍
ഒപ്പുവച്ചിരുന്നോ;
( സി )
മുന്‍സര്‍ക്കാരിലെ
മത്സ്യബന്ധനവും
കശുവണ്ടിവ്യവസായവും
വകുപ്പുമന്ത്രിയും ഇ.എം.സി.സി
പ്രതിനിധികളും തമ്മില്‍
അമേരിക്കയില്‍ നടത്തിയ
ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണോ
ആഴക്കടല്‍ മത്സ്യബന്ധനത്തിനായി
ഇ.എം.സി.സി അസന്‍ഡില്‍ പദ്ധതി
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത
പദ്ധതി സംബന്ധിച്ച് ഫിഷറീസ്
വകുപ്പിന്റെ പക്കലുള്ള ഫയലിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ?